വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ജൂലൈ 

 മുഖ്യലേഖനം | ഞാൻ എന്തിനു ജീവിക്കണം?

സഹായം ലഭ്യമാണ്‌

സഹായം ലഭ്യമാണ്‌

“അവൻ (ദൈവം) നിങ്ങളെ ക്കുറിച്ചു കരുതലുള്ളവനാ കയാൽ നിങ്ങളുടെ സകല ചിന്താകുവും അവന്‍റെമേൽ ഇട്ടുകൊള്ളുവിൻ.” —1 പത്രോസ്‌ 5:7.

നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താനായി യാതൊന്നും ചെയ്യാനില്ലെന്നു തോന്നുമ്പോൾ മരണം ജീവനെക്കാൾ അഭികാമ്യമാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ നിങ്ങൾക്കു ലഭ്യമായിരിക്കുന്ന ചില സഹായങ്ങൾ പരിചിന്തിക്കുക.

പ്രാർഥന. നിങ്ങളുടെ മനസ്സിന്‌ കേവലം ആശ്വാസം നേടിത്തരുന്ന ഒന്നോ ആശയറ്റ സാഹചര്യത്തിലെ അവസാന പോംഴിയോ അല്ല പ്രാർഥന. യഹോയാം ദൈവവുമായി നേരിട്ടുള്ള ആശയവിനിമാണ്‌ അത്‌; അവൻ നിങ്ങൾക്കായി കരുതുന്നനാണ്‌. നിങ്ങളുടെ ആകുലളെല്ലാം തന്നോട്‌ പറയാൻ യഹോവ ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “നിന്‍റെ ഭാരം യഹോയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.

ഇന്നുതന്നെ ദൈവത്തോട്‌ പ്രാർഥയിലൂടെ നിങ്ങൾക്കു സംസാരിക്കരുതോ? യഹോവ എന്ന അവന്‍റെ നാമം ഉപയോഗിച്ചുകൊണ്ട് ഹൃദയത്തിൽനിന്നു സംസാരിക്കുക. (സങ്കീർത്തനം 62:8) നാം അവനെ ഒരു സുഹൃത്തെന്ന നിലയിൽ അറിയാൻ യഹോവ ആഗ്രഹിക്കുന്നു. (യെശയ്യാവു 55:6; യാക്കോബ്‌ 2:23) ഏതു സമയത്തും എവിടെവെച്ചും അവനുമായി ബന്ധപ്പെടാനുള്ള ഒരു ഉപാധിയാണ്‌ പ്രാർഥന.

ആത്മഹത്യ തടയുന്നതിനായി രൂപീരിച്ചിരിക്കുന്ന അമേരിക്കൻ ഫൗൺഡേഷൻ പറയുന്നനുരിച്ച്: “ആത്മഹത്യ ചെയ്‌തരിൽ 90 ശതമാമോ അതിൽ കൂടുലോ ആളുകൾക്ക് അവരുടെ മരണസയത്ത്‌ മാനസിരാറുകൾ ഉണ്ടായിരുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. പലപ്പോഴും ഈ തകരാറുകൾ തിരിച്ചറിയുയോ രോഗനിർണയം നടത്തുയോ ഉചിതമാംവിധം ചികിത്സിക്കുയോ ചെയ്‌തിട്ടില്ല.”

നിങ്ങൾക്കായി കരുതുന്ന ആളുകൾ. നിങ്ങളുടെ ജീവൻ മറ്റുള്ളവർക്കും വിലപ്പെട്ടതാണ്‌. നിങ്ങളുടെ കുടുംബാംങ്ങളോ സുഹൃത്തുക്കളോ ഇതിനോകംതന്നെ നിങ്ങളോടുള്ള താത്‌പര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകൾപോലും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഉദാഹത്തിന്‌, യഹോയുടെ സാക്ഷികൾ ശുശ്രൂയിലായിരിക്കെ മനസ്സ് പ്രക്ഷുബ്ധമായിരിക്കുന്ന ആളുകളെ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. അവരിൽ ചിലർ തങ്ങൾ സഹായത്തിനായി അത്യധികം ആഗ്രഹിച്ചിരുന്നതായും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നതായും പറഞ്ഞിട്ടുണ്ട്. അത്തരം ആളുകളെ സഹായിക്കുന്നതിനുള്ള സവിശേമായ അവസരം വീടുതോറുമുള്ള വേല യഹോയുടെ സാക്ഷികൾക്കു നൽകിയിരിക്കുന്നു. യേശുവിന്‍റെ മാതൃക അനുകരിച്ചുകൊണ്ട് യഹോയുടെ സാക്ഷികൾ സഹമനുഷ്യർക്കുവേണ്ടി കരുതുന്നു; അവർ നിങ്ങൾക്കുവേണ്ടിയും കരുതുന്നു.—യോഹന്നാൻ 13:35.

വിദഗ്‌ധഹായം. പലപ്പോഴും വികാവ്യതിയാത്തിന്‍റെ ലക്ഷണമായിരിക്കാം ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത. വിഷാദംപോലെ അത്തരം ഒരു വൈകാരിരോഗം നിങ്ങൾക്കുണ്ടെങ്കിൽ അക്കാര്യത്തെപ്രതി ലജ്ജ തോന്നേണ്ടതില്ല. അത്‌ ഏതൊരു ശാരീരിരോത്തെപ്പോലെയും സാധാമായ ഒന്നാണ്‌. വാസ്‌തത്തിൽ, വിഷാരോഗം മനസ്സിനെ ബാധിക്കുന്ന ഒരു സാധാദോഷം മാത്രമാണെന്ന് പറയപ്പെടുന്നു. ഏതൊരാൾക്കും അത്‌ പിടിപെടാം, അതിനു പ്രതിവിധിയും ഉണ്ട്. *

ഓർക്കുക: സാധാതിയിൽ വിഷാത്തിന്‍റെ പടുകുഴിയിൽനിന്നു തനിയേ പുറത്തുക്കുക സാധ്യമല്ല. എന്നാൽ ഒരു സഹായഹസ്‌തമുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽനിന്നു കരകയറാനാകും.

നിങ്ങൾക്ക് ഇന്നു ചെയ്യാനാകുന്നത്‌: വിഷാദംപോലുള്ള വികാവ്യതിയാനങ്ങൾ ചികിത്സിക്കുന്നതിനായി വിദഗ്‌ധഹായം തേടുക.

^ ഖ. 8 ആത്മഹത്യാപ്രവണത ശക്തമായോ തുടർച്ചയായോ ഉണ്ടെങ്കിൽ ഏതെല്ലാം സഹായം ലഭ്യമാണെന്നു കണ്ടുപിടിക്കുക. കൗൺസിലിംഗ്‌ സെന്‍ററുളിലും ആശുപത്രിളിലും സഹായം ലഭിച്ചേക്കാം. പരിശീലനം ലഭിച്ച വിദഗ്‌ധർ അവിടെയുണ്ട്.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ഞാൻ പ്രാർഥിച്ചാൽ ദൈവം എന്നെ സഹായിക്കുമോ?

യഥാർഥത്തിൽ ദൈവത്തിന്‌ നമ്മുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തയുണ്ടോ?