വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 മാര്‍ച്ച് 

ബഹുമാനം കൊടുക്കേണ്ടവർക്കു ബഹുമാനം കൊടുക്കുക

ബഹുമാനം കൊടുക്കേണ്ടവർക്കു ബഹുമാനം കൊടുക്കുക

“സിംഹാത്തിൽ ഇരിക്കുന്നനും കുഞ്ഞാടിനും എന്നുമെന്നേക്കും സ്‌തുതിയും ബഹുമാവും മഹത്ത്വവും ബലവും ലഭിക്കട്ടെ.”—വെളി. 5:13.

ഗീതം: 9, 108

1. ചിലർ ബഹുമാത്തിനു യോഗ്യരായിരിക്കുന്നത്‌ എന്തുകൊണ്ട്, നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

ഒരു വ്യക്തിയെ ബഹുമാനിക്കുക എന്നാൽ ആ വ്യക്തിക്കു പ്രത്യേശ്രദ്ധ നൽകി മതിപ്പോടെ കാണുക എന്നാണ്‌ അർഥം. ന്യായമായും അങ്ങനെയൊരു വ്യക്തി ബഹുമാത്തിന്‌ അർഹമായ എന്തെങ്കിലും ചെയ്‌തിട്ടുണ്ടാകും, അല്ലെങ്കിൽ ആ വ്യക്തി ഒരു ഉന്നതസ്ഥാനത്ത്‌ ഇരിക്കുന്നയാളായിരിക്കും. അതുകൊണ്ട് ഈ ചോദ്യങ്ങൾ പ്രധാമാണ്‌: ആരെയെല്ലാമാണു നമ്മൾ ബഹുമാനിക്കേണ്ടത്‌, അവർ ബഹുമാനം അർഹിക്കുന്നത്‌ എന്തുകൊണ്ട്?

2, 3. (എ) യഹോവ പ്രത്യേഹുമാത്തിനു യോഗ്യനായിരിക്കുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) വെളിപാട്‌ 5:13-ൽ പറഞ്ഞിരിക്കുന്ന കുഞ്ഞാട്‌ ആരാണ്‌, അദ്ദേഹവും ബഹുമാത്തിനു യോഗ്യനായിരിക്കുന്നത്‌ എന്തുകൊണ്ട്?

2 ‘സിംഹാത്തിൽ ഇരിക്കുന്നനും കുഞ്ഞാടും’ നമ്മുടെ ബഹുമാനം അർഹിക്കുന്നെന്നു വെളിപാട്‌ 5:13 പറയുന്നു. ‘സിംഹാത്തിൽ ഇരിക്കുന്നനായ’ യഹോവ ബഹുമാത്തിനു യോഗ്യനായിരിക്കുന്നതിന്‍റെ ഒരു കാരണം അതേ ബൈബിൾപുസ്‌തത്തിന്‍റെ 4-‍ാ‍ം അധ്യാത്തിൽ കാണാം. സ്വർഗത്തിലെ ഉന്നതസൃഷ്ടിളായ ആത്മവ്യക്തികൾ ‘എന്നുമെന്നേക്കും ജീവിക്കുന്നനായ’ യഹോവയെ ഉച്ചത്തിൽ ഇങ്ങനെ സ്‌തുതിക്കുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടിച്ചത്‌; അങ്ങയുടെ ഇഷ്ടപ്രകാമാണ്‌ എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.”—വെളി. 4:9-11.

 3 യേശുക്രിസ്‌തുവാണു കുഞ്ഞാട്‌, “ലോകത്തിന്‍റെ പാപം നീക്കിക്കയുന്ന ദൈവത്തിന്‍റെ കുഞ്ഞാട്‌.” (യോഹ. 1:29) ഇപ്പോൾ ഭരിക്കുന്നതോ മുമ്പ് ഭരിച്ചിട്ടുള്ളതോ ആയ ഏതൊരു രാജാവിനെക്കാളും വളരെ ഉന്നതനാണു യേശുക്രിസ്‌തു. ബൈബിൾ പറയുന്നു: “അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും അമർത്യയുള്ള ഒരേ ഒരുവനും അടുക്കാൻ പറ്റാത്ത വെളിച്ചത്തിൽ കഴിയുന്നനും മനുഷ്യർ ആരും കാണാത്തനും അവർക്ക് ആർക്കും കാണാൻ കഴിയാത്തനും ആണല്ലോ.” (1 തിമൊ. 6:14-16) നമ്മുടെ പാപങ്ങൾക്കു മോചവിയായി സ്വന്തം ജീവൻ ബലി കൊടുത്ത മറ്റ്‌ ഏതു രാജാവാണുള്ളത്‌! കോടിക്കക്കിനു സ്വർഗീസൃഷ്ടിളെപ്പോലെ ഇങ്ങനെ സ്‌തുതിച്ചുയാൻ നിങ്ങൾക്കും തോന്നുന്നില്ലേ: “അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാവും മഹത്ത്വവും സ്‌തുതിയും ലഭിക്കാൻ യോഗ്യൻ.”—വെളി. 5:12.

4. യഹോയെയും ക്രിസ്‌തുവിനെയും ബഹുമാനിക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

4 നിത്യജീവൻ ലഭിക്കമെങ്കിൽ യഹോയെയും ക്രിസ്‌തുവിനെയും നമ്മൾ ബഹുമാനിക്കണം. യോഹന്നാൻ 5:22, 23-ലെ യേശുവിന്‍റെ വാക്കുകൾ അതു വ്യക്തമാക്കുന്നു: “പിതാവ്‌ ആരെയും വിധിക്കുന്നില്ല. വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനാണു പിതാവ്‌ അങ്ങനെ ചെയ്‌തത്‌. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.”—സങ്കീർത്തനം 2:11, 12 വായിക്കുക.

5. എല്ലാ ആളുകളെയും നമ്മൾ ഒരളവുവരെ ബഹുമാനിക്കേണ്ടത്‌ എന്തുകൊണ്ട്?

5 ‘ദൈവം സ്വന്തം ഛായയിലാണു’ മനുഷ്യനെ സൃഷ്ടിച്ചത്‌. (ഉൽപ. 1:27) അതുകൊണ്ട് വ്യത്യസ്‌തതോതുളിലാണെങ്കിലും, ഭൂരിപക്ഷം ആളുകളും സ്‌നേവും ദയയും കരുണയും പോലുള്ള ചില ദൈവിഗുണങ്ങൾ കാണിക്കുന്നു. കൂടാതെ എല്ലാവർക്കും മനസ്സാക്ഷി എന്നൊരു സമ്മാനം ജന്മസിദ്ധമായുണ്ട്. ഒരു കാര്യം ശരിയാണോ തെറ്റാണോ, ഉചിതമാണോ അനുചിമാണോ, സത്യസന്ധമാണോ അല്ലയോ എന്നു വിലയിരുത്താൻ മനസ്സാക്ഷി മനുഷ്യരെ സഹായിക്കുന്നു. (റോമ. 2:14, 15) ശുദ്ധിയും വൃത്തിയും മനോഹാരിയും ഒക്കെയാണു മിക്ക ആളുകൾക്കും ഇഷ്ടം. അതുപോലെ, മറ്റുള്ളരുമായി സമാധാത്തിൽ ജീവിക്കാനാണു പൊതുവേ ആളുകൾ ആഗ്രഹിക്കുന്നത്‌. അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, മനുഷ്യർ ഒരു പരിധിവരെ യഹോയുടെ മഹത്ത്വം പ്രതിലിപ്പിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ മനുഷ്യരും ഒരളവുരെയുള്ള ബഹുമാവും ആദരവും അർഹിക്കുന്നു.—സങ്കീ. 8:5.

ഏത്‌ അളവുവരെ ബഹുമാനിക്കണം?

6, 7. മനുഷ്യരെ ബഹുമാനിക്കുന്ന കാര്യത്തിൽ യഹോയുടെ സാക്ഷികൾ മറ്റുള്ളരിൽനിന്ന് വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?

6 മറ്റു മനുഷ്യരെ എങ്ങനെ ബഹുമാനിക്കമെന്നും അത്‌ എത്രത്തോമാകാമെന്നും നമ്മൾ അറിഞ്ഞിരിക്കണം. സാത്താന്‍റെ ലോകത്തിന്‍റെ മനോഭാവങ്ങൾ ഇന്നു ഭൂരിപക്ഷം മനുഷ്യരെയും ശക്തമായി സ്വാധീനിക്കുന്നു. അതുകൊണ്ടാണ്‌ ആളുകൾ ചില സ്‌ത്രീപുരുന്മാരെ ആരാധനാപാത്രങ്ങളാക്കി അവർക്ക് അർഹിക്കുന്നതിധികം ബഹുമാനം കൊടുക്കുന്നത്‌. മതനേതാക്കന്മാരെയും രാഷ്‌ട്രീനേതാക്കന്മാരെയും സിനിമാ-സ്‌പോർട്‌സ്‌ താരങ്ങളെയും പ്രശസ്‌തരായ മറ്റു വ്യക്തിളെയും ആളുകൾ ഇന്നു ദൈവങ്ങളെപ്പോലെയാണു കാണുന്നത്‌. ചെറുപ്പക്കാരും പ്രായമാരും അങ്ങനെയുള്ളവരെ തങ്ങളുടെ മാതൃളാക്കി അവരുടെ സ്വഭാരീതിളും നടപ്പും സംസാവും വസ്‌ത്രധാവും ഒക്കെ അനുകരിക്കാൻ ശ്രമിക്കുന്നു.

7 എന്നാൽ ആ അളവോളം മനുഷ്യരെ ബഹുമാനിക്കുന്നതു ശരിയല്ലെന്നു സത്യക്രിസ്‌ത്യാനികൾക്ക് അറിയാം. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽ ക്രിസ്‌തുവാണു പൂർണയുള്ള ഒരേ ഒരു മാതൃക. (1 പത്രോ. 2:21) അർഹിക്കുന്നതിധികം ബഹുമാനം നമ്മൾ മനുഷ്യർക്കു കൊടുത്താൽ യഹോവ അതിൽ ഒട്ടും പ്രസാദിക്കില്ല. ‘എല്ലാവരും പാപം ചെയ്‌ത്‌ ദൈവതേസ്സില്ലാത്തരായിരിക്കുന്നു’ എന്ന കാര്യം നമ്മൾ എപ്പോഴും മനസ്സിൽപ്പിടിക്കണം. (റോമ. 3:23) അതുകൊണ്ട് ഒരു മനുഷ്യനും, ആരാധയോ അത്തരത്തിലുള്ള ബഹുമാമോ അർഹിക്കുന്നില്ല.

8, 9. (എ) യഹോയുടെ സാക്ഷികൾ ഗവൺമെന്‍റ് അധികാരികളെ എങ്ങനെയാണു വീക്ഷിക്കുന്നത്‌? (ബി) നമുക്ക് ഏത്‌ അളവുവരെ അധികാരികളെ പിന്തുയ്‌ക്കാം?

8 എന്നാൽ അധികാസ്ഥാങ്ങളിൽ ഇരിക്കുന്ന  വ്യക്തിളുടെ കാര്യമോ? നിയമം നടപ്പാക്കാനും ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പൗരാകാശങ്ങൾ സംരക്ഷിക്കാനും ഉള്ള ഉത്തരവാദിത്വം ഗവൺമെന്‍റ് അധികാരികൾക്കുണ്ട്. അവരുടെ സേവനം എല്ലാവർക്കും പ്രയോജനം ചെയ്യുന്നു. ‘ഉന്നതാധികാരിളായി,’ അഥവാ നമ്മളെക്കാൾ ഉയർന്നരായി, വീക്ഷിച്ച് അവർക്കു കീഴ്‌പെട്ടിരിക്കാൻ അപ്പോസ്‌തനായ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഉപദേശിച്ചു. പൗലോസ്‌ പറഞ്ഞു: “എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി; . . . ബഹുമാനം കാണിക്കേണ്ടവനു ബഹുമാനം.”—റോമ. 13:1, 7.

9 അതിനാൽ യഹോയുടെ സാക്ഷികൾ മനസ്സോടെ അധികാരികൾക്ക് അവർ അർഹിക്കുന്ന ബഹുമാനം കൊടുക്കുന്നു. ഓരോ ദേശത്തെയും കീഴ്‌വക്കങ്ങൾക്കു ചേർച്ചയിലാണ്‌ അതു ചെയ്യുന്നത്‌. അധികാരികൾ അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ നമ്മൾ അവരോടു സഹകരിക്കുന്നു. പക്ഷേ, നമ്മുടെ ആദരവിനും പിന്തുയ്‌ക്കും തിരുവെഴുത്തുകൾ ചില പരിധികൾ വെക്കുന്നുണ്ട്. യഹോയോട്‌ അനുസക്കേടു കാണിക്കുയോ രാഷ്‌ട്രീകാര്യങ്ങളിലെ നമ്മുടെ നിഷ്‌പക്ഷത ലംഘിക്കുയോ ചെയ്യുന്ന അളവോളം നമ്മൾ പോകില്ല.—1 പത്രോസ്‌ 2:13-17 വായിക്കുക.

10. ഗവൺമെന്‍റുളോടും അധികാരിളോടും ബഹുമാനം കാണിക്കുന്നതിൽ യഹോയുടെ പുരാകാദാരിൽനിന്ന് എന്തു പഠിക്കാനാകും?

10 ഗവൺമെന്‍റുളെയും അധികാരിളെയും എങ്ങനെ ബഹുമാനിക്കമെന്ന് യഹോയുടെ പുരാകാലത്തെ ദാസരിൽനിന്ന് നമുക്കു പഠിക്കാനാകും. ഒരു സെൻസസിന്‍റെ ഭാഗമായി പേര്‌ രേഖപ്പെടുത്താൻ റോമാസാമ്രാജ്യം ആളുകളോട്‌ ആവശ്യപ്പെട്ടപ്പോൾ യോസേഫും മറിയയും അത്‌ അനുസരിച്ചു. മറിയയുടെ ആദ്യപ്രസവം അടുത്തിരിക്കുന്ന സമയമായിരുന്നെങ്കിലും അവർ ആ കല്‌പനുരിച്ച് ബേത്ത്‌ലെഹെമിലേക്കു യാത്ര ചെയ്‌തു. (ലൂക്കോ. 2:1-5) പൗലോസും അധികാരിളോടു തികഞ്ഞ ആദരവ്‌ കാണിച്ചു. കുറ്റം ചെയ്‌തെന്ന ആരോത്തിന്‍റെ പേരിൽ വിചാരണ നേരിട്ടപ്പോൾ അഗ്രിപ്പ രാജാവിന്‍റെയും യഹൂദ്യയുടെ ഗവർണറായ ഫെസ്‌തൊസിന്‍റെയും മുന്നിൽ പൗലോസ്‌ ആദരവോടെയാണു തനിക്കുവേണ്ടി വാദിച്ചത്‌.—പ്രവൃ. 25:1-12; 26:1-3.

11, 12. (എ) ഗവൺമെന്‍റ് അധികാരികൾക്കും മതനേതാക്കന്മാർക്കും നമ്മൾ ഒരേ ബഹുമാനം കൊടുക്കാത്തത്‌ എന്തുകൊണ്ട്? (ബി) ഓസ്‌ട്രിക്കാനായ ഒരു സഹോദരൻ ഒരു രാഷ്‌ട്രീനേതാവിനോടു സാക്ഷീരിച്ചപ്പോൾ എന്തു ഫലമുണ്ടായി?

11 എന്നാൽ മതനേതാക്കന്മാരുടെ കാര്യമോ? മറ്റു മനുഷ്യരോടു കാണിക്കുന്നത്ര ബഹുമാനം യഹോയുടെ സാക്ഷികൾ അവരോടും കാണിക്കുന്നു. പക്ഷേ നമ്മൾ അവർക്കു പ്രത്യേഹുമാമൊന്നും കൊടുക്കാറില്ല, അവർ അതു പ്രതീക്ഷിച്ചാൽപ്പോലും. കാരണം വ്യാജമതം ദൈവത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുയും ദൈവത്തിലെ പഠിപ്പിക്കലുകൾ വളച്ചൊടിക്കുയും ചെയ്യുന്നു. കപടഭക്തരെന്നും അന്ധരായ വഴികാട്ടിളെന്നും ആണ്‌ യേശു തന്‍റെ കാലത്തെ മതനേതാക്കന്മാരെ വിളിച്ചത്‌. (മത്താ. 23:23, 24) അതേസമയം, ഗവൺമെന്‍റ് അധികാരികൾക്ക് അവർ അർഹിക്കുന്ന ആദരവും ബഹുമാവും കൊടുക്കുന്നെങ്കിൽ അതിനു നല്ല ഫലങ്ങളുണ്ടാകും, ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത വിധത്തിൽപ്പോലും.

12 ഓസ്‌ട്രിയിലെ ഒരു രാഷ്‌ട്രീനേതാവായിരുന്നു ഡോ. ഹൈൻരിച്ച് ഗ്ലൈസ്‌ന. രണ്ടാം ലോകഹായുദ്ധകാലത്ത്‌ നാസികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത്‌ ഒരു ട്രെയിനിൽ ബൂക്കെൻവോൾട്ട് തടങ്കൽപ്പാത്തിലേക്ക് അയച്ചു. ട്രെയിനിൽവെച്ച് അദ്ദേഹം തീക്ഷ്ണയുള്ള ഒരു സാക്ഷിയായ ലേയോപോൾട്ട് എങ്‌ഗ്ലൈറ്റ്‌ന എന്ന ഓസ്‌ട്രിക്കാരനെ കണ്ടുമുട്ടി. അദ്ദേഹത്തെയും നാസികൾ അറസ്റ്റ് ചെയ്‌ത്‌ തടങ്കൽപ്പാത്തിലേക്ക് അയച്ചതായിരുന്നു. യാത്രയ്‌ക്കിടെ എങ്‌ഗ്ലൈറ്റ്‌ന സഹോദരൻ ആദരവോടെ തന്‍റെ വിശ്വാങ്ങളെക്കുറിച്ച് ഗ്ലൈസ്‌നയോടു വിശദീരിച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേട്ടു. രണ്ടാം ലോകഹായുദ്ധത്തിനു ശേഷം ഗ്ലൈസ്‌ന പലവട്ടം തന്‍റെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സഹായിച്ചു. ബൈബിൾ ആവശ്യപ്പെടുന്നതുപോലുള്ള ബഹുമാനം അധികാരികൾക്കു കൊടുത്തപ്പോഴുണ്ടായ മറ്റു ചില നല്ല അനുഭങ്ങളും ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാകും.

നമ്മൾ ബഹുമാനിക്കേണ്ട മറ്റു ചിലർ

13. ബഹുമാത്തിനു പ്രത്യേകിച്ച് അർഹരായിരിക്കുന്നത്‌ ആരാണ്‌, എന്തുകൊണ്ട്?

13 സഹോരീഹോന്മാരും നമ്മുടെ ബഹുമാനം അർഹിക്കുന്നു. പ്രത്യേകിച്ച് നേതൃത്വമെടുക്കുന്ന സഹോന്മാരെ, അതായത്‌ സഭാമൂപ്പന്മാരെയും  സർക്കിട്ട് മേൽവിചാന്മാരെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും ഭരണസംഘാംങ്ങളെയും, നമ്മൾ ആദരിക്കണം. (1 തിമൊഥെയൊസ്‌ 5:17 വായിക്കുക.) അവർ ഏതു രാജ്യക്കാരാണെങ്കിലും അവരുടെ വിദ്യാഭ്യാവും സാമൂഹിനിയും സാമ്പത്തിശേഷിയും എന്തുതന്നെയായാലും നമ്മൾ അവരെ ബഹുമാനിക്കുന്നു. ദൈവനത്തെ പരിപാലിക്കുന്നതിൽ അവർക്കു സുപ്രധാമായ ഒരു പങ്കുണ്ട്. ബൈബിൾ ഇവരെ ‘സമ്മാനങ്ങൾ’ എന്നാണു വിളിക്കുന്നത്‌. (എഫെ. 4:8) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെ നേതൃത്വമെടുക്കുന്ന സഹോന്മാരോടു നമുക്കും ആഴമായ ബഹുമാമുണ്ട്. അവരുടെ കഠിനാധ്വാത്തെയും താഴ്‌മയെയും നമ്മൾ വിലമതിക്കുന്നു. എന്നാൽ നമ്മുടെ സംഘടയിൽ അറിയപ്പെടുന്ന സഹോങ്ങളെ നമ്മൾ ആരാധനാപാത്രങ്ങളാക്കുയോ അവർ ദൈവദൂന്മാരാണെന്ന മട്ടിൽ അവരോട്‌ ഇടപെടുയോ ഇല്ല.—2 കൊരിന്ത്യർ 1:24; വെളിപാട്‌ 19:10 വായിക്കുക.

14, 15. ക്രിസ്‌തീമൂപ്പന്മാരും മറ്റു മതങ്ങളുടെ നേതാക്കളും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

14 ഈ ആത്മീയ ഇടയന്മാർ താഴ്‌മയുള്ളരാണ്‌. അതുകൊണ്ടുതന്നെ മറ്റുള്ളവർ താരപരിവേഷം തന്ന് തങ്ങളെ ആദരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, അങ്ങനെ ചെയ്യുന്നതിനെ നിരുത്സാപ്പെടുത്തുയും ചെയ്യുന്നു. ഇക്കാലത്തെയും യേശുവിന്‍റെ കാലത്തെയും മതനേതാക്കന്മാരിൽനിന്ന് അവർ വ്യത്യസ്‌തരാണ്‌. തന്‍റെ കാലത്തെ മതനേതാക്കന്മാരെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അത്താഴവിരുന്നുളിൽ പ്രമുസ്ഥാവും സിനഗോഗുളിൽ മുൻനിയും ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാദനം ചെയ്യുന്നതും റബ്ബി എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.”—മത്താ. 23:6, 7.

15 ക്രിസ്‌തീയിലെ ഇടയന്മാർ യേശുവിന്‍റെ ഈ വാക്കുകൾ താഴ്‌മയോടെ അനുസരിക്കുന്നു: “ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്‌. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോന്മാർ. ഭൂമിയിൽ ആരെയും പിതാവ്‌ എന്നു വിളിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്‌; സ്വർഗസ്ഥൻതന്നെ. ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്‌; അതു ക്രിസ്‌തുവാണ്‌. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നനാകണം. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നനെയോ ദൈവം ഉയർത്തും.” (മത്താ. 23:8-12) ലോകത്ത്‌ എല്ലായിത്തുമുള്ള ക്രിസ്‌തീമൂപ്പന്മാർ ഈ വിധത്തിൽ താഴ്‌മ കാണിക്കുന്നതുകൊണ്ടാണു സഹോരങ്ങൾ അവരെ സ്‌നേഹിക്കുയും ബഹുമാനിക്കുയും ചെയ്യുന്നത്‌.

താഴ്‌മയുള്ള മൂപ്പന്മാർക്കു സ്‌നേവും ബഹുമാവും ആദരവും ലഭിക്കുന്നു (13-15 ഖണ്ഡികകൾ കാണുക)

16. ബഹുമാത്തെക്കുറിച്ചുള്ള ബൈബിളിന്‍റെ ഉപദേശം അനുസരിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യേണ്ടത്‌ എന്തുകൊണ്ട്?

16 ആരെയൊക്കെ, ഏത്‌ അളവുവരെ ബഹുമാനിക്കമെന്നു പഠിച്ചെടുക്കാൻ സമയമെടുത്തേക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളുടെ കാര്യവും അതുതന്നെയായിരുന്നു. (പ്രവൃ. 10:22-26; 3 യോഹ. 9, 10) എന്നാൽ ഇക്കാര്യത്തിൽ ബൈബിളിന്‍റെ ഉപദേശം അനുസരിക്കാൻ നല്ല ശ്രമം ചെയ്യുന്നെങ്കിൽ അതിനു പല പ്രയോങ്ങളുണ്ട്.

 ബഹുമാനം കാണിക്കുന്നതിന്‍റെ പ്രയോങ്ങൾ

17. അധികാസ്ഥാത്തുള്ളവരെ ബഹുമാനിക്കുന്നതുകൊണ്ടുള്ള ചില പ്രയോനങ്ങൾ എന്തെല്ലാം?

17 സമൂഹത്തിലെ അധികാസ്ഥാത്തുള്ളരോടു നമ്മൾ ബഹുമാനം കാണിക്കുന്നെങ്കിൽ പ്രസംപ്രവർത്തനം തുടരാനുള്ള നമ്മുടെ അവകാശത്തെ അവർ പിന്തുച്ചേക്കാം. നമ്മളെ മതിപ്പോടെ വീക്ഷിക്കുന്നതിനും അതു കാരണമായേക്കാം. ജർമനിയിൽ മുൻനിസേവനം ചെയ്യുന്ന ബീർജിറ്റ്‌ സഹോദരി കുറെ വർഷം മുമ്പ് മകളുടെ സ്‌കൂളിലെ ഒരു ചടങ്ങിൽ പങ്കെടുത്തു. പല വർഷങ്ങളായി സാക്ഷിളുടെ കുട്ടികൾ അവിടെ പഠിച്ചിട്ടുണ്ടെന്നും അവരെല്ലാം നല്ല കുട്ടിളായിരുന്നെന്നും അധ്യാപകർ സഹോരിയോടു പറഞ്ഞു. സാക്ഷിളുടെ കുട്ടികൾ സ്‌കൂളിലില്ലെങ്കിൽ അതൊരു നഷ്ടമായേനേ എന്നും അവർ അഭിപ്രാപ്പെട്ടു. ബീർജിറ്റ്‌ സഹോദരി അവരോടു പറഞ്ഞു: “ദൈവത്തിന്‍റെ നിലവാരങ്ങൾ അനുസരിച്ച് പെരുമാറാനാണു ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്‌. അധ്യാകരെ ബഹുമാനിക്കുന്നതും അതിന്‍റെ ഭാഗമാണ്‌.” എല്ലാ കുട്ടിളും സാക്ഷിളുടെ കുട്ടിളെപ്പോലെയായിരുന്നെങ്കിൽ പഠിപ്പിക്കാൻ വളരെ എളുപ്പമായിരിക്കും എന്ന് ഒരു ടീച്ചർ അഭിപ്രാപ്പെട്ടു. ആഴ്‌ചകൾക്കു ശേഷം ആ സ്‌കൂളിലെ ഒരു ടീച്ചർ ലൈപ്‌സിഗിൽവെച്ച് നടന്ന നമ്മുടെ ഒരു കൺവെൻനിൽ പങ്കെടുത്തു.

18, 19. മൂപ്പന്മാരെ ബഹുമാനിക്കുമ്പോൾ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?

18 മൂപ്പന്മാർക്ക് ഉചിതമായ ബഹുമാനം കൊടുക്കുന്ന കാര്യത്തിൽ ദൈവത്തിലെ ജ്ഞാനപൂർവമായ തത്ത്വങ്ങളാണു നമ്മളെ നയിക്കേണ്ടത്‌. (എബ്രായർ 13:7, 17 വായിക്കുക.) അവർ ചെയ്യുന്ന കഠിനാധ്വാത്തിനു നമ്മൾ അവരെ അഭിനന്ദിക്കുയും അവർ തരുന്ന നിർദേശങ്ങൾ അനുസരിക്കുയും വേണം. അതു വളരെ പ്രധാമാണ്‌. കാരണം ഉത്തരവാദിത്വങ്ങൾ സന്തോത്തോടെ ചെയ്യാൻ അത്‌ അവരെ സഹായിക്കും. മൂപ്പന്മാരുടെ വിശ്വാസം അനുകരിച്ചുകൊണ്ടും നമുക്ക് അവരോടു ബഹുമാനം കാണിക്കാം. എന്നാൽ അതിന്‍റെ അർഥം ‘പ്രമുനായ’ ഒരു മൂപ്പന്‍റെ വസ്‌ത്രധാവും പ്രസംഗം നടത്തുന്ന രീതിയും സംഭാശൈലിയും ഒക്കെ അതേപടി പകർത്തുക എന്നല്ല. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ ക്രിസ്‌തുവിനെയായിരിക്കില്ല, അപൂർണനായ ഒരു മനുഷ്യനെയായിരിക്കും അനുഗമിക്കുന്നത്‌. എല്ലാ ക്രിസ്‌തീമൂപ്പന്മാരും അപൂർണരാണെന്ന വസ്‌തുത ഒരിക്കലും മറക്കരുത്‌.

19 മൂപ്പന്മാരെ നമ്മൾ ബഹുമാനിക്കമെങ്കിലും അവർക്കു താരപരിവേഷം കൊടുക്കാതിരിക്കുന്നത്‌ അവർക്കു ഗുണം ചെയ്യും. അഹങ്കാമെന്ന കെണിയിൽ വീഴാതിരിക്കാനും മറ്റുള്ളരെക്കാൾ ശ്രേഷ്‌ഠനാണെന്നോ താൻ ചെയ്യുന്നതാണ്‌ എപ്പോഴും ശരിയെന്നോ ചിന്തിക്കാതിരിക്കാനും അതു മൂപ്പന്മാരെ സഹായിക്കും.

20. അർഹിക്കുന്ന ബഹുമാനം മറ്റുള്ളവർക്കു കൊടുക്കുന്നതു നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

20 അർഹിക്കുന്ന ബഹുമാനം മറ്റുള്ളവർക്കു കൊടുക്കുന്നതു നമുക്കും പ്രയോജനം ചെയ്യും. സ്വാർഥരാകാതിരിക്കാനും മറ്റുള്ളവർ നമ്മളോടു ബഹുമാനം കാണിക്കുമ്പോൾ താഴ്‌മയുള്ളരായിരിക്കാനും അതു നമ്മളെ സഹായിക്കും. മാത്രമല്ല, നമ്മൾ അപ്പോൾ യഹോയുടെ സംഘടനയെ അനുകരിക്കുയായിരിക്കും ചെയ്യുന്നത്‌. വിശ്വാസിളോ അവിശ്വാസിളോ ആയ ആർക്കും യഹോയുടെ സംഘടന അർഹിക്കാത്തതും അതിരു കവിഞ്ഞതും ആയ ബഹുമാനം കൊടുക്കാറില്ല. ഇനി, നമ്മൾ ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ നമ്മളെ നിരാപ്പെടുത്തുമ്പോൾ മടുത്തുപോകാതിരിക്കാനും ഈ വീക്ഷണം സഹായിക്കും.

21. മറ്റുള്ളവർക്ക് അവർ അർഹിക്കുന്ന ബഹുമാനം കൊടുക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രയോജനം എന്താണ്‌?

21 ഓരോരുത്തർക്കും അവർ അർഹിക്കുന്ന ബഹുമാനം കൊടുക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രയോജനം അതുവഴി ദൈവത്തെ പ്രസാദിപ്പിക്കാം എന്നതാണ്‌. കാരണം അപ്പോൾ നമ്മൾ ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിച്ചുകൊണ്ട് ദൈവത്തോടു വിശ്വസ്‌തത കാണിക്കുയാണ്‌. ദൈവത്തെ നിന്ദിക്കുന്നവർക്ക് ഉത്തരം കൊടുക്കുന്നതിൽ നമ്മുടെ പങ്കു വഹിക്കാനും അതുവഴി നമുക്കു കഴിയുന്നു. (സുഭാ. 27:11) ബഹുമാനം കാണിക്കുന്ന കാര്യത്തിൽ ലോകത്തിലെ ആളുകൾക്കു തെറ്റായ വീക്ഷണമാണുള്ളത്‌. എന്നാൽ അക്കാര്യത്തിൽ യഹോയുടെ വീക്ഷണം എന്താണെന്നു നമുക്ക് അറിയാം. അതു നമ്മളെ പഠിപ്പിച്ചിരിക്കുന്നതിൽ നമ്മൾ യഹോയോട്‌ അതീവന്ദിയുള്ളരല്ലേ?