വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 നവംബര്‍ 

അവർ വ്യാജത്തിൽനിന്ന് വിട്ടുപോന്നു

അവർ വ്യാജത്തിൽനിന്ന് വിട്ടുപോന്നു

“എന്‍റെ ജനമേ . . . അവളെ വിട്ട് പോരുവിൻ.”—വെളി. 18:4.

ഗീതം: 101, 93

1. ദൈവജനം മഹതിയാം ബാബിലോണിൽനിന്ന് സ്വതന്ത്രരാകുമെന്നു പ്രതീക്ഷിക്കാൻ കഴിയുന്നതിന്‍റെ കാരണമെന്തായിരുന്നു, നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?

മുൻലേത്തിൽ, വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾ ബാബിലോണിന്‍റെ അടിമത്തത്തിലായത്‌ എങ്ങനെയാണെന്നു നമ്മൾ പഠിച്ചു. പക്ഷേ, അവർ ആ അവസ്ഥയിൽ എക്കാലവും തുടരില്ല എന്നതായിരുന്നു സന്തോമായ കാര്യം. ആർക്കും വ്യാജലോസാമ്രാജ്യത്തിൽനിന്ന് വിട്ടുപോരാൻ കഴിയില്ലെങ്കിൽ ‘എന്‍റെ ജനമേ അവളെ വിട്ട് പോരുവിൻ’ എന്ന ദൈവത്തിന്‍റെ കല്‌പന അർഥമില്ലാത്തതായേനേ. (വെളിപാട്‌ 18:4 വായിക്കുക.) ബാബിലോണിന്‍റെ പിടിയിൽനിന്ന് ദൈവജനം എന്നാണു മോചിരാതെന്ന് അറിയാൻ നമ്മളെല്ലാം ആകാംക്ഷയുള്ളരല്ലേ? എന്നാൽ അതിനു മുമ്പ് നമുക്കു പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം ചിന്തിക്കാം: 1914-നു മുമ്പ് മഹതിയാം ബാബിലോണിനോടുള്ള ബന്ധത്തിൽ ബൈബിൾവിദ്യാർഥികൾ എന്തു നിലപാടാണെടുത്തത്‌? ഒന്നാം ലോകഹായുദ്ധകാലത്ത്‌ നമ്മുടെ സഹോരങ്ങൾ എത്ര ഉത്സാഹത്തോടെയാണു പ്രവർത്തിച്ചിരുന്നത്‌? ആ സമയത്ത്‌ അവർക്കു തിരുത്തൽ ആവശ്യമായിരുന്നു. എന്നാൽ അതും അവർ ബാബിലോണിന്‍റെ അടിമത്തത്തിലായിരുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

“ബാബിലോണിന്‍റെ പതനം”

2. വ്യാജങ്ങളെ മനസ്സിലാക്കിപ്പോൾ ആദ്യകാല ബൈബിൾവിദ്യാർഥികൾ എന്തു നിലപാടെടുത്തു?

2 ക്രൈസ്‌തളൊന്നും ബൈബിൾസത്യം പഠിപ്പിക്കുന്നില്ലെന്ന്  ഒന്നാം ലോകഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും സഹകാരിളും മനസ്സിലാക്കി. വ്യാജത്തിൽനിന്ന് വിട്ടുപോരുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നതെന്ന് അവർക്കു പൂർണമായി മനസ്സിലായിരുന്നില്ലെങ്കിലും ആ വ്യാജങ്ങളുമായി ഒരു ഇടപാടും വേണ്ടെന്ന് അവർ ഉറച്ചു. തങ്ങളുടെ തിരുവെഴുത്തുനിപാട്‌ എന്താണെന്ന് ആദ്യംമുതൽത്തന്നെ അവർ വ്യക്തമാക്കി. 1879 നവംബർ ലക്കം സീയോന്‍റെ വീക്ഷാഗോപുത്തിലൂടെ (ഇംഗ്ലീഷ്‌) അവർ ഇങ്ങനെ തുറന്നുറഞ്ഞു: “ക്രിസ്‌തുവിനോടു വിവാന്ധത്തിലായിരിക്കുന്ന നിർമന്യയാണു തങ്ങളെന്ന് ഓരോ സഭയും അവകാപ്പെടുന്നു. എന്നാൽ അവ യഥാർഥത്തിൽ ഈ ലോകവുമായി (കാട്ടുമൃവുമായി) യോജിപ്പിലായിരിക്കുയും അതിന്‍റെ പിന്തുണ സ്വീകരിക്കുയും ചെയ്യുന്നു. ഇവയെ തിരുവെഴുത്തിന്‍റെ ഭാഷയിൽ ഒരു ഒറ്റ വേശ്യായായി (മഹതിയാം ബാബിലോണിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദം) നമ്മൾ കുറ്റം വിധിക്കണം.”—വെളിപാട്‌ 17:1, 2 വായിക്കുക.

3. വ്യാജത്തിന്‍റെ ഭാഗമല്ലെന്നു കാണിക്കാൻ ബൈബിൾവിദ്യാർഥികൾ എന്താണു ചെയ്‌തത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.)

3 ദൈവമുള്ള സ്‌ത്രീപുരുന്മാർക്ക് എന്താണു ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. വ്യാജങ്ങളെ തുടർന്നും പിന്തുച്ചാൽ അവർക്ക് യഹോയുടെ അനുഗ്രഹം പ്രതീക്ഷിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് പല ബൈബിൾവിദ്യാർഥിളും, അവർ പൊയ്‌ക്കൊണ്ടിരുന്ന സഭകളിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്തുകൾ തയ്യാറാക്കി. ചിലർ അവരുടെ രാജിക്കത്തുകൾ പള്ളിയിൽവെച്ച് പരസ്യമായി വായിച്ചു. എന്നാൽ ചില പള്ളികളിൽ പരസ്യമായി വായിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. അങ്ങനെയുള്ള പള്ളികളിലെ ഓരോ അംഗത്തിനും ചില ബൈബിൾവിദ്യാർഥികൾ കത്തിന്‍റെ കോപ്പികൾ അയച്ചുകൊടുത്തു. വ്യാജവുമായി ഒരു ഇടപാടുമുണ്ടായിരിക്കാൻ അവർ ആഗ്രഹിച്ചില്ല. വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ അത്‌ അവരുടെ മരണത്തിൽ കലാശിച്ചേനേ! എന്നാൽ 1800-കളുടെ അവസാമാപ്പോഴേക്കും പല രാജ്യങ്ങളിലും സഭയ്‌ക്കു ഗവൺമെന്‍റിൽനിന്നുള്ള പിന്തുണ കുറഞ്ഞിരുന്നു. അതുകൊണ്ട്, ആ രാജ്യങ്ങളിലെ ആളുകൾക്കു ശിക്ഷയെ പേടിക്കാതെ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സഭകളുടെ പഠിപ്പിക്കലുളോടുള്ള വിയോജിപ്പു തുറന്ന് പ്രകടിപ്പിക്കാനും കഴിയുമായിരുന്നു.

4. ഒന്നാം ലോകഹായുദ്ധകാലത്ത്‌ ദൈവവും മഹതിയാം ബാബിലോണും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു?

4 വ്യാജതത്തെ പിന്തുയ്‌ക്കുന്നില്ലെന്നു ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും സഭാംങ്ങളെയും മാത്രം അറിയിച്ചാൽ പോരെന്നു ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കി. മഹതിയാം ബാബിലോൺ ഒരു മതവേശ്യയാണെന്നു ലോകം മുഴുനും അറിയമായിരുന്നു. ക്രൈസ്‌തലോകത്തെ ശക്തമായി കുറ്റം വിധിക്കുന്ന “ബാബിലോണിന്‍റെ പതനം” എന്ന വിഷയത്തിലുള്ള ഒരു ലഘുലേഖ അവർ തയ്യാറാക്കി. ഏതാനും ആയിരങ്ങൾവരുന്ന ആ ബൈബിൾവിദ്യാർഥികൾ 1917 ഡിസംറിനും 1918-ന്‍റെ ആരംഭത്തിനും ഇടയിൽ ഈ ലഘുലേയുടെ ഒരു കോടി പ്രതികൾ ഉത്സാഹത്തോടെ വിതരണം ചെയ്‌തു. പുരോഹിന്മാർ എത്രത്തോളം കോപാകുരായെന്നു നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷേ ബൈബിൾവിദ്യാർഥികൾക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവർ ഈ പ്രധാപ്പെട്ട വേലയുമായി മുന്നോട്ടുപോയി. ‘മനുഷ്യരെയല്ല, ദൈവത്തെ അധിപതിയായി അനുസരിക്കാൻ’ അവർ തീരുമാനിച്ചുച്ചിരുന്നു. (പ്രവൃ. 5:29) അതുകൊണ്ട് നമുക്ക് എന്തു നിഗമത്തിലെത്താം? യുദ്ധകാലത്ത്‌ ദൈവജനം മഹതിയാം ബാബിലോണിന്‍റെ അടിമളാകുയായിരുന്നോ? അല്ലേ അല്ല. യഥാർഥത്തിൽ അതിന്‍റെ സ്വാധീത്തിൽനിന്ന് ഈ ക്രിസ്‌തീയ സ്‌ത്രീപുരുന്മാർ സ്വതന്ത്രരാകുയായിരുന്നു, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുയുമായിരുന്നു.

ഒന്നാം ലോകഹായുദ്ധകാലത്തെ തീക്ഷ്ണമായ പ്രവർത്തനം

5. ഒന്നാം ലോകഹായുദ്ധകാലത്ത്‌ സഹോരങ്ങൾ തീക്ഷ്ണയോടെ പ്രവർത്തിച്ചെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

5 ഒന്നാം ലോകഹായുദ്ധകാലത്ത്‌ ദൈവജനം ഉത്സാഹത്തോടെ പ്രസംവേല ചെയ്‌തില്ലെന്നും അതു കാരണം യഹോയ്‌ക്ക് അവരോട്‌ അപ്രീതി തോന്നിയെന്നും ആണ്‌ മുൻകാങ്ങളിൽ നമ്മൾ വിശ്വസിച്ചിരുന്നത്‌. അതുകൊണ്ട് അവരെ കുറച്ച് കാലത്തേക്ക് അടിമകളാക്കാൻ മഹതിയാം ബാബിലോണിനെ യഹോവ അനുവദിച്ചെന്നു നമ്മൾ കരുതി. എന്നാൽ, 1914 മുതൽ 1918 വരെയുള്ള കാലത്തും കർത്താവിന്‍റെ ജനം ഒരു കൂട്ടമെന്ന നിലയിൽ പ്രസംവേല മുന്നോട്ടുകൊണ്ടുപോകാൻ തങ്ങളാലാകുന്നതെല്ലാം  ചെയ്‌തെന്നാണ്‌ ആ കാലത്ത്‌ വിശ്വസ്‌തയോടെ സേവിച്ചിരുന്ന സഹോരങ്ങൾ പിന്നീടു പറഞ്ഞത്‌. ഇതു സത്യമാണെന്നതിനു ശക്തമായ പല തെളിവുളുമുണ്ട്. നമ്മുടെ ദിവ്യാധിപത്യ ചരിത്രം കുറെക്കൂടി കൃത്യമായി മനസ്സിലാക്കിയതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങൾ കൂടുതൽ വ്യക്തമായി ഗ്രഹിക്കാൻ നമ്മളെ സഹായിച്ചിരിക്കുന്നു.

6, 7. (എ) ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ബൈബിൾവിദ്യാർഥികൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാം? (ബി) ബൈബിൾവിദ്യാർഥിളുടെ തീക്ഷ്ണത വ്യക്തമാക്കുന്ന ഉദാഹണങ്ങൾ പറയുക.

6 വസ്‌തുത ഇതാണ്‌, 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകഹായുദ്ധകാലത്ത്‌ ജീവിച്ചിരുന്ന ബൈബിൾവിദ്യാർഥികൾ ആ സമയത്ത്‌ സാക്ഷീവേയിൽ ഉത്സാഹത്തോടെ ഏർപ്പെട്ടു. പല കാരണങ്ങൾകൊണ്ടും അത്‌ അത്ര എളുപ്പല്ലായിരുന്നു. അതിൽ രണ്ടു കാര്യം നമുക്ക് ഇപ്പോൾ നോക്കാം. ഒന്നാമതായി, പ്രസിദ്ധീണങ്ങൾ വിതരണം ചെയ്‌തുകൊണ്ടാണ്‌ അക്കാലത്തെ പ്രവർത്തനം പ്രധാമായും നടന്നിരുന്നത്‌. 1918-ന്‍റെ തുടക്കത്തിൽ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അധികാരികൾ നിരോധിച്ചപ്പോൾ പല സഹോങ്ങൾക്കും പ്രസംവേല ബുദ്ധിമുട്ടായിത്തീർന്നു. ബൈബിൾ മാത്രം ഉപയോഗിച്ച് പ്രസംഗിക്കാൻ അവർക്ക് അറിയില്ലായിരുന്നു. പൂർത്തിയായ മർമ്മം എന്ന പുസ്‌തത്തിലൂടെ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊള്ളുമെന്നാണ്‌ അവർ പ്രതീക്ഷിച്ചിരുന്നത്‌. രണ്ടാമത്തേത്‌, 1918-ൽ പൊട്ടിപ്പുപ്പെട്ട സ്‌പാനിഷ്‌ ഇൻഫ്‌ളുവൻസയായിരുന്നു. മാരകമായ ഈ പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ സ്വതന്ത്രമായി യാത്ര ചെയ്യുന്നതു പ്രചാകർക്കു ബുദ്ധിമുട്ടായിത്തീർന്നു. ഇതും മറ്റു പ്രശ്‌നങ്ങളും ഒക്കെയുണ്ടായിരുന്നെങ്കിലും പ്രസംപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബൈബിൾവിദ്യാർഥികൾ ആകുന്നതെല്ലാം ചെയ്‌തു.

ആ ബൈബിൾവിദ്യാർഥികൾ എത്ര തീക്ഷ്ണയുള്ളരായിരുന്നു! (6, 7 ഖണ്ഡികകൾ കാണുക)

7 ആ ചെറികൂട്ടം ബൈബിൾവിദ്യാർഥികൾ, 1914-ൽ മാത്രം 90 ലക്ഷത്തിധികം ആളുകളെയാണ്‌ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണിച്ചത്‌. ആദാം മുതൽ ആയിരം വർഷവാഴ്‌ചയുടെ അവസാനംരെയുള്ള മനുഷ്യകുടുംത്തിന്‍റെ കഥ ചിത്രങ്ങളും സ്ലൈഡുളും ശബ്ദവുമായി സംയോജിപ്പിച്ച് ഇതിൽ അവതരിപ്പിച്ചിരുന്നു. അക്കാലത്ത്‌ അതു ശ്രദ്ധേമായ നേട്ടമായിരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ. 1914-ൽ മാത്രം ആ ഫോട്ടോ നാടകം കണ്ടവരുടെ എണ്ണം ഇന്നു ലോകത്തെല്ലായിത്തുമുള്ള മൊത്തം രാജ്യപ്രചാരുടെ എണ്ണത്തെക്കാൾ കൂടുലാണ്‌. ഐക്യനാടുളിൽ 1916-ൽ മൊത്തം 8,09,393 പേർ മീറ്റിങ്ങുകൾക്കു ഹാജരായെന്നും 1918-ൽ ആ എണ്ണം 9,49,444 ആയെന്നും കണക്കുകൾ കാണിക്കുന്നു. ബൈബിൾവിദ്യാർഥികൾ ഉത്സാഹത്തോടെ പ്രവർത്തിച്ചു, സംശയമില്ല!

8. ഒന്നാം ലോകഹായുദ്ധകാലത്ത്‌ സഹോങ്ങളുടെ ആത്മീയാശ്യങ്ങൾ നിറവേറ്റിയത്‌ എങ്ങനെ?

8 ഒന്നാം ലോകഹായുദ്ധകാലത്ത്‌ ബൈബിൾവിദ്യാർഥികൾക്കെല്ലാം പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും നേതൃത്വമെടുത്തിരുന്ന സഹോരങ്ങൾ കഠിനമായി പ്രയത്‌നിച്ചു. ഈ കരുതലുകൾ പ്രസംപ്രവർത്തവുമായി മുന്നോട്ടുപോകാൻ സഹോങ്ങളെ ശക്തിപ്പെടുത്തി. അക്കാലത്ത്‌ തീക്ഷ്ണയോടെ  പ്രവർത്തിച്ച ഒരു സഹോനായ റിച്ചാർഡ്‌ എച്ച്. ബാർബർ ഓർക്കുന്നു: “ചില സഹോന്മാർ സഞ്ചാരവേയിൽ തുടർന്നു. വീക്ഷാഗോപുരം തുടർന്നും അച്ചടിക്കുന്നതിനും ഈ മാസിക നിരോധിച്ചിരുന്ന കനഡയിലേക്ക് അത്‌ അയയ്‌ക്കുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു. പൂർത്തിയായ മർമ്മത്തിന്‍റെ പോക്കറ്റ്‌ സൈസ്‌ പ്രതികൾ ഒട്ടനവധി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാനുള്ള പദവിയാണ്‌ എനിക്കു കിട്ടിയത്‌. അവരുടെ കൈയിലുണ്ടായിരുന്ന പ്രതികൾ അധികാരികൾ പിടിച്ചെടുത്തിരുന്നു. പടിഞ്ഞാറൻ ഐക്യനാടുളിലുള്ള ചില പട്ടണങ്ങളിൽ കൺവെൻനുകൾ സംഘടിപ്പിക്കാനും പ്രസംകരെ അയച്ച് അവിടെയുള്ള സുഹൃത്തുക്കളെ ആകുന്നവിത്തിൽ പ്രോത്സാഹിപ്പിക്കാനും റഥർഫോർഡ്‌ സഹോദരൻ അഭ്യർഥിച്ചു.”

ചില തിരുത്തലുകൾ ആവശ്യമായിരുന്നു

9. (എ) 1914-നും 1919-നും ഇടയിലുള്ള കാലഘട്ടത്തിൽ ദൈവത്തിനു തിരുത്തൽ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്? (ബി) എന്നാൽ ഇത്‌ എന്തിന്‍റെ സൂചനയായിരുന്നില്ല?

9 ബൈബിൾവിദ്യാർഥികൾ 1914-നും 1919-നും ഇടയിൽ നടത്തിയ എല്ലാ പ്രവർത്തങ്ങളും തിരുവെഴുത്തുത്ത്വങ്ങൾക്കു ചേർച്ചയിലായിരുന്നോ? അല്ല. ഗവൺമെന്‍റുകൾക്കു കീഴ്‌പെടുന്നതിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുമെന്ന് അവർക്കു മുഴുനായി മനസ്സിലായിരുന്നില്ല. (റോമ. 13:1) അതുകൊണ്ട്, ഒരു കൂട്ടമെന്ന നിലയിൽ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ എല്ലായ്‌പോഴും നിഷ്‌പക്ഷരായിരുന്നില്ല. ഉദാഹത്തിന്‌, 1918 മെയ്‌ 30 സമാധാത്തിനുവേണ്ടിയുള്ള പ്രാർഥനാദിമായി മാറ്റിവെക്കാൻ ഐക്യനാടുളുടെ പ്രസിഡന്‍റ് ആവശ്യപ്പെട്ടപ്പോൾ ആ ആചരണത്തിൽ പങ്കുചേരാൻ വീക്ഷാഗോപുരം ബൈബിൾവിദ്യാർഥികളെ പ്രേരിപ്പിച്ചു. യുദ്ധത്തെ സാമ്പത്തിമായി പിന്തുയ്‌ക്കാൻ ചില സഹോരങ്ങൾ ഗവൺമെന്‍റിന്‍റെ ചില നിക്ഷേദ്ധതിളിൽ പണം അടച്ചു. ചില സഹോരങ്ങൾ തോക്കുളും മറ്റ്‌ ആയുധങ്ങളും ആയി യുദ്ധത്തിനു പോകുപോലും ചെയ്‌തു. ഇതെല്ലാം കാണിക്കുന്നതു ബൈബിൾവിദ്യാർഥികൾക്കു തിരുത്തൽ ആവശ്യമായിരുന്നെന്നാണ്‌. എന്നാൽ, രാഷ്‌ട്രീകാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നതിൽ തെറ്റുറ്റിയെന്നു കരുതി അവർ മഹതിയാം ബാബിലോണിന്‍റെ അടിമത്തത്തിലേക്കു പോകാനിയായെന്നു ചിന്തിക്കുന്നതു തെറ്റാണ്‌. നേരെ മറിച്ച്, വ്യാജത്തിൽനിന്ന് വേർപെട്ടിരിക്കേണ്ടത്‌ അവരുടെ കടപ്പാടാണെന്ന് അവർ മനസ്സിലാക്കി. ഒന്നാം ലോകഹായുദ്ധകാലത്ത്‌ അവർ ഏതാണ്ട് പൂർണമായും അതിൽനിന്ന് വേർപെടുയും ചെയ്‌തിരുന്നു.—ലൂക്കോസ്‌ 12:47, 48 വായിക്കുക.

10. ജീവന്‍റെ പവിത്രയുമായി ബന്ധപ്പെട്ട് ബൈബിൾവിദ്യാർഥികൾ എന്ത് ഉറച്ച നിലപാടാണ്‌ എടുത്തത്‌?

10 ക്രിസ്‌തീനിഷ്‌പക്ഷയുടെ എല്ലാ വശങ്ങളും അറിയില്ലായിരുന്നെങ്കിലും ബൈബിൾവിദ്യാർഥികൾക്കു വ്യക്തമായി അറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു, ആരെയെങ്കിലും കൊല്ലുന്നതു ബൈബിൾ കുറ്റം വിധിക്കുന്നെന്ന്. അതുകൊണ്ട്, ആയുധങ്ങളുമായി യുദ്ധക്കത്തിലേക്കു പോയ ആ സഹോങ്ങൾപോലും അത്‌ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാൻ വിസമ്മതിച്ചു. ചില അധികാരികൾ അങ്ങനെയുള്ള ചില സഹോങ്ങളെ കൊല്ലപ്പെടുന്നതിനായി യുദ്ധത്തിന്‍റെ മുൻനിയിലേക്ക് അയച്ചു.

11. യുദ്ധത്തിന്‌ എതിരെയുള്ള ബൈബിൾവിദ്യാർഥിളുടെ നിലപാടിനോട്‌ അധികാരികൾ എങ്ങനെയാണു പ്രതിരിച്ചത്‌?

11 യുദ്ധവുമായി ബന്ധപ്പെട്ട് സഹോരങ്ങൾ എടുത്ത നിലപാടു സാത്താനെ കോപിപ്പിച്ചു. അതിന്‍റെ ഫലമായി അവൻ ‘നിയമംവഴി ദുരിമുണ്ടാക്കി.’ (സങ്കീ. 94:20, പി.ഒ.സി.) ഐക്യനാടുളിലെ നിയമകുപ്പ് യുദ്ധത്തിൽ ആയുധമെടുത്ത്‌ പോരാടാൻ കൂട്ടാക്കാത്ത വ്യക്തികൾക്കു വധശിക്ഷ കൊടുക്കാനുള്ള നിയമം പാർലമെന്‍റിൽ പാസ്സാക്കാൻ ശ്രമിച്ചെന്നു ജെ. എഫ്‌. റഥർഫോർഡ്‌ സഹോനോടും ഡബ്ലിയു. ഇ. വാൻ ആംബേർഗ്‌ സഹോനോടും, യു. എസ്‌. ആർമിയിലെ മേജർ ജനറലായ ഫ്രാങ്ക്ളിൻ ബെൽ പറഞ്ഞു. ബൈബിൾവിദ്യാർഥിളുടെ കാര്യം അദ്ദേഹം പ്രത്യേകം പറഞ്ഞു. ജനറൽ ബെൽ ദേഷ്യത്തോടെ റഥർഫോർഡ്‌ സഹോനോടു പറഞ്ഞു: “വിൽസൺ (അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ്) തടഞ്ഞതു കാരണം ആ നിയമം പാസ്സായില്ല. പക്ഷേ നിങ്ങളെയൊക്കെ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം. അതുതന്നെയാണു ഞങ്ങൾ ചെയ്യാൻപോകുന്നതും.”

12, 13. (എ) നേതൃത്വം വഹിച്ച എട്ടു സഹോങ്ങളെ ദീർഘകാല തടവിനു ശിക്ഷിച്ചത്‌ എന്തുകൊണ്ട്? (ബി) തടവുശിക്ഷ യഹോവയെ അനുസരിക്കാനുള്ള സഹോങ്ങളുടെ ദൃഢതീരുമാനം ഇല്ലാതാക്കിയോ, വിശദീരിക്കാമോ?

12 അധികാരികൾ അവരുടെ ഭീഷണി നടപ്പിലാക്കി.  വാച്ച്ടവർ സൊസൈറ്റിയുടെ പ്രതിനിധിളായ റഥർഫോർഡ്‌ സഹോനെയും വാൻ ആംബേർഗ്‌ സഹോനെയും മറ്റ്‌ ആറു സഹോന്മാരെയും അവർ അറസ്റ്റ് ചെയ്‌തു. ശിക്ഷ വിധിച്ചപ്പോൾ ജഡ്‌ജി ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ ആളുകൾ ഉൾപ്പെട്ടിരിക്കുന്ന മതവിഭാഗം ഒരു ഡിവിഷൻ ജർമൻ പടയാളിളെക്കാൾ ദോഷം ചെയ്യുന്നരാണ്‌. . . . അവർ ഗവൺമെന്‍റിന്‍റെ നിയമ ഉദ്യോസ്ഥരെയും സൈന്യത്തിന്‍റെ ഇന്‍റലിജൻസ്‌ ബ്യൂറോയെയും മാത്രമല്ല ചോദ്യം ചെയ്‌തിരിക്കുന്നത്‌. പിന്നെയോ എല്ലാ സഭകളിലെയും എല്ലാ ശുശ്രൂരെയും ആക്ഷേപിച്ചിരിക്കുയാണ്‌. അവർക്കു കടുത്ത ശിക്ഷ കൊടുക്കണം.” [എ. എച്ച്. മാക്‌മില്ലന്‍റെ വിശ്വാസം മുന്നേറുന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിന്‍റെ 99-‍ാ‍ം പേജ്‌] ശിക്ഷ കടുത്തതുന്നെയായിരുന്നു. ആ എട്ടു പേരെയും ദീർഘകാവിനു വിധിച്ചുകൊണ്ട് ജോർജിയിലെ അറ്റ്‌ലാന്‍റായിലുള്ള ജയിലിലേക്ക് അയച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവരെ വിട്ടയച്ചു, അവർക്കെതിരെയുള്ള കുറ്റങ്ങളും തള്ളിക്കളഞ്ഞു.

13 ജയിലിലായിരുന്നപ്പോഴും ആ എട്ടു പേരും തിരുവെഴുത്തുളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങളോടു പറ്റിനിന്നു. ശിക്ഷയിൽ ഇളവ്‌ കിട്ടാനായി ഐക്യനാടുളിലെ പ്രസിന്‍റിന്‌ അയച്ച ഒരു ദയാഹർജിയിൽ അവർ ഇങ്ങനെ എഴുതി: “കർത്താവിന്‍റെ ഹിതം എന്താണെന്നു തിരുവെഴുത്തുളിൽ അറിയിച്ചിട്ടുണ്ട്: ‘നീ കൊല്ലരുത്‌.’ അതുകൊണ്ട് കർത്താവിനു സമർപ്പിച്ചിരിക്കുന്ന (അന്താരാഷ്‌ട്ര ബൈബിൾവിദ്യാർഥി) സംഘടയിലെ ഒരംഗം സമർപ്പരാർ മനഃപൂർവം ലംഘിച്ചാൽ നഷ്ടപ്പെടുത്തുന്നതു ദൈവപ്രീതിയായിരിക്കും, ചിലപ്പോൾ നിത്യനാവും സംഭവിച്ചേക്കാം. അതുകൊണ്ട് അതിലെ അംഗങ്ങൾക്കു മനസ്സോടെയും മനസ്സാക്ഷിയോടെയും സഹജീവിളുടെ ജീവനെടുക്കാൻ കഴിയില്ല.” എത്ര ധീരമായ വാക്കുകൾ! വിട്ടുവീഴ്‌ച ചെയ്യാൻ ആ സഹോങ്ങൾക്കു യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു.

ഒടുവിൽ വിമോചനം!

14. 1914 മുതൽ 1919 വരെ എന്തു സംഭവിച്ചെന്നു തിരുവെഴുത്തുളിൽനിന്ന് വിശദീരിക്കുക.

14 മലാഖി 3:1-3 വായിക്കുക. ഈ വാക്യങ്ങൾ ‘ലേവിപുത്രന്മാർ’ കടന്നുപോകുന്ന, 1914 മുതൽ 1919-ന്‍റെ ആരംഭംരെയുള്ള ഒരു ശുദ്ധീകാട്ടത്തെക്കുറിച്ച് പറയുന്നു. ആ സമയത്ത്‌ ‘കർത്താവായ’ യഹോവ ‘നിയമദൂനായ’ യേശുക്രിസ്‌തുവിനോടൊപ്പം ആത്മീയാത്തിൽ സേവിക്കുന്നവരെ പരിശോധിക്കാനായി അവിടേക്കു വന്നു. ആവശ്യമായ തിരുത്തൽ ലഭിച്ചതിനു ശേഷം യഹോയുടെ ശുദ്ധീരിക്കപ്പെട്ട ജനത കൂടുലായ നിയമങ്ങൾക്കു സജ്ജരായി. 1919-ൽ ദൈവത്തിന്‍റെ ദാസർക്ക് ആത്മീയാഹാരം കൊടുക്കുന്നതിനു ‘വിശ്വസ്‌തനും വിവേകിയുമായ അടിമയെ’ നിയമിച്ചു. (മത്താ. 24:45) ദൈവജനം ഇപ്പോൾ മഹതിയാം ബാബിലോണിന്‍റെ സ്വാധീത്തിൽനിന്ന് സ്വതന്ത്രരായി. അന്നുമുതൽ ദൈവജനം ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കുയും ദൈവത്തോടുള്ള സ്‌നേഹം ആഴമുള്ളതാക്കുയും ചെയ്‌തിരിക്കുന്നു. ദൈവം അനുഗ്രഹിച്ചതിന്‌ അവർ എത്ര നന്ദിയുള്ളരാണ്‌! [1]

15. മഹതിയാം ബാബിലോണിൽനിന്ന് മോചിരായ നമ്മൾ എന്തു ചെയ്യണം?

15 മഹതിയാം ബാബിലോണിന്‍റെ അടിമത്തത്തിൽനിന്ന് മോചിരായിരിക്കുന്നത്‌ എത്ര സന്തോമാണ്‌! ഈ ഭൂമിയിൽനിന്ന് സത്യക്രിസ്‌ത്യാനിത്വം ഇല്ലാതാക്കാനുള്ള സാത്താന്‍റെ ശ്രമങ്ങൾ പാടേ പരാജപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, യഹോവ നമുക്ക് ഈ സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിന്‍റെ ഉദ്ദേശ്യം നമ്മൾ മറന്നുരുത്‌. (2 കൊരി. 6:1) ആത്മാർഥഹൃരായ അനേകം ആളുകൾ ഇപ്പോഴും വ്യാജത്തിന്‍റെ അടിമത്തത്തിലാണ്‌. അവർക്ക് അതിൽനിന്ന് പുറത്ത്‌ കടക്കാനുള്ള വഴി കാണിച്ചുകൊടുക്കണം. നമുക്ക് അതിനു കഴിയും. അതുകൊണ്ട്, കടന്നുപോയ നൂറ്റാണ്ടിലെ നമ്മുടെ വിശ്വസ്‌തഹോങ്ങളെ അനുകരിച്ചുകൊണ്ട് സ്വതന്ത്രരാകാൻ ആളുകളെ സഹായിക്കുന്നതിനു നമ്മളാലാകുന്നതെല്ലാം ചെയ്യാം.

^ [1] (ഖണ്ഡിക 14) ബാബിലോണിലുള്ള ജൂതന്മാരുടെ 70 വർഷത്തെ അടിമത്തവും വിശ്വാത്യാമുണ്ടാതിനു ശേഷം ക്രിസ്‌ത്യാനികൾക്കു സംഭവിച്ചതും തമ്മിൽ അനേകം സമാനളുണ്ട്. എന്നിരുന്നാലും ജൂതന്മാരുടെ അടിമത്തം ക്രിസ്‌ത്യാനികൾക്കു സംഭവിച്ചതിന്‍റെ ഒരു പ്രാവനിമാതൃയാണെന്നു തോന്നുന്നില്ല. അതിന്‍റെ ഒരു കാരണം അടിമത്തത്തിന്‍റെ കാലയവിലുള്ള വ്യത്യാമാണ്‌. അതുകൊണ്ട്, ജൂതന്മാരുടെ അടിമത്തത്തിന്‍റെ എല്ലാ വിശദാംങ്ങൾക്കും പ്രാവനിമായി എന്തെങ്കിലും അർഥമുണ്ടെന്നോ അത്‌ 1919-നു മുമ്പ് ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്കു ബാധകമാകുമെന്നോ ചിന്തിക്കേണ്ട ആവശ്യമില്ല.