വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2017 ജനുവരി 

ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം മൂല്യമുള്ളതായി കാണുക

ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം മൂല്യമുള്ളതായി കാണുക

“യഹോയുടെ ആത്മാവുള്ളിടത്ത്‌ സ്വാതന്ത്ര്യമുണ്ട്.”—2 കൊരി. 3:17.

ഗീതം: 62, 65

1, 2. (എ) ഇച്ഛാസ്വാന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ആളുകൾക്ക് ഏതൊക്കെ വ്യത്യസ്‌തവീക്ഷങ്ങളാണുള്ളത്‌? (ബി) തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു, നമ്മൾ ഏതു ചോദ്യങ്ങൾ ചിന്തിക്കും?

വ്യക്തിമായ തീരുമാമെടുക്കേണ്ട ഒരു അവസരത്തിൽ ഒരു സ്‌ത്രീ കൂട്ടുകാരിയോടു പറഞ്ഞു: “ചിന്തിക്കാനൊന്നും എനിക്കു വയ്യ. എന്തു ചെയ്യണമെന്ന് എന്നോടു പറഞ്ഞാൽ മതി. അതാണ്‌ എളുപ്പം.” സ്രഷ്ടാവിൽനിന്നുള്ള ഇച്ഛാസ്വാന്ത്ര്യം എന്ന വിലയേറിയ സമ്മാനം ഉപയോഗിക്കുന്നതിനെക്കാൾ ആ സ്‌ത്രീക്കു താത്‌പര്യം എന്താണു ചെയ്യേണ്ടതെന്ന് ആരെങ്കിലും തന്നോടു പറയുന്നതായിരുന്നു. നിങ്ങളുടെ കാര്യമോ? സ്വന്തമായി തീരുമാങ്ങളെടുക്കുന്നതാണോ അതോ മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി തീരുമാങ്ങളെടുക്കുന്നതാണോ നിങ്ങൾക്ക് ഇഷ്ടം. ഇച്ഛാസ്വാന്ത്ര്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

2 നൂറ്റാണ്ടുളായി ഇതൊരു വിവാവിമാണ്‌. ഇച്ഛാസ്വാന്ത്ര്യം എന്ന ഒന്നില്ലെന്നും ദൈവം നേരത്തേതന്നെ തീരുമാനിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളാണു നമ്മൾ ചെയ്യുന്നതെന്നും ചിലർ അവകാപ്പെടുന്നു. പൂർണസ്വാന്ത്ര്യം ഉണ്ടെങ്കിലേ ഇച്ഛാസ്വാന്ത്ര്യംകൊണ്ട് പ്രയോമുള്ളെന്നു മറ്റു ചിലർ വാദിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ നമ്മൾ ദൈവമായ ബൈബിളിലേക്കു തിരിയണം. എന്തുകൊണ്ട്? യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌ ഇച്ഛാസ്വാന്ത്ര്യത്തോടെ, അതായത്‌ സ്വന്തമായി ബുദ്ധിപൂർവം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രാപ്‌തിയോടെയും സ്വാതന്ത്ര്യത്തോടെയും, ആണെന്നു ബൈബിൾ പറയുന്നു. (യോശുവ 24:15 വായിക്കുക.) തീരുമാമെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മൾ എങ്ങനെ ഉപയോഗിക്കണം? അതിനു പരിധിളുണ്ടോ? തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോയോടുള്ള നമ്മുടെ സ്‌നേത്തിന്‍റെ ആഴം വെളിപ്പെടുത്തുന്നത്‌ എങ്ങനെ? മറ്റുള്ളരുടെ തീരുമാങ്ങളെ മാനിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബൈബിളിലുണ്ട്.

 യഹോയിൽനിന്നും യേശുവിൽനിന്നും എന്തു പഠിക്കാം?

3. സ്വാതന്ത്ര്യം ഉപയോഗിക്കുന്ന കാര്യത്തിൽ യഹോവ എന്തു മാതൃയാണു വെച്ചിരിക്കുന്നത്‌?

3 സമ്പൂർണസ്വാന്ത്ര്യമുള്ളത്‌ യഹോയ്‌ക്കു മാത്രമാണ്‌. യഹോവ അത്‌ ഉപയോഗിക്കുന്ന വിധം നമുക്കൊരു മാതൃയാണ്‌. ഉദാഹത്തിന്‌, യഹോവ ഇസ്രായേൽ ജനതയെ തന്‍റെ പേര്‌ വഹിക്കുന്ന ജനതയായി, “തന്‍റെ പ്രത്യേസ്വത്തായി,” തിരഞ്ഞെടുത്തു. (ആവ. 7:6-8) അതു പെട്ടെന്നുള്ള ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് സ്‌നേഹിനായ അബ്രാഹാമിനു കൊടുത്ത വാക്ക് യഹോവ പാലിക്കുയായിരുന്നു. (ഉൽപ. 22:15-18) കൂടാതെ സ്‌നേത്തിനും നീതിക്കും ചേർച്ചയിലാണ്‌ യഹോവ എപ്പോഴും സ്വാതന്ത്ര്യം ഉപയോഗിക്കുന്നത്‌. സത്യാരാധന കൂടെക്കൂടെ ഉപേക്ഷിച്ചുപോയ ഇസ്രായേൽ ജനതയ്‌ക്കു ശിക്ഷണം കൊടുത്ത വിധത്തിൽനിന്ന് ഇതു മനസ്സിലാക്കാൻ കഴിയും. അവർ ആത്മാർഥമായി പശ്ചാത്തപിച്ചപ്പോൾ അവരോടു സ്‌നേവും കരുണയും കാണിക്കാൻ യഹോവ മനസ്സു കാണിച്ചു. “ഞാൻ അവരുടെ അവിശ്വസ്‌തത സുഖപ്പെടുത്തും. മനസ്സോടെ ഞാൻ അവരെ സ്‌നേഹിക്കും” എന്ന് യഹോവ അവരോടു പറഞ്ഞു. (ഹോശേ. 14:4) തന്‍റെ സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതിൽ യഹോവ നമുക്ക് എത്ര നല്ലൊരു മാതൃയാണ്‌!

4, 5. (എ) ദൈവത്തിന്‍റെ സമ്മാനമായ ഇച്ഛാസ്വാന്ത്ര്യം ആദ്യം ലഭിച്ചത്‌ ആർക്കാണ്‌, ആ വ്യക്തി അത്‌ ഉപയോഗിച്ചത്‌ എങ്ങനെയാണ്‌? (ബി) നമ്മൾ ഓരോരുത്തരും സ്വയം ഏതു ചോദ്യം ചോദിക്കണം?

4 യഹോവ സകലത്തിന്‍റെയും സൃഷ്ടി ആരംഭിച്ചപ്പോൾ ബുദ്ധിക്തിയുള്ള സൃഷ്ടികൾക്ക് ഇച്ഛാസ്വാന്ത്ര്യം നൽകി അനുഗ്രഹിക്കാൻ സ്‌നേപൂർവം തീരുമാനിച്ചു. ഈ സമ്മാനം ആദ്യമായി ലഭിച്ചത്‌ ‘അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂമായ’ ദൈവത്തിന്‍റെ ആദ്യജാനാണ്‌. (കൊലോ. 1:15) ഭൂമിയിലേക്കു വരുന്നതിനു മുമ്പുതന്നെ പിതാവിനോടു വിശ്വസ്‌തനായിരിക്കാനും മത്സരിയായ സാത്താനോടൊപ്പം ചേരാതിരിക്കാനും ഉള്ള തിരഞ്ഞെടുപ്പു യേശു നടത്തി. പിന്നീട്‌, ഭൂമിയിൽ വന്നപ്പോൾ ആ മുഖ്യത്രുവിന്‍റെ പ്രലോനങ്ങൾ തള്ളിക്കഞ്ഞുകൊണ്ട് യേശു ഇച്ഛാസ്വാന്ത്ര്യം ശരിയായി ഉപയോഗിച്ചു. (മത്താ. 4:10) മരിക്കുന്നതിന്‍റെ തലേരാത്രി നടത്തിയ ഉള്ളുരുകിയുള്ള പ്രാർഥയിൽ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയം യേശു ഒന്നുകൂടി ഉറപ്പിച്ചുറഞ്ഞു. യേശു പറഞ്ഞു: “പിതാവേ, അങ്ങയ്‌ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.” (ലൂക്കോ. 22:42) യേശുവിനെ അനുകരിച്ചുകൊണ്ട് നമ്മളും നമ്മുടെ ഇച്ഛാസ്വാന്ത്ര്യം യഹോവയെ മഹത്ത്വപ്പെടുത്താനും യഹോയുടെ ഇഷ്ടം ചെയ്യാനും ഉപയോഗിക്കണം. അതു സാധ്യമാണോ?

5 നമുക്കും യേശുവിന്‍റെ മാതൃക അനുകരിക്കാൻ കഴിയും. കാരണം നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും ആണ്‌. (ഉൽപ. 1:26) എങ്കിലും നമുക്കു പരിമിതിളുണ്ട്. യഹോയ്‌ക്കുള്ള സമ്പൂർണസ്വാന്ത്ര്യം നമുക്കില്ല. നമുക്കുള്ള സ്വാതന്ത്ര്യത്തിന്‌ അതിർവമ്പുളുണ്ടെന്നും യഹോവ വെച്ചിരിക്കുന്ന ഉചിതമായ പരിധികൾ അനുസരിക്കമെന്നും ദൈവചനം പറയുന്നു. ഉദാഹത്തിന്‌, ഭാര്യമാർ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കണം, അതുപോലെ മക്കൾ മാതാപിതാക്കൾക്കും. (എഫെ. 5:22; 6:1) ഈ പരിമിതികൾ നമ്മൾ ഇച്ഛാസ്വാന്ത്ര്യം ഉപയോഗിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കും? ആ ചോദ്യത്തിനുള്ള ഉത്തരം എന്നേക്കുമുള്ള നമ്മുടെ ഭാവിജീവിത്തെവരെ ബാധിക്കുന്നതാണ്‌.

ഇച്ഛാസ്വാതന്ത്ര്യം—ഉപയോഗവും ദുരുയോവും

6. നമ്മുടെ സ്വാതന്ത്ര്യത്തിനു പരിധിളുള്ളത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.

6 പരിധിളോടുകൂടിയ ഇച്ഛാസ്വാന്ത്ര്യം യഥാർഥത്തിലുള്ള സ്വാതന്ത്ര്യമാണോ? തീർച്ചയായും അതെ. ഉദാഹത്തിന്‌, ദൂരെയുള്ള ഒരു നഗരത്തിലേക്കു വാഹനം ഓടിച്ചുപോകാൻ നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിക്കാൻ നമ്മൾ തീരുമാനിച്ചേക്കാം. എന്നാൽ യാതൊരു ഗതാഗനിങ്ങളുമില്ലാത്ത, എത്ര വേഗതയിലും ഏതു വശത്തുകൂടെയും ഓടിക്കാൻ കഴിയുന്ന, ഒരു റോഡിലൂടെ വണ്ടി ഓടിക്കുന്നതു സുരക്ഷിമാണെന്നു നമുക്കു തോന്നുമോ? ഇല്ല. ശരിക്കുള്ള സ്വാതന്ത്ര്യത്തിന്‍റെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ പരിധികൾ കൂടിയേ തീരൂ. യഹോവ വെച്ചിരിക്കുന്ന പരിധികൾക്കുള്ളിൽനിന്നുകൊണ്ട് നമ്മുടെ ഇച്ഛാസ്വാന്ത്ര്യം ഉപയോഗിക്കുന്നതു ജ്ഞാനമാണെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന ചില ബൈബിൾദൃഷ്ടാന്തങ്ങൾ നമുക്കു നോക്കാം.

7. (എ) ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം മറ്റു ജീവിളിൽനിന്ന് ആദാമിനെ വ്യത്യസ്‌തനാക്കിയത്‌ എങ്ങനെ? (ബി) ആദാം ഇച്ഛാസ്വാന്ത്ര്യം നന്നായി ഉപയോഗിച്ച ഒരു വിധം വിവരിക്കുക.

7 സ്വർഗത്തിലെ ബുദ്ധിക്തിയുള്ള സൃഷ്ടികൾക്കു കൊടുത്ത ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ദൈവം ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ ആദാമിനും കൊടുത്തു. ഇത്‌ ആദാമിനെ മൃഗങ്ങളിൽനിന്ന് വ്യത്യസ്‌തനാക്കി, മൃഗങ്ങൾ സഹജജ്ഞാനുരിച്ചാല്ലോ  ജീവിക്കുന്നത്‌. ആദാം ഇച്ഛാസ്വാന്ത്ര്യം ശരിയായ വിധത്തിൽ ഉപയോഗിച്ചതിന്‍റെ ദൃഷ്ടാന്തം നോക്കുക. മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം മൃഗങ്ങളെ സൃഷ്ടിച്ചു. എങ്കിലും ആ മൃഗങ്ങൾക്കു പേരിടാനുള്ള സന്തോമായ നിയമനം യഹോവ ആദ്യമനുഷ്യനുവേണ്ടി മാറ്റിവെച്ചു. ദൈവം “അവയെ ഓരോന്നിനെയും മനുഷ്യൻ എന്തു വിളിക്കുമെന്ന് അറിയാൻ അവന്‍റെ അടുത്ത്‌ കൊണ്ടുവന്നു.” ആദാം ഓരോ മൃഗത്തെയും നിരീക്ഷിച്ച് അതിനു ചേരുന്ന പേരിട്ടപ്പോൾ യഹോവ വന്ന് ആദാമിന്‍റെ തിരഞ്ഞെടുപ്പുകളെ മാറ്റിറിച്ചില്ല. പകരം, “ഓരോ ജീവിയെയും മനുഷ്യൻ എന്തു വിളിച്ചോ അത്‌ അതിനു പേരായിത്തീർന്നു.”—ഉൽപ. 2:19.

8. ഇച്ഛാസ്വാന്ത്ര്യം ആദാം എങ്ങനെയാണു ദുരുയോഗം ചെയ്‌തത്‌, അതിന്‍റെ ഫലം എന്തായിരുന്നു?

8 പറുദീയിൽ കൃഷി ചെയ്യാനും അതിനെ പരിപാലിക്കാനും ഉള്ള നിയമനം ആദാമിനുണ്ടായിരുന്നു. അതുകൂടാതെ, “നിങ്ങൾ സന്താനമൃദ്ധിയുള്ളരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിരിച്ച് . . . മത്സ്യങ്ങളുടെ മേലും . . . പറവകളുടെ മേലും ഭൂമിയിൽ കാണുന്ന എല്ലാ ജീവിളുടെ മേലും ആധിപത്യം നടത്തുക” എന്നും ദൈവം ആദാമിനോടു കല്‌പിച്ചു. അങ്ങനെ ഇച്ഛാസ്വാന്ത്ര്യം ഉപയോഗിച്ച് ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ആദാമിനുണ്ടായിരുന്നു. എന്നാൽ അത്രത്തോളം സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും അതിൽ ആദാം തൃപ്‌തല്ലായിരുന്നു. (ഉൽപ. 1:28) അതുകൊണ്ട്, ദൈവം വിലക്കിയ പഴം കഴിച്ചുകൊണ്ട് ദൈവം വെച്ചിരുന്ന അതിർത്തികൾ ലംഘിക്കാൻ ആദാം തീരുമാമെടുത്തു. അങ്ങനെ ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ആദാം തെറ്റായി ഉപയോഗിച്ചു. ഫലമോ, ആദാമിന്‍റെ സന്തതികൾ ആയിരക്കക്കിനു വർഷങ്ങളായി കഷ്ടപ്പാടുളും വേദനയും അനുഭവിക്കുന്നു. (റോമ. 5:12) ആദാം എടുത്ത തീരുമാത്തിന്‍റെ പരിണലങ്ങൾ നമ്മൾ തിരിച്ചറിയണം. അത്‌, നമുക്കുള്ള സ്വാതന്ത്ര്യം യഹോവ വെച്ചിരിക്കുന്ന അതിരുകൾക്കുള്ളിൽനിന്നുകൊണ്ട് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ നമ്മളെ പ്രേരിപ്പിക്കും.

9. എന്തു തിരഞ്ഞെടുപ്പാണ്‌ യഹോവ ഇസ്രായേൽ ജനതയുടെ മുന്നിൽ വെച്ചത്‌, അവർ എങ്ങനെയാണു പ്രതിരിച്ചത്‌?

9 ആദാമിന്‍റെയും ഹവ്വയുടെയും സന്തതികൾ ഈ അനുസണംകെട്ട മാതാപിതാക്കളിൽനിന്ന് അപൂർണയും മരണവും അവകാമാക്കി. എങ്കിലും ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ഉപയോഗിക്കാനുള്ള അവകാശം അവർക്ക് അപ്പോഴുമുണ്ടായിരുന്നു. ദൈവം ഇസ്രായേൽ ജനതയോട്‌ ഇടപെട്ട വിധത്തിൽനിന്ന് ഇതു മനസ്സിലാക്കാനാകും. തന്‍റെ ദാസനായ മോശയിലൂടെ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ ആ ജനതയ്‌ക്കു കൊടുത്തു. അതനുരിച്ച് അവർക്കു ദൈവത്തിന്‍റെ പ്രത്യേക സ്വത്തായിരിക്കാനുള്ള പദവി സ്വീകരിക്കുയോ നിരസിക്കുയോ ചെയ്യാമായിരുന്നു. (പുറ. 19:3-6) എന്തായിരുന്നു അവരുടെ തീരുമാനം? ദൈവത്തിന്‍റെ നാമം വഹിക്കുന്ന ജനമായിരിക്കുന്നതിനുള്ള വ്യവസ്ഥളെല്ലാം പാലിക്കാൻ അവർ മനസ്സോടെ തീരുമാനിച്ചു. അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്‌.” (പുറ. 19:8) സങ്കടകമെന്നു പറയട്ടെ, കാലം കടന്നുപോപ്പോൾ ആ ജനത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദുരുയോഗം ചെയ്യുയും ദൈവത്തിനു കൊടുത്ത വാക്കു ലംഘിക്കുയും ചെയ്‌തു. നമുക്ക് ഈ മുന്നറിയിപ്പിൻദൃഷ്ടാന്തത്തിനു ശ്രദ്ധ കൊടുക്കാം. യഹോയോടു പറ്റിനിന്നുകൊണ്ടും യഹോയുടെ നീതിയുള്ള നിലവാരങ്ങൾ അനുസരിച്ചുകൊണ്ടും ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം നമുക്ക് എല്ലായ്‌പോഴും വിലയേറിതായി കാണാം.—1 കൊരി. 10:11.

10. ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന വിധത്തിൽ അപൂർണനുഷ്യർക്ക് ഇച്ഛാസ്വാന്ത്ര്യം ഉപയോഗിക്കാൻ കഴിയുമെന്ന് ഏതു ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

10 എബ്രായർ 11-‍ാ‍ം അധ്യാത്തിൽ, യഹോവ വെച്ച അതിർത്തികൾക്കുള്ളിൽ നിന്നുകൊണ്ട് ഇച്ഛാസ്വാന്ത്ര്യം ഉപയോഗിക്കാൻ തീരുമാനിച്ച 16 ദൈവദാരുടെ പേരുകൾ നമുക്കു കാണാം. അതിന്‍റെ ഫലമായി അവർക്കു വലിയ അനുഗ്രങ്ങളും ഉറപ്പുള്ള പ്രത്യായും ലഭിച്ചു. ഉദാഹത്തിന്‌, നോഹ ശക്തമായ വിശ്വാസം കാണിക്കുയും സ്വന്തകുടുംത്തിന്‍റെയും മനുഷ്യവർഗത്തിന്‍റെ ഭാവിമുളുടെയും രക്ഷയ്‌ക്കായി പെട്ടകം പണിയാനുള്ള ദൈവത്തിന്‍റെ നിർദേശം അനുസരിക്കാൻ തീരുമാനിക്കുയും ചെയ്‌തു. (എബ്രാ. 11:7) വാഗ്‌ദാനം ചെയ്‌ത ദേശത്തേക്കു ദൈവം നയിച്ചപ്പോൾ അബ്രാഹാമും സാറയും മനസ്സോടെ പോയി. ഈ ദൂരയാത്ര തുടങ്ങിശേവും അവർക്കു സമ്പദ്‌സമൃദ്ധമായ ഊർ നഗരത്തിലേക്കു ‘മടങ്ങിപ്പോകാൻ അവസരങ്ങളുണ്ടായിരുന്നു.’ എന്നിട്ടും അവർ വിശ്വാത്തിന്‍റെ കണ്ണുകൾ ദൈവത്തിന്‍റെ ‘വാഗ്‌ദാങ്ങളിൽ’ പതിപ്പിച്ചു. “അവർ കൂടുതൽ മെച്ചമായ ഒരു സ്ഥലം” നേടാൻ ശ്രമിക്കുയായിരുന്നു. (എബ്രാ. 11:8, 13, 15, 16) മോശ ഈജിപ്‌തിലെ നിക്ഷേപങ്ങൾ വേണ്ടെന്നു വെക്കുയും “പാപത്തിന്‍റെ താത്‌കാലിമായ സുഖത്തിനു പകരം ദൈവത്തോടൊപ്പം ദ്രോഹം സഹിക്കുന്നതു” തിരഞ്ഞെടുക്കുയും ചെയ്‌തു. (എബ്രാ. 11:24-26) ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനത്തെ മൂല്യമുള്ളതായി കണ്ടുകൊണ്ടും ദൈവേഷ്ടം ചെയ്യാനായി അത്‌ ഉപയോഗിച്ചുകൊണ്ടും  ആ പുരാകാലത്തെ ദൈവദാരുടെ വിശ്വാസം നമുക്ക് അനുകരിക്കാം.

11. (എ) ഇച്ഛാസ്വാന്ത്ര്യത്തിന്‍റെ വലിയൊരു അനുഗ്രഹം എന്താണ്‌? (ബി) ഇച്ഛാസ്വാന്ത്ര്യം ഉചിതമായി ഉപയോഗിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

11 നമുക്കുവേണ്ടി വേറെയാരെങ്കിലും തീരുമാമെടുക്കുന്നതാണ്‌ എളുപ്പമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഇച്ഛാസ്വാന്ത്ര്യംവഴി ലഭിക്കുന്ന വലിയൊരു അനുഗ്രഹം നമ്മൾ നഷ്ടപ്പെടുത്തുയായിരിക്കും. ആ അനുഗ്രഹം എന്താണെന്ന് ആവർത്തനം 30:19, 20-ൽ (വായിക്കുക.) കാണാം. ദൈവം ഇസ്രായേല്യർക്കു കൊടുത്ത തിരഞ്ഞെടുപ്പിനെപ്പറ്റി 19-‍ാ‍ം വാക്യത്തിൽ വിവരിക്കുന്നു. അവരുടെ ഹൃദയത്തിൽ യഥാർഥത്തിൽ എന്താണുള്ളതെന്നു കാണിക്കാനുള്ള വിലയേറിയ അവസരം യഹോവ അവർക്കു കൊടുത്തെന്ന് 20-‍ാ‍ം വാക്യം പറയുന്നു. യഹോവയെ ആരാധിക്കണോ വേണ്ടയോ എന്നു നമുക്കും തീരുമാനിക്കാൻ കഴിയും. നമ്മുടെ ഇച്ഛാസ്വാന്ത്ര്യം ഉപയോഗിച്ച്, ദൈവത്തെ സ്‌നേഹിക്കുന്നെന്നു കാണിക്കാനും ദൈവത്തിനു മഹത്ത്വവും ബഹുമാവും കൈവരുത്താനും ഉള്ള അതുല്യമായ അവസരം നമുക്കുണ്ട്.

ഇച്ഛാസ്വാന്ത്ര്യം ദുരുയോഗം ചെയ്യരുത്‌

12. ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ഉപയോഗിച്ച് നമ്മൾ ഒരിക്കലും എന്തു ചെയ്യരുത്‌?

12 ഒരു കൂട്ടുകാരനു വിലയേറിയ ഒരു സമ്മാനം നിങ്ങൾ കൊടുത്തെന്നു സങ്കൽപ്പിക്കുക. എന്നാൽ അത്‌ അദ്ദേഹം ചവറ്റുകൂയിലേക്ക് എറിഞ്ഞെന്നോ അതു വേറൊരാളെ ദ്രോഹിക്കാൻ ഉപയോഗിച്ചെന്നോ അറിഞ്ഞാൽ നിങ്ങൾക്ക് എത്ര നിരാശ തോന്നും! അനേകം ആളുകൾ തീരുമാമെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം ദുരുയോഗം ചെയ്‌തുകൊണ്ടിരിക്കുയാണ്‌, ചിലപ്പോൾ മറ്റുള്ളവർക്കു ദോഷം വരുത്തുന്ന വിധത്തിലാണ്‌ അത്‌ ഉപയോഗിക്കുന്നത്‌. ഇതു കാണുമ്പോൾ യഹോയ്‌ക്ക് എന്തു തോന്നുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. ബൈബിൾ മുൻകൂട്ടിപ്പഞ്ഞതുപോലെ ഈ “അവസാകാലത്ത്‌” ആളുകൾ ‘നന്ദിയില്ലാത്തരായിരിക്കും.’ (2 തിമൊ. 3:1, 2) യഹോവ തന്ന ഈ വിലയേറിയ സമ്മാനത്തെ നമുക്കു നിസ്സാമായി കാണാതിരിക്കാം, അതു ദുരുയോഗം ചെയ്യാതിരിക്കാം. അങ്ങനെയെങ്കിൽ, ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ദുരുയോഗം ചെയ്യുന്നത്‌ ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും?

13. നമ്മുടെ ക്രിസ്‌തീസ്വാന്ത്ര്യം ദുരുയോഗം ചെയ്യുന്നത്‌ ഒഴിവാക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

13 കൂട്ടുകാരുടെ കാര്യത്തിലും വേഷവിധാത്തിന്‍റെയും വിനോത്തിന്‍റെയും കാര്യത്തിലും ഓരോരുത്തർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, നമ്മൾ അത്‌ ഉപയോഗിച്ച് ജഡികമായ ആഗ്രഹങ്ങൾക്ക് അടിമളാകാനും ഈ ലോകത്തിന്‍റെ ലജ്ജാകമായ അഭിപ്രാങ്ങൾക്കും പ്രവണകൾക്കും പിന്നാലെ പോകാനും ആണോ തീരുമാനിക്കുന്നത്‌? എങ്കിൽ, നമ്മുടെ സ്വാതന്ത്ര്യം ‘തെറ്റു ചെയ്യുന്നതിനുള്ള ഒരു മറയായേക്കാം.’ (1 പത്രോസ്‌ 2:16 വായിക്കുക.) നമ്മുടെ സ്വാതന്ത്ര്യം ‘ജഡത്തിന്‍റെ മോഹങ്ങളുടെ പിന്നാലെ പോകാനുള്ള’ ഒരു അവസരമായി ഉപയോഗിക്കുന്നതിനു പകരം  ‘ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന’ തിരഞ്ഞെടുപ്പുകൾ നടത്താൻ ഉപയോഗിക്കാം.—ഗലാ. 5:13; 1 കൊരി. 10:31.

14. യഹോയിൽ ആശ്രയിക്കുന്നതും ഇച്ഛാസ്വാന്ത്ര്യം ഉപയോഗിക്കുന്നതും തമ്മിൽ എന്താണു ബന്ധം?

14 ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം ശരിയായി ഉപയോഗിക്കാനുള്ള മറ്റൊരു വഴി ഏതാണ്‌? യഹോയിൽ ആശ്രയിക്കുയും യഹോവ നമ്മുടെ സംരക്ഷത്തിനായി വെച്ചിരിക്കുന്ന പരിധികൾ അനുസരിക്കുയും ചെയ്യുന്നതാണ്‌ ആ വഴി. യഹോയാണു ‘നമ്മുടെ പ്രയോത്തിനായി നമ്മളെ പഠിപ്പിക്കുയും പോകേണ്ട വഴിയിലൂടെ നമ്മളെ നടത്തുയും ചെയ്യുന്നത്‌.’ (യശ. 48:17) ‘മനുഷ്യന്‍റെ വഴികൾ അവന്‍റെ നിയന്ത്രത്തിലല്ല. സ്വന്തം കാലടിളുടെ നിയന്ത്രണംപോലും അവനുള്ളല്ലല്ലോ’ എന്ന വാക്കുളുടെ സത്യത നമ്മൾ താഴ്‌മയോടെ അംഗീരിക്കണം. (യിരെ. 10:23) ആദാമും ധിക്കാരിളായ ഇസ്രായേല്യരും സ്വന്തം വിവേത്തിൽ ആശ്രയിക്കാനാണു തീരുമാനിച്ചത്‌. അങ്ങനെയൊരു കെണിയിൽ നമുക്കു വീഴാതിരിക്കാം. പകരം, നമുക്കു ‘പൂർണഹൃത്തോടെ യഹോയിൽ ആശ്രയിക്കാം.’—സുഭാ. 3:5.

മറ്റുള്ളരുടെ ഇച്ഛാസ്വാന്ത്ര്യത്തെ മാനിക്കു

15. ഗലാത്യർ 6:5-ലെ ബൈബിൾതത്ത്വത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

15 സ്വന്തമായി തീരുമാമെടുക്കാനുള്ള മറ്റുള്ളരുടെ അവകാത്തെയും നമ്മൾ ആദരിക്കണം. എന്തുകൊണ്ട്? കാരണം, ഓരോരുത്തർക്കും ഇച്ഛാസ്വാന്ത്ര്യമെന്ന പ്രാപ്‌തിയുള്ളതുകൊണ്ട് ഒരു ക്രിസ്‌ത്യാനിയെടുക്കുന്ന തീരുമാമായിരിക്കില്ല മറ്റൊരു ക്രിസ്‌ത്യാനിയെടുക്കുന്നത്‌. നമ്മുടെ പെരുമാറ്റത്തിന്‍റെയും ആരാധയുടെയും കാര്യത്തിൽപ്പോലും ഇതു സത്യമാണ്‌. ഗലാത്യർ 6:5-ലെ (വായിക്കുക.) തത്ത്വം ഓർക്കുക. സ്വന്തം കാര്യങ്ങളിൽ തീരുമാമെടുക്കാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്‌ത്യാനിയുടേതുമാണ്‌. ഇതു തിരിച്ചറിയുമ്പോൾ മറ്റുള്ളരുടെ ഇച്ഛാസ്വാന്ത്ര്യം എന്ന അവകാശത്തെ നമ്മൾ മാനിക്കും.

നമുക്കു തീരുമാമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളരും അങ്ങനെതന്നെ ചെയ്യണമെന്നു നിർബന്ധം പിടിക്കരുത്‌ (15-‍ാ‍ം ഖണ്ഡിക കാണുക)

16, 17. (എ) തിരഞ്ഞെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യം കൊരിന്തിൽ ഒരു പ്രശ്‌നമായത്‌ എങ്ങനെ? (ബി) പൗലോസ്‌ എങ്ങനെയാണു പ്രശ്‌നം പരിഹരിച്ചത്‌, ഇതു മറ്റുള്ളരുടെ അവകാങ്ങളെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?

16 മനസ്സാക്ഷിമായ കാര്യങ്ങളിൽ സ്വന്തമായി തീരുമാമെടുക്കാനുള്ള സഹോന്മാരുടെ സ്വാതന്ത്ര്യം നമ്മൾ ആദരിക്കേണ്ടത്‌ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുന്ന ഒരു തിരുവെഴുത്തുദൃഷ്ടാന്തം നോക്കാം. വിഗ്രങ്ങൾക്ക് അർപ്പിച്ചതാണോ എന്നു സംശയമുള്ള മാംസം ചന്തയിൽനിന്ന് വാങ്ങി കഴിക്കാമോ എന്നതു സംബന്ധിച്ച് കൊരിന്തിലെ സഹോങ്ങൾക്കിയിൽ അഭിപ്രാവ്യത്യാമുണ്ടായി. ‘വിഗ്രഹം ഒന്നുമല്ലാത്തതിനാൽ ഈ മാംസം മനസ്സാക്ഷിക്കുത്ത്‌ കൂടാതെ ഭക്ഷിക്കാം’ എന്ന് ഒരു കൂട്ടർ വാദിച്ചു. എന്നാൽ മുമ്പ് ആ വിഗ്രങ്ങളെ ആരാധിച്ചിരുന്നവർക്ക് അങ്ങനെയുള്ള മാംസം ഭക്ഷിക്കുന്നതു വിഗ്രഹാരായുടെ ഒരു ഭാഗമായി തോന്നി. (1 കൊരി. 8:4, 7) സഭയിൽ ചേരിതിരിവ്‌ ഉണ്ടാക്കുമായിരുന്ന ഗുരുമായ ഒരു പ്രശ്‌നമായിരുന്നു അത്‌. ഈ വിഷയത്തിൽ ദൈവത്തിന്‍റെ കാഴ്‌ചപ്പാട്‌ എന്താണെന്നു മനസ്സിലാക്കാൻ കൊരിന്തിലെ ക്രിസ്‌ത്യാനികളെ പൗലോസ്‌ എങ്ങനെയാണു സഹായിച്ചത്‌?

17 ആദ്യമായി, ഭക്ഷണം അവരെ ദൈവത്തോടു അടുപ്പിക്കുയില്ലെന്നു പൗലോസ്‌ രണ്ടു കൂട്ടരെയും ഓർമിപ്പിച്ചു. (1 കൊരി. 8:8) പിന്നീട്‌, ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ദുർബരായവർ ഇടറിവീഴാൻ ഒരുവിത്തിലും കാരണമാരുത്‌’ എന്ന് അദ്ദേഹം അവർക്കു മുന്നറിയിപ്പു കൊടുത്തു. (1 കൊരി. 8:9) അതിനുശേഷം, അത്തരം മാംസം ഭക്ഷിക്കാമെന്നു തീരുമാനിക്കുന്നവരെ വിധിക്കരുതെന്നു ദുർബമായ മനസ്സാക്ഷിയുള്ളരോടു പൗലോസ്‌ നിർദേശിച്ചു. (1 കൊരി. 10:25, 29, 30) ആരാധയോടു ബന്ധപ്പെട്ട സുപ്രധാമായ ഈ വിഷയത്തിൽ ഓരോ ക്രിസ്‌ത്യാനിയും മനസ്സാക്ഷിപൂർവം തീരുമാമെടുക്കമായിരുന്നു. അങ്ങനെയെങ്കിൽ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽ വ്യക്തിമായ തീരുമാങ്ങളെടുക്കാനുള്ള സഹോങ്ങളുടെ അവകാശത്തെ നമ്മളും ആദരിക്കേണ്ടതല്ലേ?—1 കൊരി. 10:32, 33.

18. ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനത്തെ വിലയേറിതായി കാണുന്നുവെന്നു നിങ്ങൾ എങ്ങനെ കാണിക്കും?

18 യഹോവ നമുക്ക് ഇച്ഛാശക്തി എന്ന സമ്മാനം തന്നിരിക്കുന്നു, അതു നമുക്ക് യഥാർഥസ്വാന്ത്ര്യം നൽകുന്നു. (2 കൊരി. 3:17) ഈ സമ്മാനത്തെ നമ്മൾ വിലയേറിതായി കാണുന്നു. കാരണം അത്‌ ഉപയോഗിച്ചുകൊണ്ട് യഹോവയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നു കാണിക്കുന്ന തീരുമാങ്ങളെടുക്കാൻ നമുക്കു കഴിയും. ദൈവത്തെ ആദരിക്കുന്ന വിധത്തിൽ ഇച്ഛാസ്വാന്ത്ര്യം ഉപയോഗിച്ചുകൊണ്ടും മറ്റുള്ളവർ അത്‌ ഉപയോഗിക്കുന്ന വിധത്തെ ബഹുമാനിച്ചുകൊണ്ടും ഈ വിലയേറിയ സമ്മാനത്തോടുള്ള വിലമതിപ്പു കാണിക്കുന്നതിൽ നമുക്കു തുടരാം.