വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  2 2016

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?

ചിലർ വിശ്വസിക്കുന്നത്‌ മറ്റൊരു രൂപത്തിൽ നമ്മൾ തുടർന്നും ജീവിക്കും എന്നാണ്‌, വേറെ ചിലർ മരണം എല്ലാറ്റിന്‍റെയും അവസാമാണെന്ന് വിശ്വസിക്കുന്നു. നിങ്ങൾ എന്താണ്‌ വിശ്വസിക്കുന്നത്‌?

ബൈബിൾ പറയുന്നത്‌

“മരിച്ചരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരിക്കുമ്പോൾ, നമ്മൾ ഇല്ലാതാകുന്നു.

ബൈബിളിൽനിന്ന് നമ്മൾ കൂടുലായി പഠിക്കുന്നത്‌

  • ആദ്യ മനുഷ്യനായ ആദാം മരിച്ചപ്പോൾ പൊടിയിലേക്ക് മടങ്ങിപ്പോയി. (ഉൽപത്തി 2:7; 3:19) അതുപോലെ മരിക്കുമ്പോൾ എല്ലാവരും പൊടിയിലേക്ക് മടങ്ങിപ്പോകും.—സഭാപ്രസംഗി 3:19, 20.

  • മരിച്ചവർ പാപത്തിൽനിന്നു വിടുവിക്കപ്പെടുന്നു അഥവാ മോചിരാക്കപ്പെടുന്നു. (റോമർ 6:7) മരിച്ചതിനു ശേഷം ഒരു വ്യക്തിക്ക് പിന്നീട്‌ പാപത്തിന്‍റെ അടിസ്ഥാത്തിൽ ശിക്ഷ ഇല്ല.

മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമോ?

നിങ്ങളുടെ അഭിപ്രാത്തിൽ

  • വരും

  • വരില്ല

  • ചിലപ്പോൾ

ബൈബിൾ പറയുന്നത്‌

‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃത്തികൾ 24:15.

ബൈബിളിൽനിന്ന് നമ്മൾ കൂടുലായി പഠിക്കുന്നത്‌

  • ബൈബിൾ മിക്കപ്പോഴും മരണത്തെ ഉറക്കത്തോട്‌ താരതമ്യപ്പെടുത്തുന്നു. (യോഹന്നാൻ 11:11-14) നമ്മൾ ഒരാളെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ ദൈവത്തിന്‌ മരിച്ചവരെ ഉണർത്താൻ കഴിയും.—ഇയ്യോബ്‌ 14:13-15.

  • അനേകർ പുനരുത്ഥാത്തിലൂടെ വീണ്ടും ജീവനിലേക്കു വന്നതിനെക്കുറിച്ചുള്ള ബൈബിൾരേഖ, മരിച്ചവർ പുനരുത്ഥാത്തിൽ വരും എന്ന് വിശ്വസിക്കുന്നതിന്‌ ഈടുറ്റ അടിസ്ഥാനം നൽകുന്നു.—1 രാജാക്കന്മാർ 17:17-24; ലൂക്കോസ്‌ 7:11-17; യോഹന്നാൻ 11:39-44. (w16-E No.1)