വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

വിവാഹം—അതിന്‍റെ തുടക്ക​വും ഉദ്ദേശ്യ​വും

വിവാഹം—അതിന്‍റെ തുടക്ക​വും ഉദ്ദേശ്യ​വും

യഹോ​വ​യായ ദൈവം: മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ ഉണ്ടാക്കി​ക്കൊ​ടു​ക്കും എന്നു അരുളി​ച്ചെ​യ്‌തു.ഉൽപ. 2:18.

ഗീതം: 36, 11

1, 2. (എ) വിവാ​ഹ​ത്തി​ന്‍റെ തുടക്കം എങ്ങനെ​യാ​യി​രു​ന്നു? (ബി) വിവാ​ഹ​ബ​ന്ധ​ത്തെ​ക്കു​റിച്ച് ആദ്യ പുരു​ഷ​നും സ്‌ത്രീ​യും എന്തു തിരി​ച്ച​റി​ഞ്ഞി​രി​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

വിവാഹം കഴിക്കുക എന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ വിവാ​ഹ​ത്തി​ന്‍റെ തുടക്കം എങ്ങനെ​യാ​യി​രു​ന്നു? എന്തായി​രു​ന്നു അതിന്‍റെ ഉദ്ദേശ്യം? അത്‌ അറിയു​ന്നതു വിവാ​ഹ​ത്തെ​ക്കു​റി​ച്ചും അതിന്‍റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. ദൈവം ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടിച്ചു. എന്നിട്ട് മൃഗങ്ങൾക്കു പേരി​ടാൻ പറഞ്ഞു. എല്ലാ മൃഗങ്ങൾക്കും ഒരു ഇണയു​ള്ള​താ​യി ആദാം കണ്ടു. “എങ്കിലും മനുഷ്യ​ന്നു തക്കതാ​യൊ​രു തുണ കണ്ടു കിട്ടി​യില്ല.” അതു​കൊണ്ട് ദൈവം ആദാമിന്‌ ഒരു ഗാഢനി​ദ്ര വരുത്തി. ആദാമി​ന്‍റെ ഒരു വാരി​യെല്ല് എടുത്ത്‌ ഒരു സ്‌ത്രീ​യെ ഉണ്ടാക്കി ആദാമി​ന്‍റെ അടു​ത്തേക്കു കൊണ്ടു​വന്നു. അങ്ങനെ ആ സ്‌ത്രീ ആദാമി​ന്‍റെ ഭാര്യ​യാ​യി. (ഉൽപത്തി 2:20-24 വായി​ക്കുക.) അതു​കൊ​ണ്ടാണ്‌ വിവാഹം ദൈവ​ത്തി​ന്‍റെ ഒരു സമ്മാന​മാണ്‌ എന്നു പറയു​ന്നത്‌.

2 യഹോവ ഏദെൻ തോട്ട​ത്തിൽവെച്ച് പറഞ്ഞ വാക്കുകൾ അനേക​വർഷ​ങ്ങൾക്കു ശേഷം യേശു ആവർത്തി​ച്ചു: “ഒരു പുരുഷൻ തന്‍റെ അപ്പനെ​യും അമ്മയെ​യും വിട്ട് ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഇരുവ​രും ഏകശരീ​ര​മാ​യി​ത്തീ​രും.” (മത്താ. 19:4, 5) ആദാമി​ന്‍റെ വാരി​യെ​ല്ലു​കൊണ്ട് ദൈവം ആദ്യസ്‌ത്രീ​യെ സൃഷ്ടി​ച്ച​തു​കൊണ്ട് അവരുടെ ബന്ധത്തിന്‍റെ ഇഴയടു​പ്പം എത്ര​ത്തോ​ള​മു​ണ്ടെന്ന് അവർ തിരി​ച്ച​റി​ഞ്ഞു. ഭാര്യ​യും ഭർത്താ​വും  വിവാ​ഹ​മോ​ചനം ചെയ്യാ​നോ അവർക്ക് ഒരേസ​മയം ഒന്നില​ധി​കം ഇണയു​ണ്ടാ​യി​രി​ക്കാ​നോ യഹോവ ആഗ്രഹി​ച്ചില്ല.

ദാമ്പത്യം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്‍റെ ഭാഗമാണ്‌

3. വിവാ​ഹ​ത്തി​ന്‍റെ പ്രധാ​ന​പ്പെട്ട ഒരു ഉദ്ദേശ്യം എന്തായി​രു​ന്നു?

3 തനിക്ക് ഒരു ഭാര്യയെ കിട്ടി​യ​തിൽ ആദാം സന്തോ​ഷി​ച്ചു. പിന്നീട്‌ ആദാം സ്‌ത്രീ​ക്കു ഹവ്വ എന്നു പേരിട്ടു. ഹവ്വ ആദാമി​ന്‍റെ പൂരക​വും സഹായി​യും ആയിരു​ന്നു. ഒരു ഭാര്യ​യും ഭർത്താ​വും എന്ന നിലയി​ലുള്ള അവരുടെ കർത്തവ്യ​ങ്ങൾ നിർവ​ഹി​ക്കു​മ്പോൾ അവർക്കു സന്തോഷം ലഭിക്കു​മാ​യി​രു​ന്നു. (ഉൽപ. 2:18) ഭൂമി മനുഷ്യ​രെ​ക്കൊണ്ട് നിറയ്‌ക്കുക എന്നതാ​യി​രു​ന്നു വിവാ​ഹ​ത്തി​ന്‍റെ പ്രധാ​ന​പ്പെട്ട ഒരു ഉദ്ദേശ്യം. (ഉൽപ. 1:28) ആൺമക്കൾക്കും പെൺമ​ക്കൾക്കും മാതാ​പി​താ​ക്ക​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കി​ലും അവർ വിവാ​ഹി​ത​രാ​കു​മ്പോൾ മാതാ​പി​താ​ക്കളെ വിട്ട് ഒരു പുതിയ കുടും​ബം ആരംഭി​ക്കു​മാ​യി​രു​ന്നു. ഭൂമി മനുഷ്യ​രെ​ക്കൊണ്ട് നിറയു​ക​യും മുഴു​ഗോ​ള​വും ഒരു പറുദീ​സ​യാ​ക്കു​ക​യും വേണമാ​യി​രു​ന്നു.

4. ആദ്യവി​വാ​ഹ​ത്തിന്‌ എന്തു സംഭവി​ച്ചു?

4 ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ അവരുടെ വിവാ​ഹ​ത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. “നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ” വൃക്ഷഫലം തിന്നാൽ ശരി ഏത്‌, തെറ്റ്‌ ഏത്‌ എന്നു സ്വയം തീരു​മാ​നി​ക്കാൻ സഹായി​ക്കുന്ന പ്രത്യേ​ക​ജ്ഞാ​നം ലഭിക്കു​മെന്നു ഹവ്വയോ​ടു പറഞ്ഞു​കൊണ്ട് പിശാ​ചായ സാത്താൻ എന്ന ‘പഴയ പാമ്പ്’ ഹവ്വയെ വഞ്ചിച്ചു. ആദാമി​നോട്‌ അഭി​പ്രാ​യം ചോദി​ക്കാ​തെ പഴം കഴിക്കാൻ ഹവ്വ തീരു​മാ​നി​ച്ചതു കുടും​ബ​ത്തി​ന്‍റെ ശിരസ്സായ ആദാമി​നോ​ടുള്ള അനാദ​ര​വാ​യി​രു​ന്നു. ആദാമാ​കട്ടെ, ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നു പകരം ഹവ്വ കൊടുത്ത പഴം കഴിക്കു​ക​യും ചെയ്‌തു.—വെളി. 12:9; ഉൽപ. 2:9, 16, 17; 3:1-6.

5. യഹോ​വ​യോ​ടുള്ള ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും മറുപടി നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

5 യഹോവ അതെക്കു​റിച്ച് ചോദി​ച്ച​പ്പോൾ ആദാം ഭാര്യയെ കുറ്റ​പ്പെ​ടു​ത്തി. ആദാം പറഞ്ഞു: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നു​ക​യും ചെയ്‌തു.” തന്നെ വഞ്ചിച്ചതു പാമ്പാ​ണെന്നു പറഞ്ഞ് ഹവ്വ പാമ്പിനെ കുറ്റ​പ്പെ​ടു​ത്തി. (ഉൽപ. 3:12, 13) അനുസ​ര​ണ​ക്കേടു കാണി​ച്ച​തിന്‌ ആദാമും ഹവ്വയും ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞെ​ങ്കി​ലും യഹോവ ആ ധിക്കാ​രി​കളെ ന്യായം വിധിച്ചു. തീർച്ച​യാ​യും ഈ സംഭവം നമുക്ക് ഒരു മുന്നറി​യി​പ്പാണ്‌. ദാമ്പത്യം വിജയി​ക്ക​ണ​മെ​ങ്കിൽ ഭാര്യാ​ഭർത്താ​ക്ക​ന്മാർ യഹോ​വയെ അനുസ​രി​ക്കു​ക​യും സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ക​യും വേണം.

6. ഉൽപത്തി 3:15 നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും?

6 സാത്താൻ ഏദെനിൽവെച്ച് ആദ്യമ​നു​ഷ്യ​ദ​മ്പ​തി​കളെ വഴി​തെ​റ്റി​ച്ചെ​ങ്കി​ലും, ഒരു നല്ല പ്രത്യാശ യഹോവ മനുഷ്യർക്കു വെച്ചു​നീ​ട്ടി. ഈ പ്രത്യാശ ബൈബി​ളി​ലെ ആദ്യ​പ്ര​വ​ച​ന​ത്തിൽ കാണാം. (ഉൽപത്തി 3:15 വായി​ക്കുക.) ‘സ്‌ത്രീ​യു​ടെ സന്തതി’ സാത്താനെ നശിപ്പി​ക്കു​മെന്ന് ആ പ്രവചനം വെളി​പ്പെ​ടു​ത്തി. സ്വർഗ​ത്തിൽ സേവി​ക്കുന്ന നീതി​യുള്ള ആത്മവ്യ​ക്തി​കൾക്കു ദൈവ​വു​മാ​യി അടുത്ത ബന്ധമുണ്ട്. അവർ ചേർന്നുള്ള ആ സംഘടന യഹോ​വ​യു​ടെ ഭാര്യ​യെ​പ്പോ​ലെ​യാണ്‌. ആത്മവ്യ​ക്തി​ക​ളു​ടെ ആ സംഘട​ന​യിൽനിന്ന് ഒരാളെ അയച്ചു​കൊണ്ട് യഹോവ പിശാ​ചി​നെ “തകർക്കും.” ആദ്യമ​നു​ഷ്യ​ദ​മ്പ​തി​കൾ നഷ്ടപ്പെ​ടു​ത്തിയ ജീവിതം മനുഷ്യർക്കു തിരികെ കൊടു​ക്കാൻ ആ സന്തതി വേണ്ടതു ചെയ്യും. അങ്ങനെ, യഹോവ ആദ്യം ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ അനുസ​ര​ണ​മുള്ള മനുഷ്യർക്കു ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ അവസരം ലഭിക്കും.—യോഹ. 3:16.

7. (എ) ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും അനുസ​ര​ണ​ക്കേ​ടി​നു ശേഷം വിവാ​ഹ​ജീ​വി​ത​ത്തിന്‌ എന്തു സംഭവി​ച്ചു? (ബി) ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം എങ്ങനെ പെരു​മാ​റ​ണ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌?

7 ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും ധിക്കാരം അവരു​ടെ​യും പിന്നീടു വന്ന എല്ലാവ​രു​ടെ​യും വിവാ​ഹ​ജീ​വി​തത്തെ മോശ​മാ​യി ബാധിച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഹവ്വ കഠിന​മായ പ്രസവ​വേദന അനുഭ​വി​ക്കു​മെന്നു ദൈവം പറഞ്ഞു. എല്ലാ സ്‌ത്രീ​ക​ളും ആ ശാപത്തിൻകീ​ഴി​ലാണ്‌. സ്‌ത്രീ​ക​ളു​ടെ ആഗ്രഹം അവരുടെ ഭർത്താ​ക്ക​ന്മാ​രോ​ടാണ്‌. അതു​പോ​ലെ, ഭർത്താ​ക്ക​ന്മാർ ഭാര്യ​മാ​രു​ടെ മേൽ ആധിപ​ത്യം നടത്തുന്നു, ചില​പ്പോൾ ഇന്നു കാണു​ന്ന​തു​പോ​ലെ മോശ​മാ​യി പെരു​മാ​റു​ക​പോ​ലും ചെയ്യുന്നു! (ഉൽപ. 3:16)  ഭർത്താവ്‌ കുടും​ബ​ത്തിൽ സ്‌നേ​ഹ​ത്തോ​ടെ ശിരസ്ഥാ​നം ഉപയോ​ഗി​ക്കാ​നും ഭാര്യ ഭർത്താ​വി​ന്‍റെ തീരു​മാ​ന​ങ്ങൾക്കു കീഴ്‌പെട്ട് ജീവി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (എഫെ. 5:33) ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ ഒരുമിച്ച് കാര്യങ്ങൾ ചെയ്യു​മ്പോൾ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നാ​കും.

വിവാഹം—ആദാമി​ന്‍റെ കാലം​മു​തൽ പ്രളയം​വ​രെ

8. ആദാമി​ന്‍റെ കാലം​മു​തൽ പ്രളയം​വ​രെ​യുള്ള വിവാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ ചരിത്രം എന്താണ്‌?

8 ആദാമും ഹവ്വയും മരിക്കു​ന്ന​തി​നു മുമ്പ് അവർക്കു മക്കൾ ഉണ്ടായി. (ഉൽപ. 5:4) അവരുടെ ആദ്യമ​ക​നായ കയീൻ ഒരു ബന്ധുവി​നെ വിവാഹം കഴിച്ചു. കയീന്‍റെ പിൻഗാ​മി​യാ​യി​രുന്ന ലാമെ​ക്കാണ്‌, രണ്ടു ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്ന​താ​യി ബൈബിൾ പറയുന്ന ആദ്യത്തെ വ്യക്തി. (ഉൽപ. 4:17, 19) ആദാമി​ന്‍റെ കാലം​മു​തൽ നോഹ​യു​ടെ കാലം​വ​രെ​യുള്ള സമയത്ത്‌ വളരെ കുറച്ച് പേർ മാത്രമേ യഹോ​വയെ ആരാധി​ച്ചി​രു​ന്നു​ള്ളൂ. അവരിൽ ചിലരാ​ണു ഹാബേ​ലും ഹാനോ​ക്കും നോഹ​യും നോഹ​യു​ടെ കുടും​ബ​വും. നോഹ​യു​ടെ കാലത്ത്‌ “ദൈവ​ത്തി​ന്‍റെ പുത്രൻമാർ മനുഷ്യ​രു​ടെ പുത്രി​മാ​രെ സൌന്ദ​ര്യ​മു​ള്ള​വ​രെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെ​യും ഭാര്യ​മാ​രാ​യി എടുത്തു” എന്നു ബൈബിൾ പറയുന്നു. ദൂതന്മാ​രും സ്‌ത്രീ​ക​ളും തമ്മിലുള്ള ഈ പ്രകൃ​തി​വി​രു​ദ്ധ​ബ​ന്ധ​ത്തി​ലൂ​ടെ നെഫി​ലിം എന്ന് അറിയ​പ്പെട്ട രാക്ഷസ​ന്മാർ ഉണ്ടായി. ആ കാലത്ത്‌ ‘മനുഷ്യ​ന്‍റെ ദുഷ്ടത വലിയ​തും അവന്‍റെ ഹൃദയ​വി​ചാ​ര​ങ്ങ​ളു​ടെ നിരൂ​പ​ണ​മൊ​ക്കെ​യും എല്ലായ്‌പോ​ഴും ദോഷ​മു​ള്ള​തും’ ആയിരു​ന്നു.—ഉൽപ. 6:1-5.

9. നോഹ​യു​ടെ കാലത്തെ ദുഷ്ടന്മാ​രെ യഹോവ എന്തു ചെയ്‌തു, ആ കാലത്തെ സംഭവ​ങ്ങ​ളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

9 എല്ലാ ദുഷ്ട​രെ​യും നശിപ്പി​ക്കാൻ ഒരു പ്രളയം വരുത്തു​മെന്ന് യഹോവ പറഞ്ഞു. വരാൻപോ​കുന്ന പ്രളയ​ത്തെ​ക്കു​റിച്ച് “നീതി​പ്ര​സം​ഗി​യായ നോഹ” ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ത്തു. (2 പത്രോ. 2:5) പക്ഷേ അവരുടെ ശ്രദ്ധ വിവാ​ഹ​ത്തി​ലും ദൈനം​ദി​ന​കാ​ര്യ​ങ്ങ​ളി​ലും ഒക്കെയാ​യി​രു​ന്നു. അതു​കൊണ്ട് അവർ നോഹ പറഞ്ഞ കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ത്തില്ല. യേശു നമ്മുടെ ഈ നാളിനെ നോഹ​യു​ടെ നാളു​മാ​യി താരത​മ്യം ചെയ്‌തു. (മത്തായി 24:37-39 വായി​ക്കുക.) ഈ ദുഷ്ട​ലോ​ക​ത്തി​ന്‍റെ അന്ത്യം വരുന്ന​തി​നു മുമ്പ് നമ്മൾ ലോകം മുഴുവൻ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ദൈവ​രാ​ജ്യ​സു​വി​ശേ​ഷ​ത്തി​നു ഭൂരി​പക്ഷം ആളുക​ളും യാതൊ​രു ശ്രദ്ധയും കൊടു​ക്കു​ന്നില്ല. നോഹ​യു​ടെ കാലത്ത്‌ നടന്ന സംഭവ​ങ്ങ​ളിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും? വിവാഹം കഴിക്കുക, കുട്ടി​കളെ വളർത്തുക എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ മുഴുകി നമ്മൾ യഹോ​വ​യു​ടെ ദിവസം അടുത്തു​വ​ന്നെന്ന കാര്യം മറന്നു​ക​ള​യ​രുത്‌.

വിവാഹം—പ്രളയം​മു​തൽ യേശു​വി​ന്‍റെ കാലം​വ​രെ

10. (എ) വിവാ​ഹ​ത്തി​ന്‍റെ മാന്യത കളഞ്ഞ എന്താണു മിക്ക സംസ്‌കാ​ര​ങ്ങ​ളു​ടെ​യും ഭാഗമാ​യി​ത്തീർന്നത്‌? (ബി) അബ്രാ​ഹാ​മും സാറയും ദാമ്പത്യ​ജീ​വി​ത​ത്തി​ന്‍റെ കാര്യ​ത്തിൽ എങ്ങനെ​യാണ്‌ ഒരു നല്ല മാതൃ​ക​വെ​ച്ചത്‌?

10 നോഹ​യ്‌ക്കും മൂന്ന് ആൺമക്കൾക്കും ഓരോ ഭാര്യ​യെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എന്നാൽ പ്രളയ​ത്തി​നു ശേഷം പല പുരു​ഷ​ന്മാർക്കും ഒന്നിൽക്കൂ​ടു​തൽ ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു. മിക്ക സംസ്‌കാ​ര​ങ്ങ​ളി​ലും ലൈം​ഗിക അധാർമി​കത തികച്ചും സാധാ​ര​ണ​മാ​യി​രു​ന്നു, മതാചാ​ര​ങ്ങ​ളു​ടെ ഭാഗം​പോ​ലു​മാ​യി​രു​ന്നു! അബ്രാ​ഹാ​മും സാറയും താമസം മാറി കനാനിൽ ചെന്ന​പ്പോൾ അവിടെ, വിവാ​ഹ​ബ​ന്ധ​ത്തി​നു യാതൊ​രു വിലയും കല്‌പി​ക്കാ​തി​രുന്ന ആളുക​ളാ​ണു​ണ്ടാ​യി​രു​ന്നത്‌. സൊ​ദോ​മി​ലെ​യും ഗൊ​മോ​റ​യി​ലെ​യും ആളുകൾ അസാന്മാർഗി​ക​കാ​ര്യ​ങ്ങൾ ചെയ്‌തി​രു​ന്ന​തു​കൊണ്ട് യഹോവ അവരെ നശിപ്പി​ച്ചു. അത്തരം ആളുക​ളിൽനിന്ന് അബ്രാ​ഹാം വ്യത്യ​സ്‌ത​നാ​യി​രു​ന്നു. അബ്രാ​ഹാം വളരെ നല്ല ഒരു കുടും​ബ​നാ​ഥ​നാ​യി​രു​ന്നു, സാറ അബ്രാ​ഹാ​മി​നു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്‌തു. (1 പത്രോസ്‌ 3:3-6 വായി​ക്കുക.) യഹോ​വയെ ആരാധി​ക്കുന്ന ഒരു സ്‌ത്രീ​യെ​ത്തന്നെ തന്‍റെ മകൻ യിസ്‌ഹാക്ക് കല്ല്യാണം കഴിച്ചു​വെന്ന് അബ്രാ​ഹാം ഉറപ്പു​വ​രു​ത്തി. യിസ്‌ഹാക്ക് മകനായ യാക്കോ​ബി​നു​വേ​ണ്ടി​യും അതുത​ന്നെ​യാ​ണു ചെയ്‌തത്‌. യാക്കോ​ബി​ന്‍റെ ആൺമക്ക​ളിൽനി​ന്നാ​ണു പിന്നീട്‌ ഇസ്രാ​യേ​ലി​ലെ 12 ഗോ​ത്രങ്ങൾ ഉണ്ടായത്‌.

11. മോശ​യി​ലൂ​ടെ നൽകിയ നിയമങ്ങൾ ഇസ്രാ​യേ​ല്യ​രെ സംരക്ഷി​ച്ചത്‌ എങ്ങനെ?

 11 പിന്നീട്‌ യഹോവ ഇസ്രാ​യേൽ ജനതയു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. യഹോവ അവർക്കു മോശ​യി​ലൂ​ടെ ഒരു നിയമ​സം​ഹി​ത​യും കൊടു​ത്തു. അതിൽ ബഹുഭാ​ര്യ​ത്വം​പോ​ലുള്ള, വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട നിയമ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യർ മറ്റു ദൈവ​ങ്ങ​ളു​ടെ ആരാധ​കരെ വിവാഹം കഴിക്കു​ന്നതു വിലക്കി​ക്കൊണ്ട് ആ നിയമ​സം​ഹിത അവരെ ആത്മീയ​മാ​യി സംരക്ഷി​ച്ചു. (ആവർത്തനം 7:3, 4 വായി​ക്കുക.) ദാമ്പത്യ​ത്തിൽ എന്തെങ്കി​ലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ സഹായ​ത്തി​നു മൂപ്പന്മാ​രു​ണ്ടാ​യി​രു​ന്നു. ദാമ്പത്യ​ത്തി​ലെ അവിശ്വ​സ്‌ത​ത​യും ജാരശ​ങ്ക​യും സംശയ​വും എല്ലാം ഉചിത​മാ​യി കൈകാ​ര്യം ചെയ്‌തി​രു​ന്നു. വിവാ​ഹ​മോ​ചനം അനുവ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അതിനും ചില വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “ദൂഷ്യ​മായ വല്ലതും” ഭാര്യ​യിൽ കണ്ടാൽ ഒരു പുരു​ഷന്‌ അവളെ വിവാ​ഹ​മോ​ചനം ചെയ്യാ​മാ​യി​രു​ന്നു. (ആവ. 24:1) ‘ദൂഷ്യം’ എന്നതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നില്ല. പക്ഷേ, ചെറിയ തെറ്റു​ക​ളു​ടെ പേരിൽ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്യാൻ ഒരു ഭർത്താ​വിന്‌ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു.—ലേവ്യ 19:18.

ഇണയോട്‌ ഒരിക്ക​ലും അവിശ്വ​സ്‌തത കാണി​ക്ക​രുത്‌

12, 13. (എ) മലാഖി​യു​ടെ കാലത്ത്‌ ചില പുരു​ഷ​ന്മാർ വിവാ​ഹ​ബ​ന്ധ​ങ്ങൾക്ക് എന്തു വിലയാ​ണു കൊടു​ത്തത്‌? (ബി) ഇക്കാലത്ത്‌, സ്‌നാ​ന​മേറ്റ ഒരാൾ മറ്റൊ​രാ​ളു​ടെ ഇണയു​ടെ​കൂ​ടെ ഒളി​ച്ചോ​ടി​യാൽ അതിന്‍റെ ഭവിഷ്യ​ത്തു​കൾ എന്തൊ​ക്കെ​യാണ്‌?

12 മലാഖി പ്രവാ​ച​കന്‍റെ കാലത്തെ ജൂതന്മാർ ഭാര്യ​മാ​രെ വിവാ​ഹ​മോ​ചനം ചെയ്യാൻ പല ഒഴിക​ഴി​വു​ക​ളും കണ്ടെത്തി​യി​രു​ന്നു. ചെറു​പ്പ​ക്കാ​രി​ക​ളെ​യോ മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രെ​യോ വിവാഹം കഴിക്കാൻവേ​ണ്ടി​യാണ്‌ അവർ അങ്ങനെ ചെയ്‌തി​രു​ന്നത്‌. യേശു​വി​ന്‍റെ കാലത്തെ ജൂതന്മാർ “ഏതു കാരണ​ത്തെ​ച്ചൊ​ല്ലി​യും” വിവാ​ഹ​മോ​ചനം ചെയ്‌തി​രു​ന്നു. (മത്താ. 19:3) നിയമ​പ​ര​മ​ല്ലാത്ത അത്തരം വിവാ​ഹ​മോ​ചനം യഹോ​വ​യ്‌ക്കു വെറു​പ്പാ​യി​രു​ന്നു.—മലാഖി 2:13-16 വായി​ക്കുക.

13 വിവാഹത്തിലെ അവിശ്വസ്‌തതയ്‌ക്ക് ഇന്നും യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിൽ സ്ഥാനമില്ല. പക്ഷേ, സ്‌നാ​ന​മേറ്റ വിവാ​ഹി​ത​നായ ഒരാൾ മറ്റൊ​രാ​ളു​ടെ ഇണയോ​ടൊ​പ്പം ഒളി​ച്ചോ​ടി എന്നും ആ വ്യക്തിയെ വിവാഹം ചെയ്യാൻവേണ്ടി സ്വന്തം ഇണയെ വിവാ​ഹ​മോ​ചനം ചെയ്‌തു എന്നും സങ്കൽപ്പി​ക്കുക. തെറ്റു സംബന്ധിച്ച് പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ, സഭയെ ശുദ്ധി​യു​ള്ള​താ​യി സൂക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ആ വ്യക്തിയെ പുറത്താ​ക്കും. (1 കൊരി. 5:11-13) വീണ്ടും സഭയുടെ ഭാഗമാ​ക​ണ​മെ​ങ്കിൽ ആ വ്യക്തി ‘മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം പുറ​പ്പെ​ടു​വി​ക്കേ​ണ്ട​തുണ്ട്.’ (ലൂക്കോ. 3:8; 2 കൊരി. 2:5-10) അങ്ങനെ​യുള്ള ഒരു വ്യക്തിയെ പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്ന​തിന്‌ ഒരു നിശ്ചി​ത​സ​മ​യ​മൊ​ന്നും വെച്ചി​ട്ടില്ല. എങ്കിലും യഥാർഥ​ത്തിൽ പശ്ചാത്ത​പി​ക്കു​ന്നെന്നു തെറ്റു​കാ​രനു തെളി​യി​ക്കാ​നും അയാളെ സഭയിൽ പുനഃ​സ്ഥി​തീ​ക​രി​ക്കാ​നും ഒന്നോ അതില​ധി​ക​മോ വർഷം എടു​ത്തേ​ക്കാം. എന്നാലും ആ വ്യക്തിക്കു “ദൈവ​ത്തി​ന്‍റെ ന്യായാ​സ​ന​ത്തി​നു മുമ്പാകെ” നിൽക്കേ​ണ്ടി​വ​രും.—റോമ. 14:10-12; 1979 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ (ഇംഗ്ലീഷ്‌) 31-32 പേജുകൾ കാണുക.

വിവാഹം—ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ

14. മോശ​യു​ടെ നിയമം ഏത്‌ ഉദ്ദേശ്യം സാധിച്ചു?

14 ഇസ്രാ​യേ​ല്യർ 1500-ലധികം വർഷം മോശ​യു​ടെ നിയമ​ത്തി​നു കീഴി​ലാ​യി​രു​ന്നു. അതിലെ വ്യവസ്ഥകൾ ദൈവ​ജ​നത്തെ പല വിധങ്ങ​ളിൽ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള തത്ത്വങ്ങൾ അതിലു​ണ്ടാ​യി​രു​ന്നു. ആ നിയമ​സം​ഹിത അവരെ മിശി​ഹ​യി​ലേക്കു നയിക്കു​ക​യും ചെയ്‌തു. (ഗലാ. 3:23, 24) യേശു മരിച്ച​തോ​ടെ ആ നിയമ​സം​ഹിത മാറു​ക​യും ദൈവം ഒരു പുതിയ ക്രമീ​ക​ര​ണ​ത്തി​നു തുടക്കം കുറി​ക്കു​ക​യും ചെയ്‌തു. (എബ്രാ. 8:6) പുതിയ ക്രമീ​ക​ര​ണ​ത്തി​നു കീഴി​ലാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു മോശ​യു​ടെ നിയമ​ത്തിൽ അനുവ​ദി​ച്ചി​രുന്ന പല കാര്യ​ങ്ങ​ളും അനുവ​ദ​നീ​യ​മാ​യി​രു​ന്നില്ല.

15. (എ) വിവാഹം സംബന്ധിച്ച് ക്രിസ്‌തീ​യ​സ​ഭ​യു​ടെ നിലവാ​രം എന്താണ്‌? (ബി) വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുന്ന ഒരാൾ ഏതൊക്കെ കാര്യങ്ങൾ കണക്കി​ലെ​ടു​ക്കണം?

15 ഒരു ദിവസം പരീശ​ന്മാർ വിവാ​ഹ​ത്തെ​ക്കു​റിച്ച് യേശു​വി​നോട്‌ ഒരു ചോദ്യം ചോദി​ച്ചു. വിവാ​ഹ​മോ​ചനം ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും  ദൈവം മോശ​യി​ലൂ​ടെ കൊടുത്ത നിയമം ഇസ്രാ​യേ​ല്യ​രെ അതിന്‌ അനുവ​ദി​ച്ചി​രു​ന്നെന്നു യേശു മറുപടി പറഞ്ഞു. (മത്താ. 19:6-8) വിവാ​ഹ​ത്തെ​ക്കു​റിച്ച് ദൈവം ആദ്യം വെച്ച നിലവാ​ര​മാ​ണു ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റേ​ണ്ട​തെന്നു യേശു​വി​ന്‍റെ മറുപടി കാണി​ക്കു​ന്നു. (1 തിമൊ. 3:2, 12) ‘ഒരു ശരീര​മാ​യ​തു​കൊണ്ട്’ ഇണകൾ പിരി​യാൻ പാടില്ല. ദൈവ​ത്തോ​ടും ഇണയോ​ടും ഉള്ള സ്‌നേഹം അവരെ എന്നും ഒന്നിപ്പി​ച്ചു​നി​റു​ത്തും. ലൈം​ഗിക അധാർമി​കത എന്ന കാരണ​ത്താ​ല​ല്ലാ​തെ വിവാ​ഹ​മോ​ചനം നേടി​യാൽ അതു പുനർവി​വാ​ഹ​ത്തി​നുള്ള അടിസ്ഥാ​നമല്ല. (മത്താ. 19:9) വ്യഭി​ചാ​രം ചെയ്‌തെ​ങ്കി​ലും പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ ആ വ്യക്തി​യോട്‌ ക്ഷമിക്കാൻ നിരപ​രാ​ധി​യായ ഇണ തീരു​മാ​നി​ച്ചേ​ക്കാം. ഗോമെർ എന്ന തന്‍റെ വ്യഭി​ചാ​രി​ണി​യായ ഭാര്യ​യോ​ടു ഹോശേയ ക്ഷമിച്ച​തും പശ്ചാത്ത​പിച്ച ഇസ്രാ​യേൽ ജനത​യോട്‌ യഹോവ ക്ഷമിച്ച​തും ഇതിന്‍റെ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. (ഹോശേ. 3:1-5) ഇണ വ്യഭി​ചാ​രം ചെയ്‌തെന്ന് അറിഞ്ഞി​ട്ടും ഒരു വ്യക്തി വീണ്ടും ആ ഇണയു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നെ​ങ്കിൽ അതിന്‍റെ അർഥം ആ വ്യക്തി ഇണയോ​ടു ക്ഷമിച്ചു എന്നാണ്‌. ഈ സാഹച​ര്യ​ത്തിൽ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം നിലനിൽക്കു​ന്നില്ല.

16. ഏകാകി​ത്വ​ത്തെ​ക്കു​റിച്ച് യേശു എന്തു പറഞ്ഞു?

16 ലൈം​ഗിക അധാർമി​ക​ത​യു​ടെ പേരി​ല​ല്ലാ​തെ സത്യ​ക്രി​സ്‌ത്യാ​നി​കൾ വിവാ​ഹ​മോ​ചനം ചെയ്യരു​തെന്നു പറഞ്ഞ​ശേഷം ഏകാകി​ത്വ​ത്തി​ന്‍റെ ‘വരം ലഭിച്ച​വ​രെ​ക്കു​റിച്ച്’ യേശു പരാമർശി​ച്ചു. യേശു ഇങ്ങനെ പറഞ്ഞു: “അതിന്‌ ഇടമൊ​രു​ക്കാൻ കഴിയു​ന്നവൻ അങ്ങനെ ചെയ്യട്ടെ.” (മത്താ. 19:10-12) ശ്രദ്ധ മാറി​പ്പോ​കാ​തെ യഹോ​വയെ സേവി​ക്കാൻവേണ്ടി ഇന്നു ചിലർ വിവാഹം കഴിക്കാ​തെ തുടരു​ന്നു. അവരെ നമ്മൾ അഭിന​ന്ദി​ച്ചേ മതിയാ​കൂ!

17. വിവാഹം കഴിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ഒരു ക്രിസ്‌ത്യാ​നിക്ക് എങ്ങനെ കഴിയും?

17 വിവാഹം കഴിക്ക​ണോ ഏകാകി​യാ​യി തുടര​ണോ എന്നു തീരു​മാ​നി​ക്കാൻ എങ്ങനെ കഴിയും? ഏകാകി​ത്വ​ത്തി​ന്‍റെ വരം നട്ടുവ​ളർത്താൻ കഴിയു​മോ എന്നു സ്വയം വിലയി​രു​ത്തി​നോ​ക്കുക. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഏകാകി​ത്വം ശുപാർശ ചെയ്‌തു. പക്ഷേ ഇങ്ങനെ​യും​കൂ​ടെ പറഞ്ഞു: “പരസം​ഗ​ത്തി​ന്‍റെ വ്യാപ​നം​നി​മി​ത്തം ഓരോ പുരു​ഷ​നും സ്വന്തമാ​യി ഭാര്യ​യും ഓരോ സ്‌ത്രീ​ക്കും സ്വന്തമാ​യി ഭർത്താ​വും ഉണ്ടായി​രി​ക്കട്ടെ.” വിവാഹം കഴിക്കു​ന്നത്‌, ശക്തമായ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ കാരണം സ്വയം​ഭോ​ഗ​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽനി​ന്നോ ലൈം​ഗിക അധാർമി​ക​ത​യി​ലേക്കു നയിക്കു​ന്ന​തിൽനി​ന്നോ ഒരു വ്യക്തിയെ തടഞ്ഞേ​ക്കാം. ശരിക്കും വിവാ​ഹ​പ്രാ​യ​മാ​യോ എന്നും ഏകാകി​കൾ ചിന്തി​ക്കണം. പൗലോസ്‌ പറഞ്ഞു: “നവയൗ​വനം പിന്നി​ട്ട​ശേ​ഷ​വും വികാ​ര​ങ്ങളെ അടക്കുക വിഷമ​മെന്നു തോന്നു​ക​യാൽ വിവാഹം കഴിക്കു​ന്നതു നന്ന് എന്നു ചിന്തി​ക്കു​ന്നവർ തങ്ങളുടെ ഹിതം​പോ​ലെ പ്രവർത്തി​ക്കട്ടെ; അവർ പാപം ചെയ്യു​ന്നില്ല. അവർ വിവാഹം ചെയ്‌തു​കൊ​ള്ളട്ടെ.” (1 കൊരി. 7:2, 9, 36; 1 തിമൊ. 4:1-3) യൗവന​ത്തിൽ പലർക്കും ശക്തമായ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ഉണ്ടാകും. പക്ഷേ അതു​കൊ​ണ്ടു​മാ​ത്രം വിവാഹം കഴിക്കാൻ തീരു​മാ​നി​ക്ക​രുത്‌. കാരണം അങ്ങനെ​യുള്ള ഒരാൾ വിവാ​ഹ​ത്തി​ന്‍റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാ​നുള്ള പക്വത​യിൽ എത്തിയി​ട്ടു​ണ്ടാ​ക​ണ​മെ​ന്നില്ല.

18, 19. (എ) ക്രിസ്‌തീ​യ​വി​വാ​ഹ​ത്തി​ന്‍റെ അടിസ്ഥാ​നം എന്താണ്‌? (ബി) അടുത്ത ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യും?

18 യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കുന്ന സ്‌നാ​ന​മേറ്റ ഒരു സ്‌ത്രീ​യും പുരു​ഷ​നും തമ്മിലു​ള്ള​താ​ണു ക്രിസ്‌തീ​യ​വി​വാ​ഹം. അവർ തമ്മിൽത്ത​മ്മി​ലും ഗാഢമാ​യി സ്‌നേ​ഹി​ക്കണം. കാരണം തുടർന്ന് അവർ ഒരുമി​ച്ചാ​ണു ജീവി​ക്കേ​ണ്ടത്‌. “കർത്താ​വിൽ മാത്രമേ വിവാഹം കഴിക്കാ​വൂ” എന്ന കല്‌പന അനുസ​രി​ച്ച​തു​കൊണ്ട് യഹോവ അവരെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. (1 കൊരി. 7:39) ബൈബി​ളി​ന്‍റെ ഉപദേശം തുടർന്നും അനുസ​രി​ക്കു​ന്നെ​ങ്കിൽ അവരുടെ വിവാ​ഹ​ജീ​വി​തം വിജയി​ക്കും.

19 നമ്മൾ ഇന്നു ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ല​ത്താണ്‌.’ വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തി​നു വേണ്ട ഗുണങ്ങൾ പലർക്കു​മില്ല. (2 തിമൊ. 3:1-5) വെല്ലു​വി​ളി​ക​ളു​ണ്ടെ​ങ്കി​ലും സന്തോഷം നിറഞ്ഞ കുടും​ബ​ജീ​വി​തം നയിക്കാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കുന്ന വിലപ്പെട്ട ചില ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.—മത്താ. 7:13, 14.