വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

മാതാപിതാക്കളേ, വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കുക

മാതാപിതാക്കളേ, വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കുക

“യുവാക്കളും യുവതിളും . . . യഹോയുടെ നാമത്തെ സ്‌തുതിക്കട്ടെ.” —സങ്കീ. 148:12, 13.

ഗീതം: 88, 115

1, 2. (എ) മാതാപിതാക്കൾ ഇന്ന് എന്തു വെല്ലുവിളി നേരിടുന്നു, അതിൽ അവർക്ക് എങ്ങനെ വിജയിക്കാൻ കഴിയും? (ബി) ഏതു നാലു കാര്യങ്ങളെക്കുറിച്ചാണു നമ്മൾ ഇപ്പോൾ ചിന്തിക്കാൻപോകുന്നത്‌?

“നമ്മൾ യഹോയിൽ വിശ്വസിക്കുന്നതുകൊണ്ട് നമ്മുടെ മക്കളും യഹോയിൽ വിശ്വസിച്ചുകൊള്ളും എന്നു ചിന്തിക്കാനാകില്ല.” ഫ്രാൻസിലെ ഒരു ദമ്പതിളുടെ വാക്കുളാണ്‌ ഇത്‌. അവർ ഇങ്ങനെയും പറഞ്ഞു: “വിശ്വാസം പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല. മക്കൾ അതു പതിയെപ്പതിയെ നേടിയെടുക്കേണ്ടതാണ്‌.” ഓസ്‌ട്രേലിയിലെ ഒരു സഹോദരൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിൽ വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുന്നതാണു നിങ്ങൾ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി. ശരിക്കും ശ്രമിച്ചാലേ അതു സാധിക്കുയുള്ളൂ. മക്കളുടെ ഏതെങ്കിലും ചോദ്യത്തിനു തൃപ്‌തിമായ ഉത്തരം കൊടുത്തെന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ, അതേ ചോദ്യവുമായി കുട്ടി പിന്നെയും വരാൻ ഇടയുണ്ട്. ഇന്നു നിങ്ങളുടെ കുട്ടിയെ തൃപ്‌തിപ്പെടുത്തുന്ന ഉത്തരങ്ങൾ മതിയാകില്ല നാളെ. വളരുന്നതിനുരിച്ച് അവൻ അതേ വിഷയവുമായി വീണ്ടുംവീണ്ടും നിങ്ങളുടെ അടുത്ത്‌ വന്നേക്കാം.”

2 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, മക്കളെ യഥാർഥവിശ്വാമുള്ള വ്യക്തിളായിത്തീരാൻ പഠിപ്പിക്കാനും രൂപപ്പെടുത്താനും ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. എന്നാൽ ആ ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രാപ്‌തിയില്ലെന്നു നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടോ? വാസ്‌തത്തിൽ നമ്മുടെ സ്വന്തം കഴിവുകൊണ്ട് നമുക്ക് ഇതു ചെയ്യാനാകില്ല. (യിരെ. 10:23) എന്നാൽ മാർഗനിർദേത്തിനായി യഹോയിലേക്കു തിരിയുന്നെങ്കിൽ നമുക്കു വിജയിക്കാനാകും. നിങ്ങളുടെ കുട്ടിളിൽ വിശ്വാസം വളർത്താൻ സഹായിക്കാൻ  കഴിയുന്ന നാലു കാര്യങ്ങൾ നമുക്കു ചിന്തിക്കാം: (1) കുട്ടികളെ നന്നായി മനസ്സിലാക്കുക. (2) നിങ്ങളുടെ ഹൃദയത്തിൽനിന്ന് പഠിപ്പിക്കുക. (3) നല്ല ഉദാഹണങ്ങൾ ഉപയോഗിക്കുക. (4) ക്ഷമയുള്ളരും പരിശുദ്ധാത്മാവിനായി പ്രാർഥിക്കുന്നരും ആയിരിക്കുക.

നിങ്ങളുടെ കുട്ടികളെ നന്നായി മനസ്സിലാക്കു

3. പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്കു യേശുവിന്‍റെ മാതൃക അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

3 തന്‍റെ ശിഷ്യന്മാരോട്‌ അവർ എന്താണു വിശ്വസിക്കുന്നതെന്നു ചോദിച്ചറിയാൻ യേശു മടിച്ചില്ല. (മത്താ. 16:13-15) ആ മാതൃക നമുക്കും അനുകരിക്കാം. കുട്ടിളോടു സംസാരിച്ചിരിക്കുമ്പോഴോ അവരോടൊത്ത്‌ എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുമ്പോഴോ അവരുടെ മനസ്സിലുള്ളതു തുറന്നുയാൻ ആവശ്യപ്പെടാം. പല കാര്യങ്ങളെപ്പറ്റിയും അവർക്കു സംശയങ്ങൾ കണ്ടേക്കാം. അല്ലെങ്കിൽ ചില കാര്യങ്ങൾ സത്യമാണെന്ന് അവർക്ക് ഉറപ്പില്ലായിരിക്കാം. അതെക്കുറിച്ചൊക്കെ സംസാരിക്കാൻ അവരെ അനുവദിക്കുക. ഓസ്‌ട്രേലിയിലുള്ള 15-കാരനായ ഒരു സഹോദരൻ ഇങ്ങനെ എഴുതി: “പപ്പ മിക്കപ്പോഴും എന്നോടു എന്‍റെ വിശ്വാത്തെക്കുറിച്ച് സംസാരിക്കാറുണ്ട്, കാര്യങ്ങളെക്കുറിച്ച് യുക്തിപൂർവം ചിന്തിക്കാൻ എന്നെ സഹായിക്കുയും ചെയ്യും. ‘ഇതെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു,’ ‘ബൈബിൾ പറയുന്നതു ശരിയാണെന്നു നിനക്കു തോന്നുന്നുണ്ടോ,’ ‘നീ അതു വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌’ ഇങ്ങനെയൊക്കെ പപ്പ ചോദിക്കും. പപ്പയും മമ്മിയും പറയുന്നത്‌ ആവർത്തിക്കാനല്ല എന്‍റെ സ്വന്തം വാക്കുളിൽ ഞാൻ മറുപടി പറയാനാണു പപ്പ ആഗ്രഹിച്ചത്‌. ഞാൻ മുതിർന്നുരവെ, ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച് കുറെക്കൂടി വിശദീരിക്കാൻ പപ്പ എന്നോടു പറയുമായിരുന്നു.”

4. നിങ്ങളുടെ കുട്ടിയുടെ ചോദ്യങ്ങൾ ഗൗരവമായെടുക്കേണ്ടത്‌ എന്തുകൊണ്ട്? ഒരു ഉദാഹരണം നൽകുക.

4 ബൈബിൾ പഠിപ്പിക്കുന്ന ഏതെങ്കിലും കാര്യം കുട്ടി ഉടനടി വിശ്വസിക്കുന്നില്ലെന്നു കണ്ടാൽ ക്ഷമ കാണിക്കുക. ആ വിഷയത്തെക്കുറിച്ച് കാര്യകാഹിതം ചിന്തിക്കാൻ അവനെ സഹായിക്കുക. ഒരു പിതാവ്‌ പറയുന്നു: “കുട്ടിയുടെ ചോദ്യങ്ങൾ ഗൗരവമായെടുക്കുക, അതിനെ തീരെ നിസ്സാമായി തള്ളിക്കരുത്‌. കുട്ടിയുടെ ചോദ്യത്തിന്‌ ഉത്തരം കൊടുക്കാൻ അത്ര എളുപ്പല്ലെന്നു കണ്ടതുകൊണ്ട് അത്‌ അവഗണിക്കരുത്‌.” വാസ്‌തത്തിൽ, നിങ്ങളുടെ മകനോ മകളോ ആത്മാർഥയോടെ ചോദിക്കുന്ന ചോദ്യങ്ങൾ, അവർ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ട് എന്നതിന്‍റെ സൂചനയായി കാണുക. വെറും 12 വയസ്സുള്ളപ്പോഴാണു യേശു ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതെന്ന് ഓർക്കുക. (ലൂക്കോസ്‌ 2:46 വായിക്കുക.) ഡെന്മാർക്കിലുള്ള ഒരു 15-കാരൻ പറയുന്നു: “നമ്മുടേതു സത്യമമാണോ എന്നു ഞാൻ സംശയം പ്രകടിപ്പിച്ചപ്പോൾ പപ്പയ്‌ക്കും മമ്മിക്കും എന്നെക്കുറിച്ച് ഉത്‌കണ്‌ഠ തോന്നിയിട്ടും എന്നോടു യാതൊരു ദേഷ്യവും കാണിച്ചില്ല. പകരം, ബൈബിൾ ഉപയോഗിച്ച് അവർ എന്‍റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുയാണു ചെയ്‌തത്‌.”

5. കുട്ടികൾക്ക് യഹോയിൽ വിശ്വാമുണ്ടെന്നു മാതാപിതാക്കൾക്കു തോന്നിയാലും അവർ എന്തു ചെയ്യേണ്ടതുണ്ട്?

5 നിങ്ങളുടെ കുട്ടിയെ നന്നായി അടുത്തറിയുക. അവരുടെ ചിന്തകൾ, അവരുടെ വികാരങ്ങൾ, അവരുടെ ഉത്‌കണ്‌ഠകൾ എല്ലാം മനസ്സിലാക്കുക. മീറ്റിങ്ങുളിലും വയൽസേത്തിനും നിങ്ങളോടൊപ്പം വരുന്നതുകൊണ്ടുമാത്രം മക്കൾക്കു യഹോയിൽ വിശ്വാമുണ്ടെന്നു നിഗമനം ചെയ്യരുത്‌. ഒരുമിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ സംഭാത്തിൽ ആത്മീയകാര്യങ്ങളും ഉൾപ്പെടുത്തുക. കുട്ടിളോടൊത്തും കുട്ടികൾക്കുവേണ്ടിയും പ്രാർഥിക്കുക. അവർ നേരിടുന്ന ഏതു പരിശോളെക്കുറിച്ചും അറിവുള്ളരായിരിക്കുക. അവ നേരിടാൻ അവരെ സഹായിക്കുക.

നിങ്ങളുടെ ഹൃദയത്തിൽനിന്ന് പഠിപ്പിക്കു

6. മാതാപിതാക്കൾ ബൈബിൾസത്യം സ്വന്തം ഹൃദയത്തിൽ പതിപ്പിക്കുമ്പോൾ, നല്ല അധ്യാരാകാൻ ഇത്‌ എങ്ങനെ സഹായിക്കും?

6 ആളുകളുടെ ഹൃദയത്തിൽ എത്തുന്ന വിധത്തിൽ പഠിപ്പിക്കാൻ യേശുവിനു സാധിച്ചു. യഹോയോടും ദൈവത്തോടും ആളുകളോടും സ്‌നേമുണ്ടായിരുന്നതുകൊണ്ടാണു യേശുവിന്‌ അതിനു കഴിഞ്ഞത്‌. (ലൂക്കോ. 24:32; യോഹ. 7:46) അത്തരം സ്‌നേമുണ്ടെങ്കിൽ മക്കളുടെ ഹൃദയത്തെ തൊടുന്ന വിധത്തിൽ പഠിപ്പിക്കാൻ മാതാപിതാക്കൾക്കു സാധിക്കും. (ആവർത്തനം 6:5-8; ലൂക്കോസ്‌ 6:45 വായിക്കുക.) അതുകൊണ്ട് മാതാപിതാക്കളേ, ബൈബിളും പഠനസഹായിളും നന്നായി പഠിക്കുക. പ്രത്യേകിച്ച് സൃഷ്ടിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രസിദ്ധീങ്ങളിൽ വരുന്ന ലേഖനങ്ങളിലും താത്‌പര്യമെടുക്കുക. (മത്താ. 6:26, 28) ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ അറിവും യഹോയോടുള്ള വിലമതിപ്പും വർധിക്കുയും യുവപ്രാക്കാരായ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രാപ്‌തരായിത്തീരുയും ചെയ്യും.—ലൂക്കോ. 6:40.

7, 8. മാതാപിതാക്കളുടെ ഹൃദയത്തിൽ ബൈബിൾസത്യം നിറയുമ്പോൾ അതിന്‍റെ ഫലം എന്തായിരിക്കും? ഒരു ഉദാഹരണം പറയുക.

7 നിങ്ങളുടെ ഹൃദയം ബൈബിൾസത്യംകൊണ്ട്  നിറയ്‌ക്കുന്നെങ്കിൽ കുടുംത്തിലുള്ളരുമായി അതു ചർച്ച ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹം തോന്നും. മീറ്റിങ്ങുകൾക്കുവേണ്ടി തയ്യാറാകുമ്പോഴോ കുടുംബാരായുടെ സമയത്തോ മാത്രമായി അത്തരം ചർച്ചകൾ ഒതുക്കിനിറുത്തരുത്‌. അതു മറ്റു സംഭാങ്ങൾപോലെ സ്വാഭാവിമായി മനസ്സിൽനിന്ന് വരുന്നതായിരിക്കണം. രുചിമായ ആഹാരമോ പ്രകൃതിയിലെ മനോഹാരിയോ ആസ്വദിക്കുമ്പോൾ ഐക്യനാടുളിലെ ഒരു ദമ്പതികൾ യഹോയെക്കുറിച്ച് സംസാരിക്കാറുണ്ട്. “നമുക്കു തന്നിരിക്കുന്നതെല്ലാം യഹോയുടെ സ്‌നേത്തിന്‍റെയും ദീർഘവീക്ഷത്തിന്‍റെയും തെളിവാണെന്നു ഞങ്ങൾ മക്കളെ ഓർമിപ്പിക്കാറുണ്ട്” എന്ന് ആ മാതാപിതാക്കൾ പറയുന്നു. സൗത്ത്‌ ആഫ്രിക്കയിലെ ഒരു ദമ്പതികൾ അവരുടെ രണ്ടു പെൺകുട്ടിളോടൊപ്പം പൂന്തോട്ടത്തിൽ പണി ചെയ്യുമ്പോൾ, വിത്തുകൾ മുളച്ച് ഒരു ചെടിയായി വളരുന്നതിന്‍റെ അത്ഭുതത്തെക്കുറിച്ച് അവരോടു സംസാരിക്കാറുണ്ട്. അവർ ഇങ്ങനെ പറയുന്നു: “ജീവനെക്കുറിച്ചും അതിന്‍റെ വിസ്‌മമായ സങ്കീർണയെക്കുറിച്ചും മക്കളിൽ ആദരവ്‌ വളർത്തിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.”

8 ഓസ്‌ട്രേലിയിലെ ഒരു പിതാവ്‌ മകനു പത്തു വയസ്സുള്ളപ്പോൾ അവനെയും കൂട്ടി ഒരു മ്യൂസിയം കാണാൻ പോയി. ദൈവത്തിലും സൃഷ്ടിയിലും ഉള്ള മകന്‍റെ വിശ്വാസം ശക്തമാക്കാൻ അദ്ദേഹം ആ സന്ദർശനം ഉപയോഗിച്ചു. പിതാവ്‌ പറയുന്നു: “മ്യൂസിത്തിൽ ഞങ്ങൾ അമണോയ്‌ഡുകൾ എന്നും ട്രീലോബീറ്റുകൾ എന്നും വിളിക്കപ്പെട്ടിരുന്ന പ്രാചീകാലത്തെ കടൽജീവികളെ പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടു. വംശനാശം സംഭവിച്ച അവ ഇന്നു കാണുന്ന ജീവിളെപ്പോലെ കാണാൻ ഭംഗിയുള്ളതും സങ്കീർണവും ആയിരുന്നു. മാത്രമല്ല, അവയ്‌ക്കെല്ലാം പൂർണരൂത്തിലുള്ള അവയവങ്ങളുമുണ്ടായിരുന്നു. ലളിതമായ ജീവരൂങ്ങളിൽനിന്ന് സങ്കീർണമായ ജീവരൂങ്ങളിലേക്കു പരിണമിക്കുയായിരുന്നെങ്കിൽ ഈ പുരാജീവികൾ അപ്പോൾത്തന്നെ എങ്ങനെയാണ്‌ ഇത്രയും സങ്കീർണമായിരുന്നത്‌? ഇക്കാര്യം എന്നെ ആഴത്തിൽ സ്‌പർശിച്ചു, ഞാൻ എന്‍റെ മകന്‌ അതു പറഞ്ഞുകൊടുക്കുയും ചെയ്‌തു.”

നല്ല ഉദാഹണങ്ങൾ ഉപയോഗിക്കു

9. ഉദാഹണങ്ങൾ ഫലപ്രമായിരിക്കുന്നത്‌ എന്തുകൊണ്ട്, ഒരു അമ്മ അതു തെളിയിച്ചത്‌ എങ്ങനെ?

9 ആളുകളെ ചിന്തിപ്പിക്കുന്നതും അവരുടെ ഹൃദയത്തിലെത്തുന്നതും ഓർത്തിരിക്കാൻ അവരെ സഹായിക്കുന്നതും ആയ ഉദാഹണങ്ങൾ യേശു കൂടെക്കൂടെ ഉപയോഗിച്ചു. (മത്താ. 13:34, 35) കുട്ടികൾ നല്ല ഭാവനാശേഷിയുള്ളരാണ്‌. അതുകൊണ്ട് മാതാപിതാക്കളേ, പഠിപ്പിക്കുമ്പോൾ ഉദാഹണങ്ങൾ ധാരാമായി ഉപയോഗിക്കുക. ജപ്പാനിലെ രണ്ടു കുട്ടിളുള്ള ഒരു അമ്മ അങ്ങനെ ചെയ്‌തു. അന്തരീക്ഷത്തെക്കുറിച്ചും അത്‌ യഹോവ എത്ര ശ്രദ്ധയോടെയാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നും, എട്ടു വയസ്സും പത്തു വയസ്സും പ്രായമുള്ള ആ ആൺകുട്ടികളെ പഠിപ്പിക്കാൻ അമ്മ നല്ല ഒരു വഴി കണ്ടെത്തി. ആ അമ്മ കുട്ടികൾക്കു പാലും പഞ്ചസായും കാപ്പിപ്പൊടിയും കൊടുത്തു. എന്നിട്ട് രണ്ടുപേരോടും തനിക്ക് ഓരോ കപ്പു കാപ്പി ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. അമ്മ പറയുന്നു: “അവർ വളരെ ശ്രദ്ധിച്ചാണ്‌ അത്‌ ഉണ്ടാക്കിയത്‌. ഇത്ര ശ്രദ്ധയോടെ ഇതു ചെയ്യുന്നത്‌ എന്തിനാണെന്നു ഞാൻ ചോദിച്ചു. അമ്മയ്‌ക്ക് ഇഷ്ടമുള്ളപോലെ കാപ്പി ഉണ്ടാക്കുന്നതിനുവേണ്ടിയാണെന്ന് അവർ പറഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങൾ നമുക്കു താമസിക്കാൻ പാകത്തിനു ദൈവം ഇതേപോലെ ശ്രദ്ധിച്ചാണു ക്രമീരിച്ചിരിക്കുന്നതെന്നു ഞാൻ അവർക്കു വിശദീരിച്ചുകൊടുത്തു.” അവരുടെ പ്രായത്തിനു ചേരുന്ന ഉദാഹമായിരുന്നു അത്‌. കാര്യങ്ങൾ വെറുതേ പറഞ്ഞുകൊടുക്കുന്നതിനെക്കാൾ ഇതു ഗുണം ചെയ്‌തു. അവർ നന്നായി അതെക്കുറിച്ച് ചിന്തിച്ചു. ആ പാഠം അവർ മറന്നിട്ടുണ്ടാകില്ല, തീർച്ച!

സാധാരണവസ്‌തുക്കൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിലും ജീവന്‍റെ ഉത്ഭവത്തിലും ഉള്ള വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കാൻ കഴിയും (10-‍ാ‍ം ഖണ്ഡിക കാണുക)

10, 11. (എ) ദൈവത്തിലുള്ള വിശ്വാസം വളർത്തിയെടുക്കാൻ കുട്ടിയെ സഹായിക്കുന്നതിനു നിങ്ങൾക്ക് ഏതു ദൃഷ്ടാന്തം ഉപയോഗിക്കാം? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) പ്രയോമെന്നു നിങ്ങൾ കണ്ടെത്തിയ ചില ഉദാഹണങ്ങൾ പറയാമോ?

10 ദൈവത്തിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിനു കുട്ടിയെ സഹായിക്കാൻ വെറും ഒരു പാചകക്കുറിപ്പുപോലും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. എങ്ങനെ? ഒരു കേക്കോ മറ്റ്‌ ഏതെങ്കിലും മധുരഹാമോ  പാചകക്കുറിപ്പു നോക്കി നിങ്ങളുടെ കുട്ടിയോടൊത്ത്‌ ഉണ്ടാക്കുക. അതിനു ശേഷം കുട്ടിയുടെ കൈയിൽ ഒരു ആപ്പിൾ കൊടുക്കുക. എന്നിട്ട് ഇങ്ങനെ ചോദിക്കുക: “ഈ ആപ്പിൾ ഉണ്ടാക്കുന്നതിനും ഒരു ‘പാചകക്കുറിപ്പു’ വേണ്ടിരില്ലേ?” പിന്നെ, ആപ്പിൾ രണ്ടായി മുറിച്ചിട്ട് അതിന്‍റെ വിത്തു കുട്ടിയുടെ കൈയിൽ കൊടുത്തിട്ട്, ആ വിത്തിലാണ്‌ അതിന്‍റെ പാചകക്കുറിപ്പ് ‘എഴുതിയിരിക്കുന്നതെന്നു’ കുട്ടിക്കു പറഞ്ഞുകൊടുക്കുക. പക്ഷേ നമുക്കു കാണാൻ പറ്റാത്ത വിധത്തിലാണ്‌ അത്‌ എഴുതിയിരിക്കുന്നതെന്നു പറയാം. പിന്നീട്‌ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “കേക്കിന്‍റെ പാചകക്കുറിപ്പ് ഒരാൾ എഴുതിതാണെങ്കിൽ ആപ്പിളിന്‍റെ സങ്കീർണമായ പാചകക്കുറിപ്പ് എഴുതാനും ഒരാൾ വേണ്ടേ, ആരായിരിക്കും അത്‌?” കുറെക്കൂടി മുതിർന്ന ഒരു കുട്ടിയാണെങ്കിൽ, ആപ്പിൾമവും അതിൽ ആപ്പിളുളും ഉണ്ടാകുന്നതിനുള്ള നിർദേശങ്ങൾ ഡിഎൻഎ-യിലാണു കാണുന്നതെന്നു വിശദീരിച്ചുകൊടുക്കാം. കൂടാതെ ജീവന്‍റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിയുടെ 10 മുതൽ 20 വരെയുള്ള പേജുളിലെ ഉദാഹണങ്ങൾ കുട്ടിയുമൊത്ത്‌ പരിശോധിച്ചുനോക്കാവുന്നതാണ്‌.

11 ചില മാതാപിതാക്കൾ, ഉണരുക! മാസിയിലെ “ആരുടെ കരവിരുത്‌?” എന്ന പരമ്പരയിൽ വരുന്ന ലേഖനങ്ങൾ കുട്ടിളുമായി ചർച്ച ചെയ്യാറുണ്ട്. തീരെ കൊച്ചുകുട്ടികളെ ലളിതമായ ആശയങ്ങൾ പഠിപ്പിക്കാനായി അവർ ഈ പരമ്പര ഉപയോഗിക്കുന്നു. ഉദാഹത്തിന്‌, ഡെന്മാർക്കിലെ ഒരു ദമ്പതികൾ വിമാങ്ങളെ പക്ഷികളുമായി താരതമ്യം ചെയ്‌തു. അവർ പറയുന്നു: “വിമാനങ്ങൾ കണ്ടാൽ ശരിക്കും പക്ഷികളെപ്പോലെയാണ്‌. പക്ഷേ വിമാങ്ങൾക്കു മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും കഴിയുമോ? വിമാങ്ങൾക്കു പറന്നിങ്ങാൻ പ്രത്യേസ്ഥലം വേണം, എന്നാൽ പക്ഷികൾക്കോ? അതുപോലെ വിമാത്തിന്‍റെ ഇരമ്പലും പക്ഷികളുടെ പാട്ടും ഒരുപോലെയാണോ? അങ്ങനെയെങ്കിൽ ആർക്കാണു കൂടുതൽ ബുദ്ധിക്തിയുള്ളത്‌, വിമാനം ഉണ്ടാക്കിയാളിനോ അതോ പക്ഷികളെ ഉണ്ടാക്കിയാളിനോ?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കുട്ടിയെ ചിന്തിക്കാൻ സഹായിക്കുന്നതു കുട്ടിയുടെ “വകതിരിവ്‌” അല്ലെങ്കിൽ ചിന്താശേഷി വികസിക്കാനും ദൈവത്തിലുള്ള വിശ്വാസം വളരാനും സഹായിക്കും.—സദൃ. 2:10-12.

12. ബൈബിളിലുള്ള വിശ്വാസം വളർത്താൻ ഉദാഹണങ്ങൾ കുട്ടികളെ സഹായിക്കുന്നത്‌ എങ്ങനെ?

12 നല്ല ഉദാഹണങ്ങൾ ബൈബിളിന്‍റെ കൃത്യയിലുള്ള കുട്ടിയുടെ വിശ്വാസം ശക്തിപ്പെടുത്തും. ഉദാഹത്തിന്‌, ഇയ്യോബ്‌ 26:7-നെക്കുറിച്ച് (വായിക്കുക.) ചിന്തിക്കുക. ആ തിരുവെഴുത്ത്‌ ദൈവം എഴുതിച്ചതാണെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാനാകും? വേണമെങ്കിൽ നിങ്ങൾക്കു വസ്‌തുതകൾ നിരത്താം. എന്നാൽ, അതിനുകരം അവരുടെ ഭാവനയെ ഒന്ന് ഉണർത്തിക്കൂടേ? ദൂരദർശിനിയും ബഹിരാകാപേവും ഒക്കെ ഉണ്ടാകുന്നതിനു വളരെക്കാലം മുമ്പാണ്‌ ഇയ്യോബ്‌ ജീവിച്ചിരുന്നതെന്നു വ്യക്തമാക്കുക. ഭൂമിയെപ്പോലുള്ള ഭീമാകാമായ ഒരു വസ്‌തു ശൂന്യയിൽ യാതൊരു താങ്ങുമില്ലാതെ സ്ഥിതി ചെയ്യുക എന്നതു ചിലർക്കു വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നു കുട്ടി കാണിക്കട്ടെ. ഭാരമുള്ള വസ്‌തുക്കൾ വെറുതേ വായുവിൽ നിൽക്കില്ലെന്നു കാണിക്കാൻ കുട്ടിക്ക് ഒരു പന്തോ ഒരു കല്ലോ ഉപയോഗിക്കാനായേക്കും. മനുഷ്യർക്കു ശാസ്‌ത്രീമായി തെളിയിക്കാൻ കഴിയുന്നതിനു വളരെ മുമ്പുതന്നെ ബൈബിളിൽ ഇതെല്ലാം എഴുതാൻ യഹോവ ഇടയാക്കി എന്നു കാണുമ്പോൾ കുട്ടിക്കു മതിപ്പുവാകും.—നെഹ. 9:6.

ബൈബിൾതത്ത്വങ്ങളുടെ മൂല്യം എടുത്തുകാട്ടു

13, 14. ബൈബിൾതത്ത്വങ്ങളുടെ മൂല്യം കുട്ടിയുടെ മനസ്സിൽ പതിപ്പിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?

13 ബൈബിളിലെ തത്ത്വങ്ങൾ ശരിക്കും പ്രയോജനം ചെയ്യുന്നതാണെന്നു കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കണം. (സങ്കീർത്തനം 1:1-3 വായിക്കുക.) അതിനു പല വഴികളുണ്ട്. ഉദാഹത്തിന്‌, കുടുംത്തിലെ എല്ലാവരുംകൂടി അങ്ങു ദൂരെയുള്ള ഒരു ദ്വീപിൽ താമസിക്കാൻ പോകുയാണെന്നു സങ്കൽപ്പിക്കാൻ കുട്ടിയോടു പറയുക. നിങ്ങളുടെ കൂടെ താമസിക്കാൻ കുറെ ആളുകളെ വേണം. അതിന്‌ ആരെയൊക്കെയാണു തിരഞ്ഞെടുക്കുന്നത്‌? കുട്ടിയോടു ചോദിക്കുക: “സമാധാത്തിലും സന്തോത്തിലും എല്ലാവരുംകൂടെ ഒന്നിച്ച് കഴിയമെങ്കിൽ ഓരോരുത്തർക്കും എന്തെല്ലാം ഗുണങ്ങളുണ്ടായിരിക്കണം?” ഗലാത്യർ 5:19-23-ൽ കാണുന്ന നല്ല നിർദേങ്ങളെക്കുറിച്ചും അവരോടു പറയാം.

14 ഇങ്ങനെ ചെയ്യുന്നതിലൂടെ രണ്ടു പ്രധാപാഠങ്ങൾ കുട്ടിക്കു പഠിക്കാം. ഒന്ന്, ദൈവത്തിന്‍റെ നിലവാരങ്ങൾ യഥാർഥ സമാധാവും ഐക്യവും കൈവരുത്തും. രണ്ട്, പുതിയ ലോകത്തിലെ ജീവിത്തിനുവേണ്ടി ഒരുങ്ങാൻ യഹോവ നമ്മളെ പഠിപ്പിക്കുയാണ്‌. (യശ. 54:13; യോഹ. 17:3) ഈ പാഠങ്ങൾ കുട്ടിയുടെ മനസ്സിൽ ഉറപ്പിക്കുന്നതിനു നമ്മുടെ പ്രസിദ്ധീങ്ങളിൽ വന്നിട്ടുള്ള ഒരു അനുഭവും ഉപയോഗിക്കാം. വീക്ഷാഗോപുത്തിലെ “ബൈബിൾ ജീവിത്തിനു മാറ്റംരുത്തുന്നു” എന്ന ലേഖനമ്പയിൽ ഇത്തരം അനുഭവങ്ങൾ കാണാം. അല്ലെങ്കിൽ നിങ്ങളുടെ സഭയിലെതന്നെ ആരെങ്കിലും യഹോവയെ സന്തോഷിപ്പിക്കാനായി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ ആ അനുഭവം പറയാൻ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കാം.  ബൈബിൾതത്ത്വങ്ങളുടെ മൂല്യം മനസ്സിലാക്കാൻ അത്തരം അനുഭവങ്ങൾ കുട്ടിയെ സഹായിക്കും.—എബ്രാ. 4:12.

15. കുട്ടികളെ പഠിപ്പിക്കുമ്പോൾ എന്തു കാര്യം മനസ്സിലുണ്ടായിരിക്കണം?

15 നമ്മൾ ഓർക്കേണ്ടത്‌ ഇതാണ്‌: കുട്ടികളെ പഠിപ്പിക്കുമ്പോൾ അതൊരു പതിവുങ്ങുപോലെ ആയിപ്പോരുത്‌. നിങ്ങളുടെ ഭാവന ഉപയോഗിക്കുക. അവരുടെ പ്രായം കണക്കിലെടുത്തുകൊണ്ട് അവരെ ചിന്തിക്കാൻ സഹായിക്കുക. വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതും ആവേശവും ആയിരിക്കട്ടെ പഠനം. ഒരു പിതാവ്‌ പറയുന്നു: “പഴയ വിഷയങ്ങൾ പഠിപ്പിക്കാനും പഠിക്കാനും പുതിപുതിയ രീതികൾ പരീക്ഷിച്ചുനോക്കാൻ മടിക്കരുത്‌.”

ക്ഷമയും പ്രാർഥയും വിശ്വാവും ആവശ്യം

16. കുട്ടികളെ പഠിപ്പിക്കുന്നതിനു ക്ഷമ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്? ഉദാഹരണം പറയുക.

16 ശക്തമായ വിശ്വാസം വളർത്താൻ ദൈവത്തിന്‍റെ ആത്മാവ്‌ ആവശ്യമാണ്‌. (ഗലാ. 5:22, 23) കായ്‌കൾ മൂത്ത്‌ പഴുത്ത്‌ പാകമാകാൻ സമയം എടുക്കുന്നതുപോലെ വിശ്വാസം വളരുന്നതിനും സമയമെടുക്കും. അതുകൊണ്ട്, കുട്ടികളെ പഠിപ്പിക്കുന്നതു നിറുത്തിക്കയാതെ ക്ഷമയോടെ അവരെ പഠിപ്പിക്കുന്നതിൽ തുടരുക. ജപ്പാനിലെ ഒരു പിതാവ്‌ പറയുന്നു: “ഞങ്ങളുടെ രണ്ടു മക്കൾക്കും, ഞാനും ഭാര്യയും ധാരാളം സമയവും ശ്രദ്ധയും നൽകി. അവർ തീരെ ചെറുപ്പമായിരുന്നപ്പോൾമുതൽ, മീറ്റിങ്ങില്ലാത്ത എല്ലാ ദിവസവും ഞാൻ 15 മിനിട്ട് അവരോടൊത്ത്‌ പഠിക്കുമായിരുന്നു. 15 മിനിട്ട് ഞങ്ങൾക്കും അവർക്കും ഒരു പ്രശ്‌നമായിരുന്നില്ല.” ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ എഴുതി: “എന്‍റെ കൗമാത്തിൽ എനിക്കു ധാരാളം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാമൊന്നും ഞാൻ ചോദിച്ചിരുന്നില്ല. എന്നാൽ കാലം കടന്നുപോപ്പോൾ മീറ്റിങ്ങുളും കുടുംബാധ്യവും വ്യക്തിമായ പഠനവും അതിൽ മിക്കതിനും ഉത്തരം നൽകി. കുട്ടികളെ പഠിപ്പിക്കുന്നതു നിറുത്തിക്കയാതെ തുടർന്നുപോകേണ്ടതു വളരെ പ്രധാമാണെന്നു പറയുന്നത്‌ അതുകൊണ്ടാണ്‌.”

ഫലകരമായി പഠിപ്പിക്കാൻ കഴിയമെങ്കിൽ ആദ്യം ദൈവചനം നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം (17-‍ാ‍ം ഖണ്ഡിക കാണുക)

17. മാതാപിതാക്കൾ സ്വന്തം വിശ്വാസം ശക്തമാക്കേണ്ടത്‌ എന്തുകൊണ്ട്, എങ്ങനെയാണ്‌ ഒരു ദമ്പതികൾ മക്കൾക്കു നല്ലൊരു മാതൃക വെച്ചത്‌?

17 വിശ്വാത്തിന്‍റെ കാര്യത്തിൽ നിങ്ങൾ വെക്കുന്ന മാതൃയാണ്‌ ഏറെ പ്രധാനം. നിങ്ങളുടെ കുട്ടികൾ നിങ്ങൾ ചെയ്യുന്നതു കാണുന്നുണ്ട്. അത്‌ അവരെ തീർച്ചയായും സ്വാധീനിക്കും. അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ വിശ്വാസം പണിതുയർത്തിക്കൊണ്ടിരിക്കുക. യഹോവ നിങ്ങൾക്ക് എത്ര യഥാർഥമാണെന്നു മക്കൾ കാണട്ടെ. ബെർമുയിലെ ഒരു ദമ്പതികൾ ഉത്‌കണ്‌ഠ തോന്നുമ്പോൾ യഹോയുടെ വഴിനത്തിപ്പിനായി മക്കളോടൊത്തു പ്രാർഥിക്കുയും സ്വന്തമായി പ്രാർഥിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുയും ചെയ്യും. അവർ പറയുന്നു: “ഞങ്ങൾ മൂത്തമളോട്‌, ‘യഹോയിൽ പൂർണമായി ആശ്രയിക്കുക, ദൈവസേത്തിൽ മുഴുകിയിരിക്കുക, ഒന്നിനെക്കുറിച്ചും കൂടുതൽ ആകുലപ്പെടാതിരിക്കുക’ എന്നു പറയുമായിരുന്നു. പ്രാർഥന ഫലം ചെയ്യുന്നതു കാണുമ്പോൾ യഹോവ ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് അവൾക്കു മനസ്സിലാകും. ദൈവത്തിലും ബൈബിളിലും അവൾക്കു വിശ്വാമുണ്ടായിരിക്കുന്നതിന്‌ അതു വളരെധികം സഹായിച്ചു.”

18. ഏതു പ്രധാകാര്യം മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്?

18 എന്തുതന്നെയായാലും, കുട്ടികൾതന്നെയാണ്‌ അവരുടെ വിശ്വാസം ശക്തമാക്കേണ്ടത്‌. മാതാപിതാക്കളായ നിങ്ങൾക്കു നടാനും വെള്ളം ഒഴിക്കാനും കഴിയും. എന്നാൽ യഹോവയ്‌ക്കു മാത്രമേ അതു വളർത്താൻ കഴിയൂ. (1 കൊരി. 3:6) അതുകൊണ്ട്, പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക, നിങ്ങളുടെ പ്രിയക്കളെ പഠിപ്പിക്കാൻ നന്നായി ശ്രമിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ നിങ്ങളെ അനുഗ്രഹിക്കും.—എഫെ. 6:4.