വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 നവംബര്‍ 

യഹോയുടെ സ്വന്തം പുസ്‌തകത്തെ നിങ്ങൾ വിലയേറിതായി കാണുന്നുണ്ടോ?

യഹോയുടെ സ്വന്തം പുസ്‌തകത്തെ നിങ്ങൾ വിലയേറിതായി കാണുന്നുണ്ടോ?

“ദൈവചനം നിങ്ങൾ സ്വീകരിച്ചത്‌ . . . അത്‌ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെതന്നെ വചനമായിട്ടാണ്‌.”—1 തെസ്സ. 2:13.

ഗീതം: 114, 113

1-3. യുവൊദ്യയും സുന്തുയും തമ്മിലുള്ള പ്രശ്‌നങ്ങൾ എങ്ങനെയായിരിക്കാം ആരംഭിച്ചത്‌, അത്തരം പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

യഹോയുടെ ദാസർ ദൈവത്തിന്‍റെ സ്വന്തം പുസ്‌തമായ ബൈബിളിനെ വിലയേറിതായി കാണുന്നു. അപൂർണരാതുകൊണ്ട് നമുക്കെല്ലാം ചിലപ്പോഴൊക്കെ തിരുവെഴുത്തിന്‍റെ അടിസ്ഥാത്തിൽ ഉപദേശം ലഭിക്കാറുണ്ട്. അപ്പോൾ നമ്മൾ അതു ചെവിക്കൊള്ളുന്നുണ്ടോ? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളായ യുവൊദ്യയെയും സുന്തുയെയും കുറിച്ച് ചിന്തിക്കുക. അഭിഷിക്തരായ ഈ സ്‌ത്രീകൾ തമ്മിൽ ഗൗരവമുള്ള എന്തോ ചില പ്രശ്‌നങ്ങളുണ്ടായി. അതു കൃത്യമായി എന്താണെന്നു ബൈബിൾ പറയുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനുവേണ്ടി ഒരു സാധ്യത നമുക്കു നോക്കാം.

2 യുവൊദ്യ ചില സഹോങ്ങളെ അതിഥിളായി തന്‍റെ വീട്ടിലേക്കു വിളിച്ചെന്നു സങ്കൽപ്പിക്കുക. സുന്തുകയെ ക്ഷണിച്ചില്ല! പക്ഷേ ആ കൂടിവിന്‍റെ വിശേങ്ങളെല്ലാം സുന്തുക അറിഞ്ഞു. സുന്തുക ഇങ്ങനെ മനസ്സിൽ പറഞ്ഞുകാണും: ‘അടുത്ത കൂട്ടുകാരിയായിട്ടും യുവൊദ്യ എന്നെ വിളിച്ചില്ലല്ലോ.’ യുവൊദ്യയുടെ പ്രവൃത്തികൾ സുന്തുകയെ വിഷമിപ്പിച്ചു. പിന്നെ സുന്തുക യുവൊദ്യയെ വേറൊരു കണ്ണുകൊണ്ട് കാണാൻതുടങ്ങി. അതു കഴിഞ്ഞ് ഒരിക്കൽ സുന്തുക അതേ സഹോങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു, പക്ഷേ യുവൊദ്യയെ ഒഴിവാക്കി. യുവൊദ്യക്കും സുന്തുയ്‌ക്കും ഇടയിലുണ്ടായിരുന്ന  പ്രശ്‌നം മുഴുയുടെയും സമാധാനത്തെ ബാധിക്കുമായിരുന്നു. പിന്നീട്‌ എന്തു സംഭവിച്ചെന്നു ബൈബിൾ പറയുന്നില്ല. പൗലോസിന്‍റെ സ്‌നേപൂർവമായ ഉപദേത്തിന്‌ അവർ ചെവി കൊടുത്തിരിക്കണം.—ഫിലി. 4:2, 3.

3 സമാനമായ സാഹചര്യങ്ങൾ ഇന്നു നമ്മുടെ സഭകളിലും ഉണ്ടാകാറുണ്ട്. എന്നാൽ ദൈവമായ ബൈബിളിലെ ഉപദേശം നമ്മൾ അനുസരിക്കുന്നെങ്കിൽ അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാകും, അവ ഉണ്ടാകുന്നത്‌ ഒഴിവാക്കാൻപോലുമാകും. യഹോയുടെ സ്വന്തം പുസ്‌തകത്തെ വിലയേറിതായി കാണുന്നെങ്കിൽ, അതിലെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും നമ്മൾ ജീവിക്കുന്നത്‌.—സങ്കീ. 27:11.

ദൈവത്തിന്‍റെ സ്വന്തം പുസ്‌തവും മനുഷ്യവികാങ്ങളും

4, 5. നീരസം വെച്ചുകൊണ്ടിരിക്കാതെ ക്ഷമിക്കുന്നതിനു ബൈബിൾ എന്ത് ഉപദേശം തരുന്നു?

4 നമ്മളെ അവഗണിച്ചെന്നോ നമ്മളോട്‌ അന്യാമായി ഇടപെട്ടെന്നോ തോന്നുമ്പോൾ നമ്മുടെ വികാങ്ങളെ നിയന്ത്രിക്കുന്നത്‌ അത്ര എളുപ്പമല്ല. നമ്മുടെ വംശീശ്ചാത്തമോ നിറമോ മറ്റ്‌ ഏതെങ്കിലും ശാരീരിപ്രത്യേളോ കാരണം ആളുകൾ മോശമായി പെരുമാറുന്നെങ്കിൽ അതു നമ്മളെ തീർച്ചയായും വേദനിപ്പിക്കും. എന്നാൽ അങ്ങനെ പെരുമാറുന്നതു നമ്മുടെ ഒരു സഹക്രിസ്‌ത്യാനിയാണെങ്കിലോ? അതു നമ്മളെ കൂടുതൽ വേദനിപ്പിക്കും. അപൂർണനുഷ്യരിൽനിന്ന് ഇത്തരം മോശമായ കാര്യങ്ങൾ സഹിക്കേണ്ടിരുമ്പോൾ നമ്മളെ സഹായിക്കാൻ ദൈവത്തിനു കഴിയുമോ?

5 മനുഷ്യകുടുംത്തിന്‍റെ തുടക്കംമുതൽ മനുഷ്യന്ധങ്ങൾ യഹോവ നിരീക്ഷിച്ചിട്ടുണ്ട്. നമ്മുടെ വികാങ്ങളും പ്രവൃത്തിളും എല്ലാം യഹോവ ശ്രദ്ധിക്കുന്നു. ദേഷ്യമോ സങ്കടമോ തോന്നുമ്പോൾ പിന്നീടു ദുഃഖിപ്പിച്ചേക്കാവുന്ന രീതിയിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയായേക്കാം. കോപം നിയന്ത്രിക്കാനും പെട്ടെന്നു നീരസപ്പെടാതിരിക്കാനും ഉള്ള ബൈബിളിന്‍റെ ഉപദേശം അനുസരിക്കുന്നത്‌ എത്ര ജ്ഞാനമാണ്‌! (സദൃശവാക്യങ്ങൾ 16:32; സഭാപ്രസംഗി 7:9 വായിക്കുക.) പെട്ടെന്നു മുറിപ്പെടുന്ന സ്വഭാവം മാറ്റാനും പകരം ക്ഷമിക്കുന്ന കാര്യത്തിൽ പുരോമിക്കാനും നമ്മളെല്ലാം ശ്രമിക്കണം. ക്ഷമിക്കുന്നത്‌ യഹോയും യേശുവും വളരെ ഗൗരവമായി എടുക്കുന്നു. (മത്താ. 6:14, 15) നീരസം വെച്ചുകൊണ്ടിരിക്കാതെ ക്ഷമിക്കുന്ന കാര്യത്തിൽ നിങ്ങൾ പുരോമിക്കേണ്ടതുണ്ടോ?

6. വിദ്വേത്തിന്‌ എതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്?

6 ക്ഷമിക്കാനും ദേഷ്യവും അരിശവും ഒക്കെ നിയന്ത്രിച്ചുനിറുത്താനും ഒരാൾക്കു കഴിയുന്നില്ലെങ്കിൽ അയാളുടെ ഉള്ളിൽ അതൃപ്‌തിയും വെറുപ്പും വളർന്നുരാൻ ഇടയുണ്ട്. എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയേക്കാം. അത്തരം ഒരാളുടെ കൂടെയായിരിക്കാൻ മറ്റുള്ളവർ ആഗ്രഹിക്കുയില്ല. അങ്ങനെയുള്ള ഒരു വ്യക്തി സഭയെ മോശമായി സ്വാധീനിച്ചേക്കാം. വിദ്വേമോ പകയോ മറച്ചുവെക്കാൻ അയാൾ ശ്രമിച്ചേക്കാമെങ്കിലും അയാളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന അത്തരം മോശമായ ചിന്തകൾ “സഭയുടെ മുമ്പിൽ വെളിപ്പെട്ടുരും.” (സദൃ. 26:24-26) വിദ്വേവും പകയും നീരസവും ഒന്നും ദൈവത്തിന്‍റെ സംഘടയിലുള്ള ആർക്കും ചേരുന്നല്ലെന്ന കാര്യം അത്തരം വ്യക്തികളെ ബോധ്യപ്പെടുത്താൻ മൂപ്പന്മാർക്കു കഴിഞ്ഞേക്കും. യഹോയുടെ വില തീരാത്ത പുസ്‌തകം ആ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. (ലേവ്യ 19:17, 18; റോമ. 3:11-18) നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ?

യഹോവ നമ്മളെ നയിക്കുന്നു

7, 8. (എ) തന്‍റെ സംഘടയുടെ ഭൗമിഭാഗത്തെ യഹോവ എങ്ങനെയാണു നയിക്കുന്നത്‌? (ബി) ദൈവചനം തരുന്ന ചില നിർദേശങ്ങൾ എന്തൊക്കെയാണ്‌, നമ്മൾ അത്‌ അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്?

7 സഭയുടെ ശിരസ്സായ ക്രിസ്‌തുവിന്‍റെ മാർഗനിർദേത്തിനു കീഴിലുള്ള ‘വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെയാണ്‌’ യഹോവ തന്‍റെ സംഘടയുടെ ഭൂമിയിലെ അംഗങ്ങളെ നയിക്കുയും പോഷിപ്പിക്കുയും ചെയ്യുന്നത്‌. (മത്താ. 24:45-47; എഫെ. 5:23) ഒന്നാം നൂറ്റാണ്ടിലെ ഭരണസംത്തെപ്പോലെ ഈ അടിമയും ദൈവത്തിന്‍റെ നിശ്വസ്‌തനത്തെ അല്ലെങ്കിൽ സന്ദേശത്തെ സ്വീകരിക്കുയും അതിനെ വിലയേറിതായി കാണുയും ചെയ്യുന്നു. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) നമ്മുടെ പ്രയോത്തിനായി ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില നിർദേശങ്ങൾ ഏതൊക്കെയാണ്‌?

8 മീറ്റിങ്ങുകൾക്കു ക്രമമായി കൂടിരാൻ ബൈബിൾ നമ്മളോടു പറയുന്നു. (എബ്രാ. 10:24, 25) ബൈബിളുദേശങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ നമ്മുടെ ഇടയിൽ ഭിന്നത കാണരുതെന്ന് അത്‌ ആവശ്യപ്പെടുന്നു. (1 കൊരി. 1:10) അതുപോലെ, നമ്മുടെ ജീവിത്തിൽ ദൈവരാജ്യത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കമെന്നു ദൈവചനം  ആഹ്വാനം ചെയ്യുന്നു. (മത്താ. 6:33) വീടുതോറും പരസ്യമായും അനൗപചാരിമായും പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെയും പദവിയെയും കുറിച്ച് തിരുവെഴുത്തുകൾ ഊന്നിപ്പയുന്നു. (മത്താ. 28:19, 20; പ്രവൃ. 5:42; 17:17; 20:20) അതുപോലെ, സംഘടനയെ ശുദ്ധമായി നിലനിറുത്താൻ ക്രിസ്‌തീമൂപ്പന്മാർക്കു ദൈവത്തിന്‍റെ സ്വന്തം പുസ്‌തകം നിർദേശം നൽകുന്നു. (1 കൊരി. 5:1-5, 13; 1 തിമൊ. 5:19-21) ഇനി, തന്‍റെ സംഘടയിലുള്ള എല്ലാവരും ശാരീരിമായും ആത്മീയമായും ശുദ്ധരായിരിക്കാനും യഹോവ ആവശ്യപ്പെടുന്നു.—2 കൊരി. 7:1.

9. ദൈവചനം മനസ്സിലാക്കാൻ ഏതു മാർഗം മാത്രമാണുള്ളത്‌?

9 ആരുടെയും സഹായം കൂടാതെ ബൈബിൾ തനിയെ മനസ്സിലാക്കിയെടുക്കാൻ കഴിയുമെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ, ആത്മീയാഹാരം വിതരണം ചെയ്യാനുള്ള ഏകസരണിയായി യേശു ‘വിശ്വസ്‌തനായ അടിമയെയാണു’ നിയോഗിച്ചിരിക്കുന്നത്‌. 1919 മുതൽ ദൈവത്തിന്‍റെ സ്വന്തം പുസ്‌തകം മനസ്സിലാക്കാനും അതിലെ നിർദേശങ്ങൾ ബാധകമാക്കാനും തന്‍റെ ശിഷ്യരെ സഹായിക്കുന്നതിന്‌, മഹത്ത്വീരിക്കപ്പെട്ട യേശുക്രിസ്‌തു ഈ അടിമയെ ഉപയോഗിച്ചുകൊണ്ടിരിക്കുയാണ്‌. ബൈബിളിലെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമ്മൾ സഭയുടെ ശുദ്ധിയും സമാധാവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പങ്കു ചെയ്യുയായിരിക്കും. നമ്മൾ എല്ലാവരും സ്വയം ഇങ്ങനെ ചോദിക്കണം: ‘യേശു ഇന്ന് ഉപയോഗിക്കുന്ന ഈ സരണിയോടു ഞാൻ വിശ്വസ്‌തനാണോ?’

അതിവേഗം മുന്നേറുന്ന യഹോയുടെ രഥം!

10. യഹസ്‌കേലിന്‍റെ പുസ്‌തത്തിൽ യഹോയുടെ സംഘടയുടെ സ്വർഗീഭാഗത്തെ എങ്ങനെയാണു വർണിച്ചിരിക്കുന്നത്‌?

10 യഹോയുടെ സംഘടയുടെ സ്വർഗീഭാത്തെക്കുറിച്ച് ദൈവചനം പല കാര്യങ്ങൾ നമുക്കു പറഞ്ഞുരുന്നുണ്ട്. ഉദാഹത്തിന്‌, യഹസ്‌കേൽ പ്രവാകന്‌ ഒരു ദർശനം ലഭിച്ചു. അതിൽ ദൈവത്തിന്‍റെ സംഘടയുടെ സ്വർഗീഭാഗം ഒരു സ്വർഗീത്താൽ പ്രതിനിധീരിച്ചിരിക്കുന്നത്‌ യഹസ്‌കേൽ കണ്ടു. (യഹ. 1:4-28) യഹോയാണ്‌ ഈ രഥത്തെ നിയന്ത്രിക്കുന്നത്‌. ദൈവാത്മാവ്‌ പ്രേരിപ്പിക്കുന്ന എല്ലായിങ്ങളിലേക്കും അതു പോകുന്നു. യഹോയുടെ സംഘടയുടെ സ്വർഗീഭാഗം അതിന്‍റെ ഭൗമിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. നിശ്ചയമായും ആ രഥം മുന്നേറിക്കൊണ്ടിരിക്കുയാണ്‌. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്ന സംഘടനാമായ മാറ്റങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. യഹോയാണ്‌ ഈ മാറ്റങ്ങളുടെയെല്ലാം പിന്നിൽ എന്നതു മനസ്സിൽപ്പിടിക്കുക. ക്രിസ്‌തുവും വിശുദ്ധദൂന്മാരും ഈ ദുഷ്ടലോകത്തെ നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുയാണ്‌. ഈ സമയത്ത്‌, യഹോവ ഭരിക്കുന്ന വിധമാണു ശരിയെന്നു തെളിയിക്കാനും യഹോയുടെ നാമം വിശുദ്ധീരിക്കാനും ഈ രഥം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു.

മടുപ്പില്ലാതെ ജോലി ചെയ്യുന്ന നിർമാണ സന്നദ്ധസേവകരോടു നമ്മൾ നന്ദിയുള്ളവരല്ലേ? (11-‍ാ‍ം ഖണ്ഡിക കാണുക)

11, 12. യഹോയുടെ സംഘടന കൈവരിച്ചിരിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്‌?

11 ഈ അന്ത്യകാലത്ത്‌ ദൈവത്തിന്‍റെ സംഘടയുടെ ഭൗമിഭാഗം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. നിർമാപ്രവർത്തനം: അമേരിക്കയിലെ ന്യൂയോർക്കിലുള്ള വാർവിക്കിൽ യഹോയുടെ സാക്ഷിളുടെ പുതിയ കാര്യാലയം പണിയുന്നതിനു നൂറുക്കിന്‌ ആളുകളാണു തിരക്കിട്ട് പ്രവർത്തിക്കുന്നത്‌. ലോകവ്യാപക ഡിസൈൻ/നിർമാണ ഡിപ്പാർട്ടുമെന്‍റിന്‍റെ കീഴിൽ ആയിരക്കക്കിനു സ്വമേധാസേരാണു പുതിയ രാജ്യഹാളുകൾ പണിയാനും ബ്രാഞ്ച് കെട്ടിടങ്ങൾ വികസിപ്പിക്കാനും ആയി കഠിനാധ്വാനം ചെയ്യുന്നത്‌. ആ നിർമാരിപാടിളിൽ വിശ്രമില്ലാതെ ജോലി ചെയ്യുന്ന മനസ്സൊരുക്കമുള്ള സ്വമേധാസേരോടു നമ്മൾ നന്ദിയുള്ളരല്ലേ? ഓർക്കുക: താഴ്‌മയോടെ, വിശ്വസ്‌തമായി ഈ നിർമാദ്ധതികളെ സാമ്പത്തിമായി പിന്തുയ്‌ക്കാൻ തങ്ങളാലാകുന്നതു ചെയ്യുന്ന ഭൂമിയിലെമ്പാടുമുള്ള രാജ്യപ്രഘോകരെ യഹോവ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.—ലൂക്കോ. 21:1-4.

 12 വിദ്യാഭ്യാസം: ദൈവിവിദ്യാഭ്യാസം തരുന്ന വ്യത്യസ്‌തസ്‌കൂളുളെക്കുറിച്ച് ചിന്തിക്കുക. (യശ. 2:2, 3) നമുക്കു മുൻനിസേസ്‌കൂളുണ്ട്, രാജ്യസുവിശേകർക്കുള്ള സ്‌കൂളുണ്ട്, അതുപോലെ ഗിലെയാദ്‌ സ്‌കൂൾ, നവാഗരായ ബെഥേലംങ്ങൾക്കുള്ള സ്‌കൂൾ, സർക്കിട്ട് മേൽവിചാന്മാർക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ, സഭാമൂപ്പന്മാർക്കുള്ള സ്‌കൂൾ, രാജ്യശുശ്രൂഷാസ്‌കൂൾ, പിന്നെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്‌കൂളും. തീർച്ചയായും തന്‍റെ ജനത്തെ പഠിപ്പിക്കാൻ യഹോവ ഇഷ്ടപ്പെടുന്നു. നൂറു കണക്കിനു ഭാഷകളിൽ പ്രസിദ്ധീണങ്ങൾ ലഭ്യമായിരിക്കുന്ന jw.org വെബ്‌സൈറ്റിലൂടെയും ബൈബിൾവിദ്യാഭ്യാസം നൽകുന്നു. കുട്ടികൾക്കും കുടുംങ്ങൾക്കും വേണ്ടിയുള്ള പ്രത്യേഭാഗങ്ങൾ ഈ സൈറ്റിലുണ്ട്. അതുപോലെ വാർത്തകൾ ലഭ്യമായിരിക്കുന്ന ഒരു ഭാഗവുമുണ്ട്. നിങ്ങളുടെ ശുശ്രൂയിലും കുടുംബാരായിലും നിങ്ങൾ jw.org ഉപയോഗിക്കുന്നുണ്ടോ?

യഹോയോടു വിശ്വസ്‌തത കാണിക്കുക, സംഘടനയെ പിന്തുയ്‌ക്കു

13. യഹോയുടെ വിശ്വസ്‌തരായ ആരാധകർക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്‌?

13 യഹോയുടെ സംഘടയുടെ ഭാഗമായിരിക്കുന്നത്‌ എത്ര വലിയ പദവിയാണ്‌! യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും നിലവാങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കുന്നതിനാൽ, ശരി ചെയ്യാനും യഹോയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനും ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ലോകം ധാർമിമായി കൂടുതൽ മോശമായിക്കൊണ്ടിരിക്കുയാണ്‌. അതിനാൽ, യഹോവയെ അനുകരിച്ചുകൊണ്ട് നമ്മളും ‘ദോഷത്തെ വെറുക്കണം.’ (സങ്കീ. 97:10) “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്ന ഭക്തിയില്ലാത്ത ആളുകളോടു നമ്മൾ ഒരിക്കലും ചേരുയില്ല. (യശ. 5:20) ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ നമ്മൾ ശാരീരിമായും ആത്മീയമായും ധാർമിമായും ശുദ്ധരായിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. (1 കൊരി. 6:9-11) നമ്മൾ യഹോവയെ സ്‌നേഹിക്കുന്നു; യഹോയിൽ പൂർണമായി ആശ്രയിക്കുന്നു. ദൈവത്തിന്‍റെ വിലയേറിയ പുസ്‌തത്തിൽ പറഞ്ഞിരിക്കുന്ന നിലവാങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട് ദൈവത്തോടുള്ള വിശ്വസ്‌തത കാണിക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. വീട്ടിലായാലും സഭയിലായാലും ജോലിസ്ഥത്തായാലും സ്‌കൂളിലായാലും ഈ നിലവാങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യുന്നു. (സദൃ. 15:3) ദൈവത്തോടുള്ള വിശ്വസ്‌തത കാണിക്കാൻ കഴിയുന്ന കൂടുലായ വിധങ്ങളെക്കുറിച്ച് നമുക്ക് ഇനി ചിന്തിക്കാം.

14. ക്രിസ്‌തീമാതാപിതാക്കൾക്കു ദൈവത്തോട്‌ എങ്ങനെ വിശ്വസ്‌തത കാണിക്കാനാകും?

14 കുട്ടികളെ വളർത്തുമ്പോൾ: ദൈവത്തിന്‍റെ വചനത്തിനു ചേർച്ചയിൽ കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ട് ക്രിസ്‌തീമാതാപിതാക്കൾ യഹോയോടുള്ള വിശ്വസ്‌തത കാണിക്കുന്നു. ദൈവക്തിയുള്ള മാതാപിതാക്കൾ ഇക്കാര്യത്തിൽ നാട്ടുപ്പുകൾ തങ്ങളെ സ്വാധീനിക്കാൻ അനുവദിക്കില്ല. ഒരു ക്രിസ്‌തീത്തിൽ ഈ ലോകത്തിന്‍റെ ആത്മാവിനെ നമ്മൾ അനുവദിക്കുയില്ല. (എഫെ. 2:2) സ്‌നാമേറ്റ ഒരു പിതാവ്‌ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ ‘എന്‍റെ രാജ്യത്ത്‌ സ്‌ത്രീളാണു കുട്ടികളെ പഠിപ്പിക്കുന്നത്‌’ എന്ന് ഒരിക്കലും ചിന്തിക്കില്ല. ഇതിനെക്കുറിച്ചുള്ള ബൈബിളിന്‍റെ വീക്ഷണം വ്യക്തമാണ്‌. അത്‌ ഇങ്ങനെ പറയുന്നു: ‘പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ യഹോയുടെ ശിക്ഷണത്തിലും അവന്‍റെ ചിന്തകൾക്ക് അനുസൃമായും വളർത്തിക്കൊണ്ടുരുക.’ (എഫെ. 6:4) ദൈവമുള്ള അച്ഛനമ്മമാർ അവരുടെ കുട്ടികൾ ശമുവേലിനെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നു. കാരണം ചെറുപ്പംമുതൽ യഹോവ ശമുവേലിന്‍റെകൂടെയുണ്ടായിരുന്നു.—1 ശമു. 3:19.

15. പ്രധാപ്പെട്ട തീരുമാങ്ങളെടുക്കുമ്പോൾ യഹോയോടുള്ള വിശ്വസ്‌തത എങ്ങനെ കാണിക്കാം?

15 തീരുമാങ്ങളെടുക്കുമ്പോൾ: പ്രധാപ്പെട്ട കാര്യങ്ങളിൽ തീരുമാമെടുക്കുമ്പോൾ ദൈവത്തിന്‍റെ വചനത്തിന്‍റെയും സംഘടയുടെയും സഹായം തേടിക്കൊണ്ട് നമുക്കു ദൈവത്തോടുള്ള വിശ്വസ്‌തത കാണിക്കാനാകും. അതിന്‍റെ പ്രാധാന്യം മനസ്സിലാക്കാൻ അനേകം മാതാപിതാക്കളെയും ബാധിക്കുന്ന ഒരു കാര്യം നോക്കാം. മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപ്പാർക്കുന്നവർ സാധാരണ ചെയ്യുന്ന ഒരു കാര്യമാണു കുഞ്ഞുങ്ങളെ നോക്കാനായി സ്വന്തം രാജ്യത്തെ ബന്ധുക്കളെ ഏൽപ്പിക്കുയെന്നത്‌. അങ്ങനെയാകുമ്പോൾ മാതാപിതാക്കൾക്കു മറുനാട്ടിൽത്തന്നെ ജോലി ചെയ്‌ത്‌ പണമുണ്ടാക്കാൻ കഴിയും. ഇത്‌ ഒരു വ്യക്തിമായ തീരുമാമാണെന്നതു ശരിതന്നെ. പക്ഷേ നമ്മൾ ഒരു കാര്യം ഓർക്കണം: നമ്മൾ എടുക്കുന്ന തീരുമാങ്ങൾക്കു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിരും. (റോമർ 14:12 വായിക്കുക.) ബൈബിൾ പറയുന്നത്‌ എന്താണെന്നു നോക്കാതെ കുടുംത്തോടും  വരുമാമുണ്ടാക്കുന്നതിനോടും ബന്ധപ്പെട്ട തീരുമാമെടുക്കുന്നതു ബുദ്ധിയായിരിക്കുമോ? ഒരിക്കലുമല്ല! നമുക്കു സ്വന്തം കാലടികളെ നയിക്കാനുള്ള പ്രാപ്‌തിയില്ല. നമ്മുടെ സ്വർഗീപിതാവിന്‍റെ സഹായം കൂടിയേ തീരൂ.—യിരെ. 10:23.

16. കുഞ്ഞ് ഉണ്ടായപ്പോൾ ഒരു അമ്മ എന്തു തീരുമാനം എടുത്തു, ശരിയായ തീരുമാമെടുക്കാൻ ആ അമ്മയെ എന്താണു സഹായിച്ചത്‌?

16 ഒരു വിദേരാജ്യത്തായിരുന്ന സമയത്ത്‌ ഒരു സ്‌ത്രീക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. ആ കുഞ്ഞിനെ വളർത്തുന്നതിനു നാട്ടിൽ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയയ്‌ക്കാൻ തീരുമാനിച്ചു. ആ സമയത്ത്‌ ആ സ്‌ത്രീ ഒരു യഹോയുടെ സാക്ഷിയോടൊത്ത്‌ ബൈബിൾ പഠിക്കാനും നല്ല പുരോഗതി വരുത്താനും തുടങ്ങി. കുട്ടിയെ യഹോവയെ ആരാധിക്കുന്ന ഒരാളായി വളർത്തിക്കൊണ്ടുരാനുള്ള ദൈവത്തമായ ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ആ അമ്മ മനസ്സിലാക്കി. (സങ്കീ. 127:3; സദൃ. 22:6) തിരുവെഴുത്തുകൾ ആവശ്യപ്പെടുന്നതുപോലെ ആ യുവതി തന്‍റെ ഉള്ളിലുള്ളതു മുഴുവൻ യഹോയോടു പറഞ്ഞു. (സങ്കീ. 62:7, 8) ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോടും സഭയിലെ മറ്റുള്ളരോടും സ്‌ത്രീ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. കുഞ്ഞിനെ നാട്ടിലേക്ക് അയയ്‌ക്കാൻ ബന്ധുക്കളും കൂട്ടുകാരും കൂടെക്കൂടെ പറഞ്ഞെങ്കിലും അതു ശരിയല്ലെന്ന് ആ സ്‌ത്രീ മനസ്സിലാക്കി. ഭാര്യയെയും കുഞ്ഞിനെയും സഭ സഹായിക്കുന്നതു കണ്ട് സ്‌ത്രീയുടെ ഭർത്താവിനു വലിയ മതിപ്പു തോന്നി. അദ്ദേഹം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ഭാര്യയോടും കുട്ടിയോടും ഒപ്പം മീറ്റിങ്ങുകൾക്കു വരാനും തുടങ്ങി. തന്‍റെ ഹൃദയസ്‌പർശിയായ പ്രാർഥന യഹോവ കേട്ടെന്ന് ആ അമ്മയ്‌ക്കു തോന്നിക്കാണുമോ? ഒരു സംശയവുമില്ല, അവർക്ക് അങ്ങനെതന്നെ തോന്നി.

17. ബൈബിൾപഠനം നടത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് എന്തെല്ലാം നിർദേങ്ങളാണു ലഭിച്ചിരിക്കുന്നത്‌?

17 നിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ: ദൈവത്തിന്‍റെ സംഘടന തരുന്ന മാർഗനിർദേശങ്ങൾ അനുസരിക്കുന്നതാണു ദൈവത്തോടു വിശ്വസ്‌തത കാണിക്കാൻ കഴിയുന്ന മറ്റൊരു പ്രധാന വഴി. ഉദാഹത്തിന്‌, നമ്മൾ മറ്റുള്ളരോടൊപ്പം ബൈബിൾപഠനം നടത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ നോക്കാം. ഓരോ തവണയും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം ഉപയോഗിച്ച് ബൈബിൾ പഠിപ്പിച്ചതിനു ശേഷം സംഘടയെക്കുറിച്ച് മനസ്സിലാക്കുന്നതിന്‌ അൽപ്പസമെടുക്കമെന്നു നമുക്കു നിർദേശം ലഭിച്ചിട്ടുണ്ട്. അതിനുവേണ്ടി നമുക്കു രാജ്യഹാളിൽ എന്താണ്‌ നടക്കുന്നത്‌? എന്ന വീഡിയോയും ഇന്ന് യഹോയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌? എന്ന ലഘുപത്രിയും ഉപയോഗിക്കാനാകും. അതുപോലെ പുരോമിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥിയെ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പഠിപ്പിച്ചതിനു ശേഷം ആ വ്യക്തി സ്‌നാമേറ്റെങ്കിൽപ്പോലും “ദൈവസ്‌നേത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകം പഠിപ്പിക്കാൻ നമുക്കു നിർദേശം ലഭിച്ചിട്ടുണ്ട്. പുതിയ ശിഷ്യർ ‘വിശ്വാത്തിൽ സ്ഥിരചിത്തരായിരിക്കുന്നതിനുവേണ്ടിയാണ്‌’ സംഘടന ഈ നിർദേശം തന്നിരിക്കുന്നത്‌. (കൊലോ. 2:7) യഹോയുടെ സംഘടന തരുന്ന ഇത്തരം നിർദേശങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടോ?

18, 19. യഹോയ്‌ക്കു നന്ദി പറയാനുള്ള ചില കാരണങ്ങൾ ഏതെല്ലാം?

18 യഹോയോടു നന്ദി പറയാൻ നമുക്ക് എത്രയെത്ര കാരണങ്ങളാണുള്ളത്‌! നമ്മുടെ ജീവനു നമ്മൾ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു, ദൈവത്തെ കൂടാതെ നമുക്കു ചലിക്കാനോ നിലനിൽക്കാനോ കഴിയുയില്ല. (പ്രവൃ. 17:27, 28) അമൂല്യമായ ഒരു സമ്മാനവും ദൈവം നമുക്കു നൽകിയിരിക്കുന്നു, ദൈവത്തിന്‍റെ സ്വന്തം പുസ്‌തമായ ബൈബിൾ. തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ നമ്മളും സന്തോത്തോടെ അതു ദൈവത്തിന്‍റെ സന്ദേശമായി സ്വീകരിക്കുന്നു.—1 തെസ്സ. 2:13.

19 ദൈവത്തിന്‍റെ എഴുതപ്പെട്ട വചനം നമ്മുടെ കൈയിലുള്ളതുകൊണ്ട് നമുക്ക് യഹോയോട്‌ അടുക്കാൻ കഴിഞ്ഞിരിക്കുന്നു, യഹോവ നമ്മളോടും അടുത്തിരിക്കുന്നു. (യാക്കോ. 4:8) യഹോയുടെ സംഘടയുടെ ഭാഗമായിരിക്കാനുള്ള ശ്രേഷ്‌ഠമായ പദവി നമ്മുടെ സ്വർഗീപിതാവ്‌ നമുക്കു നൽകിയിരിക്കുന്നു. ആ അനുഗ്രങ്ങൾക്കെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല! സങ്കീർത്തക്കാരൻ ഇങ്ങനെ പാടി: “യഹോവെക്കു സ്‌തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്‌.” (സങ്കീ. 136:1) സങ്കീർത്തനം 136-ൽ “അവന്‍റെ ദയ എന്നേക്കുമുള്ളത്‌” എന്ന് 26 തവണ ആവർത്തിച്ചിരിക്കുന്നതു കാണാം. യഹോയോടും സംഘടയോടും വിശ്വസ്‌തരായിരിക്കുന്നെങ്കിൽ ആ ഹൃദയസ്‌പർശിയായ വാക്കുളുടെ സത്യത അനുഭവിച്ചറിഞ്ഞുകൊണ്ട് നമ്മൾ എന്നും എന്നേക്കും ജീവിച്ചിരിക്കും!