വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

വയൽശുശ്രൂഷയിൽ ഏർപ്പെ​ടുന്ന യോഹാ​നസ്‌ റൗത്ത്‌, സാധ്യ​ത​യ​നു​സ​രിച്ച് 1920-കളിൽ

 ചരി​ത്ര​സ്‌മൃ​തി​കൾ

“യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു”

“യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു”

“യൂറോ​പ്പിൽ ഇപ്പോൾ അരങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന അധികാ​ര​വ​ടം​വ​ലി​യു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ കഴിഞ്ഞ​കാ​ലത്തെ യുദ്ധങ്ങ​ളെ​ല്ലാം വെറും നിസ്സാ​ര​മാണ്‌.” ഏതാണ്ട് 30 രാജ്യങ്ങൾ പങ്കെടുത്ത ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ 1915 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) വിശേ​ഷി​പ്പി​ച്ചത്‌ അങ്ങനെ​യാണ്‌. എതിർപ്പു​ക​ളു​ടെ ഫലമായി “പ്രത്യേ​കിച്ച് ജർമനി​യി​ലും ഫ്രാൻസി​ലും ഒരള​വോ​ളം രാജ്യ​വേ​ല​യ്‌ക്കു തടസ്സം നേരിട്ടു” എന്നു വീക്ഷാ​ഗോ​പു​രം റിപ്പോർട്ടു ചെയ്‌തു.

ആഗോ​ള​ത​ല​ത്തിൽ സംഘർഷങ്ങൾ രൂക്ഷമാ​യ​പ്പോൾ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യു​ടെ തത്ത്വം എങ്ങനെ ബാധക​മാ​ക്ക​ണ​മെന്നു ബൈബിൾവി​ദ്യാർഥി​കൾക്കു പൂർണ​മാ​യി മനസ്സി​ലാ​യില്ല. എങ്കിലും സുവാർത്ത ഘോഷി​ക്കാൻ അവർ ഉറച്ചു​തീ​രു​മാ​നി​ച്ചി​രു​ന്നു. രാജ്യ​വേ​ല​യി​ലുള്ള തന്‍റെ ഭാഗ​ധേയം നിർവ​ഹി​ക്കാൻ ആഗ്രഹിച്ച വിൽഹം ഹിൽഡെ​ബ്രാന്‍റ് ഫ്രഞ്ച് ഭാഷയി​ലുള്ള ബൈബിൾ വിദ്യാർഥി​ക​ളു​ടെ മാസി​ക​യു​ടെ പ്രതി​കൾക്കു ഓർഡർ കൊടു​ത്തു. അദ്ദേഹം ഫ്രാൻസി​ലേക്കു വന്നത്‌ ഒരു കോൽപോർട്ട​റാ​യി​ട്ടല്ല പകരം, ഒരു ജർമൻ സൈനി​ക​നാ​യി​ട്ടാ​യി​രു​ന്നു. സൈനി​ക​വേ​ഷ​ത്തിൽ ഒരു ശത്രു​വി​നെ​പ്പോ​ലെ തോന്നി​ച്ചി​രുന്ന ഈ വ്യക്തി വഴിയാ​ത്ര​ക്കാ​രോ​ടു സമാധാ​ന​ത്തി​ന്‍റെ സന്ദേശം അറിയി​ച്ചത്‌ അവരെ അത്ഭുത​പ്പെ​ടു​ത്തി.

ജർമനി​യു​ടെ സൈനി​ക​രാ​യി​രുന്ന മറ്റ്‌ അനേകം ബൈബിൾവി​ദ്യാർഥി​കൾക്കും സുവാർത്ത പങ്കു​വെ​ക്കാൻ പ്രേരണ തോന്നി​യെന്നു വീക്ഷാ​ഗോ​പു​ര​ത്തിൽ അച്ചടി​ച്ചു​വന്ന കത്തുകൾ സൂചി​പ്പി​ക്കു​ന്നു. തന്‍റെകൂ​ടെ നാവി​ക​സേ​ന​യി​ലു​ണ്ടാ​യി​രുന്ന അഞ്ചു പേർക്കു സത്യ​ത്തോ​ടു താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യി ലെംകി എന്ന സഹോ​ദരൻ പറഞ്ഞു. “കപ്പലിൽപ്പോ​ലും യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു” എന്ന് അദ്ദേഹം എഴുതി.

ഒരു സൈനി​ക​നാ​യി യുദ്ധമു​ഖ​ത്തേ​ക്കു​പോയ ഗെയോർഗ്‌ കെയ്‌സർ സത്യ​ദൈ​വ​ത്തി​ന്‍റെ ഒരു ആരാധ​ക​നാ​യാ​ണു വീട്ടി​ലേക്കു തിരി​ച്ചു​വ​ന്നത്‌. എന്തായി​രു​ന്നു ആ മാറ്റത്തി​നു കാരണം? എങ്ങനെ​യോ അദ്ദേഹ​ത്തി​നു ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഒരു പ്രസി​ദ്ധീ​ക​രണം ലഭിച്ചു. മുഴു​ഹൃ​ദ​യ​ത്തോ​ടെ ദൈവ​രാ​ജ്യ​സ​ത്യം സ്വീക​രിച്ച അദ്ദേഹം ആയുധം ഉപേക്ഷി​ച്ചു. പിന്നീട്‌ യുദ്ധവു​മാ​യി ബന്ധമി​ല്ലാത്ത ഒരു ജോലി​യിൽ പ്രവേ​ശി​ച്ചു. യുദ്ധത്തി​നു ശേഷം അനേക​വർഷം അദ്ദേഹം തീക്ഷ്ണ​ത​യുള്ള ഒരു മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ച്ചു.

നിഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച് ബൈബിൾവി​ദ്യാർഥി​കൾക്കു കാര്യ​മാ​യി അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവരുടെ മനോ​ഭാ​വ​വും പെരു​മാ​റ്റ​വും യുദ്ധത്തെ സ്വാഗതം ചെയ്‌തി​രുന്ന ആളുക​ളു​ടെ വീക്ഷണ​ത്തിൽനി​ന്നും പ്രവൃ​ത്തി​ക​ളിൽനി​ന്നും  വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. രാഷ്‌ട്രീ​യ​ക്കാ​രും സഭാ​നേ​താ​ക്ക​ന്മാ​രും അവരുടെ രാഷ്‌ട്ര​ത്തി​ന്‍റെ പക്ഷം ചേർന്ന് യുദ്ധത്തിൽ ഉൾപ്പെ​ട്ട​പ്പോൾ ബൈബിൾവി​ദ്യാർഥി​കൾ ‘സമാധാ​ന​പ്ര​ഭു​വി​നോ​ടു’ ചേർന്നു​നി​ന്നു. (യശ. 9:6) ചിലർ തികഞ്ഞ നിഷ്‌പക്ഷത പാലി​ച്ചില്ല എന്നതു ശരിയാണ്‌. എങ്കിലും, “ഒരു ക്രിസ്‌ത്യാ​നി കൊല​പാ​തകം ചെയ്യരു​തെന്നു ഞാൻ ദൈവ​വ​ച​ന​ത്തിൽനിന്ന് വ്യക്തമാ​യി മനസ്സി​ലാ​ക്കി” എന്നു പറഞ്ഞ കൊൻറാറ്റ്‌ മോർട്ടെർ എന്ന ബൈബിൾവി​ദ്യാർഥി​യു​ടെ അതേ ബോധ്യം അവർക്കു​ണ്ടാ​യി​രു​ന്നു.—പുറ. 20:13. *

സുവർണയുഗം എന്ന മാസിക പരസ്യ​പ്പെ​ടു​ത്താൻ ഹാൻസ്‌ ഹ്യുൽറ്റ​ഹാഫ്‌ ഈ കൈവണ്ടി ഉപയോ​ഗി​ച്ചു

മനസ്സാ​ക്ഷി​പ​ര​മാ​യ കാരണ​ങ്ങ​ളാൽ യുദ്ധത്തിൽനിന്ന് മാറി​നിൽക്കാൻ ജർമനി​യിൽ നിയമ​മി​ല്ലാ​യി​രു​ന്നു. എങ്കിലും 20-ലധികം ബൈബിൾവി​ദ്യാർഥി​കൾ ഏതെങ്കി​ലും തരത്തി​ലുള്ള സൈനി​ക​സേ​വനം ചെയ്യാൻ വിസമ്മ​തി​ച്ചു. അവരിൽ ചിലരെ മാനസി​ക​രോ​ഗി​ക​ളാ​യി മുദ്ര കുത്തി. അതിൽ ഒരാളാ​യി​രു​ന്നു ഗുസ്‌താഫ്‌ കുയാറ്റ്‌. അദ്ദേഹത്തെ മാനസി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തിൽ അടയ്‌ക്കു​ക​യും ശരീര​ത്തിൽ മയക്കു​മ​രു​ന്നു​കൾ കയറ്റു​ക​യും ചെയ്‌തു. നിർബ​ന്ധിത സൈനി​ക​സേ​വ​ന​ത്തി​നു വിസമ്മ​തിച്ച ഹാൻസ്‌ ഹ്യുൽറ്റ​ഹാ​ഫി​നെ​യും തടവി​ലാ​ക്കി. അവിടെ അദ്ദേഹം യുദ്ധ​ത്തോ​ടു ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസമ്മ​തി​ച്ചു. അപ്പോൾ അവർ അനങ്ങാ​നാ​കാത്ത വിധത്തിൽ അദ്ദേഹത്തെ ബന്ധിച്ചു. കൈകാ​ലു​കൾ മരയ്‌ക്കു​ന്ന​തു​വരെ അങ്ങനെ നിറുത്തി. അതു​കൊ​ണ്ടും ഫലമി​ല്ലെന്നു കണ്ടപ്പോൾ ഉടനെ കൊല്ലു​മെന്നു പറഞ്ഞ് ഭീഷണി​പ്പെ​ടു​ത്തി. എങ്കിലും ഹാൻസ്‌ യുദ്ധകാ​ലത്ത്‌ ഉടനീളം വിശ്വ​സ്‌ത​നാ​യി നിന്നു.

സൈനി​ക​സേ​വ​ന​ത്തി​നു വിളിച്ച മറ്റു ചില സഹോ​ദ​ര​ങ്ങ​ളും ആയുധ​മെ​ടു​ക്കാൻ വിസമ്മ​തി​ച്ചു. * പകരം യുദ്ധവു​മാ​യി ബന്ധമി​ല്ലാത്ത ജോലി​ക്കാ​യി അപേക്ഷി​ച്ചു. അങ്ങനെ​യൊ​രു നിലപാ​ടെ​ടുത്ത യോഹാ​നസ്‌ റൗത്തിനെ റെയിൽവെ​യിൽ ജോലിക്ക് അയച്ചു. കൊൻറാറ്റ്‌ മോർട്ടെ​റി​നെ ആശുപ​ത്രി​സേ​വ​ക​നാ​യും റൈൻഹോൾട്ട് വീബറി​നെ ഒരു നഴ്‌സാ​യും നിയമി​ച്ചു. ഔഗസ്റ്റ് ക്രാഫ്‌ചി​ക്കി​നും യുദ്ധ​ത്തോ​ടു നേരിട്ട് ബന്ധമി​ല്ലാത്ത ജോലി​ക​ളാ​ണു ലഭിച്ചത്‌. ഈ ബൈബിൾവി​ദ്യാർഥി​ക​ളും അവരെ​പ്പോ​ലുള്ള മറ്റുള്ള​വ​രും സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും സംബന്ധിച്ച് അവർക്കു കിട്ടിയ അറിവി​ന്‍റെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ സേവി​ക്കാൻ ദൃഢചി​ത്ത​രാ​യി​രു​ന്നു.

യുദ്ധകാ​ല​ത്തെ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പ്രവർത്ത​നങ്ങൾ അവരെ അധികാ​രി​ക​ളു​ടെ നിരീ​ക്ഷ​ണ​ത്തിൻകീ​ഴി​ലാ​ക്കി. സുവാർത്ത പ്രസം​ഗി​ച്ച​തിന്‌, തുടർന്നുള്ള വർഷങ്ങ​ളിൽ ജർമനി​യി​ലെ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പേരിൽ ആയിര​ക്ക​ണ​ക്കി​നു കേസുകൾ ഉണ്ടായി. അവരെ സഹായി​ക്കു​ന്ന​തി​നു ജർമനി​യി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ മാഗ്‌ഡ​ബെർഗി​ലെ ബെഥേ​ലിൽ ഒരു നിയമ​വി​ഭാ​ഗം രൂപീ​ക​രി​ച്ചു.

ക്രിസ്‌തീ​യ​നി​ഷ്‌പക്ഷത സംബന്ധിച്ച യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഗ്രാഹ്യ​ത്തി​നു ക്രമാ​നു​ഗ​ത​മാ​യി കൂടു​തൽക്കൂ​ടു​തൽ വ്യക്തത കൈവന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ സൈന്യ​ത്തിൽനിന്ന് പൂർണ​മാ​യി വേർപെ​ട്ടു​നിന്ന് അവർ ക്രിസ്‌തീ​യ​നി​ഷ്‌പക്ഷത പാലിച്ചു. അതു​കൊണ്ട് അവരെ ജർമനി​യു​ടെ ശത്രു​ക്ക​ളാ​യി വീക്ഷി​ക്കു​ക​യും ക്രൂര​മാ​യി പീഡി​പ്പി​ക്കു​ക​യും ചെയ്‌തു. ആ കഥ ‘ചരി​ത്ര​സ്‌മൃ​തി​ക​ളു​ടെ’ മറ്റൊരു അധ്യാ​യ​ത്തിൽ പറഞ്ഞു​ത​രാം.—മധ്യയൂ​റോ​പ്പി​ലെ ശേഖര​ത്തിൽനിന്ന്.

^ ഖ. 7 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തെ ബ്രിട്ടീഷ്‌ ബൈബിൾവി​ദ്യാർഥി​ക​ളെ​ക്കു​റിച്ച് വിവരി​ക്കുന്ന 2013 മെയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ചരി​ത്ര​സ്‌മൃ​തി​കൾ—‘പരീക്ഷ​യു​ടെ നാഴി​ക​യിൽ’ അവർ ഉറച്ചു​നി​ന്നു” എന്ന ലേഖനം കാണുക.

^ ഖ. 9 ഇങ്ങനെ ചെയ്യാൻ കഴിയു​മെന്നു സഹസ്രാ​ബ്ദോ​ദയം വാല്യം 6-ലും (1904) അതു​പോ​ലെ 1906 ആഗസ്റ്റ് ലക്കം സീയോ​ന്‍റെ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ ജർമൻ പതിപ്പി​ലും പറഞ്ഞി​രു​ന്നു. എന്നാൽ 1915 സെപ്‌റ്റം​ബർ ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) നമ്മുടെ ഗ്രാഹ്യം പുതു​ക്കു​ക​യും ബൈബിൾവി​ദ്യാർഥി​കൾ സൈന്യ​ത്തിൽ ചേരരു​തെന്ന് അഭി​പ്രാ​യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ ഈ ലേഖനം ജർമൻ പതിപ്പിൽ ലഭ്യമാ​യില്ല.