വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

1 പത്രോസ്‌ 5:1-14

ഉള്ളടക്കം

  • ദൈവത്തിന്‍റെ ആട്ടിൻപറ്റത്തെ മേയ്‌ക്കുക (1-4)

  • താഴ്‌മയുള്ളരായിരിക്കുക, ജാഗ്രയോടിരിക്കുക (5-11)

    • എല്ലാ ഉത്‌കണ്‌ഠളും ദൈവത്തിന്‍റെ മേൽ ഇടുക (7)

    • പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ (8)

  • ഉപസംഹാവാക്കുകൾ (12-14)

5  അതുകൊണ്ട് ക്രിസ്‌തു അനുഭവിച്ച കഷ്ടതകളുടെ സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിനു+ പങ്കാളിയും ആയ ഞാൻ നിങ്ങൾക്കിടയിലെ മൂപ്പന്മാരോട്‌ ഒരു സഹമൂപ്പനെന്ന* നിലയിൽ അപേക്ഷിക്കുന്നു:*  മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട്* നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്‍റെ ആട്ടിൻപറ്റത്തെ മേയ്‌ക്കുക.+ നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും,+ അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല,+ അതീവതാത്‌പര്യത്തോടെയും,  ദൈവത്തിന്‌ അവകാശപ്പെട്ടവരുടെ മേൽ ആധിപത്യം നടത്തിക്കൊണ്ടല്ല,+ ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.+  അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്കു മഹത്ത്വത്തിന്‍റെ വാടാത്ത കിരീടം ലഭിക്കും.+  അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്‌പെട്ടിരിക്കുക.+ താഴ്‌മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട്‌ എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്‌മയുള്ളവരോട്‌ അനർഹദയ കാട്ടുന്നു.+  അതുകൊണ്ട് ദൈവം തക്കസമയത്ത്‌ നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്‍റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്‌മയോടിരിക്കുക.+  ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്‍റെ മേൽ ഇടുക.+  സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!+ നിങ്ങളുടെ എതിരാളിയായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റിനടക്കുന്നു.+  എന്നാൽ ലോകം മുഴുവനുള്ള നിങ്ങളുടെ സഹോദരസമൂഹവും ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറച്ചുനിന്ന്+ പിശാചിനോട്‌ എതിർത്തുനിൽക്കുക.+ 10  നിങ്ങൾ കുറച്ച് കാലം കഷ്ടത സഹിച്ചശേഷം, ക്രിസ്‌തുവിലൂടെ തന്‍റെ നിത്യമഹത്ത്വത്തിലേക്കു+ നിങ്ങളെ വിളിച്ച അനർഹദയയുടെ ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും+ ശക്തരാക്കുകയും+ ഉറപ്പിക്കുകയും ചെയ്യും. 11  ബലം എന്നെന്നേക്കും ദൈവത്തിനുള്ളത്‌. ആമേൻ. 12  ഇതാണു ദൈവത്തിന്‍റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, വിശ്വസ്‌തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസിന്‍റെ*+ സഹായത്തോടെ നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക. 13  നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലുള്ളവളും എന്‍റെ മകനായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. 14  സ്‌നേഹചുംബനത്താൽ പരസ്‌പരം അഭിവാദനം ചെയ്യുക. ക്രിസ്‌തുവിനോടു യോജിപ്പിലായ നിങ്ങൾക്ക് എല്ലാവർക്കും സമാധാനമുണ്ടായിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “മൂപ്പൻ” കാണുക.
അഥവാ “മൂപ്പന്മാരെ ഒരു സഹമൂപ്പനെന്ന നിലയിൽ ഉപദേശിക്കുന്നു.”
അഥവാ “ശ്രദ്ധയോടെ കാവലിരുന്ന്.”
അഥവാ “ചെറുപ്പക്കാരേ, മൂപ്പന്മാർക്ക്.”
അഥവാ “ആകുലളും; വിഷമങ്ങളും.”
അഥവാ “ആരെയെങ്കിലും വിഴുങ്ങാൻ കിട്ടുമോ.”
മറ്റൊരു പേര്‌: ശീലാസ്‌.