വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  നമ്പര്‍  6 2017

 കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

കുട്ടി​കളെ താഴ്‌മ പഠിപ്പി​ക്കാം

കുട്ടി​കളെ താഴ്‌മ പഠിപ്പി​ക്കാം

ബുദ്ധി​മുട്ട്

  • നിങ്ങളു​ടെ മകൻ ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്നു. അവനു വയസ്സ് പത്തേ ആയിട്ടു​ള്ളൂ!

  • എല്ലാവ​രും അവനെ ഒരു താരമാ​യി കാണണ​മെ​ന്നാണ്‌ അവന്‍റെ ആഗ്രഹം.

‘അവൻ എന്താ ഇങ്ങനെ പെരു​മാ​റു​ന്നത്‌’ എന്ന് നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ‘അവന്‌ അവനെ​ക്കു​റിച്ച് മതിപ്പ് തോന്നണം. പക്ഷേ, എല്ലാവ​രെ​ക്കാ​ളും മികച്ച​വ​നാണ്‌ അവൻ എന്നു ചിന്തി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.’

ഒരു കുട്ടി​യു​ടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടാ​തെ അവനെ​യോ അവളെ​യോ താഴ്‌മ പഠിപ്പി​ക്കാൻ സാധി​ക്കു​മോ?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ ആഗ്രഹ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ക്കണം എന്നതാണ്‌ പൊതു​വെ​യുള്ള അഭി​പ്രാ​യം. പ്രശം​സാർഹ​മായ ഒന്നും ചെയ്‌തി​ല്ലെ​ങ്കി​ലും അവരെ ധാരാ​ള​മാ​യി പുകഴ്‌ത്തുക, തിരു​ത്ത​ലും ബുദ്ധി​യു​പ​ദേ​ശ​വും വേണ്ടാ! കുട്ടി​ക​ളോട്‌ ഈ രീതി​യിൽ ഒരു ‘താര’ത്തോ​ടെ​ന്ന​പോ​ലെ പെരു​മാ​റി​യാൽ അവർ നല്ല ആത്മാഭി​മാ​ന​ത്തോ​ടെ വളരു​മെ​ന്നാണ്‌ പല മാതാ​പി​താ​ക്ക​ളും ചിന്തി​ക്കു​ന്നത്‌. എന്നാൽ തെളി​വു​കൾ എന്താണ്‌ കാണി​ക്കു​ന്നത്‌? ഞാൻ തലമുറ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “പക്വത​യുള്ള, സന്തോ​ഷ​മുള്ള കുട്ടി​കളെ വാർത്തെ​ടു​ക്കു​ന്ന​തി​നു പകരം ഈ സ്വാഭി​മാ​ന​പ്ര​സ്ഥാ​നം ധിക്കാ​രി​ക​ളായ ഒരു കുട്ടി​പ്പ​ട്ടാ​ള​ത്തെ​യാണ്‌ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌.”

അർഹി​ക്കാ​ത്ത പ്രശംസ ലഭിച്ചു​പോ​രുന്ന പല കുട്ടി​ക​ളും, ജീവി​ത​ത്തിൽ നിരാശ നേരി​ടു​മ്പോൾ പിടി​ച്ചു​നിൽക്കില്ല, വിമർശനങ്ങൾക്കും തോൽവി​കൾക്കും മുന്നിൽ പതറി​പ്പോ​കും. സ്വന്തം ആഗ്രഹ​ങ്ങൾക്കു മുൻതൂ​ക്കം കൊടു​ക്കാൻ പഠിപ്പി​ച്ചു​വ​ളർത്തി​യ​തി​നാൽ മുതിർന്നു​വ​രു​മ്പോൾ നിലനിൽക്കുന്ന ബന്ധങ്ങൾ സ്ഥാപി​ക്കു​ന്നത്‌ അവർക്കു ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​ന്നു. ഇതിന്‍റെ ഫലമായി അനേകർ വിഷാ​ദ​ത്തി​നും ഉത്‌ക​ണ​ഠ​യ്‌ക്കും ഇരയാ​കു​ന്നു.

മാതാ​പി​താ​ക്കൾ കുട്ടി​കളെ എപ്പോ​ഴും പുകഴ്‌ത്തി​യാൽ കുട്ടി​കൾക്കു ആത്മാഭി​മാ​നം തോന്നി​യേ​ക്കാം. എന്നാൽ ശരിക്കും ആത്മാഭി​മാ​നം തോ​ന്നേ​ണ്ടത്‌ സ്വന്തമാ​യി നേട്ടങ്ങൾ കൈവ​രി​ക്കു​ന്ന​തി​ലൂ​ടെ​യാണ്‌. തങ്ങൾ ആരൊ​ക്കെ​യോ ആണെന്നു ചിന്തി​ച്ച​തു​കൊണ്ട് മാത്രം കാര്യ​മില്ല. പകരം സ്വന്തം കഴിവു​കൾ മനസ്സി​ലാ​ക്കു​ക​യും അതിൽ പരിശീ​ലനം നേടു​ക​യും മികവു പുലർത്തു​ക​യും ചെയ്യണം. (സുഭാ​ഷി​തങ്ങൾ 22:29) മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്ത വേണം. (1 കൊരി​ന്ത്യർ 10:24) ഇതി​നെ​ല്ലാം വേണ്ടത്‌ താഴ്‌മ​യാണ്‌.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

അർഹി​ക്കു​മ്പോൾ മാത്രം പ്രശം​സി​ക്കുക. നിങ്ങളു​ടെ മകൾ സ്‌കൂ​ളിൽ നല്ല മാർക്ക് വാങ്ങി​യാൽ അവളെ പ്രശം​സി​ക്കുക. മാർക്ക് കുറഞ്ഞു​പോ​യാൽ അതിന്‌ കണ്ണുമ​ടച്ച് ടീച്ചറി​നെ കുറ്റ​പ്പെ​ടു​ത്ത​രുത്‌. അങ്ങനെ ചെയ്‌താൽ നിങ്ങളു​ടെ മകൾ താഴ്‌മ പഠിക്കില്ല. അടുത്ത പ്രാവ​ശ്യം എങ്ങനെ മെച്ച​പ്പെ​ടാം എന്നു മനസ്സി​ലാ​ക്കാൻ അവളെ സഹായി​ക്കുക. യഥാർഥ​നേ​ട്ട​ങ്ങൾക്കു മാത്രം അവളെ പ്രശം​സി​ക്കുക.

ആവശ്യ​മാ​യി​വ​രു​മ്പോൾ തിരു​ത്തുക. ഇതിന്‌ അർഥം ഓരോ തെറ്റി​നും കുട്ടിയെ വഴക്കു പറയണം എന്നല്ല. (കൊ​ലോ​സ്യർ 3:21) എന്നാൽ ഗുരു​ത​ര​മായ തെറ്റുകൾ തിരു​ത്തു​ക​തന്നെ വേണം. തെറ്റായ മനോ​ഭാ​വ​ത്തി​ന്‍റെ കാര്യ​ത്തി​ലും അതുത​ന്നെ​യാണ്‌ ചെയ്യേ​ണ്ടത്‌. അല്ലെങ്കിൽ പിന്നീട്‌ അത്‌ മാറ്റാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കുട്ടിക്കു വീമ്പി​ള​ക്കാ​നുള്ള പ്രവണ​ത​യു​ണ്ടെന്നു വിചാ​രി​ക്കുക. തിരു​ത്തി​യി​ല്ലെ​ങ്കിൽ അവൻ അഹങ്കാ​രി​യാ​യി​ത്തീർന്നേ​ക്കാം, അവനെ മറ്റുള്ളവർ ഒഴിവാ​ക്കി​ത്തു​ട​ങ്ങി​യേ​ക്കാം. പൊങ്ങച്ചം പറയു​ന്നത്‌ അവനെ മറ്റുള്ള​വ​രു​ടെ മുമ്പാകെ മോശ​ക്കാ​ര​നാ​ക്കു​മെ​ന്നും അത്‌ അവനു നാണ​ക്കേടു വരുത്തി​യേ​ക്കാ​മെ​ന്നും പറഞ്ഞു​മ​ന​സ്സി​ലാ​ക്കുക. (സുഭാ​ഷി​തങ്ങൾ 27:2) സ്വയം ശരിയാ​യി വിലയി​രു​ത്തുന്ന ഒരാൾ ഒരിക്ക​ലും തന്‍റെ കഴിവു​കൾ കൊട്ടി​ഘോ​ഷി​ക്കു​ക​യില്ല എന്ന കാര്യ​വും അവനു പറഞ്ഞു​കൊ​ടു​ക്കുക. അങ്ങനെ സ്‌നേ​ഹ​ത്തോ​ടെ തിരുത്തൽ കൊടു​ത്താൽ അവന്‍റെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടു​ത്താ​തെ​തന്നെ അവനെ താഴ്‌മ പഠിപ്പി​ക്കാം.​—ബൈബിൾത​ത്ത്വം: മത്തായി 23:12.

ജീവി​ത​യാ​ഥാർഥ്യ​ങ്ങളെ നേരി​ടാൻ നിങ്ങളു​ടെ കുട്ടിയെ ഒരുക്കുക. കുട്ടി​യു​ടെ എല്ലാ ആഗ്രഹ​ങ്ങ​ളും നടത്തി​ക്കൊ​ടു​ത്താൽ താൻ ആരോ ആണെന്ന ചിന്ത അവനു വന്നേക്കാം. നിങ്ങൾക്കു വാങ്ങി​ക്കൊ​ടു​ക്കാൻ കഴിയാത്ത ഒരു സാധനം കുട്ടി ആവശ്യ​പ്പെ​ടു​ന്നെ​ങ്കിൽ വരുമാ​ന​ത്തി​നു​ള്ളിൽ ജീവി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന് പറഞ്ഞു​കൊ​ടു​ക്കുക. ഒരു വിനോ​ദ​യാ​ത്ര​യോ പുറത്ത്‌ പോകാ​നുള്ള ഒരു പരിപാ​ടി​യോ വേണ്ടെന്ന് വെക്കു​ന്നെന്നു കരുതുക. നിരാ​ശകൾ ജീവി​ത​ത്തി​ന്‍റെ ഭാഗമാ​ണെന്നു പഠിപ്പി​ക്കാൻ ഈ അവസരം ഉപയോ​ഗി​ക്കുക. ഇത്തരം നിരാ​ശ​ക​ളു​മാ​യി നിങ്ങൾ എങ്ങനെ​യാണ്‌ ഒത്തു​പോ​കു​ന്ന​തെ​ന്നും ചർച്ച ചെയ്യുക. എല്ലാ പ്രശ്‌ന​ങ്ങ​ളിൽനി​ന്നും കുട്ടി​കളെ സംരക്ഷി​ക്കു​ന്ന​തി​നു പകരം ഭാവി​യി​ലെ ജീവി​ത​യാ​ഥാർഥ്യ​ങ്ങളെ നേരി​ടാൻ അവരെ പരിശീ​ലി​പ്പി​ക്കുക.​—ബൈബിൾത​ത്ത്വം: സുഭാ​ഷി​തങ്ങൾ 29:21.

കൊടു​ക്കാൻ പഠിപ്പി​ക്കുക. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്ന സത്യം കുട്ടി​കളെ ബോധ്യ​പ്പെ​ടു​ത്തുക. (പ്രവൃ​ത്തി​കൾ 20:35) എങ്ങനെ? സാധനങ്ങൾ വാങ്ങി​ക്കാ​നോ എവി​ടെ​യെ​ങ്കി​ലും പോകാ​നോ എന്തെങ്കി​ലും അറ്റകു​റ്റ​പ്പ​ണി​കൾ തീർക്കാ​നോ ഒക്കെ സഹായം ആവശ്യ​മു​ള്ള​വ​രു​ടെ ലിസ്റ്റ് കുട്ടി​യോ​ടൊ​പ്പം ഇരുന്നു​ണ്ടാ​ക്കുക. അവരിൽ ചിലരെ സഹായി​ക്കാൻ പോകു​മ്പോൾ കുട്ടി​യെ​യും കൂടെ കൊണ്ടു​പോ​കുക. മറ്റുള്ള​വ​രു​ടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കി അവരെ സഹായി​ച്ച​പ്പോൾ നിങ്ങൾക്കു ലഭിച്ച സന്തോ​ഷ​വും സംതൃ​പ്‌തി​യും കുട്ടി​യും കാണട്ടെ. ആ വിധത്തിൽ നിങ്ങൾ നിങ്ങളു​ടെ മാതൃ​ക​യി​ലൂ​ടെ കുട്ടിയെ താഴ്‌മ പഠിപ്പി​ക്കും. താഴ്‌മ പഠിപ്പി​ക്കാ​നുള്ള ഏറ്റവും നല്ല വഴിയും ഇതാണ്‌.​—ബൈബിൾത​ത്ത്വം: ലൂക്കോസ്‌ 6:38.