വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 മാര്‍ച്ച് 

ഒരു യഥാർഥസുഹൃത്തായിരിക്കുക—സൗഹൃത്തിനു ഭീഷണി നേരിടുമ്പോഴും

ഒരു യഥാർഥസുഹൃത്തായിരിക്കുക—സൗഹൃത്തിനു ഭീഷണി നേരിടുമ്പോഴും

ജാനീയും മൗറീറ്റ്‌സോയും ഏകദേശം 50 വർഷമായി സുഹൃത്തുക്കളാണ്‌. എന്നാൽ ഒരിക്കൽ അവരുടെ സൗഹൃദം തകർച്ചയുടെ വക്കോളം എത്തി. മൗറീറ്റ്‌സോ സഹോദരൻ പറയുന്നു: “പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു സമയത്ത്‌ ഞാൻ ഗുരുമായ ചില തെറ്റുകൾ ചെയ്‌തു. അതു ഞങ്ങളെ തമ്മിൽ അകറ്റി.” ജാനീ സഹോദരൻ പറയുന്നു: “ബൈബിൾ പഠിച്ചുതുങ്ങിയ സമയത്ത്‌ മൗറീറ്റ്‌സോയായിരുന്നു എന്‍റെ അധ്യാപകൻ. ആത്മീയകാര്യങ്ങളിൽ എന്‍റെ വഴികാട്ടിയായിരുന്ന മൗറീറ്റ്‌സോ അങ്ങനെയൊക്കെ ചെയ്‌തെന്ന് എനിക്കു വിശ്വസിക്കാനായില്ല. ഞങ്ങളുടെ സുഹൃദ്‌ബന്ധം തകരാൻപോകുയാണെന്ന് എനിക്കു മനസ്സിലായി. ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ, അദ്ദേഹം എന്നെ ഉപേക്ഷിച്ചതുപോലെ, എനിക്കു തോന്നി.”

നല്ല സുഹൃത്തുക്കൾക്കു പകരംവെക്കാൻ മറ്റൊന്നില്ല. നിലനിൽക്കുന്ന സൗഹൃദം പെട്ടെന്നൊരു സുപ്രഭാത്തിൽ പൊട്ടിമുയ്‌ക്കുന്നതുമല്ല. അതുകൊണ്ട് സുഹൃദ്‌ബന്ധം തകരുമെന്ന സാഹചര്യം വന്നാൽ എന്തു ചെയ്യാനാകും? നല്ല സുഹൃത്തുക്കളായിരുന്ന ചിലരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. സൗഹൃദം നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ അവർ എന്തു ചെയ്‌തെന്നു നമുക്കു നോക്കാം.

സുഹൃത്തു തെറ്റു ചെയ്യുമ്പോൾ

ഇടയനും രാജാവും ആയിരുന്ന ദാവീദിനു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. യോനാഥാന്‍റെ കാര്യമായിരിക്കും പെട്ടെന്നു നമ്മുടെ മനസ്സിലേക്കു വരുന്നത്‌. (1 ശമു. 18:1) എന്നാൽ ദാവീദിനു വേറെയും സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു നാഥാൻ പ്രവാചകൻ. അവരുടെ സുഹൃദ്‌ബന്ധം എപ്പോഴാണു തുടങ്ങിതെന്നു ബൈബിൾ കൃത്യമായി പറയുന്നില്ല. എങ്കിലും ഒരു ഉറ്റ സുഹൃത്തിനോടു നമ്മൾ രഹസ്യങ്ങൾ പങ്കുവെക്കുന്നതുപോലെ, ഒരിക്കൽ ദാവീദ്‌ തനിക്കു തോന്നിയ ഒരു ആഗ്രഹം സ്വകാര്യമായി നാഥാനോടു പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോയ്‌ക്ക് ഒരു ഭവനം പണിയുന്നതിനെക്കുറിച്ചാണു ദാവീദ്‌ പറഞ്ഞത്‌. ഒരു സുഹൃത്തും യഹോയുടെ ആത്മാവുള്ള വ്യക്തിയും ആയ നാഥാന്‍റെ അഭിപ്രായം അറിയാൻ രാജാവ്‌ അതിയായി ആഗ്രഹിച്ചു.—2 ശമു. 7:2, 3.

എന്നാൽ അവരുടെ സൗഹൃത്തിനു ഭീഷണി ഉയർത്തിയ ഒരു കാര്യം സംഭവിച്ചു. ദാവീദ്‌ രാജാവ്‌ ബത്ത്‌-ശേബയുമായി വ്യഭിചാരം ചെയ്യുയും ബത്ത്‌-ശേബയുടെ ഭർത്താവായ ഊരിയാവിനെ കൊല്ലിക്കുയും  ചെയ്‌തു. (2 ശമു. 11:2-21) കാലങ്ങളായി യഹോയോടു വിശ്വസ്‌തനായിരുന്ന, നീതിക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ദാവീദ്‌. എന്നാൽ ഇപ്പോൾ ഇതാ ആ നല്ല രാജാവ്‌ വളരെ ഗുരുമായ ഒരു തെറ്റു ചെയ്‌തിരിക്കുന്നു. എന്താണു ദാവീദിനു സംഭവിച്ചത്‌? ആ തെറ്റുളുടെ ഗൗരവം ദാവീദിനു മനസ്സിലായില്ലേ? ചെയ്‌തതെല്ലാം ദൈവത്തിൽനിന്ന് ഒളിച്ചുവെക്കാൻ കഴിയുമെന്നു രാജാവ്‌ ചിന്തിച്ചോ?

ഇപ്പോൾ നാഥാൻ എന്തു ചെയ്യും? മറ്റ്‌ ആരെങ്കിലും ഇതെക്കുറിച്ച് രാജാവിനോടു സംസാരിക്കട്ടേ എന്നു ചിന്തിക്കുമായിരുന്നോ? ‘ഊരിയാവിനെ കൊല്ലിക്കാൻ ദാവീദ്‌ ചെയ്‌ത കാര്യങ്ങൾ മറ്റുള്ളവർക്കും അറിയാല്ലോ. അതുകൊണ്ട് വെറുതേ എന്തിന്‌ ഈ വിഷയത്തിൽ തലയിട്ട് കാലങ്ങളായുള്ള ഒരു സുഹൃദ്‌ബന്ധം ഇല്ലാതാക്കണം’ എന്നു നാഥാൻ ചിന്തിച്ചോ? ഒരുപക്ഷേ, രാജാവിനോട്‌ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞാൽ നാഥാന്‍റെ ജീവൻതന്നെ നഷ്ടപ്പെടുമായിരുന്നു. നിഷ്‌കങ്കനായ ഊരിയാവിനെ ദാവീദ്‌ കൊല്ലിച്ചതേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ, ദൈവത്തിന്‍റെ സന്ദേശങ്ങൾ മറ്റുള്ളവരെ അറിയിക്കുന്ന ഒരാളായിരുന്നു നാഥാൻ പ്രവാചകൻ. താൻ മിണ്ടാതിരുന്നാൽ ദാവീദുമായുള്ള ബന്ധം മുമ്പുണ്ടായിരുന്നപോലെ ആയിരിക്കില്ലെന്നും മനസ്സാക്ഷി തന്നെ കുത്തിനോവിക്കുമെന്നും ആ പ്രവാകന്‌ അറിയാമായിരുന്നു. യഹോവ വെറുത്തിരുന്ന കാര്യങ്ങളാണു ദാവീദ്‌ ചെയ്‌തുകൊണ്ടിരുന്നത്‌. നേർവഴിയിലേക്കു വരാൻ പെട്ടെന്നുതന്നെ രാജാവിനു സഹായം വേണമായിരുന്നു. ഒരു യഥാർഥസുഹൃത്തിനു മാത്രമേ ദാവീദിനെ സഹായിക്കാൻ കഴിയുമായിരുന്നുള്ളൂ. താൻ അങ്ങനെയുള്ള ഒരു സുഹൃത്താണെന്നു നാഥാൻ തെളിയിച്ചു. പണ്ട് ഇടയനായിരുന്ന ആ രാജാവിന്‍റെ ഹൃദയത്തിലേക്ക് ആഴ്‌ന്നിങ്ങുന്ന ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് നാഥാൻ വിഷയം അവതരിപ്പിച്ചു. തെറ്റുളുടെ ഗൗരവം മനസ്സിലാക്കി, നേർവഴിയിലേക്കു തിരിച്ചുരാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണു നാഥാൻ ദൈവത്തിന്‍റെ സന്ദേശം ദാവീദിനെ അറിയിച്ചത്‌.—2 ശമു. 12:1-14.

നിങ്ങളുടെ സുഹൃത്തു ഗുരുമായ ഒരു പാപം ചെയ്യുയോ ഒരു വലിയ പിഴവ്‌ വരുത്തുയോ ചെയ്‌തെന്നു കരുതുക. തെറ്റു ചൂണ്ടിക്കാണിച്ചാൽ ആ സൗഹൃദം തകരുമെന്നു നിങ്ങൾ ചിന്തിച്ചേക്കാം. ആ വ്യക്തിയെ സഹായിക്കാൻ മൂപ്പന്മാർക്കു കഴിയുമെന്നു നിങ്ങൾക്ക് അറിയാം; പക്ഷേ മൂപ്പന്മാരോടു പറയുന്നതു സുഹൃത്തിനെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമായിരിക്കുമെന്നും നിങ്ങൾക്കു തോന്നുന്നുണ്ടാകും. അത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും?

നേരത്തേ പരാമർശിച്ച ജാനീ പറയുന്നു: “മൗറീറ്റ്‌സോയ്‌ക്ക് എന്തൊക്കെയോ മാറ്റം വന്നെന്ന് എനിക്കു മനസ്സിലായി, എന്നിൽനിന്ന് എന്തോ ഒളിച്ചുവെക്കുന്നതുപോലെ! ഇക്കാര്യത്തെപ്പറ്റി സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അത്‌ ഒട്ടും എളുപ്പല്ലായിരുന്നു. ‘ഞാൻ എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടോ? എന്താണു ചെയ്യേണ്ടതെന്നു മൗറീറ്റ്‌സോയ്‌ക്ക് അറിയാല്ലോ,’ ‘മൗറീറ്റ്‌സോ ദേഷ്യപ്പെടുമോ’ എന്നൊക്കെ ഞാൻ ചിന്തിച്ചു. എന്നാൽ ഞങ്ങൾ ഒരുമിച്ച് പഠിച്ച കാര്യങ്ങളെക്കുറിച്ചൊക്കെ ഓർത്തപ്പോൾ സംസാരിക്കാനുള്ള ധൈര്യം എനിക്കു കിട്ടി. എനിക്കു സഹായം ആവശ്യമായിരുന്നപ്പോഴൊക്കെ മൗറീറ്റ്‌സോ എന്നെ സഹായിച്ചിട്ടുണ്ട്. ആ സുഹൃത്തിനെ നഷ്ടപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. എനിക്കു മൗറീറ്റ്‌സോയെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. അതുകൊണ്ട് സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു.”

മൗറീറ്റ്‌സോ പറയുന്നു: “തികഞ്ഞ ആത്മാർഥയോടെയാണു ജാനീ എന്നോടു സംസാരിച്ചത്‌. ജാനീ പറഞ്ഞതെല്ലാം ശരിയുമായിരുന്നു. ജാനീയുടെയോ യഹോയുടെയോ ഭാഗത്തെ തെറ്റുകൊണ്ടല്ല, എന്‍റെതന്നെ തെറ്റായ തീരുമാങ്ങളുടെ ഭവിഷ്യത്തുളാണു ഞാൻ അനുഭവിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ ശിക്ഷണം സ്വീകരിച്ചു. പതുക്കെപ്പതുക്കെ ആത്മീയാരോഗ്യം വീണ്ടെടുക്കുയും ചെയ്‌തു.”

സുഹൃത്തു കുഴപ്പത്തിലാകുമ്പോൾ

ബുദ്ധിമുട്ടേറിയ സമയങ്ങളിൽ വിട്ടുപോകാതെ ഒപ്പം നിന്ന മറ്റു സുഹൃത്തുക്കളും ദാവീദിനുണ്ടായിരുന്നു. അവരിൽ ഒരാളാണു ഹൂശായി. ബൈബിൾ അദ്ദേഹത്തെ “ദാവീദിന്‍റെ കൂട്ടുകാരൻ” എന്നു വിളിക്കുന്നു. (2 ശമു. 16:16; 1 ദിന. 27:33) ഒരുപക്ഷേ ഹൂശായി കൊട്ടാത്തിലെ ഒരു ഉദ്യോസ്ഥനായിരിക്കാം. രാജാവിന്‍റെ ആത്മമിത്രമായിരുന്ന അദ്ദേഹമാണു രഹസ്യസ്വഭാമുള്ള ചില രാജകല്‌പനകൾ നടപ്പാക്കിയിരുന്നത്‌.

ദാവീദിന്‍റെ മകനായ അബ്‌ശാലോം സിംഹാസനം തട്ടിയെടുത്തപ്പോൾ പല ഇസ്രായേല്യരും അബ്‌ശാലോമിന്‍റെ കൂടെക്കൂടി. പക്ഷേ ഹൂശായി അങ്ങനെ ചെയ്‌തില്ല. ദാവീദ്‌ പലായനം ചെയ്‌തപ്പോൾ ഹൂശായി ദാവീദിന്‍റെ അടുത്ത്‌ ചെന്നു. സ്വന്തം മകനും താൻ വിശ്വസിച്ച കുറെ പേരും ചേർന്ന് തന്നെ ചതിച്ചതു ദാവീദിന്‍റെ ഹൃദയത്തെ വളരെധികം വേദനിപ്പിച്ചു. എന്നാൽ ഹൂശായി വിശ്വസ്‌തനായി തുടർന്നു. ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ഹൂശായി, ശത്രുക്കളുടെ ഗൂഢാലോചന തകർക്കാനുള്ള ഒരു ദൗത്യം ഏറ്റെടുത്തു. ഒരു കൊട്ടാരോദ്യോസ്ഥന്‍റെ കടമയെന്നപോലെയല്ല അദ്ദേഹം അതു ചെയ്‌തത്‌. ദാവീദിന്‍റെ ഒരു വിശ്വസ്‌തസുഹൃത്താണു താനെന്നു ഹൂശായി തെളിയിച്ചു.—2 ശമു. 15:13-17, 32-37; 16:15–17:16.

സഭയിലെ ഉത്തരവാദിത്വങ്ങളുടെയോ സ്ഥാനമാങ്ങളുടെയോ പേരിലല്ല, പകരം നമ്മുടെ സഹോരീഹോന്മാരുമായി ഒരു ആത്മബന്ധമുള്ളതുകൊണ്ടാണു നമ്മളെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നത്‌. അവരുടെ  സ്‌നേപ്രവൃത്തിളിലൂടെ അവർ പറയുന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങളുടെ സുഹൃത്തായിരിക്കുന്നതു വെറും കടപ്പാടിന്‍റെ പേരിലല്ല. നിങ്ങൾ എനിക്കു വേണ്ടപ്പെട്ട ഒരാളാതുകൊണ്ടാണ്‌.”

ഇത്തരം സ്‌നേഹം അനുഭവിച്ചറിഞ്ഞ ഒരാളാണു ഫെഡറികോ സഹോദരൻ. ജീവിത്തിലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിൽ ഫെഡറികോയെ അന്‍റോണിയോ എന്ന ഉറ്റ സുഹൃത്ത്‌ വളരെധികം സഹായിച്ചു. ഫെഡറികോ പറയുന്നു: “അന്‍റോണിയോ ഞങ്ങളുടെ സഭയിലേക്കു വന്ന് അധികം വൈകാതെ ഞങ്ങൾ കൂട്ടുകാരായി. ഞങ്ങൾ രണ്ടു പേരും ശുശ്രൂഷാദാന്മാരായിരുന്നു. സഭയിലെ പല കാര്യങ്ങളും ഞങ്ങൾ ഒരുമിച്ച് ചെയ്‌തു. താമസിയാതെ അന്‍റോണിയോ മൂപ്പനായി. അന്‍റോണിയോ എനിക്കൊരു സുഹൃത്തു മാത്രല്ലായിരുന്നു, ഒരു നല്ല മാതൃയുമായിരുന്നു.” പക്ഷേ, കുറച്ച് നാളുകൾക്കു ശേഷം ഫെഡറികോ ഒരു തെറ്റു ചെയ്‌തു. പെട്ടെന്നുതന്നെ ആത്മീയഹായം തേടിയെങ്കിലും ശുശ്രൂഷാദാനും മുൻനിസേനും ആയി തുടരാനുള്ള യോഗ്യത ഫെഡറികോയ്‌ക്കു നഷ്ടമായി. അപ്പോൾ അന്‍റോണിയോ എന്തു ചെയ്‌തു?

ഫെഡറികോയ്‌ക്ക് ഒരു പ്രശ്‌നമുണ്ടാപ്പോൾ സുഹൃത്തായ അന്‍റോണിയോ അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുയും പ്രോത്സാഹിപ്പിക്കുയും ചെയ്‌തു

ഫെഡറികോ പറയുന്നു: “അന്‍റോണിയോയ്‌ക്കു ഞാൻ അനുഭവിക്കുന്ന വേദന മനസ്സിലായി. എന്‍റെ തകർന്ന മനസ്സിനു ശക്തി പകരാൻ അന്‍റോണിയോ പരമാവധി ശ്രമിച്ചു. ഞാൻ ആത്മീയശക്തി വീണ്ടെടുക്കുന്നതു കാണാൻ അന്‍റോണിയോ ആഗ്രഹിച്ചു, എന്നെ ഒരിക്കലും ഉപേക്ഷിച്ചില്ല. ആത്മീയാരോഗ്യം വീണ്ടെടുക്കാനും മടുത്തുപോകാതെ അതിനായി ശ്രമിക്കാനും അന്‍റോണിയോ പ്രോത്സാഹിപ്പിച്ചു.” അന്‍റോണിയോ വിശദീരിക്കുന്നു: “ഞാൻ ഫെഡറികോയോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. എന്നോട്‌ എന്തും സംസാരിക്കാനുള്ള, അനുഭവിക്കുന്ന വേദനയെക്കുറിച്ചുപോലും പറയാനുള്ള, സ്വാതന്ത്ര്യം ഫെഡറികോയ്‌ക്കു തോന്നി.” സന്തോമെന്നു പറയട്ടെ, കുറച്ച് കാലത്തിനു ശേഷം ഫെഡറികോ ആത്മീയമായി പുരോമിച്ചു. അദ്ദേഹം വീണ്ടും മുൻനിസേനും ശുശ്രൂഷാദാനും ആയി. അന്‍റോണിയോ പറയുന്നു: “ഞങ്ങൾ ഇപ്പോൾ വെവ്വേറെ സഭകളിലാണെങ്കിലും മുമ്പത്തേതിലും അടുപ്പം ഇപ്പോഴുണ്ട്.”

വഞ്ചിക്കപ്പെട്ടതായി നിങ്ങൾക്കു തോന്നുന്നുണ്ടോ?

നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒരു സമയത്ത്‌ ഒരു ഉറ്റ സുഹൃത്തു നിങ്ങളെ ഉപേക്ഷിച്ചുപോയിട്ടുണ്ടോ? അതിന്‍റെ വേദന പറഞ്ഞറിയിക്കാനാകില്ല. ആ സുഹൃത്തിനോടു ക്ഷമിക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? ആ ബന്ധം ഇപ്പോഴും മുമ്പത്തേതുപോലെ ശക്തമാണോ?

ഭൂമിയിലെ അവസാദിങ്ങളിൽ യേശുവിനു സംഭവിച്ചത്‌ എന്താണെന്നു നമുക്കു നോക്കാം. വിശ്വസ്‌തരായ അപ്പോസ്‌തന്മാരോടൊപ്പം യേശു ധാരാളം സമയം ചെലവഴിച്ചിരുന്നു. അവർക്കിയിൽ ഒരു പ്രത്യേന്ധമുണ്ടായിരുന്നതുകൊണ്ട് യേശു അവരെ സ്‌നേഹിന്മാർ എന്നാണു വിളിച്ചത്‌. (യോഹ. 15:15) എന്നിട്ടും യേശുവിനെ അറസ്റ്റ് ചെയ്‌ത സമയത്ത്‌ അപ്പോസ്‌തന്മാർ  യേശുവിനെ വിട്ട് ഓടിപ്പോയി. യേശുവിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നു പത്രോസ്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ രാത്രിയിൽത്തന്നെ യേശുവിനെ അറിയുപോലുമില്ലെന്നു പത്രോസ്‌ പറഞ്ഞു.—മത്താ. 26:31-33, 56, 69-75.

തന്‍റെ അന്തിമരിശോയുടെ സമയത്ത്‌ ഒറ്റയ്‌ക്കായിരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും, അപ്പോസ്‌തന്മാർ വേദനിപ്പിച്ചല്ലോ എന്ന് ഓർത്ത്‌ യേശുവിനു വിഷമവും നിരായും ഒക്കെ തോന്നാമായിരുന്നു. എന്നാൽ യേശുവിന്‍റെ ഉള്ളിൽ നിരായുടെയോ വെറുപ്പിന്‍റെയോ ഖേദത്തിന്‍റെയോ ഒരു കണികപോലുമുണ്ടായിരുന്നില്ല. പുനരുത്ഥാനം പ്രാപിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം യേശു അപ്പോസ്‌തന്മാരോടു പറഞ്ഞ വാക്കുകൾ അക്കാര്യം വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്‌ത രാത്രിയിൽ ശിഷ്യന്മാർ ഉപേക്ഷിച്ചുപോടക്കം, അവർ ചെയ്‌ത തെറ്റുളുടെ ഒരു വലിയ കണക്കു നിരത്തേണ്ട ആവശ്യമുണ്ടെന്നു യേശുവിനു തോന്നിയില്ല.

പകരം യേശു പത്രോസിനും മറ്റ്‌ അപ്പോസ്‌തന്മാർക്കും ധൈര്യം പകർന്നു. മനുഷ്യരിത്രത്തിലെ ഏറ്റവും പ്രധാപ്പെട്ട വിദ്യാഭ്യാപ്രവർത്തത്തിനുവേണ്ട നിർദേശങ്ങൾ അവർക്കു കൊടുത്തുകൊണ്ട് തനിക്ക് ഇപ്പോഴും അവരെ വിശ്വാമാണെന്നു യേശു കാണിച്ചു. യേശുവിന്‌ അപ്പോഴും അപ്പോസ്‌തന്മാർ സ്‌നേഹിന്മാർതന്നെയായിരുന്നു. യേശുവിന്‍റെ സ്‌നേഹം അവർക്ക് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല. പിന്നീടൊരിക്കലും അവരുടെ യജമാനനെ നിരാപ്പെടുത്താതിരിക്കാൻ അവർ കഴിവിന്‍റെ പരമാവധി ശ്രമിച്ചു. കിട്ടിയ നിയമനം അവർ നന്നായി നിറവേറ്റുയും ചെയ്‌തു.—പ്രവൃ. 1:8; കൊലോ. 1:23.

ജൂലിയാന എന്ന ഉറ്റ സുഹൃത്തുമായി ഒരു പ്രശ്‌നമുണ്ടാതിനെപ്പറ്റി എൽവീറ എന്ന സഹോദരി ഓർക്കുന്നു: “ഞാൻ ചെയ്‌ത ചില കാര്യങ്ങൾ വിഷമിപ്പിച്ചെന്നു ജൂലിയാന എന്നോടു പറഞ്ഞപ്പോൾ എനിക്കു സങ്കടം തോന്നി. വേണമെങ്കിൽ ജൂലിയായ്‌ക്ക് എന്നോടു ദേഷ്യപ്പെടാമായിരുന്നു. പക്ഷേ എന്നെക്കുറിച്ചും എന്‍റെ പ്രവൃത്തിളുടെ ഭവിഷ്യത്തുളെക്കുറിച്ചും ആണ്‌ ജൂലിയാന ചിന്തിച്ചത്‌. അത്‌ എന്‍റെ ഹൃദയത്തെ സ്‌പർശിച്ചു. ഞാൻ ചെയ്‌ത തെറ്റിലായിരുന്നില്ല ജൂലിയായുടെ ശ്രദ്ധ. പകരം എനിക്കുതന്നെ വരുന്ന ദോഷത്തിലായിരുന്നു. സ്വന്തം വികാങ്ങളെക്കാൾ എന്‍റെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുന്ന ഒരു സുഹൃത്തിനെ തന്നതിൽ ഞാൻ യഹോയോടു നന്ദി പറഞ്ഞു.”

ചുരുക്കത്തിൽ, സൗഹൃത്തിനു ഭീഷണി നേരിടുന്ന ഒരു സാഹചര്യം വന്നാൽ ഒരു നല്ല സുഹൃത്ത്‌ എന്തായിരിക്കും ചെയ്യുക? ആവശ്യമെങ്കിൽ ദയയോടെ തുറന്നുസംസാരിക്കാൻ ആ സുഹൃത്തു മനസ്സു കാണിക്കും. പ്രശ്‌നങ്ങൾ നിറഞ്ഞ സമയങ്ങളിൽ ഹൂശായിയെയും നാഥാനെയും പോലെ വിശ്വസ്‌തമായി പറ്റിനിൽക്കും. യേശുവിനെപ്പോലെ ക്ഷമിക്കാൻ മനസ്സു കാണിക്കുയും ചെയ്യും. അത്തരത്തിലുള്ള ഒരു സുഹൃത്താണോ നിങ്ങൾ?