വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 ജനുവരി 

എളിമ ഇപ്പോഴും പ്രധാമോ

എളിമ ഇപ്പോഴും പ്രധാമോ

“എളിമയുള്ളവർ ജ്ഞാനിളാണ്‌.”—സുഭാ. 11:2.

ഗീതം: 38, 69

1, 2. ഒരിക്കൽ എളിമയുള്ള വ്യക്തിയായിരുന്ന ശൗലിനെ ദൈവം തള്ളിക്കഞ്ഞത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.)

പുരാതന ഇസ്രായേലിലെ ശൗൽ രാജാവ്‌ ഭരണം ആരംഭിച്ച സമയത്ത്‌ എളിമയുള്ള, ആദരണീനായ ഒരു വ്യക്തിയായിരുന്നു. (1 ശമു. 9:1, 2, 21; 10:20-24) പക്ഷേ, രാജാവായി അധികം കഴിഞ്ഞില്ല, അദ്ദേഹം ധിക്കാരം നിറഞ്ഞ അനേകം കാര്യങ്ങൾ ഒന്നിനു പുറകേ ഒന്നായി ചെയ്‌തുകൂട്ടി. ഒരിക്കൽ ദൈവത്തിന്‍റെ പ്രവാനായ ശമുവേൽ, യാഗം അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയത്ത്‌ ഗിൽഗാലിൽ എത്താതിരുന്നപ്പോൾ ശൗലിന്‍റെ ക്ഷമ നശിച്ചു. ആയിരക്കക്കിനു ഫെലിസ്‌ത്യർ ആ സമയത്ത്‌ ഇസ്രായേല്യരോടു യുദ്ധത്തിന്‌ അണിനിന്നിരിക്കുയാണ്‌, ഭയന്നുപോയ ഇസ്രായേല്യരാകട്ടെ ശൗലിനെ വിട്ടുപോകാനും തുടങ്ങി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘എന്തെങ്കിലും ചെയ്‌തേ മതിയാകൂ, അതും പെട്ടെന്ന്.’ അതുകൊണ്ട് ശൗൽ ശമുവേലിനെ കാത്തിരിക്കാതെ ദൈവത്തിനു യാഗം അർപ്പിച്ചു, അതിനുള്ള അധികാരം അദ്ദേഹത്തിനില്ലായിരുന്നു. യഹോവ ആ യാഗത്തിൽ ഒട്ടും പ്രസാദിച്ചില്ല.—1 ശമു. 13:5-9.

2 ശമുവേൽ ഗിൽഗാലിൽ എത്തിയപ്പോൾ അദ്ദേഹം ശൗലിനെ കുറ്റപ്പെടുത്തി. തിരുത്തൽ സ്വീകരിക്കുന്നതിനു പകരം, ശൗൽ പല ന്യായങ്ങൾ നിരത്തുയും കുറ്റം മറ്റുള്ളരുടെ മേൽ ചുമത്താൻ ശ്രമിക്കുയും തന്‍റെ തെറ്റു വലിയ ഗൗരവമുള്ളല്ലെന്നു സ്ഥാപിക്കാൻ നോക്കുയും ചെയ്‌തു. (1 ശമു. 13:10-14) ശൗലിന്‍റെ രാജത്വവും അതിലും പ്രധാമായി യഹോയുടെ അംഗീകാവും നഷ്ടപ്പെടുത്തിയ സംഭവമ്പയുടെ തുടക്കമായിരുന്നു അത്‌.  (1 ശമു. 15:22, 23) നല്ല ഒരു തുടക്കം ലഭിച്ചെങ്കിലും ശൗലിന്‍റെ ജീവിതം ദുരന്തത്തിലാണ്‌ അവസാനിച്ചത്‌.—1 ശമു. 31:1-6.

3. (എ) മിക്ക ആളുകളും എളിമയെക്കുറിച്ച് എന്താണ്‌ ചിന്തിക്കുന്നത്‌? (ബി) ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം?

3 മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്ത്‌ വിജയിക്കമെങ്കിൽ മറ്റുള്ളരെക്കാൾ ഉയർന്നുനിൽക്കമെന്നാണു മിക്കവരും കരുതുന്നത്‌. അതിനുള്ള തത്രപ്പാടിൽ എളിമയുടെ എല്ലാ അതിർവമ്പുളും അവർ ലംഘിച്ചേക്കാം. ഉദാഹത്തിന്‌, രാഷ്‌ട്രീനേതാവായി മാറിയ പ്രസിദ്ധനായ ഒരു സിനിമാനടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എളിമയെന്നതു യാതൊരു തരത്തിലും എനിക്കു ചേരാത്ത ഒരു വാക്കാണ്‌. എന്നെങ്കിലും അതു ചേരുമെന്നും തോന്നുന്നില്ല.” എന്നാൽ എന്തുകൊണ്ടാണ്‌ എളിമ ഇക്കാലത്തും പ്രധാമായിരിക്കുന്നത്‌? എന്താണ്‌ എളിമ, അത്‌ എന്തല്ല? പ്രതികൂസാര്യങ്ങളിലും മറ്റുള്ളരിൽനിന്ന് സമ്മർദമുള്ളപ്പോഴും നമുക്ക് എങ്ങനെ എളിമയുള്ളരായിരിക്കാൻ കഴിയും? ഈ ലേഖനത്തിൽ നമ്മൾ ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കാണും. മൂന്നാമത്തെ ചോദ്യം അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.

എളിമ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

4. ധാർഷ്ട്യം നിറഞ്ഞ പ്രവൃത്തിളിൽ എന്താണ്‌ ഉൾപ്പെടുന്നത്‌?

4 എളിമ എന്ന ഗുണത്തിന്‌ എതിരാണു ധിക്കാരം അല്ലെങ്കിൽ അഹംഭാവം എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 11:2 വായിക്കുക.) അതുകൊണ്ട് ദാവീദ്‌ ജ്ഞാനപൂർവം യഹോയോട്‌ ഇങ്ങനെ അപേക്ഷിച്ചു: “ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന് അങ്ങയുടെ ദാസനെ തടയേണമേ.” (സങ്കീ. 19:13) “ധാർഷ്ട്യം” നിറഞ്ഞ പ്രവൃത്തിളിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? നമ്മൾ അക്ഷമയോ അഹങ്കാമോ നിമിത്തം നമുക്ക് അവകാമോ അധികാമോ ഇല്ലാത്ത എന്തെങ്കിലും പ്രവർത്തിക്കുന്നതാണു ധാർഷ്ട്യം. നമുക്കു കൈമാറിക്കിട്ടിയ പാപത്തിന്‍റെ ഫലമായി നമ്മളെല്ലാരും ചിലപ്പോഴൊക്കെ ധാർഷ്ട്യത്തോടെ പെരുമാറാറുണ്ട്. എന്നാൽ ശൗൽ രാജാവിന്‍റെ ചരിത്രം കാണിക്കുന്നതുപോലെ, അതൊരു ശീലമായിത്തീർന്നാൽ അധികം വൈകാതെ ദൈവവുമായുള്ള നമ്മുടെ ബന്ധം തകരാറിലാകും. സങ്കീർത്തനം 119:21 യഹോയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ധാർഷ്ട്യക്കാരെ അങ്ങ് ശകാരിക്കുന്നു.” എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

5. ധിക്കാത്തോടെയുള്ള പ്രവൃത്തികൾ ഗൗരവമേറിതാണെന്നു പറയുന്നത്‌ എന്തുകൊണ്ട്?

5 അറിയാതെ പറ്റിപ്പോകുന്ന തെറ്റുളെക്കാൾ വളരെ ഗുരുമാണു ധിക്കാത്തോടെയുള്ള പ്രവൃത്തികൾ. അതിനു ചില കാരണങ്ങളുണ്ട്. ഒന്നാമത്‌, എളിമയില്ലാതെ പ്രവർത്തിക്കുമ്പോൾ പരമാധികാരിയായി യഹോവയെ ആദരിക്കുന്നതിൽ നമ്മൾ പരാജപ്പെടുയാണ്‌. രണ്ടാമത്‌, നമ്മുടെ അധികാരിധിക്കപ്പുറം കടന്ന് പ്രവർത്തിക്കുമ്പോൾ മറ്റുള്ളരുമായി പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. (സുഭാ. 13:10) മൂന്നാമത്‌, ധിക്കാത്തോടെയാണു പ്രവർത്തിച്ചതെന്നു മറ്റുള്ളവർ തിരിച്ചറിയുമ്പോൾ നമ്മൾ ലജ്ജിതരും അപമാനിരും ആയേക്കാം. (ലൂക്കോ. 14:8, 9) ധിക്കാത്തോടെയുള്ള പ്രവൃത്തിളുടെ അവസാനം നല്ലതായിരിക്കില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ എളിമയുടെ വഴിയാണ്‌ എപ്പോഴും ശരിയായ വഴി.

എളിമയിൽ എന്താണ്‌ ഉൾപ്പെടുന്നത്‌?

6, 7. താഴ്‌മ എന്നാൽ എന്താണ്‌, എളിമ താഴ്‌മയുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്‌?

6 എളിമയും താഴ്‌മയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഗുണങ്ങളാണ്‌. അഹങ്കാവും ഗർവവും ഇല്ലാതിരിക്കുന്നതിനെയാണു ബൈബിൾ താഴ്‌മ എന്നു പരാമർശിക്കുന്നത്‌. (ഫിലി. 2:3) താഴ്‌മയുള്ള ഒരു വ്യക്തി സാധായായി എളിമയുള്ള ഒരാളായിരിക്കും. സ്വന്തം കഴിവുളും നേട്ടങ്ങളും അദ്ദേഹം കൃത്യമായി വിലയിരുത്തും. അതുപോലെ പിഴവുകൾ അംഗീരിക്കാനും നിർദേങ്ങളും പുതിപുതിയ ആശയങ്ങളും സ്വീകരിക്കാനും അദ്ദേഹം തയ്യാറായിരിക്കും. താഴ്‌മ യഹോവയെ വളരെധികം സന്തോഷിപ്പിക്കുന്നു.

7 അതുപോലെ, എളിമയുള്ള ഒരു വ്യക്തിക്കു തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്‌ചപ്പാടും സ്വന്തം പരിമിതിളെക്കുറിച്ച് അറിവും ഉണ്ടായിരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഇതു മറ്റുള്ളവരെ ബഹുമാനിക്കാനും അവരോടു ദയയോടെ ഇടപെടാനും നമ്മളെ സഹായിക്കുന്നു.

8. എളിമയില്ലാതെ ചിന്തിക്കുയും പെരുമാറുയും ചെയ്യുന്നതിന്‍റെ ചില സൂചനകൾ എന്തൊക്കെയാണ്‌?

8 നമ്മൾ എളിമയില്ലാതെ ചിന്തിക്കാനോ പ്രവർത്തിക്കാനോ തുടങ്ങുന്നത്‌ എപ്പോഴാണ്‌? ചില സൂചനകൾ നമുക്കു നോക്കാം. നമ്മൾ മറ്റുള്ളരെക്കാൾ ശ്രേഷ്‌ഠരാണെന്നു നമുക്കു തോന്നിയേക്കാം. കാരണം, നമുക്കോ നമുക്ക് അടുപ്പമുള്ളവർക്കോ സഭയിൽ ചില ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം. (റോമ. 12:16) മറ്റൊന്ന്, അനുചിമായ വിധങ്ങളിൽ നമ്മൾ ശ്രദ്ധ പിടിച്ചുറ്റാൻ ശ്രമിക്കുന്നതായിരിക്കാം.  (1 തിമൊ. 2:9, 10) അതല്ലെങ്കിൽ, നമ്മുടെ പദവി, സമൂഹത്തിലെ ബന്ധങ്ങൾ, വ്യക്തിമായ ചിന്തകൾ തുടങ്ങിയുടെ അടിസ്ഥാത്തിൽ മറ്റുള്ളവർ എന്തു ചെയ്യണം അല്ലെങ്കിൽ എന്തു ചെയ്യരുത്‌ എന്ന ശക്തമായ അഭിപ്രാപ്രനങ്ങൾ നമ്മൾ നടത്തുന്നുണ്ടായിരിക്കാം. (1 കൊരി. 4:6) മിക്കപ്പോഴും ഇങ്ങനെയൊക്കെ പെരുമാറുമ്പോൾ എളിമയെയും ധിക്കാത്തെയും വേർതിരിക്കുന്ന അതിർവമ്പുകൾ മറികക്കുന്നതു നമ്മൾ അറിയുയില്ല.

9. ചിലർ ധിക്കാരിളായിത്തീരാൻ ഇടയായത്‌ എങ്ങനെ? ബൈബിളിൽനിന്ന് ഒരു ഉദാഹരണം പറയുക.

9 ജഡികാഭിലാങ്ങൾക്കു താത്‌കാലിമായി വഴങ്ങുന്ന ഒരു വ്യക്തി, അത്‌ ആരായാലും, ധിക്കാത്തോടെ പ്രവർത്തിക്കാൻ തുടങ്ങിയേക്കാം. സ്വാർഥാഭിലാഷങ്ങൾ, അസൂയ, അനിയന്ത്രിമായ കോപം തുടങ്ങിയവ പലരെയും ഇങ്ങനെ പ്രവർത്തിക്കുന്നതിലേക്കു നയിച്ചിട്ടുണ്ട്. അബ്‌ശാലോം, ഉസ്സീയ, നെബൂദ്‌നേസർ തുടങ്ങിയ ബൈബിൾകഥാപാത്രങ്ങൾ ജഡത്തിന്‍റെ ഇത്തരം പ്രവൃത്തികൾക്കു വഴങ്ങിക്കൊടുത്തരാണ്‌. അവരുടെ ധാർഷ്ട്യം നിമിത്തം യഹോവ അവരെ താഴ്‌ത്തുയും ചെയ്‌തു.—2 ശമു. 15:1-6; 18:9-17; 2 ദിന. 26:16-21; ദാനി. 5:18-21.

10. മറ്റുള്ളരുടെ ആന്തരങ്ങളെ വിധിക്കുന്നത്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്? ബൈബിളിൽനിന്ന് ഒരു ഉദാഹരണം പറയുക.

10 ചില സമയങ്ങളിൽ ആളുകൾ എളിമയില്ലാതെ പ്രവർത്തിക്കുന്നതിനു മറ്റു കാരണങ്ങളുമുണ്ട്. ഉദാഹത്തിന്‌ ഉൽപത്തി 20:2-7-ലെയും മത്തായി 26:31-35-ലെയും ബൈബിൾവിണങ്ങൾ നോക്കുക. ധിക്കാമെന്നു തോന്നിപ്പിക്കുന്ന പ്രവൃത്തിളിലേക്ക് അബീമേലെക്കിനെയും പത്രോസിനെയും നയിച്ചതു പാപപൂർണമായ ആഗ്രഹങ്ങളാണോ? കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയാതെ അവർ പ്രവർത്തിക്കുയായിരുന്നോ, അതോ അവർ ചിന്തയില്ലാതെ പ്രവർത്തിക്കുയായിരുന്നോ? ഹൃദയങ്ങൾ വായിക്കാൻ കഴിവില്ലാത്തതുകൊണ്ട് നമുക്കു കൃത്യമായി പറയാനാകില്ല. അതുകൊണ്ട് മറ്റുള്ളരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതിരിക്കുന്നതാണു ജ്ഞാനവും സ്‌നേവും.—യാക്കോബ്‌ 4:12 വായിക്കുക.

ദൈവത്തിന്‍റെ ക്രമീത്തിൽ നമ്മുടെ സ്ഥാനം

11. ദൈവത്തിന്‍റെ ക്രമീത്തിൽ നമുക്കുള്ള സ്ഥാനം മനസ്സിലാക്കുന്നത്‌ എളിമയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

11 എളിമയുള്ള ഒരു വ്യക്തി ദൈവത്തിന്‍റെ ക്രമീത്തിൽ തനിക്ക് ഏതു സ്ഥാനമാണുള്ളതെന്നു തിരിച്ചറിയും. യഹോവ ക്രമവും ചിട്ടയും ഉള്ള ദൈവമാതുകൊണ്ട് സഭയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ സ്ഥാനം നൽകിയിട്ടുണ്ട്. സഭയിൽ ഒരാളുടെ സ്ഥാനമല്ല മറ്റൊരാൾക്കുള്ളത്‌, എല്ലാവരും വേണ്ടപ്പെട്ടരാണുതാനും. യഹോയുടെ അനർഹകൊണ്ട് യഹോവ നമുക്ക് ഓരോരുത്തർക്കും ചില പ്രത്യേക ദാനങ്ങളും വൈദഗ്‌ധ്യങ്ങളും കഴിവുളും നൽകിയിട്ടുണ്ട്. നമുക്ക് അവ യഹോവയെ സ്‌തുതിക്കാനും മറ്റുള്ളവർക്കു നന്മ ചെയ്യാനും ഉപയോഗിക്കാം. (റോമർ 12:4-8) കാര്യസ്ഥരെന്ന നിലയിലുള്ള ആദരണീവും മാന്യവും ആയ ഈ പദവി യഹോവ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുയാണ്‌.—1 പത്രോസ്‌ 4:10 വായിക്കുക.

നിയമനത്തിൽ മാറ്റം ഉണ്ടാകുമ്പോൾ യേശുവിന്‍റെ മാതൃയിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാം? (12-14 ഖണ്ഡികകൾ കാണുക)

12, 13. ദൈവത്തിന്‍റെ ക്രമീത്തിലുള്ള നമ്മുടെ സ്ഥാനം ഇടയ്‌ക്കിടെ മാറുന്നെങ്കിൽ നമ്മൾ അതിശയിക്കരുതാത്തത്‌ എന്തുകൊണ്ട്?

12 ദൈവത്തിന്‍റെ ക്രമീത്തിൽ നമ്മുടെ സ്ഥാനം സ്ഥിരമായിരിക്കമെന്നില്ല. സമയം കടന്നുപോകുമ്പോൾ അതിനു മാറ്റം വരാം. യേശുവിന്‍റെ കാര്യംന്നെയെടുക്കാം. തുടക്കത്തിൽ യഹോയോടൊപ്പം യേശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. (സുഭാ. 8:22) പിന്നീട്‌ ആത്മവ്യക്തിളെയും ഭൗതിപ്രഞ്ചത്തെയും ഒടുവിൽ മനുഷ്യനെയും സൃഷ്ടിക്കുന്നതിനു യേശു സഹായിച്ചു. (കൊലോ. 1:16) അതുകഴിഞ്ഞ് യേശുവിന്‌ ഒരു പുതിയ നിയമനം ലഭിച്ചു. നിസ്സഹാനായ ഒരു ശിശുവായിട്ടും തുടർന്ന് മുതിർന്ന ഒരു വ്യക്തിയായിട്ടും ഭൂമിയിൽ ജീവിക്കാനുള്ള നിയമനം. (ഫിലി. 2:7) ബലിമത്തിനു ശേഷം യേശു സ്വർഗത്തിലേക്ക് ഒരു ആത്മവ്യക്തിയായി മടങ്ങിപ്പോയി. അതിനു ശേഷം 1914-ൽ ദൈവരാജ്യത്തിന്‍റെ രാജാവായി. (എബ്രാ. 2:9) എന്നാൽ ഇതുകൊണ്ടും അവസാനിക്കുന്നില്ല, ആയിരംവർഷത്തെ ഭരണത്തിനു ശേഷം യേശു തന്‍റെ രാജ്യം യഹോയ്‌ക്കു കൈമാറും. അങ്ങനെ ‘ദൈവം എല്ലാവർക്കും എല്ലാമായിത്തീരും.’—1 കൊരി. 15:28.

13 അതുപോലെ നമ്മുടെ നിയമങ്ങളിലും ഇടയ്‌ക്കിടെ മാറ്റങ്ങൾ ഉണ്ടായേക്കാം. പലപ്പോഴും നമ്മളെടുക്കുന്ന തീരുമാങ്ങളുടെ ഫലമായിരിക്കും ആ മാറ്റങ്ങൾ. ഉദാഹത്തിന്‌, ഏകാകിയായിരുന്ന നിങ്ങൾ ഇപ്പോൾ വിവാഹിനാണോ? നിങ്ങൾക്കു കുട്ടിളുണ്ടോ? ജീവിതം ലളിതമാക്കിക്കൊണ്ട് മുഴുശുശ്രൂഷ ഏറ്റെടുത്ത ഒരാളാണോ നിങ്ങൾ? ഈ തീരുമാങ്ങളിൽ ഓരോന്നിന്‍റെയും ഒപ്പം ചില പദവിളും ഉത്തരവാദിത്വങ്ങളും വന്നുചേർന്നു. മാറിമാറിരുന്ന സാഹചര്യങ്ങൾക്കു  നമ്മുടെ പ്രവർത്തണ്ഡലം വികസിപ്പിക്കാനോ പരിമിപ്പെടുത്താനോ കഴിയും. നിങ്ങൾ ചെറുപ്പക്കാനാണോ അതോ പ്രായമുള്ളയാളാണോ? നിങ്ങൾക്കു നല്ല ആരോഗ്യമുണ്ടോ അതോ ക്ഷീണിനാണോ? തന്‍റെ സേവനത്തിൽ നമ്മളെ ഓരോരുത്തരെയും ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് യഹോവ എപ്പോഴും നോക്കുന്നു. ന്യായമായതേ യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ, നമ്മൾ ചെയ്യുന്നതിനെയെല്ലാം യഹോവ അതിയായി വിലമതിക്കുയും ചെയ്യുന്നു.—എബ്രാ. 6:10.

14. ഏതു സാഹചര്യത്തിലും സംതൃപ്‌തിയും സന്തോവും കണ്ടെത്താൻ എളിമ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

14 ലഭിച്ച നിയമങ്ങളെല്ലാം യേശു സന്തോത്തോടെ ചെയ്‌തു, നമുക്കും അതിനു കഴിയും. (സുഭാ. 8:30, 31) എളിമയുള്ള ഒരു വ്യക്തി തന്‍റെ നിയമത്തിൽ സംതൃപ്‌തനായിരിക്കും. തനിക്കു കിട്ടാത്ത നിയമങ്ങളെക്കുറിച്ചോ മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടിതിനെക്കുറിച്ചോ അദ്ദേഹം ഉത്‌കണ്‌ഠപ്പെടുയില്ല. പകരം അദ്ദേഹം ഇപ്പോഴത്തെ നിയമനം നന്നായി ചെയ്യുന്നതിന്‌ ഊർജം മുഴുവൻ ചെലവഴിക്കും. കാരണം, അത്‌ യഹോയിൽനിന്നുള്ള നിയമമായി അദ്ദേഹം കാണുന്നു. കൂടാതെ, മറ്റുള്ളവർക്ക് യഹോവ കൊടുത്തിരിക്കുന്ന സ്ഥാനത്തെ ആത്മാർഥമായി ആദരിക്കുയും ചെയ്യുന്നു. മറ്റുള്ളവർക്കു ബഹുമാവും പിന്തുയും സന്തോത്തോടെ നൽകാൻ എളിമ ഒരു വ്യക്തിയെ സഹായിക്കുന്നു.—റോമ. 12:10.

എളിമ എന്നാൽ എന്തല്ല?

15. ഗിദെയോൻ എളിമയോടെ പ്രവർത്തിച്ചതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

15 എളിമയുടെ വളരെ നല്ല ഒരു ഉദാഹമാണു ഗിദെയോൻ. യഹോയുടെ ദൂതൻ ഗിദെയോന്‌ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം തന്‍റെ എളിയ പശ്ചാത്തലം വിവരിച്ചു, എടുത്തുയത്തക്ക യോഗ്യളില്ലെന്നും പറഞ്ഞു. (ന്യായാ. 6:15) യഹോവ കൊടുത്ത നിയമനം സ്വീകരിച്ചുഴിഞ്ഞ് ഗിദെയോൻ, താൻ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കി. മാർഗനിർദേത്തിനായി  അദ്ദേഹം യഹോയോട്‌ അപേക്ഷിച്ചു. (ന്യായാ. 6:36-40) ഗിദെയോൻ ഭയമില്ലാത്തനും ധൈര്യശാലിയും ആയിരുന്നു. എങ്കിലും അദ്ദേഹം ജാഗ്രയോടെയും വിവേത്തോടെയും ആണ്‌ പ്രവർത്തിച്ചത്‌. (ന്യായാ. 6:11, 27) ഗിദെയോൻ നിയമനം സ്വീകരിച്ചതു പേരെടുക്കാൻവേണ്ടിയായിരുന്നില്ല. യഹോവ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്‌തുഴിഞ്ഞ് അദ്ദേഹം എത്രയും പെട്ടെന്നു വീട്ടിലേക്കു മടങ്ങിപ്പോയി.—ന്യായാ. 8:22, 23, 29.

16, 17. ആത്മീയപുരോതിയെക്കുറിച്ച് ചിന്തിക്കുന്ന എളിമയുള്ള ഒരു വ്യക്തി എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കും?

16 എളിമയുള്ള ഒരു വ്യക്തി കൂടുതൽ പ്രവർത്തിക്കാനായി ലക്ഷ്യം വെക്കില്ലെന്നോ കൂടുലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കില്ലെന്നോ അർഥമില്ല. കാരണം, പുരോഗതി വരുത്താനാണു തിരുവെഴുത്തുകൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത്‌. (1 തിമൊ. 4:13-15) എന്നാൽ അതിനു നമുക്ക് എപ്പോഴും പുതിപുതിയ നിയമനങ്ങൾ കിട്ടണമെന്നുണ്ടോ? അങ്ങനെയില്ല. നമ്മൾ ഇപ്പോൾ സേവിക്കുന്നത്‌ ഏതു പദവിയിലായാലും യഹോയുടെ അനുഗ്രത്താൽ നമുക്ക് ആത്മീയപുരോഗതി വരുത്താൻ കഴിയും. ദൈവം തന്നിരിക്കുന്ന കഴിവുകൾ വളർത്തിയെടുക്കാനും സത്‌പ്രവൃത്തികൾ ചെയ്യാനും നമുക്ക് ഉത്സാഹിക്കാം.

17 ഒരു പുതിയ നിയമനം സ്വീകരിക്കുന്നതിനു മുമ്പ് എളിമയുള്ള ഒരു വ്യക്തി അദ്ദേഹം എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കും. എന്നിട്ട് തന്‍റെ സാഹചര്യങ്ങൾ അദ്ദേഹം സത്യസന്ധമായി വിലയിരുത്തും. ഉദാഹത്തിന്‌, പ്രാധാന്യമേറിയ മറ്റു കാര്യങ്ങൾ അവഗണിച്ചുയാതെ കൂടുതൽ ജോലിളോ ഉത്തരവാദിത്വങ്ങളോ ഏറ്റെടുക്കാൻ അദ്ദേഹത്തിനു കഴിയുമോ? പുതിയ ഉത്തരവാദിത്വത്തിനു സമയം കണ്ടെത്താൻ ഇപ്പോഴത്തെ ജോലിളിൽ കുറച്ച് മറ്റ്‌ ആർക്കെങ്കിലും വിട്ടുകൊടുക്കാനാകുമോ? ഈ ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ ഇപ്പോൾ ആ നിയമനം ചെയ്യാൻ സാഹചര്യം അനുവദിക്കുന്ന മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. യാഥാർഥ്യബോത്തോടെ പ്രാർഥനാപൂർവം വിശകലനം ചെയ്യുന്നതു നമ്മുടെ കഴിവുകൾക്ക് അപ്പുറമുള്ള കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ നമ്മളെ സഹായിക്കും. എളിമയുണ്ടെങ്കിൽ നമ്മൾ നമ്മുടെ പരിമിതി അംഗീരിച്ചുയും.

18. (എ) ഒരു പുതിയ നിയമനം ലഭിക്കുമ്പോൾ എളിമ നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം? (ബി) റോമർ 12:3 എളിമയുള്ള ഒരു വ്യക്തിക്കു ബാധകമാകുന്നത്‌ എങ്ങനെ?

18 ഇനി, പുതിയ നിയമനം സ്വീകരിക്കുയാണെങ്കിലോ? യഹോയുടെ മാർഗനിർദേവും അനുഗ്രവും കൂടാതെ നമുക്കു വിജയിക്കാൻ കഴിയില്ലെന്നു ഗിദെയോന്‍റെ മാതൃക നമ്മളെ ഓർമിപ്പിക്കുന്നു. വാസ്‌തത്തിൽ ‘ദൈവത്തോടൊപ്പം എളിമയോടെ നടക്കാൻ’ ദൈവം നമ്മളെ ക്ഷണിച്ചിരിക്കുയാണ്‌. (മീഖ 6:8) അതുകൊണ്ട്, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന ഏത്‌ അവസരത്തിലും യഹോവ വചനത്തിലൂടെയും സംഘടയിലൂടെയും നമ്മളോടു പറയുന്നത്‌ എന്താണെന്നു പ്രാർഥനാപൂർവം ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ കാലടികൾ ഇടറിപ്പോയേക്കാം. അതുകൊണ്ട് അതിൽ ആശ്രയിക്കുന്നതിനു പകരം യഹോയുടെ അചഞ്ചലമായ വഴിനത്തിപ്പിൽ ആശ്രയിക്കാം. നമ്മുടെ കഴിവും പ്രാപ്‌തിയും ഒന്നുമല്ല, പകരം യഹോയുടെ താഴ്‌മയാണു നമ്മളെ ‘വലിയരാക്കുന്നത്‌’ എന്നു നമുക്ക് ഓർത്തിരിക്കാം. (സങ്കീ. 18:35) ദൈവത്തോടൊത്ത്‌ എളിമയോടെ നടക്കുന്നതു നമ്മളെക്കുറിച്ച് വേണ്ടതിധികം ചിന്തിക്കാതിരിക്കാനും നമ്മളെ വിലകെട്ടരായി കാണാതിരിക്കാനും സഹായിക്കും.—റോമർ 12:3 വായിക്കുക.

19. നമ്മൾ എളിമ വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്?

19 യഹോയാണ്‌ എല്ലാ മഹത്ത്വവും അർഹിക്കുന്ന ഏകവ്യക്തിയെന്ന് എളിമയുള്ള ഒരു വ്യക്തിക്ക് അറിയാം. കാരണം, യഹോവ സ്രഷ്ടാവും പ്രപഞ്ചത്തിന്‍റെ പരമാധികാരിയും ആണ്‌. (വെളി. 4:11) ദൈവത്തിന്‍റെ ക്രമീത്തിൽ നമ്മുടെ നിയമിസ്ഥാങ്ങളിൽ സംതൃപ്‌തരായിരിക്കാനും പരമാവധി പ്രവർത്തിക്കാനും എളിമ നമ്മളെ സഹായിക്കുന്നു. മാന്യയില്ലാതെ പ്രവർത്തിക്കുന്നതിൽനിന്ന് അതു നമ്മളെ തടയുന്നു. അത്‌ യഹോയുടെ ജനത്തിന്‍റെ ഇടയിലെ ഐക്യം വളർത്തുന്നു. മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്‌ഠരായി കാണാൻ ഈ ഗുണം നമ്മളെ പ്രചോദിപ്പിക്കുന്നു. എളിമയുണ്ടെങ്കിൽ നമ്മൾ ജാഗ്രയുള്ളരായിരിക്കും; ഗുരുമായ പിഴവുകൾ ഒഴിവാക്കാൻ അതുവഴി നമുക്കു കഴിയും. ഈ കാരണങ്ങളാൽ എളിമ ദൈവത്തിന്‌ ഇന്നും പ്രധാമാണ്‌. ഈ ഗുണം വളർത്തിയെടുക്കുന്നവരെ യഹോവ വിലമതിക്കുന്നു. എന്നാൽ സമ്മർദം നിറഞ്ഞ സാഹചര്യങ്ങളിലോ? അപ്പോഴും എളിമയുള്ളരായി നിലകൊള്ളാൻ എങ്ങനെ കഴിയുമെന്ന് അടുത്ത ലേഖനം കാണിച്ചുരും.