“അവർണനീമായ ദാനത്തിനായി ദൈവത്തിനു സ്‌തോത്രം.” —2 കൊരി. 9:15.

ഗീതം: 121, 63

1, 2. (എ) ദൈവത്തിന്‍റെ “അവർണനീമായ ദാന”ത്തിൽ എന്ത് ഉൾപ്പെടുന്നു? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

യഹോവ തന്‍റെ ഏകജാപുത്രനെ ഭൂമിയിലേക്ക് അയച്ചപ്പോൾ, ഏറ്റവും ശ്രേഷ്‌ഠമായ ഒരു ദാനമാണ്‌ സ്‌നേപൂർവം നമുക്കു നൽകിയത്‌! (യോഹ. 3:16; 1 യോഹ. 4:9, 10) ‘അവർണനീമായ ദാനം’ എന്നാണ്‌ അപ്പൊസ്‌തനായ പൗലോസ്‌ ആ ദാനത്തെ വിശേഷിപ്പിച്ചത്‌. (2 കൊരി. 9:15) പൗലോസ്‌ ഈ പദപ്രയോഗം ഉപയോഗിച്ചത്‌ എന്തുകൊണ്ടാണ്‌?

2 ദൈവത്തിന്‍റെ എല്ലാ വാഗ്‌ദാങ്ങളും സത്യമായിത്തീരും എന്നതിനുള്ള ഉറപ്പാണ്‌ ക്രിസ്‌തുവിന്‍റെ യാഗം എന്ന് പൗലോസിന്‌ അറിയാമായിരുന്നു. (2 കൊരിന്ത്യർ 1:20 വായിക്കുക.) ഇതിന്‍റെ അർഥം ദൈവത്തിന്‍റെ “അവർണനീമായ ദാന”ത്തിൽ യേശുവിലൂടെ യഹോവ നമുക്കു ഭാവിയിൽ നൽകാൻപോകുന്ന എല്ലാ നന്മയും വിശ്വസ്‌തസ്‌നേവും ഉൾപ്പെടുന്നു എന്നാണ്‌. ഈ വിലയേറിയ ദാനത്തിന്‍റെ മൂല്യം വാക്കുകൾകൊണ്ട് പൂർണമായി വർണിക്കാനാവില്ല. ഈ പ്രത്യേദാനം നമ്മളിൽ എന്ത് പ്രഭാമാണ്‌ ചെലുത്തേണ്ടത്‌? 2016 മാർച്ച് 23 ബുധനാഴ്‌ച നടക്കാൻപോകുന്ന ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തിനായി തയ്യാറെടുക്കുന്ന നമ്മളെ ഈ ദാനം എങ്ങനെ പ്രചോദിപ്പിക്കണം?

 ദൈവത്തിന്‍റെ വിശിഷ്ടമ്മാനം

3, 4. (എ) ആരെങ്കിലും നിങ്ങൾക്ക് ഒരു സമ്മാനം തന്നാൽ നിങ്ങൾക്ക് എന്തു തോന്നും? (ബി) ഒരു വിശിഷ്ടമ്മാനം നിങ്ങളുടെ ജീവിതത്തെ മാറ്റിറിച്ചേക്കാവുന്നത്‌ എങ്ങനെ?

3 ആരെങ്കിലും ഒരു സമ്മാനം തന്നാൽ നമുക്ക് തീർച്ചയായും സന്തോഷം തോന്നും. എന്നാൽ ചില സമ്മാനങ്ങൾ ജീവിതത്തെ മാറ്റിറിക്കാൻ കഴിയുന്നത്ര ശ്രേഷ്‌ഠവും അർഥവത്തും ആയിരുന്നേക്കാം. ഉദാഹത്തിന്‌, നിങ്ങൾ ഒരു കുറ്റകൃത്യത്തിൽ അകപ്പെട്ടുപോയെന്ന് വിചാരിക്കുക. നിങ്ങളെ ഇപ്പോൾ വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുയാണ്‌. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ, നിങ്ങൾക്കു പരിചമില്ലാത്ത ഒരാൾ സ്വമനസ്സാലെ മുന്നോട്ടുവന്ന് നിങ്ങൾക്കു പകരം ആ ശിക്ഷ ഏറ്റെടുക്കുന്നു. അദ്ദേഹം നിങ്ങൾക്കുവേണ്ടി മരിക്കാൻ തയ്യാറാണ്‌! ഇത്തരത്തിലുള്ള ഒരു സമ്മാനം നിങ്ങൾക്ക് ലഭിക്കുയാണെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും?

4 വിശിഷ്ടവും സ്‌നേപൂർവവും ആയ ഇത്തരം ഒരു സമ്മാനം, ജീവിത്തിൽ മാറ്റങ്ങൾ വരുത്താൻ നമ്മളെ പ്രേരിപ്പിക്കും. സാധ്യനുരിച്ച് അത്‌, മറ്റുള്ളരോടു കൂടുതൽ സ്‌നേവും ഉദാരയും ഉള്ളവരായിരിക്കാനും, ദയയില്ലാതെ നമ്മളോട്‌ ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ അവരോട്‌ ക്ഷമിക്കാനും പ്രചോദിപ്പിക്കും. നിങ്ങൾക്കുവേണ്ടി മരിച്ച ആ വ്യക്തിയോട്‌ ജീവികാത്തുനീളം നിങ്ങൾക്ക് കടപ്പാട്‌ തോന്നും.

5. മറുവില എന്ന ദൈവത്തിന്‍റെ ദാനം മറ്റേതൊരു സമ്മാനത്തെക്കാളും ശ്രേഷ്‌ഠമായിരിക്കുന്നത്‌ എങ്ങനെ?

5 മറുവില എന്ന ദൈവത്തിന്‍റെ ദാനം ഈ ദൃഷ്ടാന്തത്തിലെ സമ്മാനത്തെക്കാൾ എത്രയോ ശ്രേഷ്‌ഠമാണ്‌! (1 പത്രോ. 3:18) ഇതിനെക്കുറിച്ച് ചിന്തിക്കുക: നമുക്കെല്ലാം ആദാമിൽനിന്ന് പാപം കൈമാറിക്കിട്ടിയിരിക്കുന്നു, പാപത്തിന്‍റെ ശമ്പളം മരണമാണ്‌. (റോമ. 5:12) സകലർക്കുംവേണ്ടി മരിക്കാനായി യേശുവിനെ ഭൂമിയിലേക്ക് അയയ്‌ക്കാൻ യഹോവയെ പ്രേരിപ്പിച്ചത്‌ സ്‌നേമാണ്‌. “സകലർക്കുംവേണ്ടി അവൻ മരണം വരിച്ചുല്ലോ.” (എബ്രാ. 2:9) യേശുവിന്‍റെ മറുവിയിലൂടെ, ഭൂമിയിൽനിന്ന് മരണത്തെ എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള അടിസ്ഥാമാണ്‌ യഹോവ പ്രദാനം ചെയ്‌തത്‌. (യെശ. 25:7, 8; 1 കൊരി. 15:22, 26) യേശുവിലുള്ള വിശ്വാസം തെളിയിക്കുന്ന എല്ലാവരും സന്തോത്തിലും സമാധാത്തിലും എന്നേക്കും ജീവിക്കും, ഒന്നുകിൽ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരായി അല്ലെങ്കിൽ ഭൂമിയിൽ ദൈവരാജ്യത്തിന്‍റെ പ്രജകളായി. (റോമ. 6:23; വെളി. 5:9, 10) യഹോയുടെ ദാനത്തിൽ ഉൾപ്പെടുന്ന മറ്റ്‌ അനുഗ്രഹങ്ങൾ എന്തെല്ലാമാണ്‌?

6. (എ) യഹോയുടെ ‘അവർണനീമായ ദാന’ത്തിലൂടെ ലഭിക്കുന്ന ഏത്‌ അനുഗ്രത്തിനുവേണ്ടിയാണ്‌ നിങ്ങൾ ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്‌? (ബി) ദൈവത്തിന്‍റെ ദാനം ഏതു മൂന്നു കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കും?

6 ഭൂമി ഒരു പറുദീയായിത്തീരും, രോഗങ്ങൾ ഇല്ലാതാകും, മരിച്ചവർ ജീവനിലേക്കു വരും. ഇതെല്ലാമാണ്‌ ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന അനുഗ്രങ്ങളിൽ ചിലത്‌. (യെശ. 33:24; 35:5, 6; യോഹ. 5:28, 29) തീർച്ചയായും, ഈ ‘അവർണനീമായ ദാനം’ തന്നതിന്‌ യഹോയെയും യേശുവിനെയും നമ്മൾ അതിയായി സ്‌നേഹിക്കുന്നു. എന്നാൽ ചോദ്യമിതാണ്‌, എന്തു ചെയ്യാൻ ഈ ദാനം നമ്മളെ പ്രചോദിപ്പിക്കും? (1) യേശുക്രിസ്‌തുവിനെ അടുത്തു പിന്തുരാൻ, (2) നമ്മുടെ സഹോങ്ങളെ സ്‌നേഹിക്കാൻ, (3) മറ്റുള്ളരോടു ഹൃദയപൂർവം ക്ഷമിക്കാൻ. ഇത്‌ എങ്ങനെ ചെയ്യാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പരിചിന്തിക്കും.

“ക്രിസ്‌തുവിന്‍റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു”

7, 8. ക്രിസ്‌തുവിന്‍റെ സ്‌നേത്തെക്കുറിച്ച് നമുക്ക് എന്തു തോന്നണം, എന്തു ചെയ്യാൻ അതു നമ്മളെ പ്രചോദിപ്പിക്കണം?

7 ഒന്നാമതായി, യേശുവിനുവേണ്ടി ജീവിക്കാൻ നമുക്ക് പ്രചോദനം തോന്നണം. അപ്പൊസ്‌തനായ പൗലോസ്‌ പറഞ്ഞു: “ക്രിസ്‌തുവിന്‍റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.” (2 കൊരിന്ത്യർ 5:14, 15 വായിക്കുക.) യേശു കാണിച്ച ഈ മഹത്തായ സ്‌നേഹത്തെ നമ്മൾ ആഴമായി വിലമതിക്കുന്നെങ്കിൽ, യേശുവിനുവേണ്ടി ജീവിക്കാൻ അത്‌ നമ്മളെ പ്രചോദിപ്പിക്കും അഥവാ നിർബന്ധിക്കും. യഹോവ നമുക്കുവേണ്ടി ചെയ്‌തതിനെക്കുറിച്ചെല്ലാം നന്നായി മനസ്സിലാക്കുമ്പോൾ ആ സ്‌നേഹം, യേശുവിനെ ആദരിക്കുന്ന വിധത്തിൽ ജീവിക്കാൻ നമ്മളെ പ്രേരിപ്പിക്കും. നമുക്ക് അത്‌ എങ്ങനെ ചെയ്യാനാകും?

8 യഹോയോടുള്ള സ്‌നേഹം യേശുവിന്‍റെ കാൽച്ചുടുകൾ അടുത്ത്‌ പിന്തുടർന്നുകൊണ്ട് അവന്‍റെ മാതൃക അനുകരിക്കാൻ നമ്മളെ പ്രേരിപ്പിക്കും. (1 പത്രോ. 2:21; 1 യോഹ. 2:6) ദൈവത്തെയും  ക്രിസ്‌തുവിനെയും അനുസരിക്കുമ്പോൾ അവരെ സ്‌നേഹിക്കുന്നു എന്നാണ്‌ നമ്മൾ തെളിയിക്കുന്നത്‌. യേശു പറഞ്ഞു: “എന്‍റെ കൽപ്പനകൾ കൈക്കൊണ്ട് അവ പ്രമാണിക്കുന്നനാകുന്നു എന്നെ സ്‌നേഹിക്കുന്നവൻ. എന്നെ സ്‌നേഹിക്കുന്നവനെ എന്‍റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുയും എന്നെത്തന്നെ അവനു വെളിപ്പെടുത്തുയും ചെയ്യും.”—യോഹ. 14:21; 1 യോഹ. 5:3.

9. ക്രിസ്‌ത്യാനികൾക്ക് എന്തെല്ലാം സമ്മർദങ്ങളുണ്ട്?

9 ജീവിതം നമ്മൾ എങ്ങനെയാണ്‌ ഉപയോഗിക്കുന്നതെന്ന് ചിന്തിക്കുന്നതിനുള്ള ഒരു നല്ല അവസരമാണ്‌ ഈ സ്‌മാകാലം. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇപ്പോൾത്തന്നെ ഏതെല്ലാം വിധങ്ങളിൽ ഞാൻ യേശുവിനെ അനുകരിക്കുന്നുണ്ട്? ഞാൻ ഇനിയും പുരോമിക്കേണ്ട വശങ്ങൾ ഏതൊക്കെയാണ്‌?’ ഈ ചോദ്യങ്ങൾ ചോദിക്കുന്നത്‌ പ്രധാമാണ്‌, കാരണം ലോകം ആഗ്രഹിക്കുന്നത്‌ നമ്മൾ അതിന്‍റെ വഴികൾ പിന്തുമെന്നാണ്‌. (റോമ. 12:2) ജാഗ്രയുള്ളവർ അല്ലെങ്കിൽ ഈ ലോകത്തിലെ തത്ത്വചിന്തരെയും സ്‌പോർട്‌സ്‌ താരങ്ങളെയും മറ്റ്‌ പ്രശസ്‌തരായ ആളുകളെയും അനുകരിക്കാനുള്ള ലോകത്തിന്‍റെ സമ്മർദങ്ങൾക്ക് നമ്മൾ വഴിപ്പെട്ടേക്കാം. (കൊലോ. 2:8; 1 യോഹ. 2:15-17) ആ സമ്മർദങ്ങളെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?

10. ഈ സ്‌മാകാലത്ത്‌ നമ്മൾ സ്വയം ഏതു ചോദ്യങ്ങൾ ചോദിക്കണം, അതിനുള്ള ഉത്തരങ്ങൾ നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

10 നമ്മുടെ വസ്‌ത്രധാരണം, നമ്മൾ കാണുന്ന സിനിമകൾ, കേൾക്കുന്ന സംഗീതം എന്നിവയെല്ലാം ഏതു തരത്തിലുള്ളതാണെന്നും അതുപോലെ നമ്മുടെ കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടാബ്‌ലറ്റ്‌ എന്നിവയിലൊക്കെ എന്തെല്ലാമാണ്‌ ഉള്ളതെന്നും ചിന്തിക്കാനുള്ള ഒരവസമാണ്‌ സ്‌മാകാലം. നിങ്ങളോടുതന്നെ ചോദിക്കുക: ‘യേശു ഇവിടെ വന്ന് എന്‍റെ വസ്‌ത്രധാരീതി കാണുയാണെങ്കിൽ എനിക്ക് ലജ്ജ തോന്നുമോ? ക്രിസ്‌തുവിന്‍റെ ഒരു അനുഗാമി ആണെന്ന് തെളിയിക്കുന്നതാണോ എന്‍റെ വസ്‌ത്രധാരണം?’ (1 തിമൊഥെയൊസ്‌ 2:9, 10 വായിക്കുക.) ‘ഞാൻ കാണുന്ന സിനിമകൾ കാണാൻ യേശു താത്‌പര്യപ്പെടുമോ? ഞാൻ കേൾക്കുന്ന സംഗീമോ? യേശു എന്‍റെ മൊബൈൽ ഫോണും ടാബ്‌ലറ്റും പരിശോധിക്കുയാണെങ്കിൽ അതിലുള്ള കാര്യങ്ങൾ എന്നെ ലജ്ജിപ്പിക്കുമോ? ചില വീഡിയോ ഗെയിമുകൾ എന്തുകൊണ്ടാണ്‌ ഞാൻ ആസ്വദിക്കുന്നതെന്ന് യേശുവിന്‌ വിശദീരിച്ചുകൊടുക്കുക എനിക്ക് ബുദ്ധിമുട്ടായിരിക്കുമോ?’ ഒരു ക്രിസ്‌ത്യാനിക്ക് ചേരാത്തതെന്തും, അത്‌ എത്ര വിലപ്പെട്ടതാണെങ്കിലും അത്‌ ഉപേക്ഷിക്കാൻ യഹോയോടുള്ള സ്‌നേഹം നമ്മളെ പ്രേരിപ്പിക്കണം. (പ്രവൃ. 19:19, 20) സമർപ്പയത്ത്‌, മേലാൽ നമുക്കുവേണ്ടിയല്ല യേശുവിനുവേണ്ടി ജീവിച്ചുകൊള്ളാമെന്ന് നമ്മൾ വാക്കു കൊടുത്തതാണ്‌. അതുകൊണ്ട്, യേശുവിന്‍റെ കാൽച്ചുടുകളെ അടുത്ത്‌ പിൻതുരുന്നതിൽനിന്ന് നമ്മളെ തടസ്സപ്പെടുത്തുന്ന എന്തും നമ്മൾ ഉപേക്ഷിക്കണം.—മത്താ. 5:29, 30; ഫിലി. 4:8.

11. (എ) യഹോയോടും യേശുവിനോടും ഉള്ള സ്‌നേഹം പ്രസംപ്രവർത്തത്തിൽ എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും? (ബി) സഭയിലുള്ള സഹോങ്ങളെ സഹായിക്കാൻ സ്‌നേഹം നമ്മളെ ഏതുവിത്തിൽ പ്രചോദിപ്പിച്ചേക്കാം?

11 യേശുവിനോടുള്ള സ്‌നേഹം പ്രസംഗ-ശിഷ്യരാക്കൽവേയിൽ തീക്ഷ്ണയോടെ ഏർപ്പെടാൻ നമ്മളെ പ്രചോദിപ്പിക്കും. (മത്താ. 28:19, 20; ലൂക്കോ. 4:43) സ്‌മാകാലത്ത്‌ 30 മണിക്കൂറോ 50 മണിക്കൂറോ ചെയ്‌തുകൊണ്ട് സഹായമുൻനിസേരായി പ്രവർത്തിക്കാൻ നമുക്ക് അവസരമുണ്ട്. സാഹചര്യങ്ങളെ ക്രമപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് അതു ചെയ്യാനാകുമോ? പ്രായവും മോശമായ ആരോഗ്യവും നിമിത്തം സഹായമുൻനിസേവനം ചെയ്യാൻ കഴിയില്ലെന്ന് 84 വയസ്സുള്ള, ഭാര്യ മരിച്ചുപോയ ഒരു സഹോരന്‌ തോന്നി. എന്നാൽ ആ പ്രദേത്തുള്ള മറ്റു മുൻനിസേവകർ അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിച്ചു. അവർ അദ്ദേഹത്തിന്‌ പ്രവർത്തിക്കാൻ സൗകര്യപ്രമായ സ്ഥലവും യാത്രാസൗര്യവും ഏർപ്പാടാക്കി. അങ്ങനെ അദ്ദേഹത്തിന്‌ 30 മണിക്കൂർ ലക്ഷ്യത്തിലെത്താനായി. മാർച്ചിലോ ഏപ്രിലിലോ സഹായമുൻനിസേവനം ചെയ്യാൻ സഭയിലുള്ള ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്കാകുമോ? എല്ലാവർക്കും സഹായമുൻനിസേവനം ചെയ്യാനാകില്ല എന്നത്‌ സത്യമാണ്‌. എങ്കിലും സമയവും ഊർജവും പരമാവധി പ്രയോപ്പെടുത്തിക്കൊണ്ട് യഹോയുടെ സേവനത്തിലെ നമ്മുടെ പങ്ക് വർധിപ്പിക്കാനാകും. അങ്ങനെ ചെയ്യുന്നെങ്കിൽ, പൗലോസിനെപ്പോലെ നമ്മളും യേശുവിന്‍റെ സ്‌നേത്താൽ പ്രചോദിരാണെന്ന് കാണിക്കുയായിരിക്കും. മറ്റെന്തൊക്കെ ചെയ്യാൻ ദൈവസ്‌നേഹം നമ്മളെ പ്രേരിപ്പിക്കും?

 അന്യോന്യം സ്‌നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു

12. ദൈവസ്‌നേഹം എന്തു ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുന്നു?

12 രണ്ടാമതായി, ദൈവത്തോടുള്ള സ്‌നേഹം സഹോങ്ങളെ സ്‌നേഹിക്കാൻ നമ്മളെ പ്രചോദിപ്പിക്കണം. ഇത്‌ തിരിച്ചറിഞ്ഞ അപ്പൊസ്‌തനായ യോഹന്നാൻ ഇങ്ങനെ എഴുതി: “പ്രിയരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചതിനാൽ നാമും അന്യോന്യം സ്‌നേഹിക്കാൻ ബാധ്യസ്ഥരാകുന്നു.” (1 യോഹ. 4:7-11) സഹോങ്ങളെ സ്‌നേഹിക്കാനുള്ള കടപ്പാട്‌ തിരിച്ചറിയുന്നില്ലെങ്കിൽ നമ്മൾ ദൈവസ്‌നേത്തിന്‌ അർഹരായിരിക്കുയില്ല. (1 യോഹ. 3:16) സഹോങ്ങളോട്‌ നമുക്ക് എങ്ങനെ സ്‌നേഹം കാണിക്കാനാകും?

13. മറ്റുള്ളവരെ സ്‌നേഹിക്കുന്ന കാര്യത്തിൽ യേശു എന്തു മാതൃക വെച്ചു?

13 മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കാനാകുമെന്ന് യേശുവിന്‍റെ മാതൃക കാണിച്ചുരുന്നു. ഭൂമിയിലായിരുന്നപ്പോൾ യേശു ആളുകളെ സഹായിച്ചു, പ്രത്യേകിച്ച് എളിയരായ ആളുകളെ. രോഗികൾ, മുടന്തർ, അന്ധർ, ബധിരർ, മൂകർ എന്നിവരെയെല്ലാം യേശു സൗഖ്യമാക്കി. (മത്താ. 11:4, 5) അക്കാലത്തെ യെഹൂദ മതനേതാക്കന്മാരിൽനിന്ന് വ്യത്യസ്‌തനായി, ദൈവത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിച്ച ആളുകളെ സഹായിക്കാൻ യേശുവിന്‌ സന്തോമായിരുന്നു. (യോഹ. 7:49) ആ എളിയരായ ആളുകളെ അവൻ സ്‌നേഹിച്ചു, അവരെ സഹായിക്കാൻ കഠിനമായി പ്രയത്‌നിക്കുയും ചെയ്‌തു.—മത്താ. 20:28.

പ്രായമേറിയ ഒരു സഹോനെയോ സഹോരിയെയോ ശുശ്രൂയിൽ സഹായിക്കാൻ നിങ്ങൾക്ക് കഴിയുമോ? (14-‍ാ‍ം ഖണ്ഡിക കാണുക)

14. സഹോങ്ങളോടുള്ള സ്‌നേഹം കാണിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?

14 സഭയിലെ സഹോങ്ങളെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന് ചിന്തിക്കാനുള്ള ഒരു നല്ല അവസരംകൂടിയാണ്‌ സ്‌മാകാലം, പ്രത്യേകിച്ച് പ്രായമാവരെ. നിങ്ങൾക്ക് ഈ പ്രിയഹോങ്ങളെ സന്ദർശിക്കാനാകുമോ? ആഹാരം ഉണ്ടാക്കിക്കൊടുത്തുകൊണ്ടോ, വീട്ടുജോലികൾ ചെയ്‌തുകൊടുത്തുകൊണ്ടോ നിങ്ങൾക്ക് അവരെ സഹായിക്കാനാകുമോ? യോഗങ്ങൾക്കായി നിങ്ങളുടെ വാഹനത്തിൽ അവരെ കൂട്ടിക്കൊണ്ടുപോകാനും വയൽശുശ്രൂയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവരെ ക്ഷണിക്കാനും കഴിയുമോ? (ലൂക്കോസ്‌ 14:12-14 വായിക്കുക.) സഹോങ്ങളെ സ്‌നേഹിക്കാൻ ദൈവത്തിന്‍റെ സ്‌നേഹം നിങ്ങളെ പ്രചോദിപ്പിക്കട്ടെ.

സഹോങ്ങളോടു കരുണ കാണിക്കു

15. നമ്മൾ എന്തു തിരിച്ചറിയണം?

15 മൂന്നാതായി, യഹോയുടെ സ്‌നേഹം സഹോങ്ങളോടു ക്ഷമിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നു. ആദാമിൽനിന്ന് നമുക്കെല്ലാം പാപവും മരണവും കൈമാറിക്കിട്ടിതിനാൽ “എനിക്ക് മറുവില ആവശ്യമില്ല” എന്ന് ആർക്കും പറയാൻ കഴിയില്ല, ദൈവത്തിന്‍റെ ഏറ്റവും വിശ്വസ്‌തദാരിൽ ഒരുവനുപോലും. നമുക്കോരോരുത്തർക്കും വലിയ ഒരു കടമാണ്‌ ഇളച്ചുകിട്ടിയിരിക്കുന്നത്‌! അത്‌ തിരിച്ചറിയുന്നത്‌ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? അതിനുള്ള ഉത്തരം യേശു പറഞ്ഞ ഒരു ഉപമയിലുണ്ട്.

16, 17. (എ) രാജാവും ദാസന്മാരും ഉൾപ്പെട്ട യേശുവിന്‍റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) യേശുവിന്‍റെ ദൃഷ്ടാന്തത്തെക്കുറിച്ച് ധ്യാനിച്ചശേഷം എന്തു ചെയ്യാനാണ്‌ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌?

 16 ആറുകോടി ദിനാറെയുടെ ഒരു ഭീമമായ കടം തന്‍റെ ദാസന്‌ ഇളച്ചുകൊടുത്ത ഒരു രാജാവിന്‍റെ ഉപമയാണ്‌ യേശു പറഞ്ഞത്‌. എന്നാൽ ഈ ദാസൻ കേവലം നൂറു ദിനാറെ കടപ്പെട്ടിരുന്ന തന്‍റെ സഹദാനോടു ക്ഷമിക്കാൻ തയ്യാറായില്ല. രാജാവ്‌ കാണിച്ച കരുണ തന്‍റെ സഹദാനോടു ക്ഷമിക്കാൻ ഈ ദാസനെ പ്രേരിപ്പിക്കേണ്ടതായിരുന്നു. ഇത്ര ചെറിയ ഒരു കടം പോലും ആ ദാസൻ ഇളച്ചുകൊടുത്തില്ല എന്ന് കേട്ട രാജാവ്‌ രോഷാകുനായി. രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ദുഷ്ടദാസനേ, നീ എന്നോടു കരഞ്ഞുഞ്ഞപ്പോൾ ഞാൻ നിന്‍റെ കടമൊക്കെയും റദ്ദാക്കിത്തന്നുല്ലോ. എനിക്കു നിന്നോടു കരുണ തോന്നിതുപോലെതന്നെ നിന്‍റെ സഹദാനോടു നിനക്കും കരുണ തോന്നേണ്ടല്ലായിരുന്നോ?” (മത്താ. 18:23-35; അടിക്കുറിപ്പ്.) ഉപമയിലെ ഈ രാജാവിനെപ്പോലെ യഹോവ പാപങ്ങളുടെ ഭീമമായ ഒരു കടം നമുക്ക് ഇളച്ചുന്നിരിക്കുന്നു. യഹോവ കാണിച്ച സ്‌നേവും കരുണയും എന്ത് ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കണം?

17 സ്‌മാകാത്തിനായി തയ്യാറെടുക്കവെ, നമ്മോടുതന്നെ ചോദിക്കുക: ‘ഏതെങ്കിലും ഒരു സഹോദരൻ എന്നെ വേദനിപ്പിച്ചിട്ടുണ്ടോ? അദ്ദേഹത്തോടു ക്ഷമിക്കാൻ എനിക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?’ അങ്ങനെയെങ്കിൽ “ക്ഷമിപ്പാൻ ഒരുക്ക”മുള്ള യഹോവയെ അനുകരിക്കാനാകുന്ന എത്ര നല്ല ഒരു അവസരമാണിത്‌! (നെഹെ. 9:17; സങ്കീ. 86:5) യഹോയുടെ മഹാദയയെ നമ്മൾ വിലമതിക്കുന്നെങ്കിൽ, മറ്റുള്ളരോടു കരുണ കാണിക്കുയും അവരോടു ഹൃദയത്തിൽനിന്ന് ക്ഷമിക്കുയും ചെയ്യും. മറ്റുള്ളവരെ സ്‌നേഹിക്കുയും അവരോടു ക്ഷമിക്കുയും ചെയ്യുന്നില്ലെങ്കിൽ യഹോവ നമ്മളെ സ്‌നേഹിക്കുമെന്നും നമ്മോടു ക്ഷമിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. (മത്താ. 6:14, 15) ക്ഷമിക്കുന്നത്‌, ആളുകൾ നമ്മളെ വേദനപ്പിച്ചെന്ന കാര്യത്തിന്‌ മാറ്റം വരുത്തുന്നില്ലെങ്കിലും അത്‌ തുടർന്നുള്ള ജീവിത്തിൽ നമുക്ക് സന്തോഷം തരും.

18. ഒരു സഹോരിയുടെ അപൂർണയുമായി പൊരുത്തപ്പെടാൻ ദൈവസ്‌നേഹം ലില്ലി സഹോരിയെ പ്രചോദിപ്പിച്ചത്‌ എങ്ങനെ?

18 നമ്മളിൽ പലർക്കും അപൂർണരായ സഹോങ്ങളുമായി ഒത്തുപോകുന്നത്‌ ബുദ്ധിമുട്ടായിരുന്നേക്കാം. (കൊലോസ്യർ 3:13, 14; എഫെസ്യർ 4:32 വായിക്കുക.) ലില്ലി സഹോരിയുടെ അനുഭവം നമുക്ക് നോക്കാം. ക്യാരൾ [1] എന്ന വിധവയായ ഒരു സഹോരിയെ അവൾ സഹായിച്ചിരുന്നു. ഉദാഹത്തിന്‌, അവൾ ക്യാരളിന്‌ യാത്രാസൗര്യം ചെയ്‌തുകൊടുത്തു. സാധനങ്ങൾ വാങ്ങാൻ അവരെ സഹായിച്ചു. അങ്ങനെ പലവിങ്ങളിൽ കരുണ കാണിച്ചു. ഇങ്ങനെയെല്ലാം ചെയ്‌തിട്ടും, ക്യാരൾ ലില്ലി സഹോരിയെ വിമർശിക്കുമായിരുന്നു. അവരെ സഹായിക്കുക എന്നത്‌ ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ലില്ലി സഹോദരി അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീരിക്കുയും ഗുരുമായി രോഗം ബാധിച്ച് മരിക്കുന്നതുവരെ വർഷങ്ങളോളം അവരെ സഹായിക്കുയും ചെയ്‌തു. ക്യാരളിനെ സഹായിക്കുന്നത്‌ ബുദ്ധിമുട്ടായിരുന്നെങ്കിലും ലില്ലിഹോരിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “പുനരുത്ഥാത്തിൽ വരുന്ന ക്യാരളിനെ കാണാൻ ഞാൻ കാത്തിരിക്കുയാണ്‌. ക്യാരൾ പൂർണയിലെത്തുമ്പോൾ എനിക്ക് അവരെ അടുത്തറിയണം.” വ്യക്തമായും ദൈവത്തിന്‍റെ സ്‌നേഹം നമ്മുടെ സഹോങ്ങളുമായി ഒത്തുപോകാനും മാനുഷിക അപൂർണത എന്നെന്നേക്കുമായി ഇല്ലാതാകുന്ന സമയത്തിനായി കാത്തിരിക്കാനും നമ്മെ പ്രചോദിപ്പിക്കും.

19. ദൈവത്തിന്‍റെ “അവർണനീമായ ദാനം” നമ്മെ എന്ത് ചെയ്യാൻ പ്രേരിപ്പിക്കും?

19 തീർച്ചയായും യഹോവ നമുക്ക് തന്നിരിക്കുന്നത്‌ ഒരു ‘അവർണനീമായ ദാനമാണ്‌.’ ആ ദാനത്തെ നമുക്ക് എപ്പോഴും വിലമതിക്കാം! യഹോയും യേശുവും നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നതിനെക്കുറിച്ചെല്ലാം ആഴമായി ചിന്തിക്കാനുള്ള നല്ല ഒരു അവസരമാണ്‌ സ്‌മാകാലം. യേശുവിനെ അടുത്ത്‌ അനുഗമിക്കാനും സഹോങ്ങളോട്‌ സ്‌നേഹം കാണിക്കാനും അവരോട്‌ ഹൃദയപൂർവ്വം ക്ഷമിക്കാനും യഹോയും യേശുവും കാണിച്ചിരിക്കുന്ന സ്‌നേഹം നമ്മെ നിർബന്ധിക്കട്ടെ.

^ [1] (ഖണ്ഡിക 18) ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.