കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 മാര്‍ച്ച് 

ഒരു പഴയ ഭരണിയിൽ ബൈബിളിലെ ഒരു പേര്‌

ഒരു പഴയ ഭരണിയിൽ ബൈബിളിലെ ഒരു പേര്‌

പുരാസ്‌തുവേഷകർ 2012-ൽ 3,000 വർഷം പഴക്കമുള്ള ഒരു മൺഭരണിയുടെ ശകലങ്ങൾ കണ്ടെടുത്തു. ഗവേഷകർക്ക് അതിൽ പ്രത്യേതാത്‌പര്യം തോന്നി. ആ ശകലങ്ങളല്ല, അതിൽ എഴുതിയിരുന്ന വാക്കുളാണ്‌ അവരെ ആകർഷിച്ചത്‌.

ആ ശകലങ്ങൾ കൂട്ടിയോജിപ്പിച്ചപ്പോൾ, പുരാതന കനാന്യലിപിയിൽ “എശ്‌ബാൽ ബെൻ ബേദ” എന്ന് എഴുതിയിരിക്കുന്നതു പുരാസ്‌തുവേഷകർ വായിച്ചെടുത്തു. “ബേദയുടെ മകനായ എശ്‌ബാൽ” എന്നാണ്‌ അതിന്‍റെ അർഥം. ഗവേഷകർ ആദ്യമായിട്ടാണു പുരാകാലത്തെ ഒരു വസ്‌തുവിൽ ഈ പേര്‌ കാണുന്നത്‌.

ബൈബിളിലും എശ്‌ബാൽ എന്നൊരു വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. ശൗൽ രാജാവിന്‍റെ മകനായിരുന്നു അദ്ദേഹം. (1 ദിന. 8:33; 9:39) ആ മൺപാത്രകലം ഖനനം ചെയ്‌ത്‌ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന പ്രൊഫസർ യോസഫ്‌ ഗാർഫിൻകെൽ പറയുന്നു: “എശ്‌ബാൽ എന്ന പേര്‌ ബൈബിളിലുണ്ട്. അങ്ങനെയൊരു പേരുണ്ടായിരുന്നെന്നു പുരാസ്‌തുശാസ്‌ത്രജ്ഞരും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ദാവീദ്‌ രാജാവിന്‍റെ ഭരണകാലത്ത്‌ മാത്രമാണ്‌ ഈ പേരുണ്ടായിരുന്നത്‌.” ആ കാലഘട്ടത്തിൽ മാത്രമുണ്ടായിരുന്ന ഒരു പേരാണ്‌ ഇതെന്നാണു ചിലരുടെ അഭിപ്രായം. അങ്ങനെ, ഒരിക്കൽക്കൂടി ബൈബിളിലെ ഒരു വസ്‌തുയ്‌ക്കു പുരാസ്‌തുശാസ്‌ത്രം തെളിവ്‌ നൽകിയിരിക്കുന്നു.

ബൈബിളിന്‍റെ മറ്റു ഭാഗങ്ങളിൽ എശ്‌ബാൽ എന്ന ഈ വ്യക്തിയെ ഈശ്‌-ബോശെത്ത്‌ എന്നാണു വിളിക്കുന്നത്‌. അതായത്‌, “ബാൽ” എന്നതിനു പകരം “ബോശെത്ത്‌” എന്ന് ഉപയോഗിച്ചിരിക്കുന്നു. (2 ശമു. 2:10) എന്തുകൊണ്ട്? ഗവേഷകർ പറയുന്നു: “കനാന്യർ ആരാധിച്ചിരുന്ന കാറ്റിന്‍റെ ദേവനായ ബാലിന്‍റെ പേരുമായി ഈ പേരിനു ബന്ധമുള്ളതുകൊണ്ടായിരിക്കണം രണ്ടു ശമുവേലിൽ എശ്‌ബാൽ എന്ന പേര്‌ ഒഴിവാക്കിയത്‌. എന്നാൽ ദിനവൃത്താന്തപുസ്‌തത്തിൽ യഥാർഥപേര്‌ നിലനിറുത്തിയിരിക്കുന്നു.”