വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 ഫെബ്രുവരി 

ഇന്നു ദൈവനത്തെ നയിക്കുന്നത്‌ ആരാണ്‌?

ഇന്നു ദൈവനത്തെ നയിക്കുന്നത്‌ ആരാണ്‌?

“നിങ്ങൾക്കിയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക.”—എബ്രാ. 13:7.

ഗീതം: 125, 43

1, 2. യേശുവിന്‍റെ സ്വർഗാരോത്തിനു ശേഷം അപ്പോസ്‌തന്മാർ എന്തു ചിന്തിച്ചിട്ടുണ്ടായിരിക്കാം?

യേശുവിന്‍റെ അപ്പോസ്‌തന്മാർ ആകാശത്തേക്കു നോക്കി ഒലിവുയിൽ അങ്ങനെ നിന്നു. അവരുടെ നാഥനും സുഹൃത്തും ആയ യേശു അവരെ വിട്ട് ആകാശത്തേക്ക് ഉയർന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു മേഘം യേശുവിനെ അവരുടെ കാഴ്‌ചയിൽനിന്ന് മറച്ചു. (പ്രവൃ. 1:9, 10) കഴിഞ്ഞ രണ്ടു വർഷമായി, അവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നയിക്കാനും യേശു കൂടെയുണ്ടായിരുന്നു. ഇപ്പോൾ യേശു അവരെ വിട്ടുപിരിഞ്ഞു. ഇനി അവർ എന്തു ചെയ്യും?

2 യേശു അനുഗാമിളോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂഭാങ്ങൾവരെയും എന്‍റെ സാക്ഷിളായിരിക്കും.” (പ്രവൃ. 1:8) ആ നിയമനം നിർവഹിക്കാൻ അവർക്ക് എങ്ങനെ കഴിയുമായിരുന്നു? അവർക്കു പെട്ടെന്നുതന്നെ പരിശുദ്ധാത്മാവ്‌ ലഭിക്കുമെന്നു യേശു ഉറപ്പു കൊടുത്തിരുന്നു. (പ്രവൃ. 1:5) എന്നാൽ ഭൂലോത്തെങ്ങും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത എത്തിക്കുന്നതിനു നല്ല സംഘാവും മേൽനോട്ടവും ആവശ്യമായിരുന്നു. പുരാനാളുളിൽ ദൈവനത്തെ നയിക്കാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചു. അതുകൊണ്ട്, ‘യഹോവ ഇപ്പോൾ ഒരു പുതിയ നേതാവിനെ നിയമിക്കുമോ’ എന്ന് അപ്പോസ്‌തന്മാർ ഒരുപക്ഷേ ചിന്തിച്ചിരിക്കാം.

3. (എ) യേശുവിന്‍റെ സ്വർഗാരോത്തിനു ശേഷം അപ്പോസ്‌തന്മാർ പ്രധാപ്പെട്ട ഏതു തീരുമാനം കൈക്കൊണ്ടു? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

 3 കുറച്ച് ദിവസങ്ങൾക്കു ശേഷം, ശിഷ്യന്മാർ തിരുവെഴുത്തുകൾ പരിശോധിക്കുയും ദൈവത്തിന്‍റെ മാർഗനിർദേത്തിനായി പ്രാർഥിക്കുയും ചെയ്‌തിട്ട് യൂദാസ്‌ ഈസ്‌കര്യോത്തിനു പകരം 12-‍ാമത്തെ അപ്പോസ്‌തനായി മത്ഥിയാസിനെ തിരഞ്ഞെടുത്തു. (പ്രവൃ. 1:15-26) യഹോയും അപ്പോസ്‌തന്മാരും ഈ തിരഞ്ഞെടുപ്പിനെ പ്രധാപ്പെട്ട ഒന്നായി കണ്ടത്‌ എന്തുകൊണ്ട്? സംഘടയിൽ 12 അപ്പോസ്‌തന്മാർ ആവശ്യമാണെന്നു ശിഷ്യന്മാർ മനസ്സിലാക്കി. * ശുശ്രൂയിൽ ഒരു കൂട്ടിനുവേണ്ടി മാത്രമല്ല യേശു അപ്പോസ്‌തന്മാരെ തിരഞ്ഞെടുത്തത്‌. ദൈവത്തിന്‌ ഇടയിൽ പ്രധാപ്പെട്ട ഒരു ഉത്തരവാദിത്വം നിർവഹിക്കേണ്ടരാണ്‌ അവർ എന്ന കാര്യവും യേശുവിന്‍റെ മനസ്സിലുണ്ടായിരുന്നു. എന്തായിരുന്നു ആ ഉത്തരവാദിത്വം? അതു നിർവഹിക്കാൻ യേശുവിലൂടെ യഹോവ എങ്ങനെയാണ്‌ അവരെ സജ്ജരാക്കിയത്‌? ഇന്നു ദൈവത്തിന്‌ ഇടയിൽ സമാനമായ എന്തു ക്രമീമാണുള്ളത്‌? ‘നേതൃത്വമെടുക്കുന്നവരെ ഓർക്കാൻ’ നമുക്ക് എങ്ങനെ കഴിയും, പ്രത്യേകിച്ച് ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ?’—എബ്രാ. 13:7; മത്താ. 24:45.

അദൃശ്യനേതാവിനു കീഴിൽ ദൃശ്യമായ ഒരു കൂട്ടം

4. ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്‌തന്മാരും യരുശലേമിലെ മറ്റു മൂപ്പന്മാരും ക്രിസ്‌തീയുടെ വളർച്ചയിൽ എന്തു പങ്കു വഹിച്ചു?

4 എ.ഡി. 33-ലെ പെന്തിക്കോസ്‌തുമുലാണ്‌ അപ്പോസ്‌തന്മാർ ക്രിസ്‌തീയിൽ നേതൃത്വമെടുക്കാൻ തുടങ്ങിയത്‌. അന്നേ ദിവസം “പത്രോസ്‌ മറ്റ്‌ 11 അപ്പോസ്‌തന്മാരോടൊപ്പം എഴുന്നേറ്റുനിന്ന്” ജൂതന്മാരും ജൂതമതം സ്വീകരിച്ചരും അടങ്ങുന്ന ഒരു വലിയ കൂട്ടത്തോടു ജീവരക്ഷാമായ സത്യങ്ങൾ പങ്കുവെച്ചു. (പ്രവൃ. 2:14, 15) അവരിൽ പലരും വിശ്വാസിളായിത്തീർന്ന് ‘ഉത്സാഹത്തോടെ അപ്പോസ്‌തന്മാരിൽനിന്ന് പഠിക്കാൻതുടങ്ങി.’ (പ്രവൃ. 2:42) സഭയുടെ സാമ്പത്തികാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നതും അപ്പോസ്‌തന്മാരായിരുന്നു. (പ്രവൃ. 4:34, 35) ദൈവത്തിന്‍റെ ആത്മീയമായ ആവശ്യങ്ങളും അവർ നിറവേറ്റി. അപ്പോസ്‌തന്മാർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പ്രാർഥയിലും ദൈവചനം പഠിപ്പിക്കുന്നതിലും മുഴുകട്ടെ.” (പ്രവൃ. 6:4) പുതിയ പ്രദേങ്ങളിൽ സന്തോവാർത്ത വ്യാപിപ്പിക്കുന്നതിന്‌ അവർ അനുഭരിമുള്ള ക്രിസ്‌ത്യാനികളെ നിയമിക്കുയും ചെയ്‌തു. (പ്രവൃ. 8:14, 15) കാലം കടന്നുപോപ്പോൾ, സഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഭിഷിക്തരായ മറ്റു ചില മൂപ്പന്മാരും അപ്പോസ്‌തന്മാരോടു ചേർന്നു. അവർ ഒരു ഭരണസംമായി പ്രവർത്തിച്ച് എല്ലാ സഭകൾക്കുംവേണ്ട നിർദേശങ്ങൾ കൊടുത്തു.—പ്രവൃ. 15:2.

5, 6. (എ) പരിശുദ്ധാത്മാവ്‌ എങ്ങനെയാണു ഭരണസംഘത്തെ ശക്തീകരിച്ചത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) ദൈവദൂന്മാർ എങ്ങനെയാണു ഭരണസംഘത്തെ സഹായിച്ചത്‌? (സി) ദൈവചനം എങ്ങനെയാണു ഭരണസംത്തിനു വഴി കാണിച്ചത്‌?

5 യേശുവിനെ ഉപയോഗിച്ച് യഹോയാണു ഭരണസംഘത്തെ നയിച്ചതെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക് അറിയാമായിരുന്നു. അവർക്ക് അത്‌ ഉറപ്പായിരുന്നത്‌ എന്തുകൊണ്ട്? ഒന്നാമതായി, പരിശുദ്ധാത്മാവ്‌ ഭരണസംഘത്തെ ശക്തിപ്പെടുത്തി. (യോഹ. 16:13) എല്ലാ അഭിഷിക്തക്രിസ്‌ത്യാനികൾക്കും പരിശുദ്ധാത്മാവ്‌ ലഭിച്ചിരുന്നു. എന്നാൽ മേൽവിചാന്മാർ എന്ന ഉത്തരവാദിത്വം കൈകാര്യം ചെയ്യാൻ അപ്പോസ്‌തന്മാരെയും യരുശലേമിലെ മറ്റു മൂപ്പന്മാരെയും പരിശുദ്ധാത്മാവ്‌ പ്രത്യേവിത്തിൽ സഹായിച്ചു. ഉദാഹത്തിന്‌, എ.ഡി. 49-ൽ പരിച്ഛേദന സംബന്ധിച്ച തർക്കത്തിൽ ശരിയായ തീരുമാമെടുക്കാൻ പരിശുദ്ധാത്മാവ്‌ ഭരണസംഘത്തെ സഹായിച്ചു. അവരുടെ നിർദേശം പിൻപറ്റിപ്പോൾ “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.” (പ്രവൃ. 16:4, 5) ആ തീരുമാനം അറിയിച്ചുകൊണ്ടുള്ള ഭരണസംത്തിന്‍റെ കത്തു വെളിപ്പെടുത്തുന്നത്‌, അവർക്കു ദൈവാത്മാവുണ്ടായിരുന്നെന്നും സ്‌നേവും വിശ്വാവും പോലുള്ള ഗുണങ്ങൾ അവർ കാണിച്ചിരുന്നെന്നും ആണ്‌.—പ്രവൃ. 15:11, 25-29; ഗലാ. 5:22, 23.

6 രണ്ടാമതായി, ദൈവദൂന്മാർ ഭരണസംഘത്തെ സഹായിച്ചു. അപ്പോസ്‌തനായ പത്രോസിനെ വിളിച്ചുരുത്താൻ കൊർന്നേല്യൊസിനോടു പറഞ്ഞത്‌ ഒരു ദൈവദൂനായിരുന്നു. കൊർന്നേല്യൊസും ബന്ധുക്കളും പരിച്ഛേയേറ്റിട്ടില്ലാത്തവർ ആയിരുന്നെങ്കിലും പത്രോസിന്‍റെ പ്രസംത്തിനു ശേഷം അവർക്കു പരിശുദ്ധാത്മാവ്‌ ലഭിച്ചു. അങ്ങനെ കൊർന്നേല്യൊസ്‌ സ്‌നാമേറ്റ്‌ ജനതകളിൽനിന്നുള്ള, പരിച്ഛേയേറ്റിട്ടില്ലാത്ത ആദ്യത്തെ  ക്രിസ്‌ത്യാനിയായി. ജനതകളിൽനിന്നുള്ള പരിച്ഛേയേറ്റിട്ടില്ലാത്തവരെ ക്രിസ്‌തീയിലെ അംഗങ്ങളായി അംഗീരിക്കുയെന്ന ദൈവേഷ്ടം അനുസരിക്കാൻ അപ്പോസ്‌തന്മാരെയും മറ്റു സഹോന്മാരെയും പ്രേരിപ്പിച്ചത്‌ ഈ സംഭവമായിരുന്നു. (പ്രവൃ. 11:13-18) ഇതു മാത്രമല്ല, ഭരണസംഘം മേൽനോട്ടം വഹിച്ചിരുന്ന പ്രസംപ്രവർത്തനത്തെ ദൈവദൂന്മാർ ഉത്സാഹത്തോടെ പിന്തുയ്‌ക്കുയും ചെയ്‌തു. (പ്രവൃ. 5:19, 20) മൂന്നാതായി, ദൈവചനം ഭരണസംത്തിനു വഴി കാണിച്ചു. പഠിപ്പിക്കലുളുടെ കാര്യത്തിലും സംഘടനാമായ നിർദേങ്ങളുടെ കാര്യത്തിലും തീരുമാങ്ങളെടുക്കാൻ ആ അഭിഷിക്തമൂപ്പന്മാരെ സഹായിച്ചതു തിരുവെഴുത്തുളായിരുന്നു.—പ്രവൃ. 1:20-22; 15:15-20.

7. ആദ്യകാക്രിസ്‌ത്യാനികളെ യേശുവാണു നയിച്ചതെന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

7 സഭയുടെ മേൽ ഭരണസംത്തിന്‌ അധികാമുണ്ടായിരുന്നെങ്കിലും ഭരണസംഘം തങ്ങളുടെ നേതാവായി കണ്ടതു യേശുവിനെയായിരുന്നു. ‘ക്രിസ്‌തു ചിലരെ അപ്പോസ്‌തന്മാരായി തന്നു’ എന്നും “നമുക്കു സ്‌നേത്തിൽ, തലയായ ക്രിസ്‌തുവിലേക്ക് എല്ലാ കാര്യത്തിലും വളർന്നുരാം” എന്നും അപ്പോസ്‌തനായ പൗലോസ്‌ എഴുതി. (എഫെ. 4:11, 15) പ്രമുനായ ഏതെങ്കിലുമൊരു അപ്പോസ്‌തലന്‍റെ പേരിലല്ല, പകരം ‘ദൈവഹിനുരിച്ച് ശിഷ്യന്മാർ ക്രിസ്‌ത്യാനികൾ’ എന്നാണ്‌ അറിയപ്പെട്ടത്‌. (പ്രവൃ. 11:26) അപ്പോസ്‌തന്മാരും നേതൃത്വമെടുത്ത മറ്റു സഹോന്മാരും കൈമാറിക്കൊടുത്ത “പാരമ്പര്യങ്ങൾ,” അഥവാ തിരുവെഴുത്തടിസ്ഥാമുള്ള രീതികൾ, പിൻപറ്റേണ്ടതു പ്രധാമാണെന്നു പൗലോസ്‌ പറഞ്ഞു. എന്നാൽ അതോടൊപ്പം പൗലോസ്‌ ഇക്കാര്യം ഓർമിപ്പിച്ചു: “ഏതു പുരുന്‍റെയും തല ക്രിസ്‌തു.” ഭരണസംത്തിലുള്ളരുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. പൗലോസ്‌ തുടർന്നു: “ക്രിസ്‌തുവിന്‍റെ തല ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കമെന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരി. 11:2, 3) അതെ, ക്രിസ്‌തുവാണു തന്‍റെ തലയായ യഹോയുടെ നിർദേങ്ങൾക്കു ചേർച്ചയിൽ അദൃശ്യമായി സഭയെ നയിച്ചുകൊണ്ടിരുന്നത്‌.

“ഇതു മനുഷ്യരുടെ പ്രവർത്തനമല്ല”

8, 9. ഏതു സുപ്രധാകാര്യമാണ്‌ 19-‍ാ‍ം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ റസ്സൽ സഹോദരൻ ചെയ്‌തത്‌?

8 പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാത്തോടുത്ത്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോനും സഹകാരിളും സത്യക്രിസ്‌ത്യാനിത്വം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബൈബിൾസത്യം വ്യത്യസ്‌തഭാളിൽ പ്രചരിപ്പിക്കുന്നതിനു നിയമസാധുത ലഭിക്കാൻ, 1884-ൽ സയൺസ്‌ വാച്ച് ടവർ ട്രാക്‌റ്റ്‌ സൊസൈറ്റി * രൂപീരിച്ചു. റസ്സൽ സഹോനായിരുന്നു അതിന്‍റെ പ്രസിഡന്‍റ്. ദൈവചനം ഉത്സാഹത്തോടെ പഠിച്ചിരുന്ന ഒരാളായിരുന്നു റസ്സൽ സഹോദരൻ. ത്രിത്വം, ആത്മാവ്‌ മരിക്കുന്നില്ല എന്നതുപോലുള്ള പഠിപ്പിക്കലുകൾ തെറ്റാണെന്ന് അദ്ദേഹം ധീരമായി തുറന്നുകാട്ടി. ക്രിസ്‌തുവിന്‍റെ മടങ്ങിരവ്‌ അദൃശ്യമായിട്ടായിരിക്കുമെന്നും “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” 1914-ൽ അവസാനിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. (ലൂക്കോ. 21:24) ഈ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം രാപ്പകലില്ലാതെ അധ്വാനിക്കുയും ഉദാരമായി പണം മുടക്കുയും ചെയ്‌തു. വ്യക്തമായും, ആ നിർണാകാലത്ത്‌ യഹോയും സഭയുടെ തലയായ യേശുവും റസ്സൽ സഹോരനെ ഉപയോഗിക്കുയായിരുന്നു.

9 മനുഷ്യരുടെ ബഹുമതി നേടിയെടുക്കുക എന്നതല്ലായിരുന്നു റസ്സൽ സഹോരന്‍റെ ലക്ഷ്യം. 1896-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങളെയോ ഞങ്ങൾ എഴുതുന്ന കാര്യങ്ങളെയോ ആരും ഭക്ത്യാങ്ങളോടെ വീക്ഷിക്കരുത്‌; ഞങ്ങളെ ആരും അഭിവന്ദ്യരെന്നോ റബ്ബിമാരെന്നോ അഭിസംബോധന ചെയ്യാനും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ആരെങ്കിലും ഞങ്ങളുടെ പേരിൽ അറിയപ്പെമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ഇതു മനുഷ്യരുടെ പ്രവർത്തനമല്ല, ദൈവത്തിന്‍റേതാണ്‌.”

10. (എ) യേശു എന്നാണു ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ നിയമിച്ചത്‌? (ബി) വാച്ച് ടവർ സൊസൈറ്റിയും ഭരണസംവും രണ്ടും രണ്ടാണെന്നു വ്യക്തമായിത്തീർന്നത്‌ എങ്ങനെയെന്നു വിശദീരിക്കുക.

10 റസ്സൽ സഹോദരൻ മരിച്ച് മൂന്നു വർഷത്തിനു ശേഷം 1919-ൽ ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ യേശു നിയമിച്ചു. എന്തിനുവേണ്ടി? ‘വീട്ടുജോലിക്കാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കുന്നതിന്‌.’ (മത്താ. 24:45) അക്കാലത്ത്‌ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ലോകാസ്ഥാനത്ത്‌ സേവിച്ച അഭിഷിക്തഹോന്മാരുടെ ഒരു ചെറിയ കൂട്ടം, ആത്മീയാഹാരം തയ്യാറാക്കി യേശുവിന്‍റെ അനുഗാമികൾക്കു വിതരണം ചെയ്‌തിരുന്നു. 1940-കളിൽ നമ്മുടെ പ്രസിദ്ധീങ്ങളിൽ “ഭരണസംഘം” എന്ന പദം ഉപയോഗിച്ചുതുടങ്ങി. അതു വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുമായി അടുത്ത്‌ ബന്ധമുള്ള ഒന്നാണെന്നാണ്‌  അക്കാലത്ത്‌ നമ്മൾ മനസ്സിലാക്കിയിരുന്നത്‌. എന്നാൽ 1971-ൽ വാച്ച് ടവർ സൊസൈറ്റിയും അതിന്‍റെ ഡയറക്‌ടർമാരും അല്ല ഭരണസംഘം എന്നു വ്യക്തമായി. വാച്ച് ടവർ സൊസൈറ്റി എന്നതു ഗവൺമെന്‍റുനിപ്രകാരം രൂപീരിച്ച ഒരു സംഘടന മാത്രമാണ്‌. അതുകൊണ്ടുതന്നെ, പിന്നീടു ഭരണസംത്തിൽ അംഗങ്ങളായ അഭിഷിക്തഹോന്മാരിൽ ചിലർ വാച്ച് ടവർ സൊസൈറ്റിയുടെ ഡയറക്‌ടർമാല്ലായിരുന്നു. ഈ അടുത്ത കാലത്തായി ‘വേറെ ആടുകളിൽപ്പെട്ട’ പക്വതയുള്ള സഹോന്മാരും ആ സൊസൈറ്റിയുടെയും ദൈവജനം ഉപയോഗിക്കുന്ന മറ്റു കോർപ്പറേനുളുടെയും ഡയറക്‌ടർമാരായി സേവിക്കുന്നു. ഈ മാറ്റം, ആത്മീയകാര്യങ്ങൾ പഠിപ്പിക്കുന്നതിലും അതിനു മേൽനോട്ടം വഹിക്കുന്നതിലും ശ്രദ്ധ കേന്ദ്രീരിക്കാൻ ഭരണസംഘത്തെ സഹായിക്കുന്നു. (യോഹ. 10:16; പ്രവൃ. 6:4) ഭരണസംമായി വർത്തിക്കുന്ന അഭിഷിക്തഹോന്മാരുടെ ഒരു ചെറിയ കൂട്ടമാണു “വിശ്വസ്‌തനും വിവേകിയും ആയ അടിമ” എന്ന് 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരം വിശദീരിച്ചു.

1950-കളിലെ ഭരണസംഘം

11. ഭരണസംഘം എങ്ങനെയാണു പ്രവർത്തിക്കുന്നത്‌?

11 ഭരണസംഘം കൂടിയാലോചിച്ചാണു പ്രധാപ്പെട്ട ഓരോ തീരുമാവുമെടുക്കുന്നത്‌. അവർ ആഴ്‌ചയിൽ ഒരിക്കൽ കൂടിരും. അത്‌ അവർക്കിയിലെ ആശയവിനിവും അവരുടെ ഐക്യവും വർധിപ്പിക്കുന്നു. (സുഭാ. 20:18) ഭരണസംത്തിലെ ഒരു അംഗത്തിനും മറ്റൊരു അംഗത്തെക്കാൾ പ്രാധാന്യമില്ല. അതുകൊണ്ട് ഭരണസംത്തിന്‍റെ ആഴ്‌ചതോറുമുള്ള മീറ്റിങ്ങിന്‌ അധ്യക്ഷത വഹിക്കുന്നത്‌ ഓരോ വർഷവും അവരിൽ ഓരോരുത്തരായിരിക്കും. (1 പത്രോ. 5:1) അതുപോലെ ഭരണസംത്തിനു കീഴിലുള്ള ആറു കമ്മിറ്റിളുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നതും ഓരോ വർഷവും വെവ്വേറെ ഭരണസംഘാംങ്ങളായിരിക്കും. മറ്റു സഹോങ്ങളുടെ നേതാവായിട്ടല്ല, പകരം ‘വീട്ടുജോലിക്കാരിൽ’ ഒരാളായിട്ടാണ്‌ ഓരോ ഭരണസംഘാംവും അവരെത്തന്നെ വീക്ഷിക്കുന്നത്‌. അവരും വിശ്വസ്‌തനായ അടിമയിൽനിന്നുള്ള ആത്മീയക്ഷണം സ്വീകരിക്കുയും അടിമയ്‌ക്കു കീഴ്‌പെട്ടിരിക്കുയും ചെയ്യുന്നു.

1919-ൽ നിയമിമാതുമുതൽ വിശ്വസ്‌തനായ അടിമ ദൈവത്തിനുവേണ്ട ആത്മീയാഹാരം തയ്യാറാക്കുന്നു (10, 11 ഖണ്ഡികകൾ കാണുക)

“വിശ്വസ്‌തനും വിവേകിയും ആയ അടിമ ആരാണ്‌?”

12. ഭരണസംത്തെക്കുറിച്ച് ഏതൊക്കെ ചോദ്യങ്ങൾ ഉയർന്നുന്നേക്കാം?

12 ദൈവാത്മാവ്‌ നേരിട്ട് അത്ഭുതമായി അവരോടു സംസാരിക്കുന്നുണ്ടെന്നോ അവർക്കു തെറ്റുകൾ പറ്റില്ലെന്നോ ഭരണസംഘം അവകാപ്പെടാറില്ല. പഠിപ്പിക്കലുളുടെ കാര്യത്തിലും സംഘടനാമായ നിർദേങ്ങളുടെ കാര്യത്തിലും ചിലപ്പോൾ ഭരണസംത്തിനു തെറ്റു പറ്റിയേക്കാം. അതു തിരിച്ചറിയുമ്പോൾ അവർ മാറ്റങ്ങൾ വരുത്തുന്നു. 1870 മുതൽ തിരുവെഴുത്തുഗ്രാഹ്യത്തിന്‍റെ കാര്യത്തിൽ നമ്മൾ വരുത്തിയ പൊരുത്തപ്പെടുത്തലുകൾ വാച്ച്ടവർ പ്രസിദ്ധീകരണ സൂചിയുടെ (ഇംഗ്ലീഷ്‌) “വിശ്വാങ്ങളിലെ പൊരുത്തപ്പെടുത്തലുകൾ” (“Beliefs Clarified”) എന്ന ഭാഗത്ത്‌ പട്ടികപ്പെടുത്തിയിട്ടുണ്ട്. * വിശ്വസ്‌തനായ അടിമ എല്ലാം തികഞ്ഞ ആത്മീയാഹാമായിരിക്കും തയ്യാറാക്കുന്നതെന്നു യേശു ഒരിക്കലും പറഞ്ഞില്ല. അങ്ങനെയെങ്കിൽ “വിശ്വസ്‌തനും വിവേകിയും ആയ അടിമ ആരാണ്‌” എന്ന യേശുവിന്‍റെ ചോദ്യത്തിനു നമുക്ക് എങ്ങനെ ഉത്തരം കണ്ടെത്താനാകും? (മത്താ. 24:45) യഹോയുടെ സാക്ഷിളുടെ ഭരണസംഘംന്നെയാണ്‌ ആ അടിമ എന്നതിന്‌ എന്തു തെളിവുണ്ട്? ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെ സഹായിച്ച മൂന്നു കാര്യങ്ങൾ ഇന്നത്തെ ഭരണസംത്തിനു ബാധകമാകുന്നുണ്ടോ എന്നു നമുക്ക് ഇപ്പോൾ നോക്കാം.

13. പരിശുദ്ധാത്മാവ്‌ ഭരണസംഘത്തെ എങ്ങനെയാണു സഹായിക്കുന്നത്‌?

13 പരിശുദ്ധാത്മാവിന്‍റെ സഹായം. മുമ്പ് മനസ്സിലാകാതിരുന്ന ബൈബിൾസത്യങ്ങൾ ഗ്രഹിക്കാൻ ഭരണസംഘത്തെ പരിശുദ്ധാത്മാവ്‌ സഹായിച്ചിരിക്കുന്നു. ഉദാഹത്തിന്‌, മുൻഖണ്ഡിയിൽ പറഞ്ഞ വിശ്വാങ്ങളിലെ പൊരുത്തപ്പെടുത്തലുകൾ എന്ന പട്ടികയെക്കുറിച്ച് ഒന്നു ചിന്തിക്കുക. “ഗഹനമായ ദൈവകാര്യങ്ങൾ” സ്വന്തമായി കണ്ടെത്താനും വിശദീരിക്കാനും ഒരു മനുഷ്യനും കഴിയില്ല. (1 കൊരിന്ത്യർ 2:10 വായിക്കുക.) പൗലോസിന്‍റെ അതേ വാക്കുളാണു ഭരണസംത്തിനും പറയാനുള്ളത്‌: “മനുഷ്യജ്ഞാത്തിൽനിന്ന് പഠിച്ച വാക്കുകൾ ഉപയോഗിച്ചല്ല, ദൈവാത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു ഞങ്ങൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നത്‌.” (1 കൊരി. 2:13) വിശ്വാത്യാവും ആത്മീയ അന്ധകാവും കൊടികുത്തിവാണ നൂറ്റാണ്ടുകൾക്കു ശേഷം 1919 മുതൽ ബൈബിൾസത്യങ്ങളുടെ ഒരു കലവറ നമുക്കു തുറന്നുകിട്ടിയിരിക്കുന്നു. ഭരണസംഘത്തെ പരിശുദ്ധാത്മാവ്‌ സഹായിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവല്ലേ ഇത്‌?

14. വെളിപാട്‌ 14:6, 7 പറയുന്നനുരിച്ച് ദൈവദൂന്മാർ ഇന്നു ദൈവനത്തെ സഹായിക്കുന്നത്‌ എങ്ങനെ?

 14 ദൈവദൂന്മാരുടെ സഹായം. 80 ലക്ഷത്തിധികം സുവിശേരുള്ള ഒരു അന്താരാഷ്‌ട്ര പ്രസംപ്രവർത്തത്തിനു മേൽനോട്ടം വഹിക്കുയെന്ന ഭാരിച്ച ഉത്തരവാദിത്വമാണു ഭരണസംത്തിനുള്ളത്‌. ഇതു വിജയമായി മുന്നോട്ട് കൊണ്ടുപോകാൻ എങ്ങനെയാണു കഴിയുന്നത്‌? ദൈവദൂന്മാരുടെ പിന്തുയാണ്‌ ഒരു പ്രധാടകം. (വെളിപാട്‌ 14:6, 7 വായിക്കുക.) സഹായത്തിനായി ആളുകൾ പ്രാർഥിച്ചുകൊണ്ടിരുന്ന സമയത്ത്‌ അവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിന്‍റെ അനുഭവങ്ങൾ അനേകം പ്രചാകർക്കുണ്ട്. * മാത്രമല്ല, കടുത്ത എതിർപ്പുളുള്ള ചില ദേശങ്ങളിലും നമ്മൾ പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തത്തിൽ പുരോഗതി നേടുയാണ്‌. ഇതും നമുക്കു മനുഷ്യാതീഹാമുണ്ട് എന്നതിന്‍റെ തെളിവല്ലേ?

15. ഭരണസംവും ക്രൈസ്‌തനേതാക്കന്മാരും തമ്മിൽ എന്തു വ്യത്യാമുണ്ട്? ഉദാഹരണം പറയുക.

15 ദൈവചനം വഴിനത്തുന്നു. (യോഹന്നാൻ 17:17 വായിക്കുക.) 1973-ൽ സംഭവിച്ച ഒരു കാര്യം നോക്കാം. ആ വർഷത്തെ ജൂൺ 1 ലക്കം വീക്ഷാഗോപുത്തിൽ (ഇംഗ്ലീഷ്‌) ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു: “പുകയിയോടുള്ള ആസക്തി ഉപേക്ഷിക്കാത്തവർക്കു സ്‌നാപ്പെടാൻ യോഗ്യയുണ്ടോ?” ഉത്തരം ഇതായിരുന്നു: “ഇല്ല എന്നതിലേക്കാണു തിരുവെഴുത്തുകൾ വിരൽചൂണ്ടുന്നത്‌.” ഈ ആശയത്തെക്കുറിച്ചുള്ള പല തിരുവെഴുത്തുകൾ പരാമർശിച്ചശേഷം, പശ്ചാത്തപിക്കാത്ത ഒരു പുകവലിക്കാരനെ സഭയിൽനിന്ന് പുറത്താക്കേണ്ടത്‌ എന്തുകൊണ്ടാണെന്നും ആ മാസിക വിശദീരിച്ചു. (1 കൊരി. 5:7; 2 കൊരി. 7:1) അത്‌ ഇങ്ങനെ തുടർന്നു: “സ്വേച്ഛാധിത്യമോ ഏകപക്ഷീമോ ആയ ഒരു തീരുമാനമല്ല ഇത്‌. താൻ എങ്ങനെയുള്ളനാണെന്നു ദൈവം തന്‍റെ വചനത്തിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു കർശനനിപാടു ദൈവത്തിന്‍റേതാണ്‌.”  മറ്റ്‌ ഏതെങ്കിലും മതസംഘടന ഇതുപോലെ ദൈവത്തിൽ പൂർണമായും ആശ്രയിക്കാൻ മനസ്സുകാണിച്ചിട്ടുണ്ടോ, പ്രത്യേകിച്ചും, അത്തരം നിലപാട്‌ അതിലെ അംഗങ്ങൾക്കു ബുദ്ധിമുട്ടായിരിക്കുമ്പോൾ? ഐക്യനാടുളിൽ ഇയ്യിടെ പുറത്തിങ്ങിയ, മതത്തെക്കുറിച്ചുള്ള ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “സഭയിലെ അംഗങ്ങൾക്കും പൊതുമൂത്തിനും ഇഷ്ടമുള്ള വിശ്വാങ്ങൾക്കും അഭിപ്രാങ്ങൾക്കും അനുസരിച്ച് ക്രൈസ്‌തനേതാക്കന്മാർ അവരുടെ പഠിപ്പിക്കലുളിൽ കൂടെക്കൂടെ മാറ്റങ്ങൾ വരുത്താറുണ്ട്.” എന്നാൽ സാക്ഷിളുടെ ഭരണസംഘം തീരുമാങ്ങളെടുക്കുന്നതു ദൈവനത്തെ അടിസ്ഥാപ്പെടുത്തിയാണ്‌, ജനപ്രീതിയാർജിച്ച അഭിപ്രാങ്ങൾക്കനുരിച്ചല്ല. ഇന്നു ദൈവനത്തെ നയിക്കുന്നത്‌ യഹോയാണെന്ന് ഇതു വ്യക്തമാക്കുന്നില്ലേ?

“നിങ്ങൾക്കിയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക”

16. ഭരണസംഘത്തെ ഓർക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

16 എബ്രായർ 13:7 വായിക്കുക. “ഓർത്തുകൊള്ളുക” എന്ന പദം “പരാമർശിക്കുക” എന്നും പരിഭാപ്പെടുത്താനാകും. അതുകൊണ്ട് നമുക്കിയിൽ ‘നേതൃത്വമെടുക്കുന്നവരെ ഓർക്കാൻ’ കഴിയുന്ന ഒരു വിധം പ്രാർഥയിൽ ഭരണസംത്തിന്‍റെ കാര്യം പരാമർശിക്കുന്നതാണ്‌. (എഫെ. 6:18) ആത്മീയാഹാരം വിതരണം ചെയ്യുക, ലോകവ്യാമായി നടക്കുന്ന പ്രസംപ്രവർത്തത്തിനു മേൽനോട്ടം വഹിക്കുക, ലഭിക്കുന്ന സംഭാനകൾ കൈകാര്യം ചെയ്യുക തുടങ്ങിയ അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കുക. തീർച്ചയായും അവർക്കുവേണ്ടി നമ്മൾ കൂടെക്കൂടെ പ്രാർഥിക്കണം.

17, 18. (എ) ഭരണസംവുമായി സഹകരിച്ച് പ്രവർത്തിക്കാൻ എങ്ങനെ കഴിയും? (ബി) നമ്മുടെ പ്രസംപ്രവർത്തനം വിശ്വസ്‌തനായ അടിമയെയും യേശുവിനെയും പിന്തുയ്‌ക്കുന്നത്‌ എങ്ങനെ?

17 എന്നാൽ പ്രാർഥന മാത്രം പോരാ, ഭരണസംത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിക്കുയും വേണം. പ്രസിദ്ധീങ്ങളിലൂടെയും മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, കൺവെൻനുകൾ എന്നിവയിലൂടെയും ഭരണസംഘം നമുക്ക് ആവശ്യമായ നിർദേശങ്ങൾ തരുന്നു. കൂടാതെ, അവർ സർക്കിട്ട് മേൽവിചാന്മാരെ നിയമിക്കുന്നു. സർക്കിട്ട് മേൽവിചാന്മാരാകട്ടെ സഭാമൂപ്പന്മാരെ നിയമിക്കുന്നു. ഭരണസംഘം കൊടുക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിച്ചുകൊണ്ട് സർക്കിട്ട് മേൽവിചാന്മാരും സഭാമൂപ്പന്മാരും അവരെ ‘ഓർക്കുന്നു.’ നമുക്കു വഴി കാണിക്കാൻ യേശു ഉപയോഗിക്കുന്ന ആ വ്യക്തികൾക്കു കീഴ്‌പെട്ടിരുന്നുകൊണ്ട് നായകനായ യേശുവിനോടു നമുക്കെല്ലാം ആദരവ്‌ കാണിക്കാം.—എബ്രാ. 13:17.

18 പ്രസംപ്രവർത്തത്തിൽ കഴിവിന്‍റെ പരമാവധി ചെയ്യുന്നതാണു ഭരണസംഘത്തെ ഓർക്കാൻ കഴിയുന്ന മറ്റൊരു വിധം. നേതൃത്വമെടുക്കുന്നരുടെ വിശ്വാസം അനുകരിക്കാൻ ക്രിസ്‌ത്യാനിളോടു പൗലോസ്‌ പറഞ്ഞു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത വ്യാപിപ്പിക്കുന്നതിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുകൊണ്ട് വിശ്വസ്‌തനായ അടിമ അവർക്കു ശക്തമായ വിശ്വാമുണ്ടെന്നു തെളിയിച്ചിരിക്കുന്നു. പ്രധാപ്പെട്ട ഈ പ്രവർത്തത്തിൽ അവരെ പിന്തുയ്‌ക്കുന്ന വേറെ ആടുകളിൽപ്പെട്ട ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, നിങ്ങളുടെ നേതാവായ യേശു നിങ്ങളോട്‌ ഈ വാക്കുകൾ പറയുമ്പോൾ നിങ്ങൾക്ക് എത്ര സന്തോഷം തോന്നുമെന്നു ചിന്തിക്കുക: “എന്‍റെ ഈ ഏറ്റവും ചെറിയ സഹോന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.”—മത്താ. 25:34-40.

19. നമ്മുടെ നേതാവായ യേശുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

19 സ്വർഗത്തിലേക്കു പോയപ്പോൾ യേശു തന്‍റെ അനുഗാമികളെ ഉപേക്ഷിച്ച് പോകുയായിരുന്നില്ല. (മത്താ. 28:20) ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധാത്മാവിന്‍റെയും ദൈവദൂന്മാരുടെയും ദൈവത്തിന്‍റെയും സഹായം യേശു അനുഭവിച്ചറിഞ്ഞു. അതേ സഹായമാണു യേശു ഇന്നു വിശ്വസ്‌തനും വിവേകിയും ആയ അടിമയ്‌ക്കും കൊടുക്കുന്നത്‌. മറ്റ്‌ അഭിഷിക്തരെപ്പോലെ വിശ്വസ്‌തനായ അടിമയിലെ അംഗങ്ങളും ‘കുഞ്ഞാട്‌ എവിടെ പോയാലും കുഞ്ഞാടിനെ അനുഗമിക്കുന്നു.’ (വെളി. 14:4) അതുകൊണ്ട് വിശ്വസ്‌തനായ അടിമയുടെ മാർഗനിർദേശം പിൻപറ്റുമ്പോൾ നേതാവായ യേശുവിനെ അനുഗമിക്കുയാണു നമ്മൾ. പെട്ടെന്നുതന്നെ യേശു നമ്മളെ നിത്യജീനിലേക്കു നടത്തും. (വെളി. 7:14-17) ഏതു മനുഷ്യനേതാവിനാണ്‌ അങ്ങനെയൊരു കാര്യം വാഗ്‌ദാനം ചെയ്യാനാകുക?

^ ഖ. 3 തെളിവനുസരിച്ച്, 12 അപ്പോസ്‌തന്മാർ ഭാവിയിൽ പുതിയ യരുശലേമിന്‍റെ ‘12 അടിസ്ഥാശിളാകണം’ എന്നതായിരുന്നു യഹോയുടെ ഉദ്ദേശ്യം. (വെളി. 21:14) അതുകൊണ്ട് വിശ്വസ്‌തരായി മരിക്കുന്ന അപ്പോസ്‌തന്മാർക്കു പകരക്കാരെ കണ്ടുപിടിക്കേണ്ട ആവശ്യമില്ലായിരുന്നു.

^ ഖ. 8 1955 മുതൽ വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ എന്ന പേരിലാണ്‌ അത്‌ അറിയപ്പെടുന്നത്‌.

^ ഖ. 12 യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷഹായി ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ “യഹോയുടെ സാക്ഷികൾ” എന്ന വിഷയത്തിൻകീഴിലെ “വീക്ഷണങ്ങളും വിശ്വാങ്ങളും” എന്ന ഉപതലക്കെട്ട് എടുത്തിട്ട് “നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച വിശദീരണം” എന്ന ഭാഗം നോക്കുക.

^ ഖ. 14 “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്‌തത്തിന്‍റെ 58-59 പേജുകൾ കാണുക.