വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 സെപ്റ്റംബര്‍ 

നിങ്ങളുടെ വസ്‌ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?

നിങ്ങളുടെ വസ്‌ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?

“സകലവും ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്യുവിൻ.”—1 കൊരി. 10:31.

ഗീതം: 34, 61

1, 2. യഹോയുടെ സാക്ഷികൾ വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ ഉയർന്ന നിലവാരം പിൻപറ്റേണ്ടത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.)

“ചൂടു കൂടുലായിരുന്നതുകൊണ്ട് അവസരത്തിന്‌ ഇണങ്ങാത്ത വസ്‌ത്രമാണു പലരും ധരിച്ചിരുന്നത്‌.” ക്രൈസ്‌തനേതാക്കന്മാരുടെ ഒരു യോഗത്തെക്കുറിച്ച് ഒരു ഡച്ച് പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു. “എന്നാൽ യഹോയുടെ സാക്ഷിളുടെ കൺവെൻഷനു വന്നവർ ഇങ്ങനെല്ലായിരുന്നു. . . . ആൺകുട്ടിളും പുരുന്മാരും കോട്ടും ടൈയും ധരിച്ചിരുന്നു. പെൺകുട്ടിളും സ്‌ത്രീളും ഇറക്കമുള്ള, . . . മാന്യമായ വസ്‌ത്രമാണു ധരിച്ചത്‌.” വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ പലപ്പോഴും ആളുകൾ യഹോയുടെ സാക്ഷികളെ പുകഴ്‌ത്താറുണ്ട്. കാരണം, ‘ദൈവക്തിയുള്ളവർക്ക് യോജിച്ചവിധം വിനയത്തോടും സുബോത്തോടുംകൂടെ, യോഗ്യമായ വസ്‌ത്രധാത്താൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നരാണ്‌’ അവർ. (1 തിമൊ. 2:9, 10) അപ്പോസ്‌തനായ പൗലോസ്‌ ഈ തിരുവെഴുത്തുഭാഗത്ത്‌ സ്‌ത്രീളെക്കുറിച്ചാണു പറഞ്ഞതെങ്കിലും അതിലെ തത്ത്വം ക്രിസ്‌തീപുരുന്മാർക്കും ബാധകമാണ്‌.

2 യഹോയുടെ ജനമാതുകൊണ്ട് നമ്മൾ ഉചിതവും മാന്യവും ആയ വസ്‌ത്രമാണു ധരിക്കേണ്ടത്‌. നമ്മുടെ ദൈവം ഇക്കാര്യം വളരെ പ്രധാപ്പെട്ടതായി കാണുന്നു. (ഉൽപ. 3:21) തന്‍റെ ആരാധകർ ധാർമിനിവാങ്ങൾക്കു യോജിച്ച നല്ല വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രപഞ്ചസ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു. വസ്‌ത്രധാത്തെയും ചമയത്തെയും കുറിച്ചുള്ള തിരുവെഴുത്തുഭാഗങ്ങൾ അതാണു വ്യക്തമാക്കുന്നത്‌. അതുകൊണ്ട്, വസ്‌ത്രധാത്തിന്‍റെയും ചമയത്തിന്‍റെയും കാര്യത്തിൽ നമ്മുടെ ഇഷ്ടം മാത്രമല്ല, പരമാധികാരിയായ യഹോയുടെ ഇഷ്ടവും കണക്കിലെടുക്കണം.

3. ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിൽനിന്ന് വസ്‌ത്രധാത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാൻ കഴിയും?

 3 ഉദാഹത്തിന്‌, ചുറ്റുമുള്ള ജനതകളുടെ അസാന്മാർഗിമായ ജീവിരീതിയിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിക്കുന്നതിനുവേണ്ടി ദൈവം അവർക്ക് അനേകം നിയമങ്ങൾ കൊടുത്തു. പുരുനും സ്‌ത്രീയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകാത്ത വിധത്തിലുള്ള വസ്‌ത്രധാരണം യഹോവ വെറുക്കുന്നെന്ന് യഹോവ കൊടുത്ത നിയമസംഹിത വ്യക്തമാക്കി. (ആവർത്തനം 22:5 വായിക്കുക.) അത്തരം രീതികൾ ഇന്നു നിലവിലുണ്ട്. ആണിനെ കണ്ടാൽ പെണ്ണാണെന്നും പെണ്ണിനെ കണ്ടാൽ ആണാണെന്നും തോന്നിക്കുന്ന തരം വസ്‌ത്രധാവും പെണ്ണാണോ ആണാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത വസ്‌ത്രധാവും ദൈവത്തിന്‌ ഇഷ്ടമല്ലെന്ന് ആ നിർദേശങ്ങൾ നമുക്കു കാണിച്ചുരുന്നു.

4. ഏതു വസ്‌ത്രം ധരിക്കമെന്ന കാര്യത്തിൽ ശരിയായ തീരുമാമെടുക്കാൻ ക്രിസ്‌ത്യാനികളെ എന്തു സഹായിക്കും?

4 വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ ശരിയായ തീരുമാമെടുക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്ന തത്ത്വങ്ങൾ ദൈവത്തിലുണ്ട്. ഏതു സംസ്‌കാത്തിൽപ്പെട്ടരാണെങ്കിലും ഏതു ദേശത്ത്‌ ജീവിക്കുന്നരാണെങ്കിലും അവിടെ ഏതു കാലാസ്ഥയാണെങ്കിലും ഈ തത്ത്വങ്ങൾ ബാധകമാണ്‌. ഏതു വിധത്തിലുള്ള വസ്‌ത്രങ്ങളാണു സ്വീകാര്യമെന്നും ഏതാണ്‌ ഒഴിവാക്കേണ്ടതെന്നും ഉള്ള വിശദമായ ഒരു ലിസ്റ്റ് നമുക്ക് ആവശ്യമില്ല. നമ്മുടെ അഭിരുചിളും താത്‌പര്യങ്ങളും കണക്കിലെടുത്തുകൊണ്ട് നല്ല തീരുമാങ്ങളെടുക്കാൻ സഹായിക്കുന്ന തിരുവെഴുത്തുത്ത്വങ്ങളാണു നമ്മളെ നയിക്കുന്നത്‌. എന്തു ധരിക്കണം എന്നു തീരുമാനിക്കുമ്പോൾ “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു” തിരിച്ചറിയാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നമുക്കു ചിന്തിക്കാം.—റോമ. 12:1, 2.

“എല്ലാവിത്തിലും ദൈവത്തിന്‍റെ ശുശ്രൂരാണെന്നു ഞങ്ങൾ തെളിയിക്കുന്നു”

5, 6. നമ്മുടെ വസ്‌ത്രധാരണം മറ്റുള്ളരിൽ എന്തു പ്രഭാവം ചെലുത്തുന്നു?

5 2 കൊരിന്ത്യർ 6:4-ലെ (വായിക്കുക.) സുപ്രധാത്ത്വം രേഖപ്പെടുത്താൻ ദൈവാത്മാവ്‌ അപ്പോസ്‌തനായ പൗലോസിനെ പ്രചോദിപ്പിച്ചു. നമ്മുടെ വസ്‌ത്രധാവും ചമയവും നമ്മളെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. “കണ്ണിന്നു കാണുന്നതു” നോക്കിയാണു പലരും നമ്മളെ വിലയിരുത്തുന്നത്‌. (1 ശമു. 16:7) അതുകൊണ്ട്, ദൈവത്തിന്‍റെ ശുശ്രൂരെന്ന നിലയിൽ വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ഇഷ്ടവും സൗകര്യവും മാത്രം നോക്കിയാൽ പോരാ. ഇറുകിയിരിക്കുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ മറ്റുള്ളരിൽ ലൈംഗിവികാരങ്ങൾ ഉണർത്തുന്നതോ ആയ വസ്‌ത്രങ്ങൾ ഒഴിവാക്കാൻ ദൈവത്തിൽനിന്ന് പഠിച്ച തത്ത്വങ്ങൾ നമ്മളെ പ്രേരിപ്പിക്കണം. ശരീരത്തിന്‍റെ രഹസ്യഭാഗങ്ങൾ തുറന്നുകാട്ടുന്നതോ അവിടേക്കു ശ്രദ്ധ ആകർഷിക്കുന്നതോ ആയ വസ്‌ത്രങ്ങൾ പാടില്ലെന്നും വ്യക്തമാണ്‌. നമ്മൾ ധരിച്ചിരിക്കുന്ന വസ്‌ത്രം മറ്റുള്ളവരെ അസ്വസ്ഥരാക്കുയോ അവർ മുഖം തിരിച്ചുയാൻ ഇടവരുത്തുയോ ചെയ്യരുത്‌.

6 നമ്മുടെ വസ്‌ത്രധാവും ചമയവും, വൃത്തിയും വെടിപ്പും മാന്യയും ഉള്ളതായിരിക്കുമ്പോൾ, പരമാധികാരിയായ യഹോയുടെ ശുശ്രൂരെന്ന നിലയിൽ ആളുകൾ നമ്മളെ ബഹുമാനിക്കാൻ സാധ്യത കൂടുലാണ്‌. നമ്മൾ ആരാധിക്കുന്ന ദൈവത്തിലേക്ക് അവർ ആകർഷിരായേക്കാം. മാന്യമായ വസ്‌ത്രധാരണം നമ്മുടെ സംഘടയെക്കുറിച്ചുള്ള മതിപ്പും വർധിപ്പിക്കുന്നു. അതിന്‍റെ ഫലമായി, നമ്മൾ അറിയിക്കുന്ന ജീവരക്ഷാമായ സന്ദേശം കേൾക്കാൻ ആളുകൾ കൂടുതൽ ചായ്‌വ്‌ കാണിച്ചേക്കാം.

7, 8. വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ പ്രത്യേശ്രദ്ധ കൊടുക്കേണ്ട സന്ദർഭങ്ങൾ ഏതൊക്കെയാണ്‌?

7 നമ്മുടെ സന്ദേശത്തിന്‍റെ അന്തസ്സിനു ചേരുന്ന തരം വസ്‌ത്രം ധരിക്കാനുള്ള കടപ്പാടു നമുക്കു ദൈവത്തോടും സഹോങ്ങളോടും പ്രദേശത്തെ ആളുകളോടും ഉണ്ട്. അങ്ങനെ ചെയ്യുന്നതു വിശുദ്ധനായ നമ്മുടെ ദൈവത്തിനു മഹത്ത്വം കരേറ്റും. (റോമ. 13:8-10) മീറ്റിങ്ങും വയൽസേവും പോലുള്ള ക്രിസ്‌തീപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ ഇക്കാര്യത്തിൽ നമ്മൾ പ്രത്യേശ്രദ്ധ കൊടുക്കണം. ‘ദൈവക്തിയുള്ളവർക്കു യോജിച്ചവിമായിരിക്കണം’ നമ്മുടെ വസ്‌ത്രധാരണം. (1 തിമൊ. 2:10) ഒരു സ്ഥലത്ത്‌ മാന്യമായ വസ്‌ത്രം മറ്റൊരു സ്ഥലത്ത്‌ മാന്യമായിരിക്കമെന്നില്ല. അതുകൊണ്ട്, ആരെയും അസ്വസ്ഥരാക്കാതിരിക്കാൻ ലോകമെങ്ങുമുള്ള യഹോയുടെ ജനം അവർ ജീവിക്കുന്ന നാട്ടിലെ സംസ്‌കാരം കണക്കിലെടുക്കുന്നു.

നിങ്ങളുടെ വസ്‌ത്രങ്ങൾ നിങ്ങളുടെ ദൈവത്തോട്‌ മറ്റുള്ളവർക്ക് ആദരവ്‌ തോന്നാൻ ഇടയാക്കുമോ? (7, 8 ഖണ്ഡികകൾ കാണുക)

8 1 കൊരിന്ത്യർ 10:31 വായിക്കുക. സമ്മേളങ്ങളിലും കൺവെൻനുളിലും പങ്കെടുക്കുമ്പോൾ നമ്മുടെ വസ്‌ത്രധാരണം മാന്യവും സന്ദർഭത്തിനു യോജിക്കുന്നതും ആയിരിക്കണം. ലോകത്തിന്‍റെ അതിരുകടന്ന ഫാഷനുകൾ അനുകരിക്കരുത്‌.  നമ്മൾ താമസിക്കുന്ന ഹോട്ടലിലേക്കു ചെല്ലുമ്പോഴും അവിടെനിന്ന് പോരുമ്പോഴും, കൺവെൻഷൻ തുടങ്ങുന്നതിനു മുമ്പും ശേഷവും നമ്മുടെ വസ്‌ത്രധാരണം അലസമായിരിക്കരുത്‌; ഒട്ടും ഔപചാരില്ലാത്ത തരം വസ്‌ത്രം ധരിക്കരുത്‌. നമ്മൾ ധരിച്ചിരിക്കുന്നതു മാന്യമായ വസ്‌ത്രമാണെങ്കിൽ യഹോയുടെ സാക്ഷിയാണെന്നു പറഞ്ഞ് പരിചപ്പെടുത്താനോ അവസരം കിട്ടുമ്പോൾ സാക്ഷീരിക്കാനോ നമുക്ക് ഒരു മടിയും തോന്നില്ല.

9, 10. വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഫിലിപ്പിയർ 2:4-ന്‍റെ തത്ത്വം നമ്മൾ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്?

9 ഫിലിപ്പിയർ 2:4 വായിക്കുക. നമ്മുടെ വസ്‌ത്രധാരണം സഹവിശ്വാസികളെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്? “പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ, ദുരാസക്തി, വിഗ്രഹാരായായ അത്യാഗ്രഹം എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാങ്ങളെ നിഗ്രഹിക്കുവിൻ” എന്ന ബൈബിളുദേശം പിൻപറ്റാൻ ദൈവജനം കഠിനശ്രമം ചെയ്യുയാണ്‌. (കൊലോ. 3:2, 5) അവർക്ക് ഈ ബുദ്ധിയുദേശം അനുസരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ബൈബിളിന്‍റെ ഈ നിർദേശം ബാധകമാക്കാൻ ചില സഹോരങ്ങൾ ധാർമിമായി കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിച്ചിരിക്കുന്നെങ്കിലും അവർ ഇപ്പോഴും പാപപൂർണമായ അത്തരം ചായ്‌വുളോടു മല്ലിടുയായിരിക്കാം. (1 കൊരി. 6:9, 10) അവരുടെ ആ പോരാട്ടം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.

10 ധാർമിശുദ്ധിയുള്ളരായി നിൽക്കാൻ സഹോരീഹോന്മാരെ പ്രചോദിപ്പിക്കുന്ന മാന്യമായ വസ്‌ത്രമായിരിക്കണം ക്രിസ്‌തീയോങ്ങളിലും മറ്റു കൂടിവുളിലും നമ്മൾ ധരിക്കേണ്ടത്‌. എന്തു ധരിക്കമെന്നതു നമ്മുടെ വ്യക്തിമായ തീരുമാമാണ്‌. മറ്റുള്ളവർക്ക് നിർമരായി തുടരാനും ചിന്തയിലും വാക്കിലും പെരുമാറ്റത്തിലും ദൈവിനിവാരങ്ങൾ പിൻപറ്റാനും എളുപ്പമാക്കിത്തീർക്കുന്ന തരം വസ്‌ത്രം നമ്മൾ ധരിക്കണം; അതു നമ്മുടെ ഉത്തരവാദിത്വമാണ്‌. (1 പത്രോ. 1:15, 16) യഥാർഥസ്‌നേഹം “അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല.”—1 കൊരി. 13:4, 5.

 സമയത്തിനും സന്ദർഭത്തിനും യോജിച്ച വസ്‌ത്രം

11, 12. വസ്‌ത്രം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ഏതു കാര്യം കണക്കിലെടുക്കണം?

11 എന്തു ധരിക്കമെന്നു തീരുമാനിക്കുമ്പോൾ, ‘സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടെന്ന’ കാര്യം ദൈവദാസർ ഓർക്കുന്നു. (സഭാ. 3:1, 17) കാലാസ്ഥയ്‌ക്കനുരിച്ച് ആളുകൾ വസ്‌ത്രധാത്തിൽ മാറ്റം വരുത്തിയേക്കാം. ജീവിസാര്യങ്ങളും മറ്റു പലതും ആളുകളുടെ വസ്‌ത്രധാണത്തെ സ്വാധീനിച്ചേക്കാം. അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ കാലാവസ്ഥ മാറുന്നതിനുരിച്ച് യഹോയുടെ നിലവാരം താഴുന്നില്ലെന്ന കാര്യം നമ്മൾ മറക്കരുത്‌.—മലാ. 3:6.

12 ചൂടുള്ള കാലാസ്ഥയിൽ, മറ്റുള്ളവർക്ക് അസ്വസ്ഥത ഉളവാക്കാത്ത തരം മാന്യമായ വസ്‌ത്രം ഏതാണെന്നു തീരുമാനിക്കുന്നത്‌ അത്ര എളുപ്പല്ലായിരിക്കാം. ഇക്കാര്യത്തിൽ സമനിയോടെ തീരുമാമെടുക്കുന്നതും ബുദ്ധിമുട്ടായിരിക്കാം. എന്നാൽ, ഇറുകിയിരിക്കുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത്ര തീരെ അയഞ്ഞതോ ആയ വസ്‌ത്രങ്ങൾ ഒഴിവാക്കിയാൽ സഹോരീഹോന്മാർ അതു വിലമതിക്കും. (ഇയ്യോ. 31:1) വിശ്രമിക്കാനോ കുളിക്കാനോ വേണ്ടി കടൽത്തീത്തോ നീന്തൽക്കുത്തിലോ പോകുമ്പോഴും നമ്മുടെ വസ്‌ത്രം മാന്യയുള്ളതായിരിക്കണം; താഴ്‌മ പ്രതിലിപ്പിക്കുന്നതായിരിക്കണം. (സദൃ. 11:2, 20) അത്തരം സന്ദർഭങ്ങളിൽ ലോകത്തിലുള്ളവർ എത്ര മോശം വസ്‌ത്രം ധരിച്ചാലും, നമ്മൾ സ്‌നേഹിക്കുന്ന വിശുദ്ധദൈമായ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിനാണു സത്യാരാരെന്ന നിലയിൽ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്‌.

13. 1 കൊരിന്ത്യർ 10:32, 33-ലെ ബുദ്ധിയുദേശം വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ എങ്ങനെ ബാധകമാക്കാം?

13 ഉചിതമായ വസ്‌ത്രം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന മറ്റൊരു ബൈബിൾതത്ത്വം ഇതാണ്‌: സഹവിശ്വാസിളുടെയും മറ്റുള്ളരുടെയും മനസ്സാക്ഷി പരിഗണിക്കുക. (1 കൊരിന്ത്യർ 10:32, 33 വായിക്കുക.) മറ്റുള്ളവർക്ക് അസ്വസ്ഥത ഉളവാക്കുന്ന തരം വസ്‌ത്രങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്; അതു നമ്മൾ ഗൗരവമായി എടുക്കണം. “നാം ഓരോരുത്തരും അയൽക്കാരന്‍റെ നന്മയ്‌ക്കായി, അവന്‍റെ ആത്മീയവർധനയ്‌ക്കായിത്തന്നെ പ്രവർത്തിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കണം” എന്നു പൗലോസ്‌ എഴുതി. കാരണം പൗലോസ്‌ പറഞ്ഞു: “ക്രിസ്‌തുന്നെയും സ്വയം പ്രീതിപ്പെടുത്തിയില്ല.” (റോമ. 15:2, 3) സ്വന്തം താത്‌പര്യങ്ങൾക്കും സൗകര്യങ്ങൾക്കും അല്ല, മറ്റുള്ളവരെ സഹായിക്കുന്നതിനാണു യേശു പ്രാധാന്യം കൊടുത്തത്‌. മറ്റുള്ളവരെ സഹായിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിന്‍റെ പ്രമുഭാമാണെന്നു യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്, നമുക്ക് ഇഷ്ടപ്പെട്ട വസ്‌ത്രധാരീതിയും ചമയവും, നമ്മൾ അറിയിക്കുന്ന സന്ദേശത്തിനു നേരെ ആളുകൾ മുഖം തിരിച്ചുയാൻ ഇടയാക്കുമെങ്കിൽ നമ്മൾ അത്‌ ഒഴിവാക്കണം.

14. വസ്‌ത്രധാത്തിൽ ശ്രദ്ധ പുലർത്തിക്കൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തമെന്നു മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും?

14 ബൈബിൾതത്ത്വങ്ങൾ പ്രാവർത്തിമാക്കാൻ മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ക്രിസ്‌തീമാതാപിതാക്കൾക്കുണ്ട്. അവരും അവരുടെ കുട്ടിളും വസ്‌ത്രധാത്തിലും ചമയത്തിലും മാന്യത പുലർത്തുന്നെന്ന് ഉറപ്പുരുത്തുന്നത്‌ ഈ ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ്‌. അങ്ങനെ അവർ ദൈവത്തിന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (സദൃ. 22:6; 27:11) കുട്ടികൾക്കു നല്ല മാതൃക കാണിച്ചുകൊണ്ടും സ്‌നേപൂർവം പ്രായോഗിനിർദേശങ്ങൾ നൽകിക്കൊണ്ടും മാതാപിതാക്കൾക്കു മക്കളിൽ വിശുദ്ധദൈമായ യഹോയോട്‌ ആദരവ്‌ വളർത്തിയെടുക്കാൻ കഴിയും. എങ്ങനെ, എവിടെനിന്ന് ഉചിതമായ വസ്‌ത്രങ്ങൾ കണ്ടെത്താമെന്നു യുവപ്രാത്തിലുള്ള മക്കളെ പഠിപ്പിക്കണം. സ്വന്തം ഇഷ്ടം മാത്രം നോക്കാതെ, ദൈവമായ യഹോവയെ പ്രതിനിധീരിക്കാനുള്ള നമ്മുടെ പദവിക്കു യോജിച്ച വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പരിശീലിപ്പിക്കണം.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബുദ്ധിപൂർവം ഉപയോഗിക്കു

15. വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണു നമ്മളെ വഴിനയിക്കേണ്ടത്‌?

15 ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നതും ബുദ്ധിപൂർവവും ആയ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുന്ന പ്രായോഗിമായ മാർഗനിർദേശം ദൈവത്തിലുണ്ട്. എങ്കിലും, വസ്‌ത്രധാത്തിന്‍റെ കാര്യത്തിൽ നമുക്കെല്ലാം നമ്മുടേതായ അഭിരുചിളും താത്‌പര്യങ്ങളും ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പുകൾ നമ്മുടെ സാമ്പത്തിസ്ഥിതിയെയും ആശ്രയിച്ചിരിക്കും. സാഹചര്യം എന്തുതന്നെയായാലും, നമ്മുടെ വസ്‌ത്രങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതും മാന്യയും താഴ്‌മയും പ്രതിലിപ്പിക്കുന്നതും സന്ദർഭത്തിനു യോജിച്ചതും നമ്മൾ ജീവിക്കുന്ന സ്ഥലത്തെ സംസ്‌കാത്തിനു ചേർന്നതും ആയിരിക്കണം.

16. മാന്യമായ വസ്‌ത്രം തിരഞ്ഞെടുക്കാൻ നമ്മൾ നടത്തുന്ന ശ്രമം മൂല്യമുള്ളതായിരിക്കുന്നത്‌ എന്തുകൊണ്ട്?

 16 ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുത്തുകൊണ്ട് സുബോത്തോടും വകതിരിവോടും കൂടെ ഒരു തീരുമാമെടുക്കുന്നത്‌ എപ്പോഴും അത്ര എളുപ്പമല്ല. ജനപ്രീതി ആർജിച്ച ഫാഷനിലുള്ള തുണിത്തങ്ങളാണു മിക്ക കടകളിലുമുള്ളത്‌. അതുകൊണ്ടുതന്നെ, മാന്യയും താഴ്‌മയും പ്രതിലിപ്പിക്കുന്ന പാവായും ബ്ലൗസും ഉടുപ്പും ചുരിദാറും കണ്ടുപിടിക്കാൻ നല്ല സമയവും ശ്രമവും വേണ്ടിരും. അതുപോലെ, ഇറുക്കമില്ലാത്ത പാന്‍റും ഷർട്ടും കോട്ടും കണ്ടെത്തുന്നതും അത്ര എളുപ്പമായിരിക്കില്ല. പക്ഷേ അതു തക്ക മൂല്യമുള്ളതാണ്‌. നമ്മുടെ വസ്‌ത്രങ്ങൾ മാന്യവും ആകർഷവും ആണെങ്കിൽ സഹോരങ്ങൾ അതു ശ്രദ്ധിക്കുയും വിലമതിക്കുയും ചെയ്യും. ദൈവത്തെ പ്രസാദിപ്പിക്കുന്ന തരം വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്നതുവഴി സ്‌നേവാനായ നമ്മുടെ സ്വർഗീപിതാവിനെ നമ്മൾ മഹത്ത്വപ്പെടുത്തുയാണ്‌. അതിൽനിന്ന് ലഭിക്കുന്ന സംതൃപ്‌തിയുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുളും അസൗകര്യങ്ങളും ഒന്നുമല്ല.

17. താടി വളർത്തണോ എന്നു തീരുമാനിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്‌?

17 സഹോന്മാർ താടി വളർത്തുന്നതു ശരിയാണോ? പുരുന്മാർ താടി വളർത്തമെന്നു മോശയുടെ നിയമം അനുശാസിച്ചിരുന്നു. എന്നാൽ ക്രിസ്‌ത്യാനികൾ മോശയുടെ നിയമത്തിൻകീഴിലല്ല. അതുകൊണ്ടുതന്നെ അതിലെ നിയമങ്ങൾ അനുസരിക്കാനുള്ള കടപ്പാടുമില്ല. (ലേവ്യ 19:27; 21:5; ഗലാ. 3:24, 25) ചില സംസ്‌കാങ്ങളിൽ, വൃത്തിയായി വെട്ടിയൊതുക്കിയ താടി സ്വീകാര്യമാണ്‌, മാന്യവുമാണ്‌. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തിൽനിന്ന് ഒരു കാരണശാലും അത്‌ ആളുകളുടെ ശ്രദ്ധ പതറിക്കില്ല. ഉത്തരവാദിത്വസ്ഥാങ്ങളിലുള്ള ചില സഹോന്മാർപോലും അവിടങ്ങളിൽ താടി വളർത്തുന്നുണ്ട്. എന്നാൽ ആ നാടുളിലും ചില സഹോന്മാർ താടി വളർത്തേണ്ടെന്നു തീരുമാനിച്ചേക്കാം. (1 കൊരി. 8:9, 13; 10:32) മറ്റു ചില നാടുളിൽ താടി വളർത്തുന്നതു സംസ്‌കാത്തിന്‍റെ ഭാഗമല്ല. ക്രിസ്‌തീശുശ്രൂഷകർ അങ്ങനെ ചെയ്യുന്നതു മാന്യയുടെ ലക്ഷണമായി അവിടെയുള്ളവർ കണക്കാക്കമെന്നില്ല. അത്തരം സാഹചര്യത്തിൽ, പുരുന്മാർ താടി വെക്കുന്നതു വസ്‌ത്രധാത്തിലൂടെയും ചമയത്തിലൂടെയും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനു തടസ്സം സൃഷ്ടിച്ചേക്കാം; അപവാഹിനായി അദ്ദേഹത്തിനു തുടരാനുമാകില്ല.—റോമ. 15:1-3; 1 തിമൊ. 3:2, 7.

18, 19. ദൈവത്തെ പ്രസാദിപ്പിക്കുന്ന തരം വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ മീഖ 6:8 നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

18 വസ്‌ത്രധാത്തെയും ചമയത്തെയും കുറിച്ച് നിയമങ്ങളുടെ വിശദമായ ഒരു ലിസ്റ്റ് തന്ന് യഹോവ നമ്മളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങളിൽ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാത്തിൽ സ്വന്തമായി ബുദ്ധിപൂർവം തീരുമാങ്ങളെടുക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു. അതുകൊണ്ട്, വസ്‌ത്രധാത്തിന്‍റെയും ചമയത്തിന്‍റെയും കാര്യത്തിലും ‘ദൈവത്തിന്‍റെ സന്നിധിയിൽ താഴ്‌മയോടെ നടക്കാനാണ്‌’ ആഗ്രഹിക്കുന്നതെന്നു നമുക്കു കാണിക്കാം.—മീഖ 6:8.

19 ഏറ്റവും നല്ല മാർഗനിർദേത്തിനായി നമ്മൾ എപ്പോഴും താഴ്‌മയോടെ യഹോവയെ ആശ്രയിക്കും. കാരണം, യഹോയുടെ പവിത്രയോടും വിശുദ്ധിയോടും ഉള്ള താരതമ്യത്തിൽ നമ്മൾ ഒന്നുമല്ലെന്നു നമുക്കു നന്നായി അറിയാം. മറ്റുള്ളരുടെ വികാങ്ങളും അഭിപ്രാങ്ങളും കണക്കിലെടുക്കുന്നതും താഴ്‌മയിൽ ഉൾപ്പെടുന്നു. അങ്ങനെ ദൈവത്തിന്‍റെ ഉന്നതമായ നിലവാങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും മറ്റുള്ളരുടെ ഇഷ്ടാനിഷ്ടങ്ങൾ മാനിച്ചുകൊണ്ടും ‘ദൈവത്തിന്‍റെ സന്നിധിയിൽ താഴ്‌മയോടെ നടക്കാം.’

20. നമ്മുടെ വസ്‌ത്രധാവും ചമയവും മറ്റുള്ളവരെ എങ്ങനെ ബാധിച്ചേക്കാം?

20 നമ്മുടെ വസ്‌ത്രധാരണം കണ്ടാൽ നമ്മൾ യഹോവയെ ആരാധിക്കുന്നരാണ്‌ എന്നല്ലാതെ മറ്റൊന്നും ആളുകൾ ചിന്തിക്കാൻ ഇടയാരുത്‌. നീതിയുള്ള ദൈവത്തെ ശരിക്കും പ്രതിനിധീരിക്കുന്നരാണു നമ്മളെന്നു സഹോങ്ങൾക്കും മറ്റുള്ളവർക്കും വ്യക്തമായി കാണാൻ കഴിയണം. ദൈവത്തിന്‍റെ നിലവാരങ്ങൾ ഉയർന്നയാണ്‌. അവയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മൾ സന്തോത്തോടെ ശ്രമിക്കുന്നു. വസ്‌ത്രധാത്തിലും പെരുമാറ്റത്തിലും നല്ല മാതൃക വെക്കുന്ന സഹോരീഹോന്മാർ അഭിനന്ദനം അർഹിക്കുന്നു. അതുവഴി, അവർ ബൈബിളിലെ ജീവദാമായ സന്ദേശത്തിലേക്ക് ആത്മാർഥഹൃരായ ആളുകളുടെ ശ്രദ്ധയാകർഷിക്കുയും യഹോവയ്‌ക്കു മഹത്ത്വവും സന്തോവും കൈവരുത്തുയും ചെയ്യുന്നു. ഏതു വസ്‌ത്രം ധരിക്കമെന്ന കാര്യത്തിൽ ബുദ്ധിപൂർവം തീരുമാങ്ങളെടുക്കുന്നത്‌, ‘മഹത്വവും തേജസ്സും ധരിച്ചിരിക്കുന്ന’ ദൈവത്തിനു സ്‌തുതി കരേറ്റുമെന്ന് ഉറപ്പാണ്‌.—സങ്കീ. 104:1, 2.