വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക

കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക

‘ദൈവകൃയെക്കുറിച്ചുള്ള സുവിശേത്തിനു സമഗ്രസാക്ഷ്യം നൽകുക.’ —പ്രവൃ. 20:24.

ഗീതം: 101, 84

1, 2. ദൈവകൃയോടു നന്ദിയുള്ളനാണെന്നു പൗലോസ്‌ കാണിച്ചത്‌ എങ്ങനെ?

“എന്നോടുള്ള (ദൈവത്തിന്‍റെ) കൃപ വ്യർഥമായില്ല” എന്നു പൗലോസ്‌ അപ്പോസ്‌തലനു സത്യസന്ധമായി പറയാൻ കഴിഞ്ഞു. (1 കൊരിന്ത്യർ 15:9, 10 വായിക്കുക.) ക്രിസ്‌ത്യാനികളെ മുമ്പ് ഉപദ്രവിച്ചിരുന്ന തനിക്കു ദൈവത്തിന്‍റെ മഹാകരുണ ലഭിക്കാൻ ഒരു അർഹതയുമില്ലെന്നു പൗലോസിനു നന്നായി അറിയാമായിരുന്നു.

2 ജീവിത്തിന്‍റെ അവസാത്തോട്‌ അടുത്ത്‌ പൗലോസ്‌ കൂട്ടുവേക്കാനായ തിമൊഥെയൊസിന്‌ ഇങ്ങനെ എഴുതി: “എന്നെ ശക്തിപ്പെടുത്തുയും വിശ്വസ്‌തനെന്ന് എണ്ണി തന്‍റെ ശുശ്രൂയ്‌ക്കായി എന്നെ നിയോഗിക്കുയും ചെയ്‌തിരിക്കുന്ന നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിനോട്‌ ഞാൻ കൃതജ്ഞയുള്ളനാണ്‌.” (1 തിമൊ. 1:12-14) എന്തായിരുന്നു ആ ശുശ്രൂഷ? അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു പൗലോസ്‌ എഫെസൊസ്‌ സഭയിലെ മൂപ്പന്മാരോടു വിശദീരിച്ചു: “എന്‍റെ ജീവൻ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്‍റെ ഓട്ടം തികയ്‌ക്കമെന്നും ദൈവകൃയെക്കുറിച്ചുള്ള സുവിശേത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന്‌ കർത്താവായ യേശു എന്നെ ഏൽപ്പിച്ച  ദൗത്യം (“ശുശ്രൂഷ,” സത്യവേപുസ്‌തകം) പൂർത്തിയാക്കമെന്നും മാത്രമേ എനിക്കുള്ളൂ.”—പ്രവൃ. 20:24.

3. പൗലോസിനു ലഭിച്ച പ്രത്യേശുശ്രൂഷ എന്തായിരുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

3 യഹോയുടെ കൃപ എടുത്തുകാട്ടിയ ഏതു ‘സുവിശേമാണു’ പൗലോസ്‌ പ്രസംഗിച്ചത്‌? എഫെസൊസിലെ ക്രിസ്‌ത്യാനികൾക്കു പൗലോസ്‌ എഴുതി: “നിങ്ങൾക്കുവേണ്ടി ദൈവത്തിന്‍റെ കൃപയുടെ കാര്യവിചാത്വം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നുവെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” (എഫെ. 3:1, 2) മിശിഹൈക ഗവൺമെന്‍റിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ യഹൂദല്ലാത്തവർക്കും അവസരമുണ്ടെന്ന സുവിശേഷം അവരെ അറിയിക്കുക എന്നതായിരുന്നു പൗലോസിനു ലഭിച്ച നിയമനം. (എഫെസ്യർ 3:5-8 വായിക്കുക.) ശുശ്രൂയിൽ പൗലോസ്‌ കാണിച്ച തീക്ഷ്ണത ആധുനികാക്രിസ്‌ത്യാനികൾക്കു നല്ലൊരു മാതൃയാണ്‌. തനിക്കു ലഭിച്ച ദൈവകൃപ “വ്യർഥമായില്ല” എന്നു പൗലോസ്‌ തെളിയിച്ചു.

നിങ്ങളെ ദൈവകൃപ പ്രചോദിപ്പിക്കുന്നുണ്ടോ?

4, 5. ‘രാജ്യത്തിന്‍റെ സുവിശേഷത്തെ’ ‘ദൈവകൃയെക്കുറിച്ചുള്ള സുവിശേഷം’ എന്നു വിളിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

4 ഈ അന്ത്യകാലത്ത്‌ “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും” പ്രസംഗിക്കാനുള്ള നിയോഗം ദൈവത്തിനു ലഭിച്ചിരിക്കുന്നു. (മത്താ. 24:14) ക്രിസ്‌തുവിലൂടെ ദൈവം കാണിക്കുന്ന കൃപ നിമിത്തമാണു ദൈവരാജ്യത്തിൽ നമുക്ക് എല്ലാ അനുഗ്രങ്ങളും കിട്ടുന്നത്‌. (എഫെ. 1:3) അതുകൊണ്ട് നമ്മൾ അറിയിക്കുന്ന സന്ദേശം ‘ദൈവകൃയെക്കുറിച്ചുള്ള സുവിശേവുമാണ്‌.’ പൗലോസിനെപ്പോലെ ശുശ്രൂയിൽ ഉത്സാഹത്തോടെ ഏർപ്പെട്ടുകൊണ്ട് യഹോയുടെ കൃപയോടു നന്ദിയുള്ളരാണെന്നു നമ്മൾ കാണിക്കുമോ?—റോമർ 1:14-16 വായിക്കുക.

5 പാപിളായ നമുക്ക് യഹോയുടെ കൃപ പലവിങ്ങളിൽ പ്രയോജനം ചെയ്യുന്നുവെന്നു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. അതുകൊണ്ട് നമുക്കും ഒരു കടപ്പാടുണ്ട്. യഹോവ സ്‌നേഹം എങ്ങനെയാണു പ്രകടിപ്പിക്കുന്നതെന്നും അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും ആളുകളെ അറിയിക്കാനുള്ള കടപ്പാട്‌. ദൈവകൃയുടെ ഏതൊക്കെ വശങ്ങൾ മനസ്സിലാക്കാനാണു നമ്മൾ മറ്റുള്ളവരെ സഹായിക്കേണ്ടത്‌?

മറുവിയാത്തെക്കുറിച്ചുള്ള സുവാർത്ത

6, 7. മറുവിയെക്കുറിച്ച് വിശദീരിക്കുമ്പോൾ നമ്മൾ ദൈവകൃയെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുയാണെന്നു പറയുന്നത്‌ എന്തുകൊണ്ട്?

6 പാപം എന്നാൽ എന്താണെന്ന് അറിയില്ലാത്തതുകൊണ്ട് പാപം ചെയ്യുമ്പോൾ ഇന്നു പലർക്കും കുറ്റബോധം തോന്നാറില്ല. അതുകൊണ്ടുതന്നെ പാപത്തിൽനിന്ന് മോചനം ആവശ്യമാണെന്ന് അവർ ചിന്തിക്കാറില്ല. അതേസമയം കുത്തഴിഞ്ഞ ജീവിതം യഥാർഥന്തോഷം നൽകുന്നില്ല എന്ന് അനേകർ മനസ്സിലാക്കുന്നു. യഹോയുടെ സാക്ഷിളോടൊത്ത്‌ ബൈബിൾ പഠിക്കുന്നതിനു മുമ്പ്, പാപം എന്താണെന്നും അതു മനുഷ്യരെ സ്വാധീനിക്കുന്നത്‌ എങ്ങനെയെന്നും അതിൽനിന്ന് മോചിരാകാൻ എന്തു ചെയ്യണമെന്നും പലർക്കും അറിയില്ലായിരുന്നു. നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ പുത്രനെ അയച്ചുകൊണ്ട് യഹോവ മഹത്തായ സ്‌നേവും കൃപയും കാണിച്ചു എന്നറിയുമ്പോൾ സത്യാന്വേഷികൾക്കു വലിയ ആശ്വാസം തോന്നുന്നു.—1 യോഹ. 4:9, 10.

7 യഹോയുടെ പ്രിയപുത്രനെക്കുറിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “ദൈവത്തിന്‍റെ സമൃദ്ധമായ കൃപാത്തിനൊത്തവിധം ക്രിസ്‌തു മുഖാന്തരം അവന്‍റെ രക്തത്താലുള്ള മറുവിയിലൂടെ നമുക്കു വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ അതിക്രങ്ങളുടെ മോചനംതന്നെ.” (എഫെ. 1:7) ക്രിസ്‌തുവിന്‍റെ മറുവിയാഗം ദൈവത്തിനു നമ്മളോടുള്ള സ്‌നേത്തിന്‍റെ ഏറ്റവും വലിയ തെളിവാണ്‌. ദൈവത്തിന്‍റെ കൃപ എത്ര വലുതാണെന്നും അതു കാണിക്കുന്നു. യേശു ചൊരിഞ്ഞ രക്തത്തിൽ വിശ്വാമുണ്ടെന്നു കാണിക്കുന്നെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുയും നമുക്കു ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരിക്കുയും ചെയ്യും. (എബ്രാ. 9:14) ആ അറിവ്‌  എത്ര ആശ്വാമാണ്‌! മറ്റുള്ളരോടു പങ്കുവെക്കേണ്ട ഒരു സുവാർത്തന്നെയല്ലേ ഇത്‌?

ദൈവത്തിന്‍റെ സുഹൃത്താകാൻ ആളുകളെ സഹായിക്കു

8. പാപിളായ മനുഷ്യർ ദൈവവുമായി അനുരഞ്‌ജത്തിലാകേണ്ട ആവശ്യം എന്താണ്‌?

8 സ്രഷ്ടാവിന്‍റെ ഒരു സുഹൃത്തായിരിക്കാൻ കഴിയുമെന്നു സഹമനുഷ്യരെ അറിയിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. യേശുവിന്‍റെ ബലിയിൽ വിശ്വാസം അർപ്പിക്കുന്നതുവരെ ഒരു വ്യക്തിയെ ദൈവം ശത്രുവായാണു കണക്കാക്കുന്നത്‌. അപ്പോസ്‌തനായ യോഹന്നാൻ ഇങ്ങനെ എഴുതി: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തനോ ജീവനെ കാണുയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.” (യോഹ. 3:36) എന്നാൽ ക്രിസ്‌തുവിന്‍റെ ബലി ദൈവവുമായി അനുരഞ്‌ജനം സാധ്യമാക്കുന്നു. പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഒരുകാലത്തു നിങ്ങൾ ദുഷ്‌പ്രവൃത്തിളിൽ മനസ്സുതിപ്പിച്ചരായി ദൈവത്തിൽനിന്ന് അകന്നവരും അവന്‍റെ ശത്രുക്കളും ആയിരുന്നു. ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ . . . മരണം വരിച്ചവന്‍റെ ജഡത്താൽ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു.”—കൊലോ. 1:21, 22.

9, 10. (എ) യേശു അഭിഷിക്തസഹോദരങ്ങൾക്ക് എന്ത് ഉത്തരവാദിത്വമാണു നൽകിയിരിക്കുന്നത്‌? (ബി) ‘വേറെ ആടുകൾ’ അഭിഷിക്തഹോങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്‌?

9 ഭൂമിയിലുള്ള അഭിഷിക്തഹോങ്ങൾക്കു യേശു “അനുരഞ്‌ജത്തിന്‍റെ ശുശ്രൂഷ” നൽകിയിരിക്കുന്നു. ഇതു വിശദീരിച്ചുകൊണ്ട് പൗലോസ്‌ ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്തക്രിസ്‌ത്യാനികൾക്ക് ഇങ്ങനെ എഴുതി: “സകലവും ദൈവത്തിൽനിന്നാകുന്നു. അവൻ ഞങ്ങളെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജത്തിലേക്കു വരുത്തുയും അനുരഞ്‌ജത്തിന്‍റെ ശുശ്രൂഷ ഞങ്ങൾക്കു നൽകുയും ചെയ്‌തു. അങ്ങനെ, ദൈവം ലോകത്തെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജിപ്പിച്ചുപോന്നു; അവരുടെ ലംഘനങ്ങൾ അവൻ കണക്കിലെടുത്തതുമില്ല. അനുരഞ്‌ജത്തിന്‍റെ വചനം അവൻ ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടിയുള്ള സ്ഥാനപതിളാകുന്നു. ‘ദൈവവുമായി അനുരഞ്‌ജപ്പെടുവിൻ’ എന്ന് ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടി യാചിക്കുന്നു. ഇത്‌ ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെത്രേ.”—2 കൊരി. 5:18-20.

10 അഭിഷിക്തഹോങ്ങളെ ഈ ശുശ്രൂയിൽ സഹായിക്കുന്നതു ‘വേറെ ആടുകൾ’ ഒരു പദവിയായി കാണുന്നു. (യോഹ. 10:16) ക്രിസ്‌തുവിന്‍റെ സന്ദേശവാഹകർ എന്ന നിലയിൽ, ആളുകളെ ആത്മീയത്യങ്ങൾ പഠിപ്പിക്കുന്നതിലും യഹോയുമായി വ്യക്തിമായ ഒരു ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുന്നതിലും ‘വേറെ ആടുകൾ’ ഇന്നു വലിയൊരു പങ്കുവഹിക്കുന്നു. ദൈവകൃയെക്കുറിച്ചുള്ള സുവിശേത്തിനു സമഗ്രസാക്ഷ്യം നൽകുന്നതിന്‍റെ ഒരു മുഖ്യഭാമാണ്‌ ഇത്‌.

ദൈവം പ്രാർഥനകൾ കേൾക്കുന്നുവെന്ന സുവാർത്ത

11, 12. യഹോയോടു പ്രാർഥിക്കാൻ കഴിയുമെന്ന് അറിയുന്നത്‌ ഒരു സുവാർത്തയായിരിക്കുന്നത്‌ എന്തുകൊണ്ട്?

11 പല ആളുകളും പ്രാർഥിക്കുന്നത്‌ അവരുടെ ഒരു മനസ്സമാധാത്തിനുവേണ്ടിയാണ്‌. ദൈവം അവരുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവർക്ക് ഉറപ്പൊന്നുമില്ല. യഹോവ ‘പ്രാർത്ഥന കേൾക്കുന്നനാണെന്ന്’ അവർ അറിയേണ്ടതുണ്ട്. സങ്കീർത്തക്കാനായ ദാവീദ്‌ എഴുതി: “പ്രാർത്ഥന കേൾക്കുന്നനായുള്ളോവേ, സകലജവും നിന്‍റെ അടുക്കലേക്കു വരുന്നു. എന്‍റെ അകൃത്യങ്ങൾ എന്‍റെ നേരെ അതിബമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രങ്ങൾക്കു പരിഹാരം വരുത്തും.”—സങ്കീ. 65:2, 3.

12 യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ എന്‍റെ നാമത്തിൽ ചോദിക്കുന്നതെന്തും ഞാൻ ചെയ്‌തുരും.” (യോഹ. 14:14) ‘എന്തും’ എന്നതിന്‍റെ അർഥം യഹോയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ള എന്തും എന്നാണ്‌. യോഹന്നാൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “തിരുഹിപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക് അവനിലുള്ള ഉറപ്പ്.” (1 യോഹ. 5:14) പ്രാർഥന എന്നതു മനസ്സമാധാത്തിനുവേണ്ടി ചെയ്യുന്ന ഒന്നല്ല,  മറിച്ച് യഹോയുടെ “കൃപാനത്തെ” സമീപിക്കാനുള്ള മഹത്തായ ഒരു മാർഗമാണ്‌. (എബ്രാ. 4:16) ഇക്കാര്യം അറിയുന്നത്‌ ആളുകൾക്ക് എത്ര പ്രയോമായിരിക്കും! ശരിയായ രീതിയിൽ, ശരിയായ കാര്യങ്ങൾക്കുവേണ്ടി, പ്രാർഥിക്കേണ്ട വ്യക്തിയോടുതന്നെ പ്രാർഥിക്കാൻ നമ്മൾ അവരെ പഠിപ്പിക്കുമ്പോൾ യഹോയോട്‌ അടുത്ത്‌ ചെല്ലാനും ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയങ്ങളിൽ ആശ്വാസം കണ്ടെത്താനും നമ്മൾ അവരെ സഹായിക്കുയാണ്‌.—സങ്കീ. 4:1; 145:18.

പുതിയ ലോകത്തിലും കൃപ ചൊരിയും

13, 14. (എ) എന്തൊക്കെ മഹത്തായ പദവിളാണ്‌ അഭിഷിക്തർക്കായി കാത്തിരിക്കുന്നത്‌? (ബി) മനുഷ്യർക്കുവേണ്ടി അഭിഷിക്തർ എന്ത് മഹത്തായ കാര്യം ചെയ്യും?

13 യഹോയുടെ കൃപ ഈ വ്യവസ്ഥിതിയുടെ അവസാനംകൊണ്ട് നിലച്ചുപോകുന്നില്ല. ക്രിസ്‌തുവിനോടൊപ്പം സ്വർഗീരാജ്യത്തിൽ ഭരിക്കാൻ വിളിക്കപ്പെട്ട 1,44,000 പേർക്കു ലഭിക്കുന്ന മഹത്തായ പദവിയെക്കുറിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “കരുണാമ്പന്നനായ ദൈവം നമ്മോടുള്ള അതിരറ്റ സ്‌നേഹം നിമിത്തം നാം അപരാങ്ങളാൽ മരിച്ചരായിരിക്കെത്തന്നെ നമ്മെ ജീവിപ്പിച്ച് ക്രിസ്‌തുവിനോടു ചേരുമാറാക്കി; കൃപനിമിത്തത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ച നമ്മെ ദൈവം ഉയർത്തി ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ ഇരുത്തി; അവൻ തന്‍റെ കാരുണ്യത്താൽ, ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ചരായ നമ്മോടു കാണിച്ച അളവറ്റ കൃപ വരാനിരിക്കുന്ന കാലങ്ങളിലും വെളിപ്പെടേണ്ടതിനുതന്നെ.”—എഫെ. 2:4-7.

14 സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം സിംഹാങ്ങളിൽ ഇരുന്ന് ഭരിക്കുമ്പോൾ അഭിഷിക്തക്രിസ്‌ത്യാനികൾക്ക് യഹോവ എന്തൊക്കെ അനുഗ്രങ്ങളാണു കൊടുക്കാൻപോകുന്നതെന്നു നമുക്കു ഭാവനയിൽപ്പോലും കാണാനാവില്ല. (ലൂക്കോ. 22:28-30; ഫിലി. 3:20, 21; 1 യോഹ. 3:2) അവരോടു പ്രത്യേകിച്ച് യഹോവ “അളവറ്റ കൃപ” കാണിക്കും. അവർ എല്ലാവരും ചേർന്നായിരിക്കും ക്രിസ്‌തുവിന്‍റെ മണവാട്ടിയായ “പുതിയ യെരുലേം” രൂപംകൊള്ളുന്നത്‌. (വെളി. 3:12; 17:14; 21:2, 9, 10) പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടാൻ ആളുകളെ സഹായിച്ചുകൊണ്ടും അവരെ പൂർണയിലേക്ക് ഉയർത്തിക്കൊണ്ടും അഭിഷിക്തർ യേശുവിനോടൊപ്പം ‘ജനതകളുടെ രോഗശാന്തിയിൽ’ പങ്കുവഹിക്കും.—വെളിപാട്‌ 22:1, 2, 17 വായിക്കുക.

15, 16. ‘വേറെ ആടുകളോടു’ ഭാവിയിൽ യഹോവ എങ്ങനെ കൃപ കാണിക്കും?

15 “വരാനിരിക്കുന്ന കാലങ്ങളിലും” ദൈവം കൃപ കാണിക്കുമെന്ന് എഫെസ്യർ 2:7-ൽ നമ്മൾ വായിക്കുന്നു. നിസ്സംമായും പുതിയ ലോകം യഹോയുടെ ‘അളവറ്റ കൃപയ്‌ക്കു’ സാക്ഷ്യം വഹിക്കും. (ലൂക്കോ. 18:29, 30) മഹത്തായ ദൈവകൃയുടെ ഏറ്റവും വലിയ പ്രകടങ്ങളിൽ ഒന്നായിരിക്കും മനുഷ്യരുടെ പുനരുത്ഥാനം. (ഇയ്യോ. 14:13-15; യോഹ. 5:28, 29) ക്രിസ്‌തുവിന്‍റെ ബലിമത്തിനു മുമ്പ് മരിച്ചുപോയ വിശ്വസ്‌തരായ സ്‌ത്രീപുരുന്മാരെല്ലാം ജീവനിലേക്കു വരും. കൂടാതെ, അന്ത്യകാലത്ത്‌ വിശ്വസ്‌തരായി മരിക്കുന്ന ‘വേറെ ആടുകളിൽപ്പെട്ടരും’ തിരികെ ജീവനിലേക്കു വന്ന് യഹോവയെ സേവിക്കും.

16 ദൈവത്തെ അറിയാതെ മരിച്ചുപോയ ദശലക്ഷക്കക്കിന്‌ ആളുകളും ജീവനിലേക്കു തിരികെ വരും. യഹോയുടെ പരമാധികാത്തിനു കീഴ്‌പെടാനുള്ള അവസരം അവർക്കു ലഭിക്കും. യോഹന്നാൻ എഴുതി: “മരിച്ചവർ, വലിയരും ചെറിരും സിംഹാത്തിനു മുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. ചുരുളുകൾ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്‌തകം എന്ന മറ്റൊരു ചുരുളും തുറക്കപ്പെട്ടു. ചുരുളുളിൽ എഴുതിയിരുന്നതിനൊത്തവിധം മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്ക് അനുസൃമായ ന്യായവിധി ഉണ്ടായി. സമുദ്രം അതിലുള്ള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു. മരണവും പാതാവും അവയിലുള്ള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു. ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃമായ ന്യായവിധി ഉണ്ടായി.” (വെളി. 20:12, 13) പുനരുത്ഥാനം പ്രാപിച്ചവർ ബൈബിളിലെ ദൈവിത്ത്വങ്ങൾ പ്രാവർത്തിമാക്കാൻ പഠിക്കണം. പുതിയ ലോകത്തിൽ തുറക്കുന്ന ‘ചുരുളുളിലെ’ നിർദേങ്ങളും അവർ അനുസരിക്കണം. അന്ന് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള  യഹോയുടെ നിബന്ധളാണ്‌ അവയിലുണ്ടായിരിക്കുക. പുതിയ ചുരുളുളിലെ നിർദേശങ്ങൾ യഹോയുടെ കൃപയുടെ മറ്റൊരു പ്രകടമായിരിക്കും.

സുവാർത്ത അറിയിക്കുന്നതിൽ തുടരുക

17. പ്രസംപ്രവർത്തത്തിൽ ഏർപ്പെടുമ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?

17 അന്ത്യം അടുത്തിരിക്കുന്ന ഈ സമയത്ത്‌, സുവാർത്ത അറിയിക്കുക എന്നതാണു നമ്മുടെ ഏറ്റവും പ്രധാദൗത്യം. (മർക്കോ. 13:10) ബൈബിളിലെ സുവാർത്ത യഹോയുടെ കൃപ എടുത്തുകാട്ടുന്നു. പ്രസംപ്രവർത്തത്തിൽ ഏർപ്പെടുമ്പോൾ യഹോവയെ മഹത്ത്വപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ നമ്മൾ ഇക്കാര്യം മനസ്സിൽപ്പിടിക്കണം. ഇതു മനസ്സിലുണ്ടെങ്കിൽ, പുതിയ ലോകത്തിൽ ലഭിക്കാൻപോകുന്ന എല്ലാ അനുഗ്രങ്ങളും യഹോയുടെ മഹത്തായ കൃപയുടെ പ്രകടങ്ങളാണെന്ന കാര്യം നമ്മൾ ആളുകൾക്കു വ്യക്തമാക്കിക്കൊടുക്കും.

‘ദൈവകൃയുടെ ഉത്തമ കാര്യവിചാനെന്ന’ നിലയിൽ തീക്ഷ്ണയോടെ സേവിക്കുക.—1 പത്രോ. 4:10 (17-19 ഖണ്ഡികകൾ കാണുക)

18, 19. നമ്മൾ എങ്ങനെയാണ്‌ യഹോയുടെ കൃപയെ മഹത്ത്വപ്പെടുത്തുന്നത്‌?

18 മറ്റുള്ളരോടു സാക്ഷീരിക്കുമ്പോൾ, ക്രിസ്‌തുവിന്‍റെ ഭരണത്തിൻകീഴിൽ മനുഷ്യർക്കു മറുവിയുടെ മുഴുവൻ പ്രയോവും ലഭിക്കുമെന്നും എല്ലാവരും പൂർണയിലേക്കു വരുമെന്നും നമുക്കു വിശദീരിക്കാം. ‘സൃഷ്ടിന്നെയും ജീർണയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട് ദൈവക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കും’ എന്നു ബൈബിൾ പറയുന്നു. (റോമ. 8:20) യഹോയുടെ അതുല്യമായ കൃപകൊണ്ടുമാത്രമാണ്‌ ഇതു സാധ്യമാകുന്നത്‌.

19 താത്‌പര്യം കാണിക്കുന്നരോടു വെളിപാട്‌ 21:4, 5-ൽ കാണുന്ന പുളകംകൊള്ളിക്കുന്ന ഈ വാഗ്‌ദാനം പങ്കുവെക്കാനുള്ള പദവിയും നമുക്കുണ്ട്: “(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുയും. മേലാൽ മരണം ഉണ്ടായിരിക്കുയില്ല. വിലാമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” സിംഹാത്തിൽ ഇരിക്കുന്നനായ യഹോവ പറയുന്നു: “ഇതാ, ഞാൻ സകലതും പുതിതാക്കുന്നു.” യഹോവ കൂട്ടിച്ചേർക്കുന്നു: “എഴുതുക, ഈ വചനം വിശ്വായോഗ്യവും സത്യവും ആകുന്നു.” ഈ സുവാർത്ത തീക്ഷ്ണയോടെ മറ്റുള്ളരുമായി പങ്കുവെച്ചുകൊണ്ട് നമുക്ക് യഹോയുടെ കൃപയെ മഹത്ത്വപ്പെടുത്താം!