വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2007-10

അച്ഛനമ്മമാരുടെ പേടിസ്വപ്‌നം

അച്ഛനമ്മമാരുടെ പേടിസ്വപ്‌നം

പ്രസന്നതയും പ്രസരിപ്പുമുള്ള ദമ്പതികളാണ്‌ ഹെതറും സ്‌കോട്ടും. * മൂന്നുവയസ്സുള്ള ആരോഗ്യവാനായ ഒരു ആൺകുഞ്ഞുണ്ട് അവർക്ക്. അവനെ പൊന്നുപോലെയാണവർ നോക്കുന്നത്‌. ഇന്നത്തെ കാലത്ത്‌ അതത്ര എളുപ്പമല്ല. ഉത്‌കണ്‌ഠകളും ഉത്തരവാദിത്വങ്ങളും ഏറെയുണ്ട് ഇതിൽ. കുട്ടികളെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കണം! ഹെതറും സ്‌കോട്ടും ഗൗരവമായി കാണുന്ന ഒരു ഉത്തരവാദിത്വമുണ്ട്. ലൈംഗിക ചൂഷണത്തിൽനിന്നു തങ്ങളുടെ പൊന്നോമനയെ സംരക്ഷിക്കണം എന്നതുതന്നെ. കാരണം?

“മുരടനും മദ്യപാനിയുമായിരുന്നു എന്‍റെ ഡാഡി, പോരാത്തതിന്‌ വലിയ ദേഷ്യക്കാരനും,” ഹെതർ പറയുന്നു. “എന്നെ പൊതിരെ തല്ലുമായിരുന്നു. മാത്രമല്ല എന്നെയും അനുജത്തിമാരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്.” * ഇത്തരം ചൂഷണങ്ങൾ വൈകാരികമായി വലിയ വടുക്കൾ സൃഷ്ടിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തന്‍റെ മകനെ സംരക്ഷിക്കുന്നതിനോടുള്ള ബന്ധത്തിൽ ഹെതറിന്‍റെ നിശ്ചയദാർഢ്യം മനസ്സിലാക്കാവുന്നതേയുള്ളൂ! സ്‌കോട്ടിനും അതേ വികാരമാണുള്ളത്‌.

മിക്ക മാതാപിതാക്കളുടെയും പേടിസ്വപ്‌നമാണത്‌. ഒരുപക്ഷേ നിങ്ങളുടെ കാര്യത്തിലും അതു സത്യമായിരിക്കാം. സ്‌കോട്ടിനെയും ഹെതറിനെയും പോലെ വ്യക്തിപരമായി നിങ്ങൾ അത്തരം ദുഷ്‌പെരുമാറ്റമോ അതിന്‍റെ ഭവിഷ്യത്തുകളോ അനുഭവിച്ചിട്ടില്ലായിരിക്കാം. എങ്കിലും ഇതെത്ര വ്യാപകമാണ്‌ എന്നതു സംബന്ധിച്ച ഞെട്ടിക്കുന്ന വാർത്തകൾ നിങ്ങളുടെയും കാതിൽ എത്തിയിട്ടുണ്ട് എന്നതിനു തർക്കമില്ല. തങ്ങൾക്കു ചുറ്റുമുള്ള കുട്ടികൾക്കു സംഭവിക്കുന്ന ദുരന്തം ഗോളമെമ്പാടുമുള്ള സന്മനസ്സുള്ള മാതാപിതാക്കളുടെ ഹൃദയം പിളർക്കുന്നു.

“നമ്മുടെ യുഗത്തിലെ അങ്ങേയറ്റം കരളലിയിക്കുന്ന കണ്ടുപിടിത്തങ്ങളിലൊന്ന്”—ലൈംഗിക ചൂഷണങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്ന ഒരു ഗവേഷകൻ, ബാലപീഡനത്തിന്‍റെ ആധിക്യത്തെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌. അത്‌ സങ്കടകരമായ ഒരു വസ്‌തുതയാണ്‌. എന്നാൽ ഇതിന്‍റെ നിരക്ക് കുതിച്ചുയരുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ബൈബിൾ വിദ്യാർഥികൾക്ക് അതത്ര അതിശയമല്ല. കാരണം “അന്ത്യകാല”മെന്ന് അറിയപ്പെടുന്ന പ്രക്ഷുബ്ധ കാലത്താണു നാം ജീവിക്കുന്നതെന്ന് ദൈവവചനം വ്യക്തമാക്കുന്നുണ്ട്. ‘ഉഗ്രന്മാരും സ്വസ്‌നേഹികളും വാത്സല്യമില്ലാത്തവരും’ ആയ ആളുകൾ ഉണ്ടായിരിക്കുമെന്നത്‌ ഇക്കാലത്തിന്‍റെ സവിശേഷതയാണ്‌.2 തിമൊഥെയൊസ്‌ 3:1-5.

ലൈംഗിക ചൂഷണം ഭീതിജനകമായ ഒരു പ്രശ്‌നമാണ്‌. കുട്ടികളെ ഉപദ്രവിക്കാൻ പതിയിരിക്കുന്ന ലൈംഗികാഭാസന്മാരെക്കുറിച്ചുള്ള ചിന്ത ചില മാതാപിതാക്കളെ അങ്ങേയറ്റം ഉത്‌കണ്‌ഠാകുലരാക്കുന്നു. പക്ഷേ മാതാപിതാക്കൾക്ക് ഇതു കൈകാര്യം ചെയ്യാനാവില്ലെന്നാണോ? അതോ കുട്ടികളുടെ സുരക്ഷിതത്വത്തിനായി മാതാപിതാക്കൾക്കു സ്വീകരിക്കാനാകുന്ന എന്തെങ്കിലും മാർഗങ്ങളുണ്ടോ? ഉത്തരത്തിനായി തുടർന്നു വായിക്കുക.

^ ഖ. 2 ഈ ലേഖന പരമ്പരയിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 3 മുതിർന്ന ഒരു സ്‌ത്രീയോ പുരുഷനോ തന്‍റെ ലൈംഗിക മോഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനായി ഒരു കുട്ടിയെ ഉപാധിയാക്കുന്നതാണ്‌ ലൈംഗിക പീഡനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. പരസംഗം അഥവാ പോർണിയ എന്നു ബൈബിൾ വിളിക്കുന്നതാണു പലപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. ലൈംഗിക അവയവങ്ങൾ തലോടൽ, ലൈംഗികബന്ധം, അധരസംഭോഗം, ഗുദസംഭോഗം എന്നിവയൊക്കെ ഇതിൽപ്പെടും. സ്‌തനങ്ങൾ തഴുകുക, അശ്ലീലം സംസാരിക്കുക, ഒരു കുട്ടിയെ അശ്ലീലവിവരങ്ങൾ കാണിക്കുക, അന്യരുടെ ലൈംഗികത രഹസ്യത്തിൽ കണ്ട് ആസ്വദിക്കുക, അരുതാത്തിടത്ത്‌ സ്വന്തം നഗ്നത പ്രദർശിപ്പിക്കുക എന്നിവപോലുള്ള കാര്യങ്ങൾ ബൈബിൾ കുറ്റംവിധിക്കുന്ന ‘ദുഷ്‌കാമത്തിനും’ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധിക്കും’ തുല്യമായ നടപടികളാണ്‌.ഗലാത്യർ 5:19-21; എഫെസ്യർ 4:19.