വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 സെപ്റ്റംബര്‍ 

യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക

യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക

ജ്ഞാനപൂർവമായ ഒരു തീരുമാനം—പോളണ്ട്

“സ്‌നാമേറ്റപ്പോൾ എനിക്ക് 15 വയസ്സായിരുന്നു. ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ സഹായ മുൻനിസേവനം ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം സാധാരണ മുൻനിസേത്തിന്‌ അപേക്ഷിച്ചു. സാക്ഷില്ലാത്ത എന്‍റെ മുത്തശ്ശിയോടൊപ്പമാണു ഞാൻ താമസിച്ചിരുന്നത്‌. എന്‍റെ ജന്മനാട്ടിൽനിന്നും മുത്തശ്ശിയുടെ അടുത്തുനിന്നും മാറി മറ്റൊരു സ്ഥലത്ത്‌ പോയി പ്രവർത്തിക്കാനായിരുന്നു എനിക്ക് ഇഷ്ടം. അതുകൊണ്ട് അടിസ്ഥാവിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ആവശ്യം അധികമുള്ള സ്ഥലത്ത്‌ സേവിക്കാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ എന്നെ നിയമിച്ചത്‌ എന്‍റെ സ്വന്തം നാട്ടിൽത്തന്നെയായിരുന്നു. സർക്കിട്ട് മേൽവിചാരകൻ അക്കാര്യം പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത സങ്കടം തോന്നി. എന്നാൽ ആ സങ്കടം ഞാൻ അദ്ദേഹത്തെ അറിയിച്ചില്ല. എനിക്കു കിട്ടിയ നിയമത്തെക്കുറിച്ച് ചിന്തിച്ച് വിഷമത്തോടെ ഞാൻ അവിടെനിന്ന് നടന്നുപോയി. എന്‍റെ കൂടെ ശുശ്രൂഷയ്‌ക്കു വരുന്ന സഹോരിയോടു ഞാൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ യോനയെപ്പോലെ പെരുമാറുയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. എന്നാൽ യോന അവസാനം നിനവെയിലേക്കു പോകുതന്നെ ചെയ്‌തു. അതുകൊണ്ട് ഞാനും എനിക്കു കിട്ടിയ പ്രദേത്തുതന്നെ പ്രവർത്തിക്കും.’

“നാലു വർഷമായി ഞാൻ എന്‍റെ നാട്ടിൽത്തന്നെ മുൻനിസേവനം ചെയ്യുയാണ്‌. കിട്ടിയ നിർദേശം അനുസരിച്ചത്‌ എത്ര ജ്ഞാനപൂർവമായിരുന്നെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. കുഴപ്പം എന്‍റെ ചിന്താതിക്കായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ സന്തുഷ്ടയാണ്‌. ഒരു മാസം 24 ബൈബിൾപങ്ങൾവരെ നടത്താൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. മുമ്പ് എതിർത്തിരുന്ന എന്‍റെ മുത്തശ്ശിപോലും ബൈബിൾ പഠിക്കാൻ തുടങ്ങി. അതിന്‌ എനിക്ക് യഹോയോട്‌ ഒരുപാടു നന്ദിയുണ്ട്.”

സന്തോമായ അനന്തരഫലം—ഫിജി

ഒരിക്കൽ ഫിജിയിലുള്ള ഒരു ബൈബിൾവിദ്യാർഥിക്ക് ഒരു തീരുമാനം എടുക്കേണ്ടിവന്നു: സാക്ഷിളുടെ കൺവെൻഷനു പോകണോ അതോ ഭർത്താവിനോടൊപ്പം ഒരു ബന്ധുവിന്‍റെ പിറന്നാളാഘോത്തിനു പോകണോ. കൺവെൻഷനു പോകാനുള്ള അനുവാദം ഭർത്താവ്‌ കൊടുത്തു. കൺവെൻഷനു ശേഷം പിറന്നാളാഘോത്തിന്‌ എത്തിക്കൊള്ളാമെന്ന് ആ ബൈബിൾവിദ്യാർഥി ഭർത്താവിനോടു പറഞ്ഞു. എന്നാൽ കൺവെൻഷനു പോയി തിരിച്ചുന്നപ്പോൾ, ആത്മീയമായി അപകടമായ ഒരു സാഹചര്യത്തിലേക്കു പോകാതിരിക്കുന്നതാണു നല്ലതെന്നു വിദ്യാർഥിക്കു തോന്നി. അതുകൊണ്ട് ആ പരിപാടിക്കു പോയില്ല.

അതിനിടെയിൽ പിറന്നാളാഘോത്തിനു വന്ന ബന്ധുക്കളോട്‌, ഭാര്യ സാക്ഷിളുടെ മീറ്റിങ്ങ് കഴിഞ്ഞിട്ട് വരുമെന്നു ഭർത്താവ്‌ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അവൾ വരില്ല. കാരണം യഹോയുടെ സാക്ഷികൾ പിറന്നാൾ ആഘോഷിക്കാറില്ല.” *

ഭാര്യ സ്വന്തം വിശ്വാത്തിനും മനസ്സാക്ഷിക്കും ചേർച്ചയിൽ ഒരു നിലപാടെടുത്തതിൽ ഭർത്താവിന്‌ അഭിമാനം തോന്നി. ഭാര്യയുടെ വിശ്വസ്‌തയോടെയുള്ള പ്രവൃത്തി അദ്ദേഹത്തിനും മറ്റുള്ളവർക്കും പിന്നീട്‌ ഒരു സാക്ഷ്യം കൊടുക്കാൻ അവസരം നൽകി. എന്തായിരുന്നു ഫലം? ബൈബിൾ പഠിക്കാമെന്നു ഭർത്താവ്‌ സമ്മതിച്ചു, ഭാര്യയോടൊപ്പം മീറ്റിങ്ങുകൾക്കു വരാനും തുടങ്ങി.

^ ഖ. 7 2001 ഡിസംബർ 15 ലക്കം വീക്ഷാഗോപുത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.