വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യഹോയുടെ വിശ്വസ്‌തദാരിൽനിന്ന് പഠിക്കുക

യഹോയുടെ വിശ്വസ്‌തദാരിൽനിന്ന് പഠിക്കുക

“വിശ്വസ്‌തനോട്‌ അങ്ങ് വിശ്വസ്‌തത പുലർത്തുന്നു.”—സങ്കീ. 18:25, പി.ഒ.സി.

ഗീതം: 63, 43

1, 2. എങ്ങനെയാണ്‌ ദാവീദ്‌ ദൈവത്തോടുള്ള വിശ്വസ്‌തത കാണിച്ചത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.)

ശൗലും അവന്‍റെ 3,000 പടയാളിളും ദാവീദിനെ കൊല്ലാനായി അവനെ അന്വേഷിച്ചുകൊണ്ട് യെഹൂദ്യ മരുഭൂമിയിലൂടെ നടക്കുയാണ്‌. എന്നാൽ ദാവീദും കൂട്ടരും ഒരു രാത്രിയിൽ, ശൗലും പടയാളിളും പാളയടിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നു. അവർ നല്ല ഉറക്കത്തിലായിരുന്നതുകൊണ്ട് ദാവീദും അബീശായിയും പാളയത്തിലൂടെ നടന്ന് ശൗലിന്‍റെ അടുത്ത്‌ എത്തി. അബീശായി ദാവീദിന്‍റെ ചെവിയിൽ പറഞ്ഞു: “ഞാൻ അവനെ കുന്തംകൊണ്ടു നിലത്തോടു ചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുയില്ല.” എന്നാൽ ശൗലിനെ കൊല്ലാൻ ദാവീദ്‌ അനുവദിച്ചില്ല. അവൻ അബീശായിയോട്‌ പറഞ്ഞു: “അവനെ നശിപ്പിക്കരുതു; യഹോയുടെ അഭിഷിക്തന്‍റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും.” ദാവീദ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ യഹോയുടെ അഭിഷിക്തന്‍റെമേൽ കൈ വെപ്പാൻ യഹോവ സംഗതി വരുത്തരുതേ.”—1 ശമൂ. 26:8-12.

2 യഹോയോടു വിശ്വസ്‌തനായിരിക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന് ദാവീദിന്‌ അറിയാമായിരുന്നു. ശൗലിനെ രാജാവായി നിയമിച്ചത്‌ യഹോയാണെന്ന് അറിയാമായിരുന്നതിനാൽ താൻ ശൗലിനെ ബഹുമാനിക്കേണ്ടതാണെന്ന് ദാവീദ്‌ മനസ്സിലാക്കി. അതുകൊണ്ട് അവനെ ദ്രോഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും ദാവീദിനാകുമായിരുന്നില്ല. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഇന്നും തന്‍റെ ദാസന്മാരെല്ലാം തന്നോടു ‘വിശ്വസ്‌തരായിരിക്കമെന്നും’ താൻ അധികാത്തിലാക്കിവെച്ചിരിക്കുന്നവരെ ബഹുമാനിക്കമെന്നും യഹോവ ആഗ്രഹിക്കുന്നു.സങ്കീ. 18:25, പി.ഒ.സി.

3. അബീശായി എങ്ങനെയാണ്‌ ദാവീദിനോട്‌ വിശ്വസ്‌തനായിരുന്നത്‌?

 3 ദൈവം ദാവീദിനെയാണ്‌ രാജാവായി തിരഞ്ഞെടുത്തതെന്ന് അബീശായിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ദാവീദിനെ ബഹുമാനിച്ചു. എന്നാൽ രാജാവാതിനു ശേഷം ദാവീദ്‌ ഗുരുമായ ഒരു പാപം ചെയ്‌തു. ഊരീയാവിന്‍റെ ഭാര്യയുമായി അവൻ ലൈംഗിന്ധത്തിൽ ഏർപ്പെട്ടു. എന്നിട്ട് ഊരീയാവ്‌ യുദ്ധത്തിൽ കൊല്ലപ്പെടുന്നെന്ന് ഉറപ്പുരുത്താൻ യോവാബിനോട്‌ ആവശ്യപ്പെടുയും ചെയ്‌തു. (2 ശമൂ. 11:2-4, 14, 15; 1 ദിന. 2:16) യോവാബ്‌ അബീശായിയുടെ സഹോദരൻ ആയിരുന്നു. അതുകൊണ്ടുതന്നെ ദാവീദ്‌ ചെയ്‌തതിനെക്കുറിച്ചെല്ലാം അബീശായി അറിഞ്ഞിട്ടുണ്ടാകണം. എന്നിട്ടും അബീശായിക്ക് ദാവീദിനോടുള്ള ബഹുമാത്തിന്‌ ഒരു കുറവും വന്നില്ല. കൂടാതെ, അബീശായി ഒരു സേനാനാനായിരുന്നു. തന്‍റെ അധികാരം ഉപയോഗിച്ചുകൊണ്ട് അവന്‌ വേണമെങ്കിൽ രാജാവാകാൻ ശ്രമിക്കാമായിരുന്നു. പക്ഷേ, അവൻ അങ്ങനെ ചെയ്‌തില്ല. പകരം അവൻ ദാവീദിനെ സേവിക്കുയും ശത്രുക്കളിൽനിന്ന് അവനെ രക്ഷിക്കുയും ചെയ്‌തു.—2 ശമൂ. 10:10; 20:6; 21:15-17.

4. (എ) ദാവീദ്‌ ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) മറ്റ്‌ ഏത്‌ ദൃഷ്ടാന്തങ്ങൾ നമ്മൾ പരിചിന്തിക്കും?

4 ദാവീദ്‌ ജീവികാത്തുനീളം യഹോയോടു വിശ്വസ്‌തനായിരുന്നു. ചെറുപ്പമായിരിക്കെ, മല്ലനായ ഗോലിയാത്തിനെ കൊന്നുകൊണ്ട് ദാവീദ്‌ യഹോയ്‌ക്കും ഇസ്രായേല്യർക്കും വേണ്ടി നിലകൊണ്ടു. (1 ശമൂ. 17:23, 26, 48-51) രാജാവാശേഷം അവൻ പാപം ചെയ്‌തപ്പോൾ യഹോയുടെ പ്രവാനായ നാഥാന്‌ അവനെ തിരുത്തേണ്ടിവന്നു. താൻ തെറ്റു ചെയ്‌തെന്നു ദാവീദ്‌ സമ്മതിക്കുയും പശ്ചാത്തപിക്കുയും ചെയ്‌തു. (2 ശമൂ. 12:1-5, 13) പിന്നീട്‌ ദാവീദ്‌ വൃദ്ധനാപ്പോൾ യഹോയുടെ ആലയം പണിയുന്നതിനുവേണ്ടി പല വിലയേറിയ സാധനങ്ങളും സംഭാവന ചെയ്‌തു. (1 ദിന. 29:1-5) ജീവിത്തിൽ ഗുരുമായ തെറ്റുകൾ ചെയ്‌തെങ്കിലും, ദാവീദ്‌ എന്നും ദൈവത്തോടു വിശ്വസ്‌തനായിരുന്നു. (സങ്കീ. 51:4, 10; 86:2) ഈ ലേഖനത്തിൽ, ദാവീദിന്‍റെയും അക്കാലത്തു ജീവിച്ചിരുന്ന മറ്റു ചിലരുടെയും ദൃഷ്ടാന്തങ്ങൾ ചർച്ച ചെയ്യും. അതിൽനിന്ന് മറ്റാരെക്കാളും ഉപരിയായി യഹോയോടു വിശ്വസ്‌തരായിരിക്കാൻ എങ്ങനെ കഴിയുമെന്ന് നമ്മൾ മനസ്സിലാക്കും. അങ്ങനെ ചെയ്യാൻ നമ്മളെ സഹായിക്കുന്ന ചില ഗുണങ്ങളെക്കുറിച്ചും പഠിക്കും.

നിങ്ങൾ യഹോയോടു വിശ്വസ്‌തനായിരിക്കുമോ?

5. അബീശായിയുടെ പിഴവിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

5 യഥാർഥത്തിൽ, അബീശായി ശൗലിനെ കൊല്ലാൻ ആഗ്രഹിച്ചത്‌ ദാവീദിനോടുള്ള വിശ്വസ്‌തത തെളിയിക്കുന്നതിനുവേണ്ടിയായിരുന്നു. എന്നാൽ ‘യഹോയുടെ അഭിഷിക്തനെ’ ദ്രോഹിക്കുന്നതു തെറ്റാണ്‌ എന്ന് ദാവീദിന്‌ അറിയാമായിരുന്നതുകൊണ്ട് രാജാവിനെ കൊല്ലാൻ അവൻ അബീശായിയെ അനുവദിച്ചില്ല. (1 ശമൂ. 26:8-11) ഇത്‌ നമ്മളെ വളരെ പ്രധാപ്പെട്ട ഒരു പാഠം പഠിപ്പിക്കുന്നു: ആരോടുള്ള വിശ്വസ്‌തയ്‌ക്കാണ്‌ മുൻഗണന കൊടുക്കേണ്ടത്‌ എന്ന് തീരുമാനിക്കേണ്ടിരുന്ന ഒരു സാഹചര്യത്തിൽ സഹായമായ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കണം.

6. കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും വിശ്വസ്‌തരായിരിക്കുന്നത്‌ സ്വാഭാവിമാണെങ്കിലും നമ്മൾ ജാഗ്രയുള്ളരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

6 നമ്മൾ സ്‌നേഹിക്കുന്ന ഒരു സുഹൃത്തിനോടോ കുടുംബാംത്തോടോ നമ്മൾ വിശ്വസ്‌തരായിരിക്കും എന്നത്‌ സ്വാഭാവിമാണ്‌. എന്നാൽ അപൂർണരാതുകൊണ്ട് നമ്മുടെ വികാരങ്ങൾ ചിലപ്പോൾ നമ്മളെ വഴിതെറ്റിച്ചേക്കാം. (യിരെ. 17:9) അതുകൊണ്ട് നമ്മൾ സ്‌നേഹിക്കുന്ന ആരെങ്കിലും സത്യം വിട്ട് പോയാലും മറ്റാരെക്കാളും ഉപരിയായി നമ്മൾ വിശ്വസ്‌തരായിരിക്കേണ്ടത്‌ യഹോയോടാണ്‌ എന്ന് ഓർക്കണം.—മത്തായി 22:37 വായിക്കുക.

7. ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തെ നേരിട്ടപ്പോൾ ആൻ എങ്ങനെയാണ്‌ യഹോയോടു വിശ്വസ്‌തയായി നിലനിന്നത്‌?

7 നിങ്ങളുടെ കുടുംബാംങ്ങളിൽ ആരെയെങ്കിലും സഭയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിൽ യഹോയോടുള്ള വിശ്വസ്‌തത തെളിയിക്കാനുള്ള ഒരു അവസരമായി അതിനെ കാണുക. ഉദാഹത്തിന്‌, ആനിന്‍റെ അമ്മ പുറത്താക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു. ഒരു ദിവസം അമ്മ ആനിനെ വിളിച്ചിട്ട് അവളെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. [1] കുടുംബാംഗങ്ങൾ തന്നോട്‌ സംസാരിക്കാത്തതിലുള്ള സങ്കടം അമ്മ ആനിനെ അറിയിച്ചു. അതു കേട്ടപ്പോൾ ആനിനും സങ്കടമായി. മറുപടിയായി ഒരു കത്ത്‌ അയയ്‌ക്കാമെന്ന് ആൻ വാക്കു കൊടുത്തു. എന്നാൽ എഴുതുന്നതിനു മുമ്പ് ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ആൻ ചിന്തിച്ചു. (1 കൊരി. 5:11; 2 യോഹ. 9-11) തെറ്റ്‌ ചെയ്യുയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുയും ചെയ്‌തതുവഴി അമ്മയാണ്‌ കുടുംബത്തെ ഉപേക്ഷിച്ചുപോതെന്ന് ആ കത്തിലൂടെ അവൾ ദയാപൂർവം വിശദീരിച്ചു. സന്തോഷം വീണ്ടെടുക്കാനുള്ള ഏക വഴി യഹോയുടെ അടുക്കലേക്ക് മടങ്ങിരുക എന്നത്‌ മാത്രമാണെന്നും ആൻ എഴുതി.—യാക്കോ. 4:8.

8. ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ ഏതു ഗുണങ്ങൾ നമ്മളെ സഹായിക്കും?

8 ദാവീദിന്‍റെ കാലത്തെ വിശ്വസ്‌തരായ ദൈവദാസർ താഴ്‌മയും ദയയും ധൈര്യവും ഉള്ളവരായിരുന്നു. ഈ ഗുണങ്ങൾ യഹോയോടു വിശ്വസ്‌തരായിരിക്കാൻ നമ്മളെ  എങ്ങനെയാണ്‌ സഹായിക്കുന്നതെന്ന് നോക്കാം.

നമ്മൾ താഴ്‌മയുള്ളവർ ആയിരിക്കണം

9. അബ്‌നേർ ദാവീദിനെ കൊല്ലാൻ ശ്രമിച്ചത്‌ എന്തുകൊണ്ടാണ്‌?

9 ശൗലിന്‍റെ മകനായ യോനാഥാനും ഇസ്രായേലിന്‍റെ സൈന്യാധിനായ അബ്‌നേരും, ദാവീദ്‌ ഗോലിയാത്തിന്‍റെ തലയുമായി ശൗലിന്‍റെ അടുത്തേക്കു വരുന്നത്‌ കണ്ടവരാണ്‌. യോനാഥാൻ ദാവീദിന്‍റെ സ്‌നേഹിനായിത്തീരുയും അവനോട്‌ വിശ്വസ്‌തനായി പറ്റിനിൽക്കുയും ചെയ്‌തു. (1 ശമൂ. 17:57–18:3) എന്നാൽ അബ്‌നേർ അങ്ങനെയായിരുന്നില്ല; ദാവീദിനെ കൊല്ലാൻ ആഗ്രഹിച്ച ശൗലിനെ അവൻ പിന്തുയ്‌ക്കുപോലും ചെയ്‌തു. (1 ശമൂ. 26:1-5; സങ്കീ. 54:3) അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്‌ ദാവീദിനെയാണെന്ന് യോനാഥാനും അബ്‌നേരും അറിഞ്ഞിരുന്നു. പക്ഷേ ശൗൽ മരിച്ചപ്പോൾ ദാവീദിനെ പിന്തുയ്‌ക്കുന്നതിനു പകരം അബ്‌നേർ ശൗലിന്‍റെ മകനായ ഈശ്‌-ബോശെത്തിനെ രാജാവാക്കാൻ ശ്രമിച്ചു. സ്വയം രാജാവാകാനും അബ്‌നേർ ആഗ്രഹിച്ചിട്ടുണ്ടാകണം, അതുകൊണ്ടായിരിക്കാം അവൻ ശൗൽ രാജാവിന്‍റെ ഒരു വെപ്പാട്ടിയുമായി ലൈംഗിന്ധത്തിൽ ഏർപ്പെട്ടത്‌. (2 ശമൂ. 2:8-10; 3:6-11) എന്തുകൊണ്ടാണ്‌ യോനാഥാനും അബ്‌നേരും ദാവീദിനോട്‌ ഇടപെട്ട വിധം വ്യത്യസ്‌തമായിരുന്നത്‌? കാരണം യോനാഥാൻ യഹോയോടു വിശ്വസ്‌തനും താഴ്‌മയുള്ളനും ആയിരുന്നു. എന്നാൽ അബ്‌നേർ അങ്ങനെയായിരുന്നില്ല.

10. എന്തുകൊണ്ടാണ്‌ അബ്‌ശാലോം ദൈവത്തോട്‌ വിശ്വസ്‌തല്ലായിരുന്നത്‌?

10 ദാവീദിന്‍റെ മകനായ അബ്‌ശാലോം ദൈവത്തോടു വിശ്വസ്‌തല്ലായിരുന്നു. കാരണം അവനു താഴ്‌മയില്ലായിരുന്നു. രാജാവാകാൻ ആഗ്രഹിച്ചതിനാൽ, “അബ്‌ശാലോം ഒരു രഥത്തെയും കുതിളെയും തന്‍റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടിളെയും സമ്പാദിച്ചു.” (2 ശമൂ. 15:1) തന്നോടാണ്‌ വിശ്വസ്‌തരായിരിക്കേണ്ടതെന്ന് അവൻ പല ഇസ്രായേല്യരെയും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുയും ചെയ്‌തു. യഹോയാണ്‌ ദാവീദിനെ ഇസ്രായേലിന്‍റെ രാജാവാക്കിതെന്ന് അറിഞ്ഞിട്ടും അവൻ ദാവീദിനെ കൊല്ലാൻ ശ്രമിച്ചു.—2 ശമൂ. 15:13, 14; 17:1-4.

11. അബ്‌നേർ, അബ്‌ശാലോം, ബാരൂക്ക് എന്നിവരെക്കുറിച്ചുള്ള ബൈബിൾവിങ്ങളിൽനിന്ന് നമ്മൾ എന്താണ്‌ പഠിക്കുന്നത്‌?

11 താഴ്‌മ നഷ്ടപ്പെടുയും കൂടുതൽ അധികാരം വേണമെന്ന് ആഗ്രഹിക്കുയും ചെയ്യുമ്പോൾ ഒരു വ്യക്തിക്ക് ദൈവത്തോടു വിശ്വസ്‌തനായിരിക്കുക എന്നത്‌ ബുദ്ധിമുട്ടായിത്തീരും. അബ്‌നേരിനെയോ അബ്‌ശാലോമിനെയോ പോലെ സ്വാർഥരോ ദുഷ്ടരോ ആകാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുയില്ല, കാരണം നമ്മൾ യഹോവയെ സ്‌നേഹിക്കുന്നു. എന്നാൽ കൂടുതൽ പണമുണ്ടാക്കുക, നിലയും വിലയുമുള്ള ഒരു ജോലി സമ്പാദിക്കുക ഇങ്ങനെയുള്ള ആഗ്രഹങ്ങൾ നാമ്പെടുക്കുന്നതിനെതിരെ നമ്മൾ ജാഗ്രത പാലിക്കണം. അല്ലെങ്കിൽ ഇത്‌ യഹോയുമായുള്ള നമ്മുടെ ബന്ധം തകർത്തേക്കാം. യിരെമ്യാവിന്‍റെ സെക്രട്ടറിയായിരുന്ന ബാരൂക്ക് തനിക്കില്ലായിരുന്ന എന്തോ ഒന്ന് ആഗ്രഹിക്കുയും അങ്ങനെ ദൈവസേത്തിലെ അവന്‍റെ സന്തോഷം നഷ്ടപ്പെടുയും ചെയ്‌തു. അപ്പോൾ യഹോവ ബാരൂക്കിനോട്‌ പറഞ്ഞു: “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ. എന്നാൽ നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്‌.” (യിരെ. 45:4, 5) ബാരൂക്ക് യഹോയിൽനിന്നുള്ള തിരുത്തൽ സ്വീകരിച്ചു. പെട്ടെന്നുതന്നെ യഹോവ ഈ ദുഷ്ടവ്യസ്ഥിതിയെ നശിപ്പിക്കാൻ പോകുന്നതിനാൽ നമ്മളും യഹോയുടെ ആ വാക്കുകൾക്ക് ശ്രദ്ധ കൊടുക്കണം.

12. സ്വാർഥരായിരിക്കുമ്പോൾ നമുക്കു ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ കഴിയില്ലെന്ന് കാണിക്കുന്ന ഒരു അനുഭവം പറയുക.

 12 മെക്‌സിക്കോയിലുള്ള ഡാനിയേൽ സഹോരന്‌ താൻ ആരോടാണ്‌ വിശ്വസ്‌തനായിരിക്കേണ്ടത്‌ എന്നു തീരുമാനിക്കേണ്ട ഒരു സാഹചര്യം വന്നു. യഹോവയെ ആരാധിക്കാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അവൻ ആഗ്രഹിച്ചു. ഡാനിയേൽ പറയുന്നു: “മുൻനിസേവനം തുടങ്ങിതിനു ശേഷവും ഞാൻ അവൾക്കു കത്ത്‌ എഴുതുമായിരുന്നു.” എന്നാൽ താൻ സ്വന്തം ഇഷ്ടത്തിനാണ്‌ പ്രാധാന്യം നൽകുന്നതെന്ന് ഡാനിയേൽ തിരിച്ചറിഞ്ഞു. ഡാനിയേൽ യഹോയോടു വിശ്വസ്‌തത കാണിക്കുയായിരുന്നില്ല. അദ്ദേഹം കുറെക്കൂടെ താഴ്‌മ കാണിക്കമായിരുന്നു. ഒടുവിൽ ഡാനിയേൽ അനുഭരിമുള്ള ഒരു മൂപ്പനോട്‌ പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഡാനിയേൽ വിശദീരിക്കുന്നു: “ദൈവത്തോടു വിശ്വസ്‌തനായിരിക്കമെങ്കിൽ ഞാൻ ആ പെൺകുട്ടിക്ക് എഴുതുന്നത്‌ നിറുത്തമെന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സിലാക്കി. ഏറെ പ്രാർഥകൾക്കും കണ്ണീരിനും ശേഷം ഞാൻ അങ്ങനെതന്നെ ചെയ്‌തു. അധികം വൈകാതെ, ശുശ്രൂയിലെ എന്‍റെ സന്തോഷം വർധിച്ചു.” യഹോവയെ ആഴമായി സ്‌നേഹിക്കുന്ന തന്‍റെ ഭാര്യയോടൊപ്പം ഡാനിയേൽ ഇപ്പോൾ ഒരു സർക്കിട്ട് മേൽവിചാനായി സേവിക്കുന്നു.

ദൈവത്തോടു വിശ്വസ്‌തരായിരിക്കുന്നത്‌ ദയയുള്ളരായിരിക്കാൻ സഹായിക്കുന്നു

ഒരു സഹവിശ്വാസിയുടെ ഗുരുമായ ഒരു തെറ്റിനെക്കുറിച്ച് നിങ്ങൾ അറിയുന്നെങ്കിൽ ആത്മീയഹായം ലഭിക്കുന്നതിന്‌ നിങ്ങൾ ആ വ്യക്തിയെ സഹായിക്കുമോ? (14-‍ാ‍ം ഖണ്ഡിക കാണുക)

13. ദാവീദ്‌ തെറ്റ്‌ ചെയ്‌തപ്പോൾ നാഥാൻ പ്രവാചകൻ യഹോയോടും ദാവീദിനോടും വിശ്വസ്‌തനായിരുന്നത്‌ എങ്ങനെ?

13 യഹോയോടു വിശ്വസ്‌തരായിരിക്കുമ്പോൾ നമുക്ക് മറ്റുള്ളരോടു വിശ്വസ്‌തരായിരിക്കാനും ഏറ്റവും നല്ല രീതിയിൽ അവരെ സഹായിക്കാനും കഴിയും. നാഥാൻ പ്രവാചകൻ യഹോയോടു വിശ്വസ്‌തനായിരുന്നു, ദാവീദിനോടും. ദാവീദ്‌ മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാത്തിൽ ഏർപ്പെടുയും അയാളെ യുദ്ധത്തിൽ കൊല്ലപ്പെടാൻ ഇടയാക്കുയും ചെയ്‌തതിനു ശേഷം ദാവീദിനെ തിരുത്താൻ യഹോവ നാഥാനെ അയച്ചു. നാഥാൻ ധൈര്യം കാണിക്കുയും യഹോവ പറഞ്ഞത്‌ അനുസരിക്കുയും ചെയ്‌തു. അതേസയംതന്നെ അവൻ ജ്ഞാനത്തോടെ പ്രവർത്തിക്കുയും ദാവീദിനോടു ദയാപൂർവം സംസാരിക്കുയും ചെയ്‌തു. താൻ ചെയ്‌തത്‌ എത്ര ഗുരുമായ പാപമാണെന്ന് മനസ്സിലാക്കാൻ അവൻ ദാവീദിനെ സഹായിച്ചു. അതിനായി, ദരിദ്രനായ മനുഷ്യന്‌ ആകെയുണ്ടായിരുന്ന ഒരു ആടിനെ തട്ടിയെടുത്ത ധനികനായ ഒരു മനുഷ്യന്‍റെ കഥ നാഥാൻ ദാവീദിനോടു പറഞ്ഞു. ആ മനുഷ്യൻ ചെയ്‌തതിനെക്കുറിച്ച് കേട്ടപ്പോൾ ദാവീദ്‌ രോഷാകുനായി. അപ്പോൾ നാഥാൻ പറഞ്ഞു: “ആ മനുഷ്യൻ നീ തന്നേ.” ദാവീദിന്‌ താൻ ചെയ്‌ത തെറ്റിന്‍റെ ഗൗരവം ബോധ്യമായി.—2 ശമൂ. 12:1-7, 13.

14. ദയയുള്ളരായിരുന്നുകൊണ്ട് യഹോയോടും അതേസയംതന്നെ നിങ്ങൾ സ്‌നേഹിക്കുന്ന ഒരാളോടും വിശ്വസ്‌തനായിരിക്കാൻ എങ്ങനെ കഴിയും?

14 നമുക്കും യഹോയോടുള്ള വിശ്വസ്‌തയ്‌ക്ക് ഒന്നാം സ്ഥാനം കൊടുക്കാം, അതേസമയം ദയയുള്ളരായിരുന്നുകൊണ്ട് മറ്റുള്ളരോടും വിശ്വസ്‌തരായിരിക്കാം. ഉദാഹത്തിന്‌, ഒരു സഹോദരൻ ഗുരുമായ ഒരു തെറ്റ്‌ ചെയ്‌തതായി നിങ്ങൾ അറിയുന്നു എന്നിരിക്കട്ടെ. അതൊരു രഹസ്യമായി സൂക്ഷിക്കുന്നതാണ്‌ വിശ്വസ്‌തയെന്നു നിങ്ങൾ ചിന്തിച്ചേക്കാം, പ്രത്യേകിച്ചും അദ്ദേഹം നിങ്ങളുടെ ഒരു അടുത്ത സുഹൃത്തോ കുടുംബാംമോ ആണെങ്കിൽ. എന്നാൽ യഹോയോടുള്ള വിശ്വസ്‌തയാണ്‌ ഏറ്റവും പ്രധാനം  എന്നും നിങ്ങൾക്ക് അറിയാം. അത്തരം ഒരു സാഹചര്യത്തിൽ നാഥാനെപ്പോലെ യഹോവയെ അനുസരിക്കുക, തെറ്റുചെയ്‌ത ആ സഹോനോടു ദയയോടെ ഇടപെടുക. സഹായത്തിനായി മൂപ്പന്മാരെ സമീപിക്കമെന്നും അത്‌ എത്രയും പെട്ടെന്ന് ചെയ്യണമെന്നും അദ്ദേഹത്തോട്‌ പറയുക. ഒരു ന്യായമായ സമയത്തിനുള്ളിൽ അദ്ദേഹം അത്‌ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾതന്നെ അക്കാര്യം മൂപ്പന്മാരോട്‌ പറയണം. ഇങ്ങനെ ചെയ്‌തുകൊണ്ട് നിങ്ങൾക്ക് യഹോയോടുള്ള വിശ്വസ്‌തത തെളിയിക്കാനാകും. അതേസയംതന്നെ, നിങ്ങൾ ആ വ്യക്തിയോടും ദയ കാണിക്കുയാണ്‌, കാരണം മൂപ്പന്മാർക്ക് സൗമ്യയോടെ അദ്ദേഹത്തെ യഥാസ്ഥാപ്പെടുത്താൻ കഴിയും.ലേവ്യപുസ്‌തകം 5:1; ഗലാത്യർ 6:1 വായിക്കുക.

ദൈവത്തോടു വിശ്വസ്‌തരായിരിക്കുന്നതിന്‌ നമുക്കു ധൈര്യം ആവശ്യമാണ്‌

15, 16. ദൈവത്തോടു വിശ്വസ്‌തനായിരിക്കുന്നതിന്‌ ഹൂശായിക്ക് ധൈര്യം ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്?

15 ഹൂശായി ദാവീദിന്‍റെ ഒരു വിശ്വസ്‌തസുഹൃത്തായിരുന്നു. അബ്‌ശാലോം ജനത്തെ തന്‍റെ വശത്താക്കുയും ഭരണം പിടിച്ചക്കാൻ ശ്രമിക്കുയും ചെയ്‌തപ്പോൾ ദൈവത്തോടും ദാവീദിനോടും വിശ്വസ്‌തനായി നിൽക്കുന്നതിന്‌ ഹൂശായിക്ക് ധൈര്യം വേണമായിരുന്നു. അബ്‌ശാലോം പടയാളിളുമായി യെരുലേമിലേക്ക് വന്നെന്നും ദാവീദ്‌ നഗരംവിട്ട് ഓടിപ്പോയെന്നും ഹൂശായി അറിഞ്ഞു. (2 ശമൂ. 15:13; 16:15) ഇപ്പോൾ ഹൂശായി എന്തു ചെയ്യുമായിരുന്നു? അവൻ ദാവീദിനെ ഉപേക്ഷിക്കുയും അബ്‌ശാലോമിനെ പിന്തുയ്‌ക്കുയും ചെയ്‌തോ? ഇല്ല. വൃദ്ധനായ ദാവീദിനെ ഈ സമയത്ത്‌ പല ആളുകളും കൊല്ലാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഹൂശായി ദാവീദിനോട്‌ വിശ്വസ്‌തമായി പറ്റിനിന്നു. കാരണം യഹോയായിരുന്നു ദാവീദിനെ രാജാവായി നിയമിച്ചത്‌. അതുകൊണ്ട് ദാവീദിനെ കാണുന്നതിനുവേണ്ടി അവൻ ഒലിവുയിലേക്കു പോയി.—2 ശമൂ. 15:30, 32.

16 യെരുലേമിലേക്ക് മടങ്ങിപ്പോയി അബ്‌ശാലോമിന്‍റെ സുഹൃത്തായി അഭിനയിക്കാൻ ദാവീദ്‌ ഹൂശായിയോട്‌ പറയുന്നു. അഹിഥോഫെലിന്‍റെ ഉപദേശം വിഫലമാക്കുന്നതിനുവേണ്ടിയായിരുന്നു അത്‌. തന്‍റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ധൈര്യത്തോടെ ഹൂശായി യഹോയോടുള്ള വിശ്വസ്‌തത തെളിയിക്കുയും ദാവീദ്‌ തന്നോട്‌ ആവശ്യപ്പെട്ടത്‌ അനുസരിക്കുയും ചെയ്‌തു. ‘ഹൂശായിയുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമേ’ എന്ന് ദാവീദ്‌ പ്രാർഥിച്ചു, അതാണ്‌ സംഭവിച്ചതും. അഹിഥോഫെലിന്‍റെ ഉപദേശം ശ്രദ്ധിക്കുന്നതിനു പകരം അബ്‌ശാലോം ഹൂശായിയുടെ വാക്കുളാണ്‌ ചെവിക്കൊണ്ടത്‌.—2 ശമൂ. 15:31; 17:14.

17. വിശ്വസ്‌തരായിരിക്കുന്നതിന്‌ നമുക്ക് ധൈര്യം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

17 യഹോയോടു വിശ്വസ്‌തരായിരിക്കുന്നതിന്‌ നമുക്കും ധൈര്യം ആവശ്യമാണ്‌. നമ്മിൽ പലരും കുടുംബാംങ്ങളിൽനിന്നോ സഹജോലിക്കാരിൽനിന്നോ ലൗകിക അധികാരിളിൽനിന്നോ ഉള്ള സമ്മർദങ്ങളെ അതിജീവിച്ച് ദൈവത്തോടുള്ള വിശ്വസ്‌തത തെളിയിച്ചിരിക്കുന്നു. ഉദാഹത്തിന്‌, ജപ്പാനിലുള്ള ടാറോ കൊച്ചുകുട്ടിയായിരുന്നപ്പോൾമുതൽ മാതാപിതാക്കളെ സന്തോഷിപ്പിക്കാനാകുന്നതെല്ലാം ചെയ്‌തു. അവൻ അവരെ അനുസരിക്കുയും അവരോട്‌ വിശ്വസ്‌തനായിരിക്കുയും ചെയ്‌തു. ഒരു കടമയായിട്ടല്ല മറിച്ച് അവരോടുള്ള സ്‌നേഹംകൊണ്ടാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. എന്നാൽ അവൻ യഹോയുടെ സാക്ഷിളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയത്‌ അവർക്ക് ഇഷ്ടപ്പെട്ടില്ല. ഇത്‌ അവനെ വിഷമിപ്പിച്ചു. മീറ്റിങ്ങുകൾക്കു പോകാൻ തീരുമാനിച്ച കാര്യം മാതാപിതാക്കളോട്‌ പറയാൻ ടാറോയ്‌ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ടാറോ പറയുന്നു: “വർഷങ്ങളോളം വീട്ടിൽ ചെല്ലാൻ എനിക്ക് അനുവാമുണ്ടായിരുന്നില്ല, അത്രയ്‌ക്ക് ദേഷ്യമായിരുന്നു അവർക്ക് എന്നോട്‌. എന്‍റെ തീരുമാത്തോട്‌ പറ്റിനിൽക്കാനുള്ള ധൈര്യത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ഇപ്പോൾ അവരുടെ മനോഭാത്തിന്‌ മാറ്റം വന്നു, എനിക്ക് ഇപ്പോൾ കൂടെക്കൂടെ അവരെ സന്ദർശിക്കാം.”—സദൃശവാക്യങ്ങൾ 29:25 വായിക്കുക.

18. ഈ പഠനത്തിൽനിന്ന് നിങ്ങൾ എന്തു പ്രയോജനം നേടി?

18 ദാവീദിനെയും യോനാഥാനെയും നാഥാനെയും ഹൂശായിയെയും പോലെ യഹോയോടു വിശ്വസ്‌തരായിരിക്കുന്നതിൽനിന്ന് ലഭിക്കുന്ന സംതൃപ്‌തി ആസ്വദിക്കാൻ നമുക്കും കഴിയട്ടെ. അവിശ്വസ്‌തരായ അബ്‌നേരിനെയോ അബ്‌ശാലോമിനെയോ പോലെ ആകാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുയില്ല. നമ്മൾ അപൂർണരാണെന്നും നമുക്ക് തെറ്റുകൾ പറ്റുമെന്നും ഉള്ളത്‌ ശരിതന്നെ. എന്നാൽ നമ്മുടെ ജീവിത്തിലെ ഏറ്റവും പ്രധാന സംഗതി യഹോയോടുള്ള വിശ്വസ്‌തയാണ്‌ എന്ന് നമുക്ക് തെളിയിക്കാം.

^ [1] (ഖണ്ഡിക 7) ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.