വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

വിവാഹം—അതിന്‍റെ തുടക്കവും ഉദ്ദേശ്യവും

വിവാഹം—അതിന്‍റെ തുടക്കവും ഉദ്ദേശ്യവും

യഹോയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്‌തു.ഉൽപ. 2:18.

ഗീതം: 36, 11

1, 2. (എ) വിവാത്തിന്‍റെ തുടക്കം എങ്ങനെയായിരുന്നു? (ബി) വിവാന്ധത്തെക്കുറിച്ച് ആദ്യ പുരുനും സ്‌ത്രീയും എന്തു തിരിച്ചറിഞ്ഞിരിക്കാം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

വിവാഹം കഴിക്കുക എന്നതു സ്വാഭാവിമാണ്‌. എന്നാൽ വിവാത്തിന്‍റെ തുടക്കം എങ്ങനെയായിരുന്നു? എന്തായിരുന്നു അതിന്‍റെ ഉദ്ദേശ്യം? അത്‌ അറിയുന്നതു വിവാത്തെക്കുറിച്ചും അതിന്‍റെ പ്രയോങ്ങളെക്കുറിച്ചും ശരിയായ വീക്ഷണമുണ്ടായിരിക്കാൻ നമ്മളെ സഹായിക്കും. ദൈവം ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചു. എന്നിട്ട് മൃഗങ്ങൾക്കു പേരിടാൻ പറഞ്ഞു. എല്ലാ മൃഗങ്ങൾക്കും ഒരു ഇണയുള്ളതായി ആദാം കണ്ടു. “എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടു കിട്ടിയില്ല.” അതുകൊണ്ട് ദൈവം ആദാമിന്‌ ഒരു ഗാഢനിദ്ര വരുത്തി. ആദാമിന്‍റെ ഒരു വാരിയെല്ല് എടുത്ത്‌ ഒരു സ്‌ത്രീയെ ഉണ്ടാക്കി ആദാമിന്‍റെ അടുത്തേക്കു കൊണ്ടുവന്നു. അങ്ങനെ ആ സ്‌ത്രീ ആദാമിന്‍റെ ഭാര്യയായി. (ഉൽപത്തി 2:20-24 വായിക്കുക.) അതുകൊണ്ടാണ്‌ വിവാഹം ദൈവത്തിന്‍റെ ഒരു സമ്മാനമാണ്‌ എന്നു പറയുന്നത്‌.

2 യഹോവ ഏദെൻ തോട്ടത്തിൽവെച്ച് പറഞ്ഞ വാക്കുകൾ അനേകവർഷങ്ങൾക്കു ശേഷം യേശു ആവർത്തിച്ചു: “ഒരു പുരുഷൻ തന്‍റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീമായിത്തീരും.” (മത്താ. 19:4, 5) ആദാമിന്‍റെ വാരിയെല്ലുകൊണ്ട് ദൈവം ആദ്യസ്‌ത്രീയെ സൃഷ്ടിച്ചതുകൊണ്ട് അവരുടെ ബന്ധത്തിന്‍റെ ഇഴയടുപ്പം എത്രത്തോമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. ഭാര്യയും ഭർത്താവും  വിവാമോചനം ചെയ്യാനോ അവർക്ക് ഒരേസമയം ഒന്നിലധികം ഇണയുണ്ടായിരിക്കാനോ യഹോവ ആഗ്രഹിച്ചില്ല.

ദാമ്പത്യം യഹോയുടെ ഉദ്ദേശ്യത്തിന്‍റെ ഭാഗമാണ്‌

3. വിവാത്തിന്‍റെ പ്രധാപ്പെട്ട ഒരു ഉദ്ദേശ്യം എന്തായിരുന്നു?

3 തനിക്ക് ഒരു ഭാര്യയെ കിട്ടിതിൽ ആദാം സന്തോഷിച്ചു. പിന്നീട്‌ ആദാം സ്‌ത്രീക്കു ഹവ്വ എന്നു പേരിട്ടു. ഹവ്വ ആദാമിന്‍റെ പൂരകവും സഹായിയും ആയിരുന്നു. ഒരു ഭാര്യയും ഭർത്താവും എന്ന നിലയിലുള്ള അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുമ്പോൾ അവർക്കു സന്തോഷം ലഭിക്കുമായിരുന്നു. (ഉൽപ. 2:18) ഭൂമി മനുഷ്യരെക്കൊണ്ട് നിറയ്‌ക്കുക എന്നതായിരുന്നു വിവാത്തിന്‍റെ പ്രധാപ്പെട്ട ഒരു ഉദ്ദേശ്യം. (ഉൽപ. 1:28) ആൺമക്കൾക്കും പെൺമക്കൾക്കും മാതാപിതാക്കളോടു സ്‌നേമുണ്ടെങ്കിലും അവർ വിവാഹിരാകുമ്പോൾ മാതാപിതാക്കളെ വിട്ട് ഒരു പുതിയ കുടുംബം ആരംഭിക്കുമായിരുന്നു. ഭൂമി മനുഷ്യരെക്കൊണ്ട് നിറയുയും മുഴുഗോവും ഒരു പറുദീയാക്കുയും വേണമായിരുന്നു.

4. ആദ്യവിവാത്തിന്‌ എന്തു സംഭവിച്ചു?

4 ആദാമും ഹവ്വയും യഹോയോട്‌ അനുസക്കേടു കാണിച്ചപ്പോൾ അവരുടെ വിവാത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. “നന്മതിന്മളെക്കുറിച്ചുള്ള അറിവിന്‍റെ” വൃക്ഷഫലം തിന്നാൽ ശരി ഏത്‌, തെറ്റ്‌ ഏത്‌ എന്നു സ്വയം തീരുമാനിക്കാൻ സഹായിക്കുന്ന പ്രത്യേജ്ഞാനം ലഭിക്കുമെന്നു ഹവ്വയോടു പറഞ്ഞുകൊണ്ട് പിശാചായ സാത്താൻ എന്ന ‘പഴയ പാമ്പ്’ ഹവ്വയെ വഞ്ചിച്ചു. ആദാമിനോട്‌ അഭിപ്രായം ചോദിക്കാതെ പഴം കഴിക്കാൻ ഹവ്വ തീരുമാനിച്ചതു കുടുംത്തിന്‍റെ ശിരസ്സായ ആദാമിനോടുള്ള അനാദവായിരുന്നു. ആദാമാകട്ടെ, ദൈവത്തെ അനുസരിക്കുന്നതിനു പകരം ഹവ്വ കൊടുത്ത പഴം കഴിക്കുയും ചെയ്‌തു.—വെളി. 12:9; ഉൽപ. 2:9, 16, 17; 3:1-6.

5. യഹോയോടുള്ള ആദാമിന്‍റെയും ഹവ്വയുടെയും മറുപടി നമ്മളെ എന്തു പഠിപ്പിക്കുന്നു?

5 യഹോവ അതെക്കുറിച്ച് ചോദിച്ചപ്പോൾ ആദാം ഭാര്യയെ കുറ്റപ്പെടുത്തി. ആദാം പറഞ്ഞു: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുയും ചെയ്‌തു.” തന്നെ വഞ്ചിച്ചതു പാമ്പാണെന്നു പറഞ്ഞ് ഹവ്വ പാമ്പിനെ കുറ്റപ്പെടുത്തി. (ഉൽപ. 3:12, 13) അനുസക്കേടു കാണിച്ചതിന്‌ ആദാമും ഹവ്വയും ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞെങ്കിലും യഹോവ ആ ധിക്കാരികളെ ന്യായം വിധിച്ചു. തീർച്ചയായും ഈ സംഭവം നമുക്ക് ഒരു മുന്നറിയിപ്പാണ്‌. ദാമ്പത്യം വിജയിക്കമെങ്കിൽ ഭാര്യാഭർത്താക്കന്മാർ യഹോവയെ അനുസരിക്കുയും സ്വന്തം പ്രവൃത്തിളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുയും വേണം.

6. ഉൽപത്തി 3:15 നിങ്ങൾ എങ്ങനെ വിശദീരിക്കും?

6 സാത്താൻ ഏദെനിൽവെച്ച് ആദ്യമനുഷ്യമ്പതികളെ വഴിതെറ്റിച്ചെങ്കിലും, ഒരു നല്ല പ്രത്യാശ യഹോവ മനുഷ്യർക്കു വെച്ചുനീട്ടി. ഈ പ്രത്യാശ ബൈബിളിലെ ആദ്യപ്രത്തിൽ കാണാം. (ഉൽപത്തി 3:15 വായിക്കുക.) ‘സ്‌ത്രീയുടെ സന്തതി’ സാത്താനെ നശിപ്പിക്കുമെന്ന് ആ പ്രവചനം വെളിപ്പെടുത്തി. സ്വർഗത്തിൽ സേവിക്കുന്ന നീതിയുള്ള ആത്മവ്യക്തികൾക്കു ദൈവവുമായി അടുത്ത ബന്ധമുണ്ട്. അവർ ചേർന്നുള്ള ആ സംഘടന യഹോയുടെ ഭാര്യയെപ്പോലെയാണ്‌. ആത്മവ്യക്തിളുടെ ആ സംഘടയിൽനിന്ന് ഒരാളെ അയച്ചുകൊണ്ട് യഹോവ പിശാചിനെ “തകർക്കും.” ആദ്യമനുഷ്യമ്പതികൾ നഷ്ടപ്പെടുത്തിയ ജീവിതം മനുഷ്യർക്കു തിരികെ കൊടുക്കാൻ ആ സന്തതി വേണ്ടതു ചെയ്യും. അങ്ങനെ, യഹോവ ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെതന്നെ അനുസമുള്ള മനുഷ്യർക്കു ഭൂമിയിൽ എന്നേക്കും ജീവിക്കാൻ അവസരം ലഭിക്കും.—യോഹ. 3:16.

7. (എ) ആദാമിന്‍റെയും ഹവ്വയുടെയും അനുസക്കേടിനു ശേഷം വിവാജീവിത്തിന്‌ എന്തു സംഭവിച്ചു? (ബി) ഭാര്യാഭർത്താക്കന്മാർ പരസ്‌പരം എങ്ങനെ പെരുമാമെന്നാണു ബൈബിൾ പറയുന്നത്‌?

7 ആദാമിന്‍റെയും ഹവ്വയുടെയും ധിക്കാരം അവരുടെയും പിന്നീടു വന്ന എല്ലാവരുടെയും വിവാജീവിതത്തെ മോശമായി ബാധിച്ചു. ഉദാഹത്തിന്‌, ഹവ്വ കഠിനമായ പ്രസവവേദന അനുഭവിക്കുമെന്നു ദൈവം പറഞ്ഞു. എല്ലാ സ്‌ത്രീളും ആ ശാപത്തിൻകീഴിലാണ്‌. സ്‌ത്രീളുടെ ആഗ്രഹം അവരുടെ ഭർത്താക്കന്മാരോടാണ്‌. അതുപോലെ, ഭർത്താക്കന്മാർ ഭാര്യമാരുടെ മേൽ ആധിപത്യം നടത്തുന്നു, ചിലപ്പോൾ ഇന്നു കാണുന്നതുപോലെ മോശമായി പെരുമാറുപോലും ചെയ്യുന്നു! (ഉൽപ. 3:16)  ഭർത്താവ്‌ കുടുംത്തിൽ സ്‌നേത്തോടെ ശിരസ്ഥാനം ഉപയോഗിക്കാനും ഭാര്യ ഭർത്താവിന്‍റെ തീരുമാങ്ങൾക്കു കീഴ്‌പെട്ട് ജീവിക്കാനും ആണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (എഫെ. 5:33) ക്രിസ്‌തീമ്പതികൾ ഒരുമിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും.

വിവാഹം—ആദാമിന്‍റെ കാലംമുതൽ പ്രളയംരെ

8. ആദാമിന്‍റെ കാലംമുതൽ പ്രളയംരെയുള്ള വിവാന്ധങ്ങളുടെ ചരിത്രം എന്താണ്‌?

8 പാപവും അപൂർണയും കാരണം ആദാമും ഹവ്വയും മരിക്കുന്നതിനു മുമ്പ് അവർക്കു മക്കൾ ഉണ്ടായി. (ഉൽപ. 5:4) അവരുടെ ആദ്യമനായ കയീൻ ഒരു ബന്ധുവിനെ വിവാഹം കഴിച്ചു. കയീന്‍റെ പിൻഗാമിയായിരുന്ന ലാമെക്കാണ്‌, രണ്ടു ഭാര്യമാരുണ്ടായിരുന്നതായി ബൈബിൾ പറയുന്ന ആദ്യത്തെ വ്യക്തി. (ഉൽപ. 4:17, 19) ആദാമിന്‍റെ കാലംമുതൽ നോഹയുടെ കാലംരെയുള്ള സമയത്ത്‌ വളരെ കുറച്ച് പേർ മാത്രമേ യഹോവയെ ആരാധിച്ചിരുന്നുള്ളൂ. അവരിൽ ചിലരാണു ഹാബേലും ഹാനോക്കും നോഹയും നോഹയുടെ കുടുംവും. നോഹയുടെ കാലത്ത്‌ “ദൈവത്തിന്‍റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു” എന്നു ബൈബിൾ പറയുന്നു. ദൂതന്മാരും സ്‌ത്രീളും തമ്മിലുള്ള ഈ പ്രകൃതിവിരുദ്ധന്ധത്തിലൂടെ നെഫിലിം എന്ന് അറിയപ്പെട്ട രാക്ഷസന്മാർ ഉണ്ടായി. ആ കാലത്ത്‌ ‘മനുഷ്യന്‍റെ ദുഷ്ടത വലിയതും അവന്‍റെ ഹൃദയവിചാങ്ങളുടെ നിരൂമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതും’ ആയിരുന്നു.—ഉൽപ. 6:1-5.

9. നോഹയുടെ കാലത്തെ ദുഷ്ടന്മാരെ യഹോവ എന്തു ചെയ്‌തു, ആ കാലത്തെ സംഭവങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

9 എല്ലാ ദുഷ്ടരെയും നശിപ്പിക്കാൻ ഒരു പ്രളയം വരുത്തുമെന്ന് യഹോവ പറഞ്ഞു. വരാൻപോകുന്ന പ്രളയത്തെക്കുറിച്ച് “നീതിപ്രസംഗിയായ നോഹ” ആളുകൾക്കു മുന്നറിയിപ്പു കൊടുത്തു. (2 പത്രോ. 2:5) പക്ഷേ അവരുടെ ശ്രദ്ധ വിവാത്തിലും ദൈനംദികാര്യങ്ങളിലും ഒക്കെയായിരുന്നു. അതുകൊണ്ട് അവർ നോഹ പറഞ്ഞ കാര്യങ്ങൾക്കു ശ്രദ്ധ കൊടുത്തില്ല. യേശു നമ്മുടെ ഈ നാളിനെ നോഹയുടെ നാളുമായി താരതമ്യം ചെയ്‌തു. (മത്തായി 24:37-39 വായിക്കുക.) ഈ ദുഷ്ടലോത്തിന്‍റെ അന്ത്യം വരുന്നതിനു മുമ്പ് നമ്മൾ ലോകം മുഴുവൻ അറിയിച്ചുകൊണ്ടിരിക്കുന്ന ദൈവരാജ്യസുവിശേത്തിനു ഭൂരിപക്ഷം ആളുകളും യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല. നോഹയുടെ കാലത്ത്‌ നടന്ന സംഭവങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? വിവാഹം കഴിക്കുക, കുട്ടികളെ വളർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകി നമ്മൾ യഹോയുടെ ദിവസം അടുത്തുന്നെന്ന കാര്യം മറന്നുരുത്‌.

വിവാഹം—പ്രളയംമുതൽ യേശുവിന്‍റെ കാലംരെ

10. (എ) വിവാത്തിന്‍റെ മാന്യത കളഞ്ഞ എന്താണു മിക്ക സംസ്‌കാങ്ങളുടെയും ഭാഗമായിത്തീർന്നത്‌? (ബി) അബ്രാഹാമും സാറയും ദാമ്പത്യജീവിത്തിന്‍റെ കാര്യത്തിൽ എങ്ങനെയാണ്‌ ഒരു നല്ല മാതൃവെച്ചത്‌?

10 നോഹയ്‌ക്കും മൂന്ന് ആൺമക്കൾക്കും ഓരോ ഭാര്യയെയുണ്ടായിരുന്നുള്ളൂ. എന്നാൽ പ്രളയത്തിനു ശേഷം പല പുരുന്മാർക്കും ഒന്നിൽക്കൂടുതൽ ഭാര്യമാരുണ്ടായിരുന്നു. മിക്ക സംസ്‌കാങ്ങളിലും ലൈംഗിക അധാർമികത തികച്ചും സാധാമായിരുന്നു, മതാചാങ്ങളുടെ ഭാഗംപോലുമായിരുന്നു! അബ്രാഹാമും സാറയും താമസം മാറി കനാനിൽ ചെന്നപ്പോൾ അവിടെ, വിവാന്ധത്തിനു യാതൊരു വിലയും കല്‌പിക്കാതിരുന്ന ആളുകളാണുണ്ടായിരുന്നത്‌. സൊദോമിലെയും ഗൊമോയിലെയും ആളുകൾ അസാന്മാർഗികാര്യങ്ങൾ ചെയ്‌തിരുന്നതുകൊണ്ട് യഹോവ അവരെ നശിപ്പിച്ചു. അത്തരം ആളുകളിൽനിന്ന് അബ്രാഹാം വ്യത്യസ്‌തനായിരുന്നു. അബ്രാഹാം വളരെ നല്ല ഒരു കുടുംനാനായിരുന്നു, സാറ അബ്രാഹാമിനു കീഴ്‌പെട്ടിരിക്കുയും ചെയ്‌തു. (1 പത്രോസ്‌ 3:3-6 വായിക്കുക.) യഹോവയെ ആരാധിക്കുന്ന ഒരു സ്‌ത്രീയെത്തന്നെ തന്‍റെ മകൻ യിസ്‌ഹാക്ക് കല്ല്യാണം കഴിച്ചുവെന്ന് അബ്രാഹാം ഉറപ്പുരുത്തി. യിസ്‌ഹാക്ക് മകനായ യാക്കോബിനുവേണ്ടിയും അതുതന്നെയാണു ചെയ്‌തത്‌. യാക്കോബിന്‍റെ ആൺമക്കളിൽനിന്നാണു പിന്നീട്‌ ഇസ്രായേലിലെ 12 ഗോത്രങ്ങൾ ഉണ്ടായത്‌.

11. മോശയിലൂടെ നൽകിയ നിയമങ്ങൾ ഇസ്രായേല്യരെ സംരക്ഷിച്ചത്‌ എങ്ങനെ?

 11 പിന്നീട്‌ യഹോവ ഇസ്രായേൽ ജനതയുമായി ഒരു ഉടമ്പടി ചെയ്‌തു. യഹോവ അവർക്കു മോശയിലൂടെ ഒരു നിയമസംഹിയും കൊടുത്തു. അതിൽ ബഹുഭാര്യത്വംപോലുള്ള, വിവാത്തോടു ബന്ധപ്പെട്ട നിയമങ്ങളുണ്ടായിരുന്നു. ഇസ്രായേല്യർ മറ്റു ദൈവങ്ങളുടെ ആരാധകരെ വിവാഹം കഴിക്കുന്നതു വിലക്കിക്കൊണ്ട് ആ നിയമസംഹിത അവരെ ആത്മീയമായി സംരക്ഷിച്ചു. (ആവർത്തനം 7:3, 4 വായിക്കുക.) ദാമ്പത്യത്തിൽ എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ സഹായത്തിനു മൂപ്പന്മാരുണ്ടായിരുന്നു. ദാമ്പത്യത്തിലെ അവിശ്വസ്‌തയും ജാരശങ്കയും സംശയവും എല്ലാം ഉചിതമായി കൈകാര്യം ചെയ്‌തിരുന്നു. വിവാമോചനം അനുവദിച്ചിരുന്നെങ്കിലും അതിനും ചില വ്യവസ്ഥളുണ്ടായിരുന്നു. ഉദാഹത്തിന്‌, “ദൂഷ്യമായ വല്ലതും” ഭാര്യയിൽ കണ്ടാൽ ഒരു പുരുഷന്‌ അവളെ വിവാമോചനം ചെയ്യാമായിരുന്നു. (ആവ. 24:1) ‘ദൂഷ്യം’ എന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു ബൈബിൾ വിശദീരിക്കുന്നില്ല. പക്ഷേ, ചെറിയ തെറ്റുളുടെ പേരിൽ ഭാര്യയെ വിവാമോചനം ചെയ്യാൻ ഒരു ഭർത്താവിന്‌ അനുവാമില്ലായിരുന്നു.—ലേവ്യ 19:18.

ഇണയോട്‌ ഒരിക്കലും അവിശ്വസ്‌തത കാണിക്കരുത്‌

12, 13. (എ) മലാഖിയുടെ കാലത്ത്‌ ചില പുരുന്മാർ വിവാന്ധങ്ങൾക്ക് എന്തു വിലയാണു കൊടുത്തത്‌? (ബി) ഇക്കാലത്ത്‌, സ്‌നാമേറ്റ ഒരാൾ മറ്റൊരാളുടെ ഇണയുടെകൂടെ ഒളിച്ചോടിയാൽ അതിന്‍റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണ്‌?

12 മലാഖി പ്രവാകന്‍റെ കാലത്തെ ജൂതന്മാർ ഭാര്യമാരെ വിവാമോചനം ചെയ്യാൻ പല ഒഴികഴിവുളും കണ്ടെത്തിയിരുന്നു. ചെറുപ്പക്കാരിളെയോ മറ്റു ജനതകളിൽപ്പെട്ടരെയോ വിവാഹം കഴിക്കാൻവേണ്ടിയാണ്‌ അവർ അങ്ങനെ ചെയ്‌തിരുന്നത്‌. യേശുവിന്‍റെ കാലത്തെ ജൂതന്മാർ “ഏതു കാരണത്തെച്ചൊല്ലിയും” വിവാമോചനം ചെയ്‌തിരുന്നു. (മത്താ. 19:3) നിയമല്ലാത്ത അത്തരം വിവാമോചനം യഹോയ്‌ക്കു വെറുപ്പായിരുന്നു.—മലാഖി 2:13-16 വായിക്കുക.

13 വിവാഹത്തിലെ അവിശ്വസ്‌തതയ്‌ക്ക് ഇന്നും യഹോയുടെ ജനത്തിന്‌ ഇടയിൽ സ്ഥാനമില്ല. പക്ഷേ, സ്‌നാമേറ്റ വിവാഹിനായ ഒരാൾ മറ്റൊരാളുടെ ഇണയോടൊപ്പം ഒളിച്ചോടി എന്നും ആ വ്യക്തിയെ വിവാഹം ചെയ്യാൻവേണ്ടി സ്വന്തം ഇണയെ വിവാമോചനം ചെയ്‌തു എന്നും സങ്കൽപ്പിക്കുക. തെറ്റു സംബന്ധിച്ച് പശ്ചാത്തപിക്കുന്നില്ലെങ്കിൽ, സഭയെ ശുദ്ധിയുള്ളതായി സൂക്ഷിക്കുന്നതിനുവേണ്ടി ആ വ്യക്തിയെ പുറത്താക്കും. (1 കൊരി. 5:11-13) വീണ്ടും സഭയുടെ ഭാഗമാമെങ്കിൽ ആ വ്യക്തി ‘മാനസാന്തത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കേണ്ടതുണ്ട്.’ (ലൂക്കോ. 3:8; 2 കൊരി. 2:5-10) അങ്ങനെയുള്ള ഒരു വ്യക്തിയെ പുനഃസ്ഥിതീരിക്കുന്നതിന്‌ ഒരു നിശ്ചിമൊന്നും വെച്ചിട്ടില്ല. എങ്കിലും യഥാർഥത്തിൽ പശ്ചാത്തപിക്കുന്നെന്നു തെറ്റുകാരനു തെളിയിക്കാനും അയാളെ സഭയിൽ പുനഃസ്ഥിതീരിക്കാനും ഒന്നോ അതിലധിമോ വർഷം എടുത്തേക്കാം. എന്നാലും ആ വ്യക്തിക്കു “ദൈവത്തിന്‍റെ ന്യായാത്തിനു മുമ്പാകെ” നിൽക്കേണ്ടിരും.—റോമ. 14:10-12; 1979 നവംബർ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ (ഇംഗ്ലീഷ്‌) 31-32 പേജുകൾ കാണുക.

വിവാഹം—ക്രിസ്‌ത്യാനികൾക്കിയിൽ

14. മോശയുടെ നിയമം ഏത്‌ ഉദ്ദേശ്യം സാധിച്ചു?

14 ഇസ്രായേല്യർ 1500-ലധികം വർഷം മോശയുടെ നിയമത്തിനു കീഴിലായിരുന്നു. അതിലെ വ്യവസ്ഥകൾ ദൈവനത്തെ പല വിധങ്ങളിൽ സഹായിച്ചു. ഉദാഹത്തിന്‌, കുടുംപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തത്ത്വങ്ങൾ അതിലുണ്ടായിരുന്നു. ആ നിയമസംഹിത അവരെ മിശിയിലേക്കു നയിക്കുയും ചെയ്‌തു. (ഗലാ. 3:23, 24) യേശു മരിച്ചതോടെ ആ നിയമസംഹിത മാറുയും ദൈവം ഒരു പുതിയ ക്രമീത്തിനു തുടക്കം കുറിക്കുയും ചെയ്‌തു. (എബ്രാ. 8:6) പുതിയ ക്രമീത്തിനു കീഴിലായിരുന്ന ക്രിസ്‌ത്യാനികൾക്കു മോശയുടെ നിയമത്തിൽ അനുവദിച്ചിരുന്ന പല കാര്യങ്ങളും അനുവനീമായിരുന്നില്ല.

15. (എ) വിവാഹം സംബന്ധിച്ച് ക്രിസ്‌തീയുടെ നിലവാരം എന്താണ്‌? (ബി) വിവാമോത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾ ഏതൊക്കെ കാര്യങ്ങൾ കണക്കിലെടുക്കണം?

15 ഒരു ദിവസം പരീശന്മാർ വിവാത്തെക്കുറിച്ച് യേശുവിനോട്‌ ഒരു ചോദ്യം ചോദിച്ചു. വിവാമോചനം ദൈവത്തിന്‍റെ ഉദ്ദേശ്യല്ലായിരുന്നെങ്കിലും  ദൈവം മോശയിലൂടെ കൊടുത്ത നിയമം ഇസ്രായേല്യരെ അതിന്‌ അനുവദിച്ചിരുന്നെന്നു യേശു മറുപടി പറഞ്ഞു. (മത്താ. 19:6-8) വിവാത്തെക്കുറിച്ച് ദൈവം ആദ്യം വെച്ച നിലവാമാണു ക്രിസ്‌ത്യാനികൾ പിൻപറ്റേണ്ടതെന്നു യേശുവിന്‍റെ മറുപടി കാണിക്കുന്നു. (1 തിമൊ. 3:2, 12) ‘ഒരു ശരീരമാതുകൊണ്ട്’ ഇണകൾ പിരിയാൻ പാടില്ല. ദൈവത്തോടും ഇണയോടും ഉള്ള സ്‌നേഹം അവരെ എന്നും ഒന്നിപ്പിച്ചുനിറുത്തും. ലൈംഗിക അധാർമികത എന്ന കാരണത്താല്ലാതെ വിവാമോചനം നേടിയാൽ അതു പുനർവിവാത്തിനുള്ള അടിസ്ഥാനമല്ല. (മത്താ. 19:9) വ്യഭിചാരം ചെയ്‌തെങ്കിലും പശ്ചാത്തപിക്കുന്നെങ്കിൽ ആ വ്യക്തിയോട്‌ ക്ഷമിക്കാൻ നിരപരാധിയായ ഇണ തീരുമാനിച്ചേക്കാം. ഗോമെർ എന്ന തന്‍റെ വ്യഭിചാരിണിയായ ഭാര്യയോടു ഹോശേയ ക്ഷമിച്ചതും പശ്ചാത്തപിച്ച ഇസ്രായേൽ ജനതയോട്‌ യഹോവ ക്ഷമിച്ചതും ഇതിന്‍റെ ഉദാഹങ്ങളാണ്‌. (ഹോശേ. 3:1-5) ഇണ വ്യഭിചാരം ചെയ്‌തെന്ന് അറിഞ്ഞിട്ടും ഒരു വ്യക്തി വീണ്ടും ആ ഇണയുമായി ലൈംഗിന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അതിന്‍റെ അർഥം ആ വ്യക്തി ഇണയോടു ക്ഷമിച്ചു എന്നാണ്‌. ഈ സാഹചര്യത്തിൽ വിവാമോത്തിനുള്ള തിരുവെഴുത്തടിസ്ഥാനം നിലനിൽക്കുന്നില്ല.

16. ഏകാകിത്വത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു?

16 ലൈംഗിക അധാർമിയുടെ പേരില്ലാതെ സത്യക്രിസ്‌ത്യാനികൾ വിവാമോചനം ചെയ്യരുതെന്നു പറഞ്ഞശേഷം ഏകാകിത്വത്തിന്‍റെ ‘വരം ലഭിച്ചരെക്കുറിച്ച്’ യേശു പരാമർശിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “അതിന്‌ ഇടമൊരുക്കാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ.” (മത്താ. 19:10-12) ശ്രദ്ധ മാറിപ്പോകാതെ യഹോവയെ സേവിക്കാൻവേണ്ടി ഇന്നു ചിലർ വിവാഹം കഴിക്കാതെ തുടരുന്നു. അവരെ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ!

17. വിവാഹം കഴിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു ക്രിസ്‌ത്യാനിക്ക് എങ്ങനെ കഴിയും?

17 വിവാഹം കഴിക്കണോ ഏകാകിയായി തുടരണോ എന്നു തീരുമാനിക്കാൻ എങ്ങനെ കഴിയും? ഏകാകിത്വത്തിന്‍റെ വരം നട്ടുവളർത്താൻ കഴിയുമോ എന്നു സ്വയം വിലയിരുത്തിനോക്കുക. അപ്പോസ്‌തനായ പൗലോസ്‌ ഏകാകിത്വം ശുപാർശ ചെയ്‌തു. പക്ഷേ ഇങ്ങനെയുംകൂടെ പറഞ്ഞു: “പരസംത്തിന്‍റെ വ്യാപനംനിമിത്തം ഓരോ പുരുനും സ്വന്തമായി ഭാര്യയും ഓരോ സ്‌ത്രീക്കും സ്വന്തമായി ഭർത്താവും ഉണ്ടായിരിക്കട്ടെ.” വിവാഹം കഴിക്കുന്നത്‌, ശക്തമായ ലൈംഗികാഗ്രഹങ്ങൾ കാരണം സ്വയംഭോത്തിൽ ഏർപ്പെടുന്നതിൽനിന്നോ ലൈംഗിക അധാർമിയിലേക്കു നയിക്കുന്നതിൽനിന്നോ ഒരു വ്യക്തിയെ തടഞ്ഞേക്കാം. ശരിക്കും വിവാപ്രാമായോ എന്നും ഏകാകികൾ ചിന്തിക്കണം. പൗലോസ്‌ പറഞ്ഞു: “നവയൗവനം പിന്നിട്ടശേവും വികാങ്ങളെ അടക്കുക വിഷമമെന്നു തോന്നുയാൽ വിവാഹം കഴിക്കുന്നതു നന്ന് എന്നു ചിന്തിക്കുന്നവർ തങ്ങളുടെ ഹിതംപോലെ പ്രവർത്തിക്കട്ടെ; അവർ പാപം ചെയ്യുന്നില്ല. അവർ വിവാഹം ചെയ്‌തുകൊള്ളട്ടെ.” (1 കൊരി. 7:2, 9, 36; 1 തിമൊ. 4:1-3) യൗവനത്തിൽ പലർക്കും ശക്തമായ ലൈംഗികാഗ്രഹങ്ങൾ ഉണ്ടാകും. പക്ഷേ അതുകൊണ്ടുമാത്രം വിവാഹം കഴിക്കാൻ തീരുമാനിക്കരുത്‌. കാരണം അങ്ങനെയുള്ള ഒരാൾ വിവാത്തിന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള പക്വതയിൽ എത്തിയിട്ടുണ്ടാമെന്നില്ല.

18, 19. (എ) ക്രിസ്‌തീവിവാത്തിന്‍റെ അടിസ്ഥാനം എന്താണ്‌? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യും?

18 യഹോവയെ മുഴുഹൃത്തോടെ സ്‌നേഹിക്കുന്ന സ്‌നാമേറ്റ ഒരു സ്‌ത്രീയും പുരുനും തമ്മിലുള്ളതാണു ക്രിസ്‌തീവിവാഹം. അവർ തമ്മിൽത്തമ്മിലും ഗാഢമായി സ്‌നേഹിക്കണം. കാരണം തുടർന്ന് അവർ ഒരുമിച്ചാണു ജീവിക്കേണ്ടത്‌. “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന കല്‌പന അനുസരിച്ചതുകൊണ്ട് യഹോവ അവരെ ഉറപ്പായും അനുഗ്രഹിക്കും. (1 കൊരി. 7:39) ബൈബിളിന്‍റെ ഉപദേശം തുടർന്നും അനുസരിക്കുന്നെങ്കിൽ അവരുടെ വിവാജീവിതം വിജയിക്കും.

19 നമ്മൾ ഇന്നു ജീവിക്കുന്നത്‌ ‘അന്ത്യകാത്താണ്‌.’ വിജയമായ വിവാജീവിത്തിനു വേണ്ട ഗുണങ്ങൾ പലർക്കുമില്ല. (2 തിമൊ. 3:1-5) വെല്ലുവിളിളുണ്ടെങ്കിലും സന്തോഷം നിറഞ്ഞ കുടുംജീവിതം നയിക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്ന വിലപ്പെട്ട ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.—മത്താ. 7:13, 14.