ഗവണ്മെന്‍റ് ഉദ്യോസ്ഥർക്ക് പാരിതോഷിമോ സമ്മാനമോ കൊടുക്കുന്നത്‌ ഉചിതമാണോ എന്ന് തീരുമാനിക്കാൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും?

പല ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ക്രിസ്‌ത്യാനികൾ സത്യസന്ധരായിരിക്കണം. ദൈവനിങ്ങൾക്ക് എതിരല്ലാത്തിത്തോളം പ്രാദേശിമായ നിയമങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്‌. (മത്താ. 22:21; റോമ. 13:1, 2; എബ്രാ. 13:18) ക്രിസ്‌ത്യാനികൾ നാട്ടുപ്പുകൾ മാനിക്കാനും ‘അയൽക്കാരനെ തങ്ങളെപ്പോലെതന്നെ സ്‌നേഹിക്കാനും’ പരമാവധി ശ്രമിക്കുന്നു. (മത്താ. 22:39; റോമ. 12:17, 18; 1 തെസ്സ. 4:11, 12) ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ പാരിതോഷിമോ സമ്മാനമോ കൊടുക്കുന്ന കാര്യത്തിലുള്ള ക്രിസ്‌ത്യാനിളുടെ വീക്ഷണം ഓരോ പ്രദേത്തെയും രീതിനുരിച്ച് വ്യത്യാപ്പെട്ടിരിക്കും.

പല സ്ഥലങ്ങളിലും നിയമമായി അവകാപ്പെട്ട ഒരു കാര്യം സാധിച്ചുകിട്ടാൻ നമ്മൾ ഗവണ്മെന്‍റ് ഉദ്യോസ്ഥർക്ക് ഒന്നും കൊടുക്കേണ്ട കാര്യമില്ല. കാരണം അവർ ചെയ്യുന്ന സേവനങ്ങൾക്ക് ഗവണ്മെന്‍റ് ശമ്പളം കൊടുക്കുന്നുണ്ട്. അതിൽ കൂടുലായി എന്തെങ്കിലും കിട്ടാൻ അവർ ആവശ്യപ്പെടുന്നുമില്ല, പ്രതീക്ഷിക്കുന്നുമില്ല. തികച്ചും നിയമമായി ചെയ്‌ത ഒരു കാര്യമാണെങ്കിലും, ഒരു ഔദ്യോഗിക കടമ നിർവഹിച്ചു എന്നതിന്‍റെ പേരിൽ എന്തെങ്കിലും പാരിതോഷികം ആവശ്യപ്പെടുന്നതോ സ്വീകരിക്കുന്നതോ മിക്ക സ്ഥലങ്ങളിലും നിയമലംമാണ്‌. ഒരു ഉദ്യോഗസ്ഥൻ ചെയ്യേണ്ടതേ ചെയ്‌തിട്ടുള്ളൂ എങ്കിൽപ്പോലും അത്തരം സമ്മാനങ്ങൾ കൈക്കൂലിയായിട്ടാണ്‌ അവിടങ്ങളിൽ കണക്കാക്കുന്നത്‌. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, ക്രിസ്‌ത്യാനികൾ ഗവണ്മെന്‍റ് ഉദ്യോസ്ഥർക്ക് സമ്മാനമോ പാരിതോഷിമോ കൊടുക്കണോ വേണ്ടയോ എന്ന ചോദ്യംപോലും ഉദിക്കുന്നില്ല. അത്തരം സമ്മാനങ്ങൾ കൊടുക്കുന്നത്‌ തീർത്തും അനുചിമാണ്‌.

എന്നാൽ, ഇത്തരം നിയമങ്ങളൊന്നും ഇല്ലാത്തതോ അവ കർശനമായി നടപ്പിലാക്കാൻ ശ്രമിക്കാത്തതോ ആയ സ്ഥലങ്ങളിലെ ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ സമ്മാനങ്ങളും പാരിതോഷിങ്ങളും വാങ്ങുന്നതിൽ തെറ്റൊന്നും കാണുന്നില്ല. ചില സ്ഥലങ്ങളിൽ ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ തങ്ങളുടെ സേവനം ലഭ്യമാകുന്നരിൽനിന്ന് പണമോ മറ്റ്‌ ആനുകൂല്യങ്ങളോ അന്യാമായി ഈടാക്കിക്കൊണ്ട് പദവി ദുരുയോഗം ചെയ്യുന്നു. എന്തെങ്കിലും ഒന്ന് കിട്ടാതെ അവർ ചെറുവിരൽപോലും അനക്കില്ല. നിയമമായി വിവാഹം നടത്തിത്തരുമ്പോഴും കെട്ടിനിർമാത്തിനുള്ള അനുമതി തരുമ്പോഴും ഉദ്യോഗസ്ഥർ പാരിതോഷികം ആവശ്യപ്പെടാറുണ്ട്. നിയമാനുസൃത വരുമാനികുതി മുഴുവൻ അടയ്‌ക്കുമ്പോൾപ്പോലും ചില ഉദ്യോഗസ്ഥർ പാരിതോഷികം ആവശ്യപ്പെടുന്നുണ്ട്. കിട്ടേണ്ടത്‌ കിട്ടിയില്ലെങ്കിൽ ഒരു പൗരന്‌ ലഭിക്കേണ്ട നിയമമായ അവകാശംപോലും നിഷേധിച്ചുകൊണ്ട് അവർ ആളുകളെ ബുദ്ധിമുട്ടിപ്പിക്കും,അതിനായി അവർ മനഃപൂർവം ഓരോരോ തടസ്സങ്ങൾ പറയും. എന്തെങ്കിലും കിട്ടാത്തതിന്‍റെ പേരിൽ അഗ്നിശസേന തീ അണയ്‌ക്കുന്നതിനെക്കുറിച്ച്  ചിന്തിക്കാൻപോലും തയ്യാറാകില്ലെന്ന് ഒരു രാജ്യത്തുനിന്നുള്ള റിപ്പോർട്ട് പറയുന്നു.

ചിലപ്പോൾ നിയമമായ കിട്ടേണ്ട സേവനത്തിന്‌ നന്ദി സൂചകമായി ചെറിയ എന്തെങ്കിലും സമ്മാനം കൊടുക്കുന്നത്‌ ഉചിതമായിരിക്കാം

മുകളിൽ പറഞ്ഞിരിക്കുന്ന രീതികൾ വ്യാപമായിരിക്കുന്നിടത്ത്‌ പാരിതോഷികം കൊടുക്കാതെ ഒരു കാര്യവും നടക്കില്ലെന്ന് ചിലർ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ നിയമമായ സേവനം ലഭിക്കുന്നതിന്‌ കൊടുക്കുന്ന പാരിതോഷികത്തെ, അധികമായി അടയ്‌ക്കേണ്ട ഫീസ്‌ ആയി ഒരു ക്രിസ്‌ത്യാനി വീക്ഷിച്ചേക്കാം. അഴിമതി വ്യാപമായിരിക്കുന്നിടത്ത്‌, ദൈവത്തിന്‍റെ നിലവാത്തിൽ സ്വീകാര്യമാതിന്‍റെയും അസ്വീകാര്യമാതിന്‍റെയും പരിധി തിരിച്ചറിയുന്ന കാര്യത്തിൽ ഒരു ക്രിസ്‌ത്യാനി വളരെ ജാഗ്രത പാലിക്കണം. നിയമമായ ഒരു അവകാശം നേടിയെടുക്കുന്നതിന്‌ പാരിതോഷികം കൊടുക്കുന്നതും നിയമവിരുദ്ധമായ ഒരു ആനുകൂല്യം കൈക്കലാക്കുന്നതിന്‌ പാരിതോഷികം കൊടുക്കുന്നതും തമ്മിൽ വ്യത്യാമുണ്ട്. അഴിമതി നിറഞ്ഞ ഒരു ചുറ്റുപാടിൽ ചിലർ തങ്ങൾക്ക് അർഹതയില്ലാത്ത സേവനങ്ങൾ ലഭിക്കാൻ ഉദ്യോസ്ഥർക്ക് പാരിതോഷികങ്ങൾ കൊടുക്കാറുണ്ട്. ന്യായമായ പിഴ അടയ്‌ക്കാതിരിക്കാൻവേണ്ടി പോലീസുകാർക്കോ മറ്റ്‌ ഗവണ്മെന്‍റ് ഉദ്യോസ്ഥർക്കോ “പാരിതോഷികങ്ങൾ” കൊടുക്കുന്നരുമുണ്ട്. “സമ്മാനം” വാങ്ങി അഴിമതി കാണിക്കുന്നതുപോലെതന്നെ തെറ്റാണ്‌ അഴിമതി കാണിക്കാൻ “സമ്മാനം” കൊടുക്കുന്നതും. ഇവ രണ്ടും നീതിക്ക് നിരക്കുന്നതല്ല.—പുറ. 23:8; ആവ. 16:19; സദൃ. 17:23.

ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാത്തിൽ പക്വതയുള്ള പല ക്രിസ്‌ത്യാനിളും പാരിതോഷികം ആവശ്യപ്പെടുന്ന ഉദ്യോസ്ഥർക്ക് അത്‌ കൊടുക്കേണ്ടെന്ന് തീരുമാനിക്കുന്നു. പാരിതോഷികം കൊടുക്കുന്നതിനെ അഴിമതിക്കുനേരെ കണ്ണടയ്‌ക്കുയോ അതിനെ അനുകൂലിക്കുയോ ചെയ്യുന്നതായിട്ടാണ്‌ അവർ വീക്ഷിക്കുന്നത്‌. അതുകൊണ്ട് അത്തരത്തിലുള്ള സമ്മാനങ്ങൾ അവർ കൊടുക്കില്ല.

നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ നേടിയെടുക്കാനായി കൊടുക്കുന്ന സമ്മാനങ്ങൾ കൈക്കൂലിപോലെയാണെന്ന് പക്വതയുള്ള ക്രിസ്‌ത്യാനികൾക്ക് അറിയാം. അനാവശ്യമായ കാലതാമസം ഒഴിവാക്കാനോ നിയമമായ സേവനം ലഭിക്കാനോ നന്ദി സൂചകമായി എന്തെങ്കിലും ചെറിയ സമ്മാനം കൊടുക്കുന്നത്‌ നാട്ടുടപ്പ് അനുസരിച്ച് തെറ്റല്ലെന്ന് ചിലർക്ക് തോന്നിയേക്കാം. ഉദാഹത്തിന്‌, ഒരു ഗവൺമെന്‍റ് ആശുപത്രിയിൽനിന്ന് സൗജന്യമായി ചികിത്സ ലഭിച്ചതിന്‌ നന്ദി കാണിക്കാൻ ചിലർ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും സമ്മാനങ്ങൾ കൊടുക്കാറുണ്ട്. സേവനം ലഭിച്ചതിനു ശേഷം കൊടുക്കുന്നതാതുകൊണ്ട് അവർക്ക് ആ കാര്യത്തിൽ കുറ്റബോധം തോന്നുന്നില്ല. ആ കൊടുക്കുന്ന സമ്മാനം കൈക്കൂലിയായിട്ടോ മെച്ചപ്പെട്ട ചികിത്സ കിട്ടാൻവേണ്ടിയുള്ള ഒരു അപേക്ഷയായിട്ടോ ആർക്കും വ്യാഖ്യാനിക്കാനും കഴിയില്ല.

ഓരോരോ സ്ഥലങ്ങളിലും ഉണ്ടാകാനിയുള്ള എല്ലാ സാഹര്യങ്ങളെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യാൻ കഴിയില്ല. നാട്ടുടപ്പ് എന്തുതന്നെയായിരുന്നാലും, പിന്നീട്‌ മനസ്സാക്ഷിക്കുത്ത്‌ തോന്നാത്ത ഒരു തീരുമാമായിരിക്കണം ക്രിസ്‌ത്യാനികൾ എടുക്കേണ്ടത്‌. (റോമ. 14:1-6) നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അവർ ഒഴിവാക്കണം. (റോമ. 13:1-7) യഹോയുടെ നാമത്തിന്‌ നിന്ദ വരുത്തുന്നതോ മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നതോ ആയ ഒന്നും അവർ ചെയ്യരുത്‌. (മത്താ. 6:9; 1 കൊരി. 10:32) അവരുടെ തീരുമാങ്ങളിൽ അയൽക്കാരോടുള്ള സ്‌നേഹം പ്രതിലിക്കണം.—മർക്കോ. 12:31.

 ഒരാളെ പുനഃസ്ഥിതീരിച്ചതായി അറിയിപ്പു നടത്തുമ്പോൾ സഭയിലുള്ളവർക്ക് എങ്ങനെ സന്തോഷം പ്രകടിപ്പിക്കാം?

ലൂക്കൊസ്‌ 15-‍ാ‍ം അധ്യാത്തിൽ 100 ആടുകളുണ്ടായിരുന്ന ഒരാളെക്കുറിച്ചുള്ള യേശുവിന്‍റെ ദൃഷ്ടാന്തം നമുക്ക് കാണാം. അതിൽ ഒരു ആടിനെ കാണാതാപ്പോൾ അദ്ദേഹം ബാക്കിയുള്ള 99-നെയും വിട്ടിട്ട് കാണാതാതിനെ “കണ്ടെത്തുന്നതുവരെ” തിരഞ്ഞ് നടന്നു. യേശു പറഞ്ഞു: ആടിനെ “കണ്ടെത്തുമ്പോൾ അവൻ അതിനെ ചുമലിലേറ്റി ആഹ്ലാദിക്കും. വീട്ടിലെത്തുമ്പോൾ അവൻ തന്‍റെ സ്‌നേഹിരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്‌, ‘എന്നോടുകൂടെ ആഹ്ലാദിക്കുവിൻ; കാണാതെപോയ എന്‍റെ ആടിനെ കണ്ടെത്തിയിരിക്കുന്നു’ എന്നു പറയും.” ഈ ദൃഷ്ടാന്തം ഉപസംരിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “അങ്ങനെതന്നെ, മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒൻപതു നീതിമാന്മാരെക്കുറിച്ച് ഉള്ളതിനെക്കാൾ, മാനസാന്തപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോ. 15:4-7.

നികുതിപിരിവുകാരുമായും പാപിളുമായും യേശു സഹവസിച്ചതിനെ വിമർശിച്ച പരീശന്മാരുടെയും ശാസ്‌ത്രിമാരുടെയും ചിന്താതിയെ തിരുത്താനായിരുന്നു യേശു ഈ ദൃഷ്ടാന്തം പറഞ്ഞതെന്ന് സന്ദർഭം വ്യക്തമാക്കുന്നു. (ലൂക്കോ. 15:1-3) ഒരു പാപി മാനസാന്തപ്പെടുമ്പോൾ സ്വർഗത്തിൽ സന്തോഷം ഉണ്ടാകുമെന്ന് യേശു വ്യക്തമാക്കി. സ്വർഗത്തിലുള്ളവർ സന്തോഷിക്കുന്നെങ്കിൽ അനുതപിക്കുയും മാനസാന്തപ്പെട്ട് തിരിഞ്ഞുരിയും തനിക്കുതന്നെ ‘നേരായ പാത ഒരുക്കുയും’ ചെയ്യുന്ന ഒരാളെക്കുറിച്ച് ഭൂമിയിലുള്ളരും അതേപോലെതന്നെ സന്തോഷിക്കണ്ടതല്ലേ?—എബ്രാ. 12:13.

പുറത്താക്കപ്പെട്ട ആരെയെങ്കിലും പുനഃസ്ഥിതീരിക്കുമ്പോൾ സന്തോഷിക്കാൻ നമുക്കും നല്ല കാരണങ്ങളുണ്ട്. ആ വ്യക്തി ദൈവത്തോടുള്ള വിശ്വസ്‌തയിൽ തുടരണം എന്നത്‌ ശരിതന്നെ. എന്നാൽ പുനഃസ്ഥിതീരിക്കപ്പെടാനായി അദ്ദേഹം മാനസാന്തപ്പെമായിരുന്നു. അദ്ദേഹം മാനസാന്തപ്പെട്ടതിൽ നമ്മൾ സന്തോമുള്ളരാണ്‌. അതുകൊണ്ട് പുനഃസ്ഥിതീത്തെക്കുറിച്ചുള്ള അറിയിപ്പ് മൂപ്പന്മാർ നടത്തുമ്പോൾ സ്വാഭാവിമായും ആരെങ്കിലും കൈയടിച്ചേക്കാം.

യെരുശലേമിലെ ബേത്ത്‌സഥ എന്ന കുളത്തിലെ ‘വെള്ളം കലങ്ങാൻ’ കാരണം എന്തായിരുന്നിരിക്കണം?

യേശുവിന്‍റെ കാലത്ത്‌ യെരുശലേമിലുണ്ടായിരുന്ന ചിലർ കരുതിയിരുന്നത്‌ ബേത്ത്‌സഥ കുളത്തിലെ ‘വെള്ളം കലങ്ങുമ്പോൾ’ അതിന്‌ രോഗശാന്തി വരുത്താനുള്ള കഴിവുണ്ടെന്നാണ്‌. (യോഹ. 5:1-7) അതുകൊണ്ട് രോഗം സുഖപ്പെടാൻ ആഗ്രഹിച്ച ആളുകൾ ഈ കുളത്തിനരികെ വന്നുകൂടിയിരുന്നു.

ആചാരപരമായി ശുദ്ധിയാകാൻ യഹൂദന്മാർ ഈ കുളത്തിൽ കുളിച്ചിരുന്നു. ഇതിലേക്ക് വെള്ളം വന്നിരുന്നത്‌ അതിന്‌ അടുത്തുണ്ടായിരുന്ന ഒരു ജലസംഭരണിയിൽനിന്നാണ്‌. ഇവ രണ്ടും ഒരേ മതിൽക്കെട്ടിനുള്ളിലായിരുന്നു. ആ പ്രദേശത്ത്‌ ഗവേഷണം നടത്തിയവർ കണ്ടെത്തിയതനുസരിച്ച് ഈ രണ്ടു കുളങ്ങൾക്കും നടുവിൽ ഒരു കെട്ട് ഉണ്ടായിരുന്നു. ആ ജലസംഭരണിയിൽനിന്ന് ഒരു ചാലിലൂടെ താഴത്തെ കുളത്തിനടിയിലേക്ക് വെള്ളം തുറന്നുവിടാൻ കഴിയുമായിരുന്നു. അങ്ങനെ വെള്ളം കുത്തിയൊഴുകി വരുമ്പോൾ ആ കുളത്തിലെ വെള്ളം കലങ്ങും.

യോഹന്നാൻ 5:4-ൽ ഒരു ദൂതൻ വെള്ളം കലക്കി എന്ന് പറയുന്ന ഭാഗം നാലാം നൂറ്റാണ്ടിലെ കോഡക്‌സ്‌ സൈനാറ്റിക്കസ്‌ പോലെയുള്ള ഏറ്റവും സ്വീകാര്യമായ പുരാതനകാലത്തെ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. 38 വർഷമായി രോഗിയായി കിടന്നിരുന്ന ആളെ യേശു ബേത്ത്‌സഥ കുളത്തിനരികെവെച്ച് സുഖപ്പെടുത്തി. കുളത്തിൽ ഇറങ്ങാതെതന്നെ നിമിഷനേരംകൊണ്ട് അയാളുടെ രോഗം സുഖപ്പെട്ടു.