വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 മാര്‍ച്ച് 

ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാമേൽക്കാനുള്ള പക്വതയായോ?

ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാമേൽക്കാനുള്ള പക്വതയായോ?

“നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുയില്ലയോ?” —ലൂക്കോ. 14:28.

ഗീതം: 120, 64

പിൻവരുന്ന രണ്ടു ലേഖനങ്ങൾ സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവരികയും സ്‌നാനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്കു വേണ്ടിയുള്ളതാണ്‌

1, 2. (എ) ഇന്ന് ദൈവത്തിനു സന്തോമേകുന്ന ഒരു കാര്യം ഏതാണ്‌? (ബി) സ്‌നാത്തിന്‍റെ അർഥം മനസ്സിലാക്കാൻ മാതാപിതാക്കൾക്കും മൂപ്പന്മാർക്കും ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാനാകും?

“കുഞ്ഞായിരുന്നപ്പോൾ മുതൽ എനിക്കു മോനെ അറിയാം. മോൻ സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോമുണ്ട്. ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ‘മോൻ എന്തുകൊണ്ടാണ്‌ സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്നത്‌?’” ഒരു മൂപ്പൻ 12 വയസ്സുള്ള ക്രിസ്റ്ററിനോട്‌ ചോദിച്ചതാണ്‌ ഇത്‌. അങ്ങനെ ചോദിക്കാൻ അദ്ദേഹത്തിന്‌ മതിയായ കാരണങ്ങളുണ്ടായിരുന്നു. ഓരോ വർഷവും ആയിരക്കക്കിന്‌ ചെറുപ്പക്കാർ സ്‌നാമേൽക്കുന്നത്‌ നമ്മളെ സന്തോഷിപ്പിക്കുന്നു. (സഭാ. 12:1) എന്നാൽ ആ തീരുമാനം അവർ സ്വന്തമായിട്ട് എടുക്കുന്നതാണെന്നും സ്‌നാത്തിന്‍റെ അർഥം എന്താണെന്ന് അവർക്ക് അറിയാമെന്നും ക്രിസ്‌ത്യാനിളായ മാതാപിതാക്കളും സഭയിലെ മൂപ്പന്മാരും ഉറപ്പുരുത്താൻ ആഗ്രഹിക്കും.

 2 ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ച് സമർപ്പവും സ്‌നാവും പുതിയ ഒരു ജീവിത്തിന്‍റെ തുടക്കമാണെന്ന് ബൈബിളിൽനിന്ന് നമ്മൾ പഠിക്കുന്നു. ഈ പുതിയ ജീവിതം യഹോയിൽനിന്ന് ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തും, എന്നാൽ അതോടൊപ്പം സാത്താനിൽനിന്ന് എതിർപ്പുളും. (സദൃ. 10:22; 1 പത്രോ. 5:8) അതുകൊണ്ടാണ്‌, ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന് കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ സമയമെടുക്കേണ്ടത്‌. മാതാപിതാക്കൾ വിശ്വാത്തില്ലെങ്കിൽ സമർപ്പത്തിന്‍റെയും സ്‌നാത്തിന്‍റെയും അർഥം എന്താണെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ സ്‌നേപൂർവം ചെറുപ്പക്കാരെ സഹായിക്കും. (ലൂക്കോസ്‌ 14:27-30 വായിക്കുക.) ഒരു കെട്ടിത്തിന്‍റെ നിർമാണം പൂർത്തിയാക്കാൻ തയ്യാറെടുപ്പ് ആവശ്യമായിരിക്കുന്നതുപോലെ യഹോവയെ “അന്ത്യത്തോളം” വിശ്വസ്‌തമായി സേവിക്കാൻ കഴിയമെങ്കിൽ ചെറുപ്പക്കാർ സ്‌നാമേൽക്കുന്നതിനു മുമ്പുതന്നെ സജ്ജരാകണം. (മത്താ. 24:13) എന്നെന്നും യഹോവയെ സേവിക്കുമെന്നുള്ള ഉറച്ച തീരുമാമെടുക്കാൻ ചെറുപ്പക്കാരെ എന്തു സഹായിക്കും? നമുക്ക് നോക്കാം.

3. (എ) സ്‌നാത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് യേശുവിന്‍റെയും പത്രോസിന്‍റെയും വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു? (മത്താ. 28:19, 20; 1 പത്രോ. 3:21) (ബി) നമ്മൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും, എന്തിനുവേണ്ടി?

3 സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാനോ ചെറുപ്പക്കാരിയോ ആണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഏറ്റവും നല്ലൊരു ലക്ഷ്യമാണ്‌ അത്‌! യഹോയുടെ സാക്ഷിളിൽ ഒരാളായി സ്‌നാമേൽക്കുയെന്നത്‌ ഒരു വലിയ ബഹുമതിയാണ്‌, ഒരു ക്രിസ്‌ത്യാനി ചെയ്യേണ്ട കാര്യവുമാണ്‌. മഹാകഷ്ടത്തിന്‍റെ സമയത്ത്‌ രക്ഷ നേടുന്നതിന്‌ അതിപ്രധാമായ ഒരു പടിയാണ്‌ ഇത്‌. (മത്താ. 28:19, 20; 1 പത്രോ. 3:21) സ്‌നാമേൽക്കുന്നതിലൂടെ നിങ്ങൾ എന്നും യഹോവയെ സേവിക്കുമെന്ന് വാക്കു കൊടുത്തിട്ടുണ്ടെന്ന് കാണിക്കുയാണ്‌. ആ വാക്കു പാലിക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കും. അതുകൊണ്ട് നിങ്ങൾ സ്‌നാമേൽക്കാറായോ എന്ന് മനസ്സിലാക്കാൻ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. (1) എനിക്ക് ഈ തീരുമാമെടുക്കാനുള്ള പക്വതയായോ? (2) അത്‌ ചെയ്യാനുള്ള വ്യക്തിമായ ആഗ്രഹം എനിക്കുണ്ടോ? (3) യഹോവയ്‌ക്ക് സമർപ്പിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാമോ? നമുക്ക് ഇപ്പോൾ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യാം.

വേണ്ടത്ര പക്വത പ്രാപിക്കുമ്പോൾ

4, 5 (എ) സ്‌നാനം മുതിർന്നവർക്കുവേണ്ടി മാത്രമുള്ള ഒരു ക്രമീല്ലാത്തത്‌ എന്തുകൊണ്ട്? (ബി) പക്വതയുള്ള ക്രിസ്‌ത്യാനിയായിരിക്കുക എന്നതിന്‍റെ അർഥം എന്താണ്‌?

4 ഒരു നിശ്ചിത പ്രായമായവർ മാത്രമേ സ്‌നാമേൽക്കാവൂ  എന്ന് ബൈബിൾ പറയുന്നില്ല. സദൃശവാക്യങ്ങൾ 20:11-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “ബാല്യത്തിലെ ക്രിയളാൽ തന്നേ ഒരുത്തന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.” ശരി ചെയ്യുക, യഹോവയ്‌ക്കു സമർപ്പിക്കുക എന്നതിന്‍റെയൊക്കെ അർഥം കുട്ടികൾക്കുപോലും മനസ്സിലാക്കാൻ കഴിയുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട് പക്വത തെളിയിക്കുയും യഹോവയ്‌ക്കു സമർപ്പിക്കുയും ചെയ്‌ത ഒരു ചെറുപ്പക്കാരൻ കൈക്കൊള്ളേണ്ട ഉചിതവും പ്രധാപ്പെട്ടതും ആയ ഒരു പടിയാണ്‌ സ്‌നാനം.—സദൃ. 20:7.

5 പക്വതയുള്ളരായിരിക്കുക എന്നതിന്‍റെ അർഥം എന്താണ്‌? പക്വത എന്നത്‌ എല്ലായ്‌പോഴും ഒരു വ്യക്തിയുടെ പ്രായത്തെയോ ശാരീരിളർച്ചയെയോ കുറിക്കുന്നില്ല. പക്വതയുള്ളവർ “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോത്താൽ തങ്ങളുടെ വിവേനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്നത്രേ” എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 5:14) പക്വതയുള്ള വ്യക്തിക്ക് ശരി ഏതാണെന്ന് വ്യക്തമായി അറിയാം. അത്‌ ചെയ്യാൻ അദ്ദേഹം ഹൃദയത്തിൽ നിശ്ചയിക്കുയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട് അദ്ദേഹം തെറ്റിലേക്ക് എളുപ്പം ചായുയില്ല. ശരിയായതു ചെയ്യാൻ ആ വ്യക്തിയോട്‌ എപ്പോഴും ആരെങ്കിലും പറയേണ്ട ആവശ്യവുമില്ല. മാതാപിതാക്കളോ മറ്റു മുതിർന്നരോ കൂടെയില്ലെങ്കിലും സ്‌നാമേറ്റ ഒരു ചെറുപ്പക്കാരൻ ശരിയായതു ചെയ്യുമെന്ന് ന്യായമായും പ്രതീക്ഷിക്കാനാകും.—ഫിലിപ്പിയർ 2:12 താരതമ്യം ചെയ്യുക.

6, 7. (എ) ബാബിലോണിലായിരുന്നപ്പോൾ ദാനിയേൽ നേരിട്ട പ്രശ്‌നങ്ങൾ എന്തൊക്കെയായിരുന്നു? (ബി) ദാനിയേൽ പക്വതയുള്ളനാണെന്ന് തെളിയിച്ചത്‌ എങ്ങനെ?

6 ചെറുപ്പക്കാനായ ഒരു വ്യക്തിക്ക് അത്തരം പക്വത കാണിക്കാൻ കഴിയുമോ? നമുക്കു ദാനിയേലിന്‍റെ ദൃഷ്ടാന്തം നോക്കാം. മാതാപിതാക്കളുടെ അടുക്കൽനിന്ന് ബാബിലോണിലേക്ക് കൊണ്ടുപോപ്പോൾ ദാനിയേൽ കൗമാത്തിലായിരുന്നിരിക്കണം. അധികം വൈകാതെതന്നെ ആ യുവാവ്‌ ദൈവത്തിന്‍റെ കല്‌പനകൾ അനുസരിക്കാത്ത ആളുകൾക്കു നടുവിലായി. നമുക്ക് ആ സാഹചര്യമൊന്ന് അടുത്ത്‌ പരിചിന്തിക്കാം. രാജാവിനെ സേവിക്കാൻ പ്രത്യേകം തിരഞ്ഞെടുത്ത ഏതാനും ചെറുപ്പക്കാരിൽ ഒരാളെന്ന നിലയിൽ ബാബിലോണിൽ ദാനിയേലിന്‌ ഒരു വിശിഷ്ടസ്ഥാമുണ്ടായിരുന്നു. (ദാനീ. 1:3-5, 13) ഇസ്രായേലിൽ ഒരിക്കലും ലഭിക്കാൻ സാധ്യയില്ലായിരുന്ന സ്ഥാനമാനങ്ങൾ ബാബിലോണിൽ ദാനിയേലിനു ലഭിച്ചു.

7 യുവാവായ ദാനിയേൽ ഇതിനെയെല്ലാം എങ്ങനെയാണ്‌ കണ്ടത്‌? തനിക്ക് മാറ്റം വരുത്താനോ തന്‍റെ വിശ്വാസം ദുർബപ്പെടുത്താനോ അവൻ ബാബിലോണിയരെ അനുവദിച്ചോ? ഒരിക്കലുമില്ല! ബൈബിൾ പറയുന്നത്‌ ബാബിലോണിലായിരുന്നപ്പോൾ “തന്നെത്താൻ അശുദ്ധമാക്കുയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു” എന്നാണ്‌. അതായത്‌, വ്യാജാരായുമായി ബന്ധപ്പെട്ട സകലതിൽനിന്നും അകന്നുനിൽക്കുമെന്ന് ദാനിയേൽ ഉറച്ച തീരുമാമെടുത്തു. (ദാനീ. 1:8) യഥാർഥ പക്വതയുടെ എത്ര നല്ല തെളിവ്‌!

പക്വതയുള്ള ഒരു ചെറുപ്പക്കാരൻ രാജ്യഹാളിൽ ദൈവത്തിന്‍റെ സുഹൃത്തായും സ്‌കൂളിൽ ലോകത്തിന്‍റെ സുഹൃത്തായും അഭിനയിക്കില്ല (8-‍ാ‍ം ഖണ്ഡിക കാണുക)

8. ദാനിയേലിന്‍റെ മാതൃയിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും?

8 ദാനിയേലിന്‍റെ മാതൃയിൽനിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും? പ്രയാമായ സാഹചര്യങ്ങളിൽപ്പോലും പക്വതയുള്ള ഒരു യുവവ്യക്തി തന്‍റെ വിശ്വാങ്ങളിൽ ഉറച്ചുനിൽക്കും. ചുറ്റുപാടുകൾക്കനുരിച്ച് നിറം മാറുന്ന ഓന്തിനെപ്പോലെയായിരിക്കില്ല അവൻ. പക്വതയുള്ള ഒരു ചെറുപ്പക്കാരൻ രാജ്യഹാളിൽ ദൈവത്തിന്‍റെ സുഹൃത്തായും സ്‌കൂളിൽ ലോകത്തിന്‍റെ സുഹൃത്തായും അഭിനയിക്കില്ല. നേരേറിച്ച് പരിശോനകൾ നേരിടുമ്പോൾപ്പോലും ആ വ്യക്തി വിശ്വസ്‌തനായി നിലനിൽക്കും.—എഫെസ്യർ 4:14, 15 വായിക്കുക.

9, 10. (എ) അടുത്തിടെ നേരിട്ട വിശ്വാത്തിന്‍റെ പരിശോയോടു പ്രതിരിച്ച വിധം ചിന്തിക്കുന്നതിൽനിന്ന് ചെറുപ്പക്കാർക്ക് എങ്ങനെ പ്രയോജനം ലഭിച്ചേക്കാം? (ബി) സ്‌നാത്തിന്‍റെ അർഥം എന്താണ്‌?

9 തീർച്ചയായും ആരും പൂർണരല്ല. ചെറുപ്പക്കാരും പ്രായമാരും ഇടയ്‌ക്കൊക്കെ തെറ്റുകൾ വരുത്താറുണ്ട്. (സഭാ. 7:20) എന്നാൽ സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ യഹോയുടെ കല്‌പനകൾ അനുസരിക്കാനുള്ള നിങ്ങളുടെ തീരുമാനം എത്ര ശക്തമാണെന്ന് സ്വയമൊന്നു വിലയിരുത്തുന്നതു നല്ലതായിരിക്കും. നിങ്ങളോടുതന്നെ ചോദിക്കുക, ‘ദൈവിനിവാങ്ങളോടു എല്ലായ്‌പോഴും പറ്റിനിന്നതിന്‍റെ ഒരു ജീവിരേഖ എനിക്കുണ്ടോ?’ വിശ്വാസം പരിശോധിക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെയാണ്‌ പ്രതിരിച്ചതെന്ന് ചിന്തിക്കുക. ആ സമയത്ത്‌, ചെയ്യേണ്ട ശരിയായ  കാര്യം ഏതായിരുന്നെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് സാധിച്ചോ? ഇനി, ദാനിയേലിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ ചില പ്രത്യേക കഴിവുകൾ ഉപയോഗിക്കാൻ സാത്താന്‍റെ ലോകത്തിലുള്ള ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെടുന്നെങ്കിലോ? അത്തരമൊരു പ്രലോമായ സാഹചര്യത്തിൽ യഹോയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?—എഫെ. 5:17.

10 ഈ വ്യക്തിമായ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? സ്‌നാത്തിന്‍റെ ഗൗരവം മനസ്സിലാക്കാൻ അത്‌ നിങ്ങളെ സഹായിക്കും. സ്‌നാപ്പെടുമ്പോൾ നിങ്ങൾ യഹോവയ്‌ക്കു പ്രധാപ്പെട്ട ഒരു വാക്കു കൊടുത്തിട്ടുണ്ടെന്നു മറ്റുള്ളവർ അറിയും. പൂർണഹൃത്തോടെ യഹോവയെ എന്നെന്നും സ്‌നേഹിക്കുമെന്നും സേവിക്കുമെന്നും ആണ്‌ നിങ്ങൾ കൊടുത്ത വാക്ക്. (മർക്കോ. 12:30) സ്‌നാമേൽക്കുന്ന എല്ലാവരും യഹോവയ്‌ക്കു കൊടുത്ത വാക്കു പാലിക്കാൻ ദൃഢചിത്തരായിരിക്കണം.—സഭാപ്രസംഗി 5:4, 5 വായിക്കുക.

ഇത്‌ നിങ്ങളുടെ വ്യക്തിമായ ആഗ്രഹമാണോ?

11, 12. (എ) സ്‌നാത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തികൾ ഏതു കാര്യത്തെക്കുറിച്ച് ഉറപ്പുള്ളരായിരിക്കണം? (ബി) സ്‌നാനം എന്ന യഹോയുടെ ക്രമീരണം സംബന്ധിച്ച് ശരിയായ വീക്ഷണം നിലനിറുത്താൻ നിങ്ങളെ എന്തു സഹായിക്കും?

11 യഹോയുടെ ജനത്തിൽപ്പെട്ട എല്ലാവരും, ചെറുപ്പക്കാർപോലും യഹോവയെ ‘സ്വമേധയാ’ സേവിക്കുമെന്ന് ബൈബിൾ പറയുന്നു. (സങ്കീ. 110:3) അതുകൊണ്ട് സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഇത്‌ തന്‍റെ വ്യക്തിമായ ആഗ്രഹമാണെന്ന് ഉറപ്പുരുത്തണം. അതിന്‌ നിങ്ങളുടെ ആഗ്രഹം പരിശോധിക്കേണ്ടതുണ്ടായിരിക്കാം, പ്രത്യേകിച്ച് വിശ്വാത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ.

12 വളർന്നുരവെ, നിങ്ങളുടെ കൂട്ടുകാരോ കൂടെപ്പിപ്പുളോ ഒക്കെ, സ്‌നാമേൽക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും. മറ്റുള്ളരൊക്കെ സ്‌നാമേൽക്കുന്നതുകൊണ്ടോ ഒരു നിശ്ചിത പ്രായമെത്തിതുകൊണ്ടോ സ്‌നാമേൽക്കാൻ നിങ്ങൾക്കു പ്രേരണ തോന്നിയേക്കാം, അതിനെതിരെ ജാഗ്രയുള്ളരായിരിക്കണം. യഹോവ വീക്ഷിക്കുന്നതുപോലെന്നെയാണ്‌ നിങ്ങളും സ്‌നാനത്തെ വീക്ഷിക്കുന്നതെന്ന് എങ്ങനെ ഉറപ്പുരുത്താം? സ്‌നാമേൽക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന് ചിന്തിക്കാൻ സമയമെടുക്കുക. ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും അതിന്‍റെ ചില കാരണങ്ങൾ നമ്മൾ പരിചിന്തിക്കും.

13. സ്‌നാമേൽക്കാനുള്ള തീരുമാനം നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ളതാണെന്ന് എങ്ങനെ പറയാനാകും?

13 സ്‌നാമേൽക്കാനുള്ള തീരുമാനം ഹൃദയത്തിൽനിന്നുള്ളതാണോ എന്ന് നിങ്ങളുടെ പ്രാർഥനകൾ വെളിപ്പെടുത്തും. നിങ്ങൾ എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്? ഓരോ കാര്യവും എടുത്തുറഞ്ഞ് പ്രാർഥിക്കാറുണ്ടോ? ഇതിനുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് യഹോയുമായി എത്രത്തോളം അടുപ്പമുണ്ടെന്ന് കാണിച്ചുന്നേക്കാം. (സങ്കീ. 25:4) നമ്മുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരം മിക്കപ്പോഴും യഹോവ തരുന്നത്‌ ബൈബിളിലൂടെയായിരിക്കും. അതുകൊണ്ട് യഹോയോടു കൂടുതൽ അടുക്കാനും യഹോവയെ ഹൃദയപൂർവം സേവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്ന മറ്റൊരു വിധം നിങ്ങളുടെ പഠനശീലങ്ങൾ പരിശോധിക്കുന്നതാണ്‌. (യോശു. 1:8) നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്‍റെ വ്യക്തിമായ ബൈബിൾപഠനം ക്രമമുള്ളതാണോ? കുടുംബാരായിൽ ഞാൻ മനസ്സോടെ പങ്കെടുക്കുന്നുണ്ടോ?’ സ്‌നാമേൽക്കാനുള്ള നിങ്ങളുടെ തീരുമാനം യഥാർഥത്തിൽ ഹൃദയത്തിൽനിന്നുള്ളതാണോ എന്ന് കണ്ടെത്താൻ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സഹായിക്കും.

സമർപ്പത്തിന്‍റെ അർഥം

14. സമർപ്പവും സ്‌നാവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കുക.

14 സമർപ്പവും സ്‌നാവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പല ചെറുപ്പക്കാർക്കും അറിയില്ല. യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചിട്ടുണ്ടെങ്കിലും സ്‌നാമേൽക്കാറായിട്ടില്ലെന്നാണ്‌ അവരിൽ ചിലർ പറയുന്നത്‌. എന്നാൽ അത്‌ ശരിയാണോ? സമർപ്പണം എന്നത്‌ യഹോവയെ എന്നെന്നും സേവിച്ചുകൊള്ളാമെന്നു വാക്കു കൊടുത്തുകൊണ്ട് നിങ്ങൾ നടത്തുന്ന പ്രാർഥയാണ്‌. സ്‌നാമേൽക്കുമ്പോൾ യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ടെന്ന് മറ്റുള്ളവർക്കു തെളിവു കൊടുക്കുയാണ്‌.  അതുകൊണ്ട് സ്‌നാമേൽക്കുമ്പോൾ യഹോവയ്‌ക്കു സമർപ്പിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് മനസ്സിലാക്കേണ്ടത്‌ പ്രധാമാണ്‌.

15. സമർപ്പത്തിന്‍റെ അർഥം എന്താണ്‌?

15 സമർപ്പണം നടത്തുമ്പോൾ അപ്പോൾമുതൽ നിങ്ങൾ യഹോയുടേതാണ്‌ എന്ന് യഹോയോട്‌ പറയുയാണ്‌. ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട കാര്യം യഹോവയെ സേവിക്കുന്നതായിരിക്കുമെന്ന് നിങ്ങൾ വാക്കു കൊടുക്കുയാണ്‌. (മത്തായി 16:24 വായിക്കുക.) അത്തരമൊരു വാഗ്‌ദാനം വളരെ ഗൗരവമായി എടുക്കേണ്ട ഒന്നാണ്‌! (മത്താ. 5:33) അങ്ങനെയെങ്കിൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല, യഹോവയ്‌ക്കുള്ളരാണ്‌ എന്ന് എങ്ങനെ കാണിക്കാം?—റോമ. 14:8.

16, 17. (എ) സ്വയം ത്യജിക്കുക എന്നതിന്‍റെ അർഥം എന്താണെന്ന് ദൃഷ്ടാന്തീരിക്കുക. (ബി) സമർപ്പണം നടത്തുന്ന ഒരു വ്യക്തി യഥാർഥത്തിൽ എന്താണ്‌ പറയുന്നത്‌?

16 നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. ഒരു കൂട്ടുകാരൻ നിങ്ങൾക്കൊരു കാർ സമ്മാനമായി തരുന്നുവെന്നു സങ്കല്‌പിക്കുക. കാറിന്‍റെ ബുക്കും പേപ്പറും നിങ്ങളുടെ കൈയിൽ തന്നിട്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: “ഈ കാർ ഇനി നിങ്ങളുടേതാണ്‌.” എന്നാൽ അതിനു ശേഷം സുഹൃത്ത്‌ പറയുന്നു: “താക്കോൽ എന്‍റെ കൈയിലായിരിക്കും. വണ്ടിയോടിക്കുന്നതും ഞാൻതന്നെയായിരിക്കും, നീയല്ല.” ഈ സമ്മാനത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നും? കാർ തന്ന ആ കൂട്ടുകാനെക്കുറിച്ചോ?

17 ഒരു വ്യക്തി യഹോവയ്‌ക്കു സമർപ്പിക്കുമ്പോൾ, “ഞാൻ അങ്ങയ്‌ക്ക് എന്‍റെ ജീവിതം നൽകുന്നു, ഇനിമുതൽ ഞാൻ അങ്ങയുടേതാണ്‌” എന്ന് ദൈവത്തോടു പറയുയാണ്‌. ആ വ്യക്തി തന്‍റെ വാക്കു പാലിക്കുമെന്ന് പ്രതീക്ഷിക്കാനുള്ള അവകാശം യഹോവയ്‌ക്കുണ്ട്. എന്നാൽ ആ വ്യക്തി ദൈവത്തെ സേവിക്കാത്ത ഒരാളെ രഹസ്യമായി പ്രണയിച്ചുകൊണ്ട് ദൈവത്തോട്‌ അനുസക്കേട്‌ കാണിക്കുന്നെങ്കിലോ? ശുശ്രൂയിലെ സമയം കവർന്നെടുക്കുന്നതോ മീറ്റിംഗുകൾ നഷ്ടപ്പെടുത്തുന്നതോ ആയ ഒരു ജോലി ആ വ്യക്തി സ്വീകരിക്കുന്നെങ്കിലോ? അങ്ങനെയെങ്കിൽ ആ വ്യക്തി യഹോവയ്‌ക്കു കൊടുത്ത വാക്ക് പാലിക്കുകയല്ല. കാർ സമ്മാനിച്ചിട്ട് താക്കോൽ സ്വന്തം കൈയിൽ സൂക്ഷിക്കുന്നതിനു തുല്യമായിരിക്കും അത്‌. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുമ്പോൾ, “എന്‍റെ ജീവിതം ഇനി അങ്ങയ്‌ക്കുള്ളതാണ്‌, എനിക്കുള്ളതല്ല” എന്നു നമ്മൾ പറയുയാണ്‌. യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും, നമുക്ക് വ്യക്തിമായി ഇഷ്ടമില്ലാത്ത കാര്യമാണെങ്കിൽപ്പോലും. നമുക്ക് യേശുവിനെ അനുകരിക്കാം. യേശു പറഞ്ഞു: “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിന്നിരിക്കുന്നത്‌ എന്‍റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യാത്രേ.”—യോഹ. 6:38.

18, 19. (എ) റോസിന്‍റെയും ക്രിസ്റ്ററിന്‍റെയും വാക്കുകൾ സ്‌നാനം എന്നത്‌ അനേകം അനുഗ്രങ്ങളിലേക്ക് നയിക്കുന്ന ഒരു പദവിയാണെന്ന് പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) സ്‌നാനം എന്ന പദവിയെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?

18 വ്യക്തമായും സ്‌നാനം എന്നത്‌ ഗൗരവമുള്ള ഒരു തീരുമാമാണ്‌. യഹോവയ്‌ക്കു സമർപ്പിക്കുയും സ്‌നാമേൽക്കുയും ചെയ്യുക എന്നത്‌ തീർച്ചയായും ഒരു വലിയ പദവിയാണ്‌. യഹോവയെ സ്‌നേഹിക്കുയും സമർപ്പത്തിന്‍റെ അർഥം എന്താണെന്ന് മനസ്സിലാക്കുയും ചെയ്യുന്ന ചെറുപ്പക്കാർ ദൈവത്തിനു തങ്ങളുടെ ജീവിതം സമർപ്പിക്കാനോ സ്‌നാമേൽക്കാനോ മടി കാണിക്കുയില്ല. ആ തീരുമാത്തെക്കുറിച്ച് അവർക്ക് ഒരിക്കലും ഖേദം തോന്നുയുമില്ല. സ്‌നാമേറ്റ കൗമാക്കാരിയായ റോസ്‌ പറയുന്നു: “ഞാൻ യഹോവയെ സ്‌നേഹിക്കുന്നു. മറ്റെന്തു ചെയ്‌താലും യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്നത്ര സന്തോഷം കിട്ടുയില്ല. സ്‌നാമേൽക്കാൻ എടുത്ത തീരുമാത്തെക്കാൾ ഉറപ്പോടെ എടുത്ത മറ്റൊരു തീരുമാവും എന്‍റെ ജീവിത്തിൽ ഉണ്ടായിട്ടില്ല.”

19 ഈ ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ ക്രിസ്റ്ററിനെക്കുറിച്ചെന്ത്? 12-‍ാ‍ം വയസ്സിൽ സ്‌നാമേൽക്കാൻ എടുത്ത തീരുമാത്തെക്കുറിച്ച് അദ്ദേഹത്തിന്‌ എന്തു തോന്നുന്നു? അങ്ങനെയൊരു തീരുമാമെടുത്തതിൽ തികഞ്ഞ സന്തോമുണ്ടെന്ന് അദ്ദേഹം പറയുന്നു. 17-‍ാ‍ം വയസ്സിൽ ക്രിസ്റ്റഫർ ഒരു സാധാരണ മുൻനിസേനായി, 18-‍ാ‍ം വയസ്സിൽ ശുശ്രൂഷാദാനായി. ഇന്ന് അദ്ദേഹം ബെഥേലിൽ സേവിക്കുന്നു. ക്രിസ്റ്റഫർ പറയുന്നു: “സ്‌നാമേൽക്കുക എന്നതായിരുന്നു ശരിയായ തീരുമാനം. യഹോവയ്‌ക്കും സംഘടനയ്‌ക്കും വേണ്ടി എനിക്കു ധാരാളം ചെയ്യാനാകുന്നുണ്ട്. അത്‌ എനിക്കു തികഞ്ഞ സംതൃപ്‌തി നൽകുന്നു.” സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അതിനുവേണ്ടി എങ്ങനെ തയ്യാറെടുക്കാം? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം തരും.