“നിങ്ങൾ . . . , കൃപയ്‌ക്ക് (‘അനർഹയ്‌ക്ക്’) അധീനരെന്നു കണ്ടിട്ട് പാപം നിങ്ങളിൽ ആധിപത്യം നടത്താൻ പാടില്ല.”—റോമ. 6:14.

ഗീതം: 2, 61

1, 2. യഹോയുടെ സാക്ഷികൾക്കു റോമർ 5:12-ൽ പ്രത്യേക താത്‌പര്യമുള്ളത്‌ എന്തുകൊണ്ട്?

യഹോയുടെ സാക്ഷികൾ കൂടെക്കൂടെ ഉപയോഗിക്കുന്നതും അവർക്കു നന്നായി അറിയാവുന്നതും ആയ ബൈബിൾവാക്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ നിങ്ങളോടു പറഞ്ഞെന്നിരിക്കട്ടെ. റോമർ 5:12 ആ ലിസ്റ്റിന്‍റെ മുകളിൽത്തന്നെ സ്ഥാനംപിടിച്ചിരിക്കും, അല്ലേ? എത്രയോ തവണ ഈ വാക്യം നിങ്ങൾ ഉപയോഗിച്ചിരിക്കുന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.”

2 ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിൽ പല തവണ ഈ വാക്യം ഉപയോഗിച്ചിട്ടുണ്ട്. നിങ്ങളുടെ മക്കളുടെയോ മറ്റുള്ളരുടെയോ കൂടെ ഈ പുസ്‌തകം പഠിക്കുമ്പോൾ നിങ്ങൾ ആ വാക്യം വായിച്ചിട്ടുമുണ്ടാകണം. ഭൂമിയെ സംബന്ധിച്ച ദൈവത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് പറയുന്ന 3-‍ാ‍ം അധ്യാവും മറുവിയെക്കുറിച്ച് പറയുന്ന 5-‍ാ‍ം അധ്യാവും മരിച്ചരുടെ അവസ്ഥയെക്കുറിച്ച് പറയുന്ന 6-‍ാ‍ം അധ്യാവും ചർച്ച ചെയ്‌തപ്പോഴൊക്കെ ഈ വാക്യം ചർച്ച ചെയ്‌തിട്ടുണ്ടാകും. എന്നാൽ യഹോയുമായുള്ള നിങ്ങളുടെ ബന്ധത്തോടും നിങ്ങളുടെ പ്രവൃത്തിളോടും നിങ്ങളുടെ പ്രത്യായോടും ബന്ധപ്പെടുത്തി റോമർ 5:12-നെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

3. ഏതു സത്യം നമ്മൾ അംഗീരിക്കണം?

3 നമ്മളെല്ലാം പാപിളാണ്‌. ആ സത്യം അംഗീരിച്ചേ പറ്റൂ. ദിവസവും നമ്മൾ തെറ്റുകൾ വരുത്തുന്നു. എങ്കിലും നമ്മൾ പൊടിയാണെന്നു ദൈവം ഓർക്കുന്നു; നമ്മളോടു കരുണ കാണിക്കാൻ ദൈവം തയ്യാറുമാണ്‌. (സങ്കീ.  103:13, 14) യേശു മാതൃകാപ്രാർഥയിൽ “ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന അപേക്ഷ ഉൾപ്പെടുത്തിയിട്ടുമുണ്ട്. (ലൂക്കോ. 11:2-4) ആ സ്ഥിതിക്ക് ദൈവം ക്ഷമിച്ചിരിക്കുന്ന തെറ്റുളെക്കുറിച്ച് ഓർത്ത്‌ നമ്മൾ പിന്നെയും വിഷമിക്കേണ്ട കാര്യമില്ല. എങ്കിലും, ദൈവത്തിനു നമ്മളോടു ക്ഷമിക്കാൻ കഴിയുന്നതും അങ്ങനെ ചെയ്‌തിരിക്കുന്നതും എങ്ങനെയാണെന്നു ചിന്തിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും.

ക്ഷമ ലഭിച്ചത്‌ അനർഹയിലൂടെയാണ്‌

4, 5. (എ) യഹോയ്‌ക്കു നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഏതു ഭാഗങ്ങൾ നമ്മളെ സഹായിക്കും? (ബി) റോമർ 3:24-ൽ പറഞ്ഞിരിക്കുന്ന “കൃപ” അഥവാ അനർഹദയ എന്താണ്‌?

4 റോമർ 5:12-ന്‍റെ മുമ്പും പിമ്പും ഉള്ള അധ്യാങ്ങളിൽ, പ്രത്യേകിച്ച് 6-‍ാ‍ം അധ്യാത്തിൽ, യഹോയ്‌ക്ക് എങ്ങനെയാണു നമ്മളോടു ക്ഷമിക്കാൻ കഴിയുന്നത്‌ എന്നതിന്‍റെ പ്രധാപ്പെട്ട വിവരങ്ങൾ പൗലോസ്‌ അപ്പോസ്‌തലൻ പറയുന്നു. 3-‍ാ‍ം അധ്യാത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “എല്ലാവരും പാപം ചെയ്‌തു. . . . അവന്‍റെ കൃപയാൽ (‘അനർഹയാൽ’), ക്രിസ്‌തുയേശു നൽകിയ മറുവിയാലുള്ള വീണ്ടെടുപ്പിലൂടെ അവർ നീതീരിക്കപ്പെട്ടിരിക്കുന്നത്‌ ഒരു ദാനമായിട്ടത്രേ.” (റോമ. 3:23, 24) കൃപ അഥവാ അനർഹദയ എന്നതുകൊണ്ട് പൗലോസ്‌ എന്താണ്‌ അർഥമാക്കിയത്‌? “തിരിച്ച് യാതൊന്നും അവകാപ്പെടുയോ പ്രതീക്ഷിക്കുയോ ചെയ്യാതെ തികച്ചും സൗജന്യമായി നൽകുന്ന ആനുകൂല്യം” എന്ന അർഥമാണു പൗലോസ്‌ ഇവിടെ ഉപയോഗിച്ച ഗ്രീക്കുവാക്കിനുള്ളതെന്ന് ഒരു പുസ്‌തകം പറയുന്നു. അതായത്‌, അതു നമ്മൾ നേടിയെടുക്കുന്ന ഒന്നല്ല, നമുക്ക് അതിനുള്ള യോഗ്യയുമില്ല.

5 പണ്ഡിതനായ ജോൺ പാർക്‌ഹേസ്റ്റ് പറയുന്നു: “ദൈവത്തോടും ക്രിസ്‌തുവിനോടും ബന്ധപ്പെടുത്തി ഇത്‌ (ഈ ഗ്രീക്കുവാക്ക്) ഉപയോഗിക്കുമ്പോൾ മനുഷ്യനെ മോചിപ്പിക്കുന്നതിനും രക്ഷിക്കുന്നതിനും വേണ്ടി അവർ കാണിച്ച സൗജന്യവും അനർഹവും ആയ ദയയെയാണു മിക്കപ്പോഴും കുറിക്കുന്നത്‌.” അതുകൊണ്ട് പുതിയ ലോക ഭാഷാന്തത്തിലെ “അനർഹദയ” എന്ന പ്രയോഗം തികച്ചും അനുയോജ്യമാണ്‌. എന്നാൽ എങ്ങനെയാണു ദൈവം ഈ അനർഹദയ കാണിച്ചത്‌? നിങ്ങളുടെ പ്രത്യായും ദൈവവുമായുള്ള ബന്ധവും അതിനെ ആശ്രയിച്ചിരിക്കുന്നത്‌ എങ്ങനെ? നമുക്കു നോക്കാം.

6. ദൈവത്തിന്‍റെ അനർഹയിൽനിന്ന് ഓരോരുത്തർക്കും ഏത്‌ അളവോളം പ്രയോജനം കിട്ടും?

6 ആദാമെന്ന ‘ഏകമനുഷ്യനിലൂടെയാണു’ പാപവും മരണവും ‘ലോകത്തിൽ കടന്നത്‌.’ അങ്ങനെ, ‘ഏകമനുഷ്യന്‍റെ ലംഘനത്താൽ മരണം രാജാവായി വാണു.’ ‘യേശുക്രിസ്‌തു എന്ന ഏകനിലൂടെ ദൈവത്തിന്‍റെ കൃപ അഥവാ അനർഹദയ സമൃദ്ധമായി ലഭിച്ചെന്നു’ പൗലോസ്‌ കൂട്ടിച്ചേർത്തു. (റോമ. 5:12, 15, 17) ആ അനർഹദയ മനുഷ്യകുടുംത്തിനു നന്മ കൈവരുത്തി. “ഏകന്‍റെ (യേശുവിന്‍റെ) അനുസത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.” യഥാർഥത്തിൽ, ദൈവത്തിന്‍റെ അനർഹദയ ‘യേശുക്രിസ്‌തു മുഖാന്തരം നിത്യജീവൻ സാധ്യമാക്കും.’—റോമ. 5:19, 21.

7. ദൈവത്തിന്‍റെ കരുതലായ മറുവില നമ്മൾ അർഹിക്കാത്തതാണെന്നും ഒരു ദയയാണെന്നും പറയുന്നത്‌ എന്തുകൊണ്ട്?

7 ദൈവം യേശുവിലൂടെ മറുവിയെന്ന ക്രമീരണം ചെയ്‌തതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നു. അപൂർണരും പാപിളും ആയ മനുഷ്യർക്ക് അതിനുള്ള അർഹതയും യോഗ്യയും ഇല്ലായിരുന്നു. കൂടാതെ, മറുവില നൽകാനായി തന്‍റെ മകനെ ഭൂമിയിലേക്ക് അയയ്‌ക്കാനുള്ള കടപ്പാടും യഹോയ്‌ക്കില്ലായിരുന്നു. അതുകൊണ്ട് നമ്മുടെ തെറ്റുകൾക്കു ക്ഷമ ലഭിക്കുന്നതും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ലഭിച്ചതും ശരിക്കും നമ്മൾ അർഹിക്കാത്ത ഒരു ദയതന്നെയാണ്‌. ദൈവത്തിന്‍റെ അനർഹദയ എന്ന സമ്മാനത്തെ നമ്മൾ വളരെ വിലയുള്ളതായി വീക്ഷിക്കണം, നമ്മുടെ ഓരോ പ്രവൃത്തിളിലും ആ വിലമതിപ്പു കാണിക്കുയും വേണം.

ദൈവത്തിന്‍റെ അനർഹയോടു വിലമതിപ്പു കാണിക്കു

8. നമ്മൾ ഏതു മനോഭാവം ഒഴിവാക്കണം?

8 ആദാമിന്‍റെ സന്തതിളാതിനാൽ നമ്മളെല്ലാം അപൂർണരാണ്‌. അതിനാൽ പലതിലും തെറ്റിപ്പോകാനും അങ്ങനെ പാപം ചെയ്യാനും ഉള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്. എന്നാൽ ദൈവത്തിന്‍റെ അനർഹയയെ മുതലെടുക്കാൻ ശ്രമിക്കുന്നെങ്കിൽ അതു വളരെ ഗുരുമായ ഒരു തെറ്റായിരിക്കും. ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞാൻ എന്തു തെറ്റു ചെയ്‌താലും, ദൈവം പാപമായി കണക്കാക്കുന്ന ഏതു കാര്യം ചെയ്‌താലും, എനിക്ക് ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമില്ല. കാരണം യഹോവ എന്നോടു ക്ഷമിക്കും.’ സങ്കടകമെന്നു പറയട്ടെ, അപ്പോസ്‌തന്മാർ ജീവിച്ചിരുന്നപ്പോൾത്തന്നെ ചില ക്രിസ്‌ത്യാനികൾക്ക് അങ്ങനെ തോന്നിയിരുന്നു. (യൂദ 4 വായിക്കുക.) അങ്ങനെയൊരു ചിന്ത നമുക്കില്ലെന്നു  നമ്മൾ പറഞ്ഞേക്കാം. എങ്കിലും ഇത്തരം തെറ്റായ ചിന്താതിയുടെ വിത്തുകൾ നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കാം. അല്ലെങ്കിൽ മറ്റാരെങ്കിലും അതു നമ്മളിൽ വിതയ്‌ക്കുയും അതു പതിയെ വളരുയും ചെയ്‌തേക്കാം.

9, 10. പൗലോസും മറ്റുള്ളരും പാപത്തിൽനിന്നും മരണത്തിൽനിന്നും എങ്ങനെയാണു സ്വതന്ത്രരായത്‌?

9 ‘ദൈവത്തിന്‌ എല്ലാം അറിയാം. എന്‍റെ തെറ്റുളൊന്നും ദൈവം കാര്യമായെടുക്കില്ല.’ ഈ കാഴ്‌ചപ്പാടിനെ നമ്മൾ ശക്തമായി എതിർക്കമെന്നു പൗലോസ്‌ ഊന്നിപ്പറഞ്ഞു. എന്തുകൊണ്ട്? പൗലോസ്‌ എഴുതുന്നു, ക്രിസ്‌ത്യാനികൾ ‘പാപസംന്ധമായി മരിച്ചു.’ (റോമർ 6:1, 2 വായിക്കുക.) അപ്പോഴും ഭൂമിയിൽ ജീവനോടിരുന്ന ആ ക്രിസ്‌ത്യാനിളെക്കുറിച്ച് ‘പാപസംന്ധമായി മരിച്ചരെന്ന്’ എങ്ങനെ പറയാൻ കഴിയുമായിരുന്നു?

10 മറുവിയുടെ അടിസ്ഥാത്തിൽ ദൈവം പൗലോസിന്‍റെയും സഹക്രിസ്‌ത്യാനിളുടെയും പാപങ്ങൾ ക്ഷമിക്കുയും അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുയും തന്‍റെ ആത്മപുത്രന്മാരായി അംഗീരിക്കുയും ചെയ്‌തു. അങ്ങനെ അവർക്കു സ്വർഗീപ്രത്യാശ ലഭിച്ചു. വിശ്വസ്‌തരെന്നു തെളിയിക്കുയാണെങ്കിൽ അവർ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ജീവിക്കുയും ഭരിക്കുയും ചെയ്യും. എന്നാൽ അവർ ഭൂമിയിൽ ജീവിച്ചിരിക്കുയും ദൈവത്തെ സേവിക്കുയും ചെയ്‌തിരുന്ന കാലത്തുതന്നെ ‘പാപസംന്ധമായി മരിച്ചരെന്നു’ പൗലോസിന്‌ അവരെക്കുറിച്ച് പറയാൻ കഴിഞ്ഞു. മനുഷ്യനായി മരിക്കുയും ഒരു അമർത്യ ആത്മാവായി ഉയിർപ്പിക്കപ്പെടുയും ചെയ്‌ത യേശുവിന്‍റെ ദൃഷ്ടാന്തം പൗലോസ്‌ ഉപയോഗിച്ചു. പിന്നീട്‌ ഒരിക്കലും മരണം യേശുവിന്‍റെ മേൽ ഭരണം നടത്തുമായിരുന്നില്ല. അഭിഷിക്തക്രിസ്‌ത്യാനിളുടെ കാര്യവും ഇതിനു സമാനമാണ്‌. “പാപസംന്ധമായി മരിച്ചെന്നും ക്രിസ്‌തുയേശു മുഖാന്തരം ദൈവത്തിനായി ജീവിക്കുന്നെന്നും” അവർക്കു സ്വയം കണക്കാക്കാൻ കഴിയുമായിരുന്നു. (റോമ. 6:9, 11) അവരുടെ ജീവിതം മുമ്പത്തേതിൽനിന്നും വ്യത്യസ്‌തമായിരുന്നു. കാരണം, പാപപൂർണമായ അഭിലാങ്ങളുടെ പ്രേരകൾക്കനുരിച്ചല്ല അവർ ജീവിച്ചത്‌. ആ മുൻകാജീവിഗതി സംബന്ധിച്ച് അവർ മരിച്ചു.

11. പറുദീയിൽ എന്നേക്കും ജീവിക്കാൻ പ്രത്യായുള്ള നമ്മൾ ഏത്‌ അർഥത്തിലാണു ‘പാപസംന്ധമായി മരിച്ചിരിക്കുന്നത്‌?’

11 നമ്മുടെ കാര്യമോ? ക്രിസ്‌ത്യാനിളാകുന്നതിനു മുമ്പ് നമ്മൾ പല പാപങ്ങളും ചെയ്‌തിട്ടുണ്ട്. ഒരുപക്ഷേ ദൈവത്തിന്‍റെ വീക്ഷണത്തിൽ നമ്മുടെ പ്രവൃത്തികൾ എത്ര തെറ്റാണെന്ന് അറിയാതെ. നമ്മൾ “അശുദ്ധിക്കും ധർമവിരുദ്ധപ്രവൃത്തികൾക്കും” അടിമളായിരുന്നെന്നു പറയാനാകും. അതെ, നമ്മൾ ‘പാപത്തിന്‌ അടിമളായിരുന്നു.’ (റോമ. 6:19, 20) അങ്ങനെയിരിക്കെ, നമ്മൾ ബൈബിൾസത്യം അറിയാനിയായി, ജീവിത്തിൽ മാറ്റങ്ങൾ വരുത്തി, ദൈവത്തിനു നമ്മളെത്തന്നെ സമർപ്പിച്ചു, സ്‌നാമേറ്റു. അപ്പോൾമുതൽ, ദൈവം പഠിപ്പിക്കുന്ന കാര്യങ്ങളും നിലവാങ്ങളും ‘ഹൃദയപൂർവം അനുസരിക്കാനാണു’ നമ്മുടെ ആഗ്രഹം. അപ്പോൾമുതൽ നമ്മുടെ അവസ്ഥ ഇങ്ങനെ പറയാനാകും: നമ്മൾ ‘പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുയും’ ‘നീതിയുടെ അടിമളായിത്തീരുയും’ ചെയ്‌തു. (റോമ. 6:17, 18) അതുകൊണ്ട് ‘പാപസംന്ധമായി മരിച്ചെന്ന്’ നമ്മളെക്കുറിച്ചും പറയാം.

12. നമ്മൾ ഓരോരുത്തരും എന്തു തീരുമാമെടുക്കണം?

12 ഇനി, പൗലോസിന്‍റെ ഈ വാക്കുളുടെ വെളിച്ചത്തിൽ നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുക: “നിങ്ങൾ നിങ്ങളുടെ മർത്യരീത്തിന്‍റെ മോഹങ്ങൾ അനുസരിക്കുമാറ്‌ പാപം അതിൽ വാഴ്‌ച നടത്താതിരിക്കട്ടെ.” (റോമ. 6:12) നമ്മൾ അപൂർണരാതിനാൽ നമുക്കു തോന്നുന്നതെന്തും ചെയ്‌തുകൊണ്ട് ‘പാപം വാഴ്‌ച നടത്താൻ’ നമ്മൾ അനുവദിച്ചേക്കാം. എന്നാൽ “നടത്താതിരിക്കട്ടെ” എന്ന പ്രയോഗം കാണിക്കുന്നതു പാപം നമ്മളെ ഭരിക്കണോ വേണ്ടയോ എന്നതു നമുക്കു തീരുമാനിക്കാവുന്ന കാര്യമാണ്‌ എന്നാണ്‌. അതുകൊണ്ട് ചോദ്യം ഇതാണ്‌: ഉള്ളിന്‍റെ ഉള്ളിൽ നമ്മൾ ആഗ്രഹിക്കുന്നത്‌ എന്താണ്‌? നിങ്ങളോടുതന്നെ ചോദിക്കുക: ‘ചിലപ്പോഴെങ്കിലും തെറ്റായ ഒരു ദിശയിലേക്കു തിരിയാനും അവിടേക്കു പോകാനും എന്‍റെ അപൂർണ ശരീരത്തെയോ മനസ്സിനെയോ ഞാൻ അനുവദിക്കാറുണ്ടോ? അതോ പാപം ചെയ്യുന്ന കാര്യത്തിൽ ഞാൻ മരിച്ചോ? ക്രിസ്‌തുയേശുവിലൂടെ ദൈവവുമായുള്ള നല്ല ബന്ധത്തിലാണോ ഞാൻ ജീവിക്കുന്നത്‌?’ അതെല്ലാം ആശ്രയിച്ചിരിക്കുന്നതു നമ്മളോടു ക്ഷമിച്ചതിലൂടെ ദൈവം കാണിച്ച അനർഹയയെ നമ്മൾ എത്രമാത്രം വിലമതിക്കുന്നു എന്നതിനെയാണ്‌.

ഈ പോരാട്ടത്തിൽ നിങ്ങൾക്കു വിജയിക്കാനാകും

13. പാപത്തിൽനിന്ന് അകന്നുനിൽക്കാൻ നമുക്കു കഴിയുമെന്ന് എന്ത് ഉറപ്പാണുള്ളത്‌?

13 ദൈവത്തെ അറിയാനും സ്‌നേഹിക്കാനും സേവിക്കാനും തുടങ്ങുന്നതിനു മുമ്പ് എന്തു ഫലമാണോ പുറപ്പെടുവിച്ചിരുന്നത്‌ അതെല്ലാം യഹോയുടെ ജനം ഉപേക്ഷിച്ചിരിക്കുന്നു. മരണം അർഹിക്കുന്നതും ‘ഇപ്പോൾ ലജ്ജാകമായി തോന്നുന്നതും  ആയ കാര്യങ്ങളാണ്‌’ അവർ മുമ്പ് ചെയ്‌തുകൊണ്ടിരുന്നത്‌. (റോമ. 6:21) എന്നാൽ അവർ മാറ്റങ്ങൾ വരുത്തി. കൊരിന്തിലെ പലരുടെയും കാര്യത്തിൽ അതു സത്യമായിരുന്നു. ചിലർ വിഗ്രഹാരാധിളും വ്യഭിചാരിളും സ്വവർഗഭോഗിളും കള്ളന്മാരും മദ്യപന്മാരും ഒക്കെയായിരുന്നു. എന്നാൽ അവർ ‘കഴുകിവെടിപ്പാക്കപ്പെടുയും വിശുദ്ധീരിക്കപ്പെടുയും’ ചെയ്‌തു. (1 കൊരി. 6:9-11) റോമിലെ സഭയിലുള്ള ചിലരുടെ കാര്യവും ഇങ്ങനെയായിരുന്നു. ദൈവാത്മാവിനാൽ പ്രേരിനായി പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കുയുരുത്‌; പിന്നെയോ നിങ്ങളെ മരിച്ചരിൽനിന്നു ജീവനിലേക്കു വന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമർപ്പിക്കുവിൻ.” (റോമ. 6:13) അവർക്ക് ആത്മീയമായി ശുദ്ധരായി തുടരാനും അതുവഴി ദൈവത്തിന്‍റെ അനർഹയിൽനിന്ന് പ്രയോജനം നേടാനും കഴിയുമെന്നു പൗലോസിന്‌ ഉറപ്പായിരുന്നു.

14, 15. ‘ഹൃദയപൂർവ്വം അനുസരിക്കുന്നതു’ സംബന്ധിച്ച് നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യം ചോദിക്കണം?

14 ഇക്കാലത്തെ ചില സഹോങ്ങളും കൊരിന്തിലുള്ളരെപ്പോലെയായിരുന്നു. അവരും മാറ്റങ്ങൾ വരുത്തി, അവർ പാപപൂർണമായ കഴിഞ്ഞകാജീവിതം ഉപേക്ഷിക്കുയും ‘കഴുകിവെടിപ്പാക്കപ്പെടുയും’ ചെയ്‌തു. നിങ്ങളുടെ മുൻകാജീവിതം എങ്ങനെയുള്ളതായിരുന്നാലും ദൈവമുമ്പാകെയുള്ള ഇപ്പോഴത്തെ നിങ്ങളുടെ നില എന്താണ്‌? ദൈവത്തിന്‍റെ അനർഹയും അതിലൂടെ ക്ഷമയും നമുക്കു ലഭിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക്, ഇനിമേൽ ‘പാപത്തിനു നിങ്ങളുടെ അവയവങ്ങളെ സമർപ്പിക്കില്ല’ എന്നു നിങ്ങൾ ഉറച്ച തീരുമാമെടുത്തിട്ടുണ്ടോ? ‘മരിച്ചരിൽനിന്നു ജീവനിലേക്കു വന്നവരായി നിങ്ങളെ ദൈവത്തിനു സമർപ്പിക്കുമോ?’

15 അതിന്‌, കൊരിന്തിലുള്ള ചിലർ മുമ്പ് കുറ്റക്കാരായിരുന്നതുപോലുള്ള ഗുരുമായ പാപങ്ങൾ നമ്മൾ തീർച്ചയായും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാതിരുന്നാൽ മാത്രമേ ദൈവത്തിന്‍റെ അനർഹദയ നമ്മൾ സ്വീകരിച്ചെന്നും ‘പാപമല്ല നമ്മളിൽ ആധിപത്യം നടത്തുന്നതെന്നും’ നമുക്കു പറയാൻ കഴിയൂ. എന്നാൽ, അത്ര ഗൗരവല്ലെന്നു ചിലർക്കു തോന്നിയേക്കാവുന്ന പാപങ്ങളും ഒഴിവാക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. അങ്ങനെ ‘ഹൃദയപൂർവ്വം അനുസരിക്കാൻ’ നമ്മൾ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടോ?—റോമ. 6:14, 17.

16. ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ, ഗുരുമായ പാപങ്ങൾ ഒഴിവാക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നെന്നു നമുക്ക് എങ്ങനെ അറിയാം?

16 അപ്പോസ്‌തനായ പൗലോസിനെക്കുറിച്ച് ചിന്തിക്കുക. 1 കൊരിന്ത്യർ 6:9-11-ൽ പറഞ്ഞിരിക്കുന്ന ഗുരുമായ തെറ്റുളൊന്നും പൗലോസ്‌ ചെയ്യുന്നില്ലായിരുന്നു. എങ്കിലും താനും പാപം ചെയ്യുന്നതുകൊണ്ട് കുറ്റക്കാനാണെന്നു പൗലോസ്‌ സമ്മതിച്ചുറഞ്ഞു. പൗലോസ്‌ എഴുതി: “ഞാനോ ജഡികൻ; പാപത്തിന്‌ അടിമയായി വിൽക്കപ്പെട്ടവൻ. ഞാൻ പ്രവർത്തിക്കുന്നത്‌ എന്തെന്നു ഞാൻ അറിയുന്നില്ല; എന്തെന്നാൽ ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാൻ ചെയ്യുന്നത്‌.” (റോമ. 7:14, 15) ഇതു കാണിക്കുന്നതു പൗലോസ്‌ പാപമായി കരുതിയ മറ്റു കാര്യങ്ങളുമുണ്ടായിരുന്നെന്നാണ്‌. അവയ്‌ക്കെതിരെ പൗലോസ്‌ പോരാടുയായിരുന്നു. (റോമർ 7:21-23 വായിക്കുക.) ‘ഹൃദയപൂർവം അനുസരിക്കാൻ’ നമ്മളും അതുതന്നെ ചെയ്യണം.

17. എന്തുകൊണ്ടാണു സത്യസന്ധരായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

17 ഉദാഹത്തിന്‌, സത്യസന്ധയെക്കുറിച്ച് ചിന്തിക്കുക. ക്രിസ്‌ത്യാനികൾക്കുവേണ്ട ഒരു അടിസ്ഥാഗുമാണു സത്യസന്ധത. (സദൃശവാക്യങ്ങൾ 14:5; എഫെസ്യർ 4:25 വായിക്കുക.) സാത്താൻ ‘ഭോഷ്‌കിന്‍റെ അപ്പനാണ്‌.’ കള്ളം പറഞ്ഞതുകൊണ്ടാണ്‌ അനന്യാസിനും ഭാര്യക്കും അവരുടെ ജീവൻ നഷ്ടമായത്‌. നമ്മൾ അവരെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, കള്ളം പറയുന്നതു നമ്മൾ ഒഴിവാക്കുന്നു. (യോഹ. 8:44; പ്രവൃ. 5:1-11) എന്നാൽ സത്യസന്ധത എന്നു പറഞ്ഞാൽ പച്ചക്കള്ളം പറയാതിരിക്കുന്നതു മാത്രമാണോ? യഥാർഥത്തിൽ, നമ്മുടെ സത്യസന്ധത ദൈവത്തിന്‍റെ അനർഹയോടുള്ള ആഴമായ വിലമതിപ്പു പ്രതിലിപ്പിക്കുന്നതായിരിക്കണം.

18, 19. സത്യസന്ധരായിരിക്കുന്നതിൽ പച്ചക്കള്ളം പറയാതിരിക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്?

18 സത്യമല്ലാത്ത കാര്യം പറയുന്നതിനെയാണു കള്ളം പറയുക എന്നതുകൊണ്ട് അർഥമാക്കുന്നത്‌. അതുകൊണ്ട് ദൈവത്തിന്‍റെ ജനം പച്ചക്കള്ളം പറയുന്നത്‌ ഒഴിവാക്കിയാൽ മാത്രം പോരാ. യഹോവ അതിലധികം ആഗ്രഹിക്കുന്നു. പുരാതന ഇസ്രായേല്യരെ യഹോവ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഞാൻ വിശുദ്ധനായാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.” വിശുദ്ധരായിരിക്കാൻ കഴിയുന്ന വിവിധ മാർഗങ്ങളെക്കുറിച്ച് യഹോവ അടുത്തതായി പറഞ്ഞു. അതിന്‍റെകൂടെ ദൈവം ഇങ്ങനെ പറഞ്ഞു: “മോഷ്ടിക്കരുതു, ചതിക്കരുതു; ഒരുത്തനോടു ഒരുത്തൻ ഭോഷ്‌കു പറയരുത്‌.” (ലേവ്യ 19:2, 11) സങ്കടകമെന്നു  പറയട്ടെ, ഒരിക്കലും കള്ളം പറയുയില്ലെന്നു തീരുമാനിച്ചിരിക്കുന്ന ഒരു വ്യക്തിപോലും ഒരുപക്ഷേ മറ്റുള്ളരോടു കാപട്യത്തോടെ ഇടപെട്ടുകൊണ്ട് അവരെ ചതിച്ചേക്കാം.

കള്ളം പറയുയും മറ്റുള്ളവരെ പറ്റിക്കുയും ചെയ്യില്ലെന്നു നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ? (19-‍ാ‍ം ഖണ്ഡിക കാണുക)

19 ഉദാഹത്തിന്‌, ഒരു ജോലിക്കാരൻ ‘ഡോക്‌ടറെ കാണാൻ പോകമെന്നും’ അതുകൊണ്ട് അടുത്ത ദിവസം ജോലിക്കു വരാൻ കഴിയില്ലെന്നും ബോസിനോടോ കൂടെ ജോലി ചെയ്യുന്നരോടോ പറയുന്നു. പക്ഷേ അയാൾ അവധിയെടുക്കുന്നതിന്‍റെ ശരിക്കുള്ള കാരണം ഒരു വിനോയാത്രയ്‌ക്കു നേരത്തെ പോകാനോ കുടുംത്തെയും കൂട്ടി ബീച്ചിൽ പോകാനോ ആയിരിക്കാം. അയാൾ മരുന്നുയിൽ ഒന്നു കയറുയോ ഡോക്‌ടറെ ഒന്നു കാണുയോ ചെയ്‌തേക്കാം. ഇയാൾ ഡോക്‌ടറെ കാണണമെന്നു പറഞ്ഞ് അവധി ചോദിച്ചതു സത്യമാണോ? സത്യമാണോ എന്നു ചോദിച്ചാൽ സത്യമാണ്‌. പക്ഷേ ശരിക്കും അയാൾ നുണ പറയുല്ലായിരുന്നോ? അയാൾ സത്യസന്ധനാണെന്നു പറയാനാകുമോ? അയാൾ അവരെ പറഞ്ഞുറ്റിച്ച് വഞ്ചിക്കുയായിരുന്നു. മറ്റുള്ളവരെ മനഃപൂർവം വഞ്ചിക്കുന്ന സമാനമായ സാഹചര്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും. ഒരുപക്ഷേ ശിക്ഷയിൽനിന്ന് ഒഴിവാകാനോ മറ്റുള്ളവരെ മുതലെടുക്കാനോ വേണ്ടിയായിരിക്കാം അങ്ങനെ ചെയ്യുന്നത്‌. പറയുന്നതു പച്ചക്കള്ളല്ലെങ്കിലും “ചതിക്കരുത്‌” (“വഞ്ചിക്കരുത്‌”) എന്നല്ലേ ദൈവം പറഞ്ഞിരിക്കുന്നത്‌. റോമർ 6:19-നെക്കുറിച്ചും ചിന്തിക്കുക: “വിശുദ്ധിക്കായി നിങ്ങളുടെ അവയവങ്ങളെ നീതിക്ക് അടിമളായി സമർപ്പിച്ചുകൊള്ളുവിൻ.”

20, 21. ദൈവത്തിന്‍റെ അനർഹദയ എന്തെല്ലാം ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കണം?

20 അതുകൊണ്ട് സാരമിതാണ്‌: ദൈവത്തിന്‍റെ അനർഹയോടു വിലമതിപ്പു കാണിക്കുന്നതിൽ കൊരിന്തിലുള്ളവർ കുറ്റക്കാരായിരുന്ന വ്യഭിചാവും മദ്യപാവും മറ്റു പാപങ്ങളും ഒഴിവാക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ അനർഹദയ സ്വീകരിച്ചിരിക്കുന്ന ഒരാൾ ലൈംഗിക അധാർമികത വിട്ടകന്നാൽ മാത്രം പോരാ, ആഭാസമായ വിനോദങ്ങൾ ആസ്വദിക്കാനുള്ള പ്രവണയ്‌ക്കെതിരെ പോരാടുയും ചെയ്യും. അതുപോലെ, നീതിക്കു നമ്മുടെ അവയവങ്ങളെ അടിമളാക്കുന്നതിൽ മദ്യാസക്തി ഒഴിവാക്കുന്നതു മാത്രമല്ല, ലക്കുകെടുന്ന അളവോളം മദ്യപിക്കാതിരിക്കുന്നതും ഉൾപ്പെടുന്നു. ശരിയാണ്‌, ഇത്തരം തെറ്റായ കാര്യങ്ങൾക്കെതിരെ പോരാടുന്നതിനു നല്ല ശ്രമം ആവശ്യമാണ്‌. എന്നാൽ ആ പോരാട്ടത്തിൽ നമുക്കു വിജയിക്കാനാകും.

21 ഗുരുമായ പാപങ്ങൾ ഒഴിവാക്കുന്നതോടൊപ്പം അത്ര പ്രകടല്ലാത്ത തെറ്റുളും ചെയ്യാതിരിക്കുക. അതായിരിക്കണം നമ്മുടെ ലക്ഷ്യം. നമുക്ക് അതു പൂർണമായി ചെയ്യാനായെന്നു വരില്ല. എന്നാലും, പൗലോസിനെപ്പോലെ നമ്മൾ കഠിനശ്രമം ചെയ്യണം. പൗലോസ്‌ സഹോങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങൾ നിങ്ങളുടെ മർത്യരീത്തിന്‍റെ മോഹങ്ങൾ അനുസരിക്കുമാറ്‌ പാപം അതിൽ വാഴ്‌ച നടത്താതിരിക്കട്ടെ.” (റോമ. 6:12; 7:18-20) പാപം ഏതു തരത്തിലുള്ളതായാലും അതിന്‌ എതിരെ നമ്മൾ പോരാടുമ്പോൾ ക്രിസ്‌തുവിലൂടെയുള്ള ദൈവത്തിന്‍റെ അനർഹയോടു നമ്മൾ നന്ദിയുള്ളരാണെന്നു കാണിക്കുയാണ്‌.

22. ദൈവത്തിന്‍റെ അനർഹയോടു വിലമതിപ്പുണ്ടെന്നു തെളിയിക്കുന്നവരെ കാത്തിരിക്കുന്നത്‌ എന്താണ്‌?

22 ദൈവത്തിന്‍റെ അനർഹയാൽ നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചിരിക്കുന്നു. തുടർന്നും ക്ഷമ ലഭിക്കുയും ചെയ്യും. മറ്റുള്ളവർ പല തെറ്റുളും നിസ്സാമെന്നു കരുതാറുണ്ട്. അത്തരം തെറ്റുളിൽ വീഴാനുള്ള ഏതു പ്രവണയെയും മറികക്കാൻ ശ്രമിച്ചുകൊണ്ട് നമുക്കു അനർഹയോടു വിലമതിപ്പു കാണിക്കാം. പൗലോസ്‌ എഴുതി: “ഇപ്പോഴോ നിങ്ങൾ പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട് ദൈവത്തിന്‍റെ അടിമളായിത്തീർന്നിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധിയും അതിന്‍റെ അവസാനം നിത്യജീനും ആകുന്നു.” അതാണു നമ്മളെ കാത്തിരിക്കുന്ന പ്രതിഫലം.—റോമ. 6:22.