വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബർന്നെറ്റ്‌, സിമോൺ, എസ്റ്റൺ, കെയ്‌ലബ്‌

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഓഷ്യാനി

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഓഷ്യാനി

ഓസ്‌ട്രേലിയിലെ തീക്ഷ്ണയുള്ള ഒരു സാക്ഷിക്കുടുംത്തിലാണ്‌ ഇപ്പോൾ മുപ്പതുളുടെ മധ്യത്തിലുള്ള റെനെ വളർന്നുന്നത്‌. അവൾ പറയുന്നു: “രാജ്യപ്രചാരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്കു ഞങ്ങൾ പല പ്രാവശ്യം മാറിത്താസിച്ചു. ഡാഡിയും മമ്മിയും കാര്യങ്ങൾ ആവേശവും ആസ്വാദ്യവും ആക്കി! എനിക്കു മക്കളുണ്ടാപ്പോൾ, അവർ രണ്ടുപേരും ഞാൻ ആസ്വദിച്ച അതേ ജീവിതം ആസ്വദിക്കമെന്നായിരുന്നു എന്‍റെ ആഗ്രഹം.”

 മുപ്പതുളുടെ അവസാത്തിലുള്ള, റെനെയുടെ ഭർത്താവായ ഷെയ്‌നിനും സമാനമായ ആത്മീയക്ഷ്യങ്ങളുണ്ടായിരുന്നു. അദ്ദേഹം വിശദീരിക്കുന്നു: “രണ്ടാമത്തെ കുട്ടി ജനിച്ചശേഷം, വീക്ഷാഗോപുത്തിൽ വായിച്ച ഒരു അനുഭവം ഞങ്ങൾക്ക് വലിയ പ്രചോമായിരുന്നു. ശാന്തസമുദ്രത്തിനു തെക്കുടിഞ്ഞാറുള്ള ടോംയിലെ ദ്വീപുളിൽ ബോട്ടിൽ പോയി സുവാർത്ത അറിയിച്ച ഒരു കുടുംത്തെക്കുറിച്ചായിരുന്നു അത്‌. * ആ അനുഭവം വായിച്ചത്‌ ആവശ്യം അധികമുള്ള പ്രദേങ്ങളിൽ പോയി പ്രവർത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. അത്തരം പ്രദേശങ്ങൾ എവിടെയാണെന്ന് അറിയാനായി ഓസ്‌ട്രേലിയിലെയും ന്യൂസിലൻഡിലെയും യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസിലേക്ക് ഞങ്ങൾ എഴുതി ചോദിച്ചു. * മറുപടിയായി ഞങ്ങൾക്ക് ടോംയിൽ പ്രവർത്തിക്കാൻ ക്ഷണം കിട്ടി-ഞങ്ങൾ വായിച്ചുകേട്ട അതേ സ്ഥലത്തുതന്നെ!”

ജേക്കബ്‌, റെനെ, സ്‌കൈ, ഷെയ്‌ൻ

ഷെയ്‌നും റെനെയും, അവരുടെ മക്കളായ ജേക്കബും സ്‌കൈയും ഏതാണ്ട് ഒരു വർഷത്തോളം ടോംയിൽ താമസിച്ചു. എന്നാൽ തുടർച്ചയായുണ്ടായ രാഷ്‌ട്രീലാപങ്ങൾ നിമിത്തം അവർക്ക് ഓസ്‌ട്രേലിയിലേക്ക് മടങ്ങേണ്ടിവന്നു. എങ്കിലും, ശുശ്രൂഷ വികസിപ്പിക്കുക എന്ന ലക്ഷ്യം അവർ അപ്പോഴും അവരുടെ മനസ്സിൽ നിലനിറുത്തി. 2011-ൽ ഓസ്‌ട്രേലിയ്‌ക്ക് 1,500 കിലോമീറ്റർ കിഴക്കുള്ള ശാന്തസമുദ്രത്തിലെ ഒരു ചെറിയ ദ്വീപായ നോർഫോക്‌ ദ്വീപിലേക്ക് മാറിത്താസിച്ചു. ആ നീക്കം വിജയം കണ്ടോ? ഇപ്പോൾ 14 വയസ്സുള്ള ജേക്കബ്‌ പറയുന്നു: “യഹോവ ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമായി കരുതിയെന്നു മാത്രമല്ല, ഞങ്ങളുടെ ശുശ്രൂയും രസകരമാക്കി!”

കുടുംബം ഒന്നിച്ച് മുന്നോട്ടു വരുന്നു

ഷെയ്‌നും കുടുംവും ചെയ്‌തതുപോലെ, മറ്റനേകം സാക്ഷിക്കുടുംങ്ങളും “ആവശ്യാനുരണം സേവിക്കുന്നവർ” എന്ന നിലയിൽ സേവിക്കാൻ തങ്ങളെത്തന്നെ മനസ്സോടെ അർപ്പിച്ചിരിക്കുന്നു. അതിന്‌ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്‌ എന്താണ്‌?

“അവിടെയുള്ള അനേകരും സുവാർത്തയിൽ താത്‌പര്യമുള്ളരായിരുന്നു. അവർക്ക് ക്രമമായി ബൈബിൾ പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”—ബർന്നെറ്റ്‌

മുപ്പതുളുടെ മധ്യത്തിലുള്ള, ബർന്നെറ്റും സിമോണും 12-ഉം 9-ഉം വയസ്സ് വീതം പ്രായമുള്ള അവരുടെ മക്കളായ എസ്റ്റണും കെയ്‌ലബും ഓസ്‌ട്രേലിയിലെ ക്വീൻസ്‌ലാൻഡിലുള്ള ഒരു ഒറ്റപ്പെട്ട പട്ടണമായ ബർക്‌ടൗണിലേക്ക് മാറിത്താസിച്ചു. ബർന്നെറ്റ്‌ വിശദീരിക്കുന്നു: “മൂന്നോ നാലോ വർഷം കൂടുമ്പോഴാണ്‌ സാക്ഷികൾ അവിടെ പ്രവർത്തിച്ചിരുന്നത്‌. അവിടെയുള്ള അനേകരും സുവാർത്തയിൽ താത്‌പര്യമുള്ളരായിരുന്നു. അവർക്ക് ക്രമമായി ബൈബിൾ പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”

ജിം, ജാക്ക്, മാർക്ക്, കാരൻ

അമ്പതുളുടെ തുടക്കത്തിലുള്ള മാർക്കും കാരനും, ഓസ്‌ട്രേലിയിലെ സിഡ്‌നിക്കടുത്തുള്ള പല സഭകളിലും സേവിച്ചു. പിന്നീട്‌ അവരും അവരുടെ മൂന്നു മക്കളും-ജെസീക്ക, ജിം, ജാക്ക്-നലൻബോയിയിലേക്ക് മാറിത്താസിച്ചു. അത്‌ വടക്കൻ പ്രദേത്തുള്ള ഒറ്റപ്പെട്ട ഒരു ഖനിപ്രദേമായിരുന്നു. മാർക്ക് പറയുന്നു: “ആളുകളോട്‌ എനിക്ക് വളരെ സ്‌നേമുണ്ട്. അതിനാൽ ആവശ്യം അധികമുള്ള സഭയിലും പ്രദേത്തും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു.” എന്നാൽ കാരന്‌ മാറിത്താസിക്കാൻ ആദ്യം അല്‌പം മടിയുണ്ടായിരുന്നു. കാരൻ പറയുന്നു: “മാർക്കും മറ്റുള്ളരും എന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒന്നു ശ്രമിച്ചുനോക്കാൻ ഞാൻ തീരുമാനിച്ചു. ആ തീരുമാമെടുത്തതിൽ ഞാൻ ഇപ്പോൾ ഏറെ സന്തോഷിക്കുന്നു.”

ബെഞ്ചമിൻ, ജെയ്‌ഡ്‌, ബ്രിയ, കരോലിൻ

2011-ൽ ബെഞ്ചമിനും കരോലിനും, അവരുടെ സ്‌കൂൾപ്രാത്തിലെത്താത്ത രണ്ട് പെൺമക്കളും-ജെയ്‌ഡ്‌, ബ്രിയ-ഓസ്‌ട്രേലിയിലെ ക്വീൻസ്‌ലാൻഡിൽനിന്നും ടിമോർ ലെസ്‌തെയിലേക്ക് മാറിത്താസിച്ചു. ഇൻഡൊനീഷ്യൻ ദ്വീപമൂത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ രാജ്യമാണിത്‌. ബെൻ പറയുന്നു: “കരോലിനും ഞാനും മുമ്പ് ടിമോർ ലെസ്‌തെയിൽ പ്രത്യേമുൻനിസേരായി പ്രവർത്തിച്ചിട്ടുണ്ട്. സാക്ഷീരണം ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. സഹോങ്ങളുടെ നല്ല പിന്തുയും ഉണ്ടായിരുന്നു. അവിടുന്ന് മടങ്ങിപ്പോരേണ്ടിന്നത്‌ ഞങ്ങളെ വളരെ വിഷമിപ്പിച്ചു. വീണ്ടും അങ്ങോട്ട് തിരികെ പോകാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ കുട്ടികൾ ഉണ്ടായപ്പോൾ ആ പ്ലാൻ പിന്നത്തേക്ക് നീട്ടിവെച്ചു.” കരോലിൻ കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ മക്കൾ മിഷനറിമാരുടെയും ബെഥേൽ അംഗങ്ങളുടെയും പ്രത്യേമുൻനിസേരുടെയും ഒക്കെ ഒപ്പമായിരിക്കാനും ഏറ്റവും നല്ല ആത്മീയ അന്തരീക്ഷത്തിലായിരിക്കാനും ഞങ്ങൾ ആഗ്രഹിച്ചു.”

മാറിത്താസിക്കാനായുള്ള ഒരുക്കങ്ങൾ

യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുയില്ലയോ?” (ലൂക്കോ. 14:28) അതുപോലെ, ഒരു കുടുംബം മറ്റൊരു പ്രദേത്തേക്കു മാറിത്താസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നല്ല ആസൂത്രണം കൂടിയേ തീരൂ. ഏതെല്ലാം കാര്യങ്ങൾ കണക്കിലെടുക്കണം?

ആത്മീയം: ബെൻ പറയുന്നു: “മറ്റുള്ളവർക്ക് ഒരു ഭാരമായിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല, പകരം അവരെ സഹായിക്കാനാണ്‌ ഞങ്ങൾ ആഗ്രഹിച്ചത്‌. അതുകൊണ്ട് അങ്ങോട്ട് പോകുന്നതിനുമുമ്പ് ഞങ്ങൾ ആത്മീയമായി കരുത്തരാണെന്ന് ഉറപ്പുരുത്തി. അതുപോലെ ശുശ്രൂയിലും മറ്റു സഭാപ്രവർത്തങ്ങളിലും ഉള്ള പങ്ക് വർധിപ്പിക്കുയും ചെയ്‌തു.”

മുൻഖണ്ഡിയിൽ പരാമർശിച്ച ജേക്കബ്‌ പറയുന്നു: “നോർഫോക്‌ ദ്വീപിലേക്ക് പോകുന്നതിനുമുമ്പ് ആവശ്യം അധികമുള്ളിടത്തു സേവിച്ച അനേകം കുടുംങ്ങളുടെ ജീവിഥകൾ ഞങ്ങൾ വീക്ഷാഗോപുത്തിൽനിന്നും ഉണരുക!യിൽനിന്നും വായിച്ചു. അവരെല്ലാം നേരിട്ട പ്രതിന്ധിളെക്കുറിച്ചും അപ്പോഴെല്ലാം യഹോവ അവർക്കായി കരുതിതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.” 11 വയസ്സുകാരിയായ അവന്‍റെ സഹോദരി സ്‌കൈ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒത്തിരി പ്രാർഥിച്ചു, ഒറ്റയ്‌ക്കും, മമ്മിയുടെയും ഡാഡിയുടെയും കൂടെയും!”

വൈകാരികം: റെനെ പറയുന്നു: “അടുത്ത ബന്ധുക്കൾക്കും സ്‌നേഹിതർക്കും ഒപ്പം, എനിക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലത്ത്‌ ജീവിക്കുന്നത്‌  എന്നെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നു. എന്നാൽ വിട്ടുയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്‌ പകരം ഈ മാറ്റം ഞങ്ങളുടെ കുടുംത്തിന്‌ എങ്ങനെ പ്രയോജനം ചെയ്യുമെന്നാണ്‌ ഞാൻ ചിന്തിച്ചത്‌.”

സാംസ്‌കാരികം: പുതിയ ചുറ്റുപാടുളുമായി ഇണങ്ങിച്ചേരാൻ കഴിയേണ്ടതിന്‌ പല കുടുംങ്ങളും ആ സ്ഥലങ്ങളെക്കുറിച്ച് മുന്നമേതന്നെ പഠിക്കുന്നു. മാർക്ക് പറയുന്നു: “നലൻബോയി എന്ന സ്ഥലത്തെക്കുറിച്ച് സാധ്യമാകുന്നിത്തോളം ഞങ്ങൾ വായിച്ചറിഞ്ഞു. അവിടെയുള്ള സഹോരങ്ങൾ അവിടുത്തെ പ്രാദേശിക ദിനപത്രത്തിന്‍റെ കോപ്പികൾ ഞങ്ങൾക്ക് അയച്ചുതന്നു. അത്‌ അവിടുത്തെ ആളുകളെക്കുറിച്ചും അവരുടെ സംസ്‌കാത്തെക്കുറിച്ചും കുറെയൊക്കെ മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ചു.”

നോർഫോക്‌ ദ്വീപിലേക്കു മാറിത്താസിച്ച ഷെയ്‌ൻ ഇങ്ങനെ പറയുന്നു: “എല്ലാറ്റിനുമുപരി, ക്രിസ്‌തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലായിരുന്നു എന്‍റെ മുഖ്യശ്രദ്ധ. സൗമ്യത, സത്യസന്ധത, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സൊരുക്കം, ആത്മാർഥത എന്നീ ഗുണങ്ങളുണ്ടെങ്കിൽ ഭൂമിയുടെ ഏതു കോണിലും പോയി ജീവിക്കാനാകും എന്ന് ഞാൻ മനസ്സിലാക്കി.”

പ്രതിന്ധികൾ ഉണ്ടാകുമ്പോൾ

അപ്രതീക്ഷിത പ്രതിന്ധിളുണ്ടാകുമ്പോൾ വഴക്കമുള്ളരും നല്ല മനോഭാമുള്ളരും ആയിരിക്കേണ്ടത്‌ പ്രധാമാണെന്ന് “ആവശ്യാനുരണം സേവിക്കുന്നവർ” എന്നനിയിൽ വിജയം കണ്ടെത്തിയ അനേകർ പറയുന്നു. ചില ഉദാഹണങ്ങൾ നമുക്കു നോക്കാം:

റെനെ പറയുന്നു: “ഒരു കാര്യംതന്നെ പല വിധങ്ങളിൽ ചെയ്യാൻ ഞാൻ പഠിച്ചു. ഉദാഹത്തിന്‌, നോർഫോക്‌ദ്വീപിന്‌ സമീപം കടൽ പ്രക്ഷുബ്ധമാകുമ്പോൾ അവശ്യസാങ്ങളുമായി വരുന്ന കപ്പലുകൾക്ക് തുറമുഖത്ത്‌ അടുക്കാൻ കഴിയാതെ വരും. അപ്പോൾ സാധനങ്ങൾ ആവശ്യാനുരണം കിട്ടാതെ വരികയും അവയുടെ വില കൂടുയും ചെയ്യും. ആ സാഹചര്യങ്ങളിൽ ചെലവ്‌ ചുരുക്കി ഭക്ഷണം ഉണ്ടാക്കാൻ ഞാൻ പഠിച്ചു.” അവളുടെ ഭർത്താവ്‌ ഷെയ്‌ൻ ഇങ്ങനെ പറഞ്ഞു: “ഓരോ ആഴ്‌ചത്തേക്കുമുള്ള ബഡ്‌ജറ്റിൽ ഒതുങ്ങിജീവിക്കുന്നതിനായി ചെലവിന്‍റെ കാര്യത്തിൽ ഞങ്ങൾ പൊരുത്തപ്പെടുത്തൽ വരുത്തി.”

അവരുടെ മകനായ ജേക്കബിന്‍റെ പ്രശ്‌നം മറ്റൊന്നായിരുന്നു. ജേക്കബ്‌ പറയുന്നു: “ഞങ്ങളുടെ പുതിയ സഭയിൽ ഞങ്ങളെക്കൂടാതെ ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ—അവരെല്ലാം മുതിർന്നരും. എന്‍റെ പ്രായത്തിലുള്ള കൂട്ടുകാരാരും എനിക്കവിടെ ഇല്ലായിരുന്നു! എന്നാൽ ശുശ്രൂയിൽ പ്രായമാരുടെകൂടെ പ്രവർത്തിച്ചുതുങ്ങിപ്പോൾ അവരെല്ലാം എന്‍റെ കൂട്ടുകാരായി.”

ഇപ്പോൾ 21 വയസ്സുള്ള ജിമ്മും ഇതേ സാഹചര്യം നേരിട്ടു. “നലൻബോയിക്ക് ഏറ്റവും അടുത്തുള്ള സഭ 725 കിലോമീറ്റർ അകലെയാണ്‌. അതുകൊണ്ട് സമ്മേളങ്ങളും കൺവെൻനുളും ഞങ്ങൾ പരമാവധി പ്രയോപ്പെടുത്തുന്നു. അതുകൊണ്ട് ഞങ്ങൾ നേരത്തെ എത്തുകയും സഹോങ്ങളോടൊത്തുള്ള സഹവാസം  ആസ്വദിക്കുയും ചെയ്യുന്നു. ഓരോ വർഷവും ഈ കൂടിവുകൾക്കുവേണ്ടി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!”

“ഇവിടെ വന്നതിൽ ഞങ്ങൾക്ക് ഏറെ ആഹ്ലാദമുണ്ട്!”

ബൈബിൾ പറയുന്നു: “യഹോയുടെ അനുഗ്രത്താൽ സമ്പത്തുണ്ടാകുന്നു.” (സദൃ. 10:22) ആ നിശ്വസ്‌തവാക്കുളുടെ സത്യത ലോകത്തിന്‍റെ വ്യത്യസ്‌തഭാങ്ങളിൽ ‘ആവശ്യാനുരണം സേവിക്കുന്ന’ എണ്ണമറ്റ സഹോരങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു.

മാർക്ക് പറയുന്നു: “മാറിത്താസിച്ചതിന്‍റെ ഏറ്റവും വലിയ അനുഗ്രഹം ഞങ്ങളുടെ കുട്ടിളിൽ അത്‌ ഉളവാക്കിയ നല്ല ഫലങ്ങളാണ്‌. ദൈവരാജ്യതാത്‌പര്യങ്ങൾ ഒന്നാമത്‌ വെക്കുന്നവർക്കായി യഹോവ കരുതുമെന്ന കാര്യത്തിൽ ഞങ്ങളുടെ മക്കൾക്ക് പൂർണബോധ്യമുണ്ട്. ആ ബോധ്യം വിലകൊടുത്തു വാങ്ങാൻ പറ്റുന്നതല്ല.”

ഷെയ്‌ൻ പറയുന്നു: “ഇപ്പോൾ എനിക്ക് എന്‍റെ ഭാര്യയുമായും മക്കളുമായും നല്ല അടുപ്പമുണ്ട്. യഹോവ അവർക്കായി ചെയ്‌തകാര്യങ്ങളെക്കുറിച്ച് അവർ പറയുന്നതു കേൾക്കുമ്പോൾ എനിക്ക് വളരെധികം സംതൃപ്‌തി തോന്നുന്നു.” അദ്ദേഹത്തിന്‍റെ മകനായ ജേക്കബ്‌ ഇതിനോട്‌ യോജിക്കുന്നു: “ഇവിടെ ചെലവഴിക്കുന്ന സമയം ഞാൻ നന്നായി ആസ്വദിക്കുന്നു. ഞങ്ങൾ ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോമുണ്ട്!”

^ ഖ. 3 2004 ഡിസംബർ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ 8-11 പേജുളിലെ “ദൈവത്തിന്‍റെ സുഹൃത്തുക്കൾ ‘സുഹൃദ്‌ ദ്വീപു’കളിൽ” എന്ന ലേഖനം കാണുക.

^ ഖ. 3 2012-ൽ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌ ബ്രാഞ്ചുകൾ യോജിപ്പിച്ച് ഓസ്‌ട്രേലേഷ്യ ബ്രാഞ്ച് രൂപീരിച്ചു.