വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 ഫെബ്രുവരി 

മുൻനിരസേവകരായ ജോർജ്‌ റോൾസ്റ്റനും ആർഥർ വില്ലീസും കാറിന്‍റെ റേഡിയേറ്റർ നിറയ്‌ക്കുന്നു.—നോർത്തേൺ ടെറിറ്ററി, 1933

 ചരിത്രസ്‌മൃതികൾ

“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല”

“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല”

വർഷം 1937. യാത്ര ചെയ്‌ത്‌ ക്ഷീണിരായ രണ്ടു പേർ പൊടി പിടിച്ച അവരുടെ വണ്ടിയുമായി മാർച്ച് 26-ന്‌ ഓസ്‌ട്രേലിയിലെ സിഡ്‌നിയിൽ എത്തി. ഒരു വർഷം മുമ്പായിരുന്നു അവർ ആ നഗരം വിട്ടത്‌. ആ ഒരു വർഷത്തിനിടെ അവർ ആ ഭൂഖണ്ഡത്തിലെ ഏറ്റവും വിദൂവും ദുർഘവും ആയ പ്രദേങ്ങളിലൂടെ 19,300-ലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു. അവർ പര്യവേക്ഷരോ സാഹസിയാത്രിരോ ആയിരുന്നില്ല. വിസ്‌തൃമായ ഓസ്‌ട്രേലിയൻ ഉൾനാടുളിൽ ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത എത്തിക്കാൻ ദൃഢനിശ്ചയം ചെയ്‌ത അനേകം മുൻനിസേരിൽ രണ്ടു പേർ മാത്രമായിരുന്നു അവർ—ആർഥർ വില്ലീസും ബിൽ ന്യൂലാൻഡ്‌സും.

1920-കളുടെ അവസാനംവരെ ഓസ്‌ട്രേലിയിലെ ബൈബിൾവിദ്യാർഥികളുടെ * ചെറിയ കൂട്ടം അവിടെയുള്ള തീരപ്രദേശത്തെ പട്ടണങ്ങളിലും നഗരങ്ങളിലും ആണ്‌ പ്രധാമായും പ്രസംഗിച്ചിരുന്നത്‌. ഓസ്‌ട്രേലിയുടെ ഉൾനാടുകൾ ആൾത്താമസം കുറഞ്ഞതും ഉണങ്ങിണ്ടതും ആയിരുന്നു. എന്നാൽ “ഭൂമിയുടെ അതിവിദൂഭാങ്ങൾവരെയും” യേശുവിന്‍റെ സാക്ഷിളായിരിക്കുയെന്ന കല്‌പന അനുസരിക്കമെങ്കിൽ, ഐക്യനാടുളുടെ പകുതിയിധികം വലുപ്പമുള്ള ആ പ്രദേങ്ങളിലും പ്രവർത്തിക്കമെന്ന കാര്യം സഹോങ്ങൾക്ക് അറിയാമായിരുന്നു. (പ്രവൃ. 1:8) ഇത്രയും ബൃഹത്തായ ഒരു ദൗത്യം പൂർത്തിയാക്കാൻ കഴിയുന്നത്‌ എങ്ങനെ? അവരുടെ അധ്വാനത്തെ യഹോവ അനുഗ്രഹിക്കുമെന്ന് അവർക്കു പൂർണവിശ്വാമുണ്ടായിരുന്നു. അതുകൊണ്ട് കഴിവിന്‍റെ പരമാവധി ചെയ്യാൻ അവർ തീരുമാനിച്ചു.

മുൻനിസേവകർ വഴി ഒരുക്കുന്നു

1929-ൽ ക്വീൻസ്‌ലാൻഡിലെയും വെസ്റ്റേൺ ഓസ്‌ട്രേലിയിലെയും സഭകൾ അവിടത്തെ ഉൾപ്രദേങ്ങളിൽ പ്രവർത്തിക്കാൻ പറ്റിയ ചില വാഹനങ്ങൾ ഉണ്ടാക്കി. ദുർഘയാത്രകൾ നടത്താൻ പ്രാപ്‌തരും വാഹനങ്ങൾ കേടായാൽ നന്നാക്കാൻ അറിയാവുന്നരും ആയ ധീരരായ മുൻനിസേരാണ്‌ അങ്ങോട്ടു പോയത്‌. മുമ്പ് ഒരിക്കലും സന്തോവാർത്ത എത്തിയിട്ടില്ലാത്ത പല സ്ഥലങ്ങളിലും ഈ മുൻനിസേവകർ കടന്നുചെന്നു.

സ്വന്തമായി വാഹനമില്ലാത്ത മുൻനിസേവകർ അവരുടെ സൈക്കിളുളിൽ ഉൾനാടുളിലേക്കു പോയി. ഉദാഹത്തിന്‌ 23-കാരനായിരുന്ന ബെന്നറ്റ്‌ ബ്രിക്കൽ, 1932-ൽ ക്വീൻസ്‌ലാൻഡിലെ റോക്ക്ഹാംപ്‌റ്റണിൽനിന്ന് അഞ്ചു മാസത്തെ പ്രസംര്യത്തിനു പുറപ്പെട്ടു. ക്വീൻസ്‌ലാൻഡ്‌ സംസ്ഥാത്തിന്‍റെ വടക്കുള്ള ഒറ്റപ്പെട്ട പ്രദേങ്ങളിൽ പ്രവർത്തിക്കുയായിരുന്നു ലക്ഷ്യം. പുതപ്പുളും വസ്‌ത്രങ്ങളും ആഹാരവും കുറെ പുസ്‌തങ്ങളും എല്ലാം ഒരു സൈക്കിളിൽ കയറ്റി അദ്ദേഹം ഇറങ്ങിത്തിരിച്ചു. സൈക്കിളിന്‍റെ ടയറുകൾ തേഞ്ഞുതീർന്നപ്പോഴും അദ്ദേഹം തളർന്നില്ല. യഹോവ സഹായിക്കുമെന്ന വിശ്വാത്തോടെ യാത്രയുടെ അവസാനത്തെ 320 കിലോമീറ്റർ അദ്ദേഹം സൈക്കിൾ തള്ളി, അതും ദാഹജലം കിട്ടാതെ പലരും മരിച്ചുവീണ സ്ഥലങ്ങളിലൂടെ. അടുത്ത 30 വർഷം അദ്ദേഹം ഓസ്‌ട്രേലിയിലുനീളം സൈക്കിളിലും ബൈക്കിലും കാറിലും ആയി ലക്ഷക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചു. ഓസ്‌ട്രേലിയൻ ആദിവാസിളായ ആബെറിജെനിളുടെ അടുത്ത്‌ ആദ്യമായി സത്യം  എത്തിച്ചത്‌ അദ്ദേഹമായിരുന്നു. പുതിയ പല സഭകൾ സ്ഥാപിക്കാൻ സഹായിക്കുയും ചെയ്‌തു. അങ്ങനെ അദ്ദേഹം ഓസ്‌ട്രേലിയൻ ഉൾനാടുളിലുള്ളവർ ആദരിക്കുന്ന, പ്രശസ്‌തനായ ഒരു വ്യക്തിയായി.

വെല്ലുവിളികൾ മറികക്കുന്നു

ലോകത്ത്‌ ഏറ്റവും കുറവ്‌ ജനസാന്ദ്രയുള്ള സ്ഥലങ്ങളിൽ ഒന്നാണ്‌ ഓസ്‌ട്രേലിയ. ഉൾനാടുളിലാണെങ്കിൽ ജനവാസം തീർത്തും കുറവാണ്‌. അതുകൊണ്ട് ആ ഭൂഖണ്ഡത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ആളുകളെ കണ്ടെത്താൻ യഹോയുടെ ജനത്തിനു കഠിനശ്രമം ചെയ്യേണ്ടിന്നിരിക്കുന്നു.

അത്തരം കഠിനശ്രമം ചെയ്‌ത മുൻനിസേരാണു സ്റ്റുവർട്ട് കെൽറ്റിയും വില്യം റ്റൊറിങ്‌ടണും. 1933-ൽ അവർ ഓസ്‌ട്രേലിയുടെ ഹൃദയഭാത്തുള്ള ആലിസ്‌ സ്‌പ്രിങ്‌സ്‌ എന്ന പട്ടണത്തിൽ പ്രസംഗിക്കാനായി, മണൽക്കൂനകൾ നിറഞ്ഞ വിസ്‌തൃമായ സിംപ്‌സൻ മരുഭൂമി കുറുകെ കടന്നു. എന്നാൽ യാത്രയ്‌ക്കിടെ അവരുടെ ചെറിയ കാർ കേടാപ്പോൾ അവർക്ക് ആ വാഹനം ഉപേക്ഷിക്കേണ്ടിവന്നു. കെൽറ്റി സഹോരന്‍റെ ഒരു കാൽ തടികൊണ്ടുള്ള കൃത്രിക്കാലായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു ഒട്ടകത്തിന്‍റെ പുറത്ത്‌ യാത്ര തുടർന്നു. അവരുടെ ശ്രമത്തിനു ഫലമുണ്ടായി. ഒറ്റപ്പെട്ട ഒരു പ്രദേമായ വില്യം ക്രീക്കിലെ റെയിൽവേ സ്റ്റേഷനിൽ അവർ ചാൾസ്‌ ബെൺഹാർട്ട് എന്ന ഹോട്ടലുമയെ കണ്ടുമുട്ടി. അദ്ദേഹം പിന്നീടു സത്യം സ്വീകരിച്ചു. ഹോട്ടൽ വിറ്റശേഷം അദ്ദേഹം ഓസ്‌ട്രേലിയിലെ അതിവിദൂവും ഉണങ്ങിണ്ടതും ആയ ചില പ്രദേങ്ങളിൽ ഒറ്റയ്‌ക്ക് 15 വർഷം മുൻനിസേവനം ചെയ്‌തു.

ഓസ്‌ട്രേലിയയുടെ വിസ്‌തൃമായ ഉൾനാടുളിൽ പ്രസംര്യത്തിനു പോകാൻ ആർഥർ വില്ലീസ്‌ തയ്യാറെടുക്കുന്നു.—പെർത്ത്‌, വെസ്റ്റേൺ ഓസ്‌ട്രേലിയ, 1936

നേരിട്ട വെല്ലുവിളികൾ തരണം ചെയ്‌ത്‌ മുന്നോട്ടുപോകാൻ ആ മുൻകാല മുൻനിസേകർക്കു മനോവും ധൈര്യവും ആവശ്യമായിരുന്നു. ഓസ്‌ട്രേലിയൻ ഉൾനാടുളിലെ പ്രസംര്യത്തിനിടെ, തുടക്കത്തിൽ പറഞ്ഞ ആർഥർ വില്ലീസിനും ബിൽ ന്യൂലാൻഡ്‌സിനും ഒരിക്കൽ മരുഭൂമിയിലൂടെ 32 കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടാഴ്‌ച വേണ്ടിവന്നു. കാരണം കോരിച്ചൊരിയുന്ന മഴ ആ തരിശുനിലത്തെ ചെളിക്കുണ്ടാക്കി മാറ്റി. ചിലപ്പോൾ, ഉയർന്ന മണൽക്കൂളിലൂടെ അവർക്ക് അവരുടെ വണ്ടി തള്ളിക്കൊണ്ട് പോകേണ്ടിവന്നു. മറ്റു ചിലപ്പോൾ പാറകൾ നിറഞ്ഞ താഴ്‌വളിലൂടെയും പുഴയോരത്തെ മണൽപ്പപ്പിലൂടെയും ആണ്‌ അവർ വണ്ടി ഓടിച്ചത്‌. പലപ്പോഴും അവരുടെ വാഹനം കേടാകുമായിരുന്നു. അപ്പോൾ അവർ തൊട്ടടുത്ത പട്ടണത്തിലേക്കു നടക്കുയോ സൈക്കിളിൽ പോകുയോ ചെയ്യും. അതിനു ദിവസങ്ങൾപോലും എടുക്കുമായിരുന്നു. വാഹനത്തിന്‍റെ കേടായ ഭാഗങ്ങൾക്കു പകരം പുതിയത്‌ എത്തുന്നതുവരെ ആഴ്‌ചളോളം അവർ കാത്തിരിക്കമായിരുന്നു. അത്തരം പ്രശ്‌നങ്ങളൊക്കെ ഉണ്ടായെങ്കിലും അവരുടെ ഉത്സാഹം കെട്ടുപോയില്ല. സുവർണയുഗം എന്ന മാസിയിലെ ഒരു വാചകം സ്വന്തം വാക്കുളിലാക്കി ആർഥർ വില്ലീസ്‌ സഹോദരൻ പിന്നീടൊരിക്കൽ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്‍റെ സാക്ഷികൾക്ക് ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല.”

അനുഭവിച്ച കഷ്ടപ്പാടുളും ഏകാന്തയും യഹോയുമായി തന്നെ കൂടുതൽ അടുപ്പിച്ചു എന്നാണ്‌ അനേകവർഷം മുൻനിസേവനം ചെയ്‌ത ചാൾസ്‌ ഹാരിസ്‌ സഹോദരൻ പറയുന്നത്‌. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ചുമട്‌ എത്രയും കുറവാണോ, ജീവിയാത്ര അത്രയും എളുപ്പമായിരിക്കും. തല ചായിക്കാൻ ഒരു കൂരയില്ലാതെ നക്ഷത്രങ്ങളെ നോക്കിക്കിക്കാൻ യേശുവിനു മനസ്സായിരുന്നെങ്കിൽ നമ്മുടെ നിയമത്തിലും ആവശ്യമായി വരുമ്പോൾ അങ്ങനെ ചെയ്യാൻ നമ്മൾ സന്തോമുള്ളരായിരിക്കണം.” അനേകം മുൻനിസേരും അതുതന്നെയാണു ചെയ്‌തത്‌. മടുത്തുപോകാതെയുള്ള അവരുടെ ആ പരിശ്രമം പാഴായില്ല. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ദൈവരാജ്യവാർത്ത കടന്നുചെന്നു. ദൈവരാജ്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കാൻ അനേകം ആയിരങ്ങളെ അതു സഹായിച്ചു.

^ ഖ. 4 ബൈബിൾവിദ്യാർഥികൾ 1931-ൽ യഹോയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചു.—യശ. 43:10.