വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ജനുവരി 

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഇറ്റലി

2011-ൽ, ഇറ്റലിയിൽ കാറുകളുടെ വിൽപ്പനയെക്കാൾ കൂടുതലായിരുന്നു സൈക്കിളിന്‍റെ വിൽപ്പന. ഈ സാഹചര്യത്തിന്‌ ഇടയായ കാരണങ്ങളിൽ ചിലത്‌ സാമ്പത്തികത്തകർച്ച, ഇന്ധനവിലയിലെ വർധനവ്‌, നന്നാക്കുന്നതിന്‍റെ ചെലവ്‌ എന്നിവയാണ്‌. സൈക്കിളാകട്ടെ ഉപയോഗിക്കാൻ എളുപ്പവും നന്നാക്കുന്നതിനു ചെലവു കുറവും സൗകര്യപ്രദവും ആണ്‌.

അർമേനിയ

സൈനികാധികാരികളുടെ മേൽനോട്ടത്തിലുള്ള പൊതുജനസേവനം ചെയ്യാൻ വിസമ്മതിച്ച യഹോവയുടെ സാക്ഷികളായ 17 ചെറുപ്പക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് അർമേനിയൻ ഗവണ്മെന്‍റ് അവരെ തടവിൽ വെച്ചു. ആ 17 പേർക്കും നഷ്ടപരിഹാരം നൽകാനും അവരുടെ കോടതിച്ചെലവുകൾ വഹിക്കാനും യൂറോപ്യൻ മനുഷ്യാവകാശ കോടതി അർമേനിയൻ ഗവണ്മെന്‍റിനോട്‌ ആവശ്യപ്പെട്ടു.

ജപ്പാൻ

സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരയായ 63 ശതമാനം കുട്ടികൾക്കും അവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കളിൽനിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. പരിശോധിച്ച 599 കേസുകളിൽ 74 ശതമാനം കുറ്റവാളികളും, തങ്ങൾ ഈ സൈറ്റുകൾ ഉപയോഗിച്ചതു പ്രാപൂർത്തിയാകാത്ത കുട്ടിളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻവേണ്ടിയായിരുന്നെന്നു സമ്മതിക്കുന്നു. (g13-E 10)

ചൈന

ഗതാഗതകുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തിൽ പ്രധാനനഗരങ്ങൾ പുതിയ വാഹനരജിസ്‌ട്രേഷനുകളിൽ നിന്ത്രണം ഏർപ്പെടുത്തി. ഉദാഹരണത്തിന്‌, ബെയ്‌ജിങ്‌ നഗരം പ്രതിവർഷം 2,40,000-ൽ കൂടുതൽ രജിസ്‌ട്രേഷനുകൾ നൽകില്ല. 2012 ആഗസ്റ്റിൽ ഏതാണ്ട് 10,50,000 ആളുകൾ രജിസ്‌ട്രേഷനായുള്ള നറുക്കെടുപ്പിൽ പേർ ചാർത്തി. എന്നാൽ 19,926 പേർക്കു മാത്രമേ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റു ലഭിച്ചുള്ളൂ. അതായത്‌ 53 പേരിൽ ഒരാൾക്കു മാത്രം.