വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 മാര്‍ച്ച് 

ചെറുപ്പക്കാരേ, സ്‌നാത്തിനായി എങ്ങനെ തയ്യാറെടുക്കാം?

ചെറുപ്പക്കാരേ, സ്‌നാത്തിനായി എങ്ങനെ തയ്യാറെടുക്കാം?

“എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു.”—സങ്കീ. 40:8.

ഗീതം: 51, 58

1, 2. (എ) സ്‌നാനം ഗൗരവമുള്ള ഒരു പടിയായിരിക്കുന്നത്‌ എന്തുകൊണ്ട് എന്ന് വിശദീരിക്കുക. (ബി) സ്‌നാമേൽക്കുന്നതിനു മുമ്പ് ഒരു വ്യക്തി ഏത്‌ കാര്യം സംബന്ധിച്ച് ഉറപ്പുള്ളനായിരിക്കണം, എന്തുകൊണ്ട്?

സ്‌നാമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു യുവവ്യക്തിയാണോ നിങ്ങൾ? സ്‌നാമേറ്റ ഒരു സാക്ഷിയായിരിക്കുക എന്നത്‌ ലഭിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും വലിയ ബഹുമതിയാണ്‌. മുൻലേത്തിൽ പറഞ്ഞതുപോലെ സ്‌നാമേൽക്കാനുള്ള തീരുമാനം വളരെ ഗൗരവമേറിയ ഒന്നാണ്‌. യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ്‌ സ്‌നാനം. അതിലൂടെ, യഹോവയെ എന്നെന്നും സേവിക്കുമെന്നും യഹോയുടെ ഇഷ്ടം ചെയ്യുന്നതാണ്‌ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട കാര്യമെന്നും മറ്റുള്ളവർക്കു നിങ്ങൾ തെളിവ്‌ നൽകുയാണ്‌. ഇത്‌ ദൈവത്തിനു കൊടുക്കുന്ന വളരെ ഗൗരവമേറിയ ഒരു വാക്കാണ്‌. അതുകൊണ്ട് സ്‌നാമേൽക്കുന്നതിനു മുമ്പ് വേണ്ടത്ര പക്വത നേടുയും അതിനുവേണ്ടി വ്യക്തിമായ ഒരു ആഗ്രഹം തോന്നുയും സമർപ്പത്തിന്‍റെ അർഥം എന്താണെന്ന് മനസ്സിലാക്കുയും വേണം.

2 ഒരുപക്ഷേ ഇപ്പോൾ സ്‌നാമേൽക്കാറായിട്ടില്ല എന്നായിരിക്കാം നിങ്ങൾക്കു തോന്നുന്നത്‌. അഥവാ സ്‌നാമേൽക്കാറായെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിലും കുറച്ചുകൂടി അനുഭരിചയം നേടിതിനു ശേഷം മതി എന്ന് മാതാപിതാക്കൾ പറയുന്നു എന്നിരിക്കട്ടെ. അപ്പോൾ നിങ്ങൾ എന്തു ചെയ്യണം? മനസ്സു മടുക്കരുത്‌, പകരം പുരോഗതി പ്രാപിക്കാൻ ഈ സമയം ഉപയോഗിക്കുക. അങ്ങനെയെങ്കിൽ സ്‌നാത്തിന്‌ എത്രയും പെട്ടെന്ന് യോഗ്യത  നേടാൻ നിങ്ങൾക്കു കഴിയും. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് മൂന്നു കാര്യങ്ങളിൽ നിങ്ങൾക്കു ലക്ഷ്യം വെക്കാനാകും: (1) നിങ്ങളുടെ ബോധ്യങ്ങൾ അഥവാ വിശ്വാസങ്ങൾ (2) നിങ്ങളുടെ പ്രവൃത്തികൾ, (3) നിങ്ങളുടെ വിലമതിപ്പ്.

നിങ്ങളുടെ ബോധ്യങ്ങൾ

3, 4. തിമൊഥെയൊസിന്‍റെ മാതൃയിൽനിന്ന് ചെറുപ്പക്കാർക്ക് എന്ത് പാഠം പഠിക്കാനാകും?

3 പിൻവരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം പറയുമെന്നു ചിന്തിക്കുക: ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത്‌ എന്തുകൊണ്ട്? ബൈബിൾ ദൈവത്തിൽനിന്നുള്ള പുസ്‌തമാണെന്ന് എനിക്ക് ഉറപ്പുള്ളത്‌ എന്തുകൊണ്ട്? ഞാൻ എന്തുകൊണ്ടാണ്‌ ലോകത്തിന്‍റെ ധാർമിനിവാരങ്ങൾ അനുകരിക്കുന്നതിനു പകരം ദൈവത്തിന്‍റെ കല്‌പനകൾ അനുസരിക്കുന്നത്‌? ഈ ചോദ്യങ്ങൾ പൗലോസ്‌ അപ്പൊസ്‌തലന്‍റെ പിൻവരുന്ന നിർദേശം പിൻപറ്റാൻ നിങ്ങളെ സഹായിക്കും: “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയുക.” (റോമ. 12:2) നിങ്ങൾ എന്തുകൊണ്ടാണ്‌ അതു ചെയ്യേണ്ടത്‌?

4 തിമൊഥെയൊസിന്‍റെ മാതൃക നിങ്ങളെ സഹായിക്കും. തിമൊഥെയൊസിനു ബൈബിൾ നന്നായി അറിയാമായിരുന്നു, കാരണം അമ്മയും വലിയമ്മയും തിമൊഥെയൊസിനെ സത്യം പഠിപ്പിച്ചിരുന്നു. എങ്കിലും പൗലോസ്‌ തിമൊഥെയൊസിന്‌ ഇങ്ങനെ എഴുതി: ‘നീ ഗ്രഹിച്ചതും നിനക്കു ബോധ്യംന്നിട്ടുള്ളതുമായ കാര്യങ്ങളിൽ നിലനിൽക്കുക.’ (2 തിമൊ. 3:14, 15) ഇവിടെ “ബോധ്യംന്നിട്ടുള്ള” എന്ന് ഉപയോഗിച്ചിരിക്കുന്ന വാക്കിന്‍റെ അർഥം “ഒരു കാര്യത്തിന്‍റെ സത്യം സംബന്ധിച്ച് ഉറപ്പും നിശ്ചയവും ഉള്ളവരായിരിക്കുക” എന്നാണ്‌. തിമൊഥെയൊസ്‌ സത്യം സ്വന്തമാക്കി. അമ്മയും വലിയമ്മയും പഠിപ്പിച്ചതുകൊണ്ടല്ല, പകരം പഠിച്ചതും ഗ്രഹിച്ചതും ആയ കാര്യങ്ങളെക്കുറിച്ച് സ്വയം ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ തിമൊഥെയൊസ്‌ അത്‌ സ്വീകരിച്ചത്‌.—റോമർ 12:1 വായിക്കുക.

5, 6. നിങ്ങളുടെ ‘കാര്യബോധം’ സാധ്യമാകുന്നത്ര നേരത്തെതന്നെ ഉപയോഗിക്കാൻ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

5 നിങ്ങളുടെ കാര്യമോ? നിങ്ങൾ സത്യം അറിഞ്ഞിട്ട് കുറെക്കാമായിട്ടുണ്ടാകും. അങ്ങനെയെങ്കിൽ നിങ്ങളുടെ വിശ്വാങ്ങളുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാൻ ലക്ഷ്യംവെക്കുക. അത്‌ നിങ്ങളുടെ വിശ്വാസം കരുത്തുറ്റതാക്കും. സമപ്രാക്കാരിൽനിന്നുള്ള സമ്മർദ്ദമോ ലോകത്തിന്‍റെ ചിന്താതിയോ നിങ്ങളുടെതന്നെ വീക്ഷണത്തിലെ പിശകുളോ നിമിത്തം തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാനും അത്‌ സഹായിക്കും.

6 ചെറുപ്പമായിരിക്കുമ്പോൾത്തന്നെ നിങ്ങളുടെ ‘കാര്യബോധം,’ അതായത്‌ ചിന്താപ്രാപ്‌തി, ഉപയോഗിക്കാൻ പഠിക്കുന്നെങ്കിൽ കൂട്ടുകാർ ചോദിക്കുന്ന പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ നിങ്ങൾക്കു കഴിയും: ‘ഒരു ദൈവമുണ്ടെന്നതിന്‌ നിനക്ക് എന്ത് ഉറപ്പുണ്ട്? ദൈവം നമ്മളെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവത്തിന്‌ ആരംഭമില്ല എന്നു പറഞ്ഞാൽ അത്‌ എങ്ങനെ ശരിയാകും?’ ഇക്കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ ഇത്തരം ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ സംശയത്തിന്‍റെ വിത്തുകൾ മുളപ്പിക്കില്ല. പകരം അത്‌ ബൈബിൾ കൂടുലായി പഠിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും.

7-9. നമ്മുടെ വെബ്‌സൈറ്റിലെ “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” എന്ന പരമ്പര നിങ്ങളുടെ ബോധ്യം ശക്തമാക്കാൻ സഹായിക്കുന്നത്‌ എങ്ങനെയെന്ന് വിശദീരിക്കുക.

7 ശ്രദ്ധയോടെയുള്ള വ്യക്തിമായ പഠനം, ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും സംശയങ്ങളുണ്ടായാൽ അത്‌ ദൂരീരിക്കാനും നിങ്ങളുടെ ബോധ്യങ്ങൾ ശക്തമാക്കാനും സഹായിക്കും. (പ്രവൃ. 17:11) വ്യക്തിമായ പഠനത്തിന്‌ നിങ്ങളെ സഹായിക്കുന്ന ധാരാളം പ്രസിദ്ധീങ്ങളുണ്ട്. ജീവന്‍റെ ഉത്ഭവംപ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിയും നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തവും പഠിക്കുന്നതു സഹായമാണെന്നു പലരും കണ്ടെത്തിയിരിക്കുന്നു. കൂടാതെ പല ചെറുപ്പക്കാരും jw.org-ലെ “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” (“What Does the Bible Really Teach?”) എന്ന പരമ്പര ആസ്വദിക്കുയും അതിൽനിന്ന് പ്രയോജനം നേടുയും ചെയ്‌തിരിക്കുന്നു. നിങ്ങൾക്ക് അത്‌ “ബൈബിൾപഠിപ്പിക്കലുകൾ” (“BIBLE TEACHINGS”) എന്നതിനു കീഴിൽ കണ്ടെത്താൻ കഴിയും. ഓരോ ബൈബിൾവിത്തെക്കുറിച്ചുമുള്ള നിങ്ങളുടെ ബോധ്യം ശക്തമാക്കാൻ സഹായിക്കുന്ന വിധത്തിലാണ്‌ ഈ പരമ്പരയിലെ ഓരോ പഠനസഹായിയും തയ്യാറാക്കിയിരിക്കുന്നത്‌.

8 ബൈബിൾ പഠിക്കുന്ന ഒരാളാതുകൊണ്ട് ഈ പഠനസഹായിളിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇപ്പോൾത്തന്നെ നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ നിങ്ങളുടെ ഉത്തരങ്ങൾ സംബന്ധിച്ച്  നിങ്ങൾക്ക് ഉറപ്പുണ്ടോ? ഈ പഠനസഹായികൾ വ്യത്യസ്‌ത തിരുവെഴുത്തുളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കാൻ നിങ്ങളെ സഹായിക്കും. ഒരു കാര്യത്തിൽ വിശ്വസിക്കുന്നതിന്‍റെ കാരണങ്ങൾ എഴുതിവെക്കാൻ അത്‌ നിങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് എങ്ങനെ വിശദീരിച്ചുകൊടുക്കാമെന്നും പഠിക്കും. നമ്മുടെ വെബ്‌സൈറ്റിലെ “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” എന്ന പരമ്പര നിങ്ങൾക്ക് വ്യക്തിമായ പഠനത്തിൽ ഉപയോഗിക്കാനാകും, അത്‌ നിങ്ങളുടെ ബോധ്യം കൂടുതൽ ശക്തമാക്കും.

9 ഇതാണ്‌ സത്യം എന്ന് നിങ്ങൾ സ്വയം ബോധ്യപ്പെടുത്തണം. അത്‌ സ്‌നാത്തിനു തയ്യാറാകാൻ നിങ്ങളെ സഹായിക്കും. കൗമാപ്രാത്തിലുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സ്‌നാമേൽക്കുന്നതിനു മുമ്പ് ഞാൻ ബൈബിൾ പഠിക്കുയും ഇതാണ്‌ സത്യമമെന്ന് മനസ്സിലാക്കുയും ചെയ്‌തു. ഓരോ ദിവസം കഴിയുന്തോറും ആ ബോധ്യം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു.”

നിങ്ങളുടെ പ്രവൃത്തികൾ

10. സ്‌നാമേറ്റ ഒരു ക്രിസ്‌ത്യാനിയുടെ പ്രവൃത്തികൾ അദ്ദേഹത്തിന്‍റെ വിശ്വാത്തിനു ചേർച്ചയിലായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

10 “വിശ്വാവും പ്രവൃത്തിളില്ലാത്തതായാൽ നിർജീമായിരിക്കും” എന്ന് ബൈബിൾ പറയുന്നു. (യാക്കോ. 2:17) നിങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടെങ്കിൽ അത്‌ നിങ്ങളുടെ പ്രവൃത്തിളിൽ കാണാനാകും. “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം” എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ അത്‌ നിങ്ങളെ സഹായിക്കും.—2 പത്രോസ്‌ 3:12 വായിക്കുക.

11. ‘വിശുദ്ധജീവിതം’ എന്ന പദപ്രയോഗം വിശദീരിക്കുക.

11 ‘വിശുദ്ധജീവിതം’ നയിക്കുന്നതിന്‌ നിങ്ങൾ ധാർമിമായി ശുദ്ധിയുള്ളരായിരിക്കണം. ഇക്കാര്യത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ നില എന്താണ്‌? കഴിഞ്ഞ ആറു മാസത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. പ്രലോഭനം തോന്നിയ ഒരു സാഹചര്യത്തിൽ തീരുമാമെടുക്കേണ്ടിന്നപ്പോൾ ശരിയേത്‌ തെറ്റേത്‌ എന്ന് നിങ്ങൾ ശ്രദ്ധാപൂർവം ചിന്തിച്ചോ? (എബ്രാ. 5:14) പ്രലോത്തെയോ സമപ്രാക്കാരിൽനിന്നുള്ള സമ്മർദ്ദത്തെയോ ചെറുത്തുനിന്ന ചില പ്രത്യേക സാഹചര്യങ്ങൾ നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നുണ്ടോ? സ്‌കൂളിൽ നിങ്ങൾ മറ്റുള്ളവർക്ക് ഒരു നല്ല മാതൃയാണോ? നിങ്ങൾ യഹോയോട്‌ വിശ്വസ്‌തനായി നിൽക്കുന്നുണ്ടോ, അതോ കൂട്ടുകാർ കളിയാക്കാതിരിക്കാനായി അവരെപ്പോലെയാകാൻ ശ്രമിക്കുന്നുണ്ടോ? (1 പത്രോ. 4:3, 4) ആരും പൂർണല്ലെന്നുള്ളത്‌ സത്യമാണ്‌. യഹോവയെ വർഷങ്ങളായി സേവിച്ചിട്ടുള്ള ചിലർക്കുപോലും ചിലപ്പോൾ തങ്ങളുടെ വിശ്വാത്തിനുവേണ്ടി പരസ്യമായ നിലപാടെടുക്കാൻ ലജ്ജ തോന്നാറുണ്ട്. എന്നാൽ യഹോവയ്‌ക്ക് ജീവിതം സമർപ്പിച്ച ഒരാൾക്ക് യഹോയുടെ സാക്ഷിയായിരിക്കുന്നതിൽ അഭിമാമാണ്‌ തോന്നേണ്ടത്‌. ശുദ്ധമായ ഒരു ജീവിതം നയിച്ചുകൊണ്ട് ആ വ്യക്തി അതിനു തെളിവ്‌ നൽകുയും ചെയ്യും.

12. ‘ഭക്തിപൂർണമായ ജീവിത്തിൽ’ എന്താണ്‌ ഉൾപ്പെടുന്നത്‌, നിങ്ങൾ അതിനെ എങ്ങനെ വീക്ഷിക്കണം?

12 ‘ഭക്തിപൂർണമായി ജീവിക്കുന്നതിൽ’ എന്താണ്‌ ഉൾപ്പെടുന്നത്‌? യോഗങ്ങളും പ്രസംവേയും പോലുള്ള സഭാപ്രവർത്തനങ്ങൾ അതിന്‍റെ ഭാഗമാണ്‌. എന്നാൽ വ്യക്തിമായ പ്രാർഥളും പഠനവും പോലെ മറ്റുള്ളവർ അത്ര പെട്ടെന്ന് കാണാത്ത കാര്യങ്ങളും അതിൽ ഉൾപ്പെടുന്നുണ്ട്. യഹോവയ്‌ക്കു ജീവിതം സമർപ്പിച്ച ഒരു വ്യക്തിക്ക് ഈ കാര്യങ്ങളൊന്നും ഒരു ഭാരമായി തോന്നില്ല. “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞ ദാവീദ്‌ രാജാവിനെപ്പോലെയായിരിക്കും ആ വ്യക്തിക്കു തോന്നുന്നത്‌.—സങ്കീ. 40:8.

13, 14. ‘ഭക്തിപൂർണമായ ജീവിതം’ നയിക്കാൻ സംഘടയുടെ ഏതു കരുതൽ നിങ്ങളെ സഹായിക്കും, ഇതിൽനിന്ന് ചില ചെറുപ്പക്കാർക്ക് പ്രയോജനം കിട്ടിയത്‌ എങ്ങനെ?

13 ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു അഭ്യാസം യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗിമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിന്‍റെ 308, 309 പേജുളിൽ കാണാം. അതിൽ പിൻവരുന്നതുപോലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം എഴുതിവെക്കാൻ നിങ്ങൾക്കു കഴിയും. “ഓരോ കാര്യവും എടുത്തുറഞ്ഞ് പ്രാർഥിക്കുന്ന രീതി നിങ്ങൾക്കുണ്ടോ, ആ പ്രാർഥനകൾ യഹോയോടുള്ള നിങ്ങളുടെ സ്‌നേത്തെക്കുറിച്ച് എന്താണ്‌ വെളിപ്പെടുത്തുന്നത്‌?” “വ്യക്തിമായ പഠനത്തിൽ എന്തൊക്കെയാണ്‌ നിങ്ങൾ ഉൾപ്പെടുത്തുന്നത്‌?” “മാതാപിതാക്കൾ വയൽസേത്തിനു പോയില്ലെങ്കിലും നിങ്ങൾ പോകുമോ?” നിങ്ങളുടെ പ്രാർഥനകൾ, വ്യക്തിമായ പഠനം, വയൽസേവനം എന്നീ കാര്യങ്ങളിൽ വെക്കുന്ന ലക്ഷ്യങ്ങൾ ആ അഭ്യാത്തിൽ എഴുതിവെക്കാനാകും.

14 സ്‌നാമേൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന അനേകം ചെറുപ്പക്കാരും ഈ അഭ്യാസം വളരെ പ്രയോപ്രമായ  ഒന്നാണെന്ന് കണ്ടെത്തിയിരിക്കുന്നു. റ്റിൽഡ എന്ന ഒരു യുവസഹോദരി ഇങ്ങനെ പറഞ്ഞു: “ലക്ഷ്യങ്ങൾ വെക്കുന്നതിനായി ഞാൻ ആ അഭ്യാസം ഉപയോഗിച്ചു. ഒന്നൊന്നായി ആ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നു, അങ്ങനെ ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ സ്‌നാമേൽക്കാൻ സജ്ജയായി.” യുവാവായ പാട്രിക്കും ഇതേ വിധത്തിൽ പ്രയോജനം നേടി. പാട്രിക്‌ പറയുന്നു: “എന്‍റെ ലക്ഷ്യങ്ങൾ എന്താണെന്ന് എനിക്കു വ്യക്തമായി അറിയാമായിരുന്നു. എന്നാൽ അത്‌ എഴുതിവെച്ചത്‌, അവയിൽ എത്തിച്ചേരുന്നതിന്‌ കഠിനശ്രമം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു.”

മാതാപിതാക്കൾ യഹോവയെ സേവിക്കുന്നതു നിറുത്തിയാലും നിങ്ങൾ ദൈവസേത്തിൽ തുടരുമോ? (15-‍ാ‍ം ഖണ്ഡിക കാണുക)

15. സമർപ്പണം വ്യക്തിമായ ഒരു തീരുമാമായിരിക്കുന്നത്‌ എന്തുകൊണ്ട് എന്നു വിശദീരിക്കുക.

15 അഭ്യാത്തിലെ ഒരു ചോദ്യം ഇതാണ്‌: “മാതാപിതാക്കളും സുഹൃത്തുക്കളും യഹോവയെ സേവിക്കുന്നത്‌ നിറുത്തിയാലും നിങ്ങൾ അതിൽ തുടരുമോ?” യഹോവയ്‌ക്കു ജീവിതം സമർപ്പിക്കുയും സ്‌നാമേൽക്കുയും ചെയ്യുമ്പോൾ നിങ്ങൾ ദൈവവുമായി വ്യക്തിമായ ഒരു ബന്ധത്തിലേക്ക് വരും. അതുകൊണ്ട് ദൈവസേത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മാതാപിതാക്കളെയും മറ്റുള്ളരെയും ആശ്രയിച്ചായിരിക്കരുത്‌. നിങ്ങൾ നയിക്കുന്ന വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം, നിങ്ങൾ സത്യം സ്വന്തമാക്കിയിട്ടുണ്ടെന്നും സ്‌നാത്തിലേക്ക് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുയാണെന്നും ഉള്ളതിന്‍റെ തെളിവാണ്‌.

നിങ്ങളുടെ വിലമതിപ്പ്

16, 17. (എ) ഒരു ക്രിസ്‌ത്യാനിയായിത്തീരാൻ ഒരു വ്യക്തിയെ പ്രചോദിപ്പിക്കേണ്ട ഘടകം എന്തായിരിക്കണം? (ബി) മറുവിയോടുള്ള വിലമതിപ്പ് എങ്ങനെ ദൃഷ്ടാന്തീരിക്കാം?

16 ഒരു ദിവസം, മോശൈന്യാപ്രമാണം നന്നായി അറിയാമായിരുന്ന ഒരു മനുഷ്യൻ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: “ഏറ്റവും വലിയ കൽപ്പന ഏതാണ്‌?” യേശുവിന്‍റെ മറുപടി ഇതായിരുന്നു: “നിന്‍റെ ദൈവമായ യഹോവയെ നീ മുഴുഹൃത്തോടും മുഴുദേഹിയോടും മുഴുസ്സോടുംകൂടെ സ്‌നേഹിക്കണം.” (മത്താ. 22:35-37) യേശു വിശദീരിച്ചനുരിച്ച് യഹോയോടുള്ള സ്‌നേമായിരിക്കണം സ്‌നാമേറ്റ്‌ ഒരു ക്രിസ്‌ത്യാനിയായിത്തീരാൻ ഒരാളെ പ്രചോദിപ്പിക്കേണ്ട ഘടകം. മനുഷ്യകുടുംത്തിന്‌ യഹോവ നൽകിയ മറുവിയെന്ന ഏറ്റവും മഹത്തായ ദാനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത്‌ യഹോയോടുള്ള സ്‌നേഹം കരുത്തുറ്റതാക്കാനുള്ള ഒരു മാർഗമാണ്‌. (2 കൊരിന്ത്യർ 5:14, 15; 1 യോഹന്നാൻ 4:9, 19 വായിക്കുക.) അങ്ങനെ ചെയ്യുമ്പോൾ ഈ വിശിഷ്ടദാത്തോട്‌ വിലമതിപ്പുണ്ടെന്ന് നിങ്ങൾ തെളിയിക്കുയായിരിക്കും.

17 മറുവിയോടുള്ള വിലമതിപ്പ് നമുക്ക് ഇപ്രകാരം ദൃഷ്ടാന്തീരിക്കാം: നിങ്ങൾ വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുയാണെന്ന് സങ്കല്‌പിക്കുക. ഒരാൾ നിങ്ങളെ രക്ഷപ്പെടുത്തുന്നു. രക്ഷിച്ചയാളെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ദേഹവും തോർത്തി നിങ്ങൾ വീട്ടിലേക്കു പോകുമോ? ഒരിക്കലുമില്ല! ജീവൻ രക്ഷിച്ച ആ മനുഷ്യനെ നിങ്ങൾ ജീവിത്തിൽ ഒരിക്കലും മറക്കില്ല. അദ്ദേഹത്തോടു നന്ദി കാണിക്കാതിരിക്കുയുമില്ല. സമാനമായി, മറുവില നൽകിയ യഹോയോടും യേശുവിനോടും നമ്മൾ എത്ര നന്ദിയുള്ളരായിരിക്കണം! നമ്മുടെ ജീവന്‌ നമ്മൾ അവരോടു കടപ്പെട്ടിരിക്കുന്നു. പാപത്തിൽനിന്നും മരണത്തിൽനിന്നും അവർ നമ്മളെ കരകയറ്റിയിരിക്കുന്നു. അവർ കാണിച്ച ആ സ്‌നേമാണ്‌ ഭൂമിയിലെ പറുദീയിൽ എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷയുടെ വാതിൽ നമുക്കു തുറന്നുന്നിരിക്കുന്നത്‌!

18, 19. (എ) യഹോവയ്‌ക്കു സമർപ്പണം നടത്തുന്നത്‌ പേടിക്കേണ്ട ഒരു കാര്യല്ലാത്തത്‌ എന്തുകൊണ്ട്? (ബി) യഹോവയെ സേവിക്കുന്നത്‌ ജീവിതം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കും?

 18 യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്നതിനെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ സ്വീകരിക്കേണ്ട ഉചിതമായ പടികളാണ്‌ സമർപ്പവും സ്‌നാവും. സമർപ്പണം എന്നത്‌ എന്നെന്നും ദൈവത്തിന്‍റെ ഇഷ്ടം ചെയ്‌തുകൊള്ളാമെന്ന് നിങ്ങൾ ദൈവത്തിനു കൊടുക്കുന്ന വാക്കാണ്‌. അങ്ങനെയൊരു വാക്കു കൊടുക്കാൻ നിങ്ങൾ പേടിക്കണോ? വേണ്ട! നിങ്ങൾക്ക് ഏറ്റവും നല്ലതു വരാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌, തന്‍റെ ഇഷ്ടം ചെയ്യുന്നവർക്ക് യഹോവ പ്രതിഫലം കൊടുക്കുയും ചെയ്യും. (എബ്രാ. 11:6) ദൈവത്തിനു ജീവിതം സമർപ്പിച്ച് സ്‌നാമേൽക്കുമ്പോൾ നിങ്ങളുടെ ജീവിതം മോശമാകില്ല, ഒന്നിനൊന്ന് മെച്ചപ്പെടും. കൗമാത്തിലെത്തുന്നതിനു മുമ്പ് സ്‌നാമേറ്റ, ഇപ്പോൾ 24 വയസ്സുള്ള, ഒരു സഹോദരൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “കുറച്ചുകൂടെ കഴിഞ്ഞിരുന്നെങ്കിൽ കുറെക്കൂടെ ഗ്രാഹ്യം നേടിതിനു ശേഷം സ്‌നാപ്പെടാമായിരുന്നെങ്കിലും നേരത്തേതന്നെ യഹോവയ്‌ക്കു സമർപ്പിക്കാൻ തീരുമാനിച്ചത്‌ ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളുടെ പിന്നാലെ പോകുന്നതിൽനിന്ന് എന്നെ സംരക്ഷിച്ചു.”

19 നിങ്ങൾക്ക് ഏറ്റവും നല്ലതു വരാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. എന്നാൽ സാത്താൻ സ്വാർഥനാണ്‌, അവനു നമ്മളിൽ യാതൊരു താത്‌പര്യവുമില്ല. അവന്‍റെ പിറകേ പോയാൽ നല്ലതൊന്നും തരാൻ അവനു പറ്റില്ല. അവന്‍റെ കൈയിലില്ലാത്ത ഒന്ന് അവൻ നമുക്ക് എങ്ങനെ തരും? അവന്‍റെ പക്കൽ നല്ല വാർത്തളൊന്നുമില്ലെന്നു മാത്രമല്ല, അവന്‍റേത്‌ ഒരു പ്രത്യായുമില്ലാത്ത ജീവിവുമാണ്‌. അവന്‍റെ മുമ്പിലുള്ള ഇരുളടഞ്ഞ ഭാവി മാത്രമേ അവന്‌ നിങ്ങൾക്കും വാഗ്‌ദാനം ചെയ്യാൻ കഴിയൂ.—വെളി. 20:10.

20. സമർപ്പത്തിലേക്കും സ്‌നാത്തിലേക്കും പുരോമിക്കാൻ ചെറുപ്പക്കാർക്ക് എങ്ങനെ കഴിയും? ( “ആത്മീയപുരോതിക്ക് ആവശ്യമായ സഹായം” എന്ന ചതുരം കാണുക.)

20 യഹോവയ്‌ക്കു ജീവിതം സമർപ്പിക്കാനുള്ള തീരുമാമാണ്‌ നിങ്ങൾക്ക് എടുക്കാൻ കഴിയുന്നതിലുംവെച്ച് ഏറ്റവും ഉത്തമമായ തീരുമാനം. അതിനു നിങ്ങൾ തയ്യാറാണോ? എങ്കിൽ യഹോവയ്‌ക്കു വാക്കു കൊടുക്കാൻ അശേഷം പേടിക്കേണ്ടതില്ല. എന്നാൽ ഇപ്പോൾ നിങ്ങൾ അതിനു സജ്ജനല്ല എന്നു തോന്നുന്നെങ്കിൽ കൂടുതൽ പുരോമിക്കാനായി ഈ ലേഖനത്തിലെ നിർദേശങ്ങൾ പിൻപറ്റുക. പൗലോസ്‌ ഫിലിപ്പിയർക്ക് ഇങ്ങനെ എഴുതി: “നാം പ്രാപിച്ച പുരോതിക്കൊത്തവിധം അതേ ചര്യയിൽ നമുക്കു നിഷ്‌ഠയോടെ തുടരാം.”(ഫിലി. 3:16) ആ ഉപദേശം പിൻപറ്റുന്നെങ്കിൽ ഒട്ടും വെച്ചുതാസിപ്പിക്കാതെ നിങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും സ്‌നാമേൽക്കാനും നിങ്ങൾ ആഗ്രഹിക്കും.