വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 നവംബര്‍ 

ദൈവത്തിന്‍റെ സ്വന്തം പുസ്‌തത്തിനു ചേർച്ചയിൽ സംഘടിതർ

ദൈവത്തിന്‍റെ സ്വന്തം പുസ്‌തത്തിനു ചേർച്ചയിൽ സംഘടിതർ

“ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.”—സദൃ. 3:19.

ഗീതം: 105, 107

1, 2. (എ) ദൈവത്തിന്‌ ഒരു സംഘടയുണ്ടെന്നു പറയുമ്പോൾ പലരുടെയും പ്രതിരണം എന്താണ്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

ദൈവത്തിന്‌ ഒരു സംഘടയുണ്ടോ? ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങളെ നയിക്കാൻ ഒരു സംഘടയുടെ ആവശ്യമൊന്നുമില്ല. ദൈവവുമായുള്ള വ്യക്തിമായ ഒരു ബന്ധം മാത്രം മതി.” അതു ശരിയാണോ? തെളിവുകൾ എന്താണു കാണിക്കുന്നത്‌?

2 ഈ ലേഖനത്തിൽ ക്രമത്തിന്‍റെ ദൈവമായ യഹോവ അതുല്യനായ സംഘാനാണെന്നതിന്‍റെ തെളിവുകൾ നമ്മൾ ചർച്ച ചെയ്യും. യഹോയുടെ സംഘടയിൽനിന്ന് കിട്ടുന്ന മാർഗനിർദേങ്ങളെ എങ്ങനെയാണു കാണേണ്ടതെന്നും നമ്മൾ പഠിക്കും. (1 കൊരി. 14:33, 40) ഒന്നാം നൂറ്റാണ്ടിൽ യഹോയുടെ ജനം തിരുവെഴുത്തുളിലെ മാർഗനിർദേശം പിൻപറ്റിതുകൊണ്ട് അനേക ഇടങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത പ്രസംഗിക്കുന്നതിനു കഴിഞ്ഞു. അവരെപ്പോലെ നമ്മളെ വഴിനയിക്കുന്നതും ബൈബിളാണ്‌. സംഘടന തരുന്ന നിർദേങ്ങളും നമ്മൾ അനുസരിക്കുന്നു. അതിന്‍റെ ഫലമായി ലോകമെമ്പാടും സന്തോവാർത്ത പ്രസംഗിക്കാൻ നമുക്കു കഴിയുന്നു. അതുപോലെ, മുഴുയുടെയും ശുദ്ധിയും സമാധാവും ഐക്യവും നമ്മൾ കാത്തുസൂക്ഷിക്കുയും ചെയ്യുന്നു.

യഹോവ—അതുല്യനായ സംഘാകൻ

3. യഹോയാണ്‌ അതുല്യനായ സംഘാനെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ എന്ത്?

3 ദൈവം അതുല്യനായ സംഘാനാണെന്നു ദൈവത്തിന്‍റെ സൃഷ്ടികൾ തെളിയിക്കുന്നു. ബൈബിൾ പറയുന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ  സ്ഥാപിച്ചു; വിവേത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ. 3:19) ദൈവത്തിന്‍റെ ‘വഴികളുടെ അറ്റങ്ങൾ’ മാത്രമേ നമുക്ക് അറിയൂ. അതെ, “നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.” (ഇയ്യോ. 26:14) എങ്കിലും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നക്ഷത്രസമൂഹങ്ങളെയും കുറിച്ച് നമുക്കുള്ള പരിമിമായ അറിവിൽനിന്ന് നമുക്കു പറയാനാകും, ഈ ആകാശഗോങ്ങളെല്ലാം അത്ഭുതമായ വിധത്തിൽ ക്രമീരിച്ചിരിക്കുയാണെന്ന്. (സങ്കീ. 8:3, 4) ഓരോ നക്ഷത്രസമൂഹത്തിലും കോടിക്കക്കിനു നക്ഷത്രങ്ങളുണ്ട്. അവയെല്ലാം ക്രമീകൃമായ വിധത്തിൽ ശൂന്യാകാത്തിലൂടെ സഞ്ചരിക്കുന്നു. നമ്മുടെ സൗരയൂത്തിലെ ഗ്രഹങ്ങൾ ഭ്രമണങ്ങളിലൂടെ സൂര്യനു ചുറ്റും സഞ്ചരിക്കുന്നതു കണ്ടാൽ അവ താഴ്‌മയോടെ ഗതാഗനിമങ്ങൾ അനുസരിച്ച് നീങ്ങുയാണെന്നു തോന്നിപ്പോകും! പ്രപഞ്ചത്തിലെ അത്ഭുതമായ ക്രമവും ചിട്ടയും കാണുമ്പോൾ ‘ജ്ഞാനത്തോടെ ആകാശങ്ങളും’ ഭൂമിയും ഉണ്ടാക്കിനായ യഹോയാണു നമ്മുടെ സ്‌തുതിക്കും ഭക്തിക്കും ആരാധയ്‌ക്കും അർഹനെന്നു നമുക്കു ബോധ്യമാകും.—സങ്കീ. 136:1, 5-9.

4. അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്‌ത്രത്തിനു കഴിയാത്തത്‌ എന്തുകൊണ്ട്?

4 പ്രപഞ്ചത്തെക്കുറിച്ചും ഭൂമി എന്ന നമ്മുടെ ഭവനത്തെക്കുറിച്ചും ശാസ്‌ത്രം നമ്മളെ പല കാര്യങ്ങളും പഠിപ്പിച്ചിരിക്കുന്നു. ആ അറിവ്‌ ജീവിത്തിന്‍റെ വ്യത്യസ്‌തങ്ങളിൽ പ്രയോജനം ചെയ്‌തിട്ടുണ്ട്. പക്ഷേ ശാസ്‌ത്രത്തിന്‌ ഉത്തരം തരാനാകാത്ത പല ചോദ്യങ്ങളുമുണ്ട്. ഉദാഹത്തിന്‌, പ്രപഞ്ചം എങ്ങനെയാണ്‌ അസ്‌തിത്വത്തിൽ വന്നതെന്നോ മനുഷ്യരും മൃഗങ്ങളും സസ്യജാങ്ങളും എന്തുകൊണ്ടാണ്‌ ഈ ഭൂമിയിൽ സ്ഥിതിചെയ്യുന്നതെന്നോ ജ്യോതിശാസ്‌ത്രജ്ഞന്മാർക്കു കൃത്യമായി പറയാനാകുന്നില്ല. കൂടാതെ, മനുഷ്യർക്ക് എന്നേക്കും ജീവിക്കാനുള്ള ശക്തമായ ആഗ്രഹമുള്ളത്‌ എന്തുകൊണ്ടാണെന്നും ഭൂരിപക്ഷം ആളുകൾക്കും അറിയില്ല. (സഭാ. 3:11) പ്രധാപ്പെട്ട ഇത്തരം ചോദ്യങ്ങൾക്ക് അനേകർക്കും ഉത്തരമില്ലാത്തത്‌ എന്തുകൊണ്ടാണ്‌? അതിന്‍റെ ഒരു കാരണം ശാസ്‌ത്രജ്ഞന്മാരും മറ്റുള്ളരും ദൈവമില്ലെന്നു പറഞ്ഞുകൊണ്ട് പരിണാമത്തെ ഉന്നമിപ്പിക്കുന്നതാണ്‌. എന്നാൽ അനേകരുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് യഹോവ തന്‍റെ പുസ്‌തത്തിലൂടെ ഉത്തരം നൽകുന്നു.

5. ഏതൊക്കെ വിധങ്ങളിലാണു നമ്മൾ പ്രകൃതിനിങ്ങളെ ആശ്രയിക്കുന്നത്‌?

5 പ്രകൃതിയിൽ യഹോവ സ്ഥാപിച്ചിരിക്കുന്ന മാറ്റമില്ലാത്തതും വിശ്വനീവും ആയ നിയമങ്ങളെ ആശ്രയിച്ചാണു നമ്മൾ ജീവിക്കുന്നത്‌. ഇലക്‌ട്രീഷ്യന്മാർ, പ്ലമ്പർമാർ, എൻജിനീയർമാർ, പൈലറ്റുമാർ, ശസ്‌ത്രക്രിയാവിഗ്‌ധർ ഇവരെല്ലാം ഈ നിയമങ്ങളെ ആശ്രയിച്ചാണ്‌ അവരുടെ ജോലി ചെയ്യുന്നത്‌. ഉദാഹത്തിന്‌, മനുഷ്യരീത്തിന്‍റെ ഘടന ഒരേ വിധത്തിലാണ്‌ എന്നതിന്‍റെ അടിസ്ഥാത്തിലാണു ശസ്‌ത്രക്രിയാവിഗ്‌ധർ കാര്യങ്ങൾ ചെയ്യുന്നത്‌. ഒരു ശസ്‌ത്രക്രിയാവിഗ്‌ധനു രോഗിയുടെ ഹൃദയം എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യമില്ല. നമ്മൾ എല്ലാവരും പ്രകൃതിനിങ്ങളെ ആദരിക്കുന്നരാണ്‌. ഗുരുത്വാകർഷനിമത്തെ ധിക്കരിക്കുന്ന ഒരാൾക്ക് എന്തു സംഭവിക്കുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ!

ദൈവത്താൽ സംഘടിതർ

6. യഹോയുടെ ആരാധകർ സംഘടിരായിരിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്?

6 അടുക്കിന്‍റെയും ചിട്ടയുടെയും കാര്യത്തിൽ പ്രപഞ്ചം ഒരു അത്ഭുതമാണ്‌. അതുകൊണ്ട്, തന്‍റെ ആരാധരും സുസംടിരായിരിക്കാൻ യഹോവ ആഗ്രഹിക്കുമെന്നതിൽ സംശയമില്ല. അതിനായുള്ള മാർഗനിർദേശങ്ങൾ ദൈവം ബൈബിളിലൂടെ നമുക്കു തന്നിരിക്കുന്നു. ബൈബിളിലൂടെയും ദൈവത്തിന്‍റെ സംഘടയിലൂടെയും ഉള്ള നിർദേശങ്ങൾ പാലിക്കാതെയുള്ള ജീവിതം അസന്തുഷ്ടിയിലും കഷ്ടപ്പാടിലും മാത്രമേ അവസാനിക്കൂ.

7. ബൈബിൾ ചിട്ടയും ക്രമവും ഉള്ള ഒരു പുസ്‌തമാണെന്ന് എന്തു കാണിക്കുന്നു?

7 പരസ്‌പന്ധമില്ലാത്ത ഏതാനും ചില ജൂതകൃതിളുടെയും ക്രിസ്‌തീയ എഴുത്തുളുടെയും വെറും ശേഖരമല്ല ബൈബിൾ. പകരം ദൈവം എഴുതിച്ച അത്ഭുതമായ ഒരു കൃതിയാണ്‌—നല്ല ക്രമത്തിലും ചിട്ടയിലും തയ്യാറാക്കിയ ഒരു പുസ്‌തകം. ബൈബിളിലെ ഓരോ പുസ്‌തവും പരസ്‌പരം ബന്ധമുള്ളതാണ്‌. ഉൽപത്തി മുതൽ വെളിപാട്‌ വരെയുള്ള പുസ്‌തങ്ങളിൽ ഒരു മുഖ്യവിഷയം നെയ്‌തുവെച്ചിരിക്കുന്നതു കാണാം. ‘വാഗ്‌ദത്തന്തതിയായ’ ക്രിസ്‌തുവിന്‍റെ കീഴിലെ ദൈവരാജ്യത്തിലൂടെ യഹോയുടെ ഭരണവിമാണു ശരിയെന്നു തെളിയിക്കുയും ഭൂമിയെക്കുറിച്ചുള്ള യഹോയുടെ ഉദ്ദേശ്യം പൂർത്തീരിക്കുയും ചെയ്യുക എന്നതാണ്‌ ഈ വിഷയം.—ഉൽപത്തി 3:15; മത്തായി 6:10; വെളിപാട്‌ 11:15 വായിക്കുക.

8. ഇസ്രായേല്യർ സുസംടിരായിരുന്നെന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

8 ഒരു സംഘടിയുടെ നല്ല മാതൃയാണു പുരാകാലത്തെ ഇസ്രായേൽ. ഉദാഹത്തിന്‌, മോശയുടെ നിയമത്തിൻകീഴിൽ “സമാഗകൂടാത്തിന്‍റെ വാതില്‌ക്കൽ സേവ ചെയ്‌തുവന്ന”  സ്‌ത്രീളുണ്ടായിരുന്നു. (പുറ. 38:8) അവർ “ഊഴമനുരിച്ചാണ്‌” അവിടെ സേവിച്ചിരുന്നതെന്നു മറ്റൊരു ഭാഷാന്തരം പറയുന്നു. ഇസ്രായേല്യർ സമാഗകൂടാവുമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അടുക്കോടും ചിട്ടയോടും കൂടിയാണു നീങ്ങിയിരുന്നത്‌. പിന്നീട്‌ ആലയത്തിലെ നിയമിവേലകൾ ചെയ്യാൻ ദാവീദ്‌ രാജാവ്‌ പുരോഹിന്മാരെയും ലേവ്യരെയും പ്രത്യേകൂട്ടങ്ങളായി സംഘടിപ്പിച്ചു. (1 ദിന. 23:1-6; 24:1-3) യഹോവയെ അനുസരിച്ചപ്പോൾ അവർക്കു സമാധാവും ക്രമവും ഐക്യവും ഒക്കെ ആസ്വദിക്കാനായി.—ആവ. 11:26, 27; 28:1-14.

9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭ സംഘടിമായിരുന്നെന്ന് എന്തു കാണിക്കുന്നു?

9 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയും സംഘടിമായിരുന്നു. ഭരണസംത്തിന്‍റെ വഴിനത്തിപ്പു സഭയ്‌ക്കു വളരെ പ്രയോജനം ചെയ്‌തു. തുടക്കത്തിൽ അപ്പോസ്‌തന്മാരായിരുന്നു ഭരണസംത്തിലെ അംഗങ്ങൾ. (പ്രവൃ. 6:1-6) പിന്നീട്‌ മറ്റു ചില മൂപ്പന്മാരും ആ ഭരണസംത്തിന്‍റെ ഭാഗമായി. (പ്രവൃ. 15:6) ഒന്നാം നൂറ്റാണ്ടിലെ ഭരണസംത്തിലെ അംഗങ്ങളും അവരോട്‌ അടുത്ത്‌ സഹവസിച്ചിരുന്ന മറ്റുള്ളരും എഴുതിയ നിശ്വസ്‌തലേങ്ങളിൽനിന്ന് സഹോങ്ങൾക്ക് ആവശ്യമായ ഉപദേങ്ങളും നിർദേങ്ങളും ലഭിച്ചു. (1 തിമൊ. 3:1-13; തീത്തോ. 1:5-9) ഭരണസംത്തിന്‍റെ നിർദേശങ്ങൾ അനുസരിച്ചതുവഴി സഭകൾക്ക് എങ്ങനെയാണു പ്രയോജനം ലഭിച്ചത്‌?

10. ഭരണസംത്തിന്‍റെ തീരുമാനങ്ങൾ സഭകൾ അനുസരിച്ചപ്പോൾ എന്തായിരുന്നു ഫലം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

10 പ്രവൃത്തികൾ 16:4, 5 വായിക്കുക. “യെരുലേമിലുള്ള അപ്പൊസ്‌തന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ” ഭരണസംഘത്തെ പ്രതിനിധീരിച്ച സഹോരങ്ങൾ എല്ലായിത്തും എത്തിച്ചു. ഈ നിർദേശങ്ങൾ അനുസരിച്ചപ്പോൾ “സഭകൾ വിശ്വാത്തിൽ ഉറച്ചു; അംഗസംഖ്യ ദിനമ്പ്രതി വർധിക്കുയും ചെയ്‌തു.” ദൈവത്തിന്‍റെ സംഘടന പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതാണു ജ്ഞാനം എന്ന് ഇതു നമ്മളെ പഠിപ്പിക്കുന്നില്ലേ?

നിങ്ങൾ നിർദേശങ്ങൾ അനുസരിക്കുന്നുണ്ടോ?

11. ദൈവത്തിന്‍റെ സംഘടയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുമ്പോൾ നിയമിപുരുന്മാർ ഏതു മനോഭാമാണു പ്രകടിപ്പിക്കേണ്ടത്‌?

11 ഇന്നു ദൈവത്തിന്‍റെ സംഘടയിൽനിന്ന് ഒരു നിർദേശം കിട്ടുമ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലെയോ കൺട്രി കമ്മിറ്റിയിലെയോ അംഗങ്ങളും സർക്കിട്ട് മേൽവിചാന്മാരും സഭാമൂപ്പന്മാരും എന്തു ചെയ്യണം? അനുസമുള്ളരായിരിക്കാനും കീഴടങ്ങിയിരിക്കാനും യഹോയുടെ സ്വന്തം പുസ്‌തകം എല്ലാവരോടും പറയുന്നു. (ആവ. 30:16; എബ്രാ. 13:7, 17) ധിക്കരിക്കുയും വിമർശിക്കുയും ചെയ്യുന്നതു ദൈവത്തിന്‍റെ സംഘടയിലുള്ളവർക്കു ചേർന്നതല്ല. കാരണം, അതു സഭയുടെ സ്‌നേവും സമാധാവും ഐക്യവും എല്ലാം തകർക്കും. ദിയൊത്രെഫേസിനെപ്പോലെ അനാദവും അവിശ്വസ്‌തയും കാണിക്കാൻ വിശ്വസ്‌തനായ ഒരു ക്രിസ്‌ത്യാനിയും ആഗ്രഹിക്കുയില്ല. (3 യോഹന്നാൻ 9, 10 വായിക്കുക.) അതുകൊണ്ട് നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘സഭയിലെ എന്‍റെ സഹോങ്ങളെ ആത്മീയയുള്ളരായി നിൽക്കാൻ സഹായിക്കുന്ന വിധത്തിലാണോ എന്‍റെ പ്രവർത്തനം? നേതൃത്വമെടുക്കുന്ന സഹോരങ്ങൾ തരുന്ന നിർദേശങ്ങൾ ഞാൻ പെട്ടെന്നുതന്നെ അനുസരിക്കുയും അതിനെ പിന്തുയ്‌ക്കുയും ചെയ്യുന്നുണ്ടോ?’

12. മൂപ്പന്മാരെയും ശുശ്രൂഷാദാന്മാരെയും നിയമിക്കുന്ന രീതിക്ക് എന്തു മാറ്റമാണു വന്നിരിക്കുന്നത്‌?

12 ഭരണസംഘം ഈയിടെ എടുത്ത ഒരു തീരുമാത്തെക്കുറിച്ച് ചിന്തിക്കുക. മൂപ്പന്മാരെയും ശുശ്രൂഷാദാന്മാരെയും നിയമിക്കുന്ന രീതിയിൽ വരുത്തിയ മാറ്റം 2014 നവംബർ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനത്തിൽ വന്നിരുന്നു. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ഈ നിയമനങ്ങൾ നടത്താൻ സഞ്ചാരമേൽവിചാന്മാരെയാണ്‌ അധികാപ്പെടുത്തിയിരുന്നതെന്ന് ആ ലേഖനത്തിൽ പറഞ്ഞിരുന്നു. ആ മാതൃയ്‌ക്കു ചേർച്ചയിൽ 2014 സെപ്‌റ്റംബർ 1 മുതൽ സർക്കിട്ട് മേൽവിചാന്മാരാണു മൂപ്പന്മാരെയും ശുശ്രൂഷാദാന്മാരെയും നിയമിക്കുന്നത്‌. ശുപാർശ ചെയ്യപ്പെടുന്ന സഹോന്മാരെ അടുത്ത്‌ അറിയാനും സാധിക്കുന്നപക്ഷം അവരുടെകൂടെ വയൽസേത്തിനു പോകാനും സർക്കിട്ട് മേൽവിചാരകൻ ശ്രമിക്കും. ആ സഹോന്മാരുടെ കുടുംത്തിന്‍റെ ആത്മീയനിയും അദ്ദേഹം നിരീക്ഷിക്കും. (1 തിമൊ. 3:4, 5) മൂപ്പന്മാർക്കും ശുശ്രൂഷാദാന്മാർക്കും വേണ്ട തിരുവെഴുത്തു യോഗ്യളെക്കുറിച്ച് മൂപ്പന്മാരുടെ സംഘവും സർക്കിട്ട് മേൽവിചാനും ശ്രദ്ധയോടെ പരിഗണിക്കും.—1 തിമൊ. 3:1-10, 12, 13; 1 പത്രോ. 5:1-3.

13. മൂപ്പന്മാർ തരുന്ന നിർദേങ്ങളെ പിന്തുയ്‌ക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?

13 ബൈബിളിനെ ആധാരമാക്കി മൂപ്പന്മാർ തരുന്ന നിർദേശങ്ങൾ നമ്മൾ അനുസരിക്കണം. ദൈവത്തിന്‍റെ സംഘടയിലെ വിശ്വസ്‌തരായ ഈ ഇടയന്മാരെ  വഴിനയിക്കുന്നതു ദൈവത്തിന്‍റെ പുസ്‌തത്തിൽ കാണുന്ന ‘ആരോഗ്യദാമായ വചനം’ ആണ്‌. (1 തിമൊ. 6:3, അടിക്കുറിപ്പ്) സഭയിൽ ‘ക്രമംകെട്ടു നടന്ന’ ചിലരെക്കുറിച്ചുള്ള പൗലോസിന്‍റെ ബുദ്ധിയുദേശം ഓർക്കുക. അത്തരക്കാർ “ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട്” നടക്കുയായിരുന്നു. തെളിനുരിച്ച് അവരെ മൂപ്പന്മാർ ബുദ്ധിയുദേശിച്ചു, പക്ഷേ മാറ്റം വരുത്താൻ അവർ മനസ്സു കാണിച്ചില്ല. അങ്ങനെയൊരു വ്യക്തിയോടു സഭ എങ്ങനെ ഇടപെമായിരുന്നു? പൗലോസിന്‍റെ നിർദേശം ഇതായിരുന്നു: അങ്ങനെയുള്ള ഒരാളെ “നിരീക്ഷത്തിൽ വെച്ചുകൊള്ളണം; . . . അവനുമായി ഒരു സംസർഗവും അരുത്‌.” എന്നാൽ അതിന്‌ അർഥം ആ വ്യക്തിയെ ശത്രുവായി കണക്കാക്കണം എന്നായിരുന്നില്ല. (2 തെസ്സ. 3:11-15) ദൈവത്തിന്‍റെ നിലവാരങ്ങൾ അവഗണിക്കുന്ന ആളുകളെ ഇക്കാലത്തെ മൂപ്പന്മാരും സഹായിക്കാൻ ശ്രമിക്കും. ഉദാഹത്തിന്‌, അവിശ്വാസിയുമായി പ്രണയന്ധത്തിൽ ഏർപ്പെടുന്ന ഒരാളുടെ കാര്യമെടുക്കാം. (1 കൊരി. 7:39) അങ്ങനെയുള്ള ഒരു വ്യക്തി മാറ്റം വരുത്താൻ മനസ്സു കാണിക്കുന്നില്ലെങ്കിൽ അത്തരമൊരു കാര്യം സഭയ്‌ക്ക് എങ്ങനെ ദുഷ്‌പേര്‌ വരുത്തുമെന്നു വിശദീരിച്ചുകൊണ്ട് ഒരു പ്രസംഗം നടത്താൻ മൂപ്പന്മാർ തീരുമാനിച്ചേക്കാം. നിങ്ങളുടെ സഭയിൽ മൂപ്പന്മാർ അങ്ങനെയൊരു പ്രസംഗം നടത്തുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതിരിക്കും? വ്യക്തി ആരാണെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ അയാളുമായി അടുത്ത്‌ ഇടപഴകുന്നതു പരമാവധി കുറയ്‌ക്കില്ലേ? അങ്ങനെ ചെയ്യുന്നെങ്കിൽ ആ വ്യക്തിയുടെ പെരുമാറ്റം അദ്ദേഹത്തിനുതന്നെ ദോഷം ചെയ്യുന്നതും യഹോയ്‌ക്കു പ്രസാമില്ലാത്തതും ആണെന്നു മനസ്സിലാക്കാൻ നിങ്ങൾ സഹായിക്കുയായിരിക്കും. ആ വ്യക്തി തന്‍റെ മനോഭാത്തിൽ മാറ്റം വരുത്തുയും ചെയ്‌തേക്കാം. [1]

ശുദ്ധിയും സമാധാവും ഐക്യവും കാത്തുസൂക്ഷിക്കു

14. സഭയുടെ ശുദ്ധി നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാനാകും?

14 ദൈവത്തിലെ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് സഭയുടെ ആത്മീയശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പങ്കു നമുക്കു ചെയ്യാം. പുരാതന കൊരിന്തിലെ ഒരു സാഹചര്യം ഒന്നു ചിന്തിക്കുക: ആ നഗരത്തിൽ പ്രസംവേല ചെയ്യുന്നതിനു പൗലോസ്‌ തന്നെത്തന്നെ ഉഴിഞ്ഞുവെച്ചതാണ്‌, അവിടുത്തെ ‘വിശുദ്ധന്മാരെ’ പൗലോസ്‌ സ്‌നേഹിച്ചു. (1 കൊരി. 1:1, 2) എന്നാൽ ആ സഭ വെച്ചുപൊറുപ്പിച്ച ലൈംഗിക അധാർമികത എന്ന പ്രശ്‌നത്തെക്കുറിച്ച് അവരോടു പറയേണ്ടിന്നപ്പോൾ പൗലോസിന്‌ എത്ര വിഷമം തോന്നിക്കാണും. ‘ആ മനുഷ്യനെ സാത്താന്‌ ഏൽപ്പിച്ചുകൊടുക്കാൻ’ അതായത്‌ ആ വ്യക്തിയെ പുറത്താക്കാൻ പൗലോസ്‌ മൂപ്പന്മാരോടു നിർദേശിച്ചു. സഭയുടെ ശുദ്ധി സംരക്ഷിക്കുന്നതിന്‌ മൂപ്പന്മാർ ‘പുളിപ്പ്’ നീക്കം ചെയ്യണമായിരുന്നു. (1 കൊരി. 5:1, 5-7, 12) അനുതാമില്ലാത്ത ഒരു തെറ്റുകാരനെ പുറത്താക്കാനുള്ള മൂപ്പന്മാരുടെ തീരുമാനത്തെ പിന്തുയ്‌ക്കുമ്പോൾ നമ്മൾ സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുയാണ്‌. അത്‌ ഒരുപക്ഷേ അനുതപിക്കാനും യഹോയുടെ ക്ഷമ തേടാനും ആ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം.

15. സഭയുടെ സമാധാനം എങ്ങനെ കാത്തുസൂക്ഷിക്കാം?

15 കൊരിന്തിൽ മറ്റൊരു പ്രശ്‌നവുമുണ്ടായിരുന്നു. ചില സഹോരങ്ങൾ സഹവിശ്വാസികളെ കോടതിറ്റിയിരുന്നു. പൗലോസ്‌ അവരോടു ചിന്തിപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾക്ക് അന്യായം സഹിച്ചുകൂടാ?” (1 കൊരി. 6:1-8) അത്തരം കാര്യങ്ങൾ ഇക്കാലത്തും സംഭവിക്കാറുണ്ട്. ഉദാഹത്തിന്‌, സഭയിലെ സഹോന്മാർ ചേർന്ന് തുടങ്ങിയ ചില ബിസിനെസ്സുകൾ പരാജപ്പെട്ടിട്ടുണ്ട്. അതിന്‍റെ ഫലമായി ചിലർക്കു പണം നഷ്ടപ്പെട്ടു, വഞ്ചിക്കപ്പെട്ടെന്ന തോന്നലും പലർക്കും ഉണ്ടായിട്ടുണ്ട്. ഇതു സഹോങ്ങൾക്കിയിലെ സമാധാനം നഷ്ടപ്പെടാൻ ഇടയാക്കുക മാത്രമല്ല, ചിലർ സഹോങ്ങളെ കോടതിറ്റുപോലും ചെയ്‌തിരിക്കുന്നു. ദൈവനാത്തിനു നിന്ദ വരുത്തുന്നതിനെക്കാളും സഭയുടെ സമാധാനം നഷ്ടപ്പെടുത്തുന്നതിനെക്കാളും നല്ലതു നഷ്ടം സഹിക്കുന്നതാണെന്നു മനസ്സിലാക്കാൻ ദൈവത്തിന്‍റെ സ്വന്തം പുസ്‌തകം നമ്മളെ സഹായിക്കുന്നു. [2] ഗൗരവമുള്ള തർക്കങ്ങളും വഴക്കുളും പരിഹരിക്കാൻ നമ്മൾ യേശുവിന്‍റെ ഉപദേശം അനുസരിക്കണം. (മത്തായി 5:23, 24; 18:15-17 വായിക്കുക.) അങ്ങനെ ചെയ്യുമ്പോൾ യഹോയുടെ ആരാധകർ ചേരുന്ന കുടുംത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയും.

16. ദൈവത്തിന്‍റെ ജനത്തിന്‌ ഇടയിൽ ഐക്യമുണ്ടായിരിക്കമെന്നു പ്രതീക്ഷിക്കേണ്ടതിന്‍റെ കാരണം എന്താണ്‌?

16 ദൈവത്തിന്‍റെ ജനത്തിന്‌ ഇടയിൽ ഐക്യമുണ്ടായിരിക്കമെന്നു പ്രതീക്ഷിക്കേണ്ടതിന്‍റെ കാരണം എന്താണെന്ന് യഹോയുടെ സ്വന്തം പുസ്‌തകം പറയുന്നു. സങ്കീർത്തക്കാരൻ ഇങ്ങനെ പാടി: “ഇതാ, സഹോന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോവും ആകുന്നു!” (സങ്കീ. 133:1) യഹോവയെ അനുസരിച്ചപ്പോൾ ഇസ്രായേല്യർ സംഘടിരും ഐക്യമുള്ളരും ആയിരുന്നു.  തന്‍റെ ജനത്തിന്‍റെ ഭാവി മുൻകൂട്ടിപ്പഞ്ഞുകൊണ്ട് ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “തൊഴുത്തിലെ ആടുകളെപ്പോലെ, . . . ഞാൻ അവരെ ഒരുമിച്ചുകൂട്ടും.” (മീഖ 2:12) കൂടാതെ, പ്രവാനായ സെഫന്യയിലൂടെയും യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അപ്പോൾ സകലജാതിളും യഹോയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു (തിരുവെഴുത്തുത്യത്തിന്‍റെ) നിർമ്മമായുള്ള അധരങ്ങളെ വരുത്തും.” (സെഫ. 3:9) യഹോവയെ ഐക്യത്തോടെ സേവിക്കാൻ നമുക്കു കഴിയുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളരാണ്‌!

തെറ്റു ചെയ്‌ത ഒരാൾക്ക് ആത്മീയഹായം കൊടുക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു (17-‍ാ‍ം ഖണ്ഡിക കാണുക)

17. സഹോരങ്ങൾ തെറ്റു വരുത്തുമ്പോൾ സഭയുടെ ഐക്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?

17 സഭയുടെ ഐക്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ മൂപ്പന്മാർ നീതിന്യാടികൾ സ്‌നേത്തോടെയും പെട്ടെന്നും കൈകാര്യം ചെയ്യണം. വെറും വികാത്തിന്‍റെ അടിസ്ഥാത്തിലല്ല ദൈവം സ്‌നേഹം കാണിക്കുന്നത്‌, തെറ്റിനു നേരെ ദൈവം കണ്ണടയ്‌ക്കുയുമില്ല. (സദൃ. 15:3) അതുകൊണ്ട്, ശക്തമായ ഭാഷയിൽ എന്നാൽ സ്‌നേത്തോടെ കൊരിന്തിലുള്ളവർക്കു തന്‍റെ ആദ്യത്തെ ലേഖനം എഴുതുന്നതിനു പൗലോസ്‌ മടിച്ചുനിന്നില്ല. അപ്പോസ്‌തലന്‍റെ മാർഗനിർദേശം മൂപ്പന്മാർ ബാധകമാക്കിതുകൊണ്ട് സഭ പുരോഗതി നേടിയെന്ന് ഏതാനും മാസങ്ങൾക്കു ശേഷം കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ ലേഖനം കാണിക്കുന്നു. ഒരു ക്രിസ്‌ത്യാനി അറിയാതെ ഒരു തെറ്റു ചെയ്യുന്നെങ്കിൽ യോഗ്യയുള്ള പുരുന്മാർ സൗമ്യയുടെ ആത്മാവിൽ അദ്ദേഹത്തെ യഥാസ്ഥാപ്പെടുത്താൻ ശ്രമിക്കണം.—ഗലാ. 6:1.

18. (എ) ദൈവത്തിലെ ബുദ്ധിയുദേശം ഒന്നാം നൂറ്റാണ്ടിലെ സഭകളെ എങ്ങനെയാണു സഹായിച്ചത്‌? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

18 ദൈവത്തിന്‍റെ സ്വന്തം പുസ്‌തത്തിലെ നിശ്വസ്‌തയുദേശങ്ങൾ കൊരിന്തിലെയും മറ്റ്‌ എല്ലായിത്തെയും ക്രിസ്‌ത്യാനികളെ അവരുടെ സഭകളിൽ ശുദ്ധിയും സമാധാവും ഐക്യവും കാത്തുസൂക്ഷിക്കാൻ സഹായിച്ചെന്നു വ്യക്തമാണ്‌. (1 കൊരി. 1:10; എഫെ. 4:11-13; 1 പത്രോ. 3:8) അതിന്‍റെ ഫലമായി അക്കാലത്തെ നമ്മുടെ സഹോങ്ങൾക്കു ശുശ്രൂഷ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു. വാസ്‌തത്തിൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോവാർത്ത “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിയിൽ” ഘോഷിക്കപ്പെട്ടെന്നു പൗലോസിനു പറയാനായി. (കൊലോ. 1:23) യഹോയുടെ അത്ഭുതമായ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള അറിവ്‌ ഇന്നു ഭൂമിയിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുയാണ്‌. ആ സംഘടയുടെ ഭാഗമായവർ ഐക്യത്തോടെ സന്തോവാർത്ത പ്രസംഗിക്കുന്നതിന്‍റെ ഫലമാണിത്‌. ബൈബിളിനെ ആഴമായി വിലമതിക്കാനും പരമാധികാരിയായ യഹോവയെ ആദരിക്കാനും ഇവർ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ഇതിന്‍റെ കൂടുലായ തെളിവ്‌ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.—സങ്കീ. 71:15, 16.

^ [1] (ഖണ്ഡിക 13) യഹോയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തത്തിന്‍റെ 134 മുതൽ 136 വരെയുള്ള പേജുകൾ കാണുക.

^ [2] (ഖണ്ഡിക 15) ഒരു ക്രിസ്‌ത്യാനി സഹക്രിസ്‌ത്യാനിക്കെതിരെ നിയമടികൾ സ്വീകരിക്കാൻ സാധ്യയുള്ള സാഹചര്യങ്ങളെക്കുറിച്ച് അറിയാൻ ദൈവസ്‌നേത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ എന്ന പുസ്‌തത്തിന്‍റെ 255-‍ാ‍ം പേജിലെ അടിക്കുറിപ്പു കാണുക.