വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ആരാധയ്‌ക്കായി കൂടിരേണ്ടത്‌ എന്തുകൊണ്ട്?

ആരാധയ്‌ക്കായി കൂടിരേണ്ടത്‌ എന്തുകൊണ്ട്?

‘അവർ ദിവസവും മുടങ്ങാതെ ഏകമനസ്സോടെ ദൈവാത്തിൽ ഒരുമിച്ചുകൂടിവന്നു.’—പ്രവൃ. 2:46.

ഗീതം: 20, 119

1-3. (എ) ക്രിസ്‌ത്യാനികൾ കൂടിരാൻ ആകാംക്ഷയുള്ളരാണെന്ന് എങ്ങനെ തെളിയിച്ചിരിക്കുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) ഈ ലേഖനത്തിൽ എന്ത് ചർച്ച ചെയ്യും?

കൊറിയ്‌ക്ക് 17 വയസ്സുള്ളപ്പോൾ അവളുടെ അമ്മയെ അറസ്റ്റു ചെയ്‌ത്‌ ദൂരെയുള്ള തൊഴിൽപ്പാത്തിലേക്ക് അയച്ചു. പിന്നീട്‌, ആയിരക്കക്കിന്‌ മൈലുകൾ അകലെയുള്ള സൈബീരിയിലേക്ക് കൊറിയെയും നാടുടത്തി. അവിടെ ഒരു കന്നുകാലിഫാമിൽ അവളെ അടിമയെപ്പോലെ പണിയെടുപ്പിച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങൾപോലുമില്ലാതെ ചിലപ്പോൾ മരം കോച്ചുന്ന തണുപ്പത്ത്‌ അവൾക്ക് പുറത്ത്‌ പണിയെടുക്കേണ്ടിന്നിട്ടുണ്ട്. സാഹചര്യം ഇത്ര വഷളായിരുന്നിട്ടും കൊറിയും മറ്റൊരു സഹോരിയും എന്തുവന്നാലും ഒരു ദിവസം സഭായോത്തിന്‌ പോകാൻ തീരുമാനിച്ചു.

2 കൊറിന പറയുന്നു: “വൈകുന്നേരം ആയപ്പോൾ ഞങ്ങൾ 25 കിലോമീറ്റർ ദൂരെയുള്ള റെയിൽവെ സ്റ്റേഷനിലേക്ക് നടന്നു. പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ പുറപ്പെട്ടു. ആറു മണിക്കൂർ ട്രെയിൻ യാത്ര. വീണ്ടും പത്തു കിലോമീറ്റർ നടത്തം. ഒടുവിൽ ഞങ്ങൾ യോഗസ്ഥലത്ത്‌ എത്തി.” ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിയതിൽ അവൾക്ക് വലിയ സന്തോഷം തോന്നി. കൊറിന പറയുന്നു: “യോഗത്തിൽ ഞങ്ങൾ വീക്ഷാഗോപുരം പഠിച്ചു, രാജ്യഗീതങ്ങൾ പാടി. ഞങ്ങൾക്ക് വലിയ ഉന്മേഷം തോന്നി, അത്‌ ഞങ്ങളുടെ വിശ്വാസം ശക്തമാക്കി.” മൂന്നു ദിവസം കഴിഞ്ഞാണ്‌ അവർ തിരിച്ചെത്തിയത്‌. എന്നിട്ടും അവരുടെ തൊഴിലുടമ അത്‌ അറിഞ്ഞതേ ഇല്ല.

 3 ഒന്നിച്ചുകൂടിരാനുള്ള അവസരങ്ങൾക്കായി യഹോയുടെ ജനം എല്ലാക്കാത്തും കാത്തിരുന്നിട്ടുണ്ട്. ഉദാഹത്തിന്‌, ആദ്യകാലത്തെ ക്രിസ്‌ത്യാനികൾ യഹോവയെ ആരാധിക്കുന്നതിനായും യഹോയെക്കുറിച്ച് പഠിക്കുന്നതിനായും കൂടിരാൻ ആകാംക്ഷയുള്ളരായിരുന്നു. (പ്രവൃ. 2:42) സഭായോങ്ങൾക്ക് പോകാൻ നിങ്ങളും ആകാംക്ഷയുള്ളരായിരിക്കാം. എല്ലാവരെയുംപോലെതന്നെ ക്രമമായി യോഗങ്ങൾക്ക് ഹാജരാകുന്നതിന്‌ നമുക്കും പല തടസ്സങ്ങൾ ഉണ്ടായിരുന്നേക്കാം. ജോലിഭാരം, അനുദിന ജീവിത്തിക്കുകൾ, ക്ഷീണം എന്നിവയെല്ലാം തടസ്സമായി വന്നേക്കാം. അങ്ങനെയാണെങ്കിൽ എന്തു വില കൊടുത്തും യോഗങ്ങൾക്ക് ഹാജരാകാൻ നമ്മളെ എന്ത് സഹായിക്കും? [1] സഭായോങ്ങൾക്ക് ക്രമമായി ഹാജരാകേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കാൻ ബൈബിൾവിദ്യാർഥിളെയും മറ്റുള്ളരെയും നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം? യോഗങ്ങൾക്ക് ഹാജരാകേണ്ടതിന്‍റെ മൂന്നു കാരണങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും: (1) നമുക്ക് ഗുണം ചെയ്യും, (2) മറ്റുള്ളവർക്ക് ഗുണം ചെയ്യും, (3) യഹോവയെ സന്തോഷിപ്പിക്കും. [2]

യോഗങ്ങൾ നമുക്ക് ഗുണം ചെയ്യുന്നു

4. യഹോയെക്കുറിച്ച് പഠിക്കാൻ യോഗങ്ങൾ സഹായിക്കുന്നത്‌ എങ്ങനെ?

4 യോഗങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. ഓരോ യോഗവും യഹോയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മളെ സഹായിക്കുന്നു. ഉദാഹത്തിന്‌, മിക്ക സഭകളും അടുത്തകാലത്ത്‌ സഭാ ബൈബിൾപത്തിൽ യഹോയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം പഠിച്ചു. ദൈവത്തിന്‍റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനത്തോടൊപ്പം, സഹോങ്ങളുടെ ഹൃദയത്തിൽനിന്ന് വന്ന അഭിപ്രായങ്ങൾ സ്വർഗീപിതാവിനോടുള്ള നിങ്ങളുടെ സ്‌നേഹം കൂടുതൽ ശക്തമാക്കിയില്ലേ? പ്രസംഗങ്ങൾ, അവതരണങ്ങൾ, ബൈബിൾവായന എന്നിവ ശ്രദ്ധിച്ചുകൊണ്ട് യോഗങ്ങളിൽ നമ്മൾ ബൈബിളിനെക്കുറിച്ചും കൂടുലായി പഠിക്കുന്നു. (നെഹ. 8:8) ഓരോ ആഴ്‌ചയിലെയും ബൈബിൾവാനാഭാഗം തയ്യാറാകുമ്പോഴും സഹോരങ്ങൾ കണ്ടെത്തിയ ആശയങ്ങൾ കേൾക്കുമ്പോഴും നമ്മൾ എന്തെല്ലാം കാര്യങ്ങളാണ്‌ പഠിക്കുന്നതെന്ന് ചിന്തിക്കൂ!

5. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ ഉപയോഗിക്കാനും പ്രസംപ്രവർത്തത്തിൽ മെച്ചപ്പെടാനും യോഗങ്ങൾ നിങ്ങളെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

5 വീക്ഷാഗോപുഠനം പോലെയുള്ള യോഗങ്ങൾ ബൈബിൾതത്ത്വങ്ങൾ ജീവിത്തിൽ പ്രാവർത്തിമാക്കാൻ നമ്മളെ സഹായിക്കും. (1 തെസ്സ. 4:9, 10) യഹോയുടെ സേവനത്തിൽ നല്ല ലക്ഷ്യങ്ങൾ വെക്കാനോ പ്രാർഥളുടെ ഗുണനിവാരം മെച്ചപ്പെടുത്താനോ ഒരു സഹോനോടോ സഹോരിയോടോ ക്ഷമിക്കാനോ വീക്ഷാഗോപുഠനം നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടോ? കൂടാതെ, സുവാർത്ത ആളുകളെ അറിയിക്കേണ്ട വിധവും ബൈബിൾസത്യം മനസ്സിലാക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നും മധ്യവായോത്തിലൂടെ നമ്മൾ പഠിക്കുന്നു.—മത്താ. 28:19, 20.

6. യോഗങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുയും ശക്തരായിരിക്കാൻ സഹായിക്കുയും ചെയ്യുന്നത്‌ എങ്ങനെ?

6 യോഗങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. സാത്താന്‍റെ ലോകം നമ്മുടെ വിശ്വാസം ദുർബമാക്കാൻ ശ്രമിക്കുന്നു. അത്‌ നമ്മളെ സമ്മർദ്ദത്തിലാക്കുയും നിരുത്സാപ്പെടുത്തുയും ചെയ്യുന്നു. എന്നാൽ യോഗങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുയും യഹോവയെ സേവിക്കാനുള്ള ശക്തി തരികയും ചെയ്യുന്നു. (പ്രവൃത്തികൾ 15:30-32 വായിക്കുക.) ബൈബിൾപ്രനങ്ങൾ നിവൃത്തിയേറിയ വിധം നമ്മൾ പലപ്പോഴും യോഗങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. ഭാവിയെക്കുറിച്ചുള്ള യഹോയുടെ വാഗ്‌ദാനം നിറവേറുമെന്നുള്ള നമ്മുടെ ഉറപ്പ് ശക്തമാക്കാൻ ഇതിനാകും. പ്രസംങ്ങളിലൂടെ മാത്രമല്ല സഹോരങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌, അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും ഹൃദയത്തിൽനിന്ന് യഹോവയെ പാടി സ്‌തുതിച്ചുകൊണ്ടും അവർ അത്‌ ചെയ്യുന്നു. (1 കൊരി. 14:26) യോഗത്തിനു മുമ്പും ശേഷവും സഹോങ്ങളോട്‌ സംസാരിക്കുമ്പോൾ നമുക്ക് ഉന്മേഷം തോന്നാറുണ്ട്. കാരണം, നമ്മളെക്കുറിച്ച് കരുതലുള്ള അനേകം സുഹൃത്തുക്കൾ അവിടെ നമുക്കുണ്ട്.—1 കൊരി. 16:17, 18.

7. യോഗങ്ങൾക്ക് കൂടിരുന്നത്‌ വളരെ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

7 പരിശുദ്ധാത്മാവിന്‍റെ സഹായം നമുക്ക് ലഭിക്കുന്നു. സഭകളെ നയിക്കാൻ യേശു പരിശുദ്ധാത്മാവിനെയാണ്‌ ഉപയോഗിക്കുന്നത്‌. ‘ആത്മാവ്‌ സഭകളോടു പറയുന്നത്‌ കേൾക്കാനാണ്‌’ യേശു നമ്മളോടു പറഞ്ഞത്‌. (വെളി. 2:7) പ്രലോനങ്ങൾ ചെറുത്തു നിൽക്കാനും ധൈര്യത്തോടെ പ്രസംഗിക്കാനും നല്ല തീരുമാങ്ങളെടുക്കാനും പരിശുദ്ധാത്മാവിന്‌ നമ്മളെ സഹായിക്കാനാകും. അതുകൊണ്ടാണ്‌ പരിശുദ്ധാത്മാവിന്‍റെ സഹായം ലഭിക്കാനായി യോഗങ്ങൾക്ക്  കൂടിരാൻ നമ്മൾ സർവശ്രവും ചെയ്യേണ്ടത്‌.

നമ്മൾ യോഗങ്ങൾക്ക് ചെല്ലുന്നത്‌ മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നു

8. യോഗസ്ഥലത്ത്‌ നമ്മളെ കാണുമ്പോൾ, നമ്മൾ പാട്ടുപാടുന്നതും അഭിപ്രായങ്ങൾ പറയുന്നതും കേൾക്കുമ്പോൾ, അത്‌ സഹോങ്ങളെ എങ്ങനെ സഹായിക്കും? (“യോഗത്തിനു ശേഷം അദ്ദേഹത്തിന്‌ എപ്പോഴും ആശ്വാസം തോന്നിയിരുന്നു” എന്ന ചതുരം കാണുക.)

8 നമുക്ക് സഹോങ്ങളോടുള്ള സ്‌നേഹം കാണിക്കാനുള്ള അവസരം ലഭിക്കുന്നു. നമ്മുടെ സഭയിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പലരുമുണ്ട്. പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നമുക്കു പരസ്‌പരം കരുതൽ കാണിക്കാം.” (എബ്രാ. 10:24, 25) പരസ്‌പരം പ്രോത്സാഹിപ്പിക്കാൻ കൂടിന്നുകൊണ്ട് നമുക്ക് സഹോങ്ങളോടുള്ള കരുതൽ കാണിക്കാം. യോഗങ്ങൾക്കു പോകുന്നതിലൂടെ സഹോങ്ങളോടൊപ്പമായിരിക്കാനും അവരോട്‌ സംസാരിക്കാനും നമ്മൾ ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്നും തെളിയിക്കുയാണ്‌ നമ്മൾ. ഹൃദയപൂർവം അഭിപ്രായങ്ങൾ പറയുന്നതിലൂടെയും പാട്ടുകൾ പാടുന്നതിലൂടെയും നമ്മൾ സഹോങ്ങളെ പ്രോത്സാഹിപ്പിക്കുയാണ്‌.—കൊലോ. 3:16.

9, 10. (എ) യോഹന്നാൻ 10:16-ൽ കാണുന്ന യേശുവിന്‍റെ വാക്കുകൾ സഹോങ്ങളോടൊപ്പം കൂടിരുന്നത്‌ പ്രധാമാണെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക. (ബി) യോഗങ്ങൾക്ക് ക്രമമായി ഹാജരാകുന്നെങ്കിൽ കുടുംബാംഗങ്ങൾ ഉപേക്ഷിച്ച ആരെയെങ്കിലും നമുക്ക് എങ്ങനെ സഹായിക്കാം?

9 യോഗങ്ങൾക്ക് ഹാജരാകുമ്പോൾ സഭയുടെ ഐക്യം കാക്കാൻ നമ്മൾ സഹായിക്കുന്നു. (യോഹന്നാൻ 10:16 വായിക്കുക.) തന്നെ ഒരു ഇടയനോടും അനുഗാമികളെ ചെമ്മരിയാട്ടിൻകൂട്ടത്തോടും ആണ്‌ യേശു ഉപമിച്ചത്‌. ഇങ്ങനെ ഒന്ന് ചിന്തിക്കുക: രണ്ട് ആടുകൾ ഒരു കുന്നിൻപുത്തും വേറെ രണ്ടെണ്ണം കുന്നിൻചെരിവിലും ഒരെണ്ണം വേറെ ഒരിടത്തും ആണ്‌ മേയുന്നത്‌. ഈ അഞ്ച് ആടുകളും ഒരൊറ്റ ആട്ടിൻകൂട്ടത്തിന്‍റെ ഭാഗമാണെന്ന് പറയാൻ പറ്റുമോ? ഇല്ല. കാരണം ചെമ്മരിയാട്ടിൻകൂട്ടം എപ്പോഴും ഒരുമിച്ചായിരിക്കും. അത്‌ ഇടയനെ പിന്തുരുയും ചെയ്യും. യോഗങ്ങൾക്ക് വരാതിരുന്നുകൊണ്ട് നമ്മളെത്തന്നെ ഒറ്റപ്പെടുത്തുന്നെങ്കിൽ നമുക്ക് ഇടയനെ പിന്തുരാനാകില്ല. ‘ഒരു ഇടയന്‍റെ’ കീഴിലുള്ള ‘ഒരൊറ്റ ആട്ടിൻകൂട്ടം’ ആയിത്തീമെങ്കിൽ നമ്മൾ ഒന്നിച്ചുകൂടിരണം.

10 സ്‌നേമുള്ള ഒരു കുടുംബംപോലെ ഐക്യമുളളരായിരിക്കാൻ യോഗങ്ങൾ നമ്മളെ സഹായിക്കും. (സങ്കീ. 133:1) മാതാപിതാക്കളോ കൂടെപ്പിപ്പുളോ ഉപേക്ഷിച്ച ചിലർ സഭയിലുണ്ടായിരിക്കാം. എന്നാൽ അവരെ സ്‌നേഹിക്കുയും പരിപാലിക്കുയും ചെയ്യുന്ന ഒരു ആത്മീയകുടുംബം അവർക്ക് ലഭിക്കുമെന്ന് യേശു ഉറപ്പു കൊടുത്തു. (മർക്കോ. 10:29, 30) യോഗങ്ങൾക്ക് ക്രമമായി ഹാജരാകുന്നെങ്കിൽ ഒരു പിതാവിനെപ്പോലെയോ, മാതാവിനെപ്പോലെയോ, ഒരു കൂടെപ്പിപ്പിനെപ്പോലെയോ ഒക്കെ ആയിത്തീരാൻ നമുക്ക് കഴിയും. യോഗങ്ങൾക്ക് ഹാജരാകാൻ കഴിവിന്‍റെ പരമാവധി ശ്രമിക്കാൻ ഇത്‌ നമ്മളെ പ്രേരിപ്പിക്കുന്നില്ലേ?

നമ്മൾ യഹോവയെ സന്തോഷിപ്പിക്കും

11. സഭായോങ്ങൾക്ക് ഹാജരാകുന്നത്‌ യഹോവ അർഹിക്കുന്നതു കൊടുക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

11 യോഗങ്ങളിൽ യഹോവ അർഹിക്കുന്നത്‌ നമ്മൾ  കൊടുക്കുന്നു. നമ്മുടെ സ്രഷ്ടാവാതുകൊണ്ട് നമ്മൾ യഹോയ്‌ക്ക് നന്ദി പറയണം, യഹോവയെ ബഹുമാനിക്കുയും സ്‌തുതിക്കുയും വേണം. (വെളിപാട്‌ 7:12 വായിക്കുക.) യോഗങ്ങളിൽ പ്രാർഥിക്കുയും, രാജ്യഗീതം പാടുയും, യഹോയെക്കുറിച്ച് സംസാരിക്കുയും ചെയ്യുമ്പോൾ യഹോവ അർഹിക്കുന്ന ആരാധയാണ്‌ നമ്മൾ അർപ്പിക്കുന്നത്‌. ഒരോ ആഴ്‌ചയും അതിനുള്ള എത്ര നല്ല അവസരങ്ങളാണ്‌ നമുക്ക് കിട്ടുന്നത്‌!

12. യോഗങ്ങൾക്ക് ഹാജരാകാനുള്ള യഹോയുടെ കല്‌പന അനുസരിക്കുമ്പോൾ യഹോവ അതിനെ എങ്ങനെ കാണുന്നു?

12 നമ്മളെ സൃഷ്ടിച്ച യഹോവയെ നമ്മൾ അനുസരിക്കണം. യോഗങ്ങൾക്ക് ക്രമമായി കൂടിരാൻ യഹോവ നമ്മളോട്‌ കല്‌പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അന്ത്യത്തോട്‌ അടുത്തിരിക്കുന്ന ഈ കാലത്ത്‌. ആ കല്‌പന നമ്മൾ അനുസരിക്കുമ്പോൾ യഹോവ സന്തോഷിക്കുന്നു. (1 യോഹ. 3:22) ഓരോ യോഗത്തിനും ഹാജരാകാൻ നമ്മൾ നടത്തുന്ന ശ്രമം യഹോവ വളരെ മൂല്യമുള്ളതായി കാണുന്നു.—എബ്രാ. 6:10.

13, 14. യോഗങ്ങളിലൂടെ നമ്മൾ എങ്ങനെയാണ്‌ യഹോയോടും യേശുവിനോടും അടുത്തു ചെല്ലുന്നത്‌?

13 യോഗങ്ങൾക്ക് പോകുന്നതിലൂടെ യഹോയോടും യേശുവിനോടും അടുത്തുചെല്ലാൻ നമുക്ക് ആഗ്രഹമുണ്ടെന്ന് നമ്മൾ യഹോയ്‌ക്ക് തെളിവു നൽകുന്നു. യോഗസ്ഥത്തായിരിക്കുമ്പോൾ വലിയ അധ്യാനായ യഹോവ ബൈബിളിലൂടെ നമ്മളെ വഴിനയിക്കുയാണ്‌. (യശ. 30:20, 21) യഹോവയെ സേവിക്കാത്ത ഒരാൾ യോഗങ്ങൾക്കു വന്നാലും ദൈവമാണ്‌ നമ്മളെ നയിക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലാക്കും. (1 കൊരി. 14:23-25) പരിശുദ്ധാത്മാവിലൂടെ യഹോവ നമ്മുടെ യോഗങ്ങളെ അനുഗ്രഹിക്കുന്നു. ആ ആത്മീയ പഠിപ്പിക്കൽ പരിപാടികളെ യഹോന്നെയാണ്‌ നയിക്കുന്നത്‌. അതുകൊണ്ട് യോഗങ്ങളിൽ ആയിരിക്കുമ്പോൾ യഹോയുടെ ശബ്ദമാണ്‌ നമ്മൾ കേൾക്കുന്നത്‌, യഹോയുടെ സ്‌നേഹം നമ്മൾ അനുഭവിച്ചറിയുന്നു, യഹോയോട്‌ കൂടുതൽ അടുത്തുചെല്ലുന്നു.

14 സഭയുടെ ശിരസ്സായ യേശു ഇങ്ങനെ പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിരുന്നിടത്തു ഞാൻ അവരുടെ മധ്യേ ഉണ്ട്.” (മത്താ. 18:20) യേശുവിനെ സഭയുടെ “മധ്യേ നടക്കുന്നവൻ” എന്നും ബൈബിൾ പറയുന്നുണ്ട്. (വെളി. 1:20–2:1) വ്യക്തമായും, യഹോയും യേശുവും നമ്മളോടൊപ്പമുണ്ടെന്നു മാത്രമല്ല യോഗങ്ങളിലൂടെ നമ്മളെ ബലപ്പെടുത്തുയും ചെയ്യുന്നു. യഹോയോടും യേശുവിനോടും അടുത്തുചെല്ലാൻ നിങ്ങൾ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നതു കാണുമ്പോൾ യഹോയ്‌ക്ക് എന്തായിരിക്കും തോന്നുന്നത്‌?

15. യോഗങ്ങൾക്ക് ഹാജരാകുന്നതിലൂടെ യഹോവയെ അനുസരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മൾ തെളിയിക്കുന്നത്‌ എങ്ങനെ?

15 യോഗങ്ങൾക്ക് പോകുമ്പോൾ നമ്മൾ യഹോവയെ അനുസരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് യഹോയ്‌ക്ക് തെളിവു നൽകുന്നു. എന്നാൽ യഹോവ ഇക്കാര്യത്തിൽ നമ്മളെ നിർബന്ധിക്കുന്നില്ല. (യശ. 43:23) എങ്കിലും യോഗങ്ങൾക്ക് ഹാജരാകാനുള്ള കല്‌പന അനുസരിക്കുന്നതിലൂടെ യഹോവയെ ആഴമായി സ്‌നേഹിക്കുന്നുണ്ടന്നും യഹോയുടെ അധികാരത്തെ ഉറപ്പോടെ പിന്തുയ്‌ക്കുന്നുണ്ടെന്നും യഹോയ്‌ക്ക് തെളിവു നൽകാൻ നമുക്കാകും. (റോമ. 6:17) യോഗങ്ങൾ മുടക്കിക്കൊണ്ട് ജോലി ചെയ്യാൻ തൊഴിലുടമ നമ്മുടെ മേൽ സമ്മർദ്ദം ചെലുത്തുന്നെങ്കിലോ? യഹോവയെ ആരാധിക്കാൻ ഒന്നിച്ചുകൂടിയാൽ പിഴ അടയ്‌ക്കേണ്ടിരുമെന്നോ ജയിലിൽ ഇടുമെന്നോ അല്ലെങ്കിൽ അതിലും കഠിനമായ ശിക്ഷ നൽകുമെന്നോ പറഞ്ഞ് ഭരണാധികാരികൾ നമ്മളെ ഭീഷണിപ്പെടുത്തിയേക്കാം. ചിലപ്പോൾ യോഗത്തിന്‌ പോകാതെ മറ്റ്‌ എന്തെങ്കിലും ചെയ്യാൻ നമുക്ക് തോന്നിയേക്കാം. ഈ സാഹചര്യങ്ങളിലെല്ലാം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം യഹോവ നമുക്ക് തന്നിട്ടുണ്ട്. (പ്രവൃ. 5:29) എന്നാൽ അനുസരിക്കുന്ന ഓരോ സന്ദർഭത്തിലും നമ്മൾ യഹോവയെ സന്തോഷിപ്പിക്കുയാണ്‌.—സദൃ. 27:11.

സഹോങ്ങളോടൊപ്പം തുടർന്നും കൂടിരി

16, 17. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക് സഭായോഗങ്ങൾ വളരെ പ്രധാമായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) യോഗങ്ങളെക്കുറിച്ച് ജോർജ്‌ ഗാംഗസ്‌ സഹോദരൻ എന്ത് പറഞ്ഞു?

16 എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനു ശേഷം യഹോവയെ ആരാധിക്കുന്നതിന്‌ ക്രിസ്‌ത്യാനികൾ പതിവായി കൂടിരാൻ തുടങ്ങി. ‘അവർ മുടങ്ങാതെ ദൈവാത്തിൽ ഒരുമിച്ചുകൂടി.’ (പ്രവൃ. 2:42, 46) റോമൻ ഗവണ്മെന്‍റിൽനിന്നും യഹൂദനേതാക്കന്മാരിൽനിന്നും ഉപദ്രവങ്ങൾ നേരിട്ടിട്ടും കൂടിരവ്‌ അവർ നിറുത്തിയില്ല. അത്ര എളുപ്പല്ലായിരുന്നെങ്കിലും തുടർന്നും ഒന്നിച്ചു കൂടിരാൻ അവർ സർവശ്രവും ചെയ്‌തു.

 17 ഇന്നും യഹോയുടെ ദാസർ യോഗങ്ങളോട്‌ വിലമതിപ്പുള്ളരും അവിടെ കൂടിരാൻ സന്തോമുള്ളരും ആണ്‌. 22 വർഷത്തിധികം ഭരണസംഘാംമായിരുന്ന ജോർജ്‌ ഗാംഗസ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “സഹോങ്ങളോടൊപ്പം കൂടിരുന്നതാണ്‌ എനിക്ക് ഏറ്റവും അധികം സന്തോവും പ്രോത്സാവും തരുന്നത്‌. സാധ്യമാകുമ്പോഴെല്ലാം രാജ്യഹാളിൽ ആദ്യം വരാനും അവസാനം പോകാനും ആണ്‌ എനിക്ക് ഇഷ്ടം. സഹോങ്ങളുമായി സംസാരിക്കുമ്പോൾ എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട്. അവരുടെ കൂടെയായിരിക്കുമ്പോൾ ഒരു ആത്മീയറുദീയിൽ എന്‍റെ കുടുംത്തോടൊത്തു വീട്ടിലായിരിക്കുന്നതുപോലെ എനിക്കു തോന്നുന്നു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “യോഗങ്ങൾക്ക് പോകാനുള്ള ആഗ്രഹം എന്‍റെ ഉള്ളിന്‍റെ ഉള്ളിൽനിന്ന് വരുന്നതാണ്‌.”

18. നമ്മുടെ യോഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു, നിങ്ങൾ എന്ത് ചെയ്യാൻ തീരുമാനിച്ചുച്ചിരിക്കുന്നു?

18 യഹോവയെ ആരാധിക്കുന്നതിനായി കൂടിരുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇങ്ങനെന്നെയാണോ തോന്നുന്നത്‌? അങ്ങനെയാണെങ്കിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും സഹോങ്ങളോടൊപ്പം തുടർന്നും യോഗങ്ങൾക്ക് കൂടിരാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. ‘യഹോവേ, നിന്‍റെ ആലയമായ വാസസ്ഥലം എനിക്കു പ്രിയമാകുന്നു’ എന്നു പറഞ്ഞ ദാവീദിനെപ്പോലെ നമുക്കും യഥാർഥത്തിൽ തോന്നുന്നുണ്ടെന്ന് യഹോയ്‌ക്ക് തെളിവു നൽകാം.—സങ്കീ. 26:8.

^ [1] (ഖണ്ഡിക 3) കലശലായ രോഗംപോലെയുള്ള, തങ്ങളുടെ നിയന്ത്രത്തില്ലാത്ത കാരണങ്ങളാൽ നമ്മുടെ പല സഹോങ്ങൾക്കും ക്രമമായി യോഗങ്ങൾക്ക് ഹാജരാകാൻ കഴിയുന്നില്ല. യഹോവ അവരുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നും തന്നെ ആരാധിക്കാനായി അവർ ചെയ്യുന്ന സകല ശ്രമങ്ങളെയും ആഴമായി വിലമതിക്കുന്നുണ്ടെന്നും അവർക്ക് ഉറപ്പുണ്ടായിരിക്കാനാകും. യോഗരിപാടികൾ ഫോണിലൂടെയോ റെക്കോർഡ്‌ ചെയ്‌തോ കേൾപ്പിക്കാനുള്ള ക്രമീണങ്ങൾ മൂപ്പന്മാർക്ക് ചെയ്യാനാകും.

^ [2] (ഖണ്ഡിക 3) “സഭായോങ്ങൾക്ക് ഹാജരാകേണ്ടതിന്‍റെ കാരണം” എന്ന ചതുരം കാണുക.