വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  നമ്പര്‍  3 2016

 കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

വെല്ലുവിളി

നിങ്ങളും ഇണയും ഒരു പ്രശ്‌നത്തെക്കുറിച്ച് ചർച്ച ചെയ്യുയാണെന്നിരിക്കട്ടെ. ചർച്ച തീരുന്നതോടെ നിങ്ങൾ തമ്മിലുള്ള അകലം കൂടുന്നതായിട്ടാണോ സാധാരണ തോന്നാറ്‌? എങ്കിലും പ്രതീക്ഷയ്‌ക്കു വകയുണ്ട്. ആദ്യമായി, സ്‌ത്രീയും പുരുനും ആശയവിനിമയം ചെയ്യുന്ന രീതിയിലെ വ്യത്യാങ്ങളെക്കുറിച്ച് നിങ്ങൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. *

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

സാധായായി സ്‌ത്രീകൾക്ക് ഒരു പ്രശ്‌നത്തിന്‍റെ പരിഹാരം കേൾക്കുന്നതിനു മുമ്പേ അതെക്കുറിച്ച് ഉള്ളിലുള്ളതു മുഴുവൻ പറയാനാണ്‌ ഇഷ്ടം. ശരിക്കും പറഞ്ഞാൽ, സംസാരിക്കുന്നതുന്നെയാണു പലപ്പോഴും പരിഹാരം.

“എന്‍റെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിച്ചുഴിയുമ്പോൾ, ഭർത്താവ്‌ എന്നെ മനസ്സിലാക്കുന്നുണ്ടെന്ന് അറിയുമ്പോൾ, എനിക്ക് ആശ്വാസം തോന്നും. അതിനെക്കുറിച്ച് പറഞ്ഞുഴിഞ്ഞാൽ എനിക്കു തൃപ്‌തിയാകും. സാധായായി ഞങ്ങൾ സംസാരിച്ചുഴിഞ്ഞ് ഏതാനും മിനിട്ടുകൾക്കുള്ളിൽത്തന്നെ എനിക്ക് ആ വ്യത്യാസം അനുഭപ്പെടാറുണ്ട്.”—സിർപ്പ. *

“എന്‍റെ മനസ്സിലുള്ളതു മുഴുവൻ ഭർത്താവിനോടു തുറന്നുയാതെ എനിക്കു മുന്നോട്ടു പോകാനാകില്ല. എല്ലാം തുറന്നുയുന്നത്‌ എനിക്ക് ഒരു പരിഹാമാണ്‌.”—ഈ-ജിൻ.

“അത്‌ ഒരു കുറ്റാന്വേഷണം നടത്തുന്നതുപോലെയാണ്‌. ആ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അതിലെ ഓരോ വിശദാംങ്ങളും വിശകലനം ചെയ്‌ത്‌ പ്രശ്‌നത്തിന്‍റെ യഥാർഥകാരണം മനസ്സിലാക്കാനായിരിക്കും ഞാൻ ശ്രമിക്കുന്നത്‌.”—ലൂർദ്‌സ്‌.

പുരുന്മാരുടെ ചിന്ത മുഴുവൻ പരിഹാത്തെക്കുറിച്ചാണ്‌. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം പ്രശ്‌നരിഹാരം നിർദേശിക്കുമ്പോൾ തന്നെക്കൊണ്ട് ഉപകാമുണ്ട് എന്നു പുരുഷനു തോന്നുന്നു. സഹായത്തിനുവേണ്ടി ഭാര്യക്കു തന്നെ ആശ്രയിക്കാം എന്നു കാണിക്കാനുള്ള ഭർത്താവിന്‍റെ ഒരു രീതിയാണു പരിഹാരം പറഞ്ഞുകൊടുക്കുന്നത്‌. അതുകൊണ്ട് ആ പരിഹാരം പെട്ടെന്നു സ്വീകരിച്ചില്ലെങ്കിൽ ഭർത്താക്കന്മാർ ആകെ അമ്പരന്നുപോയേക്കാം. “പരിഹാരം വേണ്ടെങ്കിൽ എന്തിനാണ്‌ ഒരു പ്രശ്‌നത്തെക്കുറിച്ച് നീ എന്നോടു സംസാരിക്കാൻ വരുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല” എന്നു ഭർത്താവായ കിർക്ക് പറയുന്നു.

പക്ഷേ, “ഉപദേശം കൊടുക്കുന്നതിനു മുമ്പ് കാര്യം മനസ്സിലാക്കിയിരിക്കണം” എന്നാണു വിവാജീവിത്തെക്കുറിച്ചുള്ള ഒരു പുസ്‌തകം (The Seven Principles for Making Marriage Work) മുന്നറിയിപ്പു തരുന്നത്‌. അതു തുടർന്ന് പറയുന്നു: “ഒരു പരിഹാത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് നിങ്ങളുടെ പങ്കാളിയുടെ  വിഷമം നിങ്ങൾക്കു നന്നായി മനസ്സിലാകുന്നുണ്ടെന്നും അതിൽ മനസ്സലിവ്‌ തോന്നുന്നുണ്ടെന്നും പങ്കാളിക്കു വ്യക്തമാകണം. മിക്ക സാഹചര്യങ്ങളിലും നിങ്ങളുടെ ഇണയ്‌ക്ക് ഒരു പരിഹാത്തിന്‍റെ ആവശ്യമേ കാണില്ല, പകരം ഒരു നല്ല ശ്രോതാവിനെയായിരിക്കും അവൾക്കു വേണ്ടത്‌.”

നിങ്ങൾക്കു ചെയ്യാവുന്നത്‌

ഭർത്താക്കന്മാർക്കുവേണ്ടി: ഭാര്യയുടെ വികാരങ്ങൾ മനസ്സിലാക്കി സമാനുഭാത്തോടെ ശ്രദ്ധിക്കുന്നത്‌ ഒരു ശീലമാക്കുക. തോമസ്‌ എന്ന ഭർത്താവ്‌ പറയുന്നു: “അവൾക്കു പറയാനുള്ളതെല്ലാം കേട്ടശേഷം പലപ്പോഴും ‘അതുകൊണ്ട് ഒരു കാര്യവുമുണ്ടായില്ല’ എന്ന് എനിക്കു തോന്നാറുണ്ട്. പക്ഷേ ശ്രദ്ധിക്കുന്ന ഒരു കാത്‌, മിക്കപ്പോഴും അതു മാത്രമാണ്‌ എന്‍റെ ഭാര്യക്കു വേണ്ടത്‌.” സ്റ്റീഫൻ എന്നു പേരുള്ള ഒരു ഭർത്താവും അതിനോടു യോജിക്കുന്നു. അദ്ദേഹം പറയുന്നു: “ഒട്ടും തടസ്സപ്പെടുത്താതെ ഭാര്യക്കു പറയാനുള്ളതു മുഴുവൻ കേൾക്കുന്നതാണു നല്ലതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. മിക്കപ്പോഴും സംസാരിച്ചുഴിയുമ്പോൾത്തന്നെ തനിക്ക് ഒത്തിരി ആശ്വാസം തോന്നിതായി അവൾ എന്നോടു പറയാറുണ്ട്.”

പരീക്ഷിച്ചുനോക്കുക: അടുത്ത പ്രാവശ്യം ഭാര്യയുമായി ഒരു പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ, അവൾ ആവശ്യപ്പെടാതെതന്നെ ഉപദേശം കൊടുക്കാൻ തോന്നിയാലും അതു ചെയ്യാതിരിക്കുക. അവളുടെ മുഖത്തുതന്നെ നോക്കി അവൾ പറയുന്നതു നന്നായി ശ്രദ്ധിക്കുക. പറയുന്ന കാര്യങ്ങളോടു യോജിക്കുന്നെന്നു കാണിക്കാൻ തലയാട്ടുക. കേട്ടതു മനസ്സിലായെന്നു കാണിക്കാൻ അവൾ പറഞ്ഞ കാര്യങ്ങൾ ചുരുക്കമായൊന്നു പറയുക. “ഞാൻ അവളെ മനസ്സിലാക്കുന്നുണ്ടെന്നും ഞാൻ അവളുടെ ഭാഗത്താണെന്നും ഉള്ള ഉറപ്പു മാത്രമേ ചിലപ്പോൾ അവൾക്കു വേണ്ടൂ” എന്നു ഭർത്താവായ ചാൾസ്‌ പറയുന്നു.—ബൈബിൾതത്ത്വം: യാക്കോബ്‌ 1:19.

ഭാര്യമാർക്കുവേണ്ടി: എന്താണു വേണ്ടതെന്നു വ്യക്തമായി പറയുക. ഒരു ഭാര്യയായ എലെനി പറയുന്നു: “നമുക്ക് എന്താണു വേണ്ടതെന്ന് ഇണ അപ്പപ്പോൾ മനസ്സിലാക്കമെന്നാണു നമ്മുടെ ആഗ്രഹം. പക്ഷേ ചില സമയങ്ങളിൽ നമ്മൾ അതു വായ്‌ തുറന്ന് പറയേണ്ടിരും.” ഭാര്യയായ ഈനെസിന്‍റെ നിർദേശം ഇതാണ്‌: “എനിക്കു വേണമെങ്കിൽ ഇങ്ങനെ പറയാം: ‘ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. അതൊന്നു കേൾക്കാമോ? അതിനു പരിഹാമൊന്നും പറഞ്ഞില്ലെങ്കിലും എന്‍റെ ഉള്ളിലുള്ളത്‌ എന്താണെന്നു മനസ്സിലാക്കിയാൽ മാത്രം മതി.’”

പരീക്ഷിച്ചുനോക്കുക: നിങ്ങളുടെ ഭർത്താവ്‌ ഇടയ്‌ക്കു കയറി പരിഹാരം നിർദേശിക്കുയാണെങ്കിൽ അദ്ദേഹം നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് അങ്ങനെയങ്ങു നിഗമനം ചെയ്യരുത്‌. അദ്ദേഹം നിങ്ങളുടെ ഭാരം കുറയ്‌ക്കാനായിരിക്കും നോക്കുന്നത്‌. ഭാര്യയായ എസ്ഥേർ പറയുന്നു: “അസ്വസ്ഥയാകുന്നതിനു പകരം, എന്‍റെ ഭർത്താവ്‌ എന്നെ മനസ്സിലാക്കുന്നുണ്ടെന്നും ഞാൻ പറയുന്നതു ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും തിരിച്ചറിയാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇതെല്ലാം എന്നെ സഹായിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളാണെന്നും ഞാൻ മനസ്സിലാക്കുന്നു.”—ബൈബിൾതത്ത്വം: റോമർ 12:10.

രണ്ടു കൂട്ടർക്കുംവേണ്ടി: ആളുകൾ നമ്മളോട്‌ എങ്ങനെ പെരുമാമെന്നാണോ നമ്മൾ ആഗ്രഹിക്കുന്നത്‌, അതുപോലെയായിരിക്കാം നമ്മൾ അവരോടും പെരുമാറുന്നത്‌. എന്നാൽ ഇണയുടെ പ്രശ്‌നങ്ങൾ ഫലകരമായി ചർച്ച ചെയ്യണമെങ്കിൽ നിങ്ങൾ ചിന്തിക്കേണ്ടത്‌, നിങ്ങളുടെ ഇണ ഏതു രീതിയിലുള്ള പെരുമാറ്റമാണു പ്രതീക്ഷിക്കുന്നതെന്നാണ്‌. (1 കൊരിന്ത്യർ 10:24) മീഗൽ എന്നു പേരുള്ള ഭർത്താവ്‌ ഇതെപ്പറ്റി ഇങ്ങനെയാണു പറയുന്നത്‌: “നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഭാര്യ പറയുന്നതു ശ്രദ്ധിക്കാൻ മനസ്സുകാണിക്കുക. നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ ഭർത്താവ്‌ പറയുന്ന പരിഹാരങ്ങൾ ഇടയ്‌ക്കൊക്കെ ശ്രദ്ധിക്കുയും വേണം. ഒരു വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായാൽ രണ്ടു കൂട്ടർക്കും പ്രയോജനം കിട്ടും.”—ബൈബിൾതത്ത്വം: 1 പത്രോസ്‌ 3:8. ▪ (g16-E No. 3)

^ ഖ. 4 ഇവിടെ ചർച്ച ചെയ്യുന്ന ചില വ്യക്തിത്വവിശേതകൾ എല്ലാ ഭാര്യാഭർത്താക്കന്മാരുടെയും കാര്യത്തിൽ ഒരുപോലെയായിരിക്കമെന്നില്ല. എങ്കിലും ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങൾ, ഇണയെ കുറച്ചുകൂടെ നന്നായി മനസ്സിലാക്കി ആശയവിനിമയം നടത്താൻ വിവാഹിതരെ സഹായിക്കും.

^ ഖ. 7 ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍

കുടുംജീവിതം സന്തോരിമാക്കൂ!

സന്തോരിമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക

നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

നിങ്ങളുടെ കുടുംജീവിതം എങ്ങനെ സന്തോമുള്ളതാക്കാം?

സന്തുഷ്ടദൈമായ യഹോവ കുടുംങ്ങളും സന്തോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താക്കന്മാർ, ഭാര്യമാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക് ബൈബിളിൽ നൽകിയിരിക്കുന്ന പ്രായോഗിബുദ്ധിയുദേശം കാണൂ.