വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

നിങ്ങൾക്ക് അറിയാമോ?

നിങ്ങൾക്ക് അറിയാമോ?

 ആരെങ്കിലും വേറൊരാളുടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയുന്നതു പുരാനാളുളിൽ സംഭവിച്ചിരുന്ന ഒരു കാര്യമാണോ?

പുരാതനകാലത്തെ നിയമടിളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന ചില രേഖകളിൽ ഒന്നാണു ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഗ്രന്ഥത്തിന്‍റെ (Digest) 1468-ൽ തയ്യാറാക്കിയ ഈ പകർപ്പ്

മത്തായി 13-ന്‍റെ 24 മുതൽ 26 വരെ യേശു ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: “സ്വർഗരാജ്യം, തന്‍റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനോടു സദൃശം. ആളുകൾ ഉറക്കമാപ്പോൾ അവന്‍റെ ശത്രു വന്ന് ഗോതമ്പിന്‍റെ ഇടയിൽ കള വിതച്ചിട്ടു പൊയ്‌ക്കളഞ്ഞു. ഗോതമ്പു മുളച്ചുളർന്നു കതിരാപ്പോൾ കളയും പ്രത്യക്ഷപ്പെട്ടു.” വാസ്‌തത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണോ ഈ ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്നതെന്നു പല എഴുത്തുകാരും സംശയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പുരാകാലത്തെ റോമൻ നിയമരേഖകൾ പറയുന്നത്‌ ഇതു സത്യമാണെന്നാണ്‌.

ഒരു ബൈബിൾനിഘണ്ടു പറയുന്നു: “പ്രതികാരം ചെയ്യുന്നതിനായി മറ്റൊരാളുടെ വയലിൽ കള വിതയ്‌ക്കുന്നതു റോമൻ നിയമത്തിൽ ഒരു കുറ്റമായി കണക്കാക്കിയിരുന്നു. അങ്ങനെ ഒരു നിയമമുണ്ടായിരുന്നു എന്നതു കാണിക്കുന്നതു അത്തരം കാര്യങ്ങൾ ഇടയ്‌ക്കൊക്കെ നടന്നിരുന്നു എന്നാണ്‌.” റോമൻ ചക്രവർത്തിയായ ജസ്റ്റീനിയൻ എ. ഡി. 533-ൽ, റോമൻ നിയമങ്ങളുടെ സുവർണകാമായ എ.ഡി. 100 മുതൽ 250 വരെയുള്ള കാലഘട്ടത്തിലെ റോമൻ നിയമങ്ങളും നിയമവിഗ്‌ധരുടെ ഉദ്ധരണിളും അടങ്ങുന്ന ഒരു ഗ്രന്ഥം (Digest, 9.2.27.14) തയ്യാറാക്കിയെന്നു നിയമവിഗ്‌ധനായ അലെസ്റ്റാർ കെർ പറയുന്നു. ഈ ഗ്രന്ഥം പറയുന്നനുരിച്ച്, റോമൻ നിയമജ്ഞനായ സെൽസസിന്‍റെ മുമ്പാകെ ഹാജരാക്കപ്പെട്ട ഒരു കേസിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിലെ നിയമവിഗ്‌ധനായ ഉൾപിയൻ പരാമർശിച്ചിട്ടുണ്ട്. മറ്റൊരാളുടെ വയലിൽ കളകൾ വിതച്ച് വിള നശിപ്പിച്ചതായിരുന്നു കേസ്‌. ഉടമസ്ഥന്‌ അല്ലെങ്കിൽ സ്ഥലം പാട്ടത്തിനെടുത്ത കർഷകന്‌ ഉണ്ടായ നാശത്തിനു നഷ്ടപരിഹാരം കുറ്റവാളിയിൽനിന്ന് ഈടാക്കുന്നതിനുള്ള നിയമടിളെക്കുറിച്ചും ആ ഗ്രന്ഥം പറയുന്നു.

പുരാതനനാളുകളിൽ റോമൻ സാമ്രാജ്യത്തിൽ ഇത്തരം പ്രതികാടികൾ അരങ്ങേറിയിരുന്നു എന്നതു കാണിക്കുന്നതു യേശു പറഞ്ഞ ദൃഷ്ടാന്തം യഥാർഥജീവിത്തിൽ സംഭവിച്ചിരുന്നു എന്നാണ്‌.

ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിലെ ജൂത അധികാരികൾക്കു റോം എത്രത്തോളം സ്വാതന്ത്ര്യം അനുവദിച്ചു?

ഈ സമയത്ത്‌, യഹൂദ്യയെ ഭരിച്ചിരുന്നതു റോമാക്കാരായിരുന്നു. റോമിനെ പ്രതിനിധീരിച്ചുകൊണ്ട് ഒരു ഗവർണറും അദ്ദേഹത്തിന്‍റെ കീഴിൽ സൈനിരും അവിടെയുണ്ടായിരുന്നു. റോമിനുവേണ്ടി നികുതി പിരിക്കുക, സമാധാവും അച്ചടക്കവും കാത്തുസൂക്ഷിക്കുക ഇവയൊക്കെയായിരുന്നു ഒരു ഗവർണറുടെ ഉത്തരവാദിത്വങ്ങൾ. നിയമവിരുദ്ധപ്രവർത്തങ്ങളെ റോം അടിച്ചമർത്തിയിരുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുരുമായിരുന്നു. ഇതെല്ലാം മാറ്റിനിറുത്തിയാൽ പ്രവിശ്യയുടെ ദൈനംദിന ഭരണകാര്യങ്ങൾ റോം അവിടത്തെ പ്രാദേശിക നേതാക്കൾക്ക് വിട്ടുകൊടുത്തു.

സൻഹെദ്രിന്‍റെ ഒരു വിചാവേള

സൻഹെദ്രിനായിരുന്നു ജൂതന്മാരുടെ സുപ്രീംകോടതി. ജൂതനിമങ്ങൾ നടപ്പിലാക്കിയിരുന്നതും സൻഹെദ്രിനായിരുന്നു. യഹൂദ്യയിലുനീളം കീഴ്‌ക്കോതികൾ വേറെയുണ്ടായിരുന്നു. ഒട്ടുമിക്ക ക്രിമിനൽ കേസുളും സിവിൽ കേസുളും കൈകാര്യം ചെയ്‌തിരുന്നത്‌ ഇത്തരം കോടതിളായിരുന്നു. അതിൽ റോമാക്കാർ ഇടപെട്ടിരുന്നില്ല. എന്നാൽ വധശിക്ഷ വിധിക്കാനുള്ള അധികാരം യഹൂദ്യ കോടതികൾക്കില്ലായിരുന്നു. അതു റോമാക്കാർതന്നെയായിരുന്നു ചെയ്‌തിരുന്നത്‌. ഇതിന്‌ ഒരു ശ്രദ്ധേമായ മാറ്റം കാണുന്നതു സൻഹെദ്രിൻ സ്‌തെഫാനൊസിനെ വിചാരണ ചെയ്‌ത കാര്യത്തിലാണ്‌. വിചായെത്തുടർന്ന് സ്‌തെഫാനൊസിനെ കല്ലെറിഞ്ഞുകൊന്നു.—പ്രവൃ. 6:8-15; 7:54-60.

അതുകൊണ്ട് സൻഹെദ്രിന്‍റെ അധികാരിധി വളരെ വലുതായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. എന്നാൽ “റോമാക്കാർ ഏതു നിമിവും അധികാരം കൈയിലെടുത്ത്‌ അവരുടെ നിയമങ്ങൾ നടപ്പിലാക്കുമായിരുന്നു. അതുതന്നെയായിരുന്നു ഏറ്റവും വലിയ നിയന്ത്രവും. ഒരു രാഷ്‌ട്രീയ നിയമലംഘനം നടന്നെന്നു സംശയം തോന്നിപ്പോൾ അവർ ചെയ്‌തത്‌ അതാണ്‌” എന്നു പണ്ഡിതനായ ഏമിൽ ഷ്യൂറർ പറയുന്നു. അങ്ങനെയൊരു കേസിന്‌ ഉദാഹമാണു സൈനിക ഉദ്യോസ്ഥനായിരുന്ന ക്ലൗദ്യൊസ്‌ ലുസിയാസ്‌ റോമൻ പൗരനായിരുന്ന അപ്പോസ്‌തനായ പൗലോസിനെ കസ്റ്റഡിയിലെടുത്തത്‌.—പ്രവൃ. 23:26-30.