വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

വയൽശുശ്രൂഷയിൽ ഏർപ്പെടുന്ന യോഹാനസ്‌ റൗത്ത്‌, സാധ്യനുരിച്ച് 1920-കളിൽ

 ചരിത്രസ്‌മൃതികൾ

“യഹോയുടെ സ്‌തുതിക്കായി ഞാൻ വിളവ്‌ കൊയ്യുന്നു”

“യഹോയുടെ സ്‌തുതിക്കായി ഞാൻ വിളവ്‌ കൊയ്യുന്നു”

“യൂറോപ്പിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന അധികാടംലിയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞകാലത്തെ യുദ്ധങ്ങളെല്ലാം വെറും നിസ്സാമാണ്‌.” ഏതാണ്ട് 30 രാജ്യങ്ങൾ പങ്കെടുത്ത ഒന്നാം ലോകഹായുദ്ധത്തെ 1915 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌. എതിർപ്പുളുടെ ഫലമായി “പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും ഒരളവോളം രാജ്യവേയ്‌ക്കു തടസ്സം നേരിട്ടു” എന്നു വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്‌തു.

ആഗോത്തിൽ സംഘർഷങ്ങൾ രൂക്ഷമാപ്പോൾ ക്രിസ്‌തീനിഷ്‌പക്ഷയുടെ തത്ത്വം എങ്ങനെ ബാധകമാക്കമെന്നു ബൈബിൾവിദ്യാർഥികൾക്കു പൂർണമായി മനസ്സിലായില്ല. എങ്കിലും സുവാർത്ത ഘോഷിക്കാൻ അവർ ഉറച്ചുതീരുമാനിച്ചിരുന്നു. രാജ്യവേയിലുള്ള തന്‍റെ ഭാഗധേയം നിർവഹിക്കാൻ ആഗ്രഹിച്ച വിൽഹം ഹിൽഡെബ്രാന്‍റ് ഫ്രഞ്ച് ഭാഷയിലുള്ള ബൈബിൾ വിദ്യാർഥിളുടെ മാസിയുടെ പ്രതികൾക്കു ഓർഡർ കൊടുത്തു. അദ്ദേഹം ഫ്രാൻസിലേക്കു വന്നത്‌ ഒരു കോൽപോർട്ടറായിട്ടല്ല പകരം, ഒരു ജർമൻ സൈനിനായിട്ടായിരുന്നു. സൈനിവേത്തിൽ ഒരു ശത്രുവിനെപ്പോലെ തോന്നിച്ചിരുന്ന ഈ വ്യക്തി വഴിയാത്രക്കാരോടു സമാധാത്തിന്‍റെ സന്ദേശം അറിയിച്ചത്‌ അവരെ അത്ഭുതപ്പെടുത്തി.

ജർമനിയുടെ സൈനിരായിരുന്ന മറ്റ്‌ അനേകം ബൈബിൾവിദ്യാർഥികൾക്കും സുവാർത്ത പങ്കുവെക്കാൻ പ്രേരണ തോന്നിയെന്നു വീക്ഷാഗോപുത്തിൽ അച്ചടിച്ചുവന്ന കത്തുകൾ സൂചിപ്പിക്കുന്നു. തന്‍റെകൂടെ നാവിസേയിലുണ്ടായിരുന്ന അഞ്ചു പേർക്കു സത്യത്തോടു താത്‌പര്യമുണ്ടായിരുന്നതായി ലെംകി എന്ന സഹോദരൻ പറഞ്ഞു. “കപ്പലിൽപ്പോലും യഹോയുടെ സ്‌തുതിക്കായി ഞാൻ വിളവ്‌ കൊയ്യുന്നു” എന്ന് അദ്ദേഹം എഴുതി.

ഒരു സൈനിനായി യുദ്ധമുത്തേക്കുപോയ ഗെയോർഗ്‌ കെയ്‌സർ സത്യദൈത്തിന്‍റെ ഒരു ആരാധനായാണു വീട്ടിലേക്കു തിരിച്ചുന്നത്‌. എന്തായിരുന്നു ആ മാറ്റത്തിനു കാരണം? എങ്ങനെയോ അദ്ദേഹത്തിനു ബൈബിൾവിദ്യാർഥിളുടെ ഒരു പ്രസിദ്ധീരണം ലഭിച്ചു. മുഴുഹൃത്തോടെ ദൈവരാജ്യത്യം സ്വീകരിച്ച അദ്ദേഹം ആയുധം ഉപേക്ഷിച്ചു. പിന്നീട്‌ യുദ്ധവുമായി ബന്ധമില്ലാത്ത ഒരു ജോലിയിൽ പ്രവേശിച്ചു. യുദ്ധത്തിനു ശേഷം അനേകവർഷം അദ്ദേഹം തീക്ഷ്ണയുള്ള ഒരു മുൻനിസേനായി പ്രവർത്തിച്ചു.

നിഷ്‌പക്ഷയെക്കുറിച്ച് ബൈബിൾവിദ്യാർഥികൾക്കു കാര്യമായി അറിയില്ലായിരുന്നെങ്കിലും അവരുടെ മനോഭാവും പെരുമാറ്റവും യുദ്ധത്തെ സ്വാഗതം ചെയ്‌തിരുന്ന ആളുകളുടെ വീക്ഷണത്തിൽനിന്നും പ്രവൃത്തിളിൽനിന്നും  വളരെ വ്യത്യസ്‌തമായിരുന്നു. രാഷ്‌ട്രീക്കാരും സഭാനേതാക്കന്മാരും അവരുടെ രാഷ്‌ട്രത്തിന്‍റെ പക്ഷം ചേർന്ന് യുദ്ധത്തിൽ ഉൾപ്പെട്ടപ്പോൾ ബൈബിൾവിദ്യാർഥികൾ ‘സമാധാപ്രഭുവിനോടു’ ചേർന്നുനിന്നു. (യശ. 9:6) ചിലർ തികഞ്ഞ നിഷ്‌പക്ഷത പാലിച്ചില്ല എന്നതു ശരിയാണ്‌. എങ്കിലും, “ഒരു ക്രിസ്‌ത്യാനി കൊലപാതകം ചെയ്യരുതെന്നു ഞാൻ ദൈവത്തിൽനിന്ന് വ്യക്തമായി മനസ്സിലാക്കി” എന്നു പറഞ്ഞ കൊൻറാറ്റ്‌ മോർട്ടെർ എന്ന ബൈബിൾവിദ്യാർഥിയുടെ അതേ ബോധ്യം അവർക്കുണ്ടായിരുന്നു.—പുറ. 20:13. *

സുവർണയുഗം എന്ന മാസിക പരസ്യപ്പെടുത്താൻ ഹാൻസ്‌ ഹ്യുൽറ്റഹാഫ്‌ ഈ കൈവണ്ടി ഉപയോഗിച്ചു

മനസ്സാക്ഷിമായ കാരണങ്ങളാൽ യുദ്ധത്തിൽനിന്ന് മാറിനിൽക്കാൻ ജർമനിയിൽ നിയമമില്ലായിരുന്നു. എങ്കിലും 20-ലധികം ബൈബിൾവിദ്യാർഥികൾ ഏതെങ്കിലും തരത്തിലുള്ള സൈനിസേവനം ചെയ്യാൻ വിസമ്മതിച്ചു. അവരിൽ ചിലരെ മാനസിരോഗിളായി മുദ്ര കുത്തി. അതിൽ ഒരാളായിരുന്നു ഗുസ്‌താഫ്‌ കുയാറ്റ്‌. അദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ അടയ്‌ക്കുയും ശരീരത്തിൽ മയക്കുരുന്നുകൾ കയറ്റുയും ചെയ്‌തു. നിർബന്ധിത സൈനിസേത്തിനു വിസമ്മതിച്ച ഹാൻസ്‌ ഹ്യുൽറ്റഹാഫിനെയും തടവിലാക്കി. അവിടെ അദ്ദേഹം യുദ്ധത്തോടു ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസമ്മതിച്ചു. അപ്പോൾ അവർ അനങ്ങാനാകാത്ത വിധത്തിൽ അദ്ദേഹത്തെ ബന്ധിച്ചു. കൈകാലുകൾ മരയ്‌ക്കുന്നതുവരെ അങ്ങനെ നിറുത്തി. അതുകൊണ്ടും ഫലമില്ലെന്നു കണ്ടപ്പോൾ ഉടനെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എങ്കിലും ഹാൻസ്‌ യുദ്ധകാലത്ത്‌ ഉടനീളം വിശ്വസ്‌തനായി നിന്നു.

സൈനിസേത്തിനു വിളിച്ച മറ്റു ചില സഹോങ്ങളും ആയുധമെടുക്കാൻ വിസമ്മതിച്ചു. * പകരം യുദ്ധവുമായി ബന്ധമില്ലാത്ത ജോലിക്കായി അപേക്ഷിച്ചു. അങ്ങനെയൊരു നിലപാടെടുത്ത യോഹാനസ്‌ റൗത്തിനെ റെയിൽവെയിൽ ജോലിക്ക് അയച്ചു. കൊൻറാറ്റ്‌ മോർട്ടെറിനെ ആശുപത്രിസേനായും റൈൻഹോൾട്ട് വീബറിനെ ഒരു നഴ്‌സായും നിയമിച്ചു. ഔഗസ്റ്റ് ക്രാഫ്‌ചിക്കിനും യുദ്ധത്തോടു നേരിട്ട് ബന്ധമില്ലാത്ത ജോലിളാണു ലഭിച്ചത്‌. ഈ ബൈബിൾവിദ്യാർഥിളും അവരെപ്പോലുള്ള മറ്റുള്ളരും സ്‌നേവും വിശ്വസ്‌തയും സംബന്ധിച്ച് അവർക്കു കിട്ടിയ അറിവിന്‍റെ അടിസ്ഥാത്തിൽ യഹോവയെ സേവിക്കാൻ ദൃഢചിത്തരായിരുന്നു.

യുദ്ധകാത്തെ ബൈബിൾവിദ്യാർഥിളുടെ പ്രവർത്തനങ്ങൾ അവരെ അധികാരിളുടെ നിരീക്ഷത്തിൻകീഴിലാക്കി. സുവാർത്ത പ്രസംഗിച്ചതിന്‌, തുടർന്നുള്ള വർഷങ്ങളിൽ ജർമനിയിലെ ബൈബിൾവിദ്യാർഥിളുടെ പേരിൽ ആയിരക്കക്കിനു കേസുകൾ ഉണ്ടായി. അവരെ സഹായിക്കുന്നതിനു ജർമനിയിലെ ബ്രാഞ്ചോഫീസ്‌ മാഗ്‌ഡബെർഗിലെ ബെഥേലിൽ ഒരു നിയമവിഭാഗം രൂപീരിച്ചു.

ക്രിസ്‌തീനിഷ്‌പക്ഷത സംബന്ധിച്ച യഹോയുടെ സാക്ഷിളുടെ ഗ്രാഹ്യത്തിനു ക്രമാനുമായി കൂടുതൽക്കൂടുതൽ വ്യക്തത കൈവന്നു. രണ്ടാം ലോകഹായുദ്ധം പൊട്ടിപ്പുപ്പെട്ടപ്പോൾ സൈന്യത്തിൽനിന്ന് പൂർണമായി വേർപെട്ടുനിന്ന് അവർ ക്രിസ്‌തീനിഷ്‌പക്ഷത പാലിച്ചു. അതുകൊണ്ട് അവരെ ജർമനിയുടെ ശത്രുക്കളായി വീക്ഷിക്കുയും ക്രൂരമായി പീഡിപ്പിക്കുയും ചെയ്‌തു. ആ കഥ ‘ചരിത്രസ്‌മൃതിളുടെ’ മറ്റൊരു അധ്യാത്തിൽ പറഞ്ഞുരാം.—മധ്യയൂറോപ്പിലെ ശേഖരത്തിൽനിന്ന്.

^ ഖ. 7 ഒന്നാം ലോകഹായുദ്ധകാലത്തെ ബ്രിട്ടീഷ്‌ ബൈബിൾവിദ്യാർഥിളെക്കുറിച്ച് വിവരിക്കുന്ന 2013 മെയ്‌ 15 ലക്കം വീക്ഷാഗോപുത്തിലെ “ചരിത്രസ്‌മൃതികൾ—‘പരീക്ഷയുടെ നാഴിയിൽ’ അവർ ഉറച്ചുനിന്നു” എന്ന ലേഖനം കാണുക.

^ ഖ. 9 ഇങ്ങനെ ചെയ്യാൻ കഴിയുമെന്നു സഹസ്രാബ്ദോദയം വാല്യം 6-ലും (1904) അതുപോലെ 1906 ആഗസ്റ്റ് ലക്കം സീയോന്‍റെ വീക്ഷാഗോപുത്തിന്‍റെ ജർമൻ പതിപ്പിലും പറഞ്ഞിരുന്നു. എന്നാൽ 1915 സെപ്‌റ്റംബർ ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) നമ്മുടെ ഗ്രാഹ്യം പുതുക്കുയും ബൈബിൾവിദ്യാർഥികൾ സൈന്യത്തിൽ ചേരരുതെന്ന് അഭിപ്രാപ്പെടുയും ചെയ്‌തു. എന്നാൽ ഈ ലേഖനം ജർമൻ പതിപ്പിൽ ലഭ്യമായില്ല.

കൂടുതല്‍ അറിയാന്‍

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ദേശീയ സുരക്ഷ​യ്‌ക്ക് അവർ ഒരു ഭീഷണി​യാ​ണോ?