വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ഏപ്രില്‍ 

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഐക്യനാടുകൾ

ന്യൂയോർക്ക് ടൈംസ്‌ റിപ്പോർട്ട് പറയുന്നപ്രകാരം “ഒരു സ്വകാര്യ തൊഴിലുടമ, പുകവലിക്കാത്ത തൊഴിലാളിയെക്കാൾ പുകവലിക്കുന്നയാൾക്കുവേണ്ടി ഒരു വർഷം 5,816 ഡോളർ (ഏകദേശം 3,60,000 രൂപ) കൂടുതലായി ചെലവഴിക്കുന്നു.” ഒഹായോ സർവകലാശാലയുടെ ഗവേഷണത്തിൽ കണ്ടെത്തിയ സ്ഥിതിവിവരക്കണക്കനുസരിച്ച്, പുകവലിക്കാനെടുക്കുന്ന സമയവും അവർക്കു വേണ്ടിവരുന്ന ഉയർന്ന ആരോഗ്യപരിരക്ഷയും അവർ ഇതുമൂലം ജോലിക്കു ഹാജരാകാതിരിക്കുന്നതും അധിച്ചെലവിനു കാരണമാകുന്നു. കൂടാതെ നിക്കോട്ടിൻ ആസക്തി മൂലമുള്ള ശാരീരിക-മാനസിക അസ്വസ്ഥതകൾ വരുത്തിവെക്കുന്ന ഉത്‌പാദനനഷ്ടമാണ്‌ മറ്റൊരു ഘടകം.

ഇറ്റലി

“വൈദികർ, വിശ്വാസികൾ എന്നിവർ പറയുന്നതും പ്രവർത്തിക്കുന്നതിലുമുള്ള വ്യത്യാസം, അഥവാ അവരുടെ വാക്കും ജീവിതരീതിയും തമ്മിലുള്ള പൊരുത്തമില്ലായ്‌മ പള്ളികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.”—പോപ്പ് ഫ്രാൻസിസ്‌.

മലേഷ്യ

രണ്ടു ചരക്കുകപ്പലുകളിലായി മഹാഗണി തടിക്കഷണങ്ങളുടെയിടയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ആയിരത്തിൽപരം ആനക്കൊമ്പുകൾ മലേഷ്യയിലെ അധികാരികൾ കണ്ടെടുത്തു. പരിസ്ഥിതിസംരക്ഷണവാദികളുടെ അഭിപ്രായത്തിൽ എറ്റവും വലിയ ആനക്കൊമ്പു കള്ളക്കടത്തു വേട്ടയാണിത്‌. 24 ടൺ വരുന്ന ഈ ചരക്ക് ടോഗോയിൽനിന്നുള്ളതും ചൈനയിൽ എത്തേണ്ടതുമായിരുന്നു.

ആഫ്രിക്ക

ലോകാരോഗ്യ സംഘടനയുടെ 2012-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏതാനും വർഷങ്ങളിലെ മരണങ്ങളുടെ 63 ശതമാത്തിന്‍റെയും കാരണം സാംക്രമിരോഗങ്ങളായ എച്ച്.ഐ.വി/എയ്‌ഡ്‌സ്‌, അതിസാരം, മലമ്പനി, ക്ഷയരോഗം, ബാലരോഗങ്ങൾ എന്നിവയാണ്‌.

ഓസ്‌ട്രേലിയ

ചൂതാട്ടത്തെ അനുകരിക്കുന്ന കളികൾ ലഭ്യമായ സ്‌മാർട്ട് ഫോണുകളും മറ്റ്‌ ഉപകരണങ്ങളും കുട്ടികളുടെയിടയിൽ സർവസാധാരണമായിരിക്കുന്നു. ചില കളികൾ യഥാർഥ കാസിനോ കളികളെ അനുകരിക്കുന്നതാണെങ്കിലും അവയിൽ വിജയിക്കാൻ ഏറെ എളുപ്പമാണ്‌. ഒരു ഗവണ്മെന്‍റ് മുന്നറിയിപ്പ് അനുസരിച്ച് അങ്ങനെയുള്ള അനുകരണങ്ങൾ കുട്ടികൾക്കിടയിൽ ചൂതാട്ടം നിയമാനുസൃമാണെന്ന തോന്നൽ ഉളവാക്കുകയും “ഭാവിയിൽ അവർ പ്രശ്‌നക്കാരായ ചൂതാട്ടക്കാരായി തീരുകയും ചെയ്‌തേക്കാം.” (g14-E 02)