വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 നവംബര്‍ 

‘പ്രവൃത്തി വലിയത്‌’

‘പ്രവൃത്തി വലിയത്‌’

യരുശ​ലേ​മിൽ അതി​പ്ര​ധാ​ന​മായ ഒരു മീറ്റിങ്ങ് നടക്കു​ക​യാണ്‌. ദാവീദ്‌ രാജാവ്‌ അദ്ദേഹ​ത്തി​ന്‍റെ എല്ലാ പ്രഭു​ക്ക​ന്മാ​രെ​യും കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​യും വീരന്മാ​രായ പുരു​ഷ​ന്മാ​രെ​യും വിളി​ച്ചു​വ​രു​ത്തി​യി​ട്ടുണ്ട്. ഒരു പ്രത്യേക പ്രഖ്യാ​പനം കേട്ട് അവരെ​ല്ലാം ആവേശ​ഭ​രി​ത​രാ​യി. സത്യ​ദൈ​വ​ത്തി​ന്‍റെ ആരാധ​ന​യ്‌ക്കാ​യി ഒരു വിശി​ഷ്ട​മ​ന്ദി​രം പണിയാ​നുള്ള നിയമനം യഹോവ ദാവീ​ദി​ന്‍റെ മകനായ ശലോ​മോ​നു നൽകി​യി​രി​ക്കു​ന്നു എന്നതാ​യി​രു​ന്നു അത്‌. ഇസ്രാ​യേ​ലി​ന്‍റെ ഈ വൃദ്ധനായ രാജാ​വി​നു നിശ്വ​സ്‌ത​ത​യിൽ ലഭിച്ച മന്ദിര​ത്തി​ന്‍റെ രൂപരേഖ അദ്ദേഹം ശലോ​മോ​നു കൊടു​ത്തു. ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘പ്രവൃത്തി വലിയത്‌ ആകുന്നു; മന്ദിരം മനുഷ്യ​ന്നല്ല, യഹോ​വ​യായ ദൈവ​ത്തി​ന്ന​ത്രെ.’—1 ദിന. 28:1, 2, 6, 11, 12; 29:1.

ദാവീദ്‌ പിന്നെ ഇങ്ങനെ ചോദി​ച്ചു: “കർത്താ​വി​നു കൈ തുറന്നു കാഴ്‌ച​സ​മർപ്പി​ക്കാൻ ഇനിയും ആരുണ്ട്?” (1 ദിന. 29:5, പി.ഒ.സി.) നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? ഈ വലിയ പ്രവൃ​ത്തി​യെ പിന്തു​ണ​യ്‌ക്കാൻ നിങ്ങൾ തയ്യാറാ​കു​മാ​യി​രു​ന്നോ? ഇസ്രാ​യേ​ല്യർ പെട്ടെ​ന്നു​തന്നെ പ്രവർത്തി​ച്ചു. അവർ ‘മനഃപൂർവ്വ​മാ​യി കൊടു​ത്ത​തു​കൊ​ണ്ടു സന്തോ​ഷി​ച്ചു; ഏകാ​ഗ്ര​ഹൃ​ദ​യ​ത്തോ​ടെ മനഃപൂർവ്വ​മാ​യി​ട്ടാ​യി​രു​ന്നു അവർ യഹോ​വെക്കു കൊടു​ത്തത്‌.’—1 ദിന. 29:9.

നൂറ്റാ​ണ്ടു​കൾക്കു ശേഷം യഹോവ ആ ദേവാ​ല​യ​ത്തെ​ക്കാൾ മഹത്തായ ഒന്നു നിലവിൽകൊ​ണ്ടു​വന്നു. അതായത്‌, മനുഷ്യർക്കു യേശു​വി​ന്‍റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ആരാധ​ന​യിൽ യഹോ​വയെ സമീപി​ക്കാ​നുള്ള ക്രമീ​ക​ര​ണ​മായ വലിയ ആത്മീയാ​ലയം യഹോവ സ്ഥാപിച്ചു. (എബ്രാ. 9:11, 12) ഇന്നു തന്നോട്‌ അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ യഹോവ ആളുകളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ശിഷ്യ​രാ​ക്കൽവേ​ല​യി​ലൂ​ടെ. (മത്താ. 28:19, 20) ഈ പ്രവർത്ത​ന​ത്തി​ന്‍റെ ഫലമായി ഓരോ വർഷവും ലക്ഷക്കണ​ക്കി​നു ബൈബിൾപ​ഠ​ന​ങ്ങ​ളാ​ണു നടക്കു​ന്നത്‌. ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ സ്‌നാ​ന​മേൽക്കു​ന്നു, നൂറു കണക്കിനു പുതിയ സഭകൾ രൂപീ​ക​രി​ക്കു​ന്നു.

ഈ വളർച്ച​യു​ടെ ഫലമായി കൂടുതൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടി, രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​വും കേടു​പോ​ക്ക​ലും, സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും ഉള്ള ഹാളുകൾ തുടങ്ങി​യവ ആവശ്യ​മാ​യി​വ​രു​ന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന നമ്മുടെ ഈ പ്രവൃത്തി മഹനീ​യ​വും പ്രതി​ഫ​ല​ദാ​യ​ക​വും ആയ ഒന്നാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നി​ല്ലേ?—മത്താ. 24:14.

ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേ​ഹ​വും രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ അടിയ​ന്തി​ര​ത​യും സ്വമന​സ്സാ​ലെ സംഭാ​വ​നകൾ നൽകി​ക്കൊണ്ട് “കർത്താ​വി​നു കൈ തുറന്നു കാഴ്‌ച​സ​മർപ്പി​ക്കാൻ” ദൈവ​ത്തി​ന്‍റെ ജനത്തെ പ്രചോ​ദി​പ്പി​ക്കു​ന്നു. ‘യഹോ​വയെ നമ്മുടെ ധനം​കൊണ്ട് ബഹുമാ​നി​ക്കു​ന്ന​തും’ സംഭാ​വ​ന​യാ​യി കിട്ടുന്ന പണവും വസ്‌തു​വ​ക​ക​ളും വിശ്വ​സ്‌ത​ത​യോ​ടെ​യും വിവേ​ച​ന​യോ​ടെ​യും മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ പ്രവൃ​ത്തിക്ക് ഉപയോ​ഗി​ക്കു​ന്ന​തും കാണു​ന്നത്‌ എത്ര ആവേശ​ക​ര​മാണ്‌!—സദൃ. 3:9.

^ ഖ. 9 ഇന്ത്യയിൽ അത്‌ “Jehovah’s Witnesses of India” എന്ന പേരി​ലാ​യി​രി​ക്കണം.

^ ഖ. 11 ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള വ്യക്തി​കൾക്ക് www.jwindiagift.org എന്ന വെബ്‌​സൈറ്റ്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

^ ഖ. 13 ഒരു അന്തിമ​തീ​രു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ് നിങ്ങളു​ടെ രാജ്യത്തെ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി ബന്ധപ്പെ​ടുക.

^ ഖ. 20 ‘യഹോ​വയെ നിന്‍റെ ധനം​കൊ​ണ്ടു ബഹുമാ​നി​ക്കുക’ എന്ന ഒരു ഡോക്യു​മെന്‍റ്, ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷക​ളിൽ ഇന്ത്യയിൽ ലഭ്യമാണ്‌.