വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

ആത്മീയ​മാ​യി പുരോ​ഗ​മി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

ആത്മീയ​മാ​യി പുരോ​ഗ​മി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

വിശുദ്ധ ലിഖി​തങ്ങൾ പരസ്യ​മാ​യി വായി​ക്കു​ന്ന​തി​ലും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്രബോ​ധി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക.1 തിമൊ. 4:13.

ഗീതം: 45, 70

1, 2. (എ) ഈ അന്ത്യകാ​ലത്ത്‌ യശയ്യ 60:22 എങ്ങനെ നിറ​വേ​റി​യി​രി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗത്ത്‌ ഇപ്പോൾ എന്ത് ആവശ്യ​മുണ്ട്?

“കുറഞ്ഞവൻ ആയിര​വും ചെറി​യവൻ മഹാജാ​തി​യും ആയിത്തീ​രും.” (യശ. 60:22) അന്ത്യകാ​ലത്ത്‌ ഈ വാക്കുകൾ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 2015-ൽ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം പ്രസം​ഗി​ക്കു​ന്ന​തിൽ ലോക​മെ​മ്പാ​ടു​മുള്ള 82,20,105 യഹോ​വ​യു​ടെ ദാസർ പങ്കെടു​ത്തു. തന്‍റെ ജനത്തിന്‍റെ വർധന​വി​നെ​ക്കു​റിച്ച് ദൈവം ഇങ്ങനെ പറഞ്ഞി​രു​ന്നു: “യഹോ​വ​യായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും.” സമയം കടന്നു​പോ​കും​തോ​റും നമുക്ക് എല്ലാവർക്കും കൂടുതൽ വേല ചെയ്യാ​നു​ണ്ടാ​കും. സുവി​ശേഷം പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ഇപ്പോൾ ചെയ്യു​ന്നു​ണ്ടോ? പല സഹോ​ദ​ര​ങ്ങ​ളും ഇപ്പോൾത്തന്നെ സാധാരണ-സഹായ മുൻനി​ര​സേ​വനം ചെയ്യുന്നു. ചിലർ ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ പോയി പ്രവർത്തി​ക്കു​ന്നു. മറ്റു ചിലർ രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ കഠിനാ​ധ്വാ​നം ചെയ്യുന്നു.

2 എങ്കിലും ഇനിയും കൂടുതൽ വേലക്കാ​രെ ആവശ്യ​മുണ്ട്. കാരണം, ഓരോ വർഷവും ഏതാണ്ട് 2,000 പുതിയ സഭകളാ​ണു രൂപം കൊള്ളു​ന്നത്‌. ഈ സഭകൾക്കെ​ല്ലാം മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും ആവശ്യ​മുണ്ട്. അതു​കൊണ്ട് ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നു ശുശ്രൂ​ഷാ​ദാ​സ​ന്മാർ മൂപ്പന്മാ​രാ​യി​ത്തീ​രണം; മറ്റു സഹോ​ദ​രങ്ങൾ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ യോഗ്യ​ത​യി​ലെ​ത്തു​ക​യും വേണം. സഹോ​ദ​ര​ന്മാ​രാ​യാ​ലും സഹോ​ദ​രി​മാ​രാ​യാ​ലും ശരി, എല്ലാവർക്കും “കർത്താ​വി​ന്‍റെ വേലയിൽ” ധാരാളം ചെയ്യാ​നുണ്ട്.—1 കൊരി. 15:58.

 ആത്മീയ​പു​രോ​ഗതി വരുത്തുക എന്നതിന്‍റെ അർഥം എന്താണ്‌?

3, 4. എന്തൊക്കെ ലക്ഷ്യങ്ങൾവെച്ച് നിങ്ങൾക്ക് ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ കഴിയും?

3 1 തിമൊ​ഥെ​യൊസ്‌ 3:1 വായി​ക്കുക. “മേൽവിചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കുന്ന” സഹോ​ദ​ര​ങ്ങളെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അഭിന​ന്ദി​ച്ചു. കൈ​യെ​ത്താ​ദൂ​ര​ത്തുള്ള എന്തെങ്കി​ലും എടുക്കു​ന്ന​തിന്‌ ഒരാൾ ശ്രമം ചെയ്യേ​ണ്ട​തുണ്ട്. ഒരുപക്ഷേ അയാൾ മുന്നോട്ട് ആഞ്ഞ് കൈ നീട്ടി എത്തിപ്പി​ടി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ശുശ്രൂ​ഷാ​ദാ​സന്‍റെ യോഗ്യ​ത​യി​ലെ​ത്താൻ ശ്രമി​ക്കുന്ന ഒരു സഹോ​ദ​രനെ മനസ്സിൽ കാണുക. ആത്മീയ​ഗു​ണങ്ങൾ വളർത്തു​ന്ന​തി​നു നല്ല ശ്രമം ചെയ്യണ​മെന്ന് അദ്ദേഹം തിരി​ച്ച​റി​യു​ന്നു. പിന്നീട്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കു​മ്പോൾ അദ്ദേഹം ഒരു മേൽവി​ചാ​ര​കന്‍റെ യോഗ്യ​ത​യി​ലെ​ത്താൻ ശ്രമം തുടരു​ന്നു.

4 ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ചില സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവരുടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താ​റുണ്ട്. മുൻനി​ര​സേ​വനം, ബെഥേൽസേ​വനം, രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്തനം എന്നിവ​യൊ​ക്കെ​യാണ്‌ അവർ വെച്ചി​രി​ക്കുന്ന ചില ലക്ഷ്യങ്ങൾ. ബൈബിൾ എങ്ങനെ​യാണ്‌ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ നമ്മളെ​യെ​ല്ലാം സഹായി​ക്കു​ന്ന​തെന്നു നോക്കാം.

ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തിൽ തുടരുക

5. യുവ​പ്രാ​യ​ത്തി​ലു​ള്ള​വർക്ക് അവരുടെ ഊർജം ദൈവ​സേ​വ​ന​ത്തിൽ എങ്ങനെ ഉപയോ​ഗി​ക്കാ​നാ​കും?

5 യുവ​പ്രാ​യ​ത്തി​ലു​ള്ള​വർക്ക് യഹോ​വ​യു​ടെ സേവന​ത്തിൽ പലതും ചെയ്യാ​നാ​കും. കാരണം യൗവന​കാ​ലം ഉന്മേഷ​വും ആരോ​ഗ്യ​വും നിറഞ്ഞ​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 20:29 വായി​ക്കുക.) പുസ്‌ത​ക​ങ്ങ​ളും ബൈബി​ളു​ക​ളും അച്ചടി​ക്കാ​നും ബൈൻഡ്‌ ചെയ്യാ​നും സഹായി​ച്ചു​കൊണ്ട് ചില യുവസ​ഹോ​ദ​രങ്ങൾ ബെഥേ​ലിൽ സേവി​ക്കു​ന്നു. മറ്റു ചില സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നും അറ്റകു​റ്റ​പ്പണി ചെയ്യാ​നും സഹായി​ക്കു​ന്നു. ചിലർ പ്രകൃ​തി​ദു​രന്തം ഉണ്ടായ സ്ഥലങ്ങളിൽ ചെന്ന് സഹായി​ക്കു​ന്നു. പല മുൻനി​ര​സേ​വ​ക​രും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു മറ്റൊരു ഭാഷ പഠിക്കു​ക​യോ ആവശ്യം അധിക​മുള്ള സ്ഥലത്തേക്കു പോകു​ക​യോ ചെയ്യുന്നു.

6-8. (എ) ഒരു യുവവ്യ​ക്തി ദൈവ​സേ​വ​ന​ത്തെ​ക്കു​റി​ച്ചുള്ള തന്‍റെ വീക്ഷണ​ത്തി​നു മാറ്റം വരുത്തി​യത്‌ എങ്ങനെ, അതിന്‍റെ ഫലം എന്തായി​രു​ന്നു? (ബി) ‘യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​യാൻ’ നമുക്ക് എങ്ങനെ കഴിയും?

6 നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. എങ്കിലും ആരൺ എന്ന സഹോ​ദ​രനു തോന്നി​യ​തു​പോ​ലെ നമുക്കും തോന്നി​യേ​ക്കാം. സന്തോ​ഷ​ത്തോ​ടെ ദൈവത്തെ സേവി​ക്കാൻ ആരൺ ആഗ്രഹി​ച്ചു. പക്ഷേ അദ്ദേഹം സന്തുഷ്ട​ന​ല്ലാ​യി​രു​ന്നു. ചെറു​പ്പം​മു​തലേ യോഗ​ങ്ങൾക്കും വയൽശു​ശ്രൂ​ഷ​യ്‌ക്കും ഒക്കെ പോകു​മാ​യി​രു​ന്നെ​ങ്കി​ലും ആരൺ പറയുന്നു: “യോഗ​ങ്ങ​ളും വയൽശു​ശ്രൂ​ഷ​യും ബോറാ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌.” ആരൺ എന്തു ചെയ്‌തു?

7 ക്രമമാ​യി ബൈബിൾ വായി​ക്കാ​നും യോഗ​ങ്ങൾക്കു തയ്യാറാ​കാ​നും അഭി​പ്രാ​യങ്ങൾ പറയാ​നും ആരൺ ശ്രമം ചെയ്‌തു​തു​ടങ്ങി. പതിവാ​യി പ്രാർഥി​ക്കാ​നും തുടങ്ങി. ആത്മീയ​പു​രോ​ഗതി വരുത്താൻ ഇതെല്ലാം അദ്ദേഹത്തെ സഹായി​ച്ചു. യഹോ​വയെ കൂടുതൽ അറിയാ​നും സ്‌നേ​ഹി​ക്കാ​നും തുടങ്ങി​യ​തോ​ടെ ആരണിന്‍റെ സന്തോഷം വർധിച്ചു. ആരൺ മുൻനി​ര​സേ​വനം ആരംഭി​ക്കു​ക​യും പ്രകൃ​തി​ദു​ര​ന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ ചെന്ന് അവി​ടെ​യു​ള്ള​വരെ സഹായി​ക്കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി വേറൊ​രു രാജ്യ​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനാണ്‌; ബെഥേ​ലിൽ സേവി​ക്കു​ന്നു. കഴിഞ്ഞ കാല​ത്തേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ ആരണിന്‌ എന്തു തോന്നു​ന്നു? ആരൺ പറയുന്നു: “‘യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​യാൻ’ എനിക്കു കഴിഞ്ഞു. യഹോവ എന്നെ അനു​ഗ്ര​ഹി​ച്ച​തു​കൊണ്ട് എനിക്ക് യഹോ​വ​യോ​ടു തീർത്താൽ തീരാത്ത കടപ്പാ​ടുണ്ട്. ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ഇത്‌ എന്നെ പ്രചോ​ദി​പ്പി​ക്കു​ന്നു. അങ്ങനെ കൂടുതൽ ചെയ്യു​മ്പോൾ എനിക്കു കൂടുതൽ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു.”

8 സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​വിൻ . . . യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വർക്കോ ഒരു നന്മെക്കും കുറവില്ല.” (സങ്കീർത്തനം 34:8-10 വായി​ക്കുക.) യഹോ​വ​യ്‌ക്ക് ഏറ്റവും നല്ലതു കൊടു​ക്കു​മ്പോൾ നമുക്കു ശരിക്കും സന്തോഷം തോന്നും. കാരണം നമുക്ക് അറിയാം, അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യാ​ണെന്ന്. തന്നെ സേവി​ക്കു​ന്ന​വരെ യഹോവ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തില്ല.

 മടുത്ത്‌ പിന്മാ​റ​രുത്‌

9, 10. പദവി​കൾക്കാ​യി ‘കാത്തി​രി​ക്കാൻ’ നിങ്ങൾ മനസ്സു കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

9 യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യണ​മെന്നു നമുക്ക് ആഗ്രഹം കാണും. എങ്കിലും, സഭയിലെ ഒരു പദവി​ക്കു​വേ​ണ്ടി​യോ സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​കു​ന്ന​തി​നു​വേ​ണ്ടി​യോ നമ്മൾ നാളു​ക​ളാ​യി കാത്തി​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? കുറെ​ക്കൂ​ടി നമ്മൾ ക്ഷമ കാണി​ക്കേ​ണ്ട​തു​ണ്ടാ​കാം. (മീഖ 7:7) നമ്മുടെ സാഹച​ര്യം അങ്ങനെ​തന്നെ തുടരാൻ യഹോവ അനുവ​ദി​ച്ചാ​ലും യഹോവ എപ്പോ​ഴും നമ്മളെ പിന്തു​ണ​യ്‌ക്കു​മെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കാം. ഇക്കാര്യ​ത്തിൽ നമുക്ക് അബ്രാ​ഹാ​മി​നെ അനുക​രി​ക്കാം. ഒരു മകൻ ഉണ്ടാകു​മെന്ന് യഹോവ അബ്രാ​ഹാ​മി​നു വാക്കു കൊടു​ത്തു. പക്ഷേ അതിന്‌ അബ്രാ​ഹാം അനേക​വർഷം കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. അബ്രാ​ഹാം ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​തന്നെ ചെയ്‌തു. യഹോ​വ​യി​ലുള്ള അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സ​ത്തിന്‌ ഒരിക്ക​ലും മങ്ങലേ​റ്റില്ല.—ഉൽപ. 15:3, 4; 21:5; എബ്രാ. 6:12-15.

10 കാത്തി​രി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല. (സദൃ. 13:12) എന്നാൽ എപ്പോ​ഴും പദവി​യെ​ക്കു​റിച്ച് ഓർത്ത്‌ നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മൾ നിരു​ത്സാ​ഹി​ത​രാ​യി​ത്തീ​രും. അതു​കൊണ്ട്, സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ആ സമയം ഉപയോ​ഗി​ക്കാം.

11. ഏതൊക്കെ ആത്മീയ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ നമ്മൾ ശ്രമി​ക്കണം, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

11 ആവശ്യ​മായ ഗുണങ്ങ​ളും പ്രാപ്‌തി​ക​ളും വളർത്തി​യെ​ടു​ക്കുക. ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്കു ജ്ഞാനവും ഉൾക്കാ​ഴ്‌ച​യും ന്യായ​ബോ​ധ​വും അറിവും ചിന്താ​പ്രാ​പ്‌തി​യും സുബോ​ധ​വും വളർത്തി​യെ​ടു​ക്കാ​നാ​കും. സഭയെ പരിപാ​ലി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്ക് ഇത്തരം ഗുണങ്ങ​ളും പ്രാപ്‌തി​ക​ളും കൂടിയേ തീരൂ. (സദൃ. 1:1-4; തീത്തോ. 1:7-9) ബൈബിൾ പഠിക്കു​മ്പോൾ, കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നാ​കും. ഓരോ ദിവസ​വും യഹോ​വ​യ്‌ക്കു പ്രസാ​ദ​ക​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഇതു നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രോട്‌  എങ്ങനെ ഇടപെ​ടണം, എങ്ങനെ പണം ഉപയോ​ഗി​ക്കണം, വിനോ​ദ​വും വസ്‌ത്ര​ധാ​ര​ണ​വും എങ്ങനെ​യു​ള്ള​താ​യി​രി​ക്കണം തുടങ്ങിയ കാര്യ​ങ്ങ​ളിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും.

12. ആശ്രയ​യോ​ഗ്യ​രാ​ണെന്നു സഭയിലെ സഹോ​ദ​ര​ങ്ങൾക്ക് എങ്ങനെ തെളി​യി​ക്കാ​നാ​കും?

12 നിങ്ങൾക്കു ലഭിക്കുന്ന ഏതു നിയമ​ന​വും നന്നായി ചെയ്യുക. ദേവാ​ല​യ​ത്തി​ന്‍റെ പുനർനിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട പല ഉത്തരവാ​ദി​ത്വ​ങ്ങ​ളും നിർവ​ഹി​ക്കു​ന്ന​തി​നു നെഹമ്യക്ക് ആളുകളെ ആവശ്യ​മാ​യി​രു​ന്നു. ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​രെ​യാ​ണു നെഹമ്യ തിര​ഞ്ഞെ​ടു​ത്തത്‌. അവർക്കു ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടെ​ന്നും ലഭിക്കുന്ന ഏതു ജോലി​യും നന്നായി ചെയ്യു​മെ​ന്നും നെഹമ്യക്ക് അറിയാ​മാ​യി​രു​ന്നു. (നെഹ. 7:2; 13:12, 13) ഇന്നും, ‘കാര്യ​വി​ചാ​ര​ക​ന്മാ​രിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌, അവർ വിശ്വ​സ്‌ത​രാ​യി​രി​ക്കണം എന്നാണ്‌.’ (1 കൊരി. 4:2) അതു​കൊണ്ട് സഹോ​ദ​ര​ന്മാ​രാ​ണെ​ങ്കി​ലും സഹോ​ദ​രി​മാ​രാ​ണെ​ങ്കി​ലും, ലഭിക്കുന്ന ഏതു നിയമ​ന​വും കഴിവി​ന്‍റെ പരമാ​വധി നന്നായി ചെയ്യണം. നിങ്ങളു​ടെ പ്രവൃ​ത്തി​കൾ ശ്രദ്ധി​ക്ക​പ്പെ​ടാ​തെ​പോ​കില്ല.—1 തിമൊ​ഥെ​യൊസ്‌ 5:25 വായി​ക്കുക.

13. മറ്റുള്ളവർ നിങ്ങ​ളോ​ടു മോശ​മാ​യി പെരു​മാ​റി​യി​ട്ടു​ണ്ടെ​ങ്കിൽ യോ​സേ​ഫി​ന്‍റെ മാതൃക നിങ്ങൾക്ക് എങ്ങനെ അനുക​രി​ക്കാം?

13 യഹോ​വ​യിൽ ആശ്രയി​ക്കുക. മറ്റുള്ളവർ നിങ്ങ​ളോ​ടു മോശ​മാ​യി പെരു​മാ​റു​ന്നെ​ങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? അവരുടെ പെരു​മാ​റ്റം നിങ്ങളെ വേദനി​പ്പി​ച്ചെന്ന് അവരോ​ടു പറയാ​നാ​യേ​ക്കും. എന്നാൽ നിങ്ങളു​ടെ ഭാഗത്താ​ണു ശരി​യെന്നു പറഞ്ഞ് വാദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നെ​ങ്കിൽ പ്രശ്‌നം കൂടുതൽ വഷളാ​കു​കയേ ഉള്ളൂ. ഇക്കാര്യ​ത്തിൽ യോ​സേഫ്‌ നമുക്കു നല്ലൊരു മാതൃ​ക​യാണ്‌. ജ്യേഷ്‌ഠ​ന്മാർ യോ​സേ​ഫി​നോ​ടു മോശ​മാ​യി പെരു​മാ​റി, ആളുകൾ യോ​സേ​ഫി​നെ​ക്കു​റിച്ച് കള്ളം പറഞ്ഞു, ചെയ്യാത്ത കുറ്റത്തി​നു യോ​സേഫ്‌ തടവി​ലു​മാ​യി. എങ്കിലും യോ​സേഫ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു, യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ക​യും വിശ്വ​സ്‌ത​നാ​യി നിൽക്കു​ക​യും ചെയ്‌തു. (സങ്കീ. 105:18) മാത്രമല്ല, ചില നല്ല ഗുണങ്ങൾ ആ ബുദ്ധി​മു​ട്ടു​നി​റഞ്ഞ സമയങ്ങ​ളിൽ യോ​സേഫ്‌ വളർത്തി​യെ​ടു​ത്തു. പിന്നീടു ലഭിച്ച വളരെ പ്രധാ​ന​പ്പെട്ട ഒരു നിയമനം നിർവ​ഹി​ക്കാൻ അതു യോ​സേ​ഫി​നെ സഹായി​ച്ചു. (ഉൽപ. 41:37-44; 45:4-8) മറ്റുള്ളവർ നിങ്ങ​ളോ​ടു മോശ​മാ​യി പെരു​മാ​റി​യി​ട്ടു​ണ്ടെ​ങ്കിൽ ജ്ഞാനത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ശാന്തരാ​യി തുടരാ​നും സൗമ്യ​മാ​യി അവരോ​ടു സംസാ​രി​ക്കാ​നും യഹോവ നിങ്ങളെ സഹായി​ക്കും.—1 പത്രോസ്‌ 5:10 വായി​ക്കുക.

ശുശ്രൂ​ഷ​യിൽ പുരോ​ഗതി വരുത്തുക

14, 15. (എ) നമ്മൾ പ്രസം​ഗി​ക്കുന്ന രീതിക്കു “എപ്പോ​ഴും ശ്രദ്ധ” കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ബി) സാഹച​ര്യ​ങ്ങൾ മാറു​ന്ന​ത​നു​സ​രിച്ച് നമുക്ക് എന്തു മാറ്റങ്ങൾ വരുത്താം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്ര​വും “ നിങ്ങൾക്ക് ഒരു പുതിയ രീതി ശ്രമി​ക്കാ​നാ​കു​മോ?” എന്ന ചതുര​വും കാണുക.)

14 തിരു​വെ​ഴു​ത്തു​കൾ വിശദീ​ക​രി​ക്കു​ന്ന​തിൽ കൂടുതൽ പുരോ​ഗതി നേടാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. പൗലോസ്‌ എഴുതി: “നിന്നെ​ക്കു​റി​ച്ചും നിന്‍റെ പ്രബോ​ധ​ന​ത്തെ​ക്കു​റി​ച്ചും എപ്പോ​ഴും ശ്രദ്ധാ​ലു​വാ​യി​രി​ക്കുക.” (1 തിമൊ. 4:13, 16) തിമൊ​ഥെ​യൊസ്‌ ഒരു സുവി​ശേ​ഷ​ക​നാ​യി പ്രവർത്തി​ക്കാൻ തുടങ്ങി​യിട്ട് വളരെ വർഷങ്ങൾ കഴിഞ്ഞി​രു​ന്നു. പിന്നെ എന്തിനാ​ണു തിമൊ​ഥെ​യൊസ്‌ പുരോ​ഗ​മി​ക്കേ​ണ്ടി​യി​രു​ന്നത്‌? സുവി​ശേഷം അറിയി​ക്കു​മ്പോൾ ആളുകൾ തുടർന്നും ശ്രദ്ധി​ക്ക​ണ​മെ​ങ്കിൽ പഠിപ്പി​ക്കുന്ന വിധത്തിൽ തിമൊ​ഥെ​യൊസ്‌ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. കാരണം, ആളുകൾക്കും സാഹച​ര്യ​ങ്ങൾക്കും മാറ്റം ഉണ്ടാകു​മെന്നു തിമൊ​ഥെ​യൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. സുവി​ശേ​ഷ​ക​രായ നമ്മൾ ഇക്കാര്യ​ത്തിൽ തിമൊ​ഥെ​യൊ​സി​നെ അനുക​രി​ക്കണം.

15 ചില സ്ഥലങ്ങളിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​മ്പോൾ, പല വീടു​ക​ളി​ലും ആളുണ്ടാ​കില്ല. മറ്റു ചില സ്ഥലങ്ങളിൽ ആളുകൾ വീട്ടി​ലു​ണ്ടാ​കും, പക്ഷേ അവർ താമസി​ക്കുന്ന കെട്ടി​ട​ത്തി​ലേക്കു നമുക്കു പ്രവേ​ശനം ലഭിക്കില്ല. നിങ്ങളു​ടെ പ്രദേ​ശത്തെ കാര്യ​വും അതാ​ണെ​ങ്കിൽ ആളുകളെ കണ്ടെത്തു​ന്ന​തി​നു മറ്റൊരു രീതി അവലം​ബി​ക്കാ​നാ​കു​മോ?

16. പരസ്യ​സാ​ക്ഷീ​ക​രണം ഫലവത്താ​ക്കാൻ എന്തു ചെയ്യാ​നാ​കും?

16 അനേകം സഹോ​ദ​രങ്ങൾ പരസ്യ​സാ​ക്ഷീ​ക​രണം ആസ്വദി​ക്കു​ന്നു. ആളുക​ളോ​ടു സംസാ​രി​ക്കാ​നാ​യി അവർ റെയിൽവെ സ്റ്റേഷനു​ക​ളി​ലും ബസ്‌ സ്റ്റാൻഡു​ക​ളി​ലും വ്യാപാ​ര​സ്ഥ​ല​ങ്ങ​ളി​ലും പാർക്കു​ക​ളി​ലും പോകു​ന്നു. അടുത്തി​ടെ വന്ന ഒരു വാർത്ത​യെ​ക്കു​റിച്ച് പറഞ്ഞു​കൊ​ണ്ടോ അവരുടെ കുട്ടി​കളെ അഭിന​ന്ദി​ച്ചു​കൊ​ണ്ടോ അല്ലെങ്കിൽ ജോലി​യെ​ക്കു​റിച്ച് എന്തെങ്കി​ലും ചോദി​ച്ചു​കൊ​ണ്ടോ സാക്ഷി​യായ ഒരാൾക്കു  സംഭാ​ഷണം ആരംഭി​ക്കാ​നാ​യേ​ക്കും. ആ വ്യക്തി സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി കണ്ടാൽ, ബൈബി​ളി​ലെ ഒരു ആശയം പറഞ്ഞിട്ട് അതെക്കു​റി​ച്ചുള്ള അഭി​പ്രാ​യം എന്താ​ണെന്നു ചോദി​ക്കാം. ബൈബി​ളി​ലെ കാര്യങ്ങൾ കൂടുതൽ അറിയാൻ ആളുകൾക്കു മിക്ക​പ്പോ​ഴും ആഗ്രഹം കാണും.

17, 18. (എ) പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തിൽ കൂടുതൽ ആത്മവി​ശ്വാ​സം നേടാൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? (ബി) യഹോ​വയെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള ദാവീ​ദി​ന്‍റെ വാക്കുകൾ ശുശ്രൂ​ഷ​യിൽ നിങ്ങൾക്കു സഹായ​മാ​കു​ന്നത്‌ എങ്ങനെ?

17 പരിച​യ​മി​ല്ലാത്ത ആളുക​ളു​മാ​യി തെരു​വിൽവെച്ച് സംഭാ​ഷണം ആരംഭി​ക്കു​ന്നത്‌ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ന്യൂ​യോർക്ക് സിറ്റി​യി​ലുള്ള എഡ്ഡി എന്ന മുൻനി​ര​സേ​വ​കന്‌ അങ്ങനെ തോന്നി​യി​രു​ന്നു. എന്നാൽ കൂടുതൽ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കുന്ന ഒരു കാര്യം എഡ്ഡി കണ്ടെത്തി. അദ്ദേഹം പറയുന്നു: “ആളുകൾ പറയുന്ന തടസ്സവാ​ദ​ങ്ങൾക്കും അഭി​പ്രാ​യ​ങ്ങൾക്കും എങ്ങനെ ഉത്തരം കൊടു​ക്കാ​മെന്നു ഞാനും ഭാര്യ​യും കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ പഠിക്കും. മറ്റു സഹോ​ദ​ര​ങ്ങ​ളോട്‌ അഭി​പ്രാ​യം ചോദി​ക്കു​ക​യും ചെയ്യും.” ഇപ്പോൾ എഡ്ഡി ഉത്സാഹ​ത്തോ​ടെ പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​ന്നു.

18 നമ്മൾ ശുശ്രൂഷ ആസ്വദി​ക്കു​ക​യും സുവാർത്ത കൂടുതൽ മെച്ചമായ വിധത്തിൽ ആളുകളെ അറിയി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മുടെ ആത്മീയ​പു​രോ​ഗതി എല്ലാവർക്കും കാണാ​നാ​കും. (1 തിമൊ​ഥെ​യൊസ്‌ 4:15 വായി​ക്കുക.) ഒരുപക്ഷേ യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​യി​ത്തീ​രാൻ നമുക്കു മറ്റൊ​രാ​ളെ സഹായി​ക്കാ​നും കഴി​ഞ്ഞേ​ക്കും. ദാവീദ്‌ പറഞ്ഞു: “ഞാൻ യഹോ​വയെ എല്ലാകാ​ല​ത്തും വാഴ്‌ത്തും; അവന്‍റെ സ്‌തുതി എപ്പോ​ഴും എന്‍റെ നാവി​ന്മേൽ ഇരിക്കും. എന്‍റെ ഉള്ളം യഹോ​വ​യിൽ പ്രശം​സി​ക്കു​ന്നു; എളിയവർ അതു കേട്ടു സന്തോ​ഷി​ക്കും.”—സങ്കീ. 34:1, 2.

ആത്മീയ​മാ​യി പുരോ​ഗ​മി​ച്ചു​കൊണ്ട് യഹോ​വയെ സ്‌തു​തി​ക്കു​ക

19. ശുശ്രൂ​ഷ​യിൽ അധികം ചെയ്യാ​നാ​കാ​ത്ത​പ്പോൾപ്പോ​ലും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർക്കു സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

19 ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “യഹോവേ, നിന്‍റെ സകല​പ്ര​വൃ​ത്തി​ക​ളും നിനക്കു സ്‌തോ​ത്രം ചെയ്യും; നിന്‍റെ ഭക്തന്മാർ നിന്നെ വാഴ്‌ത്തും. മനുഷ്യ​പു​ത്ര​ന്മാ​രോ​ടു അവന്‍റെ വീര്യ​പ്ര​വൃ​ത്തി​ക​ളും അവന്‍റെ രാജത്വ​ത്തിൻ തേജസ്സുള്ള മഹത്വ​വും പ്രസ്‌താ​വി​ക്കേ​ണ്ട​തി​ന്നു അവർ നിന്‍റെ രാജത്വ​ത്തി​ന്‍റെ മഹത്വം പ്രസി​ദ്ധ​മാ​ക്കി നിന്‍റെ ശക്തി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കും.” (സങ്കീ. 145:10-12) യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യും ചെയ്യുന്ന എല്ലാവർക്കും യഹോ​വ​യെ​ക്കു​റിച്ച് പറയാ​നുള്ള ശക്തമായ ആഗ്രഹം തോന്നും. എന്നാൽ അസുഖ​മോ പ്രായാ​ധി​ക്യ​മോ കാരണം ആഗ്രഹി​ക്കുന്ന അത്രയും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലോ? നിങ്ങളു​ടെ അടുത്ത്‌ വരുന്ന​വ​രോട്‌, ഒരുപക്ഷേ ഡോക്‌ടർമാ​രോ​ടോ നഴ്‌സു​മാ​രോ​ടോ, നിങ്ങൾ യഹോ​വ​യെ​ക്കു​റിച്ച് പറയുന്ന ഓരോ സമയത്തും യഹോ​വയെ സ്‌തു​തി​ക്കു​ക​യാണ്‌ എന്ന് ഓർക്കുക. വിശ്വാ​സ​ത്തി​ന്‍റെ പേരിൽ നിങ്ങൾ തടവി​ലാ​ണെ​ങ്കിൽ അപ്പോ​ഴും യഹോ​വ​യെ​ക്കു​റിച്ച് പറയാ​നാ​യേ​ക്കും. അത്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും. (സദൃ. 27:11) കുടും​ബാം​ഗങ്ങൾ വിശ്വാ​സ​ത്തി​ല​ല്ലെ​ങ്കിൽപ്പോ​ലും നിങ്ങൾ യഹോ​വയെ സേവി​ക്കു​ന്നെ​ങ്കി​ലോ? അപ്പോ​ഴും യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. (1 പത്രോ. 3:1-4) ഏറ്റവും പ്രയാ​സ​ക​ര​മായ സമയത്തു​പോ​ലും യഹോ​വയെ സ്‌തു​തി​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും ആത്മീയ​പു​രോ​ഗതി വരുത്താ​നും നിങ്ങൾക്കു കഴിയും.

20, 21. യഹോ​വ​യു​ടെ സംഘട​ന​യിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​മ്പോൾ നിങ്ങൾ എങ്ങനെ മറ്റുള്ള​വർക്ക് ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും?

20 ആത്മീയ​പു​രോ​ഗതി വരുത്തു​ന്നെ​ങ്കിൽ യഹോവ നിങ്ങളെ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും. ഒരുപക്ഷേ നിങ്ങളു​ടെ ജീവി​ത​ച​ര്യ​യി​ലും ജീവി​ത​രീ​തി​യി​ലും ചില മാറ്റങ്ങൾ വരുത്തു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്‍റെ വിസ്‌മ​യ​ക​ര​മായ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച് ആളുകളെ പഠിപ്പി​ക്കാൻ നിങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കും. സഹോ​ദ​ര​ങ്ങളെ കൂടുതൽ സഹായി​ക്കാ​നും കഴി​ഞ്ഞേ​ക്കും. സഭയിൽ നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​നം കാണു​മ്പോൾ സഹോ​ദ​രങ്ങൾ നിങ്ങളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കും.

21 നമ്മൾ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട് എത്ര നാളാ​യാ​ലും ശരി നമുക്ക് എല്ലാവർക്കും യഹോ​വ​യോ​ടു കൂടുതൽ അടുക്കു​ന്ന​തി​നും ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തി​നും കഴിയും. പുരോ​ഗതി വരുത്താൻ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാ​മെന്ന് അടുത്ത ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.