വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 ഫെബ്രുവരി 

യഹോവ തന്‍റെ ജനത്തെ നയിക്കുന്നു

യഹോവ തന്‍റെ ജനത്തെ നയിക്കുന്നു

“യഹോവ എപ്പോഴും നിങ്ങളെ നയിക്കും.”—യശ. 58:11.

ഗീതം: 15222

1, 2. (എ) യഹോയുടെ സാക്ഷിളുടെ നേതൃത്വം മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ? (ബി) ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ എന്തു പഠിക്കും?

“ആരാണു നിങ്ങളുടെ നേതാവ്‌?” യഹോയുടെ സാക്ഷിളോടു പലരും പലപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമാണ്‌ ഇത്‌. അതിൽ അതിശയിക്കാനില്ല. കാരണം പല മതങ്ങളുടെയും തലപ്പത്ത്‌ ഒരു സ്‌ത്രീയോ ഒരു പുരുനോ കാണും. എന്നാൽ നമ്മുടെ നേതാവ്‌ ഒരു അപൂർണനുഷ്യല്ലെന്നു നമ്മൾ അഭിമാത്തോടെ പറയും. പുനരുത്ഥാനം പ്രാപിച്ച ക്രിസ്‌തുവാണു നമ്മളെ നയിക്കുന്നത്‌. ക്രിസ്‌തുവിനെ നയിക്കുന്നതാകട്ടെ, പിതാവായ യഹോയും.—മത്താ. 23:10.

2 എന്നാൽ ഇന്നു ഭൂമിയിൽ ദൈവത്തിന്‌ ഇടയിൽ നേതൃത്വമെടുക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്നാണ്‌ ആ കൂട്ടം അറിയപ്പെടുന്നത്‌. (മത്താ. 24:45) അങ്ങനെയെങ്കിൽ അദൃശ്യനായ ദൈവപുത്രനിലൂടെ യഹോയാണു നമ്മളെ നയിക്കുന്നതെന്ന് എങ്ങനെ അറിയാം? ഈ ലേഖനത്തിലും അടുത്തതിലും ആയി, ദൈവനത്തെ നയിക്കാൻ യഹോവ നൂറ്റാണ്ടുളിലുനീളം ചില വ്യക്തികളെ എങ്ങനെയാണ്‌ ഉപയോഗിച്ചതെന്നു നമ്മൾ പഠിക്കും. അവരെ അതിനു പ്രാപ്‌തരാക്കിയത്‌ യഹോയാണ്‌ എന്നതിന്‍റെ മൂന്നു തെളിവുകൾ നമ്മൾ പരിശോധിക്കും. അന്നും ഇന്നും ദൈവത്തിന്‍റെ യഥാർഥനേതാവ്‌ യഹോയാണെന്ന് ഈ പഠനം തെളിയിക്കും.—യശ. 58:11.

പരിശുദ്ധാത്മാവ്‌ ശക്തിപ്പെടുത്തി

3. ഇസ്രായേല്യരെ നയിക്കാൻ മോശയെ ശക്തനാക്കിയത്‌ എന്ത്?

3 ദൈവത്തിന്‍റെ പ്രതിനിധികളെ പരിശുദ്ധാത്മാവ്‌ ശക്തിപ്പെടുത്തി. ഇസ്രായേല്യരുടെ നേതാവായി നിയമിനായ മോശയുടെ കാര്യം ചിന്തിക്കുക.  ഭാരിച്ച ആ ഉത്തരവാദിത്വം നിർവഹിക്കാൻ മോശയ്‌ക്കു കഴിഞ്ഞത്‌ എങ്ങനെയാണ്‌? മോശയ്‌ക്ക് യഹോവ ‘തന്‍റെ പരിശുദ്ധാത്മാവിനെ കൊടുത്തു.’ (യശയ്യ 63:11-14 വായിക്കുക.) പരിശുദ്ധാത്മാവിനെ നൽകി മോശയെ ശക്തിപ്പെടുത്തിക്കൊണ്ട് യഹോവ തുടർന്നും ദൈവനത്തെ നയിച്ചു.

4. മോശയ്‌ക്കു ദൈവാത്മാവുണ്ടെന്ന് ഇസ്രായേല്യർക്കു വ്യക്തമായത്‌ എങ്ങനെ? (ലേഖനാരംത്തിലെ ചിത്രം കാണുക.)

4 പരിശുദ്ധാത്മാവ്‌ അദൃശ്യശക്തിയായതുകൊണ്ട് മോശയിൽ അതു പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്യർക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു? അത്ഭുതങ്ങൾ ചെയ്യാനും ഫറവോനു ദൈവനാമം വെളിപ്പെടുത്താനും പരിശുദ്ധാത്മാവ്‌ മോശയെ പ്രാപ്‌തനാക്കി. (പുറ. 7:1-3) ഇസ്രായേല്യരെ നയിക്കാൻ മോശയ്‌ക്ക് ആവശ്യമായിരുന്ന സ്‌നേഹം, സൗമ്യത, ക്ഷമ എന്നിവപോലുള്ള ഉത്തമഗുണങ്ങൾ മോശയിൽ വളരാൻ പരിശുദ്ധാത്മാവ്‌ ഇടയാക്കി. ക്രൂരരും സ്വാർഥരും ആയ മറ്റു ദേശങ്ങളിലെ നേതാക്കളിൽനിന്ന് മോശ തികച്ചും വ്യത്യസ്‌തനായിരുന്നു! (പുറ. 5:2, 6-9) ഇതെല്ലാം ഒന്നു തെളിയിച്ചു: ദൈവത്തിന്‍റെ നേതാവായി മോശയെ തിരഞ്ഞെടുത്തത്‌ യഹോയായിരുന്നു.

5. ദൈവനത്തെ നയിക്കാൻ മറ്റ്‌ ഇസ്രായേല്യപുരുന്മാരെ യഹോവ ശക്തരാക്കിയത്‌ എങ്ങനെയെന്നു വിശദീരിക്കുക.

5 തുടർന്നും, ദൈവനത്തെ നയിക്കാൻ യഹോവ നിയമിച്ച വ്യക്തികളെ പരിശുദ്ധാത്മാവ്‌ ശക്തിപ്പെടുത്തി. ഉദാഹത്തിന്‌, “യോശുവ ജ്ഞാനത്തിന്‍റെ ആത്മാവ്‌ നിറഞ്ഞവനായി.” (ആവ. 34:9) “യഹോയുടെ ആത്മാവ്‌ ഗിദെയോന്‍റെ മേൽ വന്നു.” (ന്യായാ. 6:34) “യഹോയുടെ ആത്മാവ്‌ ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.” (1 ശമു. 16:13) സഹായത്തിനായി ഈ വ്യക്തിളെല്ലാം ദൈവത്തിന്‍റെ ആത്മാവിൽ ആശ്രയിച്ചു. ഒരിക്കലും സ്വന്തം ശക്തികൊണ്ട് കഴിയില്ലാത്ത അത്ഭുതകാര്യങ്ങൾ ചെയ്യാൻ പരിശുദ്ധാത്മാവ്‌ അവരെ ശക്തരാക്കി. (യോശു. 11:16, 17; ന്യായാ. 7:7, 22; 1 ശമു. 17:37, 50) അങ്ങനെ, അവർ ചെയ്‌ത അസാധാമായ കാര്യങ്ങളുടെയെല്ലാം മഹത്ത്വം യഹോയ്‌ക്കു ലഭിച്ചു.

6. ഇസ്രായേല്യർ അവരുടെ നേതാക്കന്മാരെ ബഹുമാനിക്കമെന്നു ദൈവം ആഗ്രഹിച്ചത്‌ എന്തുകൊണ്ട്?

6 അവരെയെല്ലാം ശക്തരാക്കിയതു പരിശുദ്ധാത്മാവാണ്‌ എന്നതു വളരെ വ്യക്തമായിരുന്നു. അവരെ ബഹുമാനിക്കാൻ ആ വസ്‌തുത ഇസ്രായേല്യരെ പ്രചോദിപ്പിക്കമായിരുന്നു. മോശയുടെ നേതൃത്വം ശരിയല്ലെന്നു ജനം പരാതിപ്പെട്ടപ്പോൾ യഹോവ ചോദിച്ചു: “എത്ര കാലം ഈ ജനം എന്നോട്‌ അനാദരവ്‌ കാണിക്കും?” (സംഖ്യ 14:2, 11) തന്നെ പ്രതിനിധീരിക്കാനുള്ള നേതാക്കളായി മോശയെയും യോശുയെയും ഗിദെയോനെയും ദാവീദിനെയും തിരഞ്ഞെടുത്തത്‌ യഹോയായിരുന്നു. അവരെ അനുസരിച്ചപ്പോൾ ജനം യഥാർഥത്തിൽ അനുസരിച്ചതു നായകനായ യഹോയെയാണ്‌.

ദൈവദൂന്മാർ സഹായിച്ചു

7. മോശയെ ദൈവദൂന്മാർ എങ്ങനെയാണു സഹായിച്ചത്‌?

7 ദൈവത്തിന്‍റെ പ്രതിനിധികളെ ദൈവദൂന്മാർ സഹായിച്ചു. (എബ്രായർ 1:7, 14 വായിക്കുക.) മോശയ്‌ക്കു നിയമനം കൊടുക്കാനും ആ നിയമത്തിനു സജ്ജനാക്കാനും മോശയെ വഴിനയിക്കാനും യഹോവ ദൂതന്മാരെ ഉപയോഗിച്ചു. “മോശയെ മുൾച്ചെടിയിൽ പ്രത്യക്ഷനായ ദൈവദൂനിലൂടെ ദൈവം ഭരണാധികാരിയും വിമോനും ആയി അയച്ചു.” (പ്രവൃ. 7:35) ഇസ്രായേല്യരെ മോശ പഠിപ്പിച്ച നിയമം യഹോവ ‘ദൂതന്മാരിലൂടെയാണു’ മോശയ്‌ക്കു കൊടുത്തത്‌. (ഗലാ. 3:19) യഹോവ മോശയോടു പറഞ്ഞു: “ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്‍റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.” (പുറ. 32:34) മനുഷ്യരീമെടുത്ത ഒരു ദൈവദൂതൻ ഇക്കാര്യങ്ങളൊക്കെ ചെയ്‌തത്‌ ഇസ്രായേല്യർ കണ്ടതായി ബൈബിൾ പറയുന്നില്ല. എന്നാൽ മോശ ജനത്തെ പഠിപ്പിക്കുയും വഴിനയിക്കുയും ചെയ്‌ത വിധം മോശയ്‌ക്ക് അമാനുഷിമായ പിന്തുയുണ്ടായിരുന്നെന്നു വ്യക്തമാക്കി.

8. ദൈവദൂന്മാർ യോശുയെയും ഹിസ്‌കിയെയും സഹായിച്ചത്‌ എങ്ങനെ?

8 മോശയുടെ പിൻഗാമിയായി യോശുവ സ്ഥാനമേറ്റു. കനാന്യർക്കെതിരെയുള്ള യുദ്ധത്തിൽ ദൈവനത്തെ നയിക്കാൻ യോശുവയെ സഹായിച്ചത്‌ ‘യഹോയുടെ സൈന്യത്തിന്‍റെ പ്രഭുവായ’ ഒരു ദൈവദൂനായിരുന്നു. ഇസ്രായേല്യർ യുദ്ധത്തിൽ ജയിക്കുയും ചെയ്‌തു. (യോശു. 5:13-15; 6:2, 21) പിന്നീട്‌ ഹിസ്‌കിയുടെ കാലത്ത്‌ അസീറിയുടെ വൻസൈന്യം യരുശലേം പിടിച്ചക്കാൻ അതിനു നേരെ വന്നു. അന്ന് ഒരൊറ്റ രാത്രികൊണ്ട് “യഹോയുടെ ദൂതൻ അസീറിയൻ  പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുളഞ്ഞു.”—2 രാജാ. 19:35.

9. ദൈവത്തിന്‍റെ പ്രതിനിധികൾ തെറ്റുകുറ്റങ്ങൾ വരുത്തിയെന്നത്‌ ഇസ്രായേല്യർ അവരെ അനുസരിക്കാതിരിക്കാനുള്ള ന്യായമായിരുന്നോ? വിശദീരിക്കുക.

9 ദൈവദൂന്മാർ പൂർണരാണെങ്കിലും അവർ സഹായിച്ച മനുഷ്യർ അങ്ങനെല്ലായിരുന്നു. മോശ ഒരിക്കൽ യഹോവയെ വിശുദ്ധീരിക്കുന്നതിൽ വീഴ്‌ചരുത്തി. (സംഖ്യ 20:12) ഗിബെയോന്യരുമായി ഉടമ്പടി ചെയ്യുന്നതിനു മുമ്പ് യോശുവ ദൈവത്തിന്‍റെ ഉപദേശം തേടിയില്ല. (യോശു. 9:14, 15) കുറച്ച് കാലത്തേക്കു ഹിസ്‌കിയുടെ “ഹൃദയം അഹങ്കരിച്ചു.” (2 ദിന. 32:25, 26) ഇവർക്കൊക്കെ തെറ്റുകുറ്റങ്ങളുണ്ടായിരുന്നെങ്കിലും ഈ നേതാക്കന്മാരെ ഇസ്രായേല്യർ അനുസരിക്കമായിരുന്നു. അമാനുക്തിയുള്ള ദൂതന്മാരെ ഉപയോഗിച്ച് യഹോവ അവരെ പിന്തുയ്‌ക്കുന്നെന്നു വ്യക്തമായിരുന്നു. അതെ, യഹോയാണു ജനത്തെ നയിച്ചത്‌.

ദൈവചനം വഴി കാണിച്ചു

10. ദൈവത്തിന്‍റെ നിയമം എങ്ങനെയാണു മോശയ്‌ക്കു വഴി കാണിച്ചത്‌?

10 ദൈവത്തിന്‍റെ പ്രതിനിധികൾക്കു ദൈവചനം വഴി കാണിച്ചു. ഇസ്രായേല്യർക്കു കൊടുത്ത നിയമത്തെ ‘മോശയുടെ നിയമം’ എന്നാണു ബൈബിൾ വിളിക്കുന്നത്‌. (1 രാജാ. 2:3) എങ്കിലും യഥാർഥത്തിൽ ആ നിയമം അവർക്കു കൊടുത്തത്‌ യഹോയാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. മോശയും അത്‌ അനുസരിക്കമായിരുന്നു. (2 ദിന. 34:14) വിശുദ്ധകൂടാരം എങ്ങനെ പണിയമെന്നുള്ള നിർദേശങ്ങൾ യഹോയിൽനിന്ന് കിട്ടിപ്പോൾ “യഹോവ കല്‌പിച്ചതുപോലെയെല്ലാം മോശ ചെയ്‌തു. അങ്ങനെതന്നെ ചെയ്‌തു.”—പുറ. 40:1-16.

11, 12. (എ) യോശുയും ദൈവനത്തെ ഭരിച്ച രാജാക്കന്മാരും എന്തു ചെയ്യണമായിരുന്നു? (ബി) ദൈവചനം ദൈവത്തിന്‍റെ നേതാക്കന്മാരെ എങ്ങനെയാണു സ്വാധീനിച്ചത്‌?

11 നേതാവായി സ്ഥാനം ഏറ്റെടുത്തപ്പോൾമുതൽ യോശുയുടെ പക്കൽ ദൈവത്തിന്‍റെ ഒരു പകർപ്പുണ്ടായിരുന്നു. യഹോവ യോശുയോടു പറഞ്ഞു: “അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വത്തിൽ വായിക്കണം.” (യോശു. 1:8) പിന്നീട്‌ ദൈവനത്തെ ഭരിച്ച രാജാക്കന്മാരും അതുതന്നെയാണു ചെയ്യേണ്ടിയിരുന്നത്‌. അവർ എല്ലാ ദിവസവും നിയമപുസ്‌തകം വായിക്കമായിരുന്നു, അതിന്‍റെ ഒരു പകർപ്പ് എഴുതിയുണ്ടാക്കമായിരുന്നു, “നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വാക്കുളെല്ലാം അനുസരിക്കുയും പാലിക്കുയും” ചെയ്യണമായിരുന്നു.—ആവർത്തനം 17:18-20 വായിക്കുക.

12 നേതൃത്വമെടുത്ത വ്യക്തികളെ ദൈവചനം എങ്ങനെയാണു സ്വാധീനിച്ചത്‌? അതു മനസ്സിലാക്കാൻ നമുക്കു യോശിയ രാജാവിന്‍റെ കാര്യം ചിന്തിക്കാം. മോശയുടെ നിയമം എഴുതിയ ഒരു രേഖ കണ്ടെടുത്തപ്പോൾ യോശിയുടെ സെക്രട്ടറി രാജാവിനെ അതു വായിച്ചുകേൾപ്പിച്ചു. * എന്തായിരുന്നു രാജാവിന്‍റെ പ്രതിരണം? “നിയമപുസ്‌തത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ട ഉടനെ രാജാവ്‌ വസ്‌ത്രം കീറി.” എന്നാൽ അതു മാത്രമല്ല അദ്ദേഹം ചെയ്‌തത്‌. തന്നെ വഴി കാണിക്കാൻ ദൈവനത്തെ അനുവദിച്ച യോശിയ വിഗ്രഹാരാധന തുടച്ചുനീക്കാനുള്ള തീവ്രത്‌നം ആരംഭിച്ചു. അക്കാലംവരെ നടന്നിട്ടില്ലാത്ത വിധം വിപുമായി പെസഹ ആഘോഷിക്കാനുള്ള ക്രമീവും ചെയ്‌തു. (2 രാജാ. 22:11; 23:1-23) യോശിയും വിശ്വസ്‌തരായ മറ്റു നേതാക്കന്മാരും അവരെ വഴി കാണിക്കാൻ ദൈവനത്തെ അനുവദിച്ചു. അതുകൊണ്ടുതന്നെ ദൈവത്തിന്‌ അവർ മുമ്പ് കൊടുത്തിരുന്ന നിർദേങ്ങൾക്കു മാറ്റം വരുത്താൻ അവർ ഒരുക്കമായിരുന്നു. ദൈവത്തെ അനുസരിക്കാൻ ആ മാറ്റങ്ങൾ ദൈവത്തിനു സഹായമായി.

13. ദൈവത്തിന്‍റെ നേതാക്കന്മാരും മറ്റു ജനതകളിലെ നേതാക്കന്മാരും തമ്മിൽ എന്തു വ്യത്യാമുണ്ടായിരുന്നു?

13 മനുഷ്യജ്ഞാത്തിലും ദീർഘവീക്ഷമില്ലാത്ത പദ്ധതിളിലും ആശ്രയിച്ച മറ്റു ദേശങ്ങളിലെ നേതാക്കന്മാരിൽനിന്ന് എത്രയോ വ്യത്യസ്‌തരായിരുന്നു വിശ്വസ്‌തരായ ആ രാജാക്കന്മാർ! ഉദാഹത്തിന്‌, കനാനിലെ നേതാക്കന്മാരും അവിടത്തെ ആളുകളും മ്ലേച്ഛമായ അനേകം കാര്യങ്ങൾ ചെയ്‌തുപോന്നു. സ്വവർഗതിയും മൃഗസംഭോവും ശിശുലിയും കടുത്ത വിഗ്രഹാരായും നിഷിദ്ധമായ ബന്ധുവേഴ്‌ചയും അന്നു നടമാടി. (ലേവ്യ 18:6, 21-25) ദൈവം ഇസ്രായേലിനു കൊടുത്തതുപോലുള്ള, ഇന്നത്തെ വൈദ്യശാസ്‌ത്രം ശരിവെക്കുന്ന ശുചിത്വശീങ്ങളൊന്നും ബാബിലോണിലെയോ ഈജിപ്‌തിലെയോ നേതാക്കൾ പിൻപറ്റിയില്ല. (സംഖ്യ 19:13) എന്നാൽ ആത്മീയവും ധാർമിവും ശാരീരിവും ആയ ശുദ്ധിക്ക് ഇസ്രായേലിലെ വിശ്വസ്‌തരായ നേതാക്കന്മാർ എത്രമാത്രം പ്രാധാന്യം നൽകിയെന്നു ദൈവത്തിനു  കാണാനായി. യഹോയാണ്‌ അവരെ നയിച്ചതെന്നു വ്യക്തം.

14. ദൈവത്തിന്‍റെ ചില നേതാക്കന്മാരെ യഹോവ തിരുത്തിയത്‌ എന്തിന്‌?

14 ദൈവത്തിന്‍റെ എല്ലാ രാജാക്കന്മാരും ദൈവത്തിന്‍റെ നിർദേശങ്ങൾ പാലിച്ചില്ല. യഹോവയെ അനുസരിക്കാത്ത ആ നേതാക്കന്മാർ ദൈവത്തിന്‍റെ പരിശുദ്ധാത്മാവും ദൈവദൂന്മാരും ദൈവവും വഴി കാണിച്ചപ്പോൾ അതു സ്വീകരിക്കാൻ സന്നദ്ധരായില്ല. അതുകൊണ്ട് യഹോവ അവരെ തിരുത്തുയോ നേതൃസ്ഥാത്തുനിന്ന് നീക്കി മറ്റു ചിലരെ നിയമിക്കുയോ ചെയ്‌തു. (1 ശമു. 13:13, 14) പിന്നീട്‌ യഹോയുടേതായ സമയത്ത്‌, മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും മികച്ച ഒരാളെ യഹോവ നേതാവായി നിയമിച്ചു.

പൂർണയുള്ള ഒരു നേതാവിനെ യഹോവ നിയമിക്കുന്നു

15. (എ) തികവാർന്ന ഒരു നേതാവിന്‍റെ വരവ്‌ പ്രവാന്മാർ മുൻകൂട്ടിപ്പഞ്ഞത്‌ എങ്ങനെ? (ബി) ആരായിരുന്നു ആ നേതാവ്‌?

15 ദൈവത്തിനായി തികവാർന്ന ഒരു നായകനെ നിയമിക്കുമെന്നു നൂറ്റാണ്ടുളിലുനീളം യഹോവ പ്രവചിച്ചിരുന്നു. മോശ ഇസ്രായേല്യരോടു പറഞ്ഞു: “നിന്‍റെ ദൈവമായ യഹോവ നിന്‍റെ സഹോന്മാർക്കിയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.” (ആവ. 18:15) ആ ഒരുവൻ “നായകനും ഭരണാധികാരിയും” ആകുമെന്ന് യശയ്യ മുൻകൂട്ടിപ്പറഞ്ഞു. (യശ. 55:4) ‘നേതാവായ മിശിയുടെ’ വരവിനെക്കുറിച്ച് എഴുതാൻ ദാനിയേലിനെ ദൈവം പ്രചോദിപ്പിച്ചു. (ദാനി. 9:25) ഒടുവിൽ, ദൈവത്തിന്‍റെ ആ “നേതാവ്‌” താനാണെന്നു യേശു വെളിപ്പെടുത്തി. (മത്തായി 23:10 വായിക്കുക.) ശിഷ്യന്മാർ യേശുവിനെ മനസ്സോടെ അനുഗമിച്ചു. യേശുവിനെയാണ്‌ യഹോവ നിയമിച്ചതെന്ന് അവർക്ക് ഉറപ്പായിരുന്നു. (യോഹ. 6:68, 69) യേശുക്രിസ്‌തുവിലൂടെയാണ്‌ യഹോവ ദൈവനത്തെ നയിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തിയത്‌ എന്താണ്‌?

16. യേശുവിനെ പരിശുദ്ധാത്മാവ്‌ ശക്തീകരിച്ചെന്ന് എന്തു തെളിയിച്ചു?

16 പരിശുദ്ധാത്മാവ്‌ യേശുവിനെ ശക്തനാക്കി. യേശു സ്‌നാമേറ്റപ്പോൾ “ദൈവത്തിന്‍റെ ആത്മാവ്‌ പ്രാവുപോലെ യേശുവിന്‍റെ മേൽ ഇറങ്ങിരുന്നതു” യോഹന്നാൻ സ്‌നാപകൻ കണ്ടു. അതിനു ശേഷം “ദൈവാത്മാവ്‌ യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു.” (മത്താ. 3:16–4:1) ഭൂമിയിലെ ശുശ്രൂക്കാലത്ത്‌ അത്ഭുതങ്ങൾ ചെയ്യാനും ദൈവം നൽകിയ അധികാത്തോടെ സംസാരിക്കാനും യേശുവിനെ പരിശുദ്ധാത്മാവ്‌ ശക്തനാക്കി. (പ്രവൃ. 10:38) കൂടാതെ സ്‌നേഹം, സന്തോഷം, ശക്തമായ വിശ്വാസം എന്നിവപോലുള്ള സദ്‌ഗുണങ്ങൾ പ്രകടിപ്പിക്കാനും പരിശുദ്ധാത്മാവ്‌ യേശുവിനെ സഹായിച്ചു. (യോഹ. 15:9; എബ്രാ. 12:2) ദൈവാത്മാവ്‌ പ്രവർത്തിക്കുന്നു എന്നതിന്‌ ഇത്ര ശക്തമായ തെളിവുകൾ നൽകാൻ വേറെ ഒരു നേതാവിനും കഴിയുമായിരുന്നില്ല. യേശുന്നെയായിരുന്നു യഹോവ നിയമിച്ച നേതാവ്‌.

സ്‌നാനമേറ്റശേഷം യേശുവിനെ ദൈവദൂന്മാർ എങ്ങനെയാണു സഹായിച്ചത്‌? (17-‍ാ‍ം ഖണ്ഡിക കാണുക)

17. യേശുവിനെ സഹായിക്കാൻ ദൈവദൂന്മാർ എന്തു ചെയ്‌തു?

17 ദൈവദൂന്മാർ യേശുവിനെ സഹായിച്ചു. യേശു സ്‌നാമേറ്റ്‌ അധികം വൈകാതെ “ദൈവദൂന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.” (മത്താ. 4:11) മരണത്തിന്‌ ഏതാനും മണിക്കൂറുകൾക്കു മുമ്പ് “സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി യേശുവിനെ ബലപ്പെടുത്തി.” (ലൂക്കോ. 22:43) ദൈവേഷ്ടം ചെയ്യാൻ ദൈവദൂന്മാരുടെ സഹായം എപ്പോഴൊക്കെ ആവശ്യമാണോ അപ്പോഴൊക്കെ യഹോവ അതു തരുമെന്നു യേശുവിന്‌ ഉറപ്പായിരുന്നു.—മത്താ. 26:53.

18, 19. യേശുവിന്‍റെ ജീവിത്തിനും പഠിപ്പിക്കലിനും ദൈവചനം വഴി കാണിച്ചത്‌ എങ്ങനെ?

 18 ദൈവചനം യേശുവിനു വഴി കാണിച്ചു. ശുശ്രൂയുടെ തുടക്കംമുതൽ യേശു തിരുവെഴുത്തുളുടെ വഴിനത്തിപ്പിനു കീഴ്‌പെട്ടിരുന്നു. (മത്താ. 4:4) ദൈവചനം അനുസരിക്കാനായി ദണ്ഡനസ്‌തംത്തിൽ മരിക്കാൻവരെ യേശു തയ്യാറായി. മരിക്കുന്നതിന്‌ ഏതാനും നിമിഷങ്ങൾ മുമ്പുപോലും മിശിയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു ഉദ്ധരിച്ചു. (മത്താ. 27:46; ലൂക്കോ. 23:46) എന്നാൽ അക്കാലത്തെ മതനേതാക്കന്മാർ യേശുവിനെപ്പോലെയായിരുന്നില്ല. അവരുടെ പഠിപ്പിക്കലുകൾ ദൈവത്തോടു ചേരാതെന്നപ്പോഴെല്ലാം അവർ ദൈവചനം അവഗണിച്ചു. യശയ്യ പ്രവാനിലൂടെയുള്ള യഹോയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യേശു അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ ജനം വായ്‌കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്‌. അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോവുമില്ല. കാരണം മനുഷ്യരുടെ കല്‌പളാണ്‌ അവർ ഉപദേങ്ങളായി പഠിപ്പിക്കുന്നത്‌.” (മത്താ. 15:7-9) ദൈവനത്തെ നയിക്കാൻ അത്തരം ആളുകളെ യഹോവ ഒരിക്കലും നിയമിക്കില്ലായിരുന്നു.

19 മറ്റുള്ളവരെ പഠിപ്പിക്കാനും യേശു ഉപയോഗിച്ചതു ദൈവമായിരുന്നു. ആത്മീയവിങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു യേശു ഉത്തരം കൊടുത്തതു സ്വന്തം ജ്ഞാനത്തെയോ വിശാമായ അനുഭമ്പത്തിനെയോ അടിസ്ഥാമാക്കിയല്ല. തിരുവെഴുത്തുളായിരുന്നു യേശുവിന്‍റെ എല്ലാ പഠിപ്പിക്കലുളുടെയും ആധാരം. (മത്താ. 22:33-40) സ്വർഗത്തിലെ തന്‍റെ ജീവിത്തെക്കുറിച്ചോ പ്രപഞ്ചത്തിന്‍റെ സൃഷ്ടിയെക്കുറിച്ചോ ഉള്ള രസിപ്പിക്കുന്ന കഥകൾ പറയുന്നതിനു പകരം “തിരുവെഴുത്തുളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുനായി തുറന്നു.” (ലൂക്കോ. 24:32, 45) യേശുവിനു ദൈവത്തോടു സ്‌നേമുണ്ടായിരുന്നു, അതു മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ അതിയായ താത്‌പര്യവുമുണ്ടായിരുന്നു.

20. (എ) ദൈവത്തിനു കീഴ്‌പെട്ടിരിക്കുന്നെന്നു യേശു തെളിയിച്ചത്‌ എങ്ങനെ? (ബി) യേശുവും ഹെരോദ്‌ അഗ്രിപ്പ ഒന്നാമനും തമ്മിലുള്ള വ്യത്യാസം, യഹോവ നേതാവായി തിരഞ്ഞെടുക്കുന്ന വ്യക്തിളെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?

20 “ഹൃദ്യമായ വാക്കുകൾ” ഉപയോഗിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കലിൽ ആളുകൾ അതിശയിച്ചു. എങ്കിലും അതിന്‍റെയെല്ലാം ബഹുമതി തന്‍റെ അധ്യാനായ യഹോയ്‌ക്കാണു യേശു നൽകിയത്‌. (ലൂക്കോ. 4:22) ധനികനായ ഒരു വ്യക്തി ഒരിക്കൽ യേശുവിനെ “നല്ലവനായ ഗുരുവേ” എന്നു വിളിച്ചപ്പോൾ യേശു എളിമയോടെ ഇങ്ങനെ പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്‌? ദൈവം ഒരുവല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കോ. 10:17, 18) എന്നാൽ യഹൂദ്യയിലെ രാജാവായ ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ യേശുവിനെപ്പോലെല്ലായിരുന്നു. യേശുവിന്‍റെ മരണത്തിന്‌ ഏകദേശം എട്ടു വർഷത്തിനു ശേഷം രാജാവായ ഹെരോദ്‌ ഒരിക്കൽ ഒരു ഔപചാരിങ്ങിൽ “രാജകീസ്‌ത്രം” ധരിച്ച് തന്‍റെ ആരാധരുടെ കൂട്ടത്തിനു മുന്നിൽ ഉപവിഷ്ടനായി. അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട ജനക്കൂട്ടം “ഇതു മനുഷ്യന്‍റെ ശബ്ദമല്ല, ഒരു ദൈവത്തിന്‍റെ ശബ്ദമാണ്‌” എന്ന് ആർത്തുവിളിച്ചു. ആ സ്‌തുതിയിലും പുകഴ്‌ചയിലും ഹെരോദ്‌ മതിമന്നിരിക്കാം. “ഹെരോദ്‌ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതുകൊണ്ട് ഉടനെ യഹോയുടെ ദൂതൻ അയാളെ പ്രഹരിച്ചു. കൃമികൾക്കിയായി ഹെരോദ്‌ മരിച്ചു.” (പ്രവൃ. 12:21-23) ന്യായബോത്തോടെ ചിന്തിക്കുന്ന ഒരു കാഴ്‌ചക്കാരന്‌, ഹെരോദിനെ യഹോവ നേതാവായി നിയമിച്ചിട്ടില്ലെന്നു മനസ്സിലാകുമായിരുന്നു. എന്നാൽ യേശുവിനെ നിയമിച്ചതു ദൈവമാണെന്നതു പകൽപോലെ വ്യക്തമായിരുന്നു. ജനത്തിന്‍റെ പരമോന്നനാനായ യഹോയ്‌ക്കു യേശു എല്ലായ്‌പോഴും മഹത്ത്വം കൊടുത്തു.

21. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

21 ഏതാനും വർഷത്തേക്കുവേണ്ടിയല്ല യഹോവ യേശുവിനെ നേതാവായി നിയമിച്ചത്‌. പുനരുത്ഥാത്തിനു ശേഷം യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാവും എനിക്കു നൽകിയിരിക്കുന്നു.” തുടർന്ന് യേശു ഇങ്ങനെ പറഞ്ഞു: “വ്യവസ്ഥിതിയുടെ അവസാകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” (മത്താ. 28:18-20) പക്ഷേ ആത്മവ്യക്തിയായ യേശുവിനെ നമുക്കു കാണാൻ കഴിയില്ലല്ലോ. ആ സ്ഥിതിക്കു സ്വർഗത്തിലുള്ള യേശുവിനു ഭൂമിയിലുള്ള ദൈവനത്തെ എങ്ങനെ നയിക്കാൻ കഴിയും? യേശു എന്ന നേതാവിനു കീഴിൽ പ്രവർത്തിക്കാനും ദൈവത്തിനു നേതൃത്വമെടുക്കാനും യഹോവ ആരെയാണ്‌ ഉപയോഗിക്കുന്നത്‌? ദൈവത്തിന്‍റെ പ്രതിനിധികളെ ക്രിസ്‌ത്യാനികൾ എങ്ങനെ തിരിച്ചറിയും? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്.

^ ഖ. 12 മോശ എഴുതിയ രേഖയായിരിക്കാം ഇത്‌.