വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2016 ഫെബ്രുവരി 

യഹോയുടെ ഉറ്റ സ്‌നേഹിതരെ അനുകരിക്കുക

യഹോയുടെ ഉറ്റ സ്‌നേഹിതരെ അനുകരിക്കുക

“യഹോയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്കു ഉണ്ടാകും.”—സങ്കീ. 25:14.

ഗീതം: 106, 118

1-3. (എ) നമുക്ക് യഹോയുടെ സ്‌നേഹിരായിത്തീരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ ആരെക്കുറിച്ചെല്ലാം പഠിക്കും?

ബൈബിളിൽ അബ്രാഹാമിനെ ദൈവത്തിന്‍റെ സ്‌നേഹിതൻ എന്നു മൂന്നു തവണ വിളിച്ചിരിക്കുന്നു. (2 ദിന. 20:7; യെശ. 41:8; യാക്കോ. 2:23) ദൈവത്തിന്‍റെ സ്‌നേഹിതൻ എന്ന് നേരിട്ട് വിളിച്ചിരിക്കുന്ന ഒരേ ഒരാൾ അബ്രാഹാം മാത്രമാണ്‌. യഹോയുടെ സ്‌നേഹിനായിത്തീർന്ന ഏകവ്യക്തി അബ്രാഹാം മാത്രമാണ്‌ എന്നാണോ അതിനർഥം? അല്ല. നമുക്കെല്ലാവർക്കും ആ പദവി ആസ്വദിക്കാൻ കഴിയുമെന്ന് ബൈബിൾ പറയുന്നു.

2 യഹോവയെ ഭയപ്പെടുയും വിശ്വസിക്കുയും യഹോയുടെ അടുത്ത സ്‌നേഹിരായിത്തീരുയും ചെയ്‌ത നിരവധി സ്‌ത്രീപുരുന്മാരെക്കുറിച്ചുള്ള വിവരണങ്ങൾ ബൈബിളിലുണ്ട്. (സങ്കീർത്തനം 25:14 വായിക്കുക.) പൗലോസ്‌ പരാമർശിച്ച ‘സാക്ഷിളുടെ വലിയൊരു സമൂഹത്തിന്‍റെ’ ഭാഗമാണ്‌ ഇവർ. ഇവരെല്ലാം ദൈവത്തിന്‍റെ സ്‌നേഹിരായിരുന്നു.—എബ്രാ. 12:1.

3 ബൈബിളിൽ പറഞ്ഞിരിക്കുന്ന യഹോയുടെ മൂന്നു സ്‌നേഹിരെക്കുറിച്ച് നമുക്ക് ഇപ്പോൾ അടുത്തു പരിചിന്തിക്കാം. (1) രൂത്ത്‌, വിധവയായിത്തീർന്ന ഒരു വിശ്വസ്‌ത മോവാബ്യയുവതി, (2) ഹിസ്‌കീയാവ്‌, യെഹൂയിലെ വിശ്വസ്‌തനായിരുന്ന ഒരു രാജാവ്‌, (3) യേശുവിന്‍റെ അമ്മയായ മറിയ. ഇവർ ദൈവത്തിന്‍റെ സ്‌നേഹിരായിത്തീർന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?

 അവൾ അചഞ്ചലസ്‌നേഹം കാണിച്ചു

4, 5. നിർണാമായ ഏതു തീരുമാമാണ്‌ രൂത്തിന്‌ എടുക്കേണ്ടിന്നത്‌, അത്‌ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.)

4 നൊവൊമിയും മരുമക്കളായ രൂത്തും ഒർപ്പായും മോവാബിൽനിന്ന് ഇസ്രായേലിലേക്കുള്ള സുദീർഘമായ യാത്രയിലാണ്‌. എന്നാൽ യാത്രയ്‌ക്കിയിൽ ഒർപ്പാ, മോവാബിലെ തന്‍റെ വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിക്കുന്നു. നൊവൊമിയാകട്ടെ സ്വദേമായ ഇസ്രായേലിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചുച്ചിരുന്നു. ഇപ്പോൾ രൂത്ത്‌ എന്തു ചെയ്യും? അവൾ സുപ്രധാമായ ഒരു തീരുമാമെടുക്കേണ്ടിയിരുന്നു. കുടുംത്തോടൊപ്പമായിരിക്കാൻ മോവാബിലെ തന്‍റെ വീട്ടിലേക്ക് അവൾ മടങ്ങിപ്പോകുമോ, അതോ അമ്മായിമ്മയായ നൊവൊമിയോടൊപ്പം ബേത്ത്‌ലെഹെമിലേക്കുള്ള യാത്ര തുടരുമോ?—രൂത്ത്‌ 1:1-8, 14.

5 രൂത്തിന്‌ വേണമെങ്കിൽ മോവാബിലേക്ക് മടങ്ങിപ്പോകാമായിരുന്നു. കുടുംബാംഗങ്ങൾ അവളെ സംരക്ഷിക്കുയും ചെയ്‌തേനേ. മോവാബിലെ ആളുകളെക്കുറിച്ചും അവിടത്തെ ഭാഷ, സംസ്‌കാരം എന്നിവയെക്കുറിച്ചും ഒക്കെ അവൾക്ക് അറിയാമായിരുന്നു. എന്നാൽ ബേത്ത്‌ലെഹെമിൽ ചെല്ലുമ്പോൾ എന്തെല്ലാം സൗകര്യങ്ങൾ ലഭിക്കുമെന്നുള്ള കാര്യത്തിൽ രൂത്തിന്‌ ഒരു ഉറപ്പും കൊടുക്കാൻ നൊവൊമിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് മോവാബിലേക്കുതന്നെ പൊയ്‌ക്കൊള്ളാൻ നൊവൊമി രൂത്തിനോടു പറഞ്ഞു. മരുമക്കൾക്കായി, ഭർത്താക്കന്മാരെയോ സുരക്ഷിമായ ഒരു ഭവനമോ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയും നൊവൊമിക്കുണ്ടായിരുന്നു. നമ്മൾ മുമ്പു കണ്ടതുപോലെ, ഒർപ്പാ, ‘തന്‍റെ ജനത്തിന്‍റെയും തന്‍റെ ദേവന്‍റെയും അടുക്കലേക്ക് മടങ്ങിപ്പോയി.’ (രൂത്ത്‌ 1:9-15) എന്നാൽ രൂത്ത്‌ അവളുടെ ജനത്തിന്‍റെയും അവരുടെ ദേവന്മാരുടെയും അടുക്കലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.

6. (എ) രൂത്ത്‌ ജ്ഞാനപൂർവമായ ഏതു തീരുമാമാണ്‌ എടുത്തത്‌? (ബി) എന്തുകൊണ്ടാണ്‌ യഹോയുടെ ചിറകിൻകീഴെ ആശ്രയിച്ച ഒരു വ്യക്തിയെന്ന് ബോവസ്‌ രൂത്തിനെക്കുറിച്ച് പറഞ്ഞത്‌?

6 രൂത്ത്‌ യഹോയെക്കുറിച്ച് പഠിച്ചത്‌ അവളുടെ ഭർത്താവിൽനിന്നോ നൊവൊമിയിൽനിന്നോ ആയിരിക്കാം. മോവാബിലെ ദേവന്മാരെപ്പോലെയല്ല യഹോവ എന്ന് അവൾ മനസ്സിലാക്കി. തന്‍റെ സ്‌നേത്തിനും ആരാധയ്‌ക്കും യഹോവ അർഹനാണെന്ന് അവൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് അവൾ ജ്ഞാനപൂർവമായ ഒരു തീരുമാമെടുത്തു. അവൾ നൊവൊമിയോട്‌ പറഞ്ഞു: “നിന്‍റെ ജനം എന്‍റെ ജനം നിന്‍റെ ദൈവം എന്‍റെ ദൈവം.” (രൂത്ത്‌ 1:16) നൊവൊമിയോട്‌ രൂത്ത്‌ കാണിച്ച സ്‌നേഹം നമ്മുടെ ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിക്കുന്നില്ലേ? എന്നാൽ യഹോയോടുള്ള അവളുടെ സ്‌നേമാണ്‌ അതിലേറെ ആകർഷമായിരുന്നത്‌. അത്‌ ബോവസിലും മതിപ്പുവാക്കി. യഹോയുടെ ചിറകിൻകീഴെ ആശ്രയിച്ചതു നിമിത്തം ബോവസ്‌ പിന്നീട്‌ അവളെ അഭിനന്ദിക്കുയും ചെയ്‌തു. (രൂത്ത്‌ 2:12 വായിക്കുക.) ബോവസ്‌ ഉപയോഗിച്ച വാക്കുകൾ ഒരു കിളിയുടെ ചിറകിൻകീഴെ അഭയം തേടുന്ന അതിന്‍റെ കുഞ്ഞിന്‍റെ ചിത്രമാണ്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുരുന്നത്‌. (സങ്കീ. 36:7; 91:1-4) ഇതുപോലെ, യഹോവ രൂത്തിന്‌ സ്‌നേപൂർവമായ കരുതലും അവളുടെ വിശ്വാത്തിനു തക്ക പ്രതിവും നൽകി. താൻ എടുത്ത തീരുമാനം തെറ്റിപ്പോയെന്ന് ചിന്തിക്കാൻ രൂത്തിന്‌ ഒരു കാരണവുമില്ലായിരുന്നു.

7. യഹോയ്‌ക്കു സമർപ്പിക്കാൻ നമ്മൾ മടി വിചാരിക്കേണ്ടാത്തത്‌ എന്തുകൊണ്ട്?

7 പലരും യഹോയെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും യഹോവയെ അവരുടെ അഭയമാക്കാൻ മടി കാണിക്കുന്നു. ജീവിതം യഹോയ്‌ക്കു സമർപ്പിക്കാനും സ്‌നാമേൽക്കാനും അവർ തയ്യാറാകുന്നില്ല. അവരിൽ ഒരാളാണ്‌ നിങ്ങളെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്തുകൊണ്ടാണ്‌ ഞാൻ മാറി നിൽക്കുന്നത്‌?’ എല്ലാവരും ഏതെങ്കിലുമൊരു ദൈവത്തെ സേവിക്കുന്നരാണ്‌. (യോശു. 24:15) എന്നാൽ സത്യദൈവത്തെ സേവിക്കുക എന്നതാണ്‌ ജ്ഞാനപൂർവമായ തീരുമാനം. യഹോയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ യഹോവ നിങ്ങളുടെ അഭയസ്ഥാമായിരിക്കും എന്ന വിശ്വാമാണ്‌ നിങ്ങൾ തെളിയിക്കുന്നത്‌. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, തന്നെ സേവിക്കുന്നതിൽ തുടരാൻ യഹോവ നിങ്ങളെ സഹായിക്കും. രൂത്തിന്‍റെ കാര്യത്തിൽ യഹോവ അതാണ്‌ ചെയ്‌തത്‌.

“അവൻ യഹോയോടു ചേർന്നിരുന്നു”

8. ഹിസ്‌കീയാവ്‌ വളർന്നുവന്ന സാഹചര്യം വിവരിക്കുക.

8 ഹിസ്‌കീയാവിന്‍റെ പശ്ചാത്തലം രൂത്തിന്‍റേതിൽനിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു. യഹോയ്‌ക്ക്  സമർപ്പിച്ച ഒരു ജനതയുടെ ഭാഗമായിരുന്നു അവൻ. എന്നാൽ എല്ലാ ഇസ്രായേല്യരും വിശ്വസ്‌തരായിരുന്നില്ല. അവരിൽ ഒരാളായിരുന്നു ഹിസ്‌കീയാവിന്‍റെ പിതാവായ ആഹാസ്‌. അദ്ദേഹം ഒരു ദുഷ്ടരാജാവായിരുന്നു. അവൻ ദൈവാത്തോട്‌ അനാദരവ്‌ കാണിക്കുയും ജനത്തെ വ്യാജാരായിലേക്ക് നയിക്കുയും ചെയ്‌തു. അവൻ ഹിസ്‌കീയാവിന്‍റെ സഹോന്മാരിൽ ചിലരെ ഒരു വ്യാജദൈത്തിനു ബലി അർപ്പിക്കുപോലും ചെയ്‌തു. ഹിസ്‌കീയാവിന്‍റെ ബാല്യം തികച്ചും ഭീതി നിറഞ്ഞതായിരുന്നു.—2 രാജാ. 16:2-4, 10-17; 2 ദിന. 28:1-3.

9, 10. (എ) ഹിസ്‌കീയാവിന്‌ എളുപ്പത്തിൽ മുഷിവു തോന്നാൻ കഴിയുമായിരുന്നത്‌ എന്തുകൊണ്ട്? (ബി) നമ്മൾ ദൈവത്തോട്‌ മുഷിരുതാത്തത്‌ എന്തുകൊണ്ട്? (സി) നമ്മുടെ പശ്ചാത്തലം നമ്മൾ ഏതുതരം വ്യക്തി ആയിത്തീരുന്നു എന്നത്‌ നിർണയിക്കും എന്ന് നമ്മൾ ചിന്തിക്കരുതാത്തത്‌ എന്തുകൊണ്ട്?

9 ആഹാസിന്‍റെ മോശമായ മാതൃക കണ്ടുവളർന്ന ഹിസ്‌കീയാവിന്‌ വേണമെങ്കിൽ ദൈവത്തിനെതിരെ തിരിയാമായിരുന്നു. ഇന്ന്, ഹിസ്‌കീയാവ്‌ നേരിട്ട അത്രയും പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ലാത്ത ചിലർപോലും തങ്ങൾക്ക് യഹോയോടും യഹോയുടെ സംഘടയോടും മുഷിവു തോന്നാൻ തക്കതായ കാരണമുണ്ടെന്ന് ചിന്തിക്കുന്നു. (സദൃ. 19:3) മറ്റു ചിലരാകട്ടെ തങ്ങളുടെ കുടുംശ്ചാത്തലം, ഒരു മോശമായ ജീവിതം നയിക്കുന്നതിനോ മാതാപിതാക്കളുടെ തെറ്റുകൾ ആവർത്തിക്കുന്നതിനോ ഉള്ള കാരണമാണെന്ന് വിചാരിക്കുന്നു. (യെഹെ. 18:2, 3) ഈ ചിന്താതികൾ ശരിയാണോ?

10 അല്ല, അതാണ്‌ ഹിസ്‌കീയാവിന്‍റെ ജീവിതം തെളിയിക്കുന്നത്‌. യഹോയോട്‌ നീരസം തോന്നാൻ ന്യായമായ ഒരു കാരണവും ഒരിക്കലും ഉണ്ടാകില്ല. ആളുകൾക്ക് മോശമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ ഇടയാക്കുന്നില്ല. (ഇയ്യോ. 34:10) കുട്ടികളെ ശരി ചെയ്യാനോ തെറ്റു ചെയ്യാനോ മാതാപിതാക്കൾക്ക് പഠിപ്പിക്കാനാകും എന്നത്‌ ശരിതന്നെ. (സദൃ. 22:6; കൊലോ. 3:21) എന്നാൽ കുടുംശ്ചാത്തലം നമ്മളെ നല്ലയാളുളോ ചീത്തയാളുളോ ആക്കി മാറ്റും എന്ന് ഇതിന്‌ അർഥമില്ല. എന്തുകൊണ്ട്? കാരണം യഹോവ നമുക്ക് ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം, അതായത്‌ ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള പ്രാപ്‌തി, നൽകിയിരിക്കുന്നു. (ആവ. 30:19) ഹിസ്‌കീയാവ്‌ എങ്ങനെയാണ്‌ ഈ വിലയേറിയ സമ്മാനം ഉപയോഗിച്ചത്‌?

കുടുംബപശ്ചാത്തലം മോശമായിരുന്നിട്ടും പല യുവജങ്ങളും സത്യം സ്വീകരിച്ചിരിക്കുന്നു (9, 10 ഖണ്ഡികകൾ കാണുക)

11. ഹിസ്‌കീയാവിനെ യെഹൂയിലെ ഏറ്റവും മികച്ച ഒരു രാജാവാക്കിയത്‌ എന്താണ്‌?

11 ഹിസ്‌കീയാവിന്‍റെ പിതാവ്‌ യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും മോശമായ ഒരാളായിരുന്നെങ്കിലും ഹിസ്‌കീയാവ്‌ ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളായിത്തീർന്നു. (2 രാജാക്കന്മാർ 18:5, 6 വായിക്കുക.) തന്‍റെ പിതാവിന്‍റെ മോശം മാതൃക പിന്തുരുന്നതിനു പകരം യെശയ്യാവ്‌, മീഖാ, ഹോശേയ എന്നിവരെപ്പോലുള്ള യഹോയുടെ പ്രവാന്മാരെ ശ്രദ്ധിക്കാൻ  അവൻ തീരുമാനിച്ചു. അവരുടെ ബുദ്ധിയുദേത്തിനും തിരുത്തലിനും അവൻ അടുത്ത ശ്രദ്ധ കൊടുത്തു. തന്‍റെ പിതാവ്‌ വരുത്തിവെച്ച പല പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇത്‌ അവനെ പ്രചോദിപ്പിച്ചു. അവൻ ആലയം ശുദ്ധീരിച്ചു, ജനത്തിന്‍റെ പാപങ്ങൾക്കായി ദൈവത്തോട്‌ ക്ഷമ യാചിച്ചു, ദേശത്തുനീമുള്ള വിഗ്രങ്ങളെല്ലാം നശിപ്പിച്ചു. (2 ദിന. 29:1-11, 18-24; 31:1) പിന്നീട്‌ അശ്ശൂർ രാജാവായ സൻഹേരീബ്‌ യെരുലേമിനെ ആക്രമിക്കുമെന്ന ഭീഷണിപ്പെടുത്തിപ്പോൾ ഹിസ്‌കീയാവ്‌ അസാധാമായ വിശ്വാവും ധൈര്യവും കാണിച്ചു. രക്ഷയ്‌ക്കായി അവൻ യഹോയിലേക്ക് നോക്കുയും ജനത്തെ ശക്തീകരിക്കുയും ചെയ്‌തു. (2 ദിന. 32:7, 8) ഒരവസത്തിൽ ഹിസ്‌കീയാവ്‌ അല്‌പം അഹങ്കരിച്ചു, എന്നാൽ യഹോവ അവനെ തിരുത്തിപ്പോൾ അവൻ തന്നെത്തന്നെ താഴ്‌ത്തി. (2 ദിന. 32:24-26) വ്യക്തമായും നമുക്ക് അനുകരിക്കാനാകുന്ന ഒരു മികച്ച മാതൃയാണ്‌ ഹിസ്‌കീയാവ്‌. കുടുംശ്ചാത്തലം തന്‍റെ ജീവിതത്തെ സ്വാധീനിക്കാൻ അവൻ അനുവദിച്ചില്ല. പകരം താൻ യഹോയുടെ സ്‌നേഹിനാണെന്ന് ഹിസ്‌കീയാവ്‌ തെളിയിച്ചു.

12. ഹിസ്‌കീയാവിനെപ്പോലെ ഇന്നുള്ള പലരും യഹോയുടെ സുഹൃത്തുക്കളാണെന്ന് തെളിയിച്ചിരിക്കുന്നത്‌ എങ്ങനെ?

12 ഇന്നത്തെ ലോകം നിഷ്‌ഠുവും സ്‌നേഹിവുമാണ്‌. പല കുട്ടിളും വളർന്നുരുന്നത്‌ സ്‌നേമോ കരുതലോ ഇല്ലാത്ത കുടുംങ്ങളിലാണ്‌. (2 തിമൊ. 3:1-5) ക്രിസ്‌ത്യാനിളിൽ പലരും മോശമായ കുടുംശ്ചാത്തങ്ങളിൽനിന്നു വന്നവരാണെങ്കിലും യഹോയുമായി സൗഹൃദം സ്ഥാപിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു. ഹിസ്‌കീയാവിനെപ്പോലെ, ഭാവിയിൽ ഏതുതരം വ്യക്തിളായിത്തീരും എന്ന് നിർണയിക്കുന്നത്‌ കുടുംശ്ചാത്തല്ലെന്ന് ഇവരുടെ അനുഭവം കാണിക്കുന്നു. ദൈവം നമുക്ക് ഇച്ഛാസ്വാന്ത്ര്യം തന്നിരിക്കുന്നു, ഹിസ്‌കീയാവ്‌ ചെയ്‌തതുപോലെ യഹോവയെ സേവിക്കാനും ആദരിക്കാനും നമുക്കും തീരുമാനിക്കാം.

“ഇതാ, യഹോയുടെ ദാസി!”

13, 14. മറിയയ്‌ക്ക് ലഭിച്ച നിയമനം എളുപ്പല്ലാതിരുന്നത്‌ എന്തുകൊണ്ട്, എങ്കിലും ഗബ്രിയേലിന്‍റെ വാക്കുളോട്‌ അവൾ എങ്ങനെയാണ്‌ പ്രതിരിച്ചത്‌?

13 ഹിസ്‌കീയാവിന്‌ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ്, നസറെത്തുകാരിയായ താഴ്‌മയുള്ള ഒരു യെഹൂദാ സ്‌ത്രീ യഹോയുമായി ഒരു അതുല്യ സൗഹൃദം വളർത്തിയെടുത്തു. മറ്റാർക്കും ലഭിക്കാത്ത അനുപമായ ഒരു നിയമനം അവൾക്ക് ലഭിച്ചു, ദൈവത്തിന്‍റെ ഏകജാപുത്രനെ ഗർഭംരിക്കാനും പ്രസവിക്കാനും വളർത്താനും ഉള്ള നിയമനം. ഹേലിയുടെ മകളായ മറിയയ്‌ക്ക് ഇത്ര വലിയൊരു പദവി നൽകാൻ തക്കവിധം യഹോവ അവളെ സ്‌നേഹിക്കുയും വിശ്വസിക്കുയും ചെയ്‌തു. എന്നാൽ ആ നിയമത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ മറിയ എങ്ങനെയാണ്‌ പ്രതിരിച്ചത്‌?

“ഇതാ, യഹോയുടെ ദാസി!” (13, 14 ഖണ്ഡികകൾ കാണുക)

14 മറിയയ്‌ക്ക് ലഭിച്ച മഹത്തായ പദവിയെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ അവൾക്കുണ്ടായ ഉത്‌കണ്‌ഠളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉദാഹത്തിന്‌, ഒരു പുരുനുമായി ലൈംഗിന്ധത്തിൽ ഏർപ്പെടാതെ അവൾ ഗർഭംരിക്കും എന്നാണ്‌ മറിയയോട്‌ ഗബ്രിയേൽ ദൂതൻ പറഞ്ഞിരുന്നത്‌. എന്നാൽ അത്‌ എങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന് അയൽക്കാരോടും ബന്ധുക്കളോടും ഒന്നും ഗബ്രിയേൽ ദൂതൻ പറഞ്ഞിട്ടുമില്ലായിരുന്നു. അവരൊക്കെ എന്തു വിചാരിക്കും? താൻ അവിശ്വസ്‌തത കാണിച്ചിട്ടില്ലെന്ന് യോസേഫിനെ എങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തും? അതിലെല്ലാമുപരി, ദൈവത്തിന്‍റെ ഏകജാപുത്രനെ വളർത്തിക്കൊണ്ടുരിക  എന്ന വലിയ ഉത്തരവാദിത്വവും അവൾക്കുണ്ടായിരുന്നു! മറിയയുടെ ആശങ്കകൾ എന്തൊക്കെയായിരുന്നു എന്ന് പൂർണമായി നമുക്കറിയില്ല. എന്തായിരുന്നാലും ദൂതന്‍റെ വാക്കുകൾ കേട്ട മറിയ എന്താണ്‌ പറഞ്ഞതെന്ന് നമുക്കറിയാം: “ഇതാ, യഹോയുടെ ദാസി! നിന്‍റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.”—ലൂക്കോ. 1:26-38.

15. മറിയയുടെ വിശ്വാസം അതിശ്രേഷ്‌ഠമായിരുന്നത്‌ എന്തുകൊണ്ട്?

15 മറിയയുടെ വിശ്വാസം എടുത്തുയേണ്ട ഒന്നാണ്‌! ഒരു ദാസിപ്പെൺകുട്ടിയെപ്പോലെ ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ അവൾ ഒരുക്കമായിരുന്നു. യഹോവ തന്നെ കാത്തുരിപാലിക്കുയും സംരക്ഷിക്കുയും ചെയ്യുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. മറിയയ്‌ക്ക് അത്ര ശക്തമായ വിശ്വാമുണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌? വിശ്വാസം നമ്മുടെ ആരുടെയും കൂടെപ്പിറപ്പല്ല, പകരം അത്‌ നമ്മൾ ശ്രമം ചെയ്‌ത്‌ നട്ടുവളർത്തേണ്ട ഒന്നാണ്‌. ആ ശ്രമങ്ങളെ അനുഗ്രഹിക്കാനായി യഹോയോട്‌ അപേക്ഷിക്കുക. അപ്പോൾ നമുക്കും വിശ്വാസം നേടിയെടുക്കാനാകും. (ഗലാ. 5:22; എഫെ. 2:8) തന്‍റെ വിശ്വാസം ശക്തമാക്കാൻ മറിയ കഠിനശ്രമം ചെയ്‌തു. നമുക്കത്‌ എങ്ങനെ അറിയാം? അവൾ എങ്ങനെ ശ്രദ്ധിച്ചു എന്നും അവൾ എന്തിനെക്കുറിച്ചാണ്‌ സംസാരിച്ചതെന്നും നമുക്ക് നോക്കാം.

16. മറിയ ഒരു നല്ല ശ്രോതാവായിരുന്നു എന്നതിന്‌ എന്താണ്‌ തെളിവ്‌?

16 മറിയ ശ്രദ്ധിച്ച വിധം. “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാവും” ഉള്ളവരായിരിക്കമെന്ന് ബൈബിൾ പറയുന്നു. (യാക്കോ. 1:19) മറിയ ഒരു നല്ല ശ്രോതാവായിരുന്നു. കേട്ട കാര്യങ്ങൾക്ക് അവൾ അടുത്ത ശ്രദ്ധ നൽകി എന്ന് ബൈബിൾ പറയുന്നു, പ്രത്യേകിച്ച് ആത്മീയകാര്യങ്ങൾക്ക്. അത്തരം പ്രധാപ്പെട്ട കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ അവൾ സമയമെടുത്തു. ഇതിനൊരു ഉദാഹരണം, യേശുവിന്‍റെ ജനനത്തിങ്കൽ ദൂതന്മാരിൽനിന്നുള്ള ഒരു സന്ദേശം ഇടയന്മാർ മറിയയെ അറിയിച്ചപ്പോഴായിരുന്നു. പിന്നീട്‌ യേശുവിന്‌ 12 വയസ്സുള്ളപ്പോൾ മറിയയെ അതിശയിപ്പിച്ച ഒരു കാര്യം യേശു പറഞ്ഞു. ഈ രണ്ടു സാഹചര്യങ്ങളിലും കേട്ട കാര്യങ്ങൾ മറിയ ശ്രദ്ധിച്ചു, ഓർമയിൽ സൂക്ഷിച്ചു, അതെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു.ലൂക്കോസ്‌ 2:16-19, 49, 51 വായിക്കുക.

17. മറിയ സംസാരിച്ച വിധത്തിൽനിന്ന് നമുക്കെന്തു പഠിക്കാം?

17 മറിയ സംസാരിച്ചത്‌. മറിയ സംസാരിച്ച എല്ലാ വാക്കുളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. മറിയ നടത്തിയ ഏറ്റവും നീളം കൂടിയ സംഭാഷണം ലൂക്കോസ്‌ 1:46-55-ൽ കാണാം. മറിയയ്‌ക്ക് ദൈവചനം വളരെ നന്നായി അറിയാമായിരുന്നെന്ന് ഈ വാക്കുകൾ കാണിക്കുന്നു. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? മറിയയുടെ വാക്കുകൾ ശമുവേലിന്‍റെ അമ്മയായ ഹന്നായുടെ പ്രാർഥയിലെ വാക്കുകൾക്ക് സമാനമായിരുന്നു. (1 ശമൂ. 2:1-10) മറിയയുടെ സംഭാത്തിൽ 20-ഓളം തിരുവെഴുത്തുരാമർശങ്ങൾ നമുക്ക് കാണാം. തന്‍റെ ഏറ്റവും അടുത്ത സ്‌നേഹിനായ യഹോയിൽനിന്നും യഹോയുടെ വചനത്തിൽനിന്നും പഠിച്ച സത്യങ്ങളെക്കുറിച്ച് സംസാരിക്കാൻ മറിയ ഇഷ്ടപ്പെട്ടിരുന്നു എന്നു വ്യക്തം.

18. ഏതെല്ലാം വിധങ്ങളിൽ മറിയയുടെ വിശ്വാസം നമുക്ക് അനുകരിക്കാം?

18 നമുക്കും ചിലപ്പോൾ ബുദ്ധിമുട്ടുള്ളതെന്ന് തോന്നുന്ന ചില നിയമനങ്ങൾ യഹോയിൽനിന്ന് ലഭിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ മറിയയെ അനുകരിക്കുക, താഴ്‌മയോടെ ആ നിയമനം സ്വീകരിക്കുക, അതു നിറവേറ്റാൻ യഹോവ സഹായിക്കുമെന്ന് വിശ്വസിക്കുക. യഹോവ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊണ്ടും യഹോയെക്കുറിച്ചും യഹോയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പഠിക്കുന്ന കാര്യങ്ങൾ ആഴത്തിൽ ചിന്തിച്ചുകൊണ്ടും മറിയയുടെ വിശ്വാസം നമുക്ക് അനുകരിക്കാം. അങ്ങനെ ചെയ്യുമ്പോൾ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കും മറ്റുള്ളരോട്‌ സന്തോത്തോടെ പറയാനാകും.—സങ്കീ. 77:11, 12; ലൂക്കോ. 8:18; റോമ. 10:15.

19. ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വാത്തിന്‍റെ ശ്രേഷ്‌ഠമാതൃക വെച്ചിരിക്കുന്ന ആളുകളെ അനുകരിക്കുമ്പോൾ നമുക്ക് എന്തു ഉറപ്പുണ്ടായിരിക്കാം?

19 അബ്രാഹാമിനെപ്പോലെ രൂത്തും ഹിസ്‌കീയാവും മറിയയും യഹോയുടെ സ്‌നേഹിരായിരുന്നു. ഇവരുൾപ്പെടെ യഹോയുടെ സ്‌നേഹിതർ ആയിത്തീരാനുള്ള പദവി ലഭിച്ച ‘സാക്ഷിളുടെ വലിയൊരു സമൂഹം’ നമുക്കു ചുറ്റുമുണ്ട്. വിശ്വാത്തിന്‍റെ ശ്രേഷ്‌ഠമാതൃക വെച്ചിരിക്കുന്ന ഇവരെ അനുകരിക്കുന്നതിൽ നമുക്ക് തുടരാം. (എബ്രാ. 6:11, 12) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ എന്നെന്നും യഹോയുടെ ഉറ്റ സ്‌നേഹിരായിരിക്കും. ആ ഉറപ്പോടെ നമുക്ക് കാത്തിരിക്കാം. എത്ര വിശിഷ്ടമായ ഒരു പദവി!