വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ഏപ്രില്‍ 

 ആരുടെ കരവിരുത്‌?

പാമ്പിൻതൊലി

പാമ്പിൻതൊലി

പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ? പാമ്പിന്‍റെ തൊലിക്ക് നിരന്തരമായ ഘർഷണം അഥവാ ഉരസൽ ഏൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാമ്പിൻതൊലിക്ക് ദൃഢത ആവശ്യമാണ്‌. ചിലയിനം പാമ്പുകൾ പരുക്കൻ പുറന്തൊലിയുള്ള മരത്തിലൂടെ ഇഴഞ്ഞുകയറാറുണ്ട്. മറ്റുചിലവ ചരലിലൂടെയും മണലിലൂടെയുമൊക്കെ ഇഴയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പാമ്പുകളുടെ തൊലിക്ക് എളുപ്പം തേയ്‌മാനം സംഭവിക്കുന്നില്ല. എന്താണ്‌ അതിന്‍റെ രഹസ്യം?

സവിശേഷത: ഓരോ ജാതി പാമ്പിന്‍റെയും തൊലിയുടെ കനവും ഘടനയും വ്യത്യസ്‌തമാണ്‌. എങ്കിലും എല്ലായിനം പാമ്പുകളുടെയും തൊലിക്ക് പൊതുവെയുള്ള ഒരു പ്രത്യേകതയുണ്ട്: പുറമെ ദൃഢമാതും എന്നാൽ ഉള്ളടുക്കുകൾക്ക് മൃദുത്വമേറിരുന്നതുമായ ഒരു ഘടന. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഗവേഷകയായ മാരി ക്രിസ്റ്റിൻ ക്ലൈൻ പറയുന്നു: “പുറംപാളി ദൃഢമാതും ഉള്ളിലേക്കു ചെല്ലുന്തോറും ഇലാസ്‌തികത ഏറിവരുന്നതും ആയ ഘടനയുള്ള ഒരു വസ്‌തുവിന്മേൽ ചെലുത്തപ്പെടുന്ന ബലം അതിന്‍റെ ചുറ്റുമുള്ള ഭാഗങ്ങളിലേക്കും വിന്യസിക്കപ്പെടുന്നു.” തൊലിയുടെ ഈ സവിശേഷഘടനമൂലം പാമ്പിന്‌ നിലത്തുകൂടെ സുഗമമായി ഇഴഞ്ഞുനീങ്ങാനാകുന്നു; ഉടലും നിലവും തമ്മിൽ ആവശ്യമായത്ര പിടുത്തം ലഭിക്കുന്നതുകൊണ്ടാണ്‌ ഇത്‌. ഇനിയുമുണ്ട് പ്രയോജനം. കൂർത്ത കല്ലുകളിൽനിന്നും മറ്റും ഏൽക്കുന്ന ബലം അതായത്‌ മർദം തുല്യമായി വിന്യസിക്കപ്പെടുന്നതിനാൽ തൊലിക്ക് കാര്യമായ ക്ഷതമേൽക്കുന്നതുമില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ പാമ്പുകൾ സാധാരണയായി പടം പൊഴിക്കാറുള്ളൂ. അത്രയുംനാൾ അവയുടെ തൊലി കാര്യമായ ക്ഷതം കൂടാതെ നിൽക്കാൻ ഈ സവിശേഷഘടന സഹായിക്കുന്നു.

പാമ്പിൻതൊലിയുടെ ഈ സവിശേഷത അനുകരിക്കുന്നത്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപകാപ്പെട്ടേക്കും. പെട്ടെന്ന് തെന്നിപ്പോകാത്ത, കൂടുതൽ കാലം ഈടുനിൽക്കുന്ന കൃത്രിമാങ്ങൾ നിർമിക്കാൻ അങ്ങനെ കഴിഞ്ഞേക്കും. പാമ്പിൻതൊലിയുടെ സവിശേഷത പകർത്തി കൺവെയർ ബെൽറ്റുകൾ (വസ്‌തുക്കളുടെ യന്ത്രവത്‌കൃനം സാധ്യമാക്കുന്ന ഒരു ഉപകരണം) നിർമിക്കുന്നെങ്കിൽ, അവയുടെ സുഗമമായ ചലനത്തിനുവേണ്ട എണ്ണകളുടെ അഥവാ ലൂബ്രിക്കന്‍റുളുടെ ഉപയോഗം കുറയ്‌ക്കാം, അതുവഴിയുള്ള മലിനീകരണവും കുറയ്‌ക്കാം!

നിങ്ങൾക്ക് എന്തു തോന്നുന്നു? പാമ്പിന്‍റെ തൊലി രൂപപ്പെട്ടത്‌ പരിണാപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത്‌ രൂപകൽപ്പന ചെയ്‌തതാണോ? ▪ (g14-E 03)