വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ജൂണ്‍ 

നിങ്ങൾ ഓർക്കുന്നുവോ?

നിങ്ങൾ ഓർക്കുന്നുവോ?

വീക്ഷാഗോപുരത്തിന്‍റെ അടുത്തിടെ വന്ന ലക്കങ്ങൾ നിങ്ങൾ വായിച്ചുകാണുല്ലോ? അങ്ങനെയെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നൊന്ന് ശ്രമിച്ചുനോക്കുക:

തീരുമാങ്ങളെടുക്കുമ്പോൾ പ്രാർഥയ്‌ക്ക് സഹായിക്കാനാകുമോ?

നമ്മുടെ തീരുമാനങ്ങൾ നമ്മളെ ജീവിതാസാനംവരെ ബാധിച്ചേക്കാം. പ്രധാപ്പെട്ട തീരുമാനങ്ങൾ എടുത്തപ്പോൾ യേശുവിനുപോലും പിതാവിന്‍റെ സഹായം ആവശ്യമാണെന്ന് തോന്നി. ജ്ഞാനത്തിനായി ദൈവത്തോട്‌ പ്രാർഥിക്കുന്നെങ്കിൽ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് ബുദ്ധിപൂർവമായ തീരുമാങ്ങളെടുക്കാൻ ദൈവം നമ്മളെ സഹായിക്കും. (യാക്കോ. 1:5)—wp16.1, പേ. 6.

യഹോവയെ സേവിക്കാൻ കൗമാപ്രാക്കാരെ പരിശീലിപ്പിക്കുന്നതിന്‌ മാതാപിതാക്കൾക്ക് പ്രധാപ്പെട്ട എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകും?

ഏറ്റവും പ്രധാമായി മാതാപിതാക്കൾക്ക് കൗമാപ്രാക്കാരായ മക്കളോട്‌ സ്‌നേമുണ്ടായിരിക്കണം. അവർ തങ്ങളുടെ മാതൃയിലൂടെ താഴ്‌മ കാണിക്കുയും വേണം. അതോടൊപ്പം, ഉൾക്കാഴ്‌ച കാണിക്കേണ്ടതും മക്കളെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതും പ്രധാമാണ്‌.—w15 11/15, പേ. 9-11.

ദൈവം മനുഷ്യരെക്കുറിച്ച് യഥാർഥത്തിൽ കരുതലുള്ളനാണോ?

നിലത്തു വീഴുന്ന ഒരു ചെറിയ കുരുവിയെപ്പോലും ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് ബൈബിൾ പറയുന്നു. നിങ്ങളെ ശ്രദ്ധിക്കാനും പ്രാർഥനകൾ കേൾക്കാനും കഴിയാവണ്ണം ദൈവത്തിന്‍റെ മനസ്സിന്‌ അമിതഭാരം തോന്നുമെന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ടോ? വേണ്ട. (മത്താ. 10:29, 31)—wp16.1, പേ.13.

സംസാരിക്കുന്നതിനുമുമ്പ് നമ്മൾ ഏത്‌ കാര്യങ്ങൾ കണക്കിലെടുക്കണം?

നാവ്‌ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന്‌ പിൻവരുന്ന കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം: (1) എപ്പോൾ സംസാരിക്കണം (സഭാ. 3:7), (2) എന്ത് സംസാരിക്കണം (സദൃ. 12:18), (3) എങ്ങനെ സംസാരിക്കണം (സദൃ. 25:15).—w15 12/15, പേ. 19-22.

നമ്മൾ ഏതു തരം വ്യക്തിയായിത്തീരുമെന്നത്‌ നമ്മുടെ പശ്ചാത്തലം നിർണയിക്കുമോ?

ഹിസ്‌കീയാവിന്‍റെ പിതാവ്‌ യെഹൂദാരാജാക്കന്മാരിൽ ഏറ്റവും മോശമായ ഒരാളായിരുന്നെങ്കിലും ഹിസ്‌കീയാവ്‌ ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളായിത്തീർന്നു. രക്ഷയ്‌ക്കായി അവൻ യഹോയിലേക്ക് നോക്കുയും ജനത്തെ വാക്കാലും പ്രവൃത്തിയാലും ശക്തീകരിക്കുയും ചെയ്‌തു. കുടുംശ്ചാത്തലം തന്‍റെ ജീവിതത്തെ സ്വാധീനിക്കാൻ അവൻ അനുവദിച്ചില്ല.—w16.02, പേ.15-16.

സ്‌മാചിഹ്നങ്ങളിൽ പങ്കുപറ്റുന്നരോട്‌ നമ്മൾ എങ്ങനെ ഇടപെടണം?

ക്രിസ്‌ത്യാനികൾ അവർക്ക് അമിതമായ ആദരവ്‌ കൊടുക്കുന്നില്ല. യഥാർഥത്തിൽ അഭിഷിക്തനായ ഒരു വ്യക്തി അമിതമായ ആദരവ്‌ പ്രതീക്ഷിക്കില്ലെന്നു മാത്രമല്ല ദൈവമുമ്പാകെയുള്ള തന്‍റെ നില മറ്റുള്ളവർ അറിയമെന്ന് അഗ്രഹിക്കുയുമില്ല. (മത്താ. 23:8-12)—w16.01, പേ. 23-24.

അബ്രഹാം ദൈവത്തിന്‍റെ സുഹൃത്തായ വിധത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

അബ്രാഹാം ദൈവത്തെക്കുറിച്ചുള്ള അറിവ്‌ സമ്പാദിച്ചത്‌ സാധ്യനുരിച്ച് ശേമിൽനിന്നായിരിക്കാം. ദൈവം തന്നോടും തന്‍റെ കുടുംത്തോടും ഇടപെട്ട വിധത്തിൽനിന്നും അബ്രാഹാം അനുഭജ്ഞാനം നേടി. അതുതന്നെ ചെയ്യാൻ നമുക്കും ശ്രമിക്കാം.—w16.02, പേ. 9-10.

സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ അക്ഷരീമായി യേശുവിനെ ആലയത്തിലേക്കു കൊണ്ടുപോകുയായിരുന്നോ?

അത്‌ നമുക്ക് ഉറപ്പിച്ചു പറയാനാകില്ല. മത്തായി 4:5-ഉം ലൂക്കോസ്‌ 4:9-ഉം അനുസരിച്ച് ഒരു ദർശനത്തിലൂടെ യേശുവിനെ ആലയത്തിലേക്ക് കൊണ്ടുപോതാകാം; അല്ലെങ്കിൽ ആലയത്തിന്‍റെ ഉയർന്ന ഒരു ഭാഗത്ത്‌ യേശു നിന്നതായിരിക്കാം.—w16.03, പേ. 31-32.

നമ്മുടെ ശുശ്രൂഷ ഏതെല്ലാം വിധങ്ങളിലാണ്‌ മഞ്ഞുപോലെയായിരിക്കുന്നത്‌?

മഞ്ഞ് പതിയെപ്പതിയെയാണ്‌ രൂപംകൊള്ളുന്നത്‌. അത്‌ നവോന്മേഷം തരുന്നതും ജീവന്‍റെ നിലനിൽപ്പിന്‌ അനിവാര്യവും ആണ്‌. മഞ്ഞ് യഹോയിൽനിന്നുള്ള ഒരു അനുഗ്രമാണ്‌. (ആവ. 33:13, 15) ഇതുപോലെന്നെയാണ്‌ ശുശ്രൂയിലെ ദൈവത്തിന്‍റെ കൂട്ടായ ശ്രമവും.—w16.04, പേ. 4.