ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഞങ്ങളുടെ മാസികകൾ ആംഗ്യഭാഷകൾ ഉൾപ്പെടെ 200-ലധികം ഭാഷകളിൽ ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌. വീക്ഷാഗോപുരം മാസിക, ബൈബിൾപ്രവചനങ്ങളും ലോകസംഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്വാർത്തയിലൂടെ അത്‌ ആളുകൾക്ക്‌ ആശ്വാസമേകുന്നു; യേശുക്രിസ്‌തുവിൽ വിശ്വസിക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. ഉണരുക! മാസികയാകട്ടെ, ഇന്നത്തെ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ നമുക്ക്‌ കാണിച്ചുതരുന്നു. അതിനുപുറമേ, സമാധാനവും സുരക്ഷിതത്വവും കളിയാടുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്‌ദാനത്തിൽ അത്‌ വിശ്വാസം വളർത്തുന്നു.

താഴെയുള്ള ഭാഷാപട്ടികയിൽനിന്ന്‌ നിങ്ങൾക്ക്‌ ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. ആ ഭാഷയിൽ ലഭ്യമായ മാസികകളും അവയുടെ വ്യത്യസ്‌ത ഫോർമറ്റുകളും കാണാൻ തിരയുക എന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുക.