വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ആഗസ്റ്റ് 

ആത്മീയമായി പുരോമിക്കേണ്ടതിന്‍റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?

ആത്മീയമായി പുരോമിക്കേണ്ടതിന്‍റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?

വിശുദ്ധ ലിഖിതങ്ങൾ പരസ്യമായി വായിക്കുന്നതിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുയും പ്രബോധിപ്പിക്കുയും ചെയ്യുന്നതിലും അർപ്പിനായിരിക്കുക.1 തിമൊ. 4:13.

ഗീതം: 45, 70

1, 2. (എ) ഈ അന്ത്യകാലത്ത്‌ യശയ്യ 60:22 എങ്ങനെ നിറവേറിയിരിക്കുന്നു? (ബി) യഹോയുടെ സംഘടയുടെ ഭൗമിഭാഗത്ത്‌ ഇപ്പോൾ എന്ത് ആവശ്യമുണ്ട്?

“കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും.” (യശ. 60:22) അന്ത്യകാലത്ത്‌ ഈ വാക്കുകൾ നിറവേറിക്കൊണ്ടിരിക്കുയാണ്‌. 2015-ൽ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിൽ ലോകമെമ്പാടുമുള്ള 82,20,105 യഹോയുടെ ദാസർ പങ്കെടുത്തു. തന്‍റെ ജനത്തിന്‍റെ വർധനവിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “യഹോയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” സമയം കടന്നുപോകുംതോറും നമുക്ക് എല്ലാവർക്കും കൂടുതൽ വേല ചെയ്യാനുണ്ടാകും. സുവിശേഷം പ്രസംഗിക്കാനും പഠിപ്പിക്കാനും നമ്മളാൽ കഴിയുന്നതെല്ലാം ഇപ്പോൾ ചെയ്യുന്നുണ്ടോ? പല സഹോങ്ങളും ഇപ്പോൾത്തന്നെ സാധാരണ-സഹായ മുൻനിസേവനം ചെയ്യുന്നു. ചിലർ ആവശ്യം അധികമുള്ള സ്ഥലത്ത്‌ പോയി പ്രവർത്തിക്കുന്നു. മറ്റു ചിലർ രാജ്യഹാൾ നിർമാപ്രവർത്തങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നു.

2 എങ്കിലും ഇനിയും കൂടുതൽ വേലക്കാരെ ആവശ്യമുണ്ട്. കാരണം, ഓരോ വർഷവും ഏതാണ്ട് 2,000 പുതിയ സഭകളാണു രൂപം കൊള്ളുന്നത്‌. ഈ സഭകൾക്കെല്ലാം മൂപ്പന്മാരുടെയും ശുശ്രൂഷാദാന്മാരുടെയും ആവശ്യമുണ്ട്. അതുകൊണ്ട് ഓരോ വർഷവും ആയിരക്കക്കിനു ശുശ്രൂഷാദാന്മാർ മൂപ്പന്മാരായിത്തീരണം; മറ്റു സഹോരങ്ങൾ ശുശ്രൂഷാദാന്മാരുടെ യോഗ്യയിലെത്തുയും വേണം. സഹോന്മാരായാലും സഹോരിമാരായാലും ശരി, എല്ലാവർക്കും “കർത്താവിന്‍റെ വേലയിൽ” ധാരാളം ചെയ്യാനുണ്ട്.—1 കൊരി. 15:58.

 ആത്മീയപുരോഗതി വരുത്തുക എന്നതിന്‍റെ അർഥം എന്താണ്‌?

3, 4. എന്തൊക്കെ ലക്ഷ്യങ്ങൾവെച്ച് നിങ്ങൾക്ക് ആത്മീയമായി പുരോമിക്കാൻ കഴിയും?

3 1 തിമൊഥെയൊസ്‌ 3:1 വായിക്കുക. “മേൽവിചാത്തിലെത്താൻ യത്‌നിക്കുന്ന” സഹോങ്ങളെ അപ്പോസ്‌തനായ പൗലോസ്‌ അഭിനന്ദിച്ചു. കൈയെത്താദൂത്തുള്ള എന്തെങ്കിലും എടുക്കുന്നതിന്‌ ഒരാൾ ശ്രമം ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ അയാൾ മുന്നോട്ട് ആഞ്ഞ് കൈ നീട്ടി എത്തിപ്പിടിക്കേണ്ടതുണ്ടായിരിക്കാം. ശുശ്രൂഷാദാസന്‍റെ യോഗ്യയിലെത്താൻ ശ്രമിക്കുന്ന ഒരു സഹോരനെ മനസ്സിൽ കാണുക. ആത്മീയഗുണങ്ങൾ വളർത്തുന്നതിനു നല്ല ശ്രമം ചെയ്യണമെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പിന്നീട്‌ ഒരു ശുശ്രൂഷാദാനായി സേവിക്കുമ്പോൾ അദ്ദേഹം ഒരു മേൽവിചാകന്‍റെ യോഗ്യയിലെത്താൻ ശ്രമം തുടരുന്നു.

4 ദൈവസേത്തിൽ കൂടുതൽ ചെയ്യാൻ ചില സഹോരീഹോന്മാർ അവരുടെ ജീവിത്തിൽ മാറ്റങ്ങൾ വരുത്താറുണ്ട്. മുൻനിസേവനം, ബെഥേൽസേവനം, രാജ്യഹാൾ നിർമാപ്രവർത്തനം എന്നിവയൊക്കെയാണ്‌ അവർ വെച്ചിരിക്കുന്ന ചില ലക്ഷ്യങ്ങൾ. ബൈബിൾ എങ്ങനെയാണ്‌ ആത്മീയമായി പുരോമിക്കാൻ നമ്മളെയെല്ലാം സഹായിക്കുന്നതെന്നു നോക്കാം.

ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരുക

5. യുവപ്രാത്തിലുള്ളവർക്ക് അവരുടെ ഊർജം ദൈവസേത്തിൽ എങ്ങനെ ഉപയോഗിക്കാനാകും?

5 യുവപ്രാത്തിലുള്ളവർക്ക് യഹോയുടെ സേവനത്തിൽ പലതും ചെയ്യാനാകും. കാരണം യൗവനകാലം ഉന്മേഷവും ആരോഗ്യവും നിറഞ്ഞതാണ്‌. (സദൃശവാക്യങ്ങൾ 20:29 വായിക്കുക.) പുസ്‌തങ്ങളും ബൈബിളുളും അച്ചടിക്കാനും ബൈൻഡ്‌ ചെയ്യാനും സഹായിച്ചുകൊണ്ട് ചില യുവസഹോരങ്ങൾ ബെഥേലിൽ സേവിക്കുന്നു. മറ്റു ചില സഹോരീഹോന്മാർ രാജ്യഹാളുകൾ നിർമിക്കാനും അറ്റകുറ്റപ്പണി ചെയ്യാനും സഹായിക്കുന്നു. ചിലർ പ്രകൃതിദുരന്തം ഉണ്ടായ സ്ഥലങ്ങളിൽ ചെന്ന് സഹായിക്കുന്നു. പല മുൻനിസേരും സുവാർത്ത പ്രസംഗിക്കുന്നതിനു മറ്റൊരു ഭാഷ പഠിക്കുയോ ആവശ്യം അധികമുള്ള സ്ഥലത്തേക്കു പോകുയോ ചെയ്യുന്നു.

6-8. (എ) ഒരു യുവവ്യക്തി ദൈവസേത്തെക്കുറിച്ചുള്ള തന്‍റെ വീക്ഷണത്തിനു മാറ്റം വരുത്തിയത്‌ എങ്ങനെ, അതിന്‍റെ ഫലം എന്തായിരുന്നു? (ബി) ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ നമുക്ക് എങ്ങനെ കഴിയും?

6 നമ്മൾ യഹോവയെ സ്‌നേഹിക്കുയും ഏറ്റവും നല്ലത്‌ യഹോയ്‌ക്കു കൊടുക്കാൻ ആഗ്രഹിക്കുയും ചെയ്യുന്നു. എങ്കിലും ആരൺ എന്ന സഹോരനു തോന്നിതുപോലെ നമുക്കും തോന്നിയേക്കാം. സന്തോത്തോടെ ദൈവത്തെ സേവിക്കാൻ ആരൺ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സന്തുഷ്ടല്ലായിരുന്നു. ചെറുപ്പംമുതലേ യോഗങ്ങൾക്കും വയൽശുശ്രൂയ്‌ക്കും ഒക്കെ പോകുമായിരുന്നെങ്കിലും ആരൺ പറയുന്നു: “യോഗങ്ങളും വയൽശുശ്രൂയും ബോറായിട്ടാണ്‌ എനിക്കു തോന്നിയത്‌.” ആരൺ എന്തു ചെയ്‌തു?

7 ക്രമമായി ബൈബിൾ വായിക്കാനും യോഗങ്ങൾക്കു തയ്യാറാകാനും അഭിപ്രായങ്ങൾ പറയാനും ആരൺ ശ്രമം ചെയ്‌തുതുടങ്ങി. പതിവായി പ്രാർഥിക്കാനും തുടങ്ങി. ആത്മീയപുരോഗതി വരുത്താൻ ഇതെല്ലാം അദ്ദേഹത്തെ സഹായിച്ചു. യഹോവയെ കൂടുതൽ അറിയാനും സ്‌നേഹിക്കാനും തുടങ്ങിതോടെ ആരണിന്‍റെ സന്തോഷം വർധിച്ചു. ആരൺ മുൻനിസേവനം ആരംഭിക്കുയും പ്രകൃതിദുന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ ചെന്ന് അവിടെയുള്ളവരെ സഹായിക്കുയും പ്രസംപ്രവർത്തത്തിനായി വേറൊരു രാജ്യത്തേക്കു മാറിത്താസിക്കുയും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനാണ്‌; ബെഥേലിൽ സേവിക്കുന്നു. കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ ആരണിന്‌ എന്തു തോന്നുന്നു? ആരൺ പറയുന്നു: “‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ എനിക്കു കഴിഞ്ഞു. യഹോവ എന്നെ അനുഗ്രഹിച്ചതുകൊണ്ട് എനിക്ക് യഹോയോടു തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ദൈവസേത്തിൽ കൂടുതൽ ചെയ്യാൻ ഇത്‌ എന്നെ പ്രചോദിപ്പിക്കുന്നു. അങ്ങനെ കൂടുതൽ ചെയ്യുമ്പോൾ എനിക്കു കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുന്നു.”

8 സങ്കീർത്തക്കാരൻ ഇങ്ങനെ പാടി: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ . . . യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.” (സങ്കീർത്തനം 34:8-10 വായിക്കുക.) യഹോയ്‌ക്ക് ഏറ്റവും നല്ലതു കൊടുക്കുമ്പോൾ നമുക്കു ശരിക്കും സന്തോഷം തോന്നും. കാരണം നമുക്ക് അറിയാം, അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ പ്രസാദിപ്പിക്കുയാണെന്ന്. തന്നെ സേവിക്കുന്നവരെ യഹോവ ഒരിക്കലും നിരാപ്പെടുത്തില്ല.

 മടുത്ത്‌ പിന്മാരുത്‌

9, 10. പദവികൾക്കായി ‘കാത്തിരിക്കാൻ’ നിങ്ങൾ മനസ്സു കാണിക്കേണ്ടത്‌ എന്തുകൊണ്ട്?

9 യഹോയുടെ സേവനത്തിൽ കൂടുതൽ ചെയ്യണമെന്നു നമുക്ക് ആഗ്രഹം കാണും. എങ്കിലും, സഭയിലെ ഒരു പദവിക്കുവേണ്ടിയോ സാഹചര്യങ്ങൾ അനുകൂമാകുന്നതിനുവേണ്ടിയോ നമ്മൾ നാളുളായി കാത്തിരിക്കുയാണെങ്കിലോ? കുറെക്കൂടി നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ടാകാം. (മീഖ 7:7) നമ്മുടെ സാഹചര്യം അങ്ങനെതന്നെ തുടരാൻ യഹോവ അനുവദിച്ചാലും യഹോവ എപ്പോഴും നമ്മളെ പിന്തുയ്‌ക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. ഇക്കാര്യത്തിൽ നമുക്ക് അബ്രാഹാമിനെ അനുകരിക്കാം. ഒരു മകൻ ഉണ്ടാകുമെന്ന് യഹോവ അബ്രാഹാമിനു വാക്കു കൊടുത്തു. പക്ഷേ അതിന്‌ അബ്രാഹാം അനേകവർഷം കാത്തിരിക്കമായിരുന്നു. അബ്രാഹാം ക്ഷമയോടെ കാത്തിരിക്കുതന്നെ ചെയ്‌തു. യഹോയിലുള്ള അബ്രാഹാമിന്‍റെ വിശ്വാത്തിന്‌ ഒരിക്കലും മങ്ങലേറ്റില്ല.—ഉൽപ. 15:3, 4; 21:5; എബ്രാ. 6:12-15.

10 കാത്തിരിക്കുന്നത്‌ അത്ര എളുപ്പമല്ല. (സദൃ. 13:12) എന്നാൽ എപ്പോഴും പദവിയെക്കുറിച്ച് ഓർത്ത്‌ നിരാപ്പെട്ടിരിക്കുയാണെങ്കിൽ നമ്മൾ നിരുത്സാഹിരായിത്തീരും. അതുകൊണ്ട്, സഭയിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന്‌ ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ ആ സമയം ഉപയോഗിക്കാം.

11. ഏതൊക്കെ ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മൾ ശ്രമിക്കണം, അതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

11 ആവശ്യമായ ഗുണങ്ങളും പ്രാപ്‌തിളും വളർത്തിയെടുക്കുക. ബൈബിൾ വായിക്കുയും ധ്യാനിക്കുയും ചെയ്യുന്നെങ്കിൽ നമുക്കു ജ്ഞാനവും ഉൾക്കാഴ്‌ചയും ന്യായബോവും അറിവും ചിന്താപ്രാപ്‌തിയും സുബോവും വളർത്തിയെടുക്കാനാകും. സഭയെ പരിപാലിക്കുന്ന സഹോങ്ങൾക്ക് ഇത്തരം ഗുണങ്ങളും പ്രാപ്‌തിളും കൂടിയേ തീരൂ. (സദൃ. 1:1-4; തീത്തോ. 1:7-9) ബൈബിൾ പഠിക്കുമ്പോൾ, കാര്യങ്ങളെക്കുറിച്ചുള്ള യഹോയുടെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാനാകും. ഓരോ ദിവസവും യഹോയ്‌ക്കു പ്രസാമായ തീരുമാങ്ങളെടുക്കാൻ ഇതു നമ്മളെ സഹായിക്കും. ഉദാഹത്തിന്‌, മറ്റുള്ളരോട്‌  എങ്ങനെ ഇടപെടണം, എങ്ങനെ പണം ഉപയോഗിക്കണം, വിനോവും വസ്‌ത്രധാവും എങ്ങനെയുള്ളതായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ നല്ല തീരുമാങ്ങളെടുക്കാൻ നമുക്കു കഴിയും.

12. ആശ്രയയോഗ്യരാണെന്നു സഭയിലെ സഹോങ്ങൾക്ക് എങ്ങനെ തെളിയിക്കാനാകും?

12 നിങ്ങൾക്കു ലഭിക്കുന്ന ഏതു നിയമവും നന്നായി ചെയ്യുക. ദേവാത്തിന്‍റെ പുനർനിർമാത്തോടു ബന്ധപ്പെട്ട പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിനു നെഹമ്യക്ക് ആളുകളെ ആവശ്യമായിരുന്നു. ആശ്രയിക്കാൻ കൊള്ളാവുന്നരെയാണു നെഹമ്യ തിരഞ്ഞെടുത്തത്‌. അവർക്കു ദൈവത്തോടു സ്‌നേമുണ്ടെന്നും ലഭിക്കുന്ന ഏതു ജോലിയും നന്നായി ചെയ്യുമെന്നും നെഹമ്യക്ക് അറിയാമായിരുന്നു. (നെഹ. 7:2; 13:12, 13) ഇന്നും, ‘കാര്യവിചാന്മാരിൽനിന്നു പ്രതീക്ഷിക്കുന്നത്‌, അവർ വിശ്വസ്‌തരായിരിക്കണം എന്നാണ്‌.’ (1 കൊരി. 4:2) അതുകൊണ്ട് സഹോന്മാരാണെങ്കിലും സഹോരിമാരാണെങ്കിലും, ലഭിക്കുന്ന ഏതു നിയമവും കഴിവിന്‍റെ പരമാവധി നന്നായി ചെയ്യണം. നിങ്ങളുടെ പ്രവൃത്തികൾ ശ്രദ്ധിക്കപ്പെടാതെപോകില്ല.—1 തിമൊഥെയൊസ്‌ 5:25 വായിക്കുക.

13. മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ യോസേഫിന്‍റെ മാതൃക നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?

13 യഹോയിൽ ആശ്രയിക്കുക. മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അവരുടെ പെരുമാറ്റം നിങ്ങളെ വേദനിപ്പിച്ചെന്ന് അവരോടു പറയാനായേക്കും. എന്നാൽ നിങ്ങളുടെ ഭാഗത്താണു ശരിയെന്നു പറഞ്ഞ് വാദിച്ചുകൊണ്ടിരിക്കുന്നെങ്കിൽ പ്രശ്‌നം കൂടുതൽ വഷളാകുകയേ ഉള്ളൂ. ഇക്കാര്യത്തിൽ യോസേഫ്‌ നമുക്കു നല്ലൊരു മാതൃയാണ്‌. ജ്യേഷ്‌ഠന്മാർ യോസേഫിനോടു മോശമായി പെരുമാറി, ആളുകൾ യോസേഫിനെക്കുറിച്ച് കള്ളം പറഞ്ഞു, ചെയ്യാത്ത കുറ്റത്തിനു യോസേഫ്‌ തടവിലുമായി. എങ്കിലും യോസേഫ്‌ യഹോയിൽ ആശ്രയിച്ചു, യഹോയുടെ വാഗ്‌ദാങ്ങളെക്കുറിച്ച് ചിന്തിക്കുയും വിശ്വസ്‌തനായി നിൽക്കുയും ചെയ്‌തു. (സങ്കീ. 105:18) മാത്രമല്ല, ചില നല്ല ഗുണങ്ങൾ ആ ബുദ്ധിമുട്ടുനിറഞ്ഞ സമയങ്ങളിൽ യോസേഫ്‌ വളർത്തിയെടുത്തു. പിന്നീടു ലഭിച്ച വളരെ പ്രധാപ്പെട്ട ഒരു നിയമനം നിർവഹിക്കാൻ അതു യോസേഫിനെ സഹായിച്ചു. (ഉൽപ. 41:37-44; 45:4-8) മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ജ്ഞാനത്തിനായി യഹോയോടു പ്രാർഥിക്കുക. ശാന്തരായി തുടരാനും സൗമ്യമായി അവരോടു സംസാരിക്കാനും യഹോവ നിങ്ങളെ സഹായിക്കും.—1 പത്രോസ്‌ 5:10 വായിക്കുക.

ശുശ്രൂയിൽ പുരോഗതി വരുത്തുക

14, 15. (എ) നമ്മൾ പ്രസംഗിക്കുന്ന രീതിക്കു “എപ്പോഴും ശ്രദ്ധ” കൊടുക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) സാഹചര്യങ്ങൾ മാറുന്നനുരിച്ച് നമുക്ക് എന്തു മാറ്റങ്ങൾ വരുത്താം? (ലേഖനാരംത്തിലെ ചിത്രവും “ നിങ്ങൾക്ക് ഒരു പുതിയ രീതി ശ്രമിക്കാനാകുമോ?” എന്ന ചതുരവും കാണുക.)

14 തിരുവെഴുത്തുകൾ വിശദീരിക്കുന്നതിൽ കൂടുതൽ പുരോഗതി നേടാൻ പൗലോസ്‌ തിമൊഥെയൊസിനോടു പറഞ്ഞു. പൗലോസ്‌ എഴുതി: “നിന്നെക്കുറിച്ചും നിന്‍റെ പ്രബോത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക.” (1 തിമൊ. 4:13, 16) തിമൊഥെയൊസ്‌ ഒരു സുവിശേനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വളരെ വർഷങ്ങൾ കഴിഞ്ഞിരുന്നു. പിന്നെ എന്തിനാണു തിമൊഥെയൊസ്‌ പുരോമിക്കേണ്ടിയിരുന്നത്‌? സുവിശേഷം അറിയിക്കുമ്പോൾ ആളുകൾ തുടർന്നും ശ്രദ്ധിക്കമെങ്കിൽ പഠിപ്പിക്കുന്ന വിധത്തിൽ തിമൊഥെയൊസ്‌ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. കാരണം, ആളുകൾക്കും സാഹചര്യങ്ങൾക്കും മാറ്റം ഉണ്ടാകുമെന്നു തിമൊഥെയൊസിന്‌ അറിയാമായിരുന്നു. സുവിശേരായ നമ്മൾ ഇക്കാര്യത്തിൽ തിമൊഥെയൊസിനെ അനുകരിക്കണം.

15 ചില സ്ഥലങ്ങളിൽ പ്രസംപ്രവർത്തത്തിനു പോകുമ്പോൾ, പല വീടുളിലും ആളുണ്ടാകില്ല. മറ്റു ചില സ്ഥലങ്ങളിൽ ആളുകൾ വീട്ടിലുണ്ടാകും, പക്ഷേ അവർ താമസിക്കുന്ന കെട്ടിത്തിലേക്കു നമുക്കു പ്രവേശനം ലഭിക്കില്ല. നിങ്ങളുടെ പ്രദേശത്തെ കാര്യവും അതാണെങ്കിൽ ആളുകളെ കണ്ടെത്തുന്നതിനു മറ്റൊരു രീതി അവലംബിക്കാനാകുമോ?

16. പരസ്യസാക്ഷീരണം ഫലവത്താക്കാൻ എന്തു ചെയ്യാനാകും?

16 അനേകം സഹോരങ്ങൾ പരസ്യസാക്ഷീരണം ആസ്വദിക്കുന്നു. ആളുകളോടു സംസാരിക്കാനായി അവർ റെയിൽവെ സ്റ്റേഷനുളിലും ബസ്‌ സ്റ്റാൻഡുളിലും വ്യാപാസ്ഥങ്ങളിലും പാർക്കുളിലും പോകുന്നു. അടുത്തിടെ വന്ന ഒരു വാർത്തയെക്കുറിച്ച് പറഞ്ഞുകൊണ്ടോ അവരുടെ കുട്ടികളെ അഭിനന്ദിച്ചുകൊണ്ടോ അല്ലെങ്കിൽ ജോലിയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചുകൊണ്ടോ സാക്ഷിയായ ഒരാൾക്കു  സംഭാഷണം ആരംഭിക്കാനായേക്കും. ആ വ്യക്തി സംസാരിക്കാൻ ആഗ്രഹിക്കുന്നതായി കണ്ടാൽ, ബൈബിളിലെ ഒരു ആശയം പറഞ്ഞിട്ട് അതെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നു ചോദിക്കാം. ബൈബിളിലെ കാര്യങ്ങൾ കൂടുതൽ അറിയാൻ ആളുകൾക്കു മിക്കപ്പോഴും ആഗ്രഹം കാണും.

17, 18. (എ) പരസ്യസാക്ഷീത്തിൽ കൂടുതൽ ആത്മവിശ്വാസം നേടാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? (ബി) യഹോവയെ സ്‌തുതിച്ചുകൊണ്ടുള്ള ദാവീദിന്‍റെ വാക്കുകൾ ശുശ്രൂയിൽ നിങ്ങൾക്കു സഹായമാകുന്നത്‌ എങ്ങനെ?

17 പരിചമില്ലാത്ത ആളുകളുമായി തെരുവിൽവെച്ച് സംഭാഷണം ആരംഭിക്കുന്നത്‌ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും. ന്യൂയോർക്ക് സിറ്റിയിലുള്ള എഡ്ഡി എന്ന മുൻനിസേകന്‌ അങ്ങനെ തോന്നിയിരുന്നു. എന്നാൽ കൂടുതൽ ആത്മവിശ്വാമുണ്ടായിരിക്കാൻ സഹായിക്കുന്ന ഒരു കാര്യം എഡ്ഡി കണ്ടെത്തി. അദ്ദേഹം പറയുന്നു: “ആളുകൾ പറയുന്ന തടസ്സവാങ്ങൾക്കും അഭിപ്രാങ്ങൾക്കും എങ്ങനെ ഉത്തരം കൊടുക്കാമെന്നു ഞാനും ഭാര്യയും കുടുംബാരായുടെ സമയത്ത്‌ പഠിക്കും. മറ്റു സഹോങ്ങളോട്‌ അഭിപ്രായം ചോദിക്കുയും ചെയ്യും.” ഇപ്പോൾ എഡ്ഡി ഉത്സാഹത്തോടെ പരസ്യസാക്ഷീത്തിൽ ഏർപ്പെടുന്നു.

18 നമ്മൾ ശുശ്രൂഷ ആസ്വദിക്കുയും സുവാർത്ത കൂടുതൽ മെച്ചമായ വിധത്തിൽ ആളുകളെ അറിയിക്കുയും ചെയ്യുമ്പോൾ നമ്മുടെ ആത്മീയപുരോഗതി എല്ലാവർക്കും കാണാനാകും. (1 തിമൊഥെയൊസ്‌ 4:15 വായിക്കുക.) ഒരുപക്ഷേ യഹോയുടെ ഒരു ആരാധനായിത്തീരാൻ നമുക്കു മറ്റൊരാളെ സഹായിക്കാനും കഴിഞ്ഞേക്കും. ദാവീദ്‌ പറഞ്ഞു: “ഞാൻ യഹോവയെ എല്ലാകാത്തും വാഴ്‌ത്തും; അവന്‍റെ സ്‌തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും. എന്‍റെ ഉള്ളം യഹോയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.”—സങ്കീ. 34:1, 2.

ആത്മീയമായി പുരോമിച്ചുകൊണ്ട് യഹോവയെ സ്‌തുതിക്കു

19. ശുശ്രൂയിൽ അധികം ചെയ്യാനാകാത്തപ്പോൾപ്പോലും യഹോയുടെ വിശ്വസ്‌തദാസർക്കു സന്തുഷ്ടരായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

19 ദാവീദ്‌ ഇങ്ങനെയും പറഞ്ഞു: “യഹോവേ, നിന്‍റെ സകലപ്രവൃത്തിളും നിനക്കു സ്‌തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാർ നിന്നെ വാഴ്‌ത്തും. മനുഷ്യപുത്രന്മാരോടു അവന്‍റെ വീര്യപ്രവൃത്തിളും അവന്‍റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്‌താവിക്കേണ്ടതിന്നു അവർ നിന്‍റെ രാജത്വത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി നിന്‍റെ ശക്തിയെക്കുറിച്ചു സംസാരിക്കും.” (സങ്കീ. 145:10-12) യഹോവയെ സ്‌നേഹിക്കുയും യഹോയോടു വിശ്വസ്‌തരായിരിക്കുയും ചെയ്യുന്ന എല്ലാവർക്കും യഹോയെക്കുറിച്ച് പറയാനുള്ള ശക്തമായ ആഗ്രഹം തോന്നും. എന്നാൽ അസുഖമോ പ്രായാധിക്യമോ കാരണം ആഗ്രഹിക്കുന്ന അത്രയും ശുശ്രൂയിൽ ഏർപ്പെടാൻ കഴിയുന്നില്ലെങ്കിലോ? നിങ്ങളുടെ അടുത്ത്‌ വരുന്നരോട്‌, ഒരുപക്ഷേ ഡോക്‌ടർമാരോടോ നഴ്‌സുമാരോടോ, നിങ്ങൾ യഹോയെക്കുറിച്ച് പറയുന്ന ഓരോ സമയത്തും യഹോവയെ സ്‌തുതിക്കുയാണ്‌ എന്ന് ഓർക്കുക. വിശ്വാത്തിന്‍റെ പേരിൽ നിങ്ങൾ തടവിലാണെങ്കിൽ അപ്പോഴും യഹോയെക്കുറിച്ച് പറയാനായേക്കും. അത്‌ യഹോയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. (സദൃ. 27:11) കുടുംബാംഗങ്ങൾ വിശ്വാത്തില്ലെങ്കിൽപ്പോലും നിങ്ങൾ യഹോവയെ സേവിക്കുന്നെങ്കിലോ? അപ്പോഴും യഹോയ്‌ക്കു സന്തോഷം തോന്നും. (1 പത്രോ. 3:1-4) ഏറ്റവും പ്രയാമായ സമയത്തുപോലും യഹോവയെ സ്‌തുതിക്കാനും യഹോയോടു കൂടുതൽ അടുക്കാനും ആത്മീയപുരോഗതി വരുത്താനും നിങ്ങൾക്കു കഴിയും.

20, 21. യഹോയുടെ സംഘടയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കുമ്പോൾ നിങ്ങൾ എങ്ങനെ മറ്റുള്ളവർക്ക് ഒരു അനുഗ്രമായിത്തീരും?

20 ആത്മീയപുരോഗതി വരുത്തുന്നെങ്കിൽ യഹോവ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും. ഒരുപക്ഷേ നിങ്ങളുടെ ജീവിര്യയിലും ജീവിരീതിയിലും ചില മാറ്റങ്ങൾ വരുത്തുന്നെങ്കിൽ ദൈവത്തിന്‍റെ വിസ്‌മമായ വാഗ്‌ദാങ്ങളെക്കുറിച്ച് ആളുകളെ പഠിപ്പിക്കാൻ നിങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കും. സഹോങ്ങളെ കൂടുതൽ സഹായിക്കാനും കഴിഞ്ഞേക്കും. സഭയിൽ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനം കാണുമ്പോൾ സഹോരങ്ങൾ നിങ്ങളെ വളരെധികം സ്‌നേഹിക്കും.

21 നമ്മൾ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര നാളായാലും ശരി നമുക്ക് എല്ലാവർക്കും യഹോയോടു കൂടുതൽ അടുക്കുന്നതിനും ആത്മീയപുരോഗതി വരുത്തുന്നതിനും കഴിയും. പുരോഗതി വരുത്താൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.