വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ജൂലൈ 

എറിക്കും എയ്‌മിയും

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഘാന

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഘാന

കൂടുതൽ പ്രചാകരെ ആവശ്യമുള്ള ഒരു വിദേരാജ്യത്ത്‌ പോയി സേവിക്കുന്ന ഏതെങ്കിലും സഹോനെയോ സഹോരിയെയോ നിങ്ങൾക്ക് അറിയാമോ? നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ: ‘വിദേരാജ്യങ്ങളിൽ പോയി സേവിക്കാൻ എന്താണ്‌ അവരെ പ്രേരിപ്പിച്ചത്‌? അതിനുവേണ്ടി അവർ എന്തൊക്കെ ഒരുക്കങ്ങൾ നടത്തി? അങ്ങനെ ചെയ്യാൻ എനിക്കും കഴിയുമോ?’ ഇതിനെല്ലാം കൃത്യമായ ഉത്തരം കിട്ടാനുള്ള ഏറ്റവും നല്ല വഴി അവരോടുതന്നെ നേരിട്ട് ചോദിക്കുന്നതാണ്‌. നമുക്ക് അങ്ങനെ ചെയ്‌താലോ?

എന്താണ്‌ അവരെ പ്രേരിപ്പിച്ചത്‌?

ആവശ്യം അധികമുള്ള ഒരു വിദേരാജ്യത്ത്‌ സേവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്‌ എന്താണ്‌? ഐക്യനാടുളി ൽനിന്നുള്ള, 35-നോട്‌ അടുത്ത്‌ പ്രായമുള്ള, എയ്‌മി പറയുന്നു: “ഒരു വിദേരാജ്യത്ത്‌ സേവിക്കുന്നതു വർഷങ്ങളായുള്ള എന്‍റെ സ്വപ്‌നമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അതിനു കഴിയില്ലെന്നാണു ഞാൻ വിചാരിച്ചത്‌.” എന്നാൽ എയ്‌മി മാറിച്ചിന്തിച്ചു. എന്തായിരുന്നു കാരണം? “2004-ൽ, ബെലീസിൽ സേവിക്കുന്ന ഒരു ദമ്പതിളുടെ ക്ഷണം സ്വീകരിച്ച് ഞാൻ അവിടെ ഒരു മാസം മുൻനിസേവനം ചെയ്‌തു. എനിക്ക് അത്‌ ഒരുപാട്‌ ഇഷ്ടമായി! ഒരു വർഷം കഴിഞ്ഞ് ഞാൻ ഘാനയിലേക്കു താമസം മാറി, അവിടെ ഒരു മുൻനിസേവിയായി പ്രവർത്തിക്കാൻതുടങ്ങി.”

ആരോണും സ്റ്റെഫാനിയും

30-നോട്‌ അടുത്ത്‌ പ്രായമുള്ള സ്റ്റെഫാനിയും ഐക്യനാടുളിൽനിന്നുന്നെയാണ്‌. കുറച്ച് വർഷങ്ങൾക്കു മുമ്പ് സ്റ്റെഫാനി സ്വന്തം സാഹചര്യങ്ങളെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചു: “എനിക്ക് ഇപ്പോൾ നല്ല ആരോഗ്യമുണ്ട്, കുടുംത്തിൽ പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളുമില്ല. ഇപ്പോൾ ചെയ്യുന്നതിലും കൂടുതൽ യഹോയ്‌ക്കുവേണ്ടി ചെയ്യാൻ എനിക്കു കഴിയും.” ഘാനയിലേക്കു മാറിത്താസിച്ചുകൊണ്ട് ശുശ്രൂയിൽ കൂടുതൽ ചെയ്യാൻ സത്യസന്ധമായ ആ ആത്മപരിശോധന സ്റ്റെഫാനിയെ സഹായിച്ചു. ഡെന്മാർക്കിൽ മുൻനിസേവനം ചെയ്യുയായിരുന്ന, മധ്യവസ്‌കരായ ഫിലിപ്പ്-ഇഡ ദമ്പതികൾ ആവശ്യം അധികമുള്ള ഒരു പ്രദേശത്ത്‌ പോയി പ്രവർത്തിക്കുന്നത്‌ എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. ഫിലിപ്പ് പറയുന്നു: “ഒടുവിൽ അതിനുള്ള അവസരം ഒത്തുവന്നപ്പോൾ, ‘ധൈര്യമായി പൊയ്‌ക്കൊള്ളൂ’ എന്ന് യഹോവ ഞങ്ങളോടു നേരിട്ട് പറയുന്നതുപോലെ ഞങ്ങൾക്കു തോന്നി.” 2008-ൽ അവർ ഘാനയിലേക്കു മാറിത്താസിക്കുയും അവിടെ മൂന്നിധികം വർഷം സേവിക്കുയും ചെയ്‌തു.

ബ്രൂക്കും ഹാൻസും

 30-നുമേൽ പ്രായമുള്ള ഹാൻസും ബ്രൂക്കും ഇപ്പോൾ ഐക്യനാടുകളിൽ മുൻനിരസേവനം ചെയ്യുയാണ്‌. 2005-ൽ കത്രീന ചുഴലിക്കാറ്റിനു ശേഷമുള്ള ദുരിതാശ്വാപ്രവർത്തത്തിൽ ആ ദമ്പതികൾ പങ്കെടുത്തിരുന്നു. പിന്നീട്‌ അവർ, അന്തർദേശീയ നിർമാപ്രോക്‌ടുളിൽ പങ്കെടുക്കാൻ അപേക്ഷ കൊടുത്തു. പക്ഷേ അവരുടെ അപേക്ഷ പരിഗണിച്ചില്ല. ഹാൻസ്‌ പറയുന്നു: “ആ സമയത്താണ്‌ ഒരു കൺവെൻനിൽ ഞങ്ങൾ ഒരു പ്രസംഗം കേട്ടത്‌. ദേവാലയം പണിയുന്നതു ദാവീദായിരിക്കില്ല എന്നു കേട്ടപ്പോൾ ദാവീദ്‌ രാജാവ്‌ തന്‍റെ ലക്ഷ്യത്തിനു മാറ്റം വരുത്തി. ആത്മീയക്ഷ്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നതിൽ ഒരു തെറ്റുമില്ല എന്ന കാര്യം മനസ്സിലാക്കാൻ അതു ഞങ്ങളെ സഹായിച്ചു.” (1 ദിന. 17:1-4, 11, 12; 22:5-11) ബ്രൂക്ക് പറയുന്നു: “ഞങ്ങൾ മറ്റൊരു വാതിലിൽ മുട്ടാനായിരുന്നു യഹോയുടെ ആഗ്രഹം.”

മറ്റു രാജ്യങ്ങളിൽ സേവിച്ച സുഹൃത്തുക്കളുടെ നല്ലനല്ല അനുഭവങ്ങൾ കേട്ടപ്പോൾ, ഏതെങ്കിലുമൊരു വിദേരാജ്യത്ത്‌ മുൻനിസേവനം ചെയ്യാൻ ഹാൻസിനും ബ്രൂക്കിനും ഉത്സാഹമായി. 2012-ൽ അവർ ഘാനയിലേക്കു പോയി ഒരു ആംഗ്യഭാഷായുടെകൂടെ നാലു മാസം പ്രവർത്തിച്ചു. അവർക്ക് ഐക്യനാടുളിലേക്കു തിരിച്ചുപോകേണ്ടിന്നെങ്കിലും ഘാനയിലെ ആ നല്ല അനുഭവങ്ങൾ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കാനുള്ള അവരുടെ ആഗ്രഹം ശക്തമാക്കി. മൈക്രോനേഷ്യയിലെ ഒരു ബ്രാഞ്ച് നിർമാപ്രവർത്തത്തിൽ സഹായിക്കാൻ പിന്നീട്‌ അവർക്കു കഴിഞ്ഞു.

ലക്ഷ്യത്തിൽ എത്താൻ അവർ ചെയ്‌തത്‌

ആവശ്യം അധികമുള്ളിടത്ത്‌ പോയി പ്രവർത്തിക്കാൻ നിങ്ങൾ എന്തൊക്കെ ഒരുക്കങ്ങളാണു നടത്തിയത്‌? സ്റ്റെഫാനി പറയുന്നു: “അതിനെക്കുറിച്ചുള്ള ചില വീക്ഷാഗോപുരലേഖനങ്ങൾ * ഞാൻ വായിച്ചു. അതുപോലെ, ഒരു വിദേരാജ്യത്ത്‌ പോയി പ്രവർത്തിക്കാനുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ച് സഭയിലെ മൂപ്പന്മാരോടും സർക്കിട്ട് മേൽവിചാനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും ഞാൻ സംസാരിച്ചു. ഏറ്റവും പ്രധാമായി, എന്‍റെ ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ഞാൻ യഹോയോടു പ്രാർഥിക്കുമായിരുന്നു.” ചെലവ്‌ ചുരുക്കി ജീവിച്ചതുകൊണ്ട് വിദേരാജ്യത്ത്‌ സേവിക്കുന്നതിനുവേണ്ടി പണം മാറ്റിവെക്കാൻ സ്റ്റെഫാനിക്കു കഴിഞ്ഞു.

ഹാൻസ്‌ പറയുന്നു: “യഹോവ അയയ്‌ക്കുന്നത്‌ എവിടേക്കാണോ അവിടെ പോകമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട് ഞങ്ങൾ യഹോയോടു പ്രാർഥിച്ചു.  ഞങ്ങളുടെ ആ ആഗ്രഹം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കൃത്യമായ തീയതിയും ഞങ്ങൾ യഹോയോടു പറഞ്ഞു.” നാലു ബ്രാഞ്ചോഫീസുളിലേക്ക് അവർ കത്ത്‌ അയച്ചു. ഘാനയിലെ ബ്രാഞ്ചോഫീസ്‌ ക്ഷണിച്ചപ്പോൾ രണ്ടു മാസം അവിടെ സേവിക്കുന്നതിനുവേണ്ടി അവർ അങ്ങോട്ടു പോയി. ഹാൻസ്‌ പറയുന്നു: “ആ സഭയുടെകൂടെയുള്ള പ്രവർത്തനം ശരിക്കും ആസ്വദിച്ചതുകൊണ്ട് കുറച്ച് നാൾകൂടെ ഞങ്ങൾ അവിടെ താമസിച്ചു.”

ആഡ്രിയും ജോർജും

40-നോട്‌ അടുത്ത്‌ പ്രായമുള്ള ജോർജും ആഡ്രിയും കനഡയിൽനിന്നാണു വന്നത്‌. യഹോവ വെറും ആഗ്രഹങ്ങളെയല്ല, നല്ല തീരുമാങ്ങളെയാണ്‌ അനുഗ്രഹിക്കുന്നതെന്ന കാര്യം അവർ മനസ്സിൽപ്പിടിച്ചു. അതുകൊണ്ട്, ലക്ഷ്യത്തിൽ എത്താൻവേണ്ടി അവർ പ്രധാപ്പെട്ട ചില നടപടികൾ എടുത്തു. ഘാനയിൽ ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കുന്ന ഒരു സഹോരിയോട്‌ അവർ പലതും ചോദിച്ച് മനസ്സിലാക്കി. കനഡയിലെയും ഘാനയിലെയും ബ്രാഞ്ചോഫീസുളിലേക്ക് എഴുതിച്ചോദിക്കുയും ചെയ്‌തു. ആഡ്രിയ പറയുന്നു: “നേരത്തെതന്നെ ചെലവ്‌ ചുരുക്കിയാണു ഞങ്ങൾ ജീവിച്ചത്‌. കുറച്ചുകൂടെ ലളിതമായി ജീവിക്കാൻ പറ്റുമോ എന്നു ഞങ്ങൾ ചിന്തിച്ചു.” ആ തീരുമാനങ്ങൾ, 2004-ൽ ഘാനയിലേക്കു മാറാൻ അവരെ സഹായിച്ചു.

തടസ്സങ്ങൾ മറികക്കുന്നു

അവിടെ ചെന്നശേഷം എന്തൊക്കെ തടസ്സങ്ങളാണു നിങ്ങൾക്ക് ഉണ്ടായത്‌, അവയെ എങ്ങനെ മറികടന്നു? വീട്ടുകാരെ വിട്ടുപിരിഞ്ഞതിന്‍റെ വിഷമമായിരുന്നു എയ്‌മി നേരിട്ട ആദ്യത്തെ പ്രശ്‌നം. “എനിക്ക് അപരിചിമായ കാര്യങ്ങളായിരുന്നു ചുറ്റും.” ഈ പ്രശ്‌നത്തെ മറികക്കാൻ എയ്‌മി എന്താണു ചെയ്‌തത്‌? “എന്‍റെ വീട്ടിൽനിന്ന് എന്നെ ഫോൺ വിളിക്കുമ്പോഴൊക്കെ അവർ എന്‍റെ സേവനത്തെക്കുറിച്ച് മതിപ്പോടെ സംസാരിക്കുമായിരുന്നു. ഞാൻ ഇവിടെ എത്തിയത്‌ എന്തിനാണെന്ന് എപ്പോഴും ഓർത്തിരിക്കാൻ അത്‌ എന്നെ സഹായിച്ചു. പിന്നെ, അവരുമായി സംസാരിക്കാൻ ഞാൻ വീഡിയോ ചാറ്റ്‌ ഉപയോഗിച്ചുതുടങ്ങി. അങ്ങനെ, അവരെ കണ്ടുസംസാരിക്കാൻ കഴിഞ്ഞതുകൊണ്ട് അവർ അകലെയാണെന്ന് എനിക്കു തോന്നിയതേ ഇല്ല.” അവിടത്തെ ഒരു  സഹോരിയുമായുള്ള സൗഹൃദം ആ സംസ്‌കാത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സഹായിച്ചെന്ന് എയ്‌മി പറയുന്നു. “ആളുകൾ ചില പ്രത്യേരീതിയിൽ പെരുമാറുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാകാത്തപ്പോഴെല്ലാം ഞാൻ ആ സഹോരിയോടു ചോദിക്കുമായിരുന്നു. അങ്ങനെ, എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നൊക്കെ പഠിക്കാനും സന്തോത്തോടെ സേവനത്തിൽ തുടരാനും എനിക്കു കഴിഞ്ഞു.”

ഘാനയിൽ എത്തിയപ്പോൾ, ഏതോ പുരാലോകത്ത്‌ ചെന്നതുപോലെയാണു ജോർജിനും ആഡ്രിയ്‌ക്കും ആദ്യം തോന്നിയത്‌. ആഡ്രിയ പറയുന്നു: “വാഷിങ്‌ മെഷീനു പകരം, ബക്കറ്റുകൾ മാത്രം ഉപയോഗിച്ച് തുണി അലക്കേണ്ടിവന്നു. ‘പത്ത്‌ ഇരട്ടി’ സമയംവേണ്ടിവന്നു ഞങ്ങൾക്കു ഭക്ഷണം ഉണ്ടാക്കാൻ. പക്ഷേ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ ബുദ്ധിമുട്ടുളൊക്കെ ജീവിത്തിലെ പുതിപുതിയ അനുഭങ്ങളായി മാറി.” ബ്രൂക്ക് ഇങ്ങനെ പറയുന്നു: “മുൻനിസേരായ ഞങ്ങൾക്കു ചില ബുദ്ധിമുട്ടുളൊക്കെയുണ്ടെങ്കിലും ഞങ്ങൾ സംതൃപ്‌തരാണ്‌. ആ നല്ല അനുഭങ്ങളെല്ലാം കൂട്ടിവെച്ചാൽ, അത്‌ ഓർമകൾകൊണ്ട് തീർത്ത മനോമായ ഒരു പൂച്ചെണ്ടുപോലെയായിത്തീരും.”

ശുശ്രൂയുടെ പ്രതിങ്ങൾ

ദൈവരാജ്യത്തോടു ബന്ധപ്പെട്ട ഈ പ്രവർത്തനം മറ്റുള്ളരും ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? സ്റ്റെഫാനി പറയുന്നു: “ഇവിടെയുള്ള ആളുകൾക്കു സത്യം പഠിക്കാൻ ഒരുപാട്‌ ഇഷ്ടമാണ്‌. എല്ലാ ദിവസവും ബൈബിൾ പഠിക്കമെന്നാണ്‌ അവരുടെ ആഗ്രഹം. ഇതുപോലെയുള്ള ഒരു പ്രദേശത്ത്‌ പ്രവർത്തിക്കുന്നതിന്‍റെ സന്തോഷം ഒന്നു വേറെന്നെയാണ്‌! ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കുക എന്ന എന്‍റെ ഈ തീരുമാനം എന്‍റെ ജീവിത്തിലെ ഏറ്റവും നല്ല ഒരു തീരുമാമായിരുന്നു.” സ്റ്റെഫാനി 2014-ൽ ആരോൺ എന്ന സഹോരനെ വിവാഹം കഴിച്ചു. ഇപ്പോൾ അവർ ഘാനയിലെ ബ്രാഞ്ചോഫീസിൽ സേവിക്കുന്നു.

ജർമനിയിൽനിന്നുള്ള, 30 കഴിഞ്ഞ ക്രിസ്റ്റീൻ എന്ന മുൻനിസേവിക പറയുന്നത്‌, “ജീവിത്തിലെ നല്ല ഒരു അനുഭമാണ്‌ ഇത്‌” എന്നാണ്‌. ഘാനയിൽ വരുന്നതിനു മുമ്പ് ബൊളീവിയിലാണു ക്രിസ്റ്റീൻ സേവിച്ചിരുന്നത്‌. ക്രിസ്റ്റീൻ തുടർന്നുയുന്നു: “വീട്ടിൽനിന്ന് ദൂരെയാതുകൊണ്ട്, ഞാൻ എപ്പോഴും യഹോയിൽ ആശ്രയിക്കുന്നു. യഹോവ ഇപ്പോൾ എനിക്കു കൂടുതൽ യാഥാർഥ്യമായി. യഹോയുടെ ജനത്തിന്‌ ഇടയിൽ മാത്രമുള്ള ഐക്യവും എനിക്ക് അനുഭവിച്ചറിയാൻ കഴിയുന്നു. ഈ സേവനം എന്‍റെ ജീവിതം ധന്യമാക്കി.” ക്രിസ്റ്റീൻ ഈയിടെ ഗിദെയോൻ എന്ന സഹോരനെ വിവാഹം കഴിച്ചു. രണ്ടു പേരും ഇപ്പോഴും ഘാനയിൽ സേവിക്കുന്നു.

ക്രിസ്റ്റീനും ഗിദെയോനും

ബൈബിൾവിദ്യാർഥികളെ ആത്മീയമായി പുരോമിക്കാൻ സഹായിച്ചത്‌ എങ്ങനെയെന്നു ഫിലിപ്പും ഇഡയും നമ്മളോടു പറയുന്നു: “പണ്ടു ഞങ്ങൾ മറ്റുള്ളരുമായി 15-ഓ അതിൽ കൂടുലോ ബൈബിൾപനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഓരോ വിദ്യാർഥിക്കും കൂടുതൽ പരിശീലനം കൊടുക്കുന്നതിനുവേണ്ടി ഞങ്ങൾ അവയുടെ എണ്ണം പത്തിൽ ഒതുക്കി.” വിദ്യാർഥികൾക്ക് അതിൽനിന്ന് പ്രയോജനം കിട്ടിയോ? ഫിലിപ്പ് പറയുന്നു: “മൈക്കിൾ എന്നൊരു ചെറുപ്പക്കാരൻ എല്ലാ ദിവസവും ബൈബിൾ പഠിക്കാൻ ഒരുക്കമായിരുന്നു. പഠിക്കാനുള്ള ഭാഗം മൈക്കിൾ നന്നായി തയ്യാറായി വരുകയും ചെയ്‌തു. അതുകൊണ്ട് മൈക്കിൾ ഒരു മാസത്തിനുള്ളിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പഠിച്ചുതീർത്തു. പിന്നെ മൈക്കിൾ സ്‌നാമേറ്റിട്ടില്ലാത്ത പ്രചാനായി. വയൽസേത്തിനു പോയ ആദ്യദിസംതന്നെ മൈക്കിൾ എന്നോടു ചോദിച്ചു: ‘ഞാൻ ബൈബിൾ പഠിപ്പിക്കുന്നവരെ സഹായിക്കാൻ എന്‍റെകൂടെ വരാമോ?’ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇപ്പോൾത്തന്നെ മൂന്നു ബൈബിൾപഠനം തുടങ്ങിയിട്ടുണ്ടെന്നും അതു നടത്താൻ സഹായിക്കമെന്നും മൈക്കിൾ എന്നോടു പറഞ്ഞു.” ബൈബിൾ പഠിക്കുന്നവർതന്നെ അധ്യാരാകുമ്പോൾ ഇനിയും പ്രചാകരെ ആവശ്യമുണ്ടെന്നല്ലേ അതു കാണിക്കുന്നത്‌?

ഇഡയും ഫിലിപ്പും

അവിടത്തെ ആവശ്യം എത്രത്തോമുണ്ടെന്ന് എയ്‌മിക്കു പെട്ടെന്നുതന്നെ മനസ്സിലായി: “ഘാനയിൽ എത്തി അധികം വൈകാതെ ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിൽ സുവാർത്ത പ്രസംഗിക്കുയും അവിടെ ബധിരരാരുണ്ടോ എന്ന് അന്വേഷിക്കുയും ചെയ്‌തു. ആ ഒറ്റ ഗ്രാമത്തിൽ ഞങ്ങൾ കണ്ടുമുട്ടിയത്‌ ഒന്നും രണ്ടും അല്ല, എട്ടു ബധിരരെയാണ്‌!” കുറച്ച് കാലത്തിനു ശേഷം, എറിക്ക് എന്ന സഹോരനെ എയ്‌മി വിവാഹം കഴിച്ചു. രാജ്യത്തുള്ള, ബധിരരായ 300-ലധികം പ്രചാരെയും താത്‌പര്യക്കാരെയും സഹായിച്ചുകൊണ്ട് അവർ ഇപ്പോൾ ഒരു ആംഗ്യഭാഷായിൽ പ്രത്യേക മുൻനിസേരായി പ്രവർത്തിക്കുയാണ്‌. മിഷനറിമാരായി ജീവിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ഘാനയിലെ ജീവിതം ജോർജിനെയും ആഡ്രിയെയും സഹായിച്ചു. അതുകൊണ്ടുതന്നെ, ഗിലെയാദ്‌ സ്‌കൂളിന്‍റെ 126-‍ാ‍ം ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചപ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇപ്പോൾ അവർ മൊസാമ്പിക്കിൽ മിഷനറിമാരായി സേവിക്കുന്നു.

സ്‌നേഹം പ്രചോദിപ്പിക്കുന്നു

കൊയ്‌ത്തിൽ ഘാനയിലെ സഹോങ്ങളോടൊപ്പം മറ്റു രാജ്യങ്ങളിലെ അനേകം സഹോരങ്ങൾ കഠിനാധ്വാനം ചെയ്യുന്ന ആ കാഴ്‌ച എത്ര മനോമാണ്‌! (യോഹ. 4:35) ഓരോ ആഴ്‌ചയും ശരാശരി 120 പേരാണു ഘാനയിൽ സ്‌നാപ്പെടുന്നത്‌. ഘാനയിലെ ആവശ്യം കണ്ടറിഞ്ഞ് അവിടേക്കു താമസം മാറിയ 17 സഹോരീഹോന്മാരെപ്പോലെ, ലോകമെമ്പാടുമുള്ള ആയിരക്കക്കിനു സുവിശേഷകർ സ്‌നേത്താൽ പ്രചോദിരായി അവരെത്തന്നെ യഹോയ്‌ക്കു “സ്വമേധാദാമായി” അർപ്പിച്ചിരിക്കുന്നു. രാജ്യപ്രചാരുടെ ആവശ്യം കൂടുലുള്ള സ്ഥലങ്ങളിൽ അവർ സേവിക്കുയാണ്‌. സ്വമനസ്സാലെയുള്ള ആ സേവനം യഹോയുടെ ഹൃദയത്തെ തീർച്ചയായും സന്തോഷിപ്പിക്കും!—സങ്കീ. 110:3; സദൃ. 27:11.

^ ഖ. 9 ഉദാഹരണത്തിന്‌, വീക്ഷാഗോപുത്തിന്‍റെ 2009 ഏപ്രിൽ 15, ഡിസംബർ 15 ലക്കങ്ങളിൽ വന്ന “രാജ്യഘോരുടെ ആവശ്യം കൂടുലുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കാകുമോ?” “നിങ്ങൾക്ക് മാസിഡോണിയിലേക്കു കടന്നുചെല്ലാമോ?” എന്നീ ലേഖനങ്ങൾ കാണുക.