വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ജൂലൈ 

നമ്മൾ ‘സദാ ജാഗരൂരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്?

നമ്മൾ ‘സദാ ജാഗരൂരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്?

“നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.”—മത്താ. 24:42.

ഗീതം: 136, 129

1. സമയത്തെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ശ്രദ്ധയുള്ളരായിരിക്കമെന്നു വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം പറയുക. (ലേഖനാരംത്തിലെ ചിത്രം കാണുക.)

അഞ്ച്, നാല്‌, മൂന്ന്, രണ്ട്, ഒന്ന്! കൺവെൻഷൻ സ്ഥലത്തെ സ്‌ക്രീനിലെ ക്ലോക്ക്, പരിപാടി തുടങ്ങാൻ സമയമായെന്നു കാണിക്കുന്നു. പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് സംഗീതം ആരംഭിക്കുയായി. ഇരിപ്പിങ്ങളിൽ വന്ന് ഇരിക്കാനും വാച്ച്ടവർ ഓർക്കെസ്‌ട്ര ഒരുക്കിയ മനോമായ സംഗീതം ആസ്വദിക്കാനും കേൾക്കാനിരിക്കുന്ന പ്രസംങ്ങൾക്കായി മനസ്സിനെയും ഹൃദയത്തെയും ഒരുക്കാനും ഉള്ള സമയമായി! പക്ഷേ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ ചിലർ കൂട്ടുകാരോടു സംസാരിക്കുയും ചുറ്റിത്തിരിഞ്ഞ് നടക്കുയും ആണ്‌. സമയമായെന്ന് അവർ അറിഞ്ഞില്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ അവർ കാണുന്നില്ല. അധ്യക്ഷൻ സ്റ്റേജിൽ വന്നതും സംഗീതം ആരംഭിച്ചതും ബാക്കിയുള്ളവർ അവരുടെ ഇരിപ്പിങ്ങളിൽ വന്ന് ഇരുന്നതും ഒന്നും അവർ ശ്രദ്ധിച്ചില്ല. അതെ, അവർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. ഈ രംഗം, സൂക്ഷ്മശ്രദ്ധ കൊടുക്കേണ്ട മറ്റൊരു സംഭവത്തെക്കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നു, നമ്മുടെ തൊട്ടുമുന്നിൽ എത്തിയിരിക്കുന്ന പ്രധാപ്പെട്ട ഒരു സംഭവം. എന്താണ്‌ അത്‌?

2. “സദാ ജാഗരൂരായിരിക്കുവിൻ” എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

2 ‘യുഗസമാപ്‌തിയെക്കുറിച്ച്’ പറഞ്ഞപ്പോൾ യേശുക്രിസ്‌തു ശിഷ്യന്മാരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ;  നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.” അതിനു ശേഷം യേശു കൂടെക്കൂടെ ഈ ഉപദേശം നൽകി:“സദാ ജാഗരൂരായിരിക്കുവിൻ.” (മത്താ. 24:3; മർക്കോസ്‌ 13:32-37 വായിക്കുക.) ജാഗ്രയോടിരിക്കാൻ യേശു അനുഗാമികൾക്കു മുന്നറിയിപ്പു കൊടുത്തെന്ന്, യേശുവിന്‍റെ ഇതേ സംഭാത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരവും വ്യക്തമാക്കുന്നു: “ആകയാൽ സദാ ജാഗരൂരായിരിക്കുവിൻ; നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ . . . നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.” വീണ്ടും യേശു പറഞ്ഞു: “ആകയാൽ സദാ ജാഗരൂരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ.”—മത്താ. 24:42-44; 25:13.

3. നമ്മൾ യേശുവിന്‍റെ മുന്നറിയിപ്പു ശ്രദ്ധിക്കുന്നത്‌ എന്തുകൊണ്ട്?

3 യഹോയുടെ സാക്ഷിളായ നമ്മൾ യേശുവിന്‍റെ മുന്നറിയിപ്പു ഗൗരവമായി എടുക്കുന്നു. “അന്ത്യകാലം” അവസാനിക്കാറായെന്നും ‘മഹാകഷ്ടത്തിന്‌’ ഇനി അധികനാളുളില്ലെന്നും നമുക്ക് അറിയാം. (ദാനി. 12:4; മത്താ. 24:21) ലോകത്തിനു ചുറ്റും ഭീകരയുദ്ധങ്ങൾ, വർധിച്ചുരുന്ന അസാന്മാർഗികത, നിയമരാഹിത്യം, മതങ്ങളിലെ ആശയക്കുഴപ്പം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ എന്നിവ നമ്മൾ കാണുന്നു. യഹോയുടെ ജനം ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകമെങ്ങും ഉത്സാഹത്തോടെ അറിയിച്ചുകൊണ്ടിരിക്കുയാണെന്നും നമുക്ക് അറിയാം. (മത്താ. 24:7, 11, 12, 14; ലൂക്കോ. 21:11) യേശുവിന്‍റെ വരവ്‌ നമ്മളെ എങ്ങനെ ബാധിക്കുമെന്നും ദൈവോദ്ദേശ്യം എങ്ങനെ പൂർത്തീരിക്കുമെന്നും കാണാൻ നമ്മൾ ആകാംക്ഷയോടിരിക്കുയാണ്‌.—മർക്കോ. 13:26, 27.

സമയം തീർന്നുകൊണ്ടിരിക്കുന്നു

4. (എ) അർമ്മഗെദ്ദോൻ തുടങ്ങുന്ന സമയം ഇപ്പോൾ യേശുവിന്‌ അറിയാം എന്നു നിഗമനം ചെയ്യാവുന്നത്‌ എന്തുകൊണ്ട്? (ബി) മഹാകഷ്ടം തുടങ്ങുന്ന സമയം അറിയില്ലെങ്കിലും ഏതു കാര്യം നമുക്ക് ഉറപ്പാണ്‌?

4 ഓരോ കൺവെൻഷൻ സെഷൻ തുടങ്ങുന്നതിനും കൃത്യമായ ഒരു സമയമുണ്ട്. എന്നാൽ നമ്മൾ എത്ര ശ്രമിച്ചാലും മഹാകഷ്ടം തുടങ്ങുന്ന മണിക്കൂറോ ദിവസമോ കൃത്യമായ വർഷംപോലുമോ നമുക്ക് അറിയാനാകില്ല. ഭൂമിയിലായിരുന്നപ്പോൾ യേശു പറഞ്ഞു: “ആ നാളും നാഴിയും പിതാവില്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.” (മത്താ. 24:36) എന്നാൽ സാത്താന്‍റെ ലോകത്തോടു യുദ്ധം ചെയ്യാനുള്ള അധികാരം യേശുക്രിസ്‌തുവിന്‌ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. (വെളി. 19:11-16) അതുകൊണ്ട് അർമ്മഗെദ്ദോൻ തുടങ്ങുന്ന സമയം ഇപ്പോൾ യേശുവിന്‌ അറിയാം എന്നു നിഗമനം ചെയ്യുന്നതു ന്യായമാണ്‌. എന്നാൽ നമുക്ക് ആ സമയം അറിയില്ല. മഹാകഷ്ടം തുടങ്ങുന്നതുവരെ നമ്മൾ ജാഗ്രയോടെ അതിനായി കാത്തിരിക്കേണ്ടതുണ്ട്. ആ സമയത്തെക്കുറിച്ച് യഹോയ്‌ക്കു സംശയമൊന്നുമില്ല. അതിന്‍റെ കൃത്യമയം യഹോവ പണ്ടേ നിശ്ചയിച്ചിരിക്കുയാണ്‌. മഹാകഷ്ടത്തിനു തുടക്കമിടാനുള്ള യഹോയുടെ സമയം അടുത്തടുത്തുരുയാണ്‌, അതു “താമസിക്കയുമില്ല!” (ഹബക്കൂക്ക് 2:1-3 വായിക്കുക.) അതു കൃത്യത്തുതന്നെ നടക്കുമെന്നു നമുക്ക് എങ്ങനെ ഉറപ്പുള്ളരായിരിക്കാം?

5. യഹോയുടെ പ്രവചനങ്ങൾ എപ്പോഴും കൃത്യത്തുതന്നെ നിറവേറിയിട്ടുണ്ടെന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക.

5 യഹോയുടെ പ്രവചനങ്ങൾ എപ്പോഴും കൃത്യത്തുതന്നെ നിറവേറിയിട്ടുണ്ട്! ഇസ്രായേല്യരെ ഈജിപ്‌തിൽനിന്ന് വിടുവിക്കുന്ന കാര്യത്തിൽ യഹോവ സമയനിഷ്‌ഠ പാലിച്ചു. ബി.സി. 1513 നീസാൻ 14-‍ാ‍ം തീയതിയെക്കുറിച്ച് മോശ ഇങ്ങനെ പറഞ്ഞു: “നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേത്തുനിന്നു പുറപ്പെട്ടു.” (പുറ. 12:40-42) ആ “നാനൂറ്റി മുപ്പതു സംവത്സരം” ആരംഭിച്ചതു ബി.സി. 1943-ൽ അബ്രാഹാമുമായുള്ള യഹോയുടെ ഉടമ്പടി നിലവിൽ വന്നപ്പോഴാണ്‌. (ഗലാ. 3:17, 18) കുറച്ച് നാൾ കഴിഞ്ഞ് യഹോവ അബ്രാഹാമിനോട്‌ ഇങ്ങനെ പറഞ്ഞു: “നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസിളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.” (ഉൽപ. 15:13; പ്രവൃ. 7:6) ആ “നാനൂറു സംവത്സരം” ആരംഭിച്ചതു ബി.സി. 1913-ൽ യിസ്‌ഹാക്കിന്‍റെ മുലകുടി മാറിയ കാലത്ത്‌ യിശ്‌മായേൽ യിസ്‌ഹാക്കിനെ പരിഹസിച്ചപ്പോഴാണ്‌. ബി.സി. 1513-ൽ ഇസ്രായേല്യർ ഈജിപ്‌തിൽനിന്ന് പുറപ്പെട്ടുപോന്നപ്പോൾ അത്‌ അവസാനിച്ചു. (ഉൽപ. 21:8-10; ഗലാ. 4:22-29) ഒന്ന് ഓർത്തുനോക്കൂ: തന്‍റെ ജനത്തെ വിടുവിക്കുന്നതിനുള്ള സമയം  നാലു നൂറ്റാണ്ടിനു മുമ്പുതന്നെ യഹോവ തീരുമാനിച്ചുവെച്ചിരുന്നു!

6. യഹോവ തന്‍റെ ജനത്തെ രക്ഷിക്കുമെന്നു നമുക്ക് ഉറപ്പുള്ളത്‌ എന്തുകൊണ്ട്?

6 ഈജിപ്‌തിൽനിന്ന് ദൈവം മോചിപ്പിച്ചരോടൊപ്പമുണ്ടായിരുന്ന യോശുവ പിന്നീട്‌ ഇസ്രായേല്യരെ ഇങ്ങനെ ഓർമിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മളിലുംവെച്ചു ഒന്നിന്നും വീഴ്‌ചന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃത്തിലും പൂർണ്ണസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചന്നിട്ടില്ല.” (യോശു. 23:2, 14) മഹാകഷ്ടത്തിന്‍റെ സമയത്ത്‌ നമ്മളെ വിടുവിക്കുമെന്ന യഹോയുടെ വാഗ്‌ദാവും ഉറപ്പായും നിറവേറും. എങ്കിലും, എപ്പോഴും ജാഗരൂരായിരുന്നാൽ മാത്രമേ നമ്മൾ ഈ വ്യവസ്ഥിതിയുടെ നാശത്തിൽനിന്ന് രക്ഷപ്പെടുയുള്ളൂ.

അതിജീത്തിനു ജാഗ്രത അനിവാര്യം

7, 8. (എ) പുരാകാലത്ത്‌ ഒരു കാവൽക്കാരന്‍റെ ഉത്തരവാദിത്വം എന്തായിരുന്നു, അതു നമ്മളെ എന്തു പഠിപ്പിക്കുന്നു? (ബി) ജോലിക്കിയിൽ കാവൽക്കാരൻ ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും എന്നതിന്‌ ഉദാഹരണം പറയുക.

7 ജാഗ്രത കാണിക്കേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുവേണ്ടി നമുക്കു പുരാകാത്തേക്ക് ഒന്നു പോകാം. യരുശലേംപോലുള്ള വലിയ നഗരങ്ങൾക്കു ചുറ്റും പണ്ട് ഉയർന്ന മതിലുളുണ്ടായിരുന്നു. ആ മതിലുകൾ ആക്രമങ്ങളിൽനിന്ന് നഗരവാസികളെ സംരക്ഷിച്ചു. അതുപോലെ, കാവൽക്കാർക്ക് അതിന്‍റെ മുകളിൽ നിന്നുകൊണ്ട് ചുറ്റുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാനും കഴിഞ്ഞു. രാവും പകലും കാവൽക്കാർ മതിലുളുടെ മുകളിലും കവാടങ്ങളിലും നിലയുപ്പിച്ചിരുന്നു. എന്തെങ്കിലും അപകടം അടുത്തുരുമ്പോൾ അവർ അക്കാര്യം നഗരവാസികളെ അറിയിക്കും. (യശ. 62:6) ജീവനെ ബാധിക്കുന്ന കാര്യമാതുകൊണ്ട് കാവൽക്കാർ എപ്പോഴും അവരുടെ സ്ഥാനങ്ങളിൽ ജാഗ്രയോടെ ഉണർന്നിരിക്കമായിരുന്നു.—യഹ. 33:6.

8 ജൂതചരിത്രകാനായ ജോസീഫസ്‌ വിവരിക്കുന്നനുരിച്ച്, കാവൽക്കാർ ഉറക്കമായിരുന്നതുകൊണ്ടാണ്‌ യരുശലേമിന്‍റെ നഗരമതിലിനോടു ചേർന്നുള്ള അന്‍റോണിയാ ഗോപുരം എ.ഡി. 70-ൽ റോമൻ സൈന്യത്തിനു പിടിച്ചക്കാൻ കഴിഞ്ഞത്‌. അവിടെനിന്ന് റോമാക്കാർ ദേവാത്തിലേക്കു പാഞ്ഞെത്തി അതിനു തീയിട്ടു. ജൂതന്മാരും യരുശലേമും അനുഭവിച്ചതിലുംവെച്ച് ഏറ്റവും വലിയ കഷ്ടത അങ്ങനെ അതിന്‍റെ പാരമ്യത്തിലെത്തി.

9. ഇന്നുള്ള പലർക്കും എന്ത് അറിയില്ല?

9 ഇന്നു മിക്ക രാജ്യങ്ങൾക്കും ‘കാവൽക്കാരായി’ അതിർത്തി കാക്കുന്ന പട്ടാളക്കാരും അത്യാധുനിക നിരീക്ഷസംവിധാങ്ങളും ഉണ്ട്. നുഴഞ്ഞുറ്റക്കാരും ദേശീസുക്ഷയ്‌ക്കു ഭീഷണി ഉയർത്തിയേക്കാവുന്ന ശത്രുക്കളും രാജ്യത്തേക്കു കടക്കുന്നുണ്ടോ എന്ന് അവർ നിരീക്ഷിക്കുന്നു. പക്ഷേ ആ ‘കാവൽക്കാർക്കു’ മനുഷ്യരിൽനിന്നോ മനുഷ്യവൺമെന്‍റുളിൽനിന്നോ വരുന്ന അപകടങ്ങൾ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ക്രിസ്‌തു രാജാവായി ഭരിക്കുന്ന സ്വർഗീവൺമെന്‍റിനെക്കുറിച്ചോ അതിന്‍റെ പ്രവർത്തങ്ങളെക്കുറിച്ചോ അവർക്ക് അറിയില്ല. ദൈവരാജ്യം എന്ന ആ ഗവൺമെന്‍റ് ഭൂമിയിലുള്ള എല്ലാ രാഷ്‌ട്രങ്ങളെയും ന്യായം വിധിക്കാൻപോകുയാണെന്നും അവർക്ക് അറിയില്ല. (യശ. 9:6, 7; ദാനി. 2:44) എന്നാൽ ആത്മീയമായി ഉണർന്നിരിക്കുയും ജാഗ്രത പാലിക്കുയും ചെയ്യുന്നെങ്കിൽ ആ ന്യായവിധിദിവസം എപ്പോൾ വന്നാലും നമ്മൾ തയ്യാറായിരിക്കും.—സങ്കീ. 130:6.

ജാഗ്രത കൈവിരുത്‌!

10, 11. (എ) ഏതു കാര്യം സംബന്ധിച്ച് നമ്മൾ ശ്രദ്ധയുള്ളരായിരിക്കണം, എന്തുകൊണ്ട്? (ബി) ബൈബിൾപ്രനങ്ങൾ അവഗണിക്കാൻ സാത്താൻ ആളുകളെ സ്വാധീനിച്ചിരിക്കുന്നെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ എന്താണ്‌?

10 രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന ഒരു കാവൽക്കാരനെ ഭാവനയിൽ കാണുക. ജോലിമയം തീരാറാകുന്ന നേരത്താണ്‌ അയാൾ കൂടുതൽ ക്ഷീണിനാകുന്നത്‌, അപ്പോഴാണ്‌ അയാൾ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതൽ. അതുപോലെ, ഈ വ്യവസ്ഥിതി അതിന്‍റെ അവസാത്തോട്‌ അടുക്കുംതോറും, ഉണർന്നിരിക്കുക എന്നതു കൂടുതൽ ബുദ്ധിമുട്ടായിത്തീരും. നമ്മൾ ജാഗ്രത കൈവിട്ടാൽ അത്‌ എത്ര പരിതാമായിരിക്കും! ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജാഗ്രത കുറച്ചുഞ്ഞേക്കാവുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം.

11 ആളുകൾക്ക് ആത്മീയകാര്യങ്ങളോടു താത്‌പര്യം തോന്നാതിരിക്കാൻ സാത്താൻ ഇടയാക്കുന്നു. മരണത്തിനു മുമ്പ് യേശു മൂന്നു തവണ “ഈ ലോകത്തിന്‍റെ അധിപതിയെ”ക്കുറിച്ച് ശിഷ്യന്മാർക്കു മുന്നറിയിപ്പു കൊടുത്തു. (യോഹ.  12:31; 14:30; 16:11) ഭാവിയെക്കുറിച്ചുള്ള ബൈബിൾപ്രനങ്ങൾ കേട്ട് ആളുകൾ ജാഗ്രത കാണിക്കാൻ സാത്താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് അവൻ ആളുകളുടെ മനസ്സിനെ അന്ധമാക്കുമെന്നും യേശുവിന്‌ അറിയാമായിരുന്നു. (സെഫ. 1:14) ലോകമെമ്പാടുമുള്ള വ്യാജങ്ങളെ ഉപയോഗിച്ചാണു സാത്താൻ അതു ചെയ്യുന്നത്‌. നിങ്ങൾ സുവാർത്ത പ്രസംഗിക്കുമ്പോൾ ആളുകളിൽ ഈ മനോഭാവം കാണാൻ കഴിയുന്നില്ലേ? ഈ ലോകത്തിന്‍റെ അന്ത്യം അടുത്തിരിക്കുന്നെന്നും ദൈവരാജ്യത്തിന്‍റെ രാജാവായി ക്രിസ്‌തു ഭരിക്കുയാണെന്നും ഉള്ള സത്യം തിരിച്ചറിയാതിരിക്കാൻ സാത്താൻ “അവിശ്വാസിളുടെ മനസ്സ് അന്ധമാക്കിയിരിക്കു”കയാണ്‌. (2 കൊരി. 4:3-6) “എനിക്കു താത്‌പര്യമില്ല” എന്നു പലരും നിങ്ങളോടു പറയാറില്ലേ? ഈ ലോകത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്നു നമ്മൾ വിശദീരിക്കുമ്പോൾ മിക്കവരും അതിൽ താത്‌പര്യം കാണിക്കാറില്ല.

12. നമ്മൾ സാത്താന്‍റെ വഞ്ചനയിൽ കുടുങ്ങിയാൽ എന്തു സംഭവിക്കും?

12 മറ്റുള്ളരുടെ താത്‌പര്യമില്ലായ്‌മ നിങ്ങളെ നിരുത്സാപ്പെടുത്തുയോ നിങ്ങളുടെ ജാഗ്രത കുറഞ്ഞുപോകാൻ ഇടയാക്കുയോ അരുത്‌. കാരണം, നിങ്ങൾക്ക് അവരെക്കാൾ അറിവുണ്ട്. പൗലോസ്‌ സഹവിശ്വാസിളോടു പറഞ്ഞു: “കള്ളൻ രാത്രിയിൽ വരുന്നതുപോലെ യഹോയുടെ ദിവസം വരുമെന്ന് നിങ്ങൾക്കു നന്നായി അറിയാല്ലോ.” (1 തെസ്സലോനിക്യർ 5:1-6 വായിക്കുക.) യേശു നമുക്ക് ഈ മുന്നറിയിപ്പു തന്നു: “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.” (ലൂക്കോ. 12:39, 40) ഭൂമിയിൽ ‘സമാധാവും സുരക്ഷിത്വവും’ വന്നെന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് സാത്താൻ അധികം വൈകാതെ ജനകോടികളെ വഞ്ചിക്കും. ലോകരംഗം ശാന്തമാണെന്നു കരുതാൻ ഇടയാക്കിക്കൊണ്ട് സാത്താൻ ആളുകളെ വഴിതെറ്റിക്കും. അപ്പോൾ നമ്മൾ എന്തു ചെയ്യും? മറ്റുള്ളരെപ്പോലെ വഞ്ചിതരാകാതെ ആ ദിവസത്തിനുവേണ്ടി തയ്യാറായിരിക്കമെങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ ‘ഉണർന്നും സുബോത്തോടെയും ഇരിക്കേണ്ടതുണ്ട്.‘ അതുകൊണ്ട് നമ്മൾ ദിവസവും ദൈവചനം വായിക്കുയും യഹോവ നമ്മളോടു പറയുന്ന കാര്യങ്ങൾ ധ്യാനിക്കുയും വേണം.

13. ലോകത്തിന്‍റെ ആത്മാവ്‌ ആളുകളെ എങ്ങനെയാണു ബാധിക്കുന്നത്‌, അതിന്‍റെ പ്രലോങ്ങളെ ചെറുത്തുനിൽക്കാൻ എങ്ങനെ കഴിയും?

13 ലോകത്തിന്‍റെ ആത്മാവ്‌ ആളുകളെ ആത്മീയമായ ഉറക്കത്തിലേക്കു നയിക്കുന്നു. ആളുകൾ ഇന്ന് ഈ ലോകത്തിലെ കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതുകൊണ്ട് അവർക്ക് ‘ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമില്ല.’ (മത്താ. 5:3) ‘ജഡമോവും കണ്മോവും’ വളർത്തുന്ന കാര്യങ്ങളിലാണ്‌ അവരുടെ ശ്രദ്ധ മുഴുനും. (1 യോഹ. 2:16) ഇന്നത്തെ വിനോമേഖല ആളുകളെ ‘സുഖഭോഗങ്ങൾ പ്രിയപ്പെടുന്നരാക്കി’ മാറ്റിയിരിക്കുന്നു. (2 തിമൊ. 3:4) ഓരോ വർഷം കഴിയുംതോറും ഇതിനുള്ള പ്രലോനങ്ങൾ  കൂടിക്കൂടിരുയാണ്‌. അതുകൊണ്ടാണ്‌ പൗലോസ്‌ ക്രിസ്‌ത്യാനിളോട്‌, “ജഡമോഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കരുത്‌” എന്നു പറഞ്ഞത്‌. (റോമ. 13:11-14) അത്‌ അനുസരിക്കാതിരുന്നാൽ, നമ്മൾ ആത്മീയമായ ഉറക്കത്തിലേക്കു വഴുതിവീഴും.

14. ലൂക്കോസ്‌ 21:34, 35-ലെ മുന്നറിയിപ്പ് എന്താണ്‌?

14 ലോകത്തിന്‍റെ ആത്മാവല്ല, പരിശുദ്ധാത്മാവ്‌ വഴിനയിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌. ഈ ആത്മാവിലൂടെയാണു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് യഹോവ നമുക്കു വ്യക്തമാക്കിത്തന്നിരിക്കുന്നത്‌. [1] (1 കൊരി. 2:12) എന്നാൽ അസാധാമായ കാര്യങ്ങൾ മാത്രമേ ഒരാളെ ആത്മീയമായ മയക്കത്തിലാക്കൂ എന്നു നമ്മൾ ചിന്തിക്കരുത്‌. ശ്രദ്ധിച്ചില്ലെങ്കിൽ, ജീവിത്തിലെ സാധാരണ കാര്യങ്ങൾപോലും ആത്മീയകാര്യങ്ങൾ മുടക്കാനും അങ്ങനെ നമ്മൾ ആത്മീയമായി ഉറങ്ങിപ്പോകാനും കാരണമാകാം. (ലൂക്കോസ്‌ 21:34, 35 വായിക്കുക.) നമ്മൾ ജാഗ്രത കാണിക്കുന്നതുകൊണ്ട് മറ്റുള്ളവർ പരിഹസിച്ചേക്കാം. പക്ഷേ അന്ത്യം അടുത്തിരിക്കുന്നുവെന്ന കാര്യം അവഗണിക്കാൻ അത്‌ ഒരു കാരണമാരുത്‌. (2 പത്രോ. 3:3-7) പകരം, നമ്മൾ ദൈവാത്മാവിന്‍റെ സാന്നിധ്യമുള്ള സഭായോങ്ങൾക്കു സഹക്രിസ്‌ത്യാനിളോടൊപ്പം ക്രമമായി കൂടിരണം.

ആത്മീയമായി ഉണർന്നിരിക്കാൻ ചെയ്യേണ്ടതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ? (11-16 ഖണ്ഡികകൾ കാണുക)

15. പത്രോസിനും യാക്കോബിനും യോഹന്നാനും എന്തു സംഭവിച്ചു, ആ അപകടം നമുക്കും സംഭവിച്ചേക്കാവുന്നത്‌ എങ്ങനെ?

15 ജാഗ്രയോടിരിക്കാനുള്ള തീരുമാനത്തെ നമ്മുടെ അപൂർണതകൾ ബലഹീമാക്കിയേക്കാം. മാനുഷിഹീകൾക്കു വഴങ്ങാനുള്ള ഒരു ചായ്‌വ്‌ അപൂർണനുഷ്യർക്കുണ്ടെന്നു യേശുവിന്‌ അറിയാമായിരുന്നു. യേശുവിനെ വധിച്ചതിന്‍റെ തലേരാത്രിയിൽ എന്താണു സംഭവിച്ചതെന്നു ചിന്തിക്കുക. നിർമലത കാത്തുസൂക്ഷിക്കാനുള്ള ശക്തിക്കായി സ്വർഗീപിതാവിലേക്കു തിരിമെന്നു യേശു മനസ്സിലാക്കി. “ഉണർന്നിരിക്കുവിൻ” എന്നു പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും പറഞ്ഞിട്ട് യേശു പ്രാർഥിക്കാൻ പോയി. പക്ഷേ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം അവർ മനസ്സിലാക്കിയില്ല. ഗുരു വരുന്നതുവരെ ജാഗ്രയോടിരിക്കുന്നതിനു പകരം, അവരുടെ ശരീരത്തിന്‍റെ സ്വാഭാവിമായ ചായ്‌വിനു കീഴടങ്ങിയ അവർ ഉറങ്ങിപ്പോയി. വളരെ ക്ഷീണിനായിരുന്നെങ്കിലും യേശു പക്ഷേ, ഉണർന്നിരുന്ന് യഹോയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. ശിഷ്യന്മാരും അതുതന്നെയാണു ചെയ്യേണ്ടിയിരുന്നത്‌.—മർക്കോ. 14:32-41.

16. ‘ഉണർന്നിരിക്കാൻ’ എന്തു ചെയ്യണമെന്നാണു ലൂക്കോസ്‌ 21:36-ൽ യേശു പറഞ്ഞത്‌?

16 ആഗ്രഹിച്ചതുകൊണ്ട് മാത്രം ആത്മീയമായി ‘ഉണർന്നിരിക്കാൻ’ കഴിയില്ല. ഗത്ത്‌ശെമന തോട്ടത്തിലെ ആ സംഭവത്തിനു കുറച്ച് ദിവസം മുമ്പ് യേശു അതേ ശിഷ്യന്മാർക്ക് യഹോയോടു പ്രാർഥിക്കാൻ നിർദേശം കൊടുത്തിരുന്നു. (ലൂക്കോസ്‌ 21:36 വായിക്കുക.) അതുകൊണ്ട് ആത്മീയമായി ഉണർന്നിരിക്കമെങ്കിൽ, ജാഗ്രയോടിരിക്കമെങ്കിൽ, നമ്മളും പ്രാർഥനാനിരായിരിക്കണം.—1 പത്രോ. 4:7.

നിങ്ങളുടെ ജാഗ്രത കാത്തുസൂക്ഷിക്കു

17. ഉടൻ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി നമ്മൾ ഒരുങ്ങിയിരിക്കുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം?

17 അന്ത്യം വരുന്നതു “(നമ്മൾ) പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും” എന്നു യേശു പറഞ്ഞു. അതുകൊണ്ട് ആത്മീയമായി മയങ്ങിപ്പോകുന്നതിനോ സാത്താനും അവന്‍റെ ലോകവും വെച്ചുനീട്ടുന്ന മോഹവാഗ്‌ദാങ്ങൾക്കും നമ്മുടെ ആഗ്രഹങ്ങൾക്കും പിന്നാലെ പോകുന്നതിനോ ഉള്ള സമയമല്ല ഇത്‌. (മത്താ. 24:44) തൊട്ടുമുന്നിൽ സംഭവിക്കാൻപോകുന്നത്‌ എന്താണെന്നും എങ്ങനെ ജാഗ്രയോടിരിക്കാൻ കഴിയുമെന്നും ദൈവവും ക്രിസ്‌തുവും ബൈബിൾതാളുളിലൂടെ നമുക്കു പറഞ്ഞുരുന്നു. അതുകൊണ്ട് നമ്മുടെ ആത്മീയയ്‌ക്കും യഹോയുമായുള്ള ബന്ധത്തിനും ക്രിസ്‌തീപ്രവർത്തങ്ങൾക്കും അതീവശ്രദ്ധ കൊടുക്കുക. ഭാവിസംങ്ങൾക്കായി ഒരുങ്ങിയിരിക്കാൻ കഴിയമെങ്കിൽ നമ്മൾ ബൈബിൾപ്രങ്ങളെക്കുറിച്ച് പഠിക്കുയും അവ എങ്ങനെ നിവൃത്തിയേറുന്നുവെന്നു ചിന്തിക്കുയും വേണം. (വെളി. 22:20) ഇല്ലെങ്കിൽ നഷ്ടപ്പെടുന്നതു നമ്മുടെ ജീവനായിരിക്കും!

^ [1] (ഖണ്ഡിക 14) ദൈവരാജ്യം ഭരിക്കുന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിന്‍റെ 21-‍ാ‍ം അധ്യായം കാണുക.