എബ്രായർ 4:12-ൽ പറഞ്ഞിരിക്കുന്ന “ജീവനും ശക്തിയുമുള്ള” “ദൈവത്തിന്‍റെ വചനം” എന്താണ്‌?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള, വെളിപ്പെടുത്തപ്പെട്ട ദൈവോദ്ദേശ്യത്തെക്കുറിച്ചാണ്‌ അപ്പോസ്‌തനായ പൗലോസ്‌ പരാമർശിച്ചതെന്നു സന്ദർഭം കാണിക്കുന്നു.

ബൈബിളിന്‌ ഒരു വ്യക്തിയുടെ ജീവിത്തിൽ മാറ്റം വരുത്താനുള്ള ശക്തിയുണ്ടെന്നു കാണിക്കാൻ നമ്മുടെ പ്രസിദ്ധീങ്ങളിൽ എബ്രായർ 4:12 പരാമർശിക്കാറുണ്ട്. അതിൽ തെറ്റില്ലതാനും. എന്നാൽ എബ്രായർ 4:12-ന്‍റെ സന്ദർഭം പരിശോധിക്കുന്നത്‌ ഈ വാക്യത്തിന്‍റെ അർഥം കൂടുലായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. പൗലോസ്‌ ഇവിടെ ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കി അതിനനുരിച്ച് പ്രവർത്തിക്കാൻ എബ്രാക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുയായിരുന്നു. അതിൽ പലതും വിശുദ്ധലിഖിങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ഈജിപ്‌തിൽനിന്ന് ദൈവം രക്ഷിച്ച് കൊണ്ടുവന്ന ഇസ്രായേല്യരെക്കുറിച്ച് പൗലോസ്‌ പറഞ്ഞു. ‘പാലും തേനും ഒഴുകുന്ന വാഗ്‌ദത്തദേശത്ത്‌’ പ്രവേശിക്കാനുള്ള അവസരം അവർക്കുണ്ടായിരുന്നു. അവിടെ അവർക്ക് യഥാർഥസ്വസ്ഥത ആസ്വദിക്കാനാകുമായിരുന്നു.—പുറ. 3:8; ആവ. 12:9, 10.

അതായിരുന്നു ദൈവം വെളിപ്പെടുത്തിയ ഉദ്ദേശ്യം. പക്ഷേ ഇസ്രായേല്യർ ഹൃദയം കഠിനമാക്കി; അവർക്കു വിശ്വാസം ഇല്ലാതായി. അതുകൊണ്ട് അവരിൽ അനേകർക്കും ആ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. (സംഖ്യ 14:30; യോശു. 14:6-10) എങ്കിലും ദൈവത്തിന്‍റെ “സ്വസ്ഥതയിൽ പ്രവേശിക്കാമെന്ന വാഗ്‌ദാനം” അപ്പോഴും നിലനിൽക്കുന്നു എന്നു പൗലോസ്‌ കൂട്ടിച്ചേർത്തു. (എബ്രാ. 3:16-19; 4:1) ദൈവം വെളിപ്പെടുത്തിയ തന്‍റെ ഉദ്ദേശ്യത്തിന്‍റെ ഭാഗമായിരുന്നു ആ “വാഗ്‌ദാനം.” എബ്രാക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ നമുക്കും ആ ഉദ്ദേശ്യത്തെക്കുറിച്ച് വായിക്കാനും അതിനനുരിച്ച് ജീവിക്കാനും കഴിയും. ആ വാഗ്‌ദാനം തിരുവെഴുത്തുകൾക്കു ചേർച്ചയിലാണെന്നു തെളിയിക്കാൻ പൗലോസ്‌ ഉൽപത്തി 2:2-ന്‍റെയും സങ്കീർത്തനം 95:11-ന്‍റെയും ചില ഭാഗങ്ങൾ ഉദ്ധരിച്ചു.

ദൈവത്തിന്‍റെ ‘സ്വസ്ഥതയിൽ പ്രവേശിക്കാമെന്ന വാഗ്‌ദാനം നിലനിൽക്കുന്നു’ എന്ന വസ്‌തുത നമ്മളെ സ്വാധീനിക്കണം. ബൈബിൾ തരുന്ന ആ പ്രത്യാശ യാഥാർഥ്യമായിത്തീരുമെന്നു നമ്മൾ വിശ്വസിക്കുന്നു. അതിൽ പ്രവേശിക്കാനായി ചില നടപടികൾ സ്വീകരിക്കുയും ചെയ്യുന്നു. മോശയ്‌ക്കു കൊടുത്ത നിയമം അനുസരിച്ചുകൊണ്ടോ യഹോയുടെ അംഗീകാരം നേടാനായി മറ്റ്‌ ഏതെങ്കിലും കാര്യങ്ങൾ ചെയ്‌തുകൊണ്ടോ അല്ല നമ്മൾ ആ സ്വസ്ഥതയിൽ പ്രവേശിക്കുന്നത്‌. പകരം വിശ്വാസം പ്രകടമാക്കിക്കൊണ്ട് ദൈവം വെളിപ്പെടുത്തിയ ഉദ്ദേശ്യത്തിനു ചേർച്ചയിൽ സന്തോത്തോടെ നമ്മൾ ഇന്നുവരെയും ജീവിക്കുന്നു. തുടർന്നും സകലശ്രവും ചെയ്‌ത്‌ ആ ഉദ്ദേശ്യത്തിനു ചേർച്ചയിൽത്തന്നെ ജീവിക്കും. അതു മാത്രമല്ല, നമ്മൾ കണ്ടതുപോലെ ലോകത്തിനു ചുറ്റും ആയിരക്കക്കിന്‌ ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങുയും ദൈവോദ്ദേശ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ പഠിക്കുയും ചെയ്‌തിരിക്കുന്നു. അവരിൽ അനേകരും ജീവിശൈലിക്കു മാറ്റം വരുത്തുയും വിശ്വാസം പ്രകടിപ്പിക്കുയും സ്‌നാമേറ്റ ക്രിസ്‌ത്യാനിളായിത്തീരുയും ചെയ്‌തിരിക്കുന്നു. ‘ദൈവത്തിന്‍റെ വചനം ജീവനും ശക്തിയുമുള്ളതാണെന്ന്’ അവരുടെ ജീവിതം തെളിയിക്കുന്നു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ വെളിപ്പെടുത്തപ്പെട്ട ഉദ്ദേശ്യം ഇതിനോകംതന്നെ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ ജീവിത്തിൽ അതു തുടർന്നും ശക്തി ചെലുത്തിക്കൊണ്ടിരിക്കും.