വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  3 2016

നിങ്ങൾക്ക് അറിയാമോ?

നിങ്ങൾക്ക് അറിയാമോ?

യേശു കുഷ്‌ഠരോഗിളോട്‌ ഇടപെട്ട വിധം വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

ബൈബിൾക്കാങ്ങളിൽ കണ്ടുവന്നിരുന്ന കുഷ്‌ഠരോഗത്തെ അന്നത്തെ ജൂതന്മാർ ഭയപ്പെട്ടു. നാഡികളെ ബാധിക്കുന്ന ഈ രോഗം രോഗിയുടെ ശരീരം എന്നേക്കുമായി വികൃമാക്കുമായിരുന്നു. കുഷ്‌ഠരോത്തിന്‌ അറിയപ്പെടുന്ന ചികിത്സയുമില്ലായിരുന്നു. പകരം അവരെ മാറ്റിപ്പാർപ്പിക്കുയാണു ചെയ്‌തിരുന്നത്‌. രോഗികൾ തങ്ങളുടെ രോഗത്തെപ്പറ്റി മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുയും വേണമായിരുന്നു.—ലേവ്യ 13:45, 46.

ജൂതന്മാരുടെ മതനേതാക്കന്മാർ തിരുവെഴുത്തുളിൽ എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോയി. അവർ കുഷ്‌ഠരോത്തെക്കുറിച്ച് പുതിപുതിയ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ട് രോഗിളുടെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടുള്ളതാക്കിത്തീർത്തു. ഉദാഹത്തിന്‌, ആളുകൾ ഒരു കുഷ്‌ഠരോഗിയിൽനിന്ന് കുറഞ്ഞത്‌ 4 മുഴം (ഏകദേശം 6 അടി അഥവാ 2 മീറ്റർ) അകലം പാലിക്കമെന്നു റബ്ബിമാരുടെ നിയമം നിഷ്‌കർഷിച്ചിരുന്നു. കാറ്റുള്ള സമയമാണെങ്കിൽ അത്‌ 100 മുഴം (ഏകദേശം 150 അടി അഥവാ 45 മീറ്റർ) ആയിരിക്കമായിരുന്നു. കുഷ്‌ഠരോഗികൾ “പാളയത്തിന്നു പുറത്ത്‌” താമസിക്കമെന്ന തിരുവെഴുത്തുനിന്ധയുടെ അർഥം, അവരെ ചുറ്റുതിലുള്ള നഗരങ്ങളിൽനിന്ന് പുറത്താക്കമെന്നാണെന്ന്, ജൂതമതാചാരങ്ങൾ വിവരിക്കുന്ന താൽമൂദിൽ പാണ്ഡിത്യമുള്ള ചിലർ വ്യാഖ്യാനിച്ചു. അതുകൊണ്ട്, അക്കാലത്തെ ഒരു റബ്ബി ഒരു കുഷ്‌ഠരോഗിയെ നഗരത്തിനുള്ളിൽ കണ്ടാൽ “ആളുകളെ അശുദ്ധരാക്കാതെ തിരിച്ചുപോ” എന്നു പറഞ്ഞ് അയാളെ കല്ലെറിയുമായിരുന്നു.

എന്നാൽ യേശുവിന്‍റെ സമീപനം എത്രയോ വ്യത്യസ്‌തമായിരുന്നു! കുഷ്‌ഠരോഗികളെ ആട്ടിയോടിക്കുന്നതിനു പകരം യേശു അവരെ തൊടാൻ തയ്യാറായി; അവരുടെ രോഗം മാറ്റിക്കൊടുക്കുയും ചെയ്‌തു.—മത്തായി 8:3.▪ (w16-E No. 4)

ഏതൊക്കെ കാരണങ്ങളുടെ പേരിലാണു ജൂതമനേതാക്കന്മാർ വിവാമോചനം അനുവദിച്ചിരുന്നത്‌?

എ.ഡി. 71/72-ലെ ഒരു വിവാമോത്രം

ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരുടെ ഇടയിൽ വിവാമോചനം ഒരു തർക്കവിമായിരുന്നു. അതുകൊണ്ടാണ്‌ ഒരിക്കൽ ചില പരീശന്മാർ യേശുവിനെ പരീക്ഷിക്കാനായി, “ഒരു പുരുഷൻ ഏതു കാരണത്തെച്ചൊല്ലിയും തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃമോ” എന്നു ചോദിച്ചത്‌.—മത്തായി 19:3.

ഭാര്യയിൽ “ദൂഷ്യമായ വല്ലതും” കണ്ടാൽ അവളെ വിവാമോചനം ചെയ്യാൻ മോശയുടെ നിയമം ഒരു പുരുഷനെ അനുവദിച്ചിരുന്നു. (ആവർത്തനം 24:1) യേശുവിന്‍റെ കാലമാപ്പോഴേക്കും ഈ നിയമത്തിന്‍റെ അർഥം തികച്ചും വ്യത്യസ്‌തമായ വിധത്തിൽ വ്യാഖ്യാനിച്ചിരുന്ന രണ്ടു റബ്ബിവിഭാമുണ്ടായിരുന്നു. കർശനമായ വീക്ഷണങ്ങൾ വെച്ചുപുലർത്തിയിരുന്ന ഷാമൈ വിഭാഗം വിവാമോത്തിന്‍റെ ഒരേ ഒരു അടിസ്ഥാനം “ലൈംഗിമായ അശുദ്ധി” അഥവാ വ്യഭിചാരം ആണെന്നു വ്യാഖ്യാനിച്ചു. അതേസമയം, ഹില്ലെൽ വിഭാഗം ദാമ്പത്യത്തിലെ വലുതോ ചെറുതോ ആയ ഏതു വിയോജിപ്പുളും വിവാമോത്തിന്‌ അടിസ്ഥാമാണെന്നു വാദിച്ചു. അവരുടെ വാദമനുരിച്ച്, ഭക്ഷണത്തിനു രുചിയില്ലാത്തതിന്‍റെ പേരിലോ ഭാര്യയെക്കാൾ സുന്ദരിയായ ഒരു സ്‌ത്രീയെ കണ്ടെത്തിതിന്‍റെ പേരിലോ ഒരാൾക്കു വിവാമോചനം ചെയ്യാമായിരുന്നു.

അങ്ങനെയെങ്കിൽ, പരീശന്മാരുടെ ചോദ്യത്തിനു യേശു എന്ത് ഉത്തരമാണു കൊടുത്തത്‌? യേശു തുറന്നുറഞ്ഞു: “പരസംഗം എന്ന കാരണത്താല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:6, 9. ▪ (w16-E No. 4)

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

യേശു ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നോ?

നസറാനായ യേശു ഇന്നുവരെ ജീവിച്ചിട്ടുള്ള മറ്റ്‌ ഏതൊരാളെക്കാളും കൂടുതൽ സ്വാധീനം ചെലുത്തിയത്‌ എന്തുകൊണ്ട്?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

വിവാമോനം ബൈബിൾ അനുവദിക്കുന്നുണ്ടോ?

ദൈവം അനുവദിക്കുന്നത്‌ എന്താണെന്നും വെറുക്കുന്നത്‌ എന്താണെന്നും പഠിക്കുക.