വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ഒക്ടോബര്‍ 

“അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌”

“അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌”

“അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌.”—എബ്രാ. 13:2, NW, അടിക്കുറിപ്പ്.

ഗീതം: 124, 79

1, 2. (എ) അപരിചിതർ നേരിടുന്ന ചില പ്രശ്‌നങ്ങൾ എന്തൊക്കെയാണ്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) അപ്പോസ്‌തനായ പൗലോസ്‌ നമ്മളെ എന്ത് ഓർമിപ്പിക്കുന്നു, അത്‌ എന്തൊക്കെ ചോദ്യങ്ങൾ ഉയർത്തുന്നു?

മുപ്പതിധികം വർഷങ്ങൾക്കു മുമ്പ് ഘാനയിൽനിന്ന് യൂറോപ്പിൽ എത്തിയ ആളാണ്‌ ഓസെ. [1] ആ സമയത്ത്‌ അദ്ദേഹം ഒരു സാക്ഷില്ലായിരുന്നു. അദ്ദേഹം ഓർക്കുന്നു: “ആർക്കുംതന്നെ എന്‍റെ കാര്യത്തിൽ വലിയ താത്‌പര്യമില്ലെന്ന് എനിക്കു വൈകാതെ മനസ്സിലായി. കാലാസ്ഥയായിരുന്നെങ്കിൽ കൊടും തണുപ്പും! വിമാത്താത്തിൽനിന്ന് പുറത്ത്‌ വന്നപ്പോൾ ജീവിത്തിൽ ആദ്യമായി തണുപ്പ് എന്താണെന്നു ഞാൻ അറിഞ്ഞു, ഞാൻ കരയാൻ തുടങ്ങി.” ഭാഷ ഒരു പ്രശ്‌നമായിരുന്നതുകൊണ്ട് ഒരു വർഷത്തിധികം ഒരു നല്ല ജോലിക്കായി ഓസെക്ക് അന്വേഷിക്കേണ്ടിവന്നു. വീട്ടിൽനിന്ന് അകലെയായിരുന്ന ഓസെക്ക് ഏകാന്തത അനുഭപ്പെട്ടു. വീടിനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെ വിഷമിപ്പിച്ചു.

2 അത്തരം ഒരു സാഹചര്യത്തിൽ നിങ്ങളായിരുന്നെങ്കിൽ ആളുകൾ എങ്ങനെ പെരുമാറാനാണു നിങ്ങൾ ആഗ്രഹിക്കുക? രാജ്യഹാളിൽ ചെല്ലുമ്പോൾ നിങ്ങളുടെ ദേശമോ നിറമോ നോക്കാതെ സഹോരങ്ങൾ നിങ്ങളെ ഊഷ്‌മയോടെ സ്വീകരിച്ചാൽ നിങ്ങൾ അതു വിലമതിക്കില്ലേ? യഥാർഥത്തിൽ സത്യക്രിസ്‌ത്യാനിളോടു ബൈബിൾ ഇങ്ങനെ പറയുന്നു: “അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌.” (എബ്രാ. 13:2, NW, അടിക്കുറിപ്പ്) അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം: യഹോവ എങ്ങനെയാണ്‌  അപരിചിതരെ വീക്ഷിക്കുന്നത്‌? അപരിചിരോടുള്ള നമ്മുടെ വീക്ഷണത്തിനു മാറ്റം വരുത്തേണ്ടിന്നേക്കാവുന്നത്‌ എന്തുകൊണ്ട്? മറുനാട്ടിൽനിന്ന് വരുന്നവർക്കു നമ്മുടെ സഭ സ്വന്തം നാടുപോലെ തോന്നാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാം?

യഹോവ എങ്ങനെയാണ്‌ അപരിചിതരെ വീക്ഷിക്കുന്നത്‌?

3, 4. പുറപ്പാട്‌ 23:9 അനുസരിച്ച് തന്‍റെ ജനം പരദേശിളോട്‌ എങ്ങനെ ഇടപെമെന്നാണു ദൈവം പ്രതീക്ഷിച്ചത്‌, എന്തുകൊണ്ട്?

3 തന്‍റെ ജനത്തെ ഈജിപ്‌തിൽനിന്ന് വിടുവിച്ചശേഷം യഹോവ അവർക്ക് ഒരുകൂട്ടം നിയമങ്ങൾ നൽകി. അവരോടൊപ്പം ചേർന്ന ഇസ്രായേല്യല്ലാത്തരോടുള്ള പ്രത്യേക പരിഗണന വെളിപ്പെടുത്തുന്ന ചില നിയമങ്ങളും അതിലുണ്ടായിരുന്നു. (പുറ. 12:38, 49; 22:21) പരദേശികൾ മിക്കപ്പോഴും അവഗണിക്കപ്പെടുന്നതിനാൽ യഹോവ അവർക്കായി സ്‌നേപൂർവം കരുതി. കാലാ പെറുക്കാനുള്ള അവകാശം അത്തരം ഒരു കരുതലായിരുന്നു.—ലേവ്യ 19:9, 10.

4 പരദേശികളെ ബഹുമാനിക്കാൻ ഇസ്രായേല്യരോട്‌ യഹോവ ആജ്ഞാപിക്കുയായിരുന്നില്ല. പകരം ഇസ്രായേല്യർ അവരോടു സമാനുഭാവം കാണിക്കാനാണ്‌ യഹോവ പ്രതീക്ഷിച്ചത്‌. (പുറപ്പാട്‌ 23:9 വായിക്കുക.) കാരണം, “പരദേശിയുടെ അനുഭവം” എന്താണെന്ന് ഇസ്രായേല്യർക്ക് അറിയാമായിരുന്നു. ഈജിപ്‌തിൽ അടിമളാകുന്നതിനു മുമ്പുതന്നെ ഈജിപ്‌തുകാർക്ക് അവരെ വെറുപ്പായിരുന്നു. കാരണം, വംശാഭിമാവും മതപരമായ മുൻവിധിയും ഉള്ളവരായിരുന്നു ഈജിപ്‌തുകാർ. (ഉൽപ. 43:32; 46:34; പുറ. 1:11-14) മറുനാട്ടുകാരെന്ന നിലയിൽ ഈജിപ്‌തിൽ ഇസ്രായേല്യരുടെ ജീവിതം കൈപ്പു നിറഞ്ഞതായിരുന്നു. എന്നാൽ അവരുടെ ഇടയിൽ പാർക്കുന്ന പരദേശിയെ “സ്വദേശിയെപ്പോലെ” കാണാനാണ്‌ യഹോവ ആഗ്രഹിച്ചത്‌.—ലേവ്യ 19:33, 34.

5. മറുനാട്ടിൽനിന്നുള്ള ആളുകളെക്കുറിച്ച് യഹോയ്‌ക്കുള്ള അതേ ചിന്തയുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

5 നമ്മുടെ സഭകളിൽ മീറ്റിങ്ങുകൾക്കു വരുന്ന മറുനാട്ടിൽനിന്നുള്ള ആളുകളെക്കുറിച്ച് യഹോയ്‌ക്ക് ഇന്നും അതേ ചിന്തയുണ്ട്. (ആവ. 10:17-19; മലാ. 3:5, 6) വിവേവും ഭാഷാപ്രശ്‌നങ്ങളും പോലെ അവർ നേരിടുന്ന ബുദ്ധിമുട്ടുളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നെങ്കിൽ അവരോടു ദയയും സഹാനുഭൂതിയും കാണിക്കാനുള്ള വഴികൾ നമ്മൾ അന്വേഷിക്കും.—1 പത്രോ. 3:8.

അപരിചിരോടുള്ള നമ്മുടെ വീക്ഷണത്തിനു മാറ്റം വരുത്തേണ്ടതുണ്ടോ?

6, 7. ആഴത്തിൽ വേരുച്ചിരുന്ന മുൻവിധികളെ മറികക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പഠിച്ചെന്ന് എന്തു കാണിക്കുന്നു?

6 ജൂതന്മാർക്കിയിൽ ആഴത്തിൽ വേരുച്ചിരുന്ന മുൻവിധികളെ മറികക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പഠിച്ചു. എ.ഡി. 33-ലെ പെന്തിക്കോസ്‌തിൽ പുതുതായി ക്രിസ്‌ത്യാനിളായിത്തീർന്ന പല ദേശങ്ങളിൽനിന്ന് വന്ന ആളുകൾക്ക് യരുശലേമിലെ ക്രിസ്‌ത്യാനികൾ ആതിഥ്യം നൽകി. (പ്രവൃ. 2:5, 44-47) “അതിഥിത്‌കാരം” എന്നുവെച്ചാൽ “അപരിചിരോടു ദയ” എന്നാണെന്ന് ആ ജൂതക്രിസ്‌ത്യാനികൾക്കു നന്നായി അറിയാമായിരുന്നു. അതിന്‍റെ തെളിവാണു മറ്റു ദേശങ്ങളിൽനിന്നുള്ള സഹവിശ്വാസിളോട്‌ അവർ സ്‌നേപൂർവം ഇടപെട്ടത്‌.

7 എന്നാൽ ആദിമക്രിസ്‌തീയസഭ വളർന്നുരവെ, വിവേവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉടലെടുത്തു. തങ്ങൾക്കിയിലെ വിധവമാർക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നു ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ പരാതിപ്പെട്ടു. (പ്രവൃ. 6:1) ഏഴു പുരുന്മാരെ നിയമിച്ചുകൊണ്ട് അപ്പോസ്‌തന്മാർ ഈ പ്രശ്‌നം പരിഹരിച്ചു. അങ്ങനെ ആരും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പുരുത്തി. ഈ ഏഴു പേർക്കും ഗ്രീക്ക് പേരുളാണുണ്ടായിരുന്നത്‌. അതു കാണിക്കുന്നത്‌, ആദിമക്രിസ്‌ത്യാനികൾക്കിയിൽ പശ്ചാത്തത്തെച്ചൊല്ലി ഏതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതു പരിഹരിക്കാൻ അപ്പോസ്‌തന്മാർ ആഗ്രഹിച്ചിരുന്നെന്നാണ്‌.—പ്രവൃ. 6:2-6.

8, 9. (എ) നമ്മൾ മുൻവിധിയും വംശാഭിമാവും വെച്ചുപുലർത്തുന്നുണ്ടെന്ന് എന്തു സൂചിപ്പിച്ചേക്കാം? (ബി) നമ്മൾ ഹൃദയത്തിൽനിന്ന് എന്തു പിഴുതെറിയണം? (1 പത്രോ. 1:22)

8 നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമ്മുടെ സംസ്‌കാരം നമ്മളെയെല്ലാം ആഴമായി സ്വാധീനിക്കുന്നുണ്ട്. (റോമ. 12:2) കൂടാതെ, മറ്റൊരു പശ്ചാത്തത്തിലോ വംശത്തിലോ നിറത്തിലോ ഉള്ള ആളുകളെ ഇടിച്ചുതാഴ്‌ത്തുന്ന തരം കാര്യങ്ങൾ നമ്മുടെ അയൽക്കാരോ കൂടെ ജോലി ചെയ്യുന്നരോ സഹപാഠിളോ പറയുന്നതു നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. അത്തരം പക്ഷപാമായ വീക്ഷണങ്ങൾ നമ്മളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടോ? നമ്മുടെ സംസ്‌കാത്തിന്‍റെ ഏതെങ്കിലും ഒരു വശത്തെ പെരുപ്പിച്ചുകാണിച്ച് ആരെങ്കിലും നമ്മുടെ ദേശത്തെ കളിയാക്കുന്നെങ്കിൽ നമ്മൾ എങ്ങനെ പ്രതിരിക്കും?

9 കുറെ കാലത്തേക്കു പത്രോസ്‌ ജൂതന്മാല്ലാത്തരോടു  മുൻവിധി പുലർത്തിപ്പോന്നു. പക്ഷേ തന്‍റെ ഹൃദയത്തിൽനിന്ന് തെറ്റായ വീക്ഷണങ്ങൾ പിഴുതെറിയാൻ പതിയെപ്പതിയെ പത്രോസ്‌ പഠിച്ചു. (പ്രവൃ. 10:28, 34, 35; ഗലാ. 2:11-14) നമ്മുടെ ഉള്ളിലും മുൻവിധിയുടെയോ വംശാഭിമാത്തിന്‍റെയോ കണികളുണ്ടെന്നു മനസ്സിലാക്കുന്നെങ്കിൽ ഹൃദയത്തിൽനിന്ന് അതു പിഴുതെറിയാൻ നമ്മൾ ബോധപൂർവം ശ്രമിക്കണം. (1 പത്രോസ്‌ 1:22 വായിക്കുക.) നമ്മൾ ആരും രക്ഷയ്‌ക്ക് അർഹരല്ല എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഏതു ദേശക്കാരാണെങ്കിലും നമ്മളെല്ലാം അപൂർണരാണ്‌. (റോമ. 3:9, 10, 21-24) അതുകൊണ്ട് മറ്റുള്ളരെക്കാൾ ഉയർന്നരാണു നമ്മളെന്ന് എന്തിനു ചിന്തിക്കണം? (1 കൊരി. 4:7) അപ്പോസ്‌തനായ പൗലോസിനുണ്ടായിരുന്ന അതേ വീക്ഷണമാണു നമുക്കുമുണ്ടായിരിക്കേണ്ടത്‌. സഹക്രിസ്‌ത്യാനികൾ ‘ഇനി അന്യരോ പരദേശിളോ അല്ല; ദൈവത്തിന്‍റെ ഭവനക്കാരാണ്‌’ എന്ന് പൗലോസ്‌ അവരോടു പറഞ്ഞു. (എഫെ. 2:19) മറ്റു പശ്ചാത്തത്തിൽ ഉള്ളവരെക്കുറിച്ചുള്ള മുൻവിധി മറികക്കാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ പുതിയ വ്യക്തിത്വം ധരിക്കാൻ അതു നമ്മളെ സഹായിക്കും.—കൊലോ. 3:10, 11.

അപരിചിരോട്‌ എങ്ങനെ ദയ കാണിക്കാം?

10, 11. മോവാബ്യസ്‌ത്രീയായ രൂത്തിനോട്‌ ഇടപെട്ടപ്പോൾ ബോവസ്‌ അപരിചിരെക്കുറിച്ചുള്ള യഹോയുടെ വീക്ഷണം പ്രതിലിപ്പിച്ചത്‌ എങ്ങനെ?

10 മോവാബുകാരിയായ രൂത്തിനോട്‌ ഇടപെട്ടപ്പോൾ ബോവസ്‌ അപരിചിരോടുള്ള യഹോയുടെ വീക്ഷണമാണു പ്രതിലിപ്പിച്ചത്‌. തന്‍റെ വയലിലെ കൊയ്‌ത്തു നോക്കാൻ വന്ന ബോവസ്‌ കഠിനാധ്വാനിയായ ഒരു മറുനാട്ടുകാരി കൊയ്‌ത്തുകാരുടെ പിന്നാലെ നടന്ന് കാലാ പെറുക്കുന്നതു ശ്രദ്ധിച്ചു. കാലാ പെറുക്കാൻ അവകാമുണ്ടായിരുന്നെങ്കിലും അനുവാദം ചോദിച്ചശേമാണു രൂത്ത്‌ അതു ചെയ്‌തത്‌. അത്‌ അറിഞ്ഞ ബോവസ്‌ കറ്റകൾക്കിയിൽനിന്നുപോലും കാലാ പെറുക്കാൻ രൂത്തിനെ അനുവദിച്ചു.—രൂത്ത്‌ 2:5-7, 15, 16 വായിക്കുക.

11 അതിനു ശേഷമുള്ള സംഭാഷണം കാണിക്കുന്നത്‌, രൂത്തിനെക്കുറിച്ചും ഒരു പരദേശിയാതുകൊണ്ടുള്ള രൂത്തിന്‍റെ അപകടം നിറഞ്ഞ സാഹചര്യത്തെക്കുറിച്ചും ബോവസിനു ചിന്തയുണ്ടായിരുന്നെന്നാണ്‌. വയലിൽ പണിയെടുക്കുന്ന പുരുന്മാർ രൂത്തിനെ ശല്യപ്പെടുത്താതിരിക്കാനായി തന്‍റെ ജോലിക്കാരിളുടെ കൂടെയായിരിക്കാൻ ബോവസ്‌ രൂത്തിനോടു പറഞ്ഞു. മറ്റു ജോലിക്കാർക്കു നൽകുന്നതുപോലെ ആവശ്യത്തിനു ഭക്ഷണവും വെള്ളവും രൂത്തിനു ലഭിക്കുന്നുണ്ടെന്നും ബോവസ്‌ ഉറപ്പുരുത്തി. പാവപ്പെട്ട, പരദേശിയായ ആ യുവതിയോടു തരംതാണവൾ എന്ന രീതിയിലല്ല ബോവസ്‌ സംസാരിച്ചത്‌, പകരം വാക്കുളിലൂടെ അദ്ദേഹം രൂത്തിനു ബലം പകർന്നു.—രൂത്ത്‌ 2:8-10, 13, 14.

12. അന്യനാടുളിൽനിന്ന് പുതുതായി വരുന്ന ആളുകളോടു കാണിക്കുന്ന ദയ എന്തു നല്ല ഫലം ഉളവാക്കിയേക്കാം?

12 അമ്മായിമ്മയായ നൊവൊമിയോടുള്ള രൂത്തിന്‍റെ നിസ്വാർഥമായ സ്‌നേഹം മാത്രമല്ല ബോവസിനെ ആകർഷിച്ചത്‌. രൂത്ത്‌ യഹോയെയാണ്‌ ആരാധിക്കുന്നതെന്ന് അറിഞ്ഞതും ബോവസിൽ മതിപ്പുവാക്കി. യഥാർഥത്തിൽ, ബോവസിന്‍റെ ദയ ‘യിസ്രായേലിന്‍റെ ദൈവമായ യഹോയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്ന’ ഒരു സ്‌ത്രീയോട്‌ യഹോയ്‌ക്കുള്ള അചഞ്ചലസ്‌നേത്തിന്‍റെ തെളിവായിരുന്നു. (രൂത്ത്‌ 2:12, 20; സദൃ. 19:17) സമാനമായി, ഇന്നും ദയയോടെയുള്ള നമ്മുടെ പെരുമാറ്റം “സകലതരം മനുഷ്യരും” സത്യം മനസ്സിലാക്കാനും യഹോവ അവരെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു തിരിച്ചറിയാനും അവരെ സഹായിക്കും.—1 തിമൊ. 2:3, 4.

പുതിയവർ രാജ്യഹാളിൽ വരുമ്പോൾ നമ്മൾ അവരെ ഊഷ്‌മയോടെ അഭിവാദനം ചെയ്യുന്നുണ്ടോ? (13, 14 ഖണ്ഡികകൾ കാണുക)

13, 14. (എ) രാജ്യഹാളിൽ വരുന്ന അപരിചിതരെ സ്വാഗതം ചെയ്യാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) മറ്റൊരു സംസ്‌കാത്തിലുള്ള ആളുകളെ സമീപിക്കാൻ മടി തോന്നുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

13 മറ്റു നാടുളിൽനിന്ന് നമ്മുടെ രാജ്യഹാളിൽ പുതിതായി വരുന്നവരെ സ്വാഗതം ചെയ്‌തുകൊണ്ട് നമുക്കു ദയ കാണിക്കാം. നാണം കാരണം അങ്ങനെയുള്ളവർ എവിടെയെങ്കിലും ഒതുങ്ങിക്കൂടുന്നതു നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വളർന്നുവന്ന സാഹചര്യമോ സാമൂഹിനിയോ കാരണം തങ്ങൾ മറ്റൊരു വംശത്തിലോ രാജ്യത്തിലോ ഉള്ളവരെക്കാൾ താഴ്‌ന്നരാണെന്ന് അവർക്കു തോന്നിയേക്കാം. അതുകൊണ്ട് നമ്മൾ അവരിൽ ഊഷ്‌മവും ആത്മാർഥവും ആയ താത്‌പര്യം കാണിക്കണം. JW ഭാഷാഹായി ആപ്ലിക്കേഷൻ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ, മറ്റു ഭാഷക്കാരെ അവരുടെ ഭാഷയിൽ എങ്ങനെ അഭിവാദനം ചെയ്യാനാകുമെന്ന് അത്‌ ഉപയോഗിച്ച് പഠിക്കാനാകും.—ഫിലിപ്പിയർ 2:3, 4 വായിക്കുക.

14 മറ്റൊരു സംസ്‌കാത്തിലുള്ള ആളുകളെ പരിചപ്പെടാൻ നിങ്ങൾക്കു ചിലപ്പോൾ മടി തോന്നിയേക്കാം. അതിനെ മറികക്കാൻ, നിങ്ങളെക്കുറിച്ചുതന്നെ എന്തെങ്കിലുമൊക്കെ അവരോടു പറയാം. അങ്ങനെ ചെയ്യുമ്പോൾ, വ്യത്യസ്‌തളുണ്ടെങ്കിലും നിങ്ങൾക്കിയിൽ പൊതുവായ ധാരാളം കാര്യങ്ങളുണ്ടെന്നു  നിങ്ങൾ കണ്ടെത്തിയേക്കാം. വ്യത്യാങ്ങളിൽ പലതും ഒരുപക്ഷേ നമ്മൾ ചിന്തിച്ചുകൂട്ടുന്നതായിരിക്കാം. എല്ലാ സംസ്‌കാത്തിനും നല്ല വശങ്ങളുണ്ട്, അതുപോലെ പോരായ്‌മളും.

ഭവനത്തിന്‍റെ അന്തരീക്ഷം അവർക്കായി ഒരുക്കുക

15. പുതിയ ഒരു രാജ്യത്തെ രീതിളുമായി ഇണങ്ങാൻ ശ്രമിക്കുന്നരോടു കൂടുതൽ ഉൾക്കാഴ്‌ചയോടെ ഇടപെടാൻ നമ്മളെ എന്തു സഹായിക്കും?

15 സഭയിൽ വരുന്ന അന്യനാട്ടുകാർക്ക് അവർ ഒറ്റപ്പെട്ടതായി തോന്നാതിരിക്കാൻ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ ഒരു അന്യനാട്ടിൽ പോകുയാണെങ്കിൽ അവിടുത്തെ ആളുകൾ എന്നോട്‌ എങ്ങനെ ഇടപെടാനാണു ഞാൻ ആഗ്രഹിക്കുന്നത്‌?’ (മത്താ. 7:12) പുതിയ ഒരു നാട്ടിലെ രീതിളുമായി ഇണങ്ങാൻ ശ്രമിക്കുന്നരോടു ക്ഷമയുള്ളരായിരിക്കുക. അവരുടെ ചിന്താരീതിയും അവർ ഇടപെടുന്ന വിധവും തുടക്കത്തിൽ നമുക്കു മുഴുനായി മനസ്സിലാമെന്നില്ല. നമ്മുടെ സംസ്‌കാവുമായി അവർ ഇഴുകിച്ചേരാൻ പ്രതീക്ഷിക്കുന്നതിനു പകരം അവർ ആയിരിക്കുന്നതുപോലെ അവരെ അംഗീരിക്കുയും സ്വീകരിക്കുയും ചെയ്‌തുകൂടേ?—റോമർ 15:7 വായിക്കുക.

16, 17. (എ) മറ്റൊരു സംസ്‌കാത്തിൽനിന്ന് വരുന്നരോടു കൂടുതൽ അടുപ്പം തോന്നാൻ നമ്മുടെ ഭാഗത്തുനിന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും? (ബി) വേറൊരു നാട്ടിൽനിന്ന് നമ്മുടെ സഭയിൽ വരുന്നവരെ ഏതെല്ലാം പ്രായോഗിവിങ്ങളിൽ നമുക്കു സഹായിക്കാം?

16 മറ്റു നാടുളിൽനിന്ന് വന്നവരുടെ ദേശത്തെയും സംസ്‌കാത്തെയും കുറിച്ച് നമ്മൾ പഠിക്കുന്നെങ്കിൽ അവരുമായി ഇടപെടുന്നതു കൂടുതൽ എളുപ്പമായിത്തീരും. നമ്മുടെ സഭയിലോ സഭയുടെ പ്രദേത്തോ ഉള്ള, മറുനാട്ടുകാരുടെ സംസ്‌കാത്തെക്കുറിച്ച് പഠിക്കാൻ കുടുംബാരായിൽ നമുക്കു സമയം മാറ്റിവെക്കാൻ കഴിയും. മറ്റു നാടുളിൽനിന്നുള്ളവരെ ഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുന്നതാണ്‌ അവരുമായി അടുക്കാൻ കഴിയുന്ന മറ്റൊരു വിധം. യഹോവ ‘വിജാതീയർക്കു വിശ്വാത്തിന്‍റെ വാതിൽ തുറന്നുകൊടുത്തിരിക്കുന്നു.’ അതുപോലെ നമുക്കും മറ്റു നാടുളിൽനിന്നുള്ള ‘സഹവിശ്വാസികൾക്കു’ നമ്മുടെ വാതിൽ തുറന്നുകൊടുക്കാൻ കഴിയില്ലേ?—പ്രവൃ. 14:27; ഗലാ. 6:10; ഇയ്യോ. 31:32.

മറ്റു നാടുളിൽനിന്ന് പുതിയവർ വരുമ്പോൾ നമ്മൾ അവരോട്‌ അതിഥിപ്രിയം കാട്ടാറുണ്ടോ? (16, 17 ഖണ്ഡികകൾ കാണുക)

17 വേറൊരു നാട്ടിൽനിന്ന് വന്ന ഒരു കുടുംത്തോടൊപ്പം സമയം ചെലവഴിക്കുന്നതുവഴി, നമ്മുടെ നാട്ടിലെ രീതിളുമായി ഇണങ്ങിച്ചേരാൻ അവർ ചെയ്യുന്ന ശ്രമങ്ങൾ നമുക്കു കൂടുതൽ മനസ്സിലാകും. എന്നാൽ ഭാഷ പഠിക്കുന്നതിന്‌  അവർക്കു സഹായം ആവശ്യമായിരുന്നേക്കാം. അതുപോലെ ഒരു താമസസ്ഥമോ ജോലിയോ കണ്ടെത്താൻ അവരെ സഹായിക്കുന്ന പ്രാദേശിക ഏജൻസിളെക്കുറിച്ച് നമുക്ക് അറിയാമോ? അങ്ങനെ മുൻകൈയെടുത്ത്‌ ചെയ്‌തുകൊടുക്കുന്ന കാര്യങ്ങൾ ഒരു സഹവിശ്വാസിയുടെ ജീവിത്തിൽ വലിയ മാറ്റം വരുത്തിയേക്കാം.—സദൃ. 3:27.

18. മറുനാടുളിൽനിന്ന് വരുന്നവർക്ക് ആദരവിന്‍റെയും നന്ദിയുടെയും ഏതു മാതൃക അനുകരിക്കാൻ കഴിയും?

18 മറുനാട്ടിൽനിന്ന് വരുന്നവർ പുതിയ നാട്ടിലെ രീതിളോടു ചേർന്നുപോകാൻ പരമാവധി ശ്രമിക്കുമെന്നതിൽ സംശയമില്ല. രൂത്ത്‌ ഈ കാര്യത്തിൽ നല്ല മാതൃക വെച്ചു. ആദ്യംതന്നെ, കാലാ പെറുക്കാൻ അനുവാദം ചോദിച്ചുകൊണ്ട് പുതിയ നാട്ടിലെ കീഴ്‌വക്കങ്ങളെ താൻ ആദരിക്കുന്നെന്നു രൂത്ത്‌ കാണിച്ചു. (രൂത്ത്‌ 2:7) ഇത്‌ തനിക്കു ചെയ്‌തുരാൻ മറ്റുള്ളവർക്കു കടപ്പാടുണ്ട്, ഇതു തന്‍റെ ഒരു അവകാമാണ്‌ എന്നൊന്നുമായിരുന്നില്ല രൂത്തിന്‍റെ ഭാവം. രണ്ടാമതായി, തന്നോടു കാണിച്ച ദയാപ്രവൃത്തികൾക്കു നന്ദി പ്രകടിപ്പിക്കാൻ രൂത്ത്‌ മടിച്ചില്ല. (രൂത്ത്‌ 2:13) മറുനാടുളിൽനിന്ന് വരുന്നവർ ഇത്തരത്തിലുള്ള നല്ല മനോഭാവം കാണിക്കുമ്പോൾ അത്‌ ആ പ്രദേത്തുള്ളരുടെയും സഹവിശ്വാസിളുടെയും ബഹുമാനം നേടിക്കൊടുക്കും.

19. നമ്മുടെ ഇടയിലുള്ള അപരിചിതരെ സ്വാഗതം ചെയ്യേണ്ടത്‌ എന്തുകൊണ്ട്?

19 യഹോവ അനർഹയാൽ എല്ലാ പശ്ചാത്തങ്ങളിൽനിന്നുമുള്ള ആളുകൾക്കു സന്തോവാർത്ത കേൾക്കാനുള്ള അവസരം കൊടുത്തിരിക്കുന്നതിൽ നമ്മൾ സന്തുഷ്ടരാണ്‌. സ്വന്തം നാട്ടിൽ ബൈബിൾ പഠിക്കാനോ യഹോയുടെ ജനത്തോടൊപ്പം സ്വതന്ത്രമായി സഹവസിക്കാനോ ഒരുപക്ഷേ അവർക്കു കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർക്ക് അതിനുള്ള അവസരമുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ കൂടെയായിരിക്കുമ്പോൾ തങ്ങൾ അപരിചിരാണെന്നു തോന്നാതിരിക്കാൻ നമ്മൾ അവരെ സഹായിക്കേണ്ടതല്ലേ? ഒരുപക്ഷേ പണംകൊണ്ടോ മറ്റ്‌ ഏതെങ്കിലും വിധത്തിലോ അവരെ സഹായിക്കാൻ നമുക്കു പരിമിതിയുണ്ടായിരിക്കും. എന്നാൽ നമ്മൾ അവരോടു കാണിക്കുന്ന ദയ യഹോയ്‌ക്ക് അവരോടുള്ള സ്‌നേത്തെയാണു പ്രതിലിപ്പിക്കുന്നത്‌. ‘ദൈവത്തെ അനുകരിക്കുന്നവർ’ എന്ന നിലയിൽ നമുക്കിയിലുള്ള അപരിചിതരെ സ്വാഗതം ചെയ്യാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാം.—എഫെ. 5:1, 2.

^ [1] (ഖണ്ഡിക 1) ഇത്‌ യഥാർഥപേരല്ല.