വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ജൂണ്‍ 

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവദിക്കുന്നുവോ?

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവദിക്കുന്നുവോ?

“കളിമണ്ണു കുശവന്‍റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്‍റെ കയ്യിൽ ഇരിക്കുന്നു.”—യിരെ. 18:6.

ഗീതം: 60, 22

1, 2. ദാനിയേൽ യഹോയ്‌ക്ക് ‘ഏറ്റവും പ്രിയപുരുഷൻ’ ആയിരുന്നത്‌ എന്തുകൊണ്ട്, യഹോവ നമ്മളെ മനയുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?

യഹൂദരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ട് പോയപ്പോൾ വിഗ്രങ്ങളും ദുഷ്ടാത്മാക്കളുടെ ആരാധരും നിറഞ്ഞ ഒരു പട്ടണത്തിലേക്കാണ്‌ അവർ ചെന്നത്‌. ദാനിയേലിനെയും മൂന്നു കൂട്ടുകാരെയും പോലെ വിശ്വസ്‌തരായിരുന്ന യഹൂദർ തങ്ങളെ മനയാൻ ബാബിലോണിയരെ അനുവദിച്ചില്ല. (ദാനി. 1:6, 8, 12; 3:16-18) ദാനിയേലും കൂട്ടുകാരും തങ്ങളെ മനയാൻ യഹോവയെ അനുവദിച്ചു. യഹോവയെ മാത്രം ആരാധിക്കുയും ചെയ്‌തു. ദാനിയേൽ തന്‍റെ ജീവിത്തിന്‍റെ അധികങ്കും ഒരു മോശമായ ചുറ്റുപാടിലാണ്‌ ജീവിച്ചിരുന്നതെങ്കിലും, ‘ഏറ്റവും പ്രിയപുരുഷൻ’ എന്നാണ്‌ ദൈവത്തിന്‍റെ ദൂതൻ ദാനിയേലിനെ വിളിച്ചത്‌.—ദാനി. 10:11, 19.

2 ബൈബിൾക്കാങ്ങളിൽ, കുഴച്ച കളിമണ്ണിന്‌ രൂപംരുത്താനായി ഒരു കുശവൻ അച്ച് ഉപയോഗിച്ചിരുന്നു. യഹോയാണ്‌ പ്രപഞ്ചത്തിന്‍റെ ഭരണാധികാരിയെന്നും ജനതകളെ രൂപപ്പെടുത്താനുള്ള അധികാരം യഹോയ്‌ക്കുണ്ടെന്നും ഇന്നത്തെ സത്യാരാകർക്ക് അറിയാം. (യിരെമ്യ 18:6 വായിക്കുക.) നമ്മളെ ഓരോരുത്തരെയും രൂപപ്പെടുത്താനുള്ള അധികാവും ദൈവത്തിനുണ്ട്. എങ്കിലും, മാറ്റം വരുത്താൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. പകരം, നമ്മൾ യഹോയ്‌ക്ക് വഴങ്ങിക്കൊടുക്കമെന്ന് യഹോവ ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ കൈയിലെ പതംവന്ന കളിമണ്ണുപോലെയാകാൻ നമ്മൾ എന്തു ചെയ്യണമെന്ന് ഈ ലേഖനത്തിലൂടെ പഠിക്കും. പിൻവരുന്ന മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും: (1) ദൈവത്തിന്‍റെ ഉപദേശങ്ങൾ തള്ളിക്കയാൻ  പ്രേരിപ്പിക്കുന്ന സ്വഭാവിശേതകൾ നമുക്ക് എങ്ങനെ ഒഴിവാക്കാം? (2) പതംവന്ന കളിമണ്ണുപോലെ വഴക്കമുള്ളരായിരിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ എങ്ങനെ വളർത്തിയെടുക്കാം? (3) മക്കളെ രൂപപ്പെടുത്തുമ്പോൾ മാതാപിതാക്കൾക്ക് എങ്ങനെ യഹോയോടൊപ്പം പ്രവർത്തിക്കാം?

ഹൃദയത്തെ കഠിനമാക്കിയേക്കാവുന്ന സ്വഭാവിശേതകൾ ഒഴിവാക്കു

3. ഏത്‌ സ്വഭാവിശേതകൾ നമ്മുടെ ഹൃദയം കഠിനമാക്കിയേക്കാം? ഉദാഹരണം പറയുക.

3 “സകലജാഗ്രയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്‌” എന്ന് സദൃശവാക്യങ്ങൾ 4:23 പറയുന്നു. ഹൃദയം കഠിനമാകാതിരിക്കാൻ അഹങ്കാവും അവിശ്വാവും മനഃപൂർവം തെറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതും ഒഴിവാക്കണം. ശ്രദ്ധയുള്ളല്ലെങ്കിൽ ഇവ അനുസക്കേടിലേക്കും മത്സരത്തിലേക്കും നയിക്കും. (ദാനി. 5:1, 20; എബ്രാ. 3:13, 18, 19) യെഹൂദാ രാജാവായ ഉസ്സീയാവിന്‌ സംഭവിച്ചത്‌ ഇതുതന്നെയാണ്‌. (2 ദിനവൃത്താന്തം 26:3-5, 16-21 വായിക്കുക.) ആദ്യമൊക്കെ ഉസ്സീയാവ്‌ അനുസമുള്ളനായിരുന്നു. യഹോയുമായി നല്ല ബന്ധവും ഉണ്ടായിരുന്നു. അതുകൊണ്ട് ദൈവം അദ്ദേഹത്തെ പ്രബലനാക്കി. എന്നാൽ ‘ബലവാനാപ്പോൾ അവന്‍റെ ഹൃദയം നിഗളിച്ചു.’ ആലയത്തിൽ ധൂപം കാട്ടാൻപോലും അദ്ദേഹം മടിച്ചില്ല. അത്‌ പുരോഹിന്മാർ മാത്രം ചെയ്യേണ്ട ഒരു കാര്യമായിരുന്നു. ചെയ്യാൻപോകുന്ന കാര്യം തെറ്റാണെന്ന് പുരോഹിന്മാർ പറഞ്ഞപ്പോൾ ഉസ്സീയാവ്‌ ഉഗ്രമായി കോപിച്ചു! യഹോവ രാജാവിന്‍റെ അഹങ്കാത്തിന്‍റെ കൊമ്പ് ഒടിച്ചു. ജീവികാലം മുഴുവൻ അദ്ദേഹത്തിന്‌ കുഷ്ടരോഗിയായി കഴിയേണ്ടിവന്നു.—സദൃ. 16:18.

4, 5. നമ്മൾ അഹങ്കാത്തിന്‍റെ കൊമ്പ് ഒടിച്ചില്ലെങ്കിൽ എന്ത് സംഭവിച്ചേക്കാം? ഉദാഹരണം പറയുക.

4 അഹങ്കാരം വെച്ചുകൊണ്ടിരുന്നാൽ നമ്മൾ മറ്റുള്ളരെക്കാൾ ശ്രേഷ്‌ഠരാണെന്ന് ചിന്തിക്കാനും ബൈബിൾ നൽകുന്ന ഉപദേശങ്ങൾ തള്ളിക്കയാനും ഇടയായേക്കാം. (റോമ. 12:3; സദൃ. 29:1) ഒരു മൂപ്പനായിരുന്ന ജിമ്മിന്‌ സംഭവിച്ചത്‌ ഇതാണ്‌. ഒരിക്കൽ സഭയിലെ മൂപ്പന്മാരുമായി അദ്ദേഹത്തിന്‌ വിയോജിപ്പുണ്ടായി. ജിം പറയുന്നു: “ആ സഹോരങ്ങൾ സ്‌നേമുള്ളല്ലെന്ന് ഞാൻ അവരോട്‌ പറഞ്ഞു, എന്നിട്ട് ഞാൻ ആ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.” ആറു മാസം കഴിഞ്ഞ് അദ്ദേഹം മറ്റൊരു സഭയിലേക്ക് മാറി. എന്നാൽ അവിടെ അദ്ദേഹത്തെ ഒരു മൂപ്പനായി നിയമിച്ചില്ല. ജിമ്മിന്‌ ആകെ നിരായായി. തന്‍റെ നിലപാട്‌ ശരിയാണെന്ന് ഉറച്ചുവിശ്വസിച്ച ജിം യഹോവയെ സേവിക്കുന്നത്‌ നിറുത്തിക്കളഞ്ഞു. പത്തു വർഷത്തോളം ഒരു നിഷ്‌ക്രിനായി തുടർന്നു. താൻ അഹങ്കാരിയായിരുന്നെന്നും സംഭവിച്ചതിനൊക്കെ യഹോവയെ പഴി പറയുമായിരുന്നെന്നും അദ്ദേഹം പറയുന്നു. വർഷങ്ങളോളം സഹോരങ്ങൾ ജിമ്മിനെ സന്ദർശിക്കുയും സഹായിക്കാൻ ശ്രമിക്കുയും ചെയ്‌തെങ്കിലും അദ്ദേഹം അതെല്ലാം അപ്പാടെ നിരസിച്ചു.

5 ജിം പറയുന്നു: “മറ്റുള്ളവർ ചെയ്യുന്ന എല്ലാ കാര്യത്തിലും കുറ്റം മാത്രം കാണാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.” ജിമ്മിന്‍റെ ഈ അനുഭവം കാണിക്കുന്നത്‌, അഹങ്കാരം തെറ്റായ നടത്തയെ ന്യായീരിക്കാൻ കാരണമായേക്കും എന്നാണ്‌. അങ്ങനെ സംഭവിച്ചാൽ നമ്മൾ പതംവന്ന കളിമണ്ണാണെന്ന് പറയാൻ പറ്റില്ല. (യിരെ. 17:9) ഏതെങ്കിലും സഹോന്‍റെയോ സഹോരിയുടെയോ പെരുമാറ്റം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടോ? ഏതെങ്കിലും പദവി നഷ്ടപ്പെട്ടതിന്‍റെ പേരിൽ നിങ്ങൾ എപ്പോഴെങ്കിലും ദുഃഖിച്ചിട്ടുണ്ടോ? അപ്പോഴുള്ള നിങ്ങളുടെ പ്രതിരണം എന്തായിരുന്നു? നിങ്ങൾ അഹങ്കരിച്ചോ, അതോ സഹോങ്ങളുമായി സമാധാത്തിലായിരിക്കുന്നതും യഹോയോടുള്ള കൂറ്‌ നിലനിറുത്തുന്നതും ആണ്‌ ഏറ്റവും പ്രധാമെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ?—സങ്കീർത്തനം 119:165; കൊലോസ്യർ 3:13 വായിക്കുക.

6. തെറ്റു ചെയ്യുന്നത്‌ ശീലമാക്കുന്നെങ്കിൽ എന്ത് സംഭവിച്ചേക്കാം?

6 ഒരു വ്യക്തി തുടർച്ചയായി പാപം ചെയ്യുയും അത്‌ മറച്ചുവെക്കുയും ചെയ്യുന്നെങ്കിൽ ദൈവത്തിന്‍റെ ഉപദേശം സ്വീകരിക്കുന്നത്‌ അദ്ദേഹത്തിന്‌ ബുദ്ധിമുട്ടായിത്തീർന്നേക്കാം. അപ്പോൾ പിന്നെയും പിന്നെയും പാപം ചെയ്യാനുള്ള സാധ്യത കൂടും. കാലം കഴിയുന്തോറും താൻ ചെയ്‌തുകൊണ്ടിരുന്ന തെറ്റുളൊന്നും ഒരു തെറ്റായിട്ട് തോന്നിയതേ ഇല്ല എന്ന് ഒരു സഹോദരൻ പറഞ്ഞു. (സഭാ. 8:11) അശ്ലീലം വീക്ഷിക്കുന്ന ശീലമുണ്ടായിരുന്ന മറ്റൊരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “മൂപ്പന്മാരെ വിമർശിക്കുന്ന ഒരു രീതി എന്നിൽ വളർന്നുരുന്നതായി ഞാൻ മനസ്സിലാക്കി.” ആ ശീലം യഹോയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. കാലക്രമേണ ആ ശീലം മറ്റുള്ളവർ അറിയാനിയായി.  മൂപ്പന്മാരിൽനിന്ന് അദ്ദേഹത്തിന്‌ തിരുത്തലും സഹായവും ലഭിക്കുയും ചെയ്‌തു. നമ്മളെല്ലാരും അപൂർണരാണെന്ന കാര്യം സത്യംതന്നെ. എങ്കിലും തെറ്റ്‌ ചെയ്യുമ്പോൾ യഹോയോട്‌ ക്ഷമയ്‌ക്കും സഹായത്തിനും ആയി യാചിക്കാതെ, ഉപദേശിക്കുന്നവരെ വിമർശിക്കുയോ ഒഴികഴിവുകൾ പറയുയോ ചെയ്യുന്നെങ്കിൽ നമ്മുടെ ഹൃദയം കഠിനമായേക്കാം.

7, 8. (എ) പുരാതന ഇസ്രായേല്യരുടെ ഹൃദയം അവിശ്വാസം നിമിത്തം കഠിനമാപ്പോൾ അവർ എന്ത് ചെയ്‌തു? (ബി) അതിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

7 ഇസ്രായേല്യരെ ഈജിപ്‌തിൽനിന്ന് മോചിപ്പിച്ചപ്പോൾ യഹോവ ചെയ്‌ത വിസ്‌മയിപ്പിക്കുന്ന പല അത്ഭുതങ്ങളും അവർ കണ്ടു. എന്നിട്ടും, വാഗ്‌ദത്തദേത്തോട്‌ അടുത്തുകൊണ്ടിരിക്കവെ, അവരുടെ ഹൃദയം കഠിനമായി. എന്തുകൊണ്ട്? അവർക്ക് ദൈവത്തിൽ വിശ്വാമില്ലായിരുന്നു. യഹോയിൽ ആശ്രയിക്കുന്നതിനു പകരം അവർ അനാവശ്യമായി ഭയക്കുയും മോശയ്‌ക്കെതിരെ പിറുപിറുക്കുയും ചെയ്‌തു. തങ്ങൾ അടിമളായിരുന്ന ഈജിപ്‌തിലേക്ക് തിരിച്ചുപോകാൻപോലും അവർ ആഗ്രഹിച്ചു. അതീവ ദുഃഖിനായ യഹോവ ഇങ്ങനെ പറഞ്ഞു: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും?” (സംഖ്യ 14:1-4, 11; സങ്കീ. 78:40, 41) അവിശ്വാവും ഹൃദയകാഠിന്യവും നിമിത്തം ആ ഇസ്രായേല്യർ മരുഭൂമിയിൽ മരിച്ചുവീണു!

8 പുതിയ ലോകത്തിന്‍റെ കവാടത്തിൽ എത്തിയിരിക്കുന്ന നമുക്കും ഇന്ന് വിശ്വാത്തിന്‍റെ നിരവധി പരിശോളുണ്ട്. അതുകൊണ്ട് നമ്മുടെ വിശ്വാത്തിന്‍റെ ഗുണമേന്മ പരിശോധിക്കണം. അത്‌ ശക്തമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? മത്തായി 6:33-ലെ യേശുവിന്‍റെ വാക്കുകൾ ഓർക്കുക. എന്നിട്ട് സ്വയം ചോദിക്കുക: ‘എന്‍റെ ലക്ഷ്യങ്ങളും തീരുമാങ്ങളും ഞാൻ യഥാർഥത്തിൽ യേശുവിന്‍റെ വാക്കുകൾ വിശ്വസിക്കുന്നെന്ന് തെളിയിക്കുന്നുണ്ടോ? കൂടുതൽ പണമുണ്ടാക്കാൻവേണ്ടി സഭായോമോ വയൽസേമോ ഞാൻ മുടക്കാറുണ്ടോ? കൂടുതൽ സമയവും ഊർജവും ചെലവഴിക്കേണ്ടിരുന്ന ഒരു ജോലിയാണ്‌ എന്‍റേതെങ്കിൽ ഞാൻ എന്ത് ചെയ്യും? എന്നെ രൂപപ്പെടുത്താൻ ഞാൻ ലോകത്തെ അനുവദിക്കുമോ? ഒടുവിൽ ഞാൻ യഹോവയെ സേവിക്കുന്നത്‌ നിറുത്താൻപോലും ഇടയാകുമോ?’

9. നമ്മൾ വിശ്വാത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് ‘പരിശോധിച്ചുകൊണ്ടിരിക്കേണ്ടത്‌’ എന്തുകൊണ്ട്, അത്‌ നമുക്ക് എങ്ങനെ ചെയ്യാം?

9 മോശമായ സഹവാസം, സഭയിൽനിന്ന് പുറത്താക്കൽ, വിനോദം എന്നീ കാര്യങ്ങളിൽ ബൈബിൾ പറയുന്നത്‌ നമ്മൾ പിൻപറ്റുന്നില്ലെങ്കിൽ നമ്മുടെ ഹൃദയം കഠിനമായേക്കാം. നിങ്ങളുടെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കാൻ തുടങ്ങുന്നെങ്കിൽ എന്തു ചെയ്യണം? പെട്ടെന്നുതന്നെ നിങ്ങളുടെ വിശ്വാസം പരിശോധിക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ വിശ്വാത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധചെയ്‌തുകൊണ്ടിരിക്കുവിൻ.” (2 കൊരി. 13:5) നിങ്ങളോടുതന്നെ വിശ്വസ്‌തരായിരിക്കുക, നിങ്ങളുടെ ചിന്താതിയെ തിരുത്താൻ ദൈവചനം ക്രമമായി ഉപയോഗിക്കുക.

പതമുള്ള കളിമണ്ണുപോലെ ആയിരിക്കു

10. യഹോയുടെ കൈയിൽ പതമുള്ള കളിമണ്ണുപോലെയായിരിക്കാൻ നമ്മളെ എന്ത് സഹായിക്കും?

10 പതമുള്ള കളിമണ്ണായിരിക്കാൻ ദൈവം നമുക്ക് തന്‍റെ വചനം, ക്രിസ്‌തീയസഭ, വയൽശുശ്രൂഷ എന്നിവയെല്ലാം തന്നിട്ടുണ്ട്. ദിവസവും ബൈബിൾ വായിക്കുയും ധ്യാനിക്കുയും ചെയ്യുന്നത്‌ യഹോയ്‌ക്കു മനയാൻ കഴിയുന്ന വിധത്തിൽ പതമുള്ള കളിമണ്ണായിത്തീരാൻ നമ്മളെ സഹായിക്കും. ന്യായപ്രമാത്തിന്‍റെ ഒരു പകർപ്പ് എഴുതാനും അത്‌ ദിവസവും വായിക്കാനും യഹോവ ഇസ്രായേല്യരാജാക്കന്മാരോട്‌ കല്‌പിച്ചിരുന്നു. (ആവ. 17:18, 19) തിരുവെഴുത്തുളുടെ വായനയും ധ്യാനവും ശുശ്രൂയ്‌ക്ക് ഒഴിച്ചുകൂടാനാകാത്തതാണെന്ന് അപ്പൊസ്‌തന്മാർ മനസ്സിലാക്കി. തങ്ങളുടെ എഴുത്തുളിൽ അവർ എബ്രാതിരുവെഴുത്തുളിൽനിന്ന് നൂറുക്കിനു പ്രാവശ്യം പരാമർശിക്കുയോ ഉദ്ധരിക്കുയോ ചെയ്‌തിട്ടുണ്ട്. തിരുവെഴുത്തുകൾ എടുത്തു നോക്കാനും ധ്യാനിക്കാനും അവർ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുയും ചെയ്‌തു. (പ്രവൃ. 17:11) സമാനമായി, ദൈവചനം ദിവസവും വായിക്കുയും ധ്യാനിക്കുയും ചെയ്യേണ്ടത്‌ പ്രധാമാണെന്ന് നമ്മളും മനസ്സിലാക്കുന്നു. (1 തിമൊ. 4:15) ഇത്‌ യഹോയ്‌ക്ക് മനയാൻ കഴിയുംവിധം നമ്മളെ താഴ്‌മയുള്ളരാക്കുന്നു.

പതമുള്ള കളിമണ്ണു പോലെയായിരിക്കാൻ യഹോയുടെ കരുതലുകൾ പ്രയോപ്പെടുത്തുക (10–13 ഖണ്ഡികകൾ കാണുക)

11, 12. നമ്മുടെ വ്യക്തിമായ ആവശ്യങ്ങൾക്കനുരിച്ച് നമ്മളെ മനയാൻ യഹോവ ക്രിസ്‌തീഭയെ ഉപയോഗിക്കുന്നത്‌ എങ്ങനെ? ദൃഷ്ടാന്തീരിക്കുക.

11 യഹോയ്‌ക്ക് നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നന്നായി അറിയാം. നമ്മളെ മനയാൻ യഹോവ ക്രിസ്‌തീഭയെ ഉപയോഗിക്കുന്നു. മുമ്പ് പറഞ്ഞ ജിമ്മിന്‍റെ കാര്യത്തിൽ ഒരു  മൂപ്പൻ താത്‌പര്യമെടുത്തപ്പോൾ ജിം തന്‍റെ മനോഭാത്തിന്‌ മാറ്റം വരുത്തി. ജിം പറയുന്നു: “അദ്ദേഹം ഒരുവട്ടംപോലും എന്‍റെ സാഹചര്യത്തെ കുറ്റപ്പെടുത്തുയോ എന്നെ വിമർശിക്കുയോ ചെയ്‌തില്ല. പകരം, ഒരു നല്ല മനോഭാത്തോടെ എന്നെ സഹായിക്കാൻ ആത്മാർഥമായ താത്‌പര്യം കാണിച്ചു.” മൂന്നു മാസം കഴിഞ്ഞപ്പോൾ മൂപ്പൻ ജിമ്മിനെ യോഗങ്ങൾക്ക് ക്ഷണിച്ചു. സഭയിലുള്ളവർ ജിമ്മിനെ സ്‌നേപൂർവം സ്വാഗതം ചെയ്‌തു. അത്‌ അദ്ദേഹത്തിന്‍റെ ചിന്താതിക്ക് മാറ്റം വരുത്തി. തന്‍റെ വികാങ്ങളല്ല പ്രധാമായിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കാൻ തുടങ്ങി. ഭാര്യയും സഭയിലെ മൂപ്പന്മാരും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അദ്ദേഹം വീണ്ടും യഹോവയെ സേവിക്കാൻ തുടങ്ങി. 1993 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുത്തിലെ “യഹോവയെ പഴിക്കാൻ പാടില്ല,” “യഹോവയെ വിശ്വസ്‌തമായി സേവിക്കുക” എന്നീ ലേഖനങ്ങൾ വായിച്ചത്‌ ജിമ്മിന്‌ ഗുണം ചെയ്‌തു.

12 കുറച്ചുകാലം കഴിഞ്ഞപ്പോൾ ജിം വീണ്ടും മൂപ്പനായി. അപ്പോൾമുതൽ അദ്ദേഹം സമാനമായ പ്രശ്‌നങ്ങളുള്ള സഹോങ്ങളെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ വിശ്വാസം ശക്തമാക്കാനും സഹായിക്കുന്നു. യഹോയുമായി തനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നെന്നാണ്‌ അദ്ദേഹം വിചാരിച്ചിരുന്നത്‌, എന്നാൽ അത്‌ അങ്ങനെയായിരുന്നില്ല. പ്രാധാന്യമേറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീരിക്കുന്നതിനു പകരം മറ്റുള്ളരുടെ കുറവുകൾ ശ്രദ്ധിക്കാൻ തന്‍റെ അഹങ്കാരത്തെ അനുവദിച്ചതിൽ അദ്ദേഹത്തിന്‌ ദുഃഖം തോന്നി.—1 കൊരി. 10:12.

13. ഏതു ഗുണങ്ങൾ വളർത്തിയെടുക്കാൻ വയൽശുശ്രൂഷ സഹായിക്കും, അതിന്‍റെ പ്രയോജനം എന്താണ്‌?

13 വയൽശുശ്രൂയ്‌ക്ക് നമ്മളെ മനയാനും മെച്ചപ്പെട്ട വ്യക്തിളാക്കിത്തീർക്കാനും കഴിയും. എങ്ങനെ? സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മൾ താഴ്‌മയും ദൈവാത്മാവിന്‍റെ ഫലത്തിന്‍റെ വ്യത്യസ്‌തങ്ങളും പ്രകടിപ്പിക്കണം. (ഗലാ. 5:22, 23) വയൽശുശ്രൂയിൽ ഏർപ്പെട്ടതിലൂടെ നിങ്ങൾക്ക് വളർത്തിയെടുക്കാനായ നല്ല ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുക. നമ്മൾ ക്രിസ്‌തുവിനെ അനുകരിക്കുമ്പോൾ ആളുകൾ നമ്മുടെ സന്ദേശത്തോട്‌  താത്‌പര്യം കാണിക്കുയും നമ്മളോടുള്ള അവരുടെ മനോഭാത്തിനു മാറ്റം വരികയും ചെയ്‌തേക്കാം. ഉദാഹത്തിന്‌, ഓസ്‌ട്രേലിയിലുള്ള രണ്ടു സാക്ഷികൾ ഒരു സ്‌ത്രീയുടെ വീട്ടിൽ ചെന്ന് സുവാർത്ത അറിയിച്ചപ്പോൾ ആ സ്‌ത്രീ അവരോട്‌ ദേഷ്യപ്പെടുയും വളരെ മോശമായി പെരുമാറുയും ചെയ്‌തു. എന്നാൽ അവർ ആ സ്‌ത്രീയെ ആദരവോടെ ശ്രദ്ധിച്ചു. പിന്നീട്‌, തന്‍റെ മോശമായ പെരുമാറ്റത്തിൽ ദുഃഖം തോന്നി ആ സ്‌ത്രീ ബ്രാഞ്ചോഫീസിലേക്ക് ഒരു കത്ത്‌ എഴുതി. അങ്ങനെ പെരുമാറിതിന്‌ ആ സ്‌ത്രീ ക്ഷമ ചോദിച്ചു. “ദൈവചനം അറിയിക്കാൻ വന്ന രണ്ടു പേരെ ആട്ടിപ്പായിച്ച ഞാൻ ഒരു വിഡ്‌ഢിയാണ്‌” എന്ന് ആ സ്‌ത്രീ പറഞ്ഞു. സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മൾ ശാന്തതയുള്ളരായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ അനുഭവം എടുത്തുകാണിക്കുന്നു. നമ്മുടെ ശുശ്രൂഷ മറ്റുള്ളവരെ മാത്രമല്ല, നമ്മുടെതന്നെ വ്യക്തിത്വം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മക്കളെ മനയുമ്പോൾ യഹോയോടൊപ്പം പ്രവർത്തിക്കു

14. മക്കളെ നന്നായി മനയാൻ മാതാപിതാക്കൾക്ക് എന്ത് ചെയ്യാം?

14 കൊച്ചുകുട്ടികൾ പൊതുവേ താഴ്‌മയുള്ളരും പഠിക്കാൻ ആകാംക്ഷയുള്ളരും ആയിരിക്കും. (മത്താ. 18:1-4) അതുകൊണ്ട്, മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾത്തന്നെ അവരെ സത്യം പഠിപ്പിക്കുയും സത്യത്തെ സ്‌നേഹിക്കാൻ സഹായിക്കുയും ചെയ്യുന്നത്‌ മാതാപിതാക്കളുടെ പക്ഷത്തെ ജ്ഞാനമായിരിക്കും. (2 തിമൊ. 3:14, 15) ഇതിൽ വിജയിക്കുന്നതിന്‌ മാതാപിതാക്കൾതന്നെ സത്യത്തെ സ്‌നേഹിക്കുന്നരും ബൈബിൾ പറയുന്നത്‌ ജീവിത്തിൽ ബാധകമാക്കുന്നരും ആയിരിക്കണം. അങ്ങനെയാകുമ്പോൾ സത്യത്തെ സ്‌നേഹിക്കാൻ മക്കൾക്ക് കൂടുതൽ എളുപ്പമായിരിക്കും. കൂടാതെ, മാതാപിതാക്കളിൽനിന്നുള്ള ശിക്ഷണം, മാതാപിതാക്കൾക്കും യഹോയ്‌ക്കും തങ്ങളോടുള്ള സ്‌നേത്തിന്‍റെ തെളിവാണെന്ന് മക്കൾ മനസ്സിലാക്കുയും ചെയ്യും.

15, 16. മക്കൾ പുറത്താക്കപ്പെട്ടാൽ മാതാപിതാക്കൾക്ക് യഹോയിലുള്ള ആശ്രയം എങ്ങനെ കാണിക്കാം?

15 മാതാപിതാക്കൾ സത്യം പഠിപ്പിച്ചാലും ചില മക്കൾ യഹോവയെ വിട്ട് പോകുയോ പുറത്താക്കപ്പെടുയോ ചെയ്‌തേക്കാം. അത്‌ കുടുംബത്തെ ഒന്നടങ്കം ദുഃഖിപ്പിക്കും. സൗത്ത്‌ ആഫ്രിക്കയിലെ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “എന്‍റെ ചേട്ടനെ പുറത്താക്കിപ്പോൾ, ചേട്ടൻ മരിച്ചതുപോലെ എനിക്ക് തോന്നി. അത്‌ ഹൃദയഭേമായിരുന്നു!” എന്നാൽ ആ സഹോരിയും കുടുംവും എന്ത് ചെയ്‌തു? അവർ ബൈബിളിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു. (1 കൊരിന്ത്യർ 5:11, 13 വായിക്കുക.) ദൈവം പറയുന്നതുപോലെ ചെയ്‌താൽ എല്ലാവർക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. പുറത്താക്കൽ നടപടി യഹോവ നൽകുന്ന സ്‌നേപുസ്സമായ ശിക്ഷണമാണെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് വളരെ പ്രധാപ്പെട്ട കുടുംകാര്യങ്ങൾക്കുവേണ്ടി മാത്രമേ അവർ മകനെ വിളിക്കുമായിരുന്നുള്ളൂ.

16 മകന്‌ അപ്പോൾ എന്ത് തോന്നി? അദ്ദേഹം പറയുന്നു: “എന്‍റെ കുടുംത്തിലുള്ളവർക്ക് എന്നോട്‌ വെറുപ്പില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അവർ യഹോയെയും സംഘടയെയും അനുസരിക്കുയായിരുന്നു. . . . സഹായത്തിനും ക്ഷമയ്‌ക്കും ആയി യഹോയോട്‌ യാചിക്കാൻ നിർബന്ധിനാകുമ്പോൾ, യഹോവയെ നമുക്ക് എത്രത്തോളം ആവശ്യമാണെന്ന് നമ്മൾ തിരിച്ചറിയും.” ആ ചെറുപ്പക്കാരൻ യഹോയിലേക്ക് മടങ്ങിന്നപ്പോൾ ആ കുടുംത്തിനുണ്ടായ സന്തോഷം ഒന്നു ഭാവനയിൽ കാണൂ! അതെ, എപ്പോഴും യഹോവയെ അനുസരിക്കുയാണെങ്കിൽ ഏറ്റവും മികച്ച ഫലം ലഭിക്കും.—സദൃ. 3:5, 6; 28:26.

17. നമ്മൾ എല്ലായ്‌പോഴും യഹോയ്‌ക്ക് കീഴ്‌പെടേണ്ടത്‌ എന്തുകൊണ്ട്, ഇത്‌ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?

17 ബാബിലോണിലുള്ള യഹൂദന്മാർ മാനസാന്തപ്പെട്ട് ഇങ്ങനെ പറയുമെന്ന് യശയ്യ പ്രവാചകൻ മുൻകൂട്ടി പറഞ്ഞു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിത്രേ.” അവർ യഹോയോട്‌ ഇങ്ങനെയും യാചിക്കുമായിരുന്നു: “അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്‍റെ ജനമല്ലോ.” (യശ. 64:8, 9) താഴ്‌മയും അനുസവും ഉള്ളവരാണെങ്കിൽ, നമ്മളും ദാനിയേലിനെപ്പോലെ യഹോയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ടരാകും. തന്‍റെ വചനത്തിലൂടെയും ആത്മാവിലൂടെയും സംഘടയിലൂടെയും യഹോവ നമ്മളെ മനഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ ഭാവിയിൽ നമ്മൾ പൂർണയുള്ള ‘ദൈവക്കളായിത്തീരും.’—റോമ. 8:20.