വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഭൂമി​യിൽ എന്നെങ്കി​ലും യഥാർഥ​നീ​തി നടപ്പി​ലാ​കു​മോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്

  • ഇല്ല

  • ഒരുപക്ഷേ

ബൈബിൾ പറയു​ന്നത്‌

“യഹോവ സാധു​ക്കൾക്കു​വേണ്ടി വാദി​ക്കു​മെ​ന്നും ദരി​ദ്രനു നീതി നടത്തി​ക്കൊ​ടു​ക്കു​മെ​ന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12) ദൈവ​രാ​ജ്യം ഭൂമി​യിൽ യഥാർഥ​നീ​തി നടപ്പി​ലാ​ക്കും.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ദൈവം ഇപ്പോൾ ലോക​ത്തി​ലുള്ള അനീതി​ക​ളൊ​ക്കെ കാണു​ന്നുണ്ട്. അതെല്ലാം ദൈവം പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കും.—സഭാ​പ്ര​സം​ഗകൻ 5:8.

  • ദൈവ​ത്തി​ന്‍റെ നീതി ഭൂമി​യിൽ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൊണ്ടു​വ​രും.—യശയ്യ 32:16-18.

ദൈവം ഒരു കൂട്ട​രെ​ക്കാൾ മറ്റൊരു കൂട്ടരെ ശ്രേഷ്‌ഠ​രാ​യി കാണു​ന്നു​ണ്ടോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ ഒരു കൂട്ടം ആളുകളെ ദൈവം അനു​ഗ്ര​ഹി​ക്കു​ക​യും മറ്റൊരു കൂട്ടരെ ശപിക്കു​ക​യും ചെയ്യുന്നു എന്നാണ്‌. എന്നാൽ ദൈവം എല്ലാവ​രെ​യും ഒരു​പോ​ലെ​യാ​ണു കാണു​ന്നത്‌ എന്നാണ്‌ മറ്റു ചിലരു​ടെ അഭി​പ്രാ​യം. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

ബൈബിൾ പറയു​ന്നത്‌

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട് ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’ (പ്രവൃ​ത്തി​കൾ 10:34, 35) ദൈവ​ത്തി​ന്‍റെ ദൃഷ്ടി​യിൽ മനുഷ്യ​രെ​ല്ലാം തുല്യ​രാണ്‌.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ‘എല്ലാ ജനതകൾക്കും ഗോ​ത്ര​ങ്ങൾക്കും ഭാഷക്കാർക്കും വംശങ്ങൾക്കും ഉള്ള ഒരു സന്തോ​ഷ​വാർത്ത’ ബൈബി​ളി​ലുണ്ട്.—വെളി​പാട്‌ 14:6.